വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഫാമിലി മെഡിക്ലെയിം പോളിസി എന്നും അറിയപ്പെടുന്ന ഫാമിലി ഹെൽത്ത് ഇൻഷുറൻസ്, ഒരൊറ്റ പ്ലാനിന് കീഴിൽ എല്ലാ കുടുംബാംഗങ്ങൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നു.
കുടുംബങ്ങൾക്കായുള്ള ഈ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഹോസ്പിറ്റലൈസേഷനുകൾ, ശസ്ത്രക്രിയകൾ, മറ്റ് ചികിത്സകൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന മെഡിക്കൽ ചെലവുകളിൽ നിന്ന് സാമ്പത്തിക സംരക്ഷണം വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. കുടുംബങ്ങൾക്കായുള്ള മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾ സാധാരണയായി ജീവിതപങ്കാളികൾ, കുട്ടികൾ, ചിലപ്പോൾ മാതാപിതാക്കൾ എന്നിവർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ പരിരക്ഷിക്കുന്നു. കുടുംബത്തിനായി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നത് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും അപ്രതീക്ഷിത മെഡിക്കൽ ചെലവുകളിൽ നിന്ന് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നു, മികച്ച ആരോഗ്യവും മനസമാധാനവും പ്രോത്സാഹിപ്പിക്കുന്നു.
ബജാജ് അലയൻസ് ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസിയെ സവിശേഷമാക്കുന്നത് എന്താണ്? ഈ പോളിസിയുടെ സവിശേഷതകളെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക:
പ്ലാറ്റിനം പ്ലാൻ പുതിയത്
ഓരോ ക്ലെയിം രഹിത വർഷത്തിനും 50% സൂപ്പർ ക്യുമുലേറ്റീവ് ബോണസ്
റീച്ചാർജ്ജ് ആനുകൂല്യം പുതിയത്
ക്ലെയിം തുക നിങ്ങളുടെ ഇൻഷ്വേർഡ് തുകയേക്കാൾ കവിയുന്ന ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിന്
ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ
അടുത്ത കുടുംബത്തിനുള്ള പരിരക്ഷ
ഈ പോളിസി നിങ്ങളെയും നിങ്ങളുടെ ജീവിതപങ്കാളിയെയും നിങ്ങളുടെ കുട്ടികളെയും പരിരക്ഷിക്കുന്നു.
ആയുർവേദ, ഹോമിയോപ്പതി ചികിത്സ
ഗോൾഡ്, പ്ലാറ്റിനം പ്ലാനിന് കീഴിൽ, പ്രവേശന കാലയളവ് 24 മണിക്കൂറിൽ കുറയാത്ത ഒരു അംഗീകൃത ആയുർവേദ/ഹോമിയോപ്പതി ആശുപത്രിയിൽ ഉണ്ടാകുന്ന ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ (രൂ. 20,000 വരെ) പോളിസി പരിരക്ഷിക്കുന്നു.
ഡേകെയർ ചികിത്സാക്രമത്തിനുള്ള പരിരക്ഷ
ലിസ്റ്റ് ചെയ്ത ഡേകെയർ നടപടിക്രമങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയകൾ നടത്തുമ്പോൾ ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.
കോൺവാലസൻസ് ആനുകൂല്യം
10 ദിവസത്തിൽ കൂടുതൽ തുടർച്ചയായി ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ, പ്രസ്തുത ഹോസ്പിറ്റലൈസേഷൻ ക്ലെയിം സ്വീകാരയോഗ്യമാണെങ്കിൽ, നിങ്ങൾക്ക് പ്രതിവർഷം രൂ. 7500 വരെയുള്ള ആനുകൂല്യ പേഔട്ടിന് അർഹതയുണ്ടായിരിക്കും.
ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കുള്ള പരിരക്ഷ
ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മെഡിക്കൽ ഉപദേശത്തിന് കീഴിൽ ബാരിയാട്രിക് ശസ്ത്രക്രിയ പരിരക്ഷിക്കപ്പെടുന്നു.
ഇൻഷ്വേർഡ് തുക പുനഃസ്ഥാപിക്കൽ
പോളിസി വർഷത്തിൽ നിങ്ങളുടെ ഇൻഷ്വേർഡ് തുകയും ക്യുമുലേറ്റീവ് ബോണസും (എന്തെങ്കിലും ഉണ്ടെങ്കിൽ) പൂർണ്ണമായും തീർന്നുപോകുന്നെങ്കിൽ, ഞങ്ങൾ അത് പുനഃസ്ഥാപിക്കുന്നതാണ്.
ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും
ഹോസ്പിറ്റലൈസേഷന് തൊട്ടുമുമ്പുള്ള 60 ദിവസത്തേക്കും ആശുപത്രി വിട്ട ശേഷം ഉടനെയുള്ള 90 ദിവസത്തേക്കും വരുന്ന മെഡിക്കൽ ചെലവുകൾക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു.
റോഡ് ആംബുലൻസ് പരിരക്ഷ
ഓരോ പോളിസി കാലയളവിലും രൂ. 20,000 വരെയുള്ള ആംബുലൻസ് ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു
അവയവ ദാതാവിന്‍റെ ചെലവുകള്‍ക്കുള്ള പരിരക്ഷ
സംഭാവന ചെയ്യുന്ന അവയവം ശേഖരിക്കുന്നതിൻ്റെ ഭാഗമായി വരുന്ന അവയവ ദാതാവിന്‍റെ ചികിത്സയ്ക്കുള്ള ചെലവുകള്‍ ഈ പോളിസിക്ക് കീഴില്‍ പരിരക്ഷിക്കപ്പെടുന്നു.
പ്രതിദിന ക്യാഷ് ആനുകൂല്യം
പോളിസിക്ക് കീഴിൽ, സ്വീകാരയോഗ്യമായ ക്ലെയിം പ്രകാരം, ഇൻഷുർ ചെയ്ത മൈനറിനൊപ്പമുള്ള താമസ ചെലവിലേക്കായി മാതാപിതാക്കളിൽ ഒരാൾക്ക്/നിയമപരമായ രക്ഷാകർത്താവിന് ഓരോ പോളിസി വർഷത്തിലും പ്രതിദിനം രൂ. 500 വീതം 10 ദിവസം വരെ ക്യാഷ് ആനുകൂല്യം ലഭിക്കുന്നതാണ്.
പ്രസവ/നവജാതശിശുവിന്‍റെ പരിരക്ഷ
പ്രസവ ചെലവുകളും നവജാത ശിശുവിൻ്റെ വൈദ്യ ചികിത്സയ്ക്കുള്ള ചെലവുകളും ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു. ഈ സൗകര്യം ഗോൾഡ്, പ്ലാറ്റിനം പ്ലാനുകൾക്ക് കീഴിൽ ലഭ്യമാണ്.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് എന്നറിയപ്പെടുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെയിം സമർപ്പിക്കൽ പ്രോസസ് അവതരിപ്പിക്കുകയുണ്ടായി.
രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ഈ ആപ്പിലൂടെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ എന്താണ് ചെയ്യേണ്ടത്:
നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് മുമ്പ് നിങ്ങൾ ആശുപത്രികളുടെ പട്ടിക പരിശോധിക്കണം. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് നൽകുന്ന ആശുപത്രികൾ മുന്നറിയിപ്പ് കൂടാതെ അവരുടെ പോളിസി മാറ്റാൻ സാധ്യതയുണ്ട്. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും ഞങ്ങളുടെ കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.
നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, താഴെപ്പറയും വിധമാണ് പ്രോസസ്:
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. അത്തരം സേവനങ്ങളുടെ പ്രിസ്ക്രിപ്ഷനുകളും ബില്ലുകളും/രസീതുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലേക്ക് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.
റീഇംബേഴ്സ്മെന്‍റ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ:
എല്ലാ ഒറിജിനൽ ക്ലെയിം ഡോക്യുമെന്‍റുകളും താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്:
ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം
ബജാജ് അലയൻസ് ഹൗസ്, എയർപോർട്ട് റോഡ്, യെർവാഡ, പൂനെ-411006
കവറിന്‍റെ പുറത്ത് നിങ്ങളുടെ പോളിസി നമ്പർ, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.
കുറിപ്പ്: ഡോക്യുമെൻ്റുകളുടെ ഓരോ ഫോട്ടോകോപ്പിയും കൊറിയറിൻ്റെ റഫറൻസ് നമ്പറും നിങ്ങളുടെ റെക്കോർഡിൽ സൂക്ഷിച്ചുവെക്കുക.
ഒരു മെഡിക്കൽ എമർജൻസി നിങ്ങളുടെ വാതിൽ മുട്ടുന്നത് വരെ കാത്തിരിക്കരുത്!
ഒരു ക്വോട്ട് നേടുകഹെൽത്ത് CDC വഴി അവിശ്രാന്തമുള്ള ക്ലെയിം സെറ്റിൽമെന്‍റ്.
വെൽനെസ് ആനുകൂല്യം : നല്ല ആരോഗ്യം നിലനിർത്തി, പ്രതിഫലമായി, പുതുക്കുന്ന സമയത്ത് 12.5% വരെ വെൽനെസ് ബെനിഫിറ്റ് ഡിസ്ക്കൌണ്ട് നേടൂ
ഈ പോളിസി ആജീവനാന്തം പുതുക്കാം എന്ന നേട്ടമുണ്ട്.
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക. കൂടുതൽ വായിക്കുക
*നിങ്ങൾ നിങ്ങൾക്കായും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കായും ഫാമിലി ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് വർഷത്തിൽ രൂ. 25,000 നികുതി ഇനത്തിൽ കിഴിവ് നേടാം (നിങ്ങളുടെ പ്രായം 60 വയസ്സിൽ കൂടുതൽ ആയിരിക്കരുതെന്നു മാത്രം). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്.
വേഗത്തിലും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്ന ഒരു ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്.... കൂടുതൽ വായിക്കുക
We have an in-house claim settlement team that ensures a quick, smooth and easy claim settlement process. Also, we offer cashless claim settlement at more than 18,400+ network hospitals* across India. This comes in handy in case of hospitalisation or treatment wherein we take care of paying the bills directly to the network hospital and you can focus on recovering and getting back on your feet.
ഞങ്ങളുടെ ഹെല്‍ത്ത് ഗാര്‍ഡ് പോളിസി നിങ്ങള്‍ എടുത്തിരിക്കുന്ന വേളയിൽ, പരിരക്ഷയില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകാരമുള്ള എല്ലാ തുടര്‍ച്ചയായ കാലയളവിന്‍റെയും അവസാനത്തില്‍, നിങ്ങള്‍ക്ക് സൗജന്യ പ്രിവന്‍റീവ് ഹെല്‍ത്ത് ചെക്കപ്പിന് അർഹതയുണ്ട്.
നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും മറ്റേതെങ്കിലും ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇതിലേക്ക് മാറാവുന്നതാണ്... കൂടുതൽ വായിക്കുക
നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും മറ്റേതെങ്കിലും ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, സമാഹരിച്ച ആനുകൂല്യങ്ങളെല്ലാം സഹിതം, വെയിറ്റിംഗ് പിരീഡിൻ്റെ അലവൻസുകൾക്ക് ശേഷം, നിങ്ങൾക്ക് ഈ പോളിസിയിലേക്ക് മാറാനും പോളിസിയുടെ ലഭ്യമായ ആനുകൂല്യങ്ങൾ ആസ്വദിക്കാനും കഴിയും.
ഈ പോളിസി 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് വാങ്ങാവുന്നതാണ്.
2 വർഷത്തേക്ക് 4%, 3 വർഷത്തേക്ക് 8% എന്നീ നിരക്കിൽ ദീർഘകാല പോളിസി ഡിസ്ക്കൌണ്ട് നേടുക.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഓൺലൈനായി കുടുംബത്തിനായി ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിൽ നിരവധി നേട്ടങ്ങൾ ഉൾപ്പെടുന്നു.
ഓൺലൈൻ പ്രോസസ് വേഗത്തിലുള്ളതും തടസ്സരഹിതവുമാണ്, വ്യത്യസ്ത ഫാമിലി ഹെൽത്ത് കവറേജ് പ്ലാനുകൾ താരതമ്യം ചെയ്യാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാനും നിങ്ങളെ അനുവദിക്കുന്നു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി വെൽനെസ് ഡിസ്കൗണ്ടുകൾ, സെക്ഷൻ 80ഡി പ്രകാരം നികുതി ലാഭം, പോളിസികളുടെ ആജീവനാന്ത പുതുക്കൽ തുടങ്ങിയ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം സുഗമവും ലളിതവുമായ ക്ലെയിം പ്രോസസ് ഉറപ്പുവരുത്തുന്നു, ഇത് കുടുംബങ്ങൾക്കുള്ള മികച്ച മെഡിക്കൽ ഇൻഷുറൻസ് ആക്കുന്നു. സമഗ്രമായ കവറേജും മനസമാധാനവും ആസ്വദിക്കുന്നതിന് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നിങ്ങളുടെ കുടുംബത്തിനായുള്ള മികച്ച മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കുക.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഹെൽത്ത് ഗാർഡ് പോളിസി അതിന്‍റെ വിപുലമായ ആനുകൂല്യങ്ങളും സവിശേഷതകളും കാരണം മികച്ച ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ ഒന്നായി നിലകൊള്ളുന്നു.
✓ ഒന്നിലധികം ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ.
✓ ഇമ്മീഡിയേറ്റ് ഫാമിലി കവറേജ്.
✓ ആയുഷ് ചികിത്സ ഉൾപ്പെടുന്നു.
✓ ഇൻഷ്വേർഡ് തുകയ്ക്കുള്ള റീച്ചാർജ്ജ് ആനുകൂല്യം.
✓ ഇൻഷ്വേർഡ് തുക പുനഃസ്ഥാപിക്കൽ.
✓ ഡേകെയർ നടപടിക്രമങ്ങൾക്കുള്ള പരിരക്ഷ.
✓ പ്രസവ/നവജാതശിശുവിനുള്ള പരിരക്ഷ.
✓ ബാരിയാട്രിക് സർജറി പരിരക്ഷ.
✓ കോൺവാലസൻസ് ആനുകൂല്യങ്ങൾ.
✓ മുഴുവൻ കുടുംബത്തിനും സമഗ്രമായ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ.
കുടുംബത്തിനായി മികച്ച ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതിന് കവറേജിനെയും അഫോഡബിലിറ്റിയെയും ബാധിക്കുന്ന ഘടകങ്ങളെ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്.
എല്ലാ കുടുംബാംഗങ്ങളെയും പരിരക്ഷിക്കുന്നതിന് മതിയായ ഇൻഷുറൻസ് തുക തിരഞ്ഞെടുക്കുക, പ്രത്യേകിച്ച് നിലവിലുള്ള അവസ്ഥകളോ പ്രത്യേക മെഡിക്കൽ ആവശ്യങ്ങളോ ഉള്ളവർ.
ഇൻഷ്വേർഡ് തുകയും ഏറ്റവും മുതിർന്ന കുടുംബാംഗത്തിന്റെ പ്രായവും അനുസരിച്ച് പ്രീമിയങ്ങൾ വർദ്ധിക്കാം. നിങ്ങളുടെ ബജറ്റിന് ബുദ്ധിമുട്ട് ഉണ്ടാകാതെ സമഗ്രമായ സംരക്ഷണം നൽകുന്ന താങ്ങാനാവുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് ഇന്ത്യയിലുടനീളമുള്ള ആശുപത്രികളുടെ വിപുലമായ നെറ്റ്‌വർക്ക് ഉണ്ട്, അടിയന്തര ഘട്ടങ്ങളിൽ മുൻകൂർ പേമെന്‍റ് ഭാരം കുറയ്ക്കുന്നതിന് ക്യാഷ്ലെസ് ചികിത്സ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ പ്ലാനിൽ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ഡോക്ടർ സന്ദർശനങ്ങൾ, രോഗനിർണയ പരിശോധനകൾ, മരുന്നുകൾ എന്നിവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കുക.
ഡേകെയർ ചികിത്സകൾ പരിരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക, കാരണം ഇവയ്ക്ക് 24 മണിക്കൂർ ആശുപത്രിയിൽ താമസം ആവശ്യമില്ല, എന്നാൽ ചെലവേറിയതായിരിക്കും.
ആംബുലൻസ് ചാർജുകൾ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുക, കാരണം ഇവയ്ക്ക് അടിയന്തര ഘട്ടങ്ങളിലോ ആസൂത്രിതമായ ചികിത്സകൾക്കോ വിലയേറിയ പിന്തുണ നൽകാൻ കഴിയും.
വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് വേണോ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് വേണോ എന്ന് തീരുമാനിക്കുന്നത് പ്രധാനമായും നിങ്ങളുടെ കുടുംബത്തിൻ്റെ പ്രായം, മെഡിക്കൽ ചരിത്രം, നിർദ്ദിഷ്ട ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.
മാനദണ്ഡം |
ഇൻഡിവിജ്വൽ ഹെല്‍ത്ത് ഇൻഷുറൻസ് |
ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് |
നിർവചനം |
സമർപ്പിത ഇൻഷ്വേർഡ് തുക കൊണ്ട് ഒരു വ്യക്തിയെ പരിരക്ഷിക്കുന്നു, പ്രത്യേകമായുള്ള മെഡിക്കൽ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. |
പങ്കിട്ട ഇൻഷ്വേർഡ് തുക കൊണ്ട് ഒരു പോളിസിക്ക് കീഴിൽ ഒന്നിലധികം കുടുംബാംഗങ്ങളെ പരിരക്ഷിക്കുന്നു. |
ഇൻഷ്വേർഡ് തുക പങ്കിടൽ |
ഇൻഷ്വേർഡ് തുക ഓരോ വ്യക്തിക്കും മാത്രമുള്ളതാണ്, അത് പങ്കിടാൻ കഴിയില്ല. |
ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഉപയോഗിച്ച കവറേജ് സഹിതം കുടുംബാംഗങ്ങൾക്കിടയിൽ ഇൻഷ്വേർഡ് തുക പങ്കിടുന്നു. |
പ്രധാന നേട്ടം |
ഓരോ വ്യക്തിക്കും വ്യക്തിഗതമാക്കിയ കവറേജ് ലഭിക്കുന്നു, വിപുലമായ പരിചരണം ആവശ്യമുള്ള മുതിർന്ന അംഗങ്ങൾക്ക് ഇത് പ്രയോജനകരമാണ്. |
കുടുംബത്തിന് ചെലവ് കുറഞ്ഞ സിംഗിൾ പ്രീമിയം, പ്രത്യേകിച്ച് ചെറുപ്പക്കാർക്കും ആരോഗ്യമുള്ള അംഗങ്ങൾക്കും പ്രയോജനകരമാണ്. |
ഇതിന് ഉത്തമം |
പ്രത്യേക കവറേജ് ആവശ്യമുള്ള മുതിർന്ന അംഗങ്ങളുള്ള അല്ലെങ്കിൽ ഉയർന്ന റിസ്ക് ഉള്ള വ്യക്തികളുള്ള കുടുംബങ്ങൾക്ക് അനുയോജ്യം. |
ബജറ്റ്-ഫ്രണ്ട്ലി കവറേജ് ലക്ഷ്യമിടുന്ന ഉയർന്ന റിസ്ക് മെഡിക്കൽ ആവശ്യങ്ങൾ ഇല്ലാത്ത ചെറുപ്പക്കാർ ഉള്ള ചെറിയ കുടുംബങ്ങൾക്ക് അനുയോജ്യം. |
ഫോക്കസ് |
മികച്ച പേഴ്സണൽ ഹെൽത്ത് മാനേജ്മെന്റിനായി പ്രത്യേകം തയ്യാറാക്കിയ ആനുകൂല്യങ്ങൾക്കും വ്യക്തിഗത പരിധികൾക്കും ഊന്നൽ നൽകുന്നു. |
കുടുംബാംഗങ്ങൾക്കിടയിൽ പങ്കിട്ട ആനുകൂല്യങ്ങൾക്കൊപ്പം താങ്ങാനാവുന്നതും സമഗ്രവുമായ കവറേജിന് ഊന്നൽ നൽകുന്നു. |
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
അശോക് പ്രജാപതി
ഇത്തവണ എനിക്ക് ലഭിച്ച പിന്തുണയിൽ ഞാൻ വളരെ സന്തോഷവാനാണ്, ഒപ്പം ആകാംക്ഷയ്ക്ക് പ്രത്യേക നന്ദിയും അറിയിക്കുന്നു. ക്ലെയിം അംഗീകരിക്കുന്നതിന് അവർ ഞങ്ങളെ സഹായിച്ചു. ഞങ്ങൾ...
കൗശിക് ഗധായ്
പ്രിയപ്പെട്ട ശ്രീ ഗോപി, എന്‍റെ അമ്മയുടെ ക്യാൻസർ ചികിത്സയിൽ ഇൻഷുറൻസ് അപ്രൂവലിന്‍റെ ഓരോ ഘട്ടത്തിലും സഹായിച്ചതിന് വളരെ നന്ദി...
സച്ചിൻ വർമ്മ
പ്രിയ ഗൗരവ്, എൻ്റെ പിതാവിൻ്റെ ഹെൽത്ത് ക്ലെയിം സെറ്റിൽ ചെയ്യാൻ സഹായിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. 19 മുതൽ പത്പർഗഞ്ചിൽ പ്രവേശിപ്പിച്ച എൻ്റെ പിതാവിൻ്റെ...
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഹെൽത്ത് അണ്ടർറൈറ്റിംഗ്, ക്ലെയിം സെറ്റിൽമെന്‍റ് ഉത്തരവാദിത്തമുള്ള ഡോക്ടർമാരും പാരാമെഡിക്കുകളും ഉൾക്കൊള്ളുന്നതാണ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമകൾക്കും ഉള്ള ഏക ജാലക സഹായമാണ് ഇത്. ഈ ഇൻ-ഹൗസ് ടീം, ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നു. സിംഗിൾ പോയിന്‍റ് കോൺടാക്ട് എന്ന നിലയിൽ അവർ വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ് ഉറപ്പുവരുത്തുന്നു, ഉപഭോക്താവിന്‍റെ അന്വേഷണങ്ങൾക്ക് ഉടനടി പരിഹാരം നൽകുന്നതിലും ഇവർ ഫലപ്രദമായി പ്രവർത്തിക്കുന്നു.
ഞങ്ങളുടെ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന പ്രധാന ഘടകങ്ങൾ വളരെ സമഗ്രമാണ്. ആശുപത്രി ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള ചെലവുകൾ, മെഡിക്കൽ ബില്ലുകൾ, ആംബുലൻസ് നിരക്കുകൾ തുടങ്ങിയവയിൽ നിന്ന് നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു.
ഹെൽത്ത് ഇൻഷുറൻസ് പ്രീമിയമായി നിങ്ങൾ എത്രത്തോളം പണം അടയ്ക്കണമെന്നു നിർണ്ണയിക്കുന്ന ഏതാനും ഘടകങ്ങൾ ഇവയാണ്:
ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ, നിങ്ങൾക്കു തന്നെയും നിങ്ങളുടെ ജീവിതപങ്കാളിക്കും ആശ്രിതരായ 4 കുട്ടികൾക്കു വരെയും പരിരക്ഷ നേടാനാകും. മാതാപിതാക്കൾക്കായി പ്രത്യേകം ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
താഴെപ്പറയുന്ന നഗരങ്ങൾ സോൺ എ-ൽ ചേർത്തിരിക്കുന്നു:-
ഡൽഹി/എൻസിആർ, മുംബൈ (നവി മുംബൈ, താനെ, കല്യാൺ എന്നിവ) ഉൾപ്പെടെ, ഹൈദരാബാദ്, സെക്കന്തരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ്, വഡോദര, സൂററ്റ്.
സോൺ എ, സോൺ സി എന്നിവയ്ക്ക് കീഴിൽ തരംതിരിച്ച സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ/നഗരങ്ങൾ എന്നിവ ഒഴിച്ചുള്ള ഇന്ത്യയുടെ ബാക്കി ഭാഗങ്ങൾ സോൺ ബി ആയി തരംതിരിച്ചിരിക്കുന്നു.
താഴെപ്പറയുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ സോൺ സി-ൽ ചേർത്തിരിക്കുന്നു:-
ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, ബീഹാര്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഓൺലൈനായി എളുപ്പത്തിൽ വാങ്ങാം. ഒരു പ്ലാൻ തിരഞ്ഞെടുക്കുക, നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക, നിങ്ങളുടെ കുടുംബത്തിനുള്ള കവറേജ് നേടുന്നതിന് പേമെന്‍റ് പ്രോസസ് പൂർത്തിയാക്കുക.
അതെ, കുടുംബത്തിനായുള്ള ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് ഒരു നിർദ്ദിഷ്ട വെയ്റ്റിംഗ് പിരീഡിന് ശേഷം നിലവിലുള്ള അവസ്ഥകൾക്ക് പരിരക്ഷ നൽകും. വെയ്റ്റിംഗ് പിരീഡും നിബന്ധനകളും സംബന്ധിച്ച വിവരങ്ങൾക്കായി പോളിസി വിശദാംശങ്ങൾ പരിശോധിക്കുക.
18 വയസ്സ് മുതൽ ആജീവനാന്തം വരെ വ്യക്തികൾക്ക് പരിരക്ഷ ലഭിക്കും, അതേസമയം 30 വയസ്സ് വരെ ആശ്രിതരായ കുട്ടികൾക്കും യോഗ്യതയുണ്ട്.
ഉവ്വ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാമിലി മെഡിക്കൽ ഇൻഷുറൻസ് ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ക്യാഷ്ലെസ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ