റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Advantages And Disadvantages Of Having Siblings
നവംബർ 23, 2024

ഒരു സഹോദരൻ ഉണ്ടായിരിക്കുന്നതിന്‍റെ 10 ഗുണങ്ങളും ദോഷങ്ങളും

നിങ്ങള്‍ മാതാപിതാക്കളുടെ കണ്ണിലുണ്ണിയും ശ്രദ്ധാ കേന്ദ്രവുമായിരുന്ന സമയം ഓർക്കുന്നുണ്ടോ?സുന്ദരമായ ദിവസങ്ങൾ! എന്നാൽ പിന്നീട് മറ്റൊരാള്‍ കൂടി വന്നു, അതായത് മാതാപിതാക്കൾക്ക് പെട്ടെന്ന് ഒരാള്‍ കൂടി കണ്ണിലുണ്ണിയായി. നിങ്ങൾ ഒടുവിൽ ഈ 'എവിടെനിന്നോ വന്ന' ആളെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും തുടങ്ങി. സഹോദരങ്ങളാണ് നമ്മുടെ ആദ്യത്തെ 'സുഹൃത്തുക്കൾ', ഈ ഇണങ്ങല്‍-പിണങ്ങല്‍ ബന്ധം നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഭാഗമാണ്. രാഖി അടുത്തു വരുന്നതിനാല്‍, ഒരു സഹോദരൻ ഉണ്ടായിരിക്കുന്നതിന്‍റെ ഗുണങ്ങളും ദോഷങ്ങളും ലിസ്റ്റ് ചെയ്യാമെന്ന് കരുതി.

ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍– നിങ്ങൾ ഒരു സുഹൃത്തിനൊപ്പം വളരുന്നു, എല്ലായ്പ്പോഴും നിങ്ങളുടെ ഒപ്പമുണ്ട്, വികൃതി കാട്ടാനും ഒപ്പമുണ്ട്. ദോഷങ്ങള്‍– ഒറ്റക്കായിരുന്നപ്പോള്‍ നല്ല സുഖമായിരുന്നു, ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഓരാള്‍ കൂടി വന്നിരിക്കുന്നു. എന്തുകൊണ്ട്? ഗുണങ്ങള്‍– നിങ്ങൾക്ക് അവരുടെ കളിപ്പാട്ടങ്ങൾ/ഗെയിമുകൾ (കളിപ്പാട്ടങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും പ്രായം കൂടുതലാകില്ല) ഉപയോഗിച്ച് കളിക്കാൻ കഴിയും, വിപണിയിലെ ഏറ്റവും പുതിയ ഗെയിം പരിശോധിക്കാനോ കളിക്കാനോ എപ്പോഴും ഒരു കൂട്ടാളിയുണ്ട്. ദോഷങ്ങള്‍– കളിപ്പാട്ടങ്ങള്‍ പങ്കുവെയ്ക്കാനുള്ള ധാര്‍മ്മിക ബാധ്യത നിങ്ങൾക്കുമുണ്ട്! ഗുണങ്ങള്‍– മാതാപിതാക്കളുടെ ശകാരവും തുല്യമായി പങ്കിടാൻ നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരാളുണ്ട്. ദോഷങ്ങള്‍– അവർ ശകാരത്തിന് ഉത്തരവാദിയായിരിക്കുമ്പോൾ! ഗുണങ്ങള്‍– വീട്ടിൽ ഒരു പാർട്ടി നടക്കുമ്പോള്‍ മറ്റൊരു പ്ലേറ്റ് കൂടി എടുക്കാം. ദോഷങ്ങള്‍– നിങ്ങൾ അവര്‍ക്കും സ്വതന്ത്രമായി ഇടപെടാവുന്ന ആളാണ്. ഗുണങ്ങള്‍– ലേറ്റ് നൈറ്റ് പാർട്ടി? ഇൻ-ഹൗസ് ബോഡിഗാർഡ്, വാച്ച്മാൻ, ഷോഫർ. ദോഷങ്ങള്‍– നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് ഡബിൾ ഏജന്‍റായും അവര്‍ പ്രവർത്തിക്കുന്നു. ഗുണങ്ങള്‍– നിങ്ങളുടെ ഇൻ-ഹൗസ് മാൻ ഫ്രൈഡേ, എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്കൊപ്പം. ദോഷങ്ങള്‍– പ്രിയ ദൈവം! ചെയ്തതൊക്കെ അവര്‍ നിരത്തുമ്പോള്‍, പെട്ടെന്ന് തിരിച്ച് ഉപകാരം ചെയ്യാനുള്ള ധാര്‍മ്മിക ബാധ്യത നിങ്ങള്‍ക്കും ഉണ്ടാകും. ഗുണങ്ങള്‍– നിങ്ങൾ രണ്ടുപേര്‍ക്കും പ്രാങ്കിംഗ് ഇഷ്ടമാണെങ്കിൽ, പറ്റിയ ആളാണ് ഒപ്പമുള്ളത്. ദോഷങ്ങള്‍– പ്രാങ്കിന് നിങ്ങള്‍ ഇരയാകാത്തിടത്തോളം മറ്റുള്ളവരെ കബളിപ്പിക്കാന്‍ നിങ്ങള്‍ ഒന്നിക്കുന്നത് നല്ലതാണ്. ഗുണങ്ങള്‍– നിങ്ങള്‍ക്ക് മനോവീര്യം കൂട്ടാനായാലും, പക്ഷം ചേര്‍ന്ന് പറയാനായാലും നിങ്ങളുടെ സഹോദരനോളം നല്ലത് വേറാരും ഉണ്ടാകില്ല. ദോഷങ്ങള്‍– തമ്മിലടി! മാതാപിതാക്കൾ സമാധാനിപ്പിക്കാന്‍ ഇടപെട്ടതിനാൽ പല മഹായുദ്ധങ്ങളും ഒഴിവായിട്ടുണ്ടാകും. ഗുണങ്ങള്‍– യാത്ര, സിനിമാ പങ്കാളി, ഷോപ്പിംഗ് പങ്കാളി എന്നിങ്ങനെ പോകുന്ന ലിസ്റ്റ് അനന്തമാണ്. ദോഷങ്ങള്‍– വാഷ്‍റൂം, ബെഡ്ഡിന്‍റെ നല്ല വശം, കേക്കിന്‍റെ വലിയ കഷണം എന്നിവക്കായുള്ള മല്‍പ്പിടുത്തം പറയേണ്ട കാര്യമില്ല. ഗുണങ്ങള്‍– അവര്‍ നിങ്ങൾക്കായി നിലകൊള്ളുന്നു, ലോകത്തോട് പോരാടുന്നു, ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം. ദോഷങ്ങള്‍ – തമ്മില്‍ ‘ഇടി’ കൂടിയതിന്‍റെ പാടുകള്‍ നിങ്ങള്‍ എവിടെയൊക്കെയാണ് ഉള്ളത്? സഹോദരങ്ങൾ നമ്മുടെ ജീവിതത്തെ മനോഹരവും ചിലപ്പോള്‍ അസഹനീയവുമാക്കുന്നു. അവരെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം, പക്ഷെ അവരെ അവഗണിക്കാൻ കഴിയില്ല. അവർ നമ്മുടെ ജീവിതം മനോഹരമായി വര്‍ണാഭമാക്കുന്നു, സുഹൃത്തായും, ഗൈഡായും, പ്രൊട്ടക്ടർ ആയും എപ്പോഴും ഒപ്പമുണ്ട്. ഈ രാഖിക്ക് സംരക്ഷണത്തിന്‍റെ സമ്മാനം നൽകുന്നതിനേക്കാൾ മികച്ച സമ്മാനം ഇല്ല.

പ്രധാന ആശയം

അതിനാൽ കൂടുതൽ നോക്കേണ്ട, നിങ്ങളുടെ സഹോദരനെ അവർക്ക് സംരക്ഷണം സമ്മാനിച്ച് നോക്കുക സമഗ്രം വാഹന ഇൻഷുറൻസ്, ട്രാവല്‍ അല്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ. ഓരോ കാറ്റഗറിയും കൂടുതൽ അറിയാൻ സന്ദര്‍ശിക്കുക ഞങ്ങളുടെ വെബ്ബ്‍സൈറ്റ് കൂടാതെ നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് ഏറ്റവും മികച്ച സംരക്ഷണം നൽകുകയും ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

  • ഷെഹ്സാദ് - October 12, 2017 at 1:45 pm

    ഹായ്!
    ഇയ്യിടെ, ഞാൻ അത് ശ്രദ്ധിച്ച് വായിച്ചു, ഇത് വളരെ പ്രത്യേകത ഉള്ളതാണ്. ഇതിന് നന്ദി!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്