റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിരന്തരം ഏറിവരുന്ന ബിസിനസ് റിസ്കുകൾ ഉള്ളതിനാൽ, നിങ്ങളുടെ ബിസിനസ് ഒരു മുറിവേറ്റ വ്യക്തിയെപ്പോലെയാണ്, കടലിൽ സ്രാവുകൾക്കിടയിൽ അകപ്പെട്ടത് പോലെ. അവ രക്തം മണത്തെത്തുന്നു എന്നല്ലാതെ, കരുണ എന്തെന്നറിയില്ല.
നിങ്ങളുടെ ബിസിനസ് ഘടന എത്ര ദൃഢമാണെങ്കിലും, പരിവര്‍ത്തനാത്മകമായ ബിസിനസ് ചുറ്റുപാടിൽ, അത് പലതരം റിസ്കുകൾക്ക് വിധേയമായേക്കും. കസ്റ്റമർ തൊട്ട് ജീവനക്കാർ വരെ നിങ്ങളുടെ ബിസിനസ്സിനെതിരെ നിരവധി ക്ലെയിമുകൾ ഉന്നയിച്ചേക്കാം.
അത്തരം ക്ലെയിമുകൾ നിങ്ങളുടെ ബിസിനസ്സിന് വന്‍ നഷ്ടം വരുത്തുകയും ക്യാഷ്ഫ്ലോ പരിമിതപ്പെടുത്തുകയും നിങ്ങളുടെ ബിസിനസ്സിന്റെ ദൈനംദിന പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ആരംഭിക്കുമ്പോൾ തന്നെ ഉണ്ടാകാവുന്ന റിസ്കുകളെ കുറിച്ച് നിങ്ങൾക്ക് എല്ലാം അറിയാമായിരുന്നു, അന്ന് അത് നിങ്ങളെ തടഞ്ഞില്ല, എന്നാൽ ഇപ്പോൾ എന്തിനത് ചെയ്യണം?
അപ്രതീക്ഷിത അപകടങ്ങൾ സംഭവിക്കുമ്പോൾ നിങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു ദീർഘകാല പങ്കാളിയെയാണ് നിങ്ങൾക്കാവശ്യം. ഞങ്ങൾ, ബജാജ് അലയൻസിൽ, ഞങ്ങളുടെ ലയബിലിറ്റി ഇൻഷുറൻസ് പോളിസി നൽകി, ആ 'വെല്ലുവിളി സ്വീകരിക്കുന്നു' എന്ന് പ്രസ്താവിക്കുന്നു!
ഈ വെല്ലുവിളിയുടെ ഉത്തരവാദിത്തവും ആവശ്യങ്ങളും ഞങ്ങൾ മനസിലാക്കുകയും ഇനിപ്പറയുന്നവയുടെ സഹായത്തോടെ അത് നിറവേറ്റുകയും ചെയ്യുന്നു:
വക്കീലന്മാര്, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, വ്യവസായ സ്പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധരായ അണ്ടര്റൈറ്റര്മാരുടെയും ക്ലെയിം, റിസ്ക് കണ്‍സള്‍ട്ടിംഗ് പ്രൊഫഷണലുകളുടെയും വിദഗ്ദ്ധ ടീം ഞങ്ങള്‍ക്ക് ഉണ്ട്, കൂടാതെ ഏറ്റവും വലിയ ബിസിനസ് ലയബിലിറ്റി ഇൻഷുറൻസ് വെല്ലുവിളികൾ നേരിടാൻ ഇവർ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കൾ, കൺസ്ട്രക്ഷൻ കമ്പനികൾ മുതൽ പവർ, യൂട്ടിലിറ്റി കമ്പനികൾ, ഓട്ടോമോട്ടീവ് നിർമ്മാതാക്കൾ എന്നിവർ വരെയുള്ള എല്ലാ ഇൻഡസ്ട്രികളിലും ഞങ്ങളുടെ ടീമുകൾക്ക് വർഷങ്ങളുടെ പരിചയം ഉണ്ട്.
നിങ്ങളുടെ ആവശ്യങ്ങൾക്കും നിങ്ങളുടെ ബിസിനസ്സിന്റെ റിസ്കുകൾക്കും അനുസൃതമായി ഞങ്ങൾ പരിരക്ഷ കസ്റ്റമൈസ് ചെയ്യുന്നു.
ഞങ്ങളുടെ ബിസിനസ് ലയബിലിറ്റി ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ സാധാരണയായി വ്യക്തിപരമോ ശാരീരികമോ ആയ പരിക്കുകളും സ്വത്തിനുള്ള നാശനഷ്ടങ്ങളും പരിരക്ഷിക്കുന്നു, മാത്രമല്ല ഇൻഡിവിച്വൽ പ്രൈമറി പോളിസകൾ വഴിയോ അധിക സുരക്ഷയേകുന്ന അംബ്രലാ പോളിസികളിലൂടെയോ അല്ലെങ്കിൽ മൾട്ടിപ്പിൾ ലൊക്കേഷനുകളിൽ മൾട്ടിപ്പിൾ റിസ്കുകൾക്കായുള്ള ഇന്റർനാഷണൽ ഇൻഷുറൻസ് പ്രോഗ്രാമുകൾ വഴിയോ വാഗ്ദാനം ചെയ്യുന്നതാണ്.
ഞങ്ങൾ താഴെപ്പറയുന്ന തരത്തിലുള്ള ലയബിലിറ്റി ഇൻഷുറൻസ് ഓഫർ ചെയ്യുന്നു:
തേർഡ് പാർട്ടി നിങ്ങളുടെ ബിസിനസ്സിനെതിരെ നടത്തിയ നഷ്ടപരിഹാര ക്ലെയിമുകൾ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് പരിരക്ഷിക്കുന്നു. തേർഡ് പാർട്ടി ഒരു സപ്ലൈറോ ക്ലയന്റോ ആകാം.
ഉദാഹരണത്തിന്, നിങ്ങളുടെ ഫാക്ടറിയിലെ ഒരു സപ്ലയർ കേബിൾ തടഞ്ഞ് വീഴുകയോ അല്ലെങ്കിൽ നിങ്ങളുടെ ജീവനക്കാരിൽ ഒരാൾ മീറ്റിംഗിനിടെ ക്ലയന്റിന്റെ ലാപ്ടോപ്പിൽ അബദ്ധത്തിൽ ജ്യൂസ് വീഴ്ത്തുകയോ ചെയ്താൽ, സപ്ലയറിന് സംഭവിച്ച പരിക്കിനും ക്ലയന്റിന്റെ ലാപ്ടോപ്പിന് സംഭവിച്ച നാശത്തിനും നിങ്ങൾ ബാധ്യസ്ഥനാണ്.
അത്തരം സാഹചര്യങ്ങൾ പ്രവചനാതീതവും മിക്കവാറും ഒഴിവാക്കാനാവാത്തതുമാണ്, അതിനാലാണ് ഞങ്ങളുടെ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് പോളിസി വഴി, നിങ്ങളുടെ ബിസിനസ്സിന് അത്തരം നഷ്ടപരിഹാര ക്ലെയിമുകൾക്കുള്ള പരിരക്ഷ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ബിസിനസ് നടന്നുക്കൊണ്ടിരിക്കുമ്പോൾ ആ പരിസരത്തുണ്ടാകുന്ന അപകടം മൂലമുണ്ടാകുന്ന ശാരീരിക പരിക്ക് അല്ലെങ്കിൽ വസ്തുവകകൾക്കുള്ള കേടുപാട് എന്നിവയ്ക്കുള്ള തേർഡ് പാർട്ടി ക്ലെയിമുകൾക്ക് നഷ്ടപരിഹാരം നൽകുകയെന്ന നിങ്ങളുടെ നിയമപരമായ ബാധ്യത ഇൻഷുറൻസ് കാലയളവിൽ ഞങ്ങൾ ഏറ്റെടുക്കുന്നതാണ്.
ലയബിലിറ്റി ഇൻഷുറൻസിന്റെ കാര്യത്തിൽ, പ്രോഡക്ട് ലയബിലിറ്റി ഇൻഷുറൻസ് ആണ് ഏറ്റവും അനിവാര്യമായ ഒന്ന്. നിങ്ങൾ വിറ്റ ഉൽപ്പന്നം മൂലമുണ്ടായ പരിക്കിനും നാശനഷ്ടത്തിനും നിങ്ങളുടെ ബിസിനസ്സിനെതിരെയുള്ള ക്ലെയിമുകൾ ഇവ പരിരക്ഷിക്കും.
നിങ്ങളുടെ പ്രോസസ് എത്ര പ്രബലമാണെങ്കിലും, ന്യൂനതകൾ ഉണ്ടാവാനും ചിലപ്പോൾ ശ്രദ്ധിക്കപ്പെടാതിരിക്കാനും ഉള്ള സാധ്യതയുണ്ട്. ഇത് ഒരു ഉപഭോക്താവിന് ഗുരുതരമായ പരിക്കോ അവരുടെ സ്വത്തിന് കാര്യമായ നാശമോ ഉണ്ടാകാം.
ഉദാഹരണത്തിന്, നിങ്ങൾ ഫർണിച്ചറും കസേരയും നിർമ്മിച്ച് നൽകുകയും, വിറ്റ കസേര പൊട്ടി ഒരു കസ്റ്റമറിന് പരിക്കേൽക്കുകയും ചെയ്താൽ നിങ്ങൾ സാമ്പത്തികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഞങ്ങളുടെ പ്രോഡക്ട് ലയബിലിറ്റി ഇൻഷുറൻസ് വഴി ഞങ്ങൾ ഇത് ഏറ്റെടുക്കുന്നതാണ്.
നിങ്ങളുടെ കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയോ വിതരണമോ മൂലമുണ്ടാകുന്ന ആകസ്മികമായ ശാരീരിക പരിക്ക് അല്ലെങ്കിൽ വസ്തുവകകയ്ക്കുള്ള കേടുപാടുകൾ എന്നിവ മൂലമുണ്ടാകുന്ന തേർഡ് പാർട്ടി ക്ലെയിമുകൾ, ബിസിനസ് നിലനിൽക്കുന്ന വേളയിലും ഇൻഷുറൻസ് കാലയളവിലും മാത്രം, ഞങ്ങൾ നിങ്ങൾക്കായി ഏറ്റെടുക്കുന്നതാണ്.
ഒരു ഉൽപ്പന്നം തിരിച്ചുവിളിക്കുന്നത്, സ്വമേധയാലും അല്ലാതെയും, നിങ്ങളുടെ ബിസിനസ്സിൽ കനത്ത സാമ്പത്തിക ഞെരുക്കമുണ്ടാക്കാം. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് ഇൻഡസ്ട്രിയിൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നത് സാധാരണമാണ്.
വിതരണ ശൃംഖലകൾ ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചതിനാലും പല രാജ്യങ്ങളിലും നിർമ്മാണ പ്രോട്ടോക്കോൾ വ്യത്യസ്തമായതിനാലും ഉൽപ്പന്നം തിരിച്ചുവിളിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിച്ചുവെന്ന് മാത്രമല്ല അതിന്റെ വിലയും വർദ്ധിച്ചു.
നിങ്ങളുടെ കസ്റ്റമറിന് തകരാറുള്ള സാധനങ്ങൾ സപ്ലൈ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കാത്തതിനാൽ അവ പലപ്പോഴും ആവശ്യമാണ്, ഇത് നിയമപരമായ കേസിലേക്ക് നയിക്കുക മാത്രമല്ല നിങ്ങളുടെ ബ്രാൻഡിനെ എന്നെന്നേക്കുമായി നശിപ്പിക്കുകയും ചെയ്യും.
എന്നാൽ പ്രോഡക്ട് റീകോൾ ഇൻഷുറൻസ് ഉള്ളതിനാൽ, നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. ചെലവുകൾ ഞങ്ങൾ ഏറ്റെടുക്കുന്നതിനാൽ സാമ്പത്തിക ഭാരം വഹിക്കാതെ നിങ്ങൾക്ക് മുന്നോട്ട് പോകാനും ആവശ്യമുള്ളത് ചെയ്യാനും കഴിയും.
പലവിധ മാരക രോഗങ്ങൾക്കുള്ള ചികിത്സ കണ്ടെത്തുന്നതിനൊപ്പം അത്തരം രോഗങ്ങളുടെ അപകടസാധ്യത കണ്ടെത്തുന്നതിനും രോഗനിർണയം നടത്തുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനുമുള്ള പുതിയ മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, ക്ലിനിക്കൽ പരീക്ഷണങ്ങൾ ശ്രമകരമായ കാര്യമാണ്, മാത്രമല്ല കാര്യങ്ങൾ കൈവിട്ട് പോവുകയും ചെയ്യാം.
ഞങ്ങളുടെ ക്ലിനിക്കൽ ട്രയൽസ് ഇൻഷുറൻസ് പോളിസിയുടെ സഹായത്തോടെ, ട്രയലിൽ പങ്കെടുക്കുന്നവരുടെ ക്ലെയിമുകൾക്ക് എതിരായി ഫുഡ്, കോസ്മെറ്റിക്, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ക്ലിനിക്കൽ പരീക്ഷണങ്ങളും പരിശോധനയും നടത്തുന്ന സർവ്വകലാശാലകൾ, ആശുപത്രികൾ എന്നിവ പോലുള്ള കമ്പനികളെ ഞങ്ങൾ പരിരക്ഷിക്കുന്നു.
ജീവനക്കാരും അവരുടെ കഠിനാധ്വാനവും നിങ്ങളുടെ കമ്പനിയുടെ നിലനിൽപ്പിന് മുഖ്യമാണ്, അവരുടെ സുരക്ഷയും ക്ഷേമവുമാണ് നിങ്ങളുടെ മുൻഗണനയെന്ന് ഞങ്ങൾക്കറിയാം. അതിനാൽ, ചെറുകിട ബിസിനസ്സിനും വലിയ സ്ഥാപനങ്ങൾക്കും ഉണ്ടായിരിക്കേണ്ട ലയബിലിറ്റി ഇൻഷുറൻസാണ് വർക്ക്മെൻ കോമ്പൻസേഷൻ ഇൻഷുറൻസ് പോളിസി.
തൊഴിൽപരമായി ഉണ്ടാകുന്ന രോഗങ്ങൾ, ജോലിസ്ഥലത്തുണ്ടാകുന്ന അപകടം മൂലമുള്ള ശാരീരിക പരിക്ക് അല്ലെങ്കിൽ മരണം എന്നിവയ്ക്ക് നിങ്ങൾ ജീവനക്കാർക്ക് നൽകേണ്ടതായിട്ടുള്ള നഷ്ടപരിഹാരം ഇത് വഹിക്കും.
ഇത് നിയമപരമായ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ജീവനക്കാർക്ക് അല്ലെങ്കിൽ അവരുടെ കുടുംബത്തിന് സാമ്പത്തിക കുറവ് പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും.
നിങ്ങളുടെ കമ്പനി പ്രൊഫഷണൽ ഉപദേശമോ അത്തരം മറ്റൊരു സേവനമോ നൽകുന്നുണ്ടെങ്കിൽ, പ്രൊഫഷണൽ ലയബിലിറ്റി ഇൻഷുറൻസിന്റെ സഹായത്തോടെ നിങ്ങൾ അത് ഒട്ടുംവൈകാതെ പരിരക്ഷിക്കേണ്ടതുണ്ട്.
വ്യക്തിപരമോ തൊഴിൽപരമോ ആയ തീരുമാനങ്ങൾ എടുക്കുക എന്നത് എല്ലായ്പ്പോഴും കഠിനമായ ജോലിയാണ്, അതിനായുള്ള വിശകലനമോ ചിന്തയോ പരിഗണിക്കേണ്ട കാര്യമില്ല, ഫലങ്ങൾ അപ്രതീക്ഷിതമായിരിക്കാം.
നിങ്ങളുടെ ഭാഗത്തുള്ള ഒരു തെറ്റ് അല്ലെങ്കിൽ അശ്രദ്ധ കാരണം ക്ലയന്റ് അനുഭവിക്കുന്ന നാശനഷ്ടങ്ങളിൽ നിന്നുണ്ടാകുന്ന ക്ലെയിമുകളിൽ നിന്ന് നിങ്ങളുടെ ബിസിനസ്സിനെ പരിരക്ഷിക്കാൻ പ്രൊഫഷണൽ ലയബിലിറ്റി ഇൻഷുറൻസ് സഹായിക്കും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്റർ ചെയ്യൂ