Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹെൽത്ത് ഇൻഷുറൻസ് പുതുക്കൽ

ജീവിതത്തിലെ നല്ല കാര്യങ്ങൾ എന്നന്നേക്കുമായി നിലനിൽക്കും

പുതുക്കുക

കാലഹരണപ്പെടുന്നതിന് മുമ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുന്നതിന്‍റെ നേട്ടങ്ങൾ

കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ പോളിസി പുതുക്കുക. ഇതിന് മുമ്പ് നിങ്ങൾ ഇത് കേട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്, എന്നാൽ അത് എന്തുകൊണ്ടാണ് വളരെ പ്രധാനമായിരിക്കുന്നത് എന്ന് ഞങ്ങൾ നിങ്ങളോട് പറയാം. ...നിങ്ങളുടെ പോളിസി കാലഹരണപ്പെട്ടാൽ, അത് ലാപ്സാകുന്നതിനും തത്ഫലമായി, നിങ്ങൾക്ക് ലഭിച്ച എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നതിനും കാരണമാകാം. അതിൽ വെയ്റ്റിംഗ് പിരീഡ് ആനുകൂല്യം ഉൾപ്പെടുന്നു.കൂടുതൽ വായിക്കുക

കുറച്ച് വായിക്കുക

ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഓൺലൈനിൽ പുതുക്കുക

  • വ്യക്തിഗത ഹെൽത്ത് ഗാർഡ്

    നിങ്ങളുടെ ഹെൽത്ത് ഗാർഡ് ഇൻഷുറൻസ് പോളിസിക്ക് ഞങ്ങൾ വേഗത്തിലുള്ളതും സൗകര്യപ്രദവുമായ ഓൺലൈൻ പുതുക്കൽ സൗകര്യം വാഗ്ദാനം ചെയ്യുന്നു, കാരണം നിങ്ങൾ ഒരു നിമിഷം പോലും സുരക്ഷിതരല്ലാത്തവരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

    പുതുക്കുക
  • ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡ്

    നിങ്ങളുടെ കുടുംബത്തിന്‍റെ ക്ഷേമത്തെക്കുറിച്ച് നിങ്ങൾ നിരന്തരം വേവലാതിപ്പെടുന്നു, അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഞങ്ങളുടെ തൽക്ഷണ പുതുക്കൽ സൗകര്യം ഉപയോഗിച്ച്, നമുക്ക് ആ ഭാരം നിങ്ങളുടെ ചുമലിൽ നിന്ന് നീക്കാം.

    പുതുക്കുക
  • ക്രിട്ടിക്കൽ ഇൽനെസ്

    നിങ്ങളുടെ ക്രിട്ടിക്കൽ ഇൽനെസ് പോളിസിക്കായി ഞങ്ങൾ തൽക്ഷണ പുതുക്കൽ സൗകര്യം വാഗ്ദാനം ചെയ്യുന്നു, കാരണം ഇത് എത്രമാത്രം കഠിനമാകുമെന്ന് ഞങ്ങൾക്കറിയാം, ഒപ്പം സഹായിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

    പുതുക്കുക
  • എക്‌സ്ട്രാ കെയർ

    വർദ്ധിക്കുന്ന ആരോഗ്യസംരക്ഷണ ചെലവുകൾ ഒഴികെ, ഒന്നും സ്ഥിരമായിരിക്കില്ല. നിങ്ങളുടെ എക്സ്ട്രാ കെയർ പോളിസി ഞങ്ങളുടെ പക്കൽ പുതുക്കുക, കാരണം നിങ്ങളെ പരിപാലിക്കുക എന്ന ഞങ്ങളുടെ പ്രതിജ്ഞാബദ്ധത മറ്റാർക്കുമുണ്ടാകില്ല.

    പുതുക്കുക
  • ഹോസ്പിറ്റല്‍ ക്യാഷ്

    പണം രാജാവാണ്, ഇത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഓൺലൈനിൽ തൽക്ഷണം പുതുക്കാനും ആശുപത്രി ചെലവുകൾക്കുള്ള ദൈനംദിന അലവൻസ് ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങളിൽ കരുത്തരായിരിക്കാനും നിങ്ങൾക്ക് കഴിയും.

    പുതുക്കുക
  • ടോപ്പ് അപ്പ് ഹെൽത്ത്

    നിങ്ങളുടെ എക്‌സ്ട്രാ കെയർ പ്ലസ് പോളിസി നിങ്ങൾക്ക് ആജീവനാന്തകാലത്തേക്ക് പുതുക്കാൻ കഴിയുന്നതാണ്.

    പുതുക്കുക

ബജാജ് അലയൻസിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഓൺലൈനിൽ എങ്ങനെ പുതുക്കാം

ഇത് 1,2 എണ്ണുന്നതുപോലെ എളുപ്പമാണ്, ഇതാ പൂർത്തിയായി!

ജീവിതം തിരക്കിലും അസ്വസ്ഥതയിലും ആയിരിക്കാമെന്നും ദിവസേന ചെയ്യേണ്ടവയുടെ ലിസ്റ്റ് പരിശോധിക്കാൻ തന്നെ നിരവധി കാര്യങ്ങളുണ്ടെന്നും ഞങ്ങൾ മനസ്സിലാകുന്നു. അതിനാലാണ് നിങ്ങളുടെയും കുടുംബത്തിന്‍റെയും ഹെൽത്ത് ഇൻ‌ഷുറൻസ് പോളിസി പുതുക്കുന്നതുപോലുള്ള നിർ‌ണ്ണായകമായ കാര്യം ഞങ്ങൾ രണ്ട് ലളിതമായ ഘട്ടങ്ങളിലൂടെ വളരെ എളുപ്പമാക്കിയത്. ചെയ്യേണ്ടവയുടെ പട്ടികയിലേക്ക് ചേർക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് ഇത് വളരെ പെട്ടെന്നും തടസരഹിതമായും ചെയ്യാം.

  • Details Icons Tabs Details

    1 വിശദാംശങ്ങൾ

    നിങ്ങളുടെ നിലവിലുള്ള പോളിസി നമ്പറും ജനന തീയതിയും പോലുള്ള അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കുക.

  • Pay Icons Tabs Pay

    ക്വോട്ട് തിരഞ്ഞെടുത്ത് പണമടയ്ക്കുക

    നിങ്ങളുടെ പുതുക്കൽ ക്വോട്ട് തിരഞ്ഞെടുത്ത് പേമെന്‍റ് നടത്തുക.
    അതെ! നിങ്ങൾ പൂർത്തിയാക്കി.

ഹെൽത്ത് ഇൻ‌ഷുറൻ‌സ് പുതുക്കുന്നതിനും പരിരക്ഷ തുടരുന്നതിനും അക്ഷരാർത്ഥത്തിൽ അത്രയേ വേണ്ടൂ. പ്രാതൽ കഴിക്കുമ്പോഴോ സിനിമ തുടങ്ങാൻ കാത്തിരിക്കുമ്പോഴോ നിങ്ങൾക്ക് അത് ചെയ്യാം. അതിനായി ഒരു പ്രത്യേക സമയം ചെലവഴിക്കുകയോ വ്യക്തിപരമായി ഞങ്ങളെ കാണുകയോ ചെയ്യേണ്ടതില്ല.

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ

  • നിങ്ങളുടെ പുതുക്കൽ സമയപരിധി വിട്ടുപോയോ? അതിരിക്കട്ടെ, നിങ്ങളുടെ ആരോഗ്യ പരിരക്ഷ പുതുക്കുന്നതിന് കാലഹരണ തീയതി മുതൽ 30 ദിവസത്തെ ഗ്രേസ് പിരീഡ് നിങ്ങൾക്ക് ഉണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ സന്തോഷിക്കും.
  • ഒരു കാര്യം നിങ്ങൾ സ്വയം പരീക്ഷിച്ചു നോക്കുമ്പോൾ മാത്രമാണ് അതുകൊണ്ട് ശരിക്കുമുള്ള ഗുണം നിങ്ങൾക്ക് മനസ്സിലാകുന്നത്. നിങ്ങളുടെ പോളിസിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള അനുയോജ്യമായ സമയമാണ് പുതുക്കൽ. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇൻഷുർ ചെയ്ത തുക അപര്യാപ്തമാണെന്ന് കണ്ടെത്തിയാൽ, പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് അത് വർദ്ധിപ്പിക്കാം.

ഹെൽത്ത് ഇൻഷുറൻസ് പുതുക്കലിനെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ പുതുക്കുന്നത് ഞാൻ എങ്ങനെ തുടരും?

ജീവിതത്തിലെ ചെറിയ കാര്യങ്ങൾ നിങ്ങൾക്ക് ക്ലേശകരമാവരുത്! നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനുള്ള ഏറ്റവും ലളിതവും വേഗത്തിലുള്ളതുമായ മാർഗ്ഗം ഓൺലൈനിൽ ചെയ്യുന്നതാണ്. നിങ്ങളുടെ ആരോഗ്യ പരിരക്ഷ ടോപ്പ് അപ്പ് ചെയ്യുന്നത് കനത്ത മെഡിക്കൽ ചെലവുകളെക്കുറിച്ച് ആകുലപ്പെടുന്നതിൽ നിന്ന് നിങ്ങൾക്ക് മുക്തിയേകും.

ഈയിടെയായി ഒരുപാട് യാത്രയിലായിരുന്നോ? പ്രശ്‌നമില്ല. ബജാജ് അലയൻസ് മൊബൈൽ ആപ്പായ 'ഇൻഷുറൻസ് വാലറ്റ്' ഡൗൺലോഡ് ചെയ്യുക, അത്രയേ വേണ്ടൂ. ഞങ്ങളുടെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചുകളും നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളും കണ്ടെത്തുന്നത് മുതൽ രൂ. 20 ആയിരത്തിന്‍റെ ക്ലെയിമുകൾ വേഗത്തിൽ പരിഹരിക്കുന്നത് വരെ, നിങ്ങൾക്ക് ഞങ്ങളുടെ ആപ്ലിക്കേഷൻ വഴി എല്ലാം ചെയ്യാം. എന്തേ, ഒറ്റ സ്പർശനത്താൽ അത് നിങ്ങളുടെ സമയവും പരിശ്രമവും ലാഭിക്കുന്നില്ലേ?

 നിങ്ങൾ പെട്ടെന്ന് ഒരു ഫോൺ കോൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 1800 209 5858 ഡയൽ ചെയ്യുക, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് തൽക്ഷണം പുതുക്കാൻ സഹായിക്കുന്ന ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് അഡ്വൈസറുമായി സംസാരിക്കുക, നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് നിങ്ങൾകുള്ള ഏതു ചോദ്യങ്ങൾക്കും അല്ലെങ്കിൽ നിങ്ങൾക്ക് വ്യക്തത ആവശ്യമായ മറ്റെന്തെങ്കിലും സംബന്ധിച്ചതിന് അവർ ഉത്തരം നൽകും.

ഹെൽത്ത് ഇൻഷുറൻസിന്‍റെ പുതുക്കേണ്ട പ്രീമിയം എങ്ങനെയാണ് കണക്കാക്കുന്നത്?

ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ സൂക്ഷ്മമ ശ്രദ്ധ ആവശ്യമായ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയ ഭാഗം വായിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല എന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട്, വേഗത്തിലുള്ള ഉത്തരം ഇതാ. നിങ്ങളുടെ പ്രായവും പരിരക്ഷയും അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ പുതുക്കേണ്ട പ്രീമിയം കണക്കാക്കുന്നത്. എപ്പോഴത്തെയും പോലെ, എത്രയും നേരത്തേ ഹെൽത്ത് ഇൻഷുറൻസിൽ നിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് പടിപടിയായുള്ള നിക്ഷേപം നന്നായി പ്രയോജനപ്പെടുത്താം.

എന്‍റെ കാലഹരണപ്പെട്ട ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കാൻ കഴിയുമോ?

ഉവ്വ്, തീർച്ചയായും. ജീവിതം വളരെ തിരക്കുപിടിച്ചതായെന്നുവരാം, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ പുതുക്കുന്നത് പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ പോലും വിട്ടുപോയെന്നു വരാം. നിങ്ങളുടെ കാലഹരണപ്പെട്ട പോളിസി പുതുക്കുന്നതിനായി ഗ്രേസ് പിരീഡ് നൽകുന്നതിന് ബജാജ് അലയൻസിൽ ഞങ്ങൾ വേണ്ടത് ചെയ്യും. കാലഹരണ തീയതി മുതൽ 30 ദിവസത്തേക്ക്, നിങ്ങളുടെ ആരോഗ്യ പരിരക്ഷ നിങ്ങൾക്ക് എളുപ്പത്തിൽ പുതുക്കാൻ കഴിയും. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടേതായ വേഗത്തിൽ ഓട്ടം തുടരാം, ബാക്കി ഞങ്ങൾക്ക് വിട്ടേക്കൂ!

എനിക്ക് ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് പുതുക്കാൻ കഴിയുമോ?

തീർച്ചയായും! നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പുതുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഏതാനും തവണ ടാപ്പ് ചെയ്യുക! നിങ്ങൾക്ക് തീർച്ചയായും ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ പുതുക്കാനും നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി പുതിയ പോളിസി വാങ്ങാനും കഴിയും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മറ്റൊരു ദാതാവിൽ നിന്ന് എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യാൻ എനിക്ക് കഴിയുമോ?

ഉവ്വ്, IRDAI ചട്ടങ്ങൾ‌ പ്രകാരം, ദാതാക്കൾക്കിടയിലുള്ള ഇൻഷുറൻസ് പോർട്ടബിലിറ്റി അനുവദനീയമാണ്. ക്യുമുലേറ്റീവ് ബോണസ് പോലുള്ള ആനുകൂല്യങ്ങളുടെ കൈമാറ്റവും മുമ്പുണ്ടായിരുന്ന രോഗങ്ങളുടെ കാത്തിരിപ്പ് കാലാവധിയുമായി ബന്ധപ്പെട്ട ക്രെഡിറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക