ക്യാൻസർ അഥവാ ഹൃദ്രോഗം പോലെ ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ വർദ്ധിച്ചു വരികയാണ്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് പ്രകാരം ഓരോ വർഷവും ഇന്ത്യയിൽ ദശലക്ഷത്തിലധികം പേര്‍ക്ക് ക്യാൻസർ പിടിപെടുന്നു. ഹൃദയ സംബന്ധ രോഗങ്ങളുടെ കാര്യത്തില്‍, The Lancet പ്രസിദ്ധീകരിച്ച മറ്റൊരു പഠനം അനുസരിച്ച് ഗ്രാമീണ ഇന്ത്യയിലെ മരണ സംഖ്യ നഗര ഇന്ത്യയെ മറികടന്നു. ആരോഗ്യകരമായ ജീവിതശൈലിക്ക് ഹൃദ്രോഗങ്ങൾ പോലുള്ള ജീവന് ഭീഷണിയാകുന്ന ചില രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെങ്കിലും, ക്യാൻസർ പോലുള്ളവ വളരെ പ്രവചനാതീതമാകാം. നേരത്തെ, ഓരോരുത്തര്‍ക്കും അത്തരം രോഗങ്ങൾ വരാനുള്ള സാധ്യത അപൂർവ്വമായിരുന്നു, എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. ക്യാൻസർ, ഹൃദ്രോഗങ്ങൾ പോലുള്ള ഗുരുതരമായ രോഗങ്ങൾ ബാധിക്കുന്ന വ്യക്തിയെക്കുറിച്ച് നമ്മൾക്ക് പലപ്പോഴും,
വൃക്ക രോഗങ്ങൾ അതിലധികവും. മാത്രമല്ല, ഈ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സാ ചെലവുകൾ കുതിച്ചുയരുകയാണ്, നിങ്ങൾക്കും കുടുംബത്തിനും വലിയ ചെലവ് വരും. ഗുരുതരമായ കേസുകളില്‍, നിങ്ങളുടെ സമ്പാദ്യം തീര്‍ന്ന് കടക്കെണിയിലേക്ക് വീഴാം, സാമ്പത്തിക ലക്ഷ്യങ്ങള്‍ തകിടം മറിയും. അത്തരം ഭയാനകമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ, ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ എടുക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. നിങ്ങൾക്ക് ഇതിനകം
മെഡിക്കൽ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കില്‍, ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് ആഡ്-ഓൺ ചെയ്യുന്നത് പരിഗണിക്കണം. മാത്രമല്ല, ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് ഒരു സ്റ്റാൻഡ്എലോൺ പോളിസിയായും വാങ്ങാം
ഗുരുതരമായ രോഗങ്ങളും അവയുടെ ചികിത്സാ ചെലവുകളും ഇതാ
1. ക്യാൻസർ
ക്യാൻസർ ഒരു ജനിതക തകരാറാണ്, ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് അഥവാ അവയവത്തില്‍ അനിയന്ത്രിതമായ കോശ വളര്‍ച്ച ഉണ്ടാകുന്നു, ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നു. കാർസിനോജെനിക് കോശങ്ങളാണ് അത്തരം കോശ വളര്‍ച്ചക്ക് കാരണമാകുന്നത്. അത്തരം അനിയന്ത്രിത കോശ വളർച്ച മൂലം മുഴകള്‍ പ്രത്യക്ഷപ്പെടും, അത് ക്യാൻസറിന്‍റെ പ്രാരംഭ ലക്ഷണം ആകാം. അതിവേഗം വഷളാകുന്ന രോഗങ്ങളിലൊന്നാണ് ക്യാൻസർ, കൂടുതല്‍ പേര്‍ ഹെല്‍ത്ത് പരിരക്ഷ എടുക്കുന്നത് അതിനാണ്. ചികിത്സാ ചെലവ് ഭീമമായതിനാല്‍, ചികിത്സക്കായി ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് എടുക്കുന്നതാണ് വിവേകം. ക്യാൻസർ മൂലമുള്ള മരണങ്ങൾ 2020 ഓടെ 8.8 ലക്ഷം മറികടക്കുമെന്നാണ് Indian Council of Medical Research (ICMR) പഠനം പറയുന്നത്. കുടുംബത്തിന്‍റെ അന്നദാതാവിന് രോഗം ഉള്ളതായി കണ്ടെത്തിയാല്‍, അത് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ തീർച്ചയായും ബാധിക്കും. ക്യാന്‍സര്‍ ചികിത്സക്ക് കീമോതെറാപ്പി, മരുന്നുകൾ, ചെക്ക്-അപ്പുകൾക്കായുള്ള പല സന്ദർശനങ്ങള്‍ എന്നിവ ആവശ്യമാണ്. ഈ മരുന്നുകളുടെ ചെലവ് നിസ്സാരമല്ല
ക്രിട്ടിക്കൽ ഇൽനെസ് പോളിസി പ്ലാൻ ഉപയോഗപ്രദമാകും. കീമോതെറാപ്പി സൈക്കിളുകൾക്ക് രൂ. 1 മുതൽ രൂ. 2 ലക്ഷം വരെ ചെലവ് വരും, അതേസമയം മരുന്നിന് രൂ. 75,000 മുതൽ രൂ. 1 ലക്ഷം വരെയാകും. മൊത്തത്തില്‍, രോഗത്തിന്‍റെ തീവ്രത അനുസരിച്ച് ക്യാൻസർ ചികിത്സക്ക് രൂ. 10 ലക്ഷത്തിൽ കൂടുതൽ ചെലവ് വരും.
2. ഹൃദയ രോഗങ്ങൾ
ഹൃദ്രോഗങ്ങൾ മൂലമുള്ള മരണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. പ്രധാന കാരണങ്ങളിലൊന്ന് സ്ട്രോക്കും, ഹൃദയ ധമനി രോഗവുമാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലം, ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കുന്ന ഭക്ഷണം, സമ്മർദ്ദം, ഹൈപ്പർടെൻഷൻ, പൊണ്ണത്തടി, പുകവലി എന്നിവയാണ് ഹൃദ്രോഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്ന ചില പ്രധാന കാരണങ്ങള്‍. ഹൃദയ ധമനി രോഗം, ജന്മനായുള്ള ഹൃദ്രോഗം, പൾമണറി സ്റ്റെനോസിസ്, ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്നിവയാണ് ഇന്ത്യയിൽ കണ്ടുവരുന്ന ചില സാധാരണ ഹൃദ്രോഗങ്ങൾ. ഹൃദ്രോഗങ്ങള്‍ കൂടിവരുന്നതിന് പ്രധാനമായും ജീവിതശൈലിയിലെ മാറ്റങ്ങളാണ് കാരണം. ഈ ഹൃദയ ധമനി രോഗങ്ങളുടെ ചികിത്സ ചെലവേറിയ കാര്യമാണ്. ഇത് രൂ. 3 ലക്ഷം മുതല്‍ മുകളിലോട്ട് ആകാം, നിങ്ങളുടെ ഹൃദ്രോഗ അവസ്ഥ അനുസരിച്ചിരിക്കും. മാത്രമല്ല, ഈ ചികിത്സകൾക്ക് സ്ഥിരമായ ഫോളോ-അപ്പ് ഉണ്ട്, അത് വലിയ ഹോസ്പിറ്റൽ ബിൽ വരുത്താം. ഒറ്റത്തുക പേഔട്ട് സൗകര്യം കൊണ്ട് അത്തരം സമയങ്ങളിൽ സമ്പാദ്യം സുരക്ഷിതമാക്കാൻ ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ നിങ്ങളെ സഹായിക്കും. സ്പെഷ്യലൈസ്ഡ് ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടറില്‍ നിന്ന് വിദഗ്‍ധ ചികിത്സ നേടാൻ ഇത് നിങ്ങളെ സഹായിക്കും.
3. വൃക്ക രോഗങ്ങൾ
പത്ത് ആളുകളിൽ ഒരാൾക്ക് വീതം വൃക്കരോഗം ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചികിത്സ ചികിത്സ സാധ്യമാണെങ്കിലും, മറ്റ് ചികിത്സകളെ അപേക്ഷിച്ച് ഇത് വളരെ ചെലവേറിയതാണ്. ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയാണ് വൃക്കയുടെ തകരാറുകൾ അല്ലെങ്കിൽ പ്രവർത്തന വൈകല്യങ്ങൾ എന്നിവ ചികിത്സിക്കാൻ ആവശ്യമായ ചികിത്സകൾ. വൃക്ക മാറ്റിവയ്ക്കൽ താങ്ങാൻ കഴിയില്ലെങ്കിലും, നാലിൽ ഒരാൾക്ക് മാത്രമേ ഡയാലിസിസ് പോലും ചെയ്യാൻ കഴിയൂ. ഡയാലിസിസിന്‍റെ ചികിത്സാ ചെലവ് ഏകദേശം രൂ. 18,000 - രൂ. 20,000 വരെ ആയിരിക്കും, അതേസമയം ട്രാൻസ്പ്ലാന്‍റിന് പൂർണ്ണമായ പൊരുത്തം എളുപ്പമായിരിക്കില്ല, രൂ.6.5 ലക്ഷത്തിലും കൂടുതലാകാം. അതിന് പുറമെ, വിജയകരമായ ട്രാൻസ്പ്ലാന്‍റിന് ശേഷം, സ്റ്റെറോയിഡുകൾ, സപ്ലിമെന്‍റുകൾ, ഇമ്മ്യൂണോസപ്രസന്‍റുകൾ എന്നിവയുടെ ആശ്രിതത്വം വർദ്ധിക്കുന്നു, അതിന് ഏകദേശം രൂ. 5,000 ചെലവാകും. ആവര്‍ത്തിച്ചുള്ള ഈ മെഡിക്കൽ ചെലവുകൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും, ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി എടുക്കുന്നത് നിങ്ങളുടെ മിക്ക ചികിത്സാ ചെലവുകളും പരിരക്ഷിക്കും.
4. ലിവർ സിറോസിസ്
ലിവർ സിറോസിസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഓരോ വർഷവും ഏകദേശം 10 ലക്ഷം പേര്‍ക്കാണ് രോഗം നിർണ്ണയിക്കുന്നത്. ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) കണക്കനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്ന പത്താമത്തെ രോഗമാണ് ഇത്. സിറോസിസ് നിർണ്ണയിക്കപ്പെട്ടാൽ, കരള്‍ മാറ്റിവയ്ക്കലാണ് ഏക ചികിത്സ, അത് പരാജയപ്പെട്ടാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രോഗിക്ക് മരണം സംഭവിക്കാം. ട്രാന്‍സ്പ്ലാന്‍റ് അല്ലാതെ ചികിത്സ ഇല്ലാത്തതിനാല്‍, ചികിത്സാ ചെലവ് രൂ. 10 - രൂ. 20 ലക്ഷം വരെ ആകും. മാത്രമല്ല, ശരിയായ ദാതാവിനെ കണ്ടെത്തുന്നതും എളുപ്പമല്ല. മാത്രമല്ല, ട്രാൻസ്പ്ലാന്‍റിന് ശേഷം, ഇമ്യൂണോസപ്രസന്‍റുകള്‍ ആവശ്യമാണ്, അത് ചെലവ് പിന്നെയും വർദ്ധിപ്പിക്കും, ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ എടുക്കുന്നത് അനുഗ്രഹമായിരിക്കും.
5. അൽഷെമേർസ് രോഗം
വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍, അവര്‍ക്ക് അല്‍ഷെമേര്‍സ് രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുന്നു. 2017 ലെ ഇന്ത്യ ഏജിംഗ് റിപ്പോർട്ട് വൃദ്ധജനങ്ങളുടെ വര്‍ധനാ നിരക്ക് ഏകദേശം 3% ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഇതിനർത്ഥം അൽഷെമേർസ് രോഗികളുടെ എണ്ണം കൂടുന്നു എന്നാണ്. അൽഷെമേർസിനുള്ള ചികിത്സയ്ക്ക് പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ പതിവായ, ആവർത്തിച്ചുള്ള ഡോസുകൾ ആവശ്യമാണ്. ഈ മരുന്നുകൾക്ക് പ്രതിമാസം ₹40,000 ൽ കൂടുതൽ ചെലവ് വരുന്നു. രോഗത്തിന്‍റെ തീവ്രത കൂടുമ്പോള്‍, മരുന്നിന്‍റെ തീവ്രത വർദ്ധിപ്പിക്കുന്നു, നിങ്ങളുടെ മരുന്നുകളുടെ വിലയും വർദ്ധിക്കും.
പ്രധാന ആശയം
ആരോഗ്യസംരക്ഷണത്തിന്‍റെ കുതിച്ചുയരുന്ന ചെലവ് കണക്കിലെടുത്ത്, ഇന്ത്യയിൽ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് വാങ്ങുന്നത് ശുപാർശ ചെയ്യുന്നു. ചികിത്സയുടെ ചെലവ് പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക മാത്രമല്ല, പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യുന്നു.
ഒരു മറുപടി നൽകുക