റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ ഇൻഡസ്ട്രികൾ തികച്ചും വ്യത്യസ്തവും നിയതമായ ആവശ്യങ്ങൾ ഉള്ളവയും ആണ്. ഞങ്ങൾ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് അത് മനസ്സിലാക്കുകയും നിങ്ങളുടെ എല്ലാ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ ഇൻഷുറൻസ് ആവശ്യങ്ങൾക്കും പ്രത്യേക പരിരക്ഷ നൽകുകയും ചെയ്യുന്നു.
എഞ്ചിനീയറിംഗ് ഇൻഷുറൻസ് പരിരക്ഷ എന്താണെന്നാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ, നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. നിങ്ങളുടെ വ്യവസായത്തിന്‍റെ അസ്ഥിരമായ റിസ്ക്കുകളിൽ നിന്ന് സാമ്പത്തികമായി നിങ്ങളെ സംരക്ഷിക്കുന്നവയാണ് എഞ്ചിനീയറിംഗ് ഇൻഷുറൻസ് പോളിസികൾ. മെഷിനറി സ്ഥാപിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും പ്രവർത്തിക്കാതിരിക്കുമ്പോഴും ഉള്ള അതുമായി ബന്ധപ്പെട്ട റിസ്ക്കുകൾ മുതൽ ബിസിനസ് തടസ്സങ്ങൾ വരെ എല്ലാം എഞ്ചിനീയറിംഗ് ഇൻഷുറൻസിന്‍റെ പരിധിയിൽ വരുന്നു.
ബജാജ് അലയൻസിൽ ഞങ്ങളുടെ റിസ്ക് കൺസൾട്ടിംഗ്, ക്ലെയിം, അണ്ടർറൈറ്റിംഗ് ടീമുകൾക്ക് ഏറ്റവും വലിയ എഞ്ചിനീയറിംഗ് റിസ്കുകളും നിർമ്മാണ പ്രൊജക്ടുകളും മാനേജ് ചെയ്യുന്നതിനുള്ള വൈദഗ്ദ്യവും പ്രായോഗിക അനുഭവവും മാത്രമല്ല ഉള്ളത്, നിങ്ങളുടെ ബിസിനസ് നിങ്ങൾക്ക് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കുന്നതിനുള്ള കഴിവും കരുതലും അവർക്കുണ്ട്.
ഞങ്ങളുടെ ക്ലെയിം, റിസ്ക് കൺസൾട്ടിംഗ്, അണ്ടർറൈറ്റിംഗ് ടീമുകൾക്കുള്ളിൽ മാത്രമല്ല, ക്ലയന്‍റുമായും ക്ലയന്‍റിന്‍റെ പ്രൊഫഷണൽ ടീമുമായും ഞങ്ങളുടെ മുഖ്യ അക്കൗണ്ട് മാനേജ്മെന്‍റ് ഫിലോസഫിയിലൂടെ എല്ലാ കക്ഷികളും തമ്മിലുള്ള അടുത്ത ബന്ധം ശ്രദ്ധാപൂർവ്വം ഉറപ്പുവരുത്തിക്കൊണ്ടാണ് ഞങ്ങളുടെ എഞ്ചിനീയറിംഗ് ഇൻഷുറൻസ് പോളിസികളുടെ സേവനങ്ങൾ ഞങ്ങൾ വിതരണം ചെയ്യുന്നത്.
പവർ, യൂട്ടിലിറ്റി, ഓയിൽ, ഗ്യാസ്, നിർമ്മാണം, ഹെവി ഇൻഡസ്ട്രികൾ, പ്രധാന ഹെവി സിവിൽ എഞ്ചിനീയറിംഗ് പ്രൊജക്ടുകൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ പോലുള്ള നിർദ്ദിഷ്ട എഞ്ചിനീയറിംഗ് റിസ്ക് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഞങ്ങളുടെ വിദഗ്ദ്ധ ടീമുകളുടെ കൂട്ടായ പ്രാഗൽഭ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഫിലോസഫി.
ഞങ്ങളുടെ കക്ഷികളുമായും അവരുടെ ഉപദേഷ്ടാക്കളുമായും തുറന്ന സംഭാഷണത്തിന് ഞങ്ങൾ ഊന്നൽ നൽകുന്നു, ഇത് എല്ലാ കക്ഷികൾക്കുമിടയിൽ വഴക്കമുള്ള സമീപനവും പരസ്പര ധാരണയും ഉറപ്പുവരുത്തുന്നു. ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ തരത്തിലുള്ള എഞ്ചിനീയറിംഗ് ഇൻഷുറൻസ് പോളിസികളും ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തതും നിങ്ങളുടെ ബിസിനസ്സിന്‍റെ സ്വഭാവത്തിന് അനുസൃതമായി അങ്ങേയറ്റം കസ്റ്റമൈസ് ചെയ്തതുമാണ്.
പ്ലാന്‍റും മെഷിനറിയും നിങ്ങളുടെ ബിസിനസ്സിന്‍റെ അവിഭാജ്യ ഘടകമാണെങ്കിൽ, അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട റിസ്ക്കുകൾ നിങ്ങള്‍ക്ക് ഇതിനകം അറിയാവുന്നതാണ്; അവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.
മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ പ്ലാന്‍റുകള്‍ നിര്‍മ്മിക്കുമ്പോള്‍ കൂടാതെ/അല്ലെങ്കില്‍ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നിങ്ങൾക്ക് പരിരക്ഷ നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള എഞ്ചിനീയറിംഗ് ഇന്‍ഷുറന്‍സ് പോളിസിയാണ് ഞങ്ങളുടെ ഇറക്ഷൻ ഓൾ റിസ്ക്ക്സ് (EAR) ഇന്‍ഷുറന്‍സ് പോളിസി. ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയുടെ സമയത്ത് ഉണ്ടാകുന്ന നഷ്ടങ്ങൾക്കും പോളിസി നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.
ഇറക്ഷൻ ഓൾ റിസ്ക്ക്സ് പോളിസി, നിങ്ങളുടെ കമ്പനി ഒരു പുതിയ പ്രോജക്റ്റ് സെറ്റപ്പ് ചെയ്യുക, നിലവിലുള്ള പ്രോജക്റ്റ് വികസിപ്പിക്കുക, നിലവിലുള്ള പ്രോജക്റ്റ് പൊളിച്ചു മാറ്റി വീണ്ടും സ്ഥാപിക്കുക എന്നിവ ചെയ്യുമ്പോൾ സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നു. ചരക്ക് ഇറക്കുന്നത് മുതൽ അതിന്‍റെ ടെസ്റ്റിംഗ് വരെ നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു.
കൺസ്ട്രക്ഷൻ സൈറ്റ് ചീട്ടുകൊട്ടാരം പോലെയാണ് - തെറ്റായ ഒരു നീക്കം മതി, എല്ലാം തകർന്നു വീഴാൻ. അപകടങ്ങൾ സാമ്പത്തിക നഷ്ടങ്ങൾ മാത്രമല്ല ശാരീരിക പരിക്കുകൾക്കും കാരണമാകാം. കൂടാതെ അപകടങ്ങള്‍, സൈറ്റില്‍ മുമ്പ് നടത്തിയ ജോലികൾ താറുമാറാക്കുകയും സമയപരിധി പാലിക്കുന്നത് അസാധ്യമാക്കുകയും ചെയ്യാം.
നിർമ്മാണ സൈറ്റുകളിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പ്രതീക്ഷിക്കാം എന്ന് അറിയാവുന്നതിനാൽ, നിങ്ങളെപ്പോലെ ധൈര്യമുള്ളവർ മാത്രമാണ് ഈ ബിസിനസിലേക്ക് കടക്കുന്നത്. എന്നാൽ നിങ്ങൾക്ക് മതിയായ സംരക്ഷണം ആവശ്യമാണ്, ഞങ്ങൾ, ബജാജ് അലയൻസിൽ, നിങ്ങളുടെ ബിസിനസ് സുരക്ഷിതമാക്കുന്നതിന് കോൺട്രാക്റ്റേർസ് ഓൾ റിസ്ക്ക്സ് ഇൻഷുറൻസ് ഓഫർ ചെയ്യുന്നു.
കോൺട്രാക്റ്റേർസ് ഓൾ റിസ്ക്ക്സ് (CAR) ഇൻഷുറൻസ്, പ്രധാനമായും എല്ലാ തരത്തിലുള്ള സിവിൽ കൺസ്ട്രക്ഷൻ പ്രൊജക്ടുകൾക്കും (കെട്ടിടങ്ങൾ, ഫാക്ടറികൾ, റോഡുകൾ, പാലങ്ങൾ എന്നിവ നിർമ്മിക്കുന്നത് പോലുള്ളവ... അവയിൽ ചിലതു മാത്രം) പരിരക്ഷ നൽകുന്നതിനുള്ള സമഗ്രമായ ഇൻഷുറൻസ് ആണ്. ഇത് പ്രത്യേകമായി ഒഴിവാക്കിയവയ്ക്ക് പുറമെ ഏതെങ്കിലും കാരണത്താൽ കേടുവന്നതോ നശിച്ചതോ ആയ പ്രോപ്പർട്ടിക്ക് പരിരക്ഷ നൽകുന്നു.
നിർമ്മാണ സൈറ്റുകളിൽ നടക്കുന്ന ഏതൊരു പ്രവൃത്തിയും സുഗമമാക്കുന്നവയാണ് പ്ലാന്‍റും ഉപകരണങ്ങളും. അക്ഷരാർത്ഥത്തിൽ, എല്ലാ ഭാരവും ഉയർത്തുന്നത് അവയാണ്. നിങ്ങളുടെ പ്ലാന്‍റിനും ഉപകരണങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ നിര്‍മ്മാണ സൈറ്റിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിപ്പിക്കാൻ കാരണമാകുമെന്നും അത് നിങ്ങള്‍ ഒട്ടും ആഗ്രഹിക്കാത്ത കാര്യമാണെന്നും ഞങ്ങള്‍ക്കറിയാം.
അത്തരം സാഹചര്യത്തിൽ നിങ്ങൾ നിങ്ങളുടെ പ്ലാന്‍റും ഉപകരണങ്ങളും വേഗത്തിൽ നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണം, എന്നാൽ വലിയ ഫണ്ടുകൾ ആവശ്യമായി വരുന്നതിനാൽ അത് എപ്പോഴും സാധ്യമല്ല.
ബജാജ് അലയൻസിന്‍റെ കോൺട്രാക്ടേർസ് പ്ലാൻ്റ് ആൻ്റ് എക്വിപ്മെന്‍റ് ഇൻഷുറൻസ് നിങ്ങൾക്കായി അവയുടെ റിപ്പയർ ചെലവുകളും കൂടാതെ/അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ചെലവുകളും വഹിക്കും, അതിനാൽ നിർമ്മാണ സൈറ്റിലെ ജോലി അതിവേഗം പുനരാരംഭിക്കാനും സുഗമമായി മുന്നോട്ടു കൊണ്ടുപോകാനും കഴിയും.
കമ്പ്യൂട്ടറുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പനികളെ അവരുടെ ദിവസേനയുള്ള പ്രവർത്തനങ്ങൾ സുഗമവും ഫലപ്രദവുമായി നടത്താൻ സഹായിക്കുന്നു. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ നിങ്ങളുടെ ബിസിനസ്സിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും അത് നിരവധി അനഭിലഷണീയമായ ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ബജാജ് അലയന്‍സിന്‍റെ ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ് പോളിസി, കേടുപാടുകൾ മുതൽ ഡാറ്റ നഷ്ടപ്പെടുന്നത് വരെയുള്ള എല്ലാത്തരം റിസ്ക്കുകളിൽ നിന്നും നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു.
ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ്, ഈ പോളിസി പ്രകാരം ഒഴിവാക്കിയിട്ടില്ലാത്ത ഏതെങ്കിലും കാരണം അല്ലെങ്കിൽ അപകടം മൂലം പെട്ടെന്നും അവിചാരിതവുമായി ഉണ്ടാകുന്ന ഭൗതിക നഷ്ടത്തിനെതിരെ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യാദൃച്ഛികവും അപ്രതീക്ഷിതവുമായി പെട്ടെന്ന് ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് എതിരെ പരിരക്ഷ നൽകുന്നു.
കമ്പ്യൂട്ടറുകൾ, പ്രിന്‍ററുകൾ, സ്കാനറുകൾ, സേർവറുകൾ, ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഈ പോളിസിയിൽ പരിരക്ഷ ലഭിക്കും.
മെഷിനറിയുടെ ബ്രേക്ക്ഡൗൺ ഒരു ബിസിനസിന് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യങ്ങളിൽ ഒന്നാണ്, കാരണം മെഷിനറിയും ഉപകരണങ്ങളും ഇല്ലാതെ ഉൽപ്പാദനം അസാധ്യമാണ്, ഡെലിവറി ഷെഡ്യൂളുകളും സാധാരണ ടൈറ്റായിരിക്കും. അവ പാലിക്കാത്ത പക്ഷം പിഴ ഒടുക്കേണ്ടിവരുകയും ബിസിനസ് ബന്ധങ്ങളിൽ പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്തേക്കാം.
അപ്രതീക്ഷിത നിമിഷങ്ങളിൽ മെഷിനറിയും ഉപകരണങ്ങളും നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ വലിയ ഫണ്ടുകൾ ഉണ്ടായിരിക്കുക എന്നത് അത്ര പ്രായോഗികമല്ല. അത്തരം സാഹചര്യത്തിൽ, ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, ഞങ്ങളുടെ മെഷിനറി ബ്രേക്ക്ഡൗൺ ഇൻഷുറൻസ് പോളിസി കൃത്യമായി പറഞ്ഞാൽ ആ സേവനമാണ് നൽകുന്നത്.
അപ്രതീക്ഷിതമായി പെട്ടെന്ന് തകരാർ സംഭവിക്കുന്ന സാഹചര്യത്തിൽ ഈ മെഷിനറി ബ്രേക്ക്ഡൗൺ പോളിസി നിങ്ങളുടെ മെഷിനറിക്ക് പരിരക്ഷ നൽകുന്നു.
ബിസിനസ്സും റിസ്ക്കും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ് എന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്. നിങ്ങൾ സ്വന്തമായി ബിസിനസ് നടത്തുമ്പോൾ, നിങ്ങൾക്ക് അവയുടെ വികാരം മനസ്സിലാക്കാനായേക്കും. 'സുരക്ഷിതരായിരിക്കുന്നതാണ് ഖേദിക്കുന്നതിലും നല്ലത്' എന്നതിലെ ജ്ഞാനത്തെ മാനിച്ച്, അപകടസാധ്യതകൾ തടയാനും അവയുടെ ആഘാതം കുറയ്ക്കാനും തന്ത്രപരമായ നടപടികൾ എടുക്കേണ്ടത് പ്രധാനമാണ്.
ബജാജ് അലയൻസിന്‍റെ റിസ്ക് മാനേജ്മെന്‍റ് സർവ്വീസ് സാധ്യതയുള്ള റിസ്കുകൾ പ്രവചിക്കാനും തടയാനും മാത്രമല്ല തീരുമാനങ്ങൾക്ക് മുൻഗണന നൽകാനും നിങ്ങളെ സഹായിക്കും. ഇത് സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് സഹായിക്കുകയും നിങ്ങളുടെ ഓർഗനൈസേഷനെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യും.
ഞങ്ങളുടെ എഞ്ചിനീയറിംഗ് ഇൻഷുറൻസ് പോളിസികളിൽ ഉൾപ്പെടുത്തിയിരിക്കുന്നവയും ഒഴിവാക്കിയിരിക്കുന്നവയും സംബന്ധിച്ച് കൂടുതൽ അറിയാൻ, നിങ്ങൾക്ക് ഞങ്ങളുടെ എഞ്ചിനീയറിംഗ് ഇൻഷുറൻസ് PDF വായിക്കാം.
ബോയിലർ ഇൻഷുറൻസ്, ബോയിലറുകൾക്ക് അല്ലെങ്കിൽ പ്രഷർ പ്ലാന്‍റുകൾക്ക് സ്ഫോടനം അല്ലെങ്കിൽ തകർന്നു വീഴുന്നതു കൊണ്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കു മാത്രം (അഗ്നിബാധ ഒഴികെ) നഷ്ടപരിഹാരം നൽകുന്നതാണ്.
അധിക പ്രീമിയം അടച്ചാൽ, ഈ പോളിസിയിൽ ഉടമയുടെ ചുറ്റുവട്ടത്തുള്ള പ്രോപ്പർട്ടി, തേർഡ് പാർട്ടി ബാധ്യത എന്നിവ പോലുള്ള ചില എക്സ്റ്റൻഷനുകൾ ലഭ്യമാണ്.
പോളിസി വ്യവസ്ഥകൾ പ്രകാരം വാറന്‍റി പാലിക്കുന്നതിന് ഗവൺമെന്‍റ് നിയമിച്ച യോഗ്യതയുള്ള ഇൻസ്പെക്ടർമാരെ അല്ലെങ്കിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏതെങ്കിലും കഴിവുള്ള വ്യക്തിയെ ഉപയോഗിച്ച് നിങ്ങൾ ബോയിലർ, പ്രഷർ പ്ലാന്‍റ് എന്നിവ എല്ലാ വർഷവും പരിശോധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ