Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കാർ ഇൻഷുറൻസ് പുതുക്കൽ

നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കുന്നതിനുള്ള വേഗത്തിലുള്ള, തടസ്സമില്ലാത്ത, സൗകര്യപ്രദമായ മാർഗ്ഗം

ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
വാഹന രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുക
ദയവായി സാധുതയുള്ള കാപ്ച രേഖപ്പെടുത്തുക
പ്രീമിയം വിശദാംശങ്ങൾ കാണുക

ഡമ്മി പോപ്പപ്പ്

കാർ ഇൻഷുറൻസ് പുതുക്കൽ അർത്ഥം വിശദീകരിച്ചിരിക്കുന്നു

തീർച്ചയായും! കാര്‍ വെറുമൊരു അസറ്റ് മാത്രമല്ല, ശരിക്കും പറഞ്ഞാൽ അത് ഒരു വിസ്മയമാണ്. ഒരു കാർ സ്വന്തമാക്കുകയും അത് ഓടിക്കുകയും ചെയ്യുന്നതിൽ നിന്നു കിട്ടുന്ന സംതൃപ്തി വാക്കുകൾ കൊണ്ട് വർണ്ണിക്കാനാകില്ല. അപകടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിനും മോഷണം അല്ലെങ്കിൽ അപകടം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനും നിങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ കാർ ഇൻഷുറൻസ് മുഖേന, എല്ലാ വർഷവും നിങ്ങളുടെ പോളിസി പുതുക്കുന്നത് നിങ്ങൾ പരിരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു.
...കാർ ഇൻഷുറൻസ് പുതുക്കൽ എന്നത് നിങ്ങളുടെ പോളിസി നിലനിൽക്കുന്നുവെന്നും നിങ്ങൾക്ക് തുടർന്നും അതിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നും ഉറപ്പാക്കുന്നതിന് പ്രീമിയം അടയ്ക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു. കാർ ഇൻഷുറൻസ് പുതുക്കുന്നതിനായി നിങ്ങളുടെ ഇൻഷുററുടെ ബ്രാഞ്ച് സന്ദർശിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ, അതിനായി നിങ്ങളുടെ മൊബൈൽ ഫോണിൽ ഏതാനും തവണ ടാപ്പ് ചെയ്താൽ മാത്രം മതി!
ഷോപ്പിംഗ് മുതൽ ടിക്കറ്റ് ബുക്കിംഗ് വരെ എല്ലാം ഓൺലൈനായി ചെയ്യുന്ന സ്ഥിതിക്ക്, കാർ ഇൻഷുറൻസ് പുതുക്കൽ എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ? ഇന്ത്യയിലെ പ്രീമിയർ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ ഞങ്ങൾ, ബജാജ് അലയൻസ്, ഓൺലൈൻ കാർ ഇൻഷുറൻസ് പുതുക്കൽ സൗകര്യം ഓഫർ ചെയ്യുന്നു, അതിലൂടെ നിങ്ങൾക്ക് ഏതാനും ക്ലിക്കുകളിൽ നിങ്ങളുടെ പോളിസി പുതുക്കാൻ കഴിയും. ഫെറാറിയേക്കാൾ വേഗത്തിൽ, തടസ്സങ്ങളില്ലാതെയും പ്രയാസരഹിതവുമായി ഞങ്ങൾ നിങ്ങളുടെ കാർ ഇൻഷുറൻസ് പുതുക്കുന്നു!
കൂടുതൽ വായിക്കുക

കുറച്ച് വായിക്കുക

ബജാജ് അലയൻസ് കാർ ഇൻഷുറൻസ് പുതുക്കൽ

  • കാർ ഇൻഷുറൻസ്

    കാർ ഇൻഷുറൻസ് പോളിസി ഇന്നു തന്നെ പുതുക്കുക, 24x7 റോഡ്സൈഡ് അസിസ്റ്റൻസ് നേടുക. ക്ലെയിമിനെ സപ്പോർട്ട് ചെയ്യുന്ന SMS അപ്ഡേറ്റുകൾ അവധി ദിനങ്ങളിൽ പോലും നേടുക.

    പുതുക്കുക
  • പ്രൈവറ്റ് കാർ തേർഡ് പാർട്ടി

    നിങ്ങളുടെ പ്രൈവറ്റ് കാർ ഒണ്‍ലി ലയബിലിറ്റി ഇൻഷുറൻസ് പുതുക്കി തുടർന്നും തേർഡ്-പാർട്ടി ബാധ്യതകളുടെ കാഠിന്യം കുറയ്ക്കുക. ബജാജ് അലയൻസിലൂടെ വേഗത്തിലും സൗകര്യപ്രദമായും തടസ്സമില്ലാതെയും.

    പുതുക്കുക
  • കാർ ഇൻഷുറൻസ്

  • പ്രൈവറ്റ് കാർ തേർഡ് പാർട്ടി

ഓൺലൈനായി നിങ്ങളുടെ കാർ ഇൻഷുറൻസ് എങ്ങനെ പുതുക്കാം

  • 1

    ഞങ്ങളുടെ വെബ്സൈറ്റായ www.bajajallianz.comലേക്ക് ലോഗിൻ ചെയ്ത് 'ഓൺലൈനിൽ പുതുക്കുക' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

  • 2

    നിങ്ങളുടെ നിലവിലുള്ള പോളിസി നമ്പറും വാഹന രജിസ്ട്രേഷൻ നമ്പറും പൂരിപ്പിക്കുക.

  • 3

    ഈ വർഷം നിങ്ങൾക്ക് അർഹതപ്പെട്ട നോ ക്ലെയിം ബോണസിന്‍റെ ശതമാനം റിവ്യൂ ചെയ്യുക

  • 4

    നിങ്ങളുടെ കാറിന്‍റെ മൂല്യം തിരഞ്ഞെടുക്കുക.
    നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ കാറിന്‍റെ കൂടുതലായ ഫിറ്റ്മെന്‍റുകൾ ഇൻഷുർ ചെയ്യാൻ തിരഞ്ഞെടുക്കുക.
    വെഹിക്കിൾ ഡയഗ്നോസ്റ്റിക്, റോഡ്‍സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് ഞങ്ങളുടെ ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്സ് സേവനങ്ങളും തിരഞ്ഞെടുക്കാം.
    ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്സ് സേവനങ്ങൾക്കായി ഞങ്ങൾ മൂന്ന് വ്യത്യസ്ത പാക്കേജുകൾ ഓഫർ ചെയ്യുന്നു: ക്ലാസിക്, പ്രീമിയം, പ്രസ്റ്റീജ് എന്നിവ. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഓരോന്നിന്‍റെയും വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും.
    നിങ്ങളുടെ പോളിസി മെച്ചപ്പെടുത്താൻ ടോപ്പ്-അപ്പ് പരിരക്ഷകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  • 5

    നിങ്ങളുടെ പോളിസി, വാഹനം, വ്യക്തിഗത വിവരങ്ങൾ എന്നിവ റിവ്യൂ ചെയ്യുക. നിങ്ങളുടെ വിലാസം, ഫോൺ നമ്പർ എന്നിവയിലെ മാറ്റം പോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് അപ്ഡേറ്റ് ചെയ്യാം.

  • 6

    നിങ്ങളുടെ പ്രീമിയം ക്വോട്ട് നേടുകയും പേമെന്‍റ് നടത്തുകയും ചെയ്യുക.
    വ്റൂം! നിങ്ങൾ പൂർത്തിയാക്കി

ബജാജ് അലയൻസ് വഴി പ്രൈവറ്റ് കാർ തേർഡ് പാർട്ടി ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നതിനുള്ള ഘട്ടങ്ങൾ

  • 1

    ഞങ്ങളുടെ വെബ്സൈറ്റായ www.bajajallianz.comലേക്ക് ലോഗിൻ ചെയ്ത് മുകളിൽ വലതുവശത്തുള്ള 'ഓൺലൈനിൽ പുതുക്കുക' എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.

  • 2

    പ്രൈവറ്റ് കാർ തേർഡ് പാർട്ടി മെനുവിന് കീഴിൽ 'ഇപ്പോൾ പുതുക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

  • 3

    ക്ലിക്ക് ചെയ്യുമ്പോൾ, പോളിസി വിവരങ്ങളും നിങ്ങളുടെ വിശദാംശങ്ങളും പൂരിപ്പിക്കേണ്ട ഒരു പുതിയ പേജ് തുറക്കും. പൂർത്തിയായാൽ, നിങ്ങൾക്ക് ഒരു ക്വോട്ട് ലഭിക്കും. കാർ ഇൻഷുറൻസ് പുതുക്കുന്നതിന് നിങ്ങൾ അടയ്ക്കേണ്ട തുകയാണ് ഇത്.

  • 4

    ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ ആവശ്യമായ പേമെന്‍റ് നടത്തുക! അത്രയേയുള്ളൂ.
    ഓൺലൈൻ കാർ ഇൻഷുറൻസ് പുതുക്കൽ ഏത് ദിവസവും ഏതു സമയത്തും ചെയ്യാം. നിങ്ങളുടെ ഓഫീസിലോ വീട്ടിലോ ഇരുന്ന് സൗകര്യമായി നിങ്ങൾക്ക് അത് ചെയ്യാം. ആവശ്യമായ പോളിസി വിശദാംശങ്ങളും പേമെന്‍റും ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിക്കും. ഇപ്പോൾ പുതുക്കുക!

Important Considerations For Renewing A Car Insurance Policy

  • ആരോഗ്യത്തോടെയിരിക്കുന്നതിന് നിങ്ങൾ ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതു പോലെ പരിരക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നതിന് നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, നിങ്ങളുടെ കാർ‌ ഇൻ‌ഷുറൻ‌സ് പുതുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
  • ഇൻഷ്വേർഡ് തുക - 'തുടക്കം നന്നായാൽ പാതി നന്നായി', ശരിയായ ഇൻഷുറൻസ് തുക നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ കാർ ഇൻഷുറൻസ് പുതുക്കുമ്പോൾ, ഇൻഷ്വേർഡ് തുക പരിശോധിച്ച് നിങ്ങൾക്ക് അത് വർദ്ധിപ്പിക്കണമോ വേണ്ടയോ എന്ന് വിലയിരുത്തുക.
  • ഞങ്ങൾ, ബജാജ് അലയൻസിൽ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റി നിങ്ങൾക്ക് നൽകുന്നു. ഇൻഷ്വേർഡ് തുക വലുതാണെങ്കിൽ, വിപുലമായ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കും.
  • ആഡ്-ഓൺ പരിരക്ഷകൾ - ഒരു പര്യടനത്തിന് ഇറങ്ങുമ്പോൾ വസ്ത്രങ്ങൾക്കൊപ്പം നിങ്ങൾ മറ്റ് അവശ്യ സാധനങ്ങളായ വാട്ടർ ബോട്ടിൽ, സ്ലീപ്പിംഗ് ബാഗ്, നെക്ക് ട്യൂബ് എന്നിവയൊക്കെ എടുക്കും. കാർ ഇൻഷുറൻസിൻ്റെ കാര്യത്തിലും ഇത് സത്യമാണ്. കാർ ഇൻഷുറൻസിൻ്റെ കാര്യത്തിൽ ആഡ്-ഓണുകൾ കേക്കിനു പുറത്തെ ഐസിംഗ് പോലെയാണ്.
  • ഞങ്ങളുടെ കസ്റ്റമൈസ്ഡ് ആഡ്-ഓൺ പരിരക്ഷ നിങ്ങളുടെ വാഹനത്തിന് മോഷണമോ അപകടമോ മൂലം ഉണ്ടാകുന്ന എല്ലാ സാമ്പത്തിക ബാധ്യതകളിലും 360-ഡിഗ്രി സംരക്ഷണം ഉറപ്പുവരുത്തുന്നു. ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ, സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, പേഴ്സണൽ ബാഗേജ് തുടങ്ങിയ നിരവധി ആഡ്-ഓണുകൾ ഉപയോഗിച്ച് നിങ്ങളുടെ കാറിന് ശക്തമായ സംരക്ഷണം നൽകുക.
  • ഗാരേജുകളുമായി ടൈ-അപ്പുകൾ - നിങ്ങൾക്ക് പോകേണ്ട കൃത്യമായ ലക്ഷ്യസ്ഥാനം അറിയുന്നത് അവശ്യ ഘട്ടങ്ങളിൽ യാത്ര ഒരുപാട് എളുപ്പമാക്കും. ഞങ്ങൾ, ബജാജ് അലയൻസിൽ, ശരിക്കും അതാണ് ഓഫർ ചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള 4,000 ത്തിലധികം ഗാരേജുകളുമായുള്ള ഞങ്ങളുടെ ടൈ-അപ്പുകൾ, ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങളുടെ സമീപത്തുള്ളത് നിങ്ങൾ വേഗത്തിൽ കണ്ടെത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
  • ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് ഓഫർ ചെയ്യുന്ന ഈ ഗാരേജുകൾ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നിങ്ങളുടെ വീട്ടുവാതിക്കലിൽ എത്തിക്കുന്നു. നിങ്ങൾ നിങ്ങളുടെ നഗരവും പിൻ കോഡും എന്‍റർ ചെയ്താൽ മാത്രം മതി, നിങ്ങൾക്ക് ഗാരേജുകളുടെ ഒരു ലിസ്റ്റ് ലഭിക്കും.
  • ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് - പ്രീമിയങ്ങൾ ശ്രദ്ധാപൂർവ്വം അടച്ചതിന് ശേഷം, പ്രയാസ രഹിതമായ ക്ലെയിം സെറ്റിൽമെന്‍റ് നിങ്ങൾ ആഗ്രഹിക്കും, അല്ലേ? മികച്ച സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത പാലിക്കുകയും ഉപഭോക്താക്കളുടെ മികച്ച താൽപ്പര്യത്തിന് മുൻ‌ഗണന നൽകുകയും ചെയ്യുന്നതിലൂടെ, ഞങ്ങൾ സുഗമവും തടസ്സമില്ലാത്തതുമായ ക്ലെയിം സെറ്റിൽമെന്‍റ് വാഗ്ദാനം ചെയ്യുന്നു.
  • ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള സേവനം, ഞങ്ങളുടെ ദ്രുതഗതിയിലുള്ള ടേൺ എറൌണ്ട് ടൈം (TAT) എന്നിവ നാഷണൽ, ഇന്‍റർനാഷണൽ ഇവന്‍റുകളിൽ വിശിഷ്ടമായ നിരവധി അവാർഡുകൾ കരസ്ഥമാക്കാൻ ഞങ്ങളെ സഹായിച്ചു. ഉപഭോക്തൃ കേന്ദ്രീകൃതമായ ഞങ്ങളുടെ സേവനങ്ങൾ നിമിത്തം ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ജനപ്രിയവുമായ ജനറല്‍ ഇൻഷുറൻസ് കമ്പനികളിലൊന്നാണ് ഞങ്ങള്‍.
  • നോ ക്ലെയിം ബോണസ് - ശ്രദ്ധാപൂർവ്വം വാഹനമോടിച്ചതിനും നിങ്ങളുടെ കാറിനെ പരിപാലിച്ചതിനും നിങ്ങൾക്ക് പാരിതോഷികം കിട്ടേണ്ടതല്ലേ? എൻസിബി എന്ന് പരക്കെ അറിയപ്പെടുന്ന നോ ക്ലെയിം ബോണസ് യഥാർത്ഥത്തിൽ അതാണ് ഓഫർ ചെയ്യുന്നത്. ഓരോ ക്ലെയിം രഹിത വർഷത്തേക്കും, നിങ്ങൾക്ക് കുറഞ്ഞ പ്രീമിയത്തിൻ്റെ അല്ലെങ്കിൽ വർദ്ധിച്ച ഇൻഷ്വേർഡ് തുകയുടെ രൂപത്തിൽ ഒരു ബോണസ് ലഭിക്കും.
  • ബജാജ് അലയൻസിൽ, നിങ്ങൾക്ക് നോ ക്ലെയിം ബോണസ് ലഭിക്കുക മാത്രമല്ല, നിങ്ങൾ ഞങ്ങളിലൂടെ കാർ ഇൻഷുറൻസ് പുതുക്കൽ നടത്തിയാൽ മറ്റൊരു ഇൻഷുററിൽ നിന്ന് നിലവിലുള്ള നോ ക്ലെയിം ബോണസിന്‍റെ 50% ട്രാൻസ്ഫർ ചെയ്യാനും കഴിയും.
  • വാഗ്ദാനം ചെയ്യുന്ന പരിരക്ഷകൾ - സുരക്ഷിതരായിരിക്കുന്നതാണ് ഖേദിക്കുന്നതിലും നല്ലത്. കാർ ഇൻഷുറൻസ് പുതുക്കലുകൾ വാർഷിക കരാറുകൾ ആയതിനാൽ, നിങ്ങളുടെ പോളിസി കവറേജിൽ നിങ്ങളുടെ ഇൻഷുറർ ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകാം. നിങ്ങൾ ഞങ്ങളിൽ നിന്ന് കാർ ഇൻഷുറൻസ് പുതുക്കൽ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് ഇതിന് എതിരെ കവറേജ് ലഭിക്കും:
  • പ്രകൃതി വിപത്തുകൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ - അഗ്നിബാധ, സ്ഫോടനം, ഭൂകമ്പം, ചുഴലിക്കാറ്റ്, മലയിടിച്ചിൽ, കൊടുങ്കാറ്റ് എന്നിവ മൂലമുണ്ടാകുന്ന തകരാറുകൾക്ക് ഞങ്ങൾ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.
  • മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ - മോഷണം, കലാപം, കവര്‍ച്ച, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ എന്നിവ മൂലമുള്ള നഷ്ടങ്ങള്‍ക്ക് ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കുന്നു.
  • തേർഡ് പാർട്ടി നിയമ ബാധ്യത - നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ട് മൂന്നാം കക്ഷിക്ക് സംഭവിക്കുന്ന സ്ഥായിയായ പരിക്ക് അല്ലെങ്കിൽ മരണം തുടങ്ങിയ നഷ്ടങ്ങളിൽ നിന്ന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് ഞങ്ങൾ നിങ്ങളെ സംരക്ഷിക്കുന്നു.
  • ബജാജ് അലയൻസ് വഴി നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഇന്നു തന്നെ പുതുക്കുകയും നിരവധി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുക.
  • ഇപ്പോൾ ഒരു ക്വോട്ട് നേടുക!

ബജാജ് അലയൻസ് വഴി കാർ ഇൻഷുറൻസ് പുതുക്കുന്നതിൻ്റെ നേട്ടങ്ങൾ

പ്രമുഖ ജനറൽ ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ , നിങ്ങളുടെ സൗകര്യമാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങൾ ഞങ്ങളിലൂടെ കാർ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കും:

  • 24x7 കോൾ അസിസ്റ്റൻസ്

    നിങ്ങൾ റോഡിൽ ആയിരുന്നാലും മറ്റ് നിരത്തിലാണെങ്കിലും, നിങ്ങളുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്തായി ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങൾക്ക് ഞങ്ങളെ അവധി ദിവസങ്ങളിൽ പോലും ഏത് സഹായത്തിനും ഏത് സമയത്തും 24x7 വിളിക്കാം. ക്ലെയിം സപ്പോർട്ടിനായി തൽക്ഷണ SMS അപ്ഡേറ്റുകളും ഞങ്ങൾ ഓഫർ ചെയ്യുന്നു. ക്ലെയിം സപ്പോർട്ട് ലഭിക്കുന്നതിന് X ൽ നിന്ന് Y -ലേക്ക് SMS ചെയ്യുക. ഏതു സഹായത്തിനായും ഞങ്ങളെ 1800-209-5858 ൽ വിളിക്കുക.

  • മറ്റൊരു കാർ ഇൻഷുററിൽ നിന്നുള്ള ക്ലെയിം ബോണസിന്‍റെ 50% ട്രാൻസ്ഫർ

    When you have paid premiums diligently why lose no claims bonus, received for every no claim year, in the event of switching insurers? Along with cost-effective കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ, we allow <n1> transfer of no claims bonus that you have earned from your previous insurer, when you renew your car insurance policy with us. This can either push up the sum insured at no extra premium or reduce the premium amount. Thus, we ensure you don’t lose out on no claims bonus earned for being responsible with your vehicle.

  • ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ്

    നിങ്ങളുടെ ഹെൽത്ത് ഇൻഷുറർമാരുടെ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ of your health insurer, we, at Bajaj Allianz give you the flexibility of cashless settlement at over <n1>,<n2> preferred garages across the nation. So, taking your car to your preferred garage is now simple and effortless. Just enter the PIN code and the city name to find the nearest garage. After filing a claim, we settle it in <an1> number of hours.

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ്

    ഏതു ഘട്ടത്തിലും കൂടെ നിൽക്കുന്ന ഒരു ഉറ്റ സുഹൃത്തിനെപ്പോലെ ഞങ്ങൾ 24x7 റോഡ്സൈഡ് അസിസ്റ്റൻസ് നൽകുന്നു. ഫ്ലാറ്റ് ടയർ മാറ്റുന്നതിനോ കാർ ബാറ്ററി ജംപ് സ്റ്റാർട്ട് ചെയ്യുന്നതിനോ ഉള്ള സഹായമായാലും അപകടത്തിന് ശേഷമുള്ള നിയമപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതായാലും, നിങ്ങളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്. ദിവസത്തിൽ ഏതു സമയത്തായാലും, ഞങ്ങൾ ഒരു കോൾ അകലത്തുണ്ട്! റോഡ്‍സൈഡ് അസിസ്റ്റന്‍സിന് 1800 103 5858 -ല്‍ ഞങ്ങളെ വിളിക്കുക, ഞങ്ങള്‍ തല്‍ക്ഷണം നിങ്ങളുടെ അടുത്തെത്തും.

കാർ ഇൻഷുറൻസ് പുതുക്കൽ പതിവ് ചോദ്യങ്ങൾ

എന്‍റെ കാർ ഇൻഷുറൻസ് പോളിസി ഞാൻ എപ്പോഴാണ് പുതുക്കേണ്ടത്?

പോളിസി കാലയളവിന്‍റെ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ കാർ ഇൻഷുറൻസ് പുതുക്കണം.

എന്‍റെ നിലവിലുള്ള കാർ ഇൻഷുറൻസ് പോളിസിയിൽ എനിക്ക് ഗ്രേസ് പിരീഡ് ലഭിക്കുമോ?

Yes. generally, insurers give a grace period for renewing your existing car insurance policy. When you renew the policy within this period, you get the No Claim Bonus (if applicable). We, at Bajaj Allianz, give you a grace period of <n1> days only on third-party insurance.

പുതുക്കലിൻ്റെ സമയത്ത് പോളിസി പ്രീമിയം ഏത് ഘടകങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്?

നിങ്ങളുടെ കാറിന്‍റെ തരം, പഴക്കം, എഞ്ചിൻ്റെ ശേഷി, മോഡൽ, ക്ലെയിം ചെയ്തതിൻ്റെ ചരിത്രം എന്നിവ ഒക്കെയാണ് പുതുക്കൽ പ്രീമിയം തുക ആശ്രയിച്ചിരിക്കുന്ന ചില അടിസ്ഥാന ഘടകങ്ങൾ.

എനിക്ക് പോളിസി ഓൺലൈനിൽ പുതുക്കാൻ കഴിയുമോ?

ഉവ്വ്, നിങ്ങൾക്ക് കഴിയും. ഞങ്ങൾ, ബജാജ് അലയൻസിൽ, കാർ പുതുക്കൽ പ്രോസസ് ഓൺലൈനിൽ എടുക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് www.bajajallianz.com ൽ ലോഗിൻ ചെയ്ത് മുകളിൽ വലതുവശത്തുള്ള 'ഓൺലൈനിൽ പുതുക്കുക' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പോളിസി പുതുക്കാൻ നിർദ്ദേശിക്കുന്ന പ്രക്രിയകൾ പിന്തുടരുക.

പോളിസി പുതുക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ആവശ്യമായ പൊതുവായ ഡോക്യുമെന്‍റുകൾ ഇവയാണ്:

● നിങ്ങളുടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ

● പ്രായം, പേര്, ജനന തീയതി തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങൾ ഉള്ള ഡോക്യുമെന്‍റുകൾ.

● ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ

● നിലവിലുള്ള പോളിസിയുടെ വിശദാംശങ്ങൾ

കാർ ഇൻഷുറൻസിനുള്ള അധിക കവറേജ് ഓപ്ഷനുകൾ

എന്തെങ്കിലും അധികമായി ലഭിക്കുന്നത് നമുക്കെല്ലാം ഇഷ്ടമാണ്, അല്ലേ? ബജാജ് അലയൻസ് കാർ ഇൻഷുറൻസ് നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയെ സപ്ലിമെന്‍റ് ചെയ്യാൻ നിരവധി ആഡ്-ഓൺ പരിരക്ഷകൾ നൽകുന്നു. ഞങ്ങളുടെ ആഡ്-ഓൺ പരിരക്ഷയിൽ ഇവ ഉൾപ്പെടുന്നു:

  • ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ:

    നിങ്ങളുടെ കാറിൻ്റെ കീ നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കുന്നതിൻ്റെ ഭാരിച്ച ചെലവിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ? ഇനി അതിൻ്റെ ആവശ്യമില്ല. ഞങ്ങളുടെ ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ , നിങ്ങളുടെ വാഹനത്തിൻ്റെ പുതിയ ലോക്കുകളും താക്കോലുകളും വാങ്ങുന്നതിൽ ഉണ്ടായ ചെലവുകൾക്ക് ഞങ്ങൾ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകും.

  • ആക്സിഡന്‍റ് ഷീൽഡ്:

    ഞങ്ങളുടെ ആക്സിഡൻ്റ് ഷീൽഡ് ആഡ്-ഓൺ പരിരക്ഷ ഉപയോഗിച്ച്, അപകടം കാരണം സ്ഥിരമായ വൈകല്യം അല്ലെങ്കിൽ മരണം എന്നിവയുടെ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് നിങ്ങളെയും ഇൻഷുർ ചെയ്ത നിങ്ങളുടെ കാറിലുള്ളവരെയും സംരക്ഷിക്കുക.

  • കൺസ്യൂമബിൾ എക്സ്പെൻസ്:

    നിങ്ങൾക്ക് കരുത്തോടെ മുന്നേറാൻ ആരോഗ്യകരമായ ഭക്ഷണം ആവശ്യമുള്ളത് പോലെ, നല്ല രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളുടെ വാഹനത്തിന് വിവിധ ഭക്ഷ്യവസ്തുക്കൾ ആവശ്യമാണ്. സാധാരണയായി ഇവയിൽ ബ്രേക്ക് ഓയിൽ, എഞ്ചിൻ ഓയിൽ, ഗിയർ ബോക്സ് ഓയിൽ, AC ഗ്യാസ് ഓയിൽ, പവർ ബ്രേക്ക് ഓയിൽ എന്നിവ ഉൾപ്പെടുന്നു. അപകടത്തിന് ശേഷം അവ നിറയ്ക്കുന്നത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കിയേക്കാം. അതേസമയം, നിങ്ങൾക്ക് അവ ഇല്ലാതെ തരമില്ല. ഞങ്ങളുടെ കൺസ്യൂമബിൾ എക്സ്പെൻസ് ആഡ്-ഓൺ ഇവയുടെയെല്ലാം ചെലവിനുള്ള പരിരക്ഷ നൽകുന്നു.

  • കൺവെയൻസ് ആനുകൂല്യം:

    നിങ്ങളുടെ പ്രിയപ്പെട്ട കാർ ഇല്ലാതെയുള്ള യാത്ര വിരസമായേക്കാം എന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ കാര്‍ അതായത് ഇന്‍ഷുര്‍ ചെയ്ത വാഹനം, അപകടത്തെത്തുടർന്ന് കേടുപറ്റി വര്‍ക്ക്‌ഷോപ്പിലായിരിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഞങ്ങളുടെ കണ്‍വെയന്‍സ് ബെനിഫിറ്റ് ആഡ്-ഓണ്‍ നിങ്ങള്‍ക്ക് 'പ്രതിദിനം' ക്യാഷ് ആനുകൂല്യം നല്‍കും. തിരഞ്ഞെടുത്ത പ്ലാൻ പ്രകാരമാണ് ആനുകൂല്യം.

  • പേഴ്സണൽ ബാഗേജ്:

    പേഴ്സണൽ ബാഗേജ് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? അപകടത്തെത്തുടർന്ന് പേഴ്സണൽ ബാഗേജ് നഷ്ടപ്പെടുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ഇൻഷുർ ചെയ്ത വാഹനത്തിൽ സൂക്ഷിച്ചിട്ടുള്ള നിങ്ങളുടെ പേഴ്സണൽ ബാഗേജിന് സംഭവിക്കുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് ഞങ്ങളുടെ പേഴ്സണൽ ബാഗേജ് ആഡ്-ഓൺ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനാൽ ആശങ്കപ്പെടുന്നത് ഒഴിവാക്കുക.

  • സീറോ ഡിപ്രീസിയേഷൻ പരിരക്ഷ:

    കഠിനമായി തോന്നിയേക്കാം, ഷോറൂമിൽ നിന്ന് പുറത്തെത്തുന്ന നിമിഷം തൊട്ട് നിങ്ങളുടെ കാറിന്‍റെ മൂല്യം കുറയുന്നു. ഓരോ വർഷം കഴിയുന്തോറും നിങ്ങളുടെ ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ മൂല്യം കുറഞ്ഞുക്കൊണ്ടേയിരിക്കും. ഇതിനർത്ഥം കുറഞ്ഞ ക്ലെയിം തുക എന്നാണോ? യഥാർത്ഥത്തിൽ ഇല്ല! ഞങ്ങളുടെ സീറോ ഡിപ്രീസിയേഷൻ പരിരക്ഷ നിങ്ങളുടെ ക്ലെയിമിൽ ഡിപ്രീസിയേഷൻ ഇല്ലാതെ നിങ്ങൾക്ക് മുഴുവൻ ഇൻഷ്വേർഡ് തുകയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഈ കവറേജ് നിങ്ങളുടെ വാഹനത്തിൻ്റെ ഡിപ്രീസിയേഷൻ നികത്തുകയും ക്ലെയിം സെറ്റിൽമെൻ്റ് പ്രക്രിയയുടെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു.

 തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത് : 25th ഏപ്രിൽ 2024

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക