Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കൊമേഴ്ഷ്യൽ, റീട്ടെയിൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

കൊമേഴ്ഷ്യൽ, റീട്ടെയിൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെൻ്റിൽ നിന്ന് നിങ്ങൾ ഒറ്റ ക്ലിക്ക് അകലെയാണ്

അപ്രതീക്ഷിതമായ സംഭവങ്ങളും അപകടങ്ങളും നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ ക്ലെയിം കൈകാര്യം ചെയ്യാൻ നിങ്ങൾക്കൊപ്പം ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങളുടെ പരിചയസമ്പന്നരായ ഇൻഷുറൻസ് പ്രൊഫഷണലുകളുടെ ടീം ക്ലെയിം പ്രോസസ്സിലൂടെ നിങ്ങളെ നയിക്കാൻ സമർപ്പിതരാണ്, ഇവർ സുഗമവും തടസ്സരഹിതവുമായ ക്ലെയിം അനുഭവം ഉറപ്പ് നൽകുന്നു. നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ആഘാതം കുറയ്ക്കുകയും കഴിയുന്നത്ര വേഗത്തിൽ പ്രവർത്തനപാതയിൽ തിരിച്ചെത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

അഡ്വൈസറി കാണാൻ ക്ലിക്ക് ചെയ്യുക

കൊമേഴ്ഷ്യൽ, റീട്ടെയിൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

നിങ്ങളുടെ കൊമേഴ്ഷ്യൽ, റീട്ടെയിൽ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യുക

WhatsApp ചാറ്റ്ബോട്ടിന്

ക്യൂആർ കോഡ് സ്കാൻ ചെയ്യുക

കെയറിംഗ്‍ലി യുവേർസ് ആപ്പ് വഴി ക്ലെയിം രജിസ്റ്റർ ചെയ്യുക

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്യുക

1800-209-5858

ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക

bagichelp@bajajallianz.co.in

കൊമേഴ്ഷ്യൽ, റീട്ടെയിൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

  • 1

    ക്ലെയിം അറിയിപ്പ്

  • 2

    സർവേയറിന്‍റെ നിയമനം

  • 3

    നഷ്ടത്തിന്‍റെ സർവേ

  • 4

    ഡോക്യുമെന്‍റുകൾ സമർപ്പിക്കൽ

  • 5

    സർവേയറിൻ്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കൽ

  • 6

    ക്ലെയിമിൻ്റെ സൂക്ഷ്മപരിശോധന

  • 7

    ക്ലെയിമിൻ്റെ സെറ്റിൽമെന്‍റും പേമെന്‍റ് റിലീസും

നിങ്ങളുടെ കൊമേഴ്ഷ്യൽ, റീട്ടെയിൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റിനുള്ള 7 ലളിതമായ ഘട്ടങ്ങൾ
  • നിങ്ങളുടെ വാണിജ്യ സ്ഥാപനം/പ്രോപ്പർട്ടി എന്നിവയിൽ കവർച്ചയോ മോഷണമോ നടക്കുകയോ അതിനു കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, ഞങ്ങളുടെ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ 1800-209-5858 ൽ ബന്ധപ്പെടുക. നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും മുൻഗണന നൽകി നിങ്ങളെ സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു
  • കുറച്ച് സമയം കണ്ടെത്തി, ക്ലെയിം സംബന്ധിച്ച് ഓൺലൈനിൽ അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറിൽ ഞങ്ങളെ അറിയിക്കുക. ഞങ്ങൾ ക്ലെയിം വേഗത്തിലൊന്ന് പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പിന് അത് ഉടൻ കൈമാറുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സമയം എത്ര വിലപ്പെട്ടതാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
  • ഈ ഘട്ടം മുതൽ, 24 മണിക്കൂറിനുള്ളിൽ നഷ്ടം സംഭവിച്ച സൈറ്റ് സന്ദർശിക്കാൻ സാധ്യതയുള്ള ഒരു സർവേയറെ (ആവശ്യമെങ്കിൽ) ഞങ്ങൾ നിയമിക്കും. ഇത് അതിലും വേഗത്തിൽ ചെയ്യാൻ ഞങ്ങൾ ശ്രമിക്കും!
  • നിങ്ങൾ ചെയ്യേണ്ടത് അനുയോജ്യമായ ഡോക്യുമെന്‍റുകൾ സർവേയറിന്/അസസ്സറിന് സമർപ്പിക്കുക എന്നതു മാത്രമാണ്, അവർ പരമാവധി 2 ആഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതാണ് (ഈ സമയം സാഹചര്യത്തെ ആശ്രയിച്ച് കുറവുമാകാം)
  • ഇനിയങ്ങോട്ട്, ഒരു കാര്യത്തെക്കുറിച്ചും നിങ്ങൾ വിഷമിക്കേണ്ടതില്ല. ഞങ്ങളുടെ ക്ലെയിം ഡിപ്പാർട്ട്മെന്‍റ് ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്യുകയും അന്തിമ സർവേ റിപ്പോർട്ട് പരിശോധിക്കുകയും തുടർന്ന് നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ആരംഭിക്കുകയും ചെയ്യും.
  • (X) പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പേമെന്‍റ് ലഭിക്കും

നിങ്ങളുടെ ബിസിനസ് പ്രോപ്പർട്ടിക്ക് സംഭവിച്ച കേടുപാടുകൾ, നിങ്ങളുടെ സ്ഥാപനത്തിനുള്ളിലെ മോഷണം, ജീവനക്കാരന്‍റെ പരിക്ക് അങ്ങനെ എന്തുമാകട്ടെ, ഞങ്ങളും നിങ്ങളെക്കുറിച്ച് ചിന്തയുള്ളവരാണെന്നും നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും അറിയുക.

ഇവ ചെയ്യാൻ ഓർക്കുക!
  • നിങ്ങളുടെ നഷ്ടത്തെക്കുറിച്ച് ഞങ്ങളെ അറിയിക്കാൻ വൈകരുത്. ഓർക്കുക, എത്രയും വേഗം അറിയിക്കുന്നുവോ അത്രയും വേഗം സഹായവുമെത്തും
  • സാധ്യമാകുന്ന പക്ഷം, നഷ്ടത്തിന്‍റെ ഏതാനും ചിത്രങ്ങൾ/വീഡിയോകൾ എടുക്കുക
  • നാശനഷ്ടം നടന്ന സൈറ്റിൽ നിങ്ങളായിട്ട് ഒന്നും ചെയ്യരുത്. ഞങ്ങൾ സർവേയറെ നിയമിക്കുന്നതുവരെ അത് അങ്ങനെ തന്നെയിരിക്കട്ടെ
  • പ്രസക്തമായ എല്ലാ വിവരങ്ങളും ഞങ്ങൾക്ക് നൽകാൻ ശ്രമിക്കുക. ഇത് സാഹചര്യം കൂടുതൽ നന്നായി മനസ്സിലാക്കാനും നിങ്ങളുടെ ക്ലെയിം വേഗത്തിൽ പ്രോസസ് ചെയ്യാനും ഞങ്ങളെ സഹായിക്കും. നിങ്ങളുടെ നഷ്ടത്തിൽ ഞങ്ങളും ആശങ്കയുള്ളവരാണ്
  • നിങ്ങൾക്ക് കഴിയുന്നത്ര നാശനഷ്ടങ്ങൾ കണക്കാക്കുക
  • സഹായവുമായി ഞങ്ങൾ വേഗത്തിൽ എത്തും എന്ന് നിങ്ങൾക്ക് എല്ലായ്പ്പോഴും വിശ്വസിക്കാം എങ്കിലും, ഞങ്ങൾ അങ്ങനെ ചെയ്യുന്നതിനായി നിങ്ങൾ കാത്തിരിക്കരുത്. നാശനഷ്ടത്തിന്‍റെ വ്യാപ്തി കുറയ്ക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക
  • ഞങ്ങളെയും സർവേയറെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ അറിയിക്കുക
കൊമേഴ്ഷ്യൽ, റീട്ടെയിൽ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യുക

ഇപ്പോൾ, നിങ്ങൾക്ക് ഒരു ക്ലെയിം രജിസ്റ്റർ ചെയ്യാം, ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാം, ഡോക്യുമെന്‍റുകൾ ഓൺലൈനിൽ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യാം ഇവിടെ ക്ലിക്ക് ചെയ്യുക

  • ക്ലെയിം അറിയിപ്പ്
  • സർവേയർ നിയമനം (ആവശ്യമെങ്കിൽ)
  • നാശനഷ്ടത്തിൻ്റെ സർവേ വെരിഫിക്കേഷൻ
  • ആവശ്യകതകളുടെ പൊതുവായ പട്ടിക (ഡോക്യുമെന്‍റ്)
  • ഡോക്യുമെന്‍റ് സമർപ്പിക്കൽ
  • സർവേയറുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കൽ
  • അന്തിമ ക്ലെയിം പരിശോധനയും ക്ലെയിം മൂല്യനിർണ്ണയം അന്തിമമാക്കലും
  • ക്ലെയിം സെറ്റിൽമെന്‍റ്, പേമെന്‍റ് റിലീസ് ചെയ്യൽ
  • ഓൺലൈൻ സൗകര്യം ഉപയോഗിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഉടൻ തന്നെ (എത്രയും വേഗം) നഷ്ടത്തെക്കുറിച്ച് അറിയിക്കുക
  • സാധ്യമെങ്കിൽ, തെളിവുകൾ പകർത്താൻ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കുക
  • സർവേയർ അഡ്ജസ്റ്റർ വരുന്നതുവരെ അപകട സൈറ്റിൽ മാറ്റങ്ങൾ വരുത്തരുത്
  • അപകട കാരണം അന്വേഷിക്കുന്നതിന് അവരുടെതായിട്ടുള്ള അന്വേഷണം നടത്തുന്നതാണ് (AOG അപകടങ്ങൾ ഒഴികെ)
  • ഇൻഷുറർക്ക് ടെസ്റ്റ് റിപ്പോർട്ടുകൾ ആവശ്യമായേക്കാവുന്നതിനാൽ അത്തരം എല്ലാ വിവരങ്ങളും ഡോക്യുമെൻ്ററി തെളിവുകളും നൽകുക
  • പ്രായോഗികമായി സാധ്യമാകുന്ന പരിധി വരെ നാശനഷ്ടം കണക്കാക്കുക
  • നഷ്ടം അല്ലെങ്കിൽ തകരാറിന്‍റെ വ്യാപ്തി കുറയ്ക്കാൻ കഴിവ് അനുസരിച്ച് എല്ലാ നടപടികളും എടുക്കുക
  • തകരാര്‍ പുനസ്ഥാപിക്കുന്നതിന് സമഗ്രമായ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും സാധ്യമായത്ര വേഗത്തില്‍ അത് നടപ്പിലാക്കുകയും ചെയ്യുക
  • നിങ്ങളുടെ സർവേയർ / അഡ്ജസ്റ്റർ, ഇൻഷുറർ എന്നിവരെ എല്ലാ പുരോഗതിയും സംബന്ധിച്ച് അപ്ഡേറ്റ് ചെയ്യുക
  • മോഷണം അല്ലെങ്കിൽ കവർച്ച മൂലം നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ - ഇന്ത്യയിലെ പോലീസ് അധികാരികളെ അറിയിക്കേണ്ടത് അത്യാവശ്യമായതിനാൽ - ക്ലെയിം നോട്ടിഫിക്കേഷനിൽ പ്രാദേശിക പോലീസ് അധികാരികൾ നൽകിയ FIR (പ്രഥമ വിവര റിപ്പോർട്ട്) ൻ്റെ കോപ്പി ഉൾപ്പെടുത്തണം, FIR ൻ്റെ കോപ്പി പിന്നീട് ഒരു തീയതിയിലും സമർപ്പിക്കാവുന്നതാണ്
LET’S SIMPLIFY

ഞങ്ങൾ ലളിതമാക്കാം

എന്താണ് കവർ നോട്ട്?

പോളിസി നൽകുന്നതിന് മുമ്പ് നിങ്ങളുടെ ഇൻഷുറർ നിങ്ങൾക്ക് നൽകുന്ന ഒരു താൽക്കാലിക ഇൻഷുറൻസ് സർട്ടിഫിക്കറ്റാണ് ഇത്. ഇത് നിങ്ങൾ പ്രോപ്പോസൽ ഫോം കൃത്യമായി പൂരിപ്പിച്ച്, ഒപ്പിട്ട്, മുഴുവനായി പ്രീമിയം അടച്ചതിന് ശേഷം ആണ്.

ഇതിന് 60 ദിവസത്തെ (ഇത് ഇഷ്യൂ ചെയ്ത തീയതി മുതൽ) സാധുതയുണ്ട്, കവർ നോട്ട് കാലഹരണപ്പെടുന്നതിന് മുമ്പ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇൻഷുറൻസ് കമ്പനിയോട് ഇത് ആവശ്യപ്പെടുന്നു.

പോളിസിക്കുള്ളിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നെങ്കിലോ?

നിങ്ങൾ ഇവിടെ അന്വേഷിക്കുന്ന പദം എൻഡോഴ്സ്മെന്‍റ് ആണ്, നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ മാറ്റങ്ങൾ സംബന്ധിച്ച രേഖാമൂലമുള്ള ഒരു കരാറാണ് ഇത്. ആഡ്-ഓണുകൾ അവതരിപ്പിക്കുന്നതിനും കൂടുതൽ വിപുലമായ കവറേജ് നൽകുന്നതിനും അല്ലെങ്കിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പോളിസി നൽകുന്ന സമയത്ത് എൻഡോഴ്സ്മെന്‍റ് നടത്താൻ കഴിയും.

നോ ക്ലെയിം ബോണസ് എന്നാല്‍ എന്താണ്?

നിങ്ങളുടെ പോളിസിയുടെ കാലയളവിൽ ഒരിക്കൽ പോലും ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ നോ ക്ലെയിം ബോണസിന് (എൻസിബി) നിങ്ങൾക്ക് അർഹതയുണ്ടായിരിക്കും. നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം കുറയ്ക്കുന്ന ഇത് നിങ്ങൾ നല്ല ഒരു ഡ്രൈവർ ആയിരിക്കുന്നതിനുള്ള ഉപഹാരമാണ്.

അതേ ക്ലാസിലുള്ള പുതിയ വാഹനത്തിലേക്ക് എൻസിബി ട്രാൻസ്ഫർ ചെയ്യാവുന്നതാണ്, നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതു മുതൽ 90 ദിവസത്തേക്ക് ഇതിന് സാധുതയുണ്ടായിരിക്കും. എന്നിരുന്നാലും, പുതിയ മെഷീൻ കൂടുതൽ ചെലവേറിയതാണെങ്കിൽ, ഉയർന്ന ഇൻഷുറൻസ് പ്രീമിയത്തിന് പുറമെ നിങ്ങളിൽ നിന്ന് അധിക അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഈടാക്കിയേക്കാം.

എന്‍റെ പോളിസി കാലഹരണപ്പെടുമ്പോൾ എന്ത് ചെയ്യണം?

നിങ്ങളുടെ സ്പീഡ് ഡയലിൽ ബജാജ് അലയൻസിനെ ഉൾപ്പെടുത്തി നിങ്ങളുടെ പോളിസി കാലഹരണപ്പെട്ടാൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 ൽ വിളിക്കുക. നിങ്ങൾക്ക് പ്രയാസ രഹിതമായ ഇൻഷുറൻസ് അനുഭവം നൽകുന്നതിന് ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു!

 

എനിക്ക് എന്‍റെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമോ?

തീർച്ചയായും! ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ക്ലെയിം എപ്പോൾ വേണമെങ്കിലും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

 

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക