റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ ടു വീലർ വർഷങ്ങളോളം നീണ്ടുനിൽക്കും, അതിനാൽ അതിന് പരിരക്ഷ ഉണ്ടായിരിക്കണം
ട്രാഫിക് മികച്ച രീതിയിൽ നാവിഗേറ്റ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നതിനാലും അല്ലെങ്കിൽ നിങ്ങളുടെ ഡ്രൈവിംഗ് ആയാസരഹിതമാക്കുന്നതിനാലും നിങ്ങളുടെ ടു വീലർ നിങ്ങൾക്ക് പ്രധാനമാണ്. ...കാരണം എന്തായാലും, നിങ്ങൾക്ക് വിലപ്പെട്ടത് ഞങ്ങൾക്കും വിലപ്പെട്ടതാണ്. ടു വീലർ ഇൻഷുറൻസ് ഇല്ലാതെ നിങ്ങൾ ഒരിക്കലും റൈഡ് ചെയ്യേണ്ടി വരില്ല കാരണം, ഞങ്ങൾ ഞങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പുതുക്കൽ പ്രക്രിയ വളരെ ലളിതമാക്കിയിട്ടുണ്ട്
അതിവേഗ മൊബിലിറ്റി, പാർക്കിംഗ് സ്ഥലം കണ്ടെത്താനുള്ള എളുപ്പം തുടങ്ങിയ പല ഗുണങ്ങളും ടു വീലറിന് ഉണ്ടെങ്കിലും അതിന് അതിന്‍റെതായ റിസ്കുണ്ട്. നല്ല ഹെൽമെറ്റിനായി പണംമുടക്കുന്നതും അടിസ്ഥാന റോഡ് സുരക്ഷാ ടിപ്പുകൾ പിന്തുടരുകയും ചെയ്യുന്നത് തീർച്ചയായും സഹായകരമാണ്. എന്നാൽ ആവശ്യമായ പരിരക്ഷ ആസ്വദിക്കുന്നത് തുടരുന്നതിന് പീരിയോഡിക് ടു വീലർ പോളിസി പുതുക്കലാണ് യഥാർത്ഥത്തിൽ വേണ്ടത്.
കൂടുതൽ വായിക്കുക
ബൈക്ക് ഇൻഷുറൻസ് പുതുക്കുന്നതിന് ബജാജ് അലയൻസ് തടസ്സമില്ലാത്തതും കാര്യക്ഷമവുമായ മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു. തേര്‍ഡ്-പാര്‍ട്ടി ആയാലും കോംപ്രിഹെന്‍സീവ് പരിരക്ഷ ആയാലും, അവരുടെ പ്ലാറ്റ്‌ഫോം നിങ്ങളുടെ പോളിസി വേഗത്തിൽ പുതുക്കുന്നത് എളുപ്പമാക്കുന്നു. നിങ്ങളുടെ ക്ലെയിമിന്‍റെ സ്റ്റാറ്റസ് സംബന്ധിച്ച സമയബന്ധിതമായ എസ്എംഎസ് അപ്ഡേറ്റുകളും 24x7 റോഡ് അസിസ്റ്റൻസും ആസ്വദിക്കുക. അവധി ദിവസങ്ങളിലും ഈ സേവനം ലഭ്യമാണ്.
ഇന്ന് ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുകയും 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് ലഭ്യമാക്കുകയും ചെയ്യുക. അവധി ദിവസങ്ങളിൽ പോലും ക്ലെയിം സപ്പോർട്ട് സംബന്ധിച്ച SMS അപ്‌ഡേറ്റുകൾ ലഭ്യമാക്കുക.
പുതുക്കുകനിങ്ങളുടെ പ്രൈവറ്റ് കാർ ഓണ്‍ലി ലയബിലിറ്റി ഇൻഷുറൻസ് പുതുക്കി തുടർന്നും തേർഡ്-പാർട്ടി ബാധ്യതകളുടെ കാഠിന്യം കുറയ്ക്കുക. ബജാജ് അലയൻസിലൂടെ വേഗത്തിലും സൗകര്യപ്രദമായും തടസ്സമില്ലാതെയും.
പുതുക്കുകനിങ്ങളുടെ 2-വീലർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നത് സൗകര്യപ്രദവും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതുമാണ്. ബജാജ് അലയൻസിൽ, നിങ്ങൾക്ക് വെറും രണ്ട് ഘട്ടങ്ങളിലൂടെ പ്രോസസ് പൂർത്തിയാക്കാം:
ബജാജ് അലയൻസ് വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.
നിങ്ങളുടെ ടു-വീലർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നതിന് നിർദ്ദേശങ്ങൾ പിന്തുടരുക.
നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുകയും തുടർച്ചയായ കവറേജ് ഉറപ്പുവരുത്തുകയും ചെയ്യുന്നത് വളരെ ലളിതമായ പ്രക്രിയയാണ്.
നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പുതുക്കുമ്പോൾ ഈ നിർണായക കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക:
ഞങ്ങളുടെ വാക്കുകളെയല്ല, യോഗ്യതയെ അടിസ്ഥാനമാക്കി ഞങ്ങളെ വിശ്വസിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു. പ്രോഡക്ട് ഇന്നൊവേഷനും ഉപഭോക്തൃ കേന്ദ്രീകരണവും ഞങ്ങളുടെ രണ്ട് ലക്ഷ്യങ്ങളാണ്, ഇത് ഇൻഷുറൻസ് സമ്മിറ്റ് & അവാർഡ് 2018 ൽ ഞങ്ങൾക്ക് ജനറൽ ഇൻഷുറൻസ് കമ്പനി ഓഫ് ദ ഇയർ അവാർഡ് നേടി തന്നു.
നിങ്ങളുടെ ആവശ്യങ്ങളും അവ എങ്ങനെ മികച്ച രീതിയിൽ നിറവേറ്റാമെന്നതും കണക്കിലെടുത്താണ് ഞങ്ങൾ ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിന് സമയവും പരിശ്രമവും ആവശ്യമാണ്, നിങ്ങൾ അതിനായി പ്രവർത്തിക്കുന്നുവെന്ന കാര്യം ഞങ്ങൾ മാനിക്കുന്നു. നിങ്ങളുടെ വിലയേറിയ സമയം അനാവശ്യമായി എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, മാത്രമല്ല ഓൺലൈൻ പർച്ചേസും ടു വീലർ ഇൻഷുറൻസ് പുതുക്കലും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് കേവലം 3 മിനിറ്റിനുള്ളിൽ ടു വീലർ ഇൻഷുറൻസ് വാങ്ങാനും 2 ലളിതമായ ഘട്ടങ്ങളിൽ നിങ്ങളുടെ പോളിസി പുതുക്കാനും കഴിയും - ഏതാനും ക്ലിക്കുകൾ ഉപയോഗിച്ച്. അതെ, അത് അതിവേഗവും സൗകര്യപ്രദവുമാണ്.
നല്ലതും ജാഗ്രത പുലർത്തുന്നതുമായ ഡ്രൈവർ ആയിരിക്കുന്നതിന് ഇൻഷുറൻസ് ദാതാവ് നൽകുന്ന പ്രതിഫലമാണ് നോ ക്ലെയിം ബോണസ് (എൻസിബി). ഓരോ ക്ലെയിം രഹിത വർഷത്തിനും നിങ്ങൾ ഈ ബോണസ് നേടുകയും അത് കാലക്രമേണ കൂട്ടിച്ചേർത്ത് വയ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങൾക്ക് നേടാൻ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ശ്രദ്ധാലുവാണ്, മാത്രമല്ല ഏത് ഇൻഷുറൻസ് ദാതാവിൽ നിന്നും നിങ്ങളുടെ നോ ക്ലെയിം ബോണസിന്‍റെ 50% വരെ നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യാം. നിങ്ങൾ ബജാജ് അലയൻസിലേക്ക് മാറുമ്പോൾ, നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു.
നിങ്ങളുടെ ടു വീലറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം നേരിടാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. ഞങ്ങൾ ഇവിടെ നിങ്ങൾക്കായി എന്താവശ്യത്തിനും ഉണ്ട്, അത് 12 pm ആയാലും 3 am ആയാലും നിങ്ങൾക്ക് ആവശ്യമുള്ളപ്പൊഴോക്കെ, റൌണ്ട്-ദ-ക്ലോക്ക് ക്ലെയിം സഹായം ആസ്വദിക്കൂ. ഏതൊരു ബന്ധവും നിലനിർത്തുന്നതിന് ആശയവിനിമയം പ്രധാനമാണ്, നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് സംബന്ധിച്ച് അതിവേഗ SMS അപ്‌ഡേറ്റുകൾ നൽകിക്കൊണ്ട് ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കും.
ഞങ്ങൾ ഞങ്ങളുടെ വാക്കിൽ വിശ്വസിക്കുന്നു, കൂടാതെ ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ഗാരേജുകളുടെ ശൃംഖലയിലൂടെ വേഗത്തിലും പ്രശ്‌നരഹിതവും പണരഹിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് നിങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പ്രോസസ്സുകൾ നിങ്ങൾക്ക് വേഗത്തിലുള്ള ക്ലെയിമുകൾ വാഗ്ദാനം ചെയ്യുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്, ക്യാഷ് ലെസ് ക്ലെയിമുകൾക്ക് ഞങ്ങളുടെ ശരാശരി ടേൺ എറൌണ്ട് സമയം 60 മിനിറ്റ് മാത്രമാണ്. ഞങ്ങളുടെ ഇൻഡസ്ട്രിയിലെ ആദ്യത്തെ സൗകര്യമായ, മോട്ടോർ ഓൺ-ദ-സ്പോട്ട് (മോട്ടോർ OTS), ഞങ്ങളുടെ മൊബൈൽ ആപ്പായ ഇൻഷുറൻസ് വാലറ്റ് വഴി രൂ. 20,000 വരെയുള്ള നിങ്ങളുടെ ടു വീലർ ക്ലെയിമുകൾ സ്വയം പരിശോധിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. ഈ സൗകര്യത്തിന്‍റെ സഹായത്തോടെ, ക്ലെയിമുകൾ 20 മിനിറ്റിനുള്ളിൽ സെറ്റിൽ ചെയ്യും*.
കാലഹരണപ്പെട്ട ഒരു പോളിസി, ലാപ്സായാൽ, നോ ക്ലെയിം ബോണസ് പോലുള്ള ലഭ്യമാക്കിയ എല്ലാ ആനുകൂല്യങ്ങളും നഷ്‌ടപ്പെടുത്തും. എന്നിരുന്നാലും, ടു വീലർ പോളിസി പുതുക്കൽ കാലഹരണപ്പെട്ടതിന് ശേഷവും തടസ്സരഹിതമായി ചെയ്യാവുന്നതാണ്. പരിശോധനയുടെ ആവശ്യമില്ല, അതിന്‍റെ സംരക്ഷണവും ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിന് ഏതാനും ക്ലിക്കുകളിൽ നിങ്ങൾക്ക് ഇത് ഓൺലൈനിൽ ചെയ്യാം. നിങ്ങളുടെ പോളിസി എന്നും ട്രാക്ക് ചെയ്യാൻ ഓൺലൈനിൽ ബൈക്ക് ഇൻഷുറൻസ് പുതുക്കൽ റിമൈൻഡർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്‍ലൈനില്‍ പുതുക്കാവുന്നതാണ്.
ഓൺലൈൻ പുതുക്കൽ പ്രക്രിയ മികച്ചതും ലളിതവുമാണ്, ഏതാനും മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ.
അതെ, നിങ്ങളുടെ ബൈക്ക് അല്ലെങ്കിൽ ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നത് സാധ്യമാണ്. ഈ പ്രക്രിയ ലളിതമായ 2-ഘട്ട പ്രക്രിയയാണ്.
നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ മുൻ പോളിസിയുടെ വിശദാംശങ്ങൾ നൽകുക എന്നതാണ്. നിങ്ങൾക്ക് ഒരു ക്വോട്ട് ലഭിക്കും, അതിന് ശേഷം നിങ്ങൾക്ക് പേമെന്‍റ് നടത്താം. മുഴുവൻ പ്രക്രിയയും മിനിറ്റുകൾക്കുള്ളിൽ ചെയ്യാവുന്നതാണ്.
ഞങ്ങൾ സങ്കീർണ്ണമായ പ്രക്രിയകളിൽ വിശ്വസിക്കുന്നില്ല, നിങ്ങളുടെ പോളിസി പുതുക്കുന്നതിന് 2 ഡോക്യുമെന്‍റുകൾ മാത്രമേ നിങ്ങൾക്ക് ആവശ്യമുള്ളൂ:
മുൻ ഇൻഷുറൻസ് പോളിസിയുടെ ഒരു പകർപ്പ്
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നീണ്ട പരിരക്ഷാ കാലയളവ്: നിങ്ങൾ തിരഞ്ഞെടുക്കുന്ന പരിരക്ഷാ കാലയളവിനെ ആശ്രയിച്ച് നിങ്ങൾ രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ ഒരിക്കൽ മാത്രം പുതുക്കിയാൽ മതിയാകും
അധിക സംരക്ഷണം: എല്ലാ വർഷവും സംഭവിക്കുന്ന തേർഡ് പാർട്ടി പ്രീമിയം നിരക്ക് വർദ്ധനവിൽ നിന്നും സേവന നികുതികളിൽ നിന്നും സംരക്ഷണം
അധിക എൻസിബി ആനുകൂല്യം പോളിസി കാലയളവിൽ നിങ്ങൾ ഒരു ക്ലെയിം ഉന്നയിക്കുകയാണെങ്കിൽ നോ ക്ലെയിം ബോണസ് ഇല്ലാതാക്കപ്പെടുന്നില്ല. അത് കുറയുന്നതായിരിക്കും, എങ്കിലും സാധുതയുള്ളതായി തുടരും
പ്രോപ്പോഷണൽ റീഫണ്ട് പോളിസി കാലയളവിൽ നിങ്ങൾ ക്ലെയിം നടത്തിയിട്ടുണ്ടെങ്കിൽപ്പോലും, പോളിസി റദ്ദാക്കുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് പ്രോപ്പോഷണൽ റീഫണ്ട് ലഭിക്കും
നിങ്ങളുടെ ടു വീലർ ഇൻഷുറൻസിന്‍റെ ഹാർഡ് കോപ്പി കൊറിയർ വഴി നിങ്ങളുടെ അഡ്രസിലേക്ക് അയക്കുന്നതാണ്. സാധാരണയായി നിങ്ങളുടെ അടുത്തെത്താൻ 7-10 ദിവസം വരെ എടുക്കും. എന്നിരുന്നാലും, പേമെന്‍റ് വെരിഫൈ ചെയ്ത ഉടൻ തന്നെ നിങ്ങൾക്ക് ഇമെയിൽ വഴി ഒരു സോഫ്റ്റ് കോപ്പി ലഭിക്കും, പോളിസിയും ഇഷ്യു ചെയ്യും.
നിങ്ങളുടെ ഇഷ്യുവൻസ് നമ്പർ ഉപയോഗിച്ച് ഞങ്ങളുടെ വെബ്സൈറ്റിന്‍റെ കസ്റ്റമർ പോർട്ടലിൽ നിങ്ങൾക്ക് പോളിസി ഡോക്യുമെന്‍റും കാണാം. കൂടാതെ, ഞങ്ങളുടെ മൊബൈൽ ആപ്പായ ഇൻഷുറൻസ് വാലറ്റ് വഴി നിങ്ങളുടെ അക്കൗണ്ട് നിങ്ങൾക്ക് ആക്സസ് ചെയ്യാം, അല്ലെങ്കിൽ ഞങ്ങളുടെ #TweetInsurance സേവനം ഉപയോഗിച്ച് ഞങ്ങളുടെ ട്വിറ്റർ പേജിലൂടെയും അപ്‌ഡേറ്റുകൾ നേടാം.
നിങ്ങളുടെ ടു വീലര്‍ ഇൻഷുറൻസ് പോളിസി കാലഹരണപ്പെട്ടെങ്കിൽ, നിങ്ങൾ എന്തിന് എതിരെയാണോ ഇൻഷുറൻസ് എടുത്തത് ആ റിസ്കിന് നിങ്ങൾ വിധേയരാകേണ്ടി വരും. ഈ പ്രതികൂല ഫലങ്ങളിൽ ചിലത്:
നിങ്ങളുടെ എൻസിബി-യെ നെഗറ്റീവായി ബാധിക്കുന്നു
നിങ്ങൾ തേർഡ് പാർട്ടി ലയബിലിറ്റി റിസ്കുകൾക്ക് വിധേയമാകും
നിങ്ങളുടെ ടു വീലറിന്‍റെ അറ്റകുറ്റപ്പണികളുടെ ചെലവ് ഇനിയും ഇൻഷുറൻസ് പോളിസി കൊണ്ട് പരിരക്ഷിക്കപ്പെടാത്തതിനാൽ ചെലവ് വർദ്ധിക്കുകയേയുള്ളൂ
എന്നിരുന്നാലും, നിങ്ങൾ വിഷമിക്കേണ്ടതില്ല. കാലഹരണപ്പെട്ടു കഴിഞ്ഞാലും നിങ്ങളുടെ ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസി നിങ്ങൾക്ക് പുതുക്കുകയും ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. നിങ്ങൾ ഇത് 30 ദിവസത്തിനുള്ളിൽ ചെയ്യേണ്ടതുണ്ട്.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ