വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ജീവന് ഭീഷണിയാകുന്ന ആരോഗ്യ അവസ്ഥകൾക്ക് സമഗ്രമായ സാമ്പത്തിക സഹായം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ക്രിട്ടി കെയർ പോളിസി. ക്യാൻസർ, കാർഡിയോവാസ്കുലർ രോഗങ്ങൾ, വൃക്ക പ്രശ്നങ്ങൾ, ന്യൂറോളജിക്കൽ ക്രമകേടുകൾ, അവയവം മാറ്റിവയ്ക്കൽ തുടങ്ങിയ പ്രധാന ആരോഗ്യ റിസ്കുകൾക്ക് ഈ ക്രിട്ടിക്കൽ കെയർ ഇൽനെസ് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യും. ഈ പോളിസി 43 ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ നൽകുകയും ചികിത്സാ ചെലവുകൾ പരിഗണിക്കാതെ രോഗനിർണ്ണയത്തിൽ ഒറ്റത്തുക പേഔട്ട് നൽകുകയും ചെയ്യുന്നു, സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ആശങ്കപ്പെടാതെ റിക്കവറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്നു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഹെൽത്ത്, ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസിയിൽ ആജീവനാന്ത പുതുക്കൽ ഉൾപ്പെടുന്നു, ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം തുടർച്ചയായ സംരക്ഷണം ഉറപ്പുവരുത്തുന്നു. കൂടാതെ, ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ ആവശ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കാം, വിശാലമായ, ദീർഘകാല സംരക്ഷണത്തിന് ഫ്ലെക്സിബിൾ ഇൻഷുറൻസ് തുക ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ സമഗ്രമായ കവറേജ് മനഃസമാധാനം ഉറപ്പാക്കുന്നതിനും അപ്രതീക്ഷിതമായ മെഡിക്കൽ ചെലവുകളിൽ നിന്ന് നിങ്ങളുടെ ഭാവിയെ സംരക്ഷിക്കുന്നതിനും അനുയോജ്യമായ ഒരു പരിഹാരമാക്കുന്നു.
ഗുരുതരമായ രോഗങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിലും ചുറ്റുപാടുകളിലും ഗണ്യമായ സ്വാധീനം ചെലുത്തും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ മാനസിക സമ്മർദ്ദത്തിനും മാനസിക പ്രയാസത്തിനും ഇടയാക്കും. തൽഫലമായി, അത് നൽകുന്ന സാമ്പത്തിക ബാധ്യതകൾ വളരെ വലുതായിരിക്കും, കൂടാതെ വ്യക്തിയും അയാളുടെ കുടുംബവും ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയും ചെയ്യും.
ഇതിന് പിന്തുണ പ്രഖ്യാപിച്ച്, ഒരു വ്യക്തി ജീവിതത്തിൽ ഇരയാകാൻ സാധ്യതയുള്ള ഗുരുതരമായ രോഗങ്ങൾ പരിരക്ഷിക്കുന്നതിന് ബജാജ് അലയൻസ് ക്രിട്ടി കെയർ പോളിസിയുമായി മുന്നോട്ട് വന്നു. ഈ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ് പ്ലാൻ ജീവന് ഭീഷണിയാകുന്ന ചില രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഭാരിച്ച ചെലവുകൾക്കെതിരെ പ്രതിരോധം ആയി പ്രവർത്തിക്കും.
പോളിസിക്ക് കീഴിൽ ലഭ്യമായ അടിസ്ഥാന കവറേജ്
ഗുരുതര രോഗങ്ങളുടെ വിപുലമായ ശ്രേണിയെ (ആകെ 43 രോഗങ്ങൾ) 5 വിശാലമായ കാറ്റഗറികളായി തിരിച്ചിരിക്കുന്നു. കാൻസർ കെയർ, കാർഡിയോവാസ്കുലർ കെയർ, കിഡ്നി കെയർ, ന്യൂറോ കെയർ, ട്രാൻസ്പ്ലാന്‍റ് കെയർ, സെൻസറി ഓർഗൻ കെയർ.
ചില ഗുരുതര രോഗങ്ങളുടെ പേരുകൾ പറയാം-
പോളിസി തരം
ക്രിട്ടി കെയർ ഹെൽത്ത് ഇൻഷുറൻസ് വ്യക്തിഗത ഇൻഷ്വേർഡ് തുകയുടെ അടിസ്ഥാനത്തിൽ ലഭ്യമാണ്, അതിൽ ഓരോ കുടുംബാംഗത്തിനും അവരുടേതായ പ്രത്യേക ഇൻഷ്വേർഡ് തുക ഉണ്ടായിരിക്കും. വിപുലമായ ഇൻഷ്വേർഡ് തുകയിൽ നിന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഇത് വ്യക്തിയെ അനുവദിക്കും.
മൾട്ടി-ഇയർ പോളിസി
പോളിസി 1/2/3 വർഷത്തേക്ക് എടുക്കാം.
സാധാരണ സാഹചര്യങ്ങളിൽ, പോളിസിക്ക് കീഴിൽ ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് പോളിസി പുതുക്കാവുന്നതാണ്. കൂടാതെ, പോളിസി കാലഹരണപ്പെടുന്ന തീയതി മുതൽ 30 ദിവസത്തെ ഗ്രേസ് പിരീഡും നൽകുന്നു.
ഇൻസ്റ്റാൾമെന്‍റായുള്ള പ്രീമിയം പേമെന്‍റ്
ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിൽ പോളിസി ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്ക്കാവുന്നതാണ്. കൂടാതെ, വ്യക്തി നിർദ്ദിഷ്ട കൃത്യ തീയതിയിൽ ഇൻസ്റ്റാൾമെന്‍റ് അടച്ചില്ലെങ്കിൽ പലിശ ഈടാക്കുന്നതല്ല. പോളിസിക്ക് അടയ്ക്കേണ്ട ഇൻസ്റ്റാൾമെന്‍റ് പ്രീമിയം അടയ്ക്കാൻ വ്യക്തിക്ക് 15 ദിവസത്തെ റിലാക്സേഷൻ കാലയളവ് നൽകുന്നതാണ്. എന്നാൽ റിലാക്സേഷൻ കാലയളവിനുള്ളിൽ പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെടുന്നത് പോളിസി റദ്ദാക്കലിന് സമാനമാണ്.
അഷ്വേർഡ് തുക
ഇൻഷുർ ചെയ്ത വ്യക്തിക്ക് അവരുടെ പ്ലാൻ അനുസരിച്ച് നൽകുന്ന തുകയാണ് ഇൻഷ്വേർഡ് തുക. തിരഞ്ഞെടുത്ത വിഭാഗവും വ്യക്തിയുടെ പ്രായവും അനുസരിച്ച് ഈ ഇൻഷ്വേർഡ് തുക വ്യത്യാസപ്പെടും.
എല്ലാ അഞ്ച് വിഭാഗങ്ങൾക്കും കീഴിൽ
ശ്രദ്ധിക്കുക:
a. ഓരോ അംഗത്തിനും അഷ്വേർഡ് തുക പരമാവധി 2 കോടി ആയിരിക്കും
b. പോളിസിക്ക് 5 സെക്ഷനുകൾ ഉണ്ട്. ഈ അഞ്ച് സെക്ഷനുകളിൽ ഓരോന്നിലും രണ്ട് കാറ്റഗറികൾ ഉണ്ട്, അതായത്, രോഗത്തിന്‍റെ ചെറിയ/പ്രാരംഭ ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന കാറ്റഗറി A, രോഗത്തിന്‍റെ പ്രധാന / വിപുലമായ ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന കാറ്റഗറി B.
അപ്രതീക്ഷിതമായ ആരോഗ്യ വെല്ലുവിളികളിൽ നിന്ന് സാമ്പത്തിക സ്ഥിരത നേടാൻ ആഗ്രഹിക്കുന്ന ആർക്കും ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ പ്രയോജനകരമാണ്. താഴെപ്പറയുന്നവർക്ക് ഇത് പ്രത്യേകിച്ച് പ്രധാനമാണ്:
ക്യാൻസർ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള ഗുരുതരമായ അവസ്ഥകൾ കുടുംബത്തിൽ ഉണ്ടാകുമ്പോൾ, മറ്റ് അംഗങ്ങൾ പലപ്പോഴും ഉയർന്ന റിസ്കിലാകും. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ക്രിട്ടി കെയർ പോലുള്ള ക്രിട്ടിക്കൽ ഇൽനെസ് പോളിസി വഴി കവറേജ് നേടുന്നത് ഈ റിസ്ക് ഫലപ്രദമായി മാനേജ് ചെയ്യാൻ സഹായിക്കും.
തങ്ങളുടെ കുടുംബത്തിലെ ഏക വരുമാനക്കാരായ വ്യക്തികൾക്ക്, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി നേരത്തെ തിരഞ്ഞെടുക്കുന്നതിലൂടെ, ഗുരുതരമായ അസുഖമുണ്ടായാൽ തങ്ങളുടെ പ്രിയപ്പെട്ടവരെ സാമ്പത്തിക അസ്ഥിരതയിൽ നിന്ന് സംരക്ഷിക്കാൻ അവർക്ക് കഴിയും.
ഉയർന്ന സമ്മർദ്ദമുള്ള തൊഴിൽ സാഹചര്യങ്ങൾ ഗുരുതരമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അത്തരം റോളുകളിലുള്ള പ്രൊഫഷണലുകൾക്ക്, ആരോഗ്യപരമായ അപകടസാധ്യതകൾ ഉണ്ടായാൽ ക്രിട്ടിക്കൽ കെയർ ഇൽനെസ് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് നിർണായക പിന്തുണ നൽകും.
40 വയസ്സ് കഴിഞ്ഞാൽ, ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ഹെൽത്ത്, ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിക്കുന്നത് ഭാവിയിലെ അനിശ്ചിതത്വങ്ങൾക്ക് അവർ നന്നായി തയ്യാറാണെന്ന് ഉറപ്പാക്കുന്നു, പ്രായമാകുമ്പോൾ മനസ്സമാധാനം നിലനിർത്താൻ അവരെ അനുവദിക്കുന്നു.
സ്ത്രീകൾക്കിടയിൽ കാൻസർ പോലുള്ള രോഗങ്ങളുടെ വർദ്ധിച്ചുവരുന്ന സംഭവങ്ങൾ പ്രിവന്‍റീവ് ഹെൽത്ത് കവറേജിന്‍റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ ഉപയോഗിച്ച്, സ്ത്രീകൾക്ക് അവരുടെ ആരോഗ്യവും സാമ്പത്തിക സ്ഥിരതയും മുൻകൂട്ടി സുരക്ഷിതമാക്കാം.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ, വ്യക്തികൾക്കും കുടുംബങ്ങൾക്കും ആക്‌സസ് ചെയ്യാവുന്ന ഒരു പ്രത്യേക ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് പ്ലാൻ ഞങ്ങൾ നൽകുന്നു, ഇത് ഏറ്റവും ആവശ്യമുള്ളപ്പോൾ പരമാവധി പിന്തുണ നൽകുന്നതിന് ഗുരുതര രോഗങ്ങളുടെ ഒരു സമഗ്രമായ ലിസ്റ്റ് ഉൾക്കൊള്ളുന്നു.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ക്രിട്ടി കെയർ ഇൻഷുറൻസ് പ്ലാൻ നിരവധി ഗുരുതരമായ രോഗങ്ങൾക്ക് സമഗ്രമായ പരിരക്ഷ നൽകുന്നു, അവയെ അഞ്ച് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: കാൻസർ കെയർ, കാർഡിയോവാസ്കുലർ കെയർ, കിഡ്നി കെയർ, ന്യൂറോ കെയർ, ട്രാൻസ്പ്ലാന്‍റ്സ് & സെൻസറി ഓർഗൻ കെയർ. ആദ്യഘട്ടം (25% ഇൻഷുറൻസ് തുക), അധികരിച്ച ഘട്ടം (100% ഇൻഷുറൻസ് തുക) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്ന അവസ്ഥകൾക്കൊപ്പം ഓരോ സെക്ഷനും ഒന്നിലധികം അവസ്ഥകൾക്ക് പരിരക്ഷ നൽകുന്നു. ഉദാഹരണത്തിന്, ക്യാൻസർ കെയർ വിഭാഗത്തിൽ പ്രാരംഭ ഘട്ടത്തിലും അധികരിച്ച ഘട്ടത്തിലും ഉള്ള ക്യൻസറുകൾ ഉൾപ്പെടുന്നു, അതേസമയം കാർഡിയോ വാസ്കുലർ കെയർ വിഭാഗത്തിൽ ആൻജിയോപ്ലാസ്റ്റി, ഹൃദയം മാറ്റിവയ്ക്കൽ, പ്രധാന ശസ്ത്രക്രിയകൾ എന്നിവ ഉൾപ്പെടുന്നു. മറ്റ് വിഭാഗങ്ങൾ വൃക്ക മാറ്റിവയ്ക്കൽ, സ്ട്രോക്ക്, മസ്തിഷ്ക ശസ്ത്രക്രിയ തുടങ്ങിയ അവസ്ഥകൾക്കുള്ള ന്യൂറോ പരിചരണം, അവശ്യ അവയവ മാറ്റിവയ്ക്കൽ എന്നിവ ഉൾക്കൊള്ളുന്നു. ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് ഇൻഷുറൻസ് ഈ ഗുരുതരമായ ആരോഗ്യ അവസ്ഥകൾക്ക് സാമ്പത്തിക പരിരക്ഷ നൽകുകയും നിലവിലുള്ള അല്ലെങ്കിൽ ഭാവിയിലെ ചികിത്സാ ചെലവുകളെ കുറിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ ശരിയായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിൽ നിരവധി പ്രധാന ഘടകങ്ങൾ പരിഗണിക്കുന്നത് ഉൾപ്പെടുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കായി മികച്ച ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ചെക്ക്‌ലിസ്റ്റ് ഇതാ:
ഗുരുതര രോഗമുള്ളപ്പോൾ പേഔട്ട് സാമ്പത്തിക ആവശ്യങ്ങൾക്ക് പരിരക്ഷ നൽകുന്നുവെന്ന് ഉറപ്പാക്കുക.
മത്സരക്ഷമമായ നിരക്കുകൾ കണ്ടെത്താൻ ഓൺലൈൻ പ്രീമിയം കാൽക്കുലേറ്റർ ഉപയോഗിച്ച് പോളിസികൾ താരതമ്യം ചെയ്യുക.
വെയ്റ്റിംഗ് പിരീഡ് പരിശോധിക്കുക; ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഗുരുതരമായ രോഗങ്ങൾക്ക് 90 ദിവസത്തെ കാലയളവ് വാഗ്ദാനം ചെയ്യുന്നു.
പരിരക്ഷിക്കപ്പെടുന്ന അവസ്ഥകൾ അവലോകനം ചെയ്യുക, പ്രത്യേകിച്ച് ചില രോഗങ്ങളുടെ കുടുംബ ചരിത്രം ഉണ്ടെങ്കിൽ.
ഏത് പ്രായത്തിലും തുടർച്ചയായ കവറേജിനായി ആജീവനാന്ത പുതുക്കൽ ഉള്ള ഒരു പ്ലാൻ തിരഞ്ഞെടുക്കുക.
അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കുന്നതിന് ക്ലെയിം പ്രോസസും ശസ്ത്രക്രിയകൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, മറ്റ് നടപടിക്രമങ്ങൾ എന്നിവയ്ക്കുള്ള സബ്-ലിമിറ്റുകളും മനസ്സിലാക്കുക.
ഗുരുതരമായ രോഗത്തിന് എതിരെയുള്ള സമഗ്രമായ പരിരക്ഷ
സെക്ഷൻ I (ക്യാൻസർ കെയർ) കാറ്റഗറി B ക്ക് കീഴിലുള്ള നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് നൽകും കൂടുതൽ വായിക്കുക
സെക്ഷൻ I (കാൻസർ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 10% അധികമായി നൽകും. ഇൻഷുർ ചെയ്ത വ്യക്തിക്ക് ക്യാൻസർ റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയയ്ക്ക് (സ്തനം, തല അല്ലെങ്കിൽ കഴുത്ത് പോലുള്ളവ) ലംപ്സം ബെനിഫിറ്റ് തുകയും നൽകുന്നു.
സെക്ഷൻ II (കാർഡിയോവാസ്കുലാർ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് നൽകും കൂടുതൽ വായിക്കുക
സെക്ഷൻ II (കാർഡിയോവാസ്കുലാർ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 5% അധികമായി നൽകും. ഇൻഷുർ ചെയ്തയാൾക്ക് കാർഡിയാക് നഴ്സിംഗിനായി ലംപ്സം ബെനിഫിറ്റ് തുകയും നിർദ്ദേശിക്കുന്നു.
സെക്ഷൻ III (കിഡ്നി കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് നൽകും കൂടുതൽ വായിക്കുക
സെക്ഷൻ III (കിഡ്നി കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 10% അധികമായി നൽകും. ഇൻഷുർ ചെയ്തയാൾക്ക് ഡയലിസിസ് കെയറിനായി ലംപ്സം ബെനിഫിറ്റ് തുകയും നിർദ്ദേശിക്കുന്നു.
സെക്ഷൻ IV (ന്യൂറോ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് നൽകും കൂടുതൽ വായിക്കുക
സെക്ഷൻ IV (ന്യൂറോ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 5% അധികമായി നൽകും. ഇൻഷുർ ചെയ്ത വ്യക്തിയുടെ ഫിസിയോതെറാപ്പി കെയറിനായി ലംപ്സം ബെനിഫിറ്റ് തുകയും നിർദ്ദേശിക്കുന്നു.
സെക്ഷൻ V (ട്രാൻസ്പ്ലാന്‍റ്സ് കെയർ, സെൻസറി ഓർഗൻ കെയർ) കാറ്റഗറി B ക്ക് കീഴിലുള്ള നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, കൂടുതൽ വായിക്കുക
സെക്ഷൻ V (ട്രാൻസ്പ്ലാന്‍റ്സ് കെയർ, സെൻസറി ഓർഗൻ കെയർ) കാറ്റഗറി B ക്ക് കീഴിലുള്ള നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 5% അധിക തുക നൽകും. കോക്ലിയർ ഇംപ്ലാന്‍റുകൾ പോലുള്ള സ്പീച്ച് തെറാപ്പി, ശ്രവണ നഷ്ട ചികിത്സകൾ എന്നിവയ്ക്ക് വിധേയരായ ഇൻഷുർ ചെയ്തവർക്ക് ഒരു ലംപ് സം ബെനിഫിറ്റ് തുക നൽകും.
ബജാജ് അലയൻസ് ക്രിട്ടി കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്ത ഏതൊരു വ്യക്തിക്കും 5% ഡിസ്കൗണ്ടിന് യോഗ്യതയുണ്ട് കൂടുതൽ വായിക്കുക
ബജാജ് അലയൻസ് ക്രിട്ടി കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്ത ഏതൊരു വ്യക്തിക്കും ഓരോ പുതുക്കലിലും 5% ഡിസ്കൗണ്ടിന് യോഗ്യതയുണ്ട്. എന്നിരുന്നാലും, ഏതെങ്കിലും ഫിസിക്കൽ ആക്ടിവിറ്റിയിൽ പതിവായി ഏർപ്പെടുത്തുന്നതിലൂടെ വ്യക്തി തക്കതായ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതുണ്ട്. ഫിസിക്കൽ ആക്ടിവിറ്റി എന്നതുകൊണ്ട്, ഓരോ ആഴ്ചയും കുറഞ്ഞത് 15,000 ചുവടുകൾ അല്ലെങ്കിൽ ഓരോ മാസവും 60,000 ചുവടുകൾ എടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.
ഇൻഷുർ ചെയ്തയാൾ മികച്ച ലാബോറട്ടറിയിൽ നടത്തിയ ടെസ്റ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുകയാണെങ്കിൽ, വർഷത്തിൽ ഒരിക്കൽ ഈ വെൽനെസ് ഡിസ്‌ക്കൗണ്ട് റിഡീം ചെയ്യാം.
പോളിസി രണ്ട് വർഷത്തേക്ക് തിരഞ്ഞെടുത്താൽ, 4% ഡിസ്‌ക്കൗണ്ട് ബാധകമാണ്. കൂടുതൽ വായിക്കുക
ശ്രദ്ധിക്കുക: ഇൻഷുർ ചെയ്ത വ്യക്തി ഇൻസ്റ്റാൾമെന്‍റ് പ്രീമിയം ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഈ ഡിസ്‌ക്കൗണ്ട് ബാധകമല്ല
വെബ്സൈറ്റ് വഴി ഓൺലൈനിൽ ബുക്ക് ചെയ്ത എല്ലാ പോളിസികൾക്കും, നേരിട്ടുള്ള ഉപഭോക്താക്കൾക്ക് 5% ഡിസ്‌ക്കൗണ്ട് ആനുകൂല്യം ലഭിക്കും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
വിക്രം അനിൽ കുമാർ
എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ എനിക്ക് നൽകിയ സഹകരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങൾക്ക് വളരെയധികം നന്ദി.
പൃഥ്ബി സിംഗ് മിയാൻ
ലോക്ക്ഡൗൺ സമയത്തു പോലും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ട് പരമാവധി ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ഹെൽത്ത് പോളിസി വിൽക്കാൻ എനിക്കു കഴിഞ്ഞു
അമാഗോണ്ട് വിട്ടപ്പ അരകേരി
ബജാജ് അലയൻസിന്‍റേത് മികച്ച, തടസ്സരഹിത സർവ്വീസാണ്, ഉപഭോക്തൃ സൗഹൃദമായ സൈറ്റ്, മനസ്സിലാക്കാനും ഉപയോഗിക്കാനും എളുപ്പം. തികഞ്ഞ സന്തോഷത്തോടെ ഉപഭോക്താക്കൾക്ക് സർവ്വീസ് നൽകുന്നതിന് ടീമിന് നന്ദി...
ഈ പോളിസിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും വ്യക്തമാക്കിയിരിക്കുന്ന രോഗം, അസുഖം അല്ലെങ്കിൽ അസ്വാസ്ഥ്യം അല്ലെങ്കിൽ തിരുത്തൽ നടപടി എന്നാണ് അർത്ഥമാക്കുന്നത്.
ഫിക്സഡ് ബെനഫിറ്റ് ഹെൽത്ത് ഇൻഷുറൻസ് എന്നത് ഒരു ഹെൽത്ത് ഇൻഷുറൻസ് തരമാണ്, അതിൽ അടയ്‌ക്കേണ്ട ഇൻഷ്വേർഡ് തുക നിശ്ചിതമാണ്.
മുൻകൂട്ടി നിലവിലുള്ള രോഗം എന്നാൽ ഏതെങ്കിലും അവസ്ഥ, രോഗം അല്ലെങ്കിൽ പരിക്ക് അല്ലെങ്കിൽ അസുഖം എന്നാണ്. ഇൻഷുറർ നൽകിയ പോളിസിയുടെ അല്ലെങ്കിൽ അതിന്‍റെ പുനഃസ്ഥാപിക്കലിന്‍റെ പ്രാബല്യ തീയതിക്ക് മുമ്പുള്ള 48 മാസത്തിനുള്ളിൽ ഒരു ഫിസിഷ്യൻ രോഗനിർണയം ചെയ്തതാകണം. ഇൻഷുറർ നൽകിയ പോളിസിയുടെ അല്ലെങ്കിൽ അതിന്‍റെ പുനഃസ്ഥാപിക്കലിന്‍റെ പ്രാബല്യ തീയതിക്ക് മുമ്പുള്ള 48 മാസത്തിനുള്ളിൽ, ഒരു ഫിസിഷ്യൻ മെഡിക്കൽ ഉപദേശം നൽകിയതോ ചികിത്സ ശുപാർശ ചെയ്തതോ അഥവാ സ്വീകരിച്ചതോ ആയതായിരിക്കണം.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ