സമ്പന്നമായ സംസ്കാരത്തിന്‍റെയും വൈവിധ്യത്തിന്‍റെയും നാടാണ് ഇന്ത്യ, അവിടെ ആളുകൾ ഓരോ ഉത്സവവും ഒരേ ആവേശത്തോടെ ആഘോഷിക്കുന്നു. ജനുവരി 14
th അത്തരമൊരു സ്പെഷ്യൽ ദിനമാണ്, അത് വിളവെടുപ്പ് ഉത്സവത്തിന്‍റെ ആഘോഷത്തെ കുറിയ്ക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ ആവേശത്തോടെ ആഘോഷിക്കുന്നു. ഇന്ത്യയിൽ അതേ ലക്ഷ്യത്തോടെ അതേ ദിവസം വെവ്വേറെ പേരിൽ ആഘോഷിക്കുന്നു, ഇന്ത്യയുടെ വൈവിധ്യവും ഏകവുമായ സംസ്ക്കാരം അത് പ്രകടമാക്കുന്നു.
പൊങ്കൽ
ഈ വിളവെടുപ്പ് ഉത്സവം തെക്കൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ആഘോഷിക്കുന്നു. ഈ ദിവസം ഇവിടെ കൊയ്ത്തുകാലത്തിന്‍റെ ആരംഭവും മഴക്കാലത്തിന്‍റെ പിൻവാങ്ങലുമാണ് കുറിക്കുന്നത്. ഈ ആഘോഷത്തിൽ പൊങ്കൽ എന്നറിയപ്പെടുന്ന മധുര വിഭവം ഉൾപ്പെടുന്നു, ഉത്സവത്തിന്‍റെ പേരും അതാണ്. ഈ ദിവസം, അവർ കന്നുകാലികളെയും ആദരിക്കും, പൂമാലകൾ ഇട്ട് അലങ്കരിക്കുകയും, നെറ്റിയിൽ മഞ്ഞളും ചന്ദനവും പുരട്ടുകയും ചെയ്യുന്നു.
മകർ സംക്രാന്തി അഥവാ ഉത്തരായൻ
ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിൽ മകർ സംക്രാന്തി ആഘോഷിക്കുന്നു. ഈ ദിവസമാണ് വിളവെടുപ്പ് സീസണിന്‍റെ വരവ് കുറിയ്ക്കുന്നത്. ആളുകൾ ഈ ദിവസം സൂര്യനെ വണങ്ങുന്നു. സൂര്യോദയം (ഉത്തരായനം) മുതൽ പട്ടം പറത്തുന്നതും, ഉൻദിയു, ജിലേബി പാചകം ചെയ്യുന്നതും, സൂര്യഭഗവാനെ ആരാധിക്കുന്നതുമാണ് ആഘോഷം.
ലോഹ്രി
ഉത്തരേന്ത്യൻ സംസ്ഥാനമായ പഞ്ചാബിലാണ് ലോഹ്രി ആഘോഷിക്കുന്നത്. പഞ്ചാബികൾ ജനുവരി 14 ന് മുമ്പുള്ള ഒരു ദിവസം വിളവെടുപ്പിന്‍റെ ആരംഭത്തിന്‍റെ അവസരമായി കൊണ്ടാടുന്നു
th. ജനുവരി 14 ന്
th, പഞ്ചാബിലെ ജനങ്ങൾ മാഘി ആഘോഷിക്കുന്നു, കർഷകരുടെ പുതിയ സാമ്പത്തിക വർഷമായി അതിനെ കണക്കാക്കുന്നു. പട്ടം പറത്തൽ, ബോൺഫയർ, ദേവാരാധന, പുണ്യസ്നാനം, ഭാംഗ്ര, ഗിഡ എന്നീ ട്യൂണിന് നൃത്തം ചവിട്ടുക, മധുരപലഹാരം തയ്യാറാക്കുക എന്നിവ ആഘോഷത്തിന്‍റെ ഭാഗമാണ്.
ബിഹു
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ ആസ്സാമിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് ഇത്. ജനുവരി മാസത്തിലെ ബിഹു ആഘോഷം മാഘ ബിഹു എന്ന് അറിയപ്പെടുന്നു. ഇത് സീസൺ മാറ്റത്തിന്‍റെ ആരംഭത്തെ അത് കുറിയ്ക്കുന്നു. ആഘോഷത്തിൽ പ്രധാനമായും വിവിധതരം വിഭവങ്ങളും നാടോടി ഗാനങ്ങൾക്കൊപ്പിച്ച് നൃത്തവും ഉൾപ്പെടുന്നു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വിളവെടുപ്പിന്‍റെ ഉത്സവം ആഘോഷിക്കുന്നു, ഉദ്ദാഹരണത്തിന് പോഷ് പർബൺ ആയും, ബീഹാറിലും ജാർക്കണ്ടിലും സക്രാത്ത് ആയും ഈ ദിനം കൊണ്ടാടുന്നു. കർഷകരുടെ ഏറ്റവും വിലപ്പെട്ട നിക്ഷേപവും, പ്രാഥമിക വരുമാന സ്രോതസ്സും ആണ് വിളകൾ. എന്നാൽ പ്രകൃതി ദുരന്തങ്ങൾ മൂലമോ മറ്റ് കാരണങ്ങളാലോ പലപ്പോഴും അവർക്ക് വിളനാശം ഉണ്ടാകുന്നു. അതിനാൽ, ഇന്ത്യാ ഗവൺമെന്‍റ് ഇപ്പോൾ ലോഞ്ച് ചെയ്തിട്ടുണ്ട്
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന, ഇന്ത്യയിൽ ഇത് കാർഷിക ഇൻഷുറൻസ് നൽകുന്നു. കർഷകരുടെ ക്ഷേമം പ്രധാന ലക്ഷ്യമായി സൃഷ്ടിച്ച ഈ പോളിസിയെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഒരു മറുപടി നൽകുക