Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പ്രോസസ്

ജീവിതത്തിലെ നല്ല കാര്യങ്ങൾ എന്നന്നേക്കുമായി നിലനിൽക്കും

മറ്റ് മൂല്യവർദ്ധിത സേവനങ്ങളോടൊപ്പം മികച്ച കവറേജ് നിങ്ങൾക്ക് നൽകാനുള്ള ഞങ്ങളുടെ ശ്രമത്തിൽ, ഞങ്ങളുടെ ഓൺലൈൻ ജനറൽ ഇൻഷുറൻസ് ക്ലെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിങ്ങളുടെ സൗകര്യം മനസ്സിൽ വെച്ചുകൊണ്ടാണ്. സൗകര്യപ്രദമായ ക്ലെയിം പ്രോസസ് ഉപയോഗിച്ച് ഹെൽത്ത് ഇൻഷുറൻസ് പോളിസി, ഇപ്പോൾ തൽക്ഷണം നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാനും ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാനും സ്റ്റാറ്റസ് അറിയാനും കഴിയും.

അഡ്വൈസറി കാണാൻ ക്ലിക്ക് ചെയ്യുക

ഹെല്‍ത്ത് ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം?

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യുക

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായുള്ള ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പ്രോസസ് നിങ്ങളുടെ സൗകര്യത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. നിങ്ങളുടെ ഡോക്ടർ ചികിത്സയോ ഹോസ്പിറ്റലൈസേഷനോ നിർദ്ദേശിക്കുകയാണെങ്കിൽ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ക്ലെയിം അറിയിക്കുക എന്നതാണ് നിങ്ങളുടെ ആദ്യ ഘട്ടം . ക്യാഷ്‌ലെസ് ക്ലെയിമിന്, ഇൻഷുർ ചെയ്തയാൾ ആസൂത്രിത പ്രവേശനത്തിന് 48 മണിക്കൂറിനുള്ളിൽ അറിയിക്കണം, അടിയന്തിര പ്രവേശനം ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയുടെ തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റർ (ടിപിഎ) ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഹെൽത്ത് അഡ്മിനിസ്‌ട്രേഷൻ ടീമുമായി (ടിപിഎ) ബന്ധപ്പെടുന്ന ഏതെങ്കിലും നെറ്റ്‌വർക്ക് ആശുപത്രി സന്ദർശിക്കുക മുൻകൂർ അംഗീകാരത്തിനായി. അപ്രൂവലിന് ശേഷം, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി നിങ്ങളുടെ മെഡിക്കൽ ചെലവുകൾ ആശുപത്രിയിൽ നേരിട്ട് സെറ്റിൽ ചെയ്യും. നിങ്ങൾ ഒരു റീഇംബേഴ്സ്മെന്‍റ് ക്ലെയിം തിരഞ്ഞെടുക്കുകയാണെങ്കിൽ, ഏതെങ്കിലും ആശുപത്രി തിരഞ്ഞെടുക്കുക, ആദ്യ ചെലവുകൾ പരിരക്ഷിക്കുക, പിന്നീട് ഒറിജിനൽ ഡോക്യുമെന്‍റുകൾ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കുക, അത് നിങ്ങളുടെ ക്ലെയിം കാര്യക്ഷമമായി പ്രോസസ് ചെയ്യും. എല്ലാ പാനൽഡ്, നോൺ പാനൽഡ് ആശുപത്രികളിലും ഞങ്ങൾ ക്യാഷ്‌ലെസ് നൽകുന്നുണ്ട് .


ക്ലെയിം ഫോം പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

ക്ലിക്ക്‌ ചെയ്യൂ


പേഴ്സണൽ ആക്സിഡന്‍റ് ക്ലെയിം ഫോം
ക്ലിക്ക്‌ ചെയ്യൂ

ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്യുക


1800-209-5858

ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക


bagichelp@bajajallianz.co.in
മറ്റ് പ്രോഡക്‌ടുകൾ

മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

  • 1

    നിങ്ങളുടെ ഡോക്ടർ ചികിത്സയോ ഹോസ്പിറ്റലൈസേഷനോ നിർദ്ദേശിക്കുന്നു

  • 2

    നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം അറിയിക്കുക

  • 3

    നെറ്റ്‌വർക്ക് ആശുപത്രി സന്ദർശിക്കുക (ക്യാഷ്‌ലെസ് ക്ലെയിമിന് വേണ്ടി) അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ആശുപത്രി സന്ദർശിച്ച് അതനുസരിച്ച് പണമടയ്ക്കുക (റീഇംബേഴ്സ്‍മെന്‍റ് ക്ലെയിമിന് വേണ്ടി)

  • 4

    നെറ്റ്‌വർക്ക് ഹോസ്പിറ്റലിന്‍റെ ടിപിഎ ഡെസ്ക് ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്‍റിനായി ബാജിക്-നെ ബന്ധപ്പെടുന്നു (ക്യാഷ്‌ലെസ് ക്ലെയിമിന് വേണ്ടി) അല്ലെങ്കിൽ ഡിസ്‌ചാർജ്ജിന് ശേഷം ഹോസ്പിറ്റലൈസേഷൻ സംബന്ധിച്ച ഒറിജിനൽ ഡോക്യുമെന്‍റുകൾ ബാജിക് -എച്ച്എടി-ക്ക് സമർപ്പിക്കുക (റീഇംബേഴ്സ്‍മെന്‍റ് ക്ലെയിമിന് വേണ്ടി)

  • 5

    ഞങ്ങളുമായുള്ള TPA-കൾ

ഞങ്ങളുമായി പങ്കാളിത്തമുള്ള TPA-കളുടെ പട്ടിക

ജീവിതം പ്രവചനാതീതമായ ഒരു റോളർ-കോസ്റ്റർ റൈഡ് പോലെയാണ്. എന്നാൽ എല്ലാ ചാഞ്ചല്യങ്ങൾക്ക് ഇടയിലും, എല്ലായ്‌പ്പോഴും നിങ്ങൾക്ക് സഹായത്തിനായി ഞങ്ങളെ ആശ്രയിക്കാം.


നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഓൺലൈനിൽ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക. അതേസമയം, നിങ്ങൾക്ക് ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 -ൽ ഞങ്ങളെ ബന്ധപ്പെടാം, നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.


ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമിന് വേണ്ടി

എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ, നിങ്ങളുടെ സൗഖ്യത്തിനായി ഞങ്ങൾ ആഗ്രഹിക്കുന്നു



  • പൂർണ്ണമായ ക്യാഷ്‌ലെസ് സൗകര്യത്തിനായി ഏതെങ്കിലും ബജാജ് അലയൻസ് നെറ്റ്‌വർക്ക് ആശുപത്രികളെ സമീപിക്കുക
  • ആശുപത്രി നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ചുറപ്പാക്കി കൃത്യമായി പൂരിപ്പിച്ച പ്രീ-ഓതറൈസേഷൻ ഫോം ബജാജ് അലയൻസ് - ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിലേക്ക് (HAT) അയയ്ക്കുന്നതാണ്

  • പോളിസി ബെനഫിറ്റുകൾക്ക് അനുസൃതമായി പ്രീ-ഓതറൈസേഷൻ അഭ്യർത്ഥനയുടെ വിശദാംശങ്ങൾ ഞങ്ങൾ കൃത്യമായി പരിശോധിച്ചുറപ്പാക്കുകയും 1 പ്രവൃത്തി ദിവസത്തിനുള്ളിൽ ഹെൽത്ത്കെയർ പ്രൊവൈഡറിന് ഞങ്ങളുടെ തീരുമാനം അറിയിക്കുകയും ചെയ്യും


കൊള്ളാം! നിങ്ങളുടെ ക്യാഷ്‌ലെസ് ക്ലെയിം അപ്രൂവ് ചെയ്തിരിക്കുന്നു



  • 60 മിനിറ്റിനുള്ളിൽ നിങ്ങളുടെ ഹെൽത്ത്കെയർ പ്രൊവൈഡറിന് ഞങ്ങൾ ആദ്യ പ്രതികരണം അയയ്ക്കുന്നു

  • ഞങ്ങളുടെ നെറ്റ്‌വർക്ക് ആശുപത്രിയിലെ നിങ്ങളുടെ ട്രീറ്റ്‌മെന്‍റ് ചെലവുകൾ ഞങ്ങൾ സെറ്റിൽ ചെയ്യുന്നതാണ്, മെഡിക്കൽ ബില്ലുകളെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല


ഞങ്ങൾക്ക് ഒരു ചോദ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ



  • ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പ്രോസസ് വേഗത്തിൽ ആരംഭിക്കാൻ ഞങ്ങളെ സഹായിക്കുന്ന കൂടുതൽ പ്രസക്തമായ വിവരങ്ങൾ ആവശ്യപ്പെട്ട് ഹെൽത്ത്കെയർ പ്രൊവൈഡറിന് ഞങ്ങൾ ഒരു അന്വേഷണ കത്ത് അയക്കുന്നതാണ്

  • അധിക വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, 7 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ ഹെൽത്ത്കെയർ പ്രൊവൈഡറിന് ഞങ്ങൾ ഓതറൈസേഷൻ ലെറ്റർ അയയ്ക്കും

  • ഞങ്ങളുടെ നെറ്റ്‌വർക്ക് ആശുപത്രി നിങ്ങളെ ചികിത്സിക്കും, മെഡിക്കൽ ബില്ലുകളെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല

ക്ഷമിക്കണം, നിങ്ങളുടെ ക്ലെയിം നിരസിച്ചെങ്കിൽ



  • ഹെൽത്ത്കെയർ ദാതാവിന് ഞങ്ങൾ നിരസിച്ചുകൊണ്ടുള്ള കത്ത് അയക്കും

  • പൂർണ്ണമായും പണമടച്ചു നടത്തുന്ന ചികിത്സ പോലെതന്നെ ദാതാവ് ചികിത്സ തുടരും

  • എന്നിരുന്നാലും, പിന്നീട് ഒരു തീയതിയിൽ റീഇംബേഴ്സ്മെന്‍റിനായി നിങ്ങൾക്ക് ഒരു ക്ലെയിം ഫയൽ ചെയ്യാം
ഹെൽത്ത് ഇൻഷുറൻസ് റീഇംബേഴ്സ്‍മെന്‍റ് ക്ലെയിമിന് വേണ്ടി

എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ, നിങ്ങളുടെ സൗഖ്യത്തിനായി ഞങ്ങൾ ആഗ്രഹിക്കുന്നു



  • ഹോസ്പിറ്റലൈസേഷനുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്‍റുകളും ശേഖരിച്ച് അവയുടെ ഒറിജിനൽ BAGIC HAT ന് സമർപ്പിക്കുക

  • ആവശ്യമായ ഡോക്യുമെന്‍റുകളുടെ കസ്റ്റമറി വെരിഫിക്കേഷൻ ഞങ്ങൾ നടത്തും


ഞങ്ങൾക്ക് കുറച്ച് കൂടി വിവരങ്ങൾ ആവശ്യമുണ്ട്



  • അത്തരത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ നൽകുന്നതിന് നിങ്ങൾക്ക് മതിയായ സമയം ലഭിക്കുന്നതിന് ഞങ്ങൾ നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ്

  • ആവശ്യമായ ഡോക്യുമെന്‍റുകളും കൂടുതൽ അന്വേഷണവും ലഭിച്ച ശേഷം, ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ആരംഭിക്കുന്നതിനും 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ECS വഴി പേമെന്‍റ് റിലീസ് ചെയ്യാനും നിങ്ങൾക്ക് ഞങ്ങളെ ആശ്രയിക്കാം (നിബന്ധനകളും വ്യവസ്ഥകളും ബാധകമാകാം)

  • ശേഷിക്കുന്ന രേഖകൾ നൽകാൻ എന്നിട്ടും നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, അറിയിപ്പ് നൽകിയ തീയതി മുതൽ ഓരോ 10 ദിവസം കൂടുമ്പോഴും ഞങ്ങൾ നിങ്ങൾക്ക് മൂന്ന് റിമൈൻഡറുകൾ അയയ്ക്കുന്നതാണ്

  • എന്നിരുന്നാലും, ക്ലെയിം ഉന്നയിച്ച തീയതി മുതൽ 3 റിമൈൻഡറുകൾ (30 ദിവസങ്ങൾ) പിന്നിടുകയും നിങ്ങൾ ഡോക്യുമെന്‍റുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ ഞങ്ങൾ ക്ലെയിം ക്ലോസ് ചെയ്യുകയും അത് സംബന്ധിച്ച് നിങ്ങൾക്ക് ഒരു ലെറ്റർ അയയ്ക്കുകയും ചെയ്യും എന്നുള്ളത് ദയവായി ശ്രദ്ധിക്കുക


കൊള്ളാം! നിങ്ങളുടെ ക്ലെയിം അംഗീകരിച്ചിരിക്കുന്നു


ഡോക്യുമെന്‍റുകളുടെ ആധികാരികത സംബന്ധിച്ച് ഞങ്ങൾ കസ്റ്റമറി വെരിഫിക്കേഷൻ നടത്തുകയും പോളിസിയുടെ അധികാര പരിധിക്കുള്ളിൽ അത് സ്വീകാര്യമാണെങ്കിൽ, ഞങ്ങൾ 7 പ്രവൃത്തി ദിവസത്തിനുള്ളിൽ ECS വഴി പേമെന്‍റ് റിലീസ് ചെയ്യും.


എന്നിരുന്നാലും, നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിം പോളിസിയുടെ അധികാര പരിധിക്ക് പുറത്താണെങ്കിൽ, ഞങ്ങൾ ക്ലെയിം നിരസിക്കുകയും അത് സൂചിപ്പിക്കുന്ന ഒരു കത്ത് അയയ്ക്കുകയും ചെയ്യുന്നതാണ്.

ക്ലെയിം ഫോം
  • ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ഹോസ്പിറ്റലൈസേഷൻ ക്ലെയിം ഫോം
  • ഒറിജിനൽ ഡിസ്ചാർജ് സമ്മറി ഡോക്യുമെന്‍റ്
  • വിശദമായ ചെലവ് വിവരങ്ങൾ ഉള്ള ഒറിജിനൽ ഹോസ്പിറ്റൽ ബിൽ
  • ഒറിജിനൽ പെയ്‌ഡ് രസീതുകൾ
  • എല്ലാ ലാബ്, ടെസ്റ്റ് റിപ്പോർട്ടുകളും
  • ഇംപ്ലാന്‍റ്സ് സാഹചര്യത്തിൽ ഇൻവോയ്സ്/സ്റ്റിക്കറുകൾ/ബാർകോഡിന്‍റെ കോപ്പി
  • ഡോക്ടറിൽ നിന്നുള്ള ഫസ്റ്റ് കൺസൾട്ടേഷൻ ലെറ്റർ
  • KYC ഫോം
  • പോളിസി ഉടമ/പ്രോപ്പോസർ പൂർണ്ണമായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ NEFT ഫോം
  • ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം
  • ഒറിജിനൽ ഡെത്ത് സമ്മറി ഡോക്യുമെന്‍റ്
  • വിശദമായ ചെലവ് വിവരങ്ങൾ ഉള്ള ഒറിജിനൽ ഹോസ്പിറ്റൽ ബിൽ
  • ഒറിജിനൽ പെയ്‌ഡ് രസീതുകൾ
  • എല്ലാ ലാബ്, ടെസ്റ്റ് റിപ്പോർട്ടുകളും
  • ഇംപ്ലാന്‍റ്സ് സാഹചര്യത്തിൽ ഇൻവോയ്സ്/സ്റ്റിക്കറുകൾ/ബാർകോഡിന്‍റെ കോപ്പി
  • ഡോക്ടറിൽ നിന്നുള്ള ഫസ്റ്റ് കൺസൾട്ടേഷൻ ലെറ്റർ
  • അഫിഡവിറ്റ്, ഇൻഡംനിറ്റി ബോണ്ട് എന്നിവ ഉൾക്കൊള്ളുന്ന ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്
  • പോളിസി ഉടമ/പ്രോപ്പോസർ പൂർണ്ണമായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ NEFT ഫോം.

    പേഴ്സണൽ ആക്സിഡന്‍റ് ക്ലെയിമുകൾ




  • ഇൻഷുർ ചെയ്തയാൾ / ക്ലെയിമന്‍റ് കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം.
  • പോളിസിക്കെതിരായി നൽകിയ ഗുണഭോക്താവിന്‍റെ പേരും ഇൻഷുർ ചെയ്തയാളുടെ/നോമിനിയുടെ NEFT വിശദാംശങ്ങളും.
  • ബ്രാഞ്ച്, ബ്രാഞ്ച് ഐഎഫ്എസ്‌സി കോഡ്, അക്കൗണ്ട് തരം, നോമിനി / ക്ലെയിമൻ്റ് ഒപ്പിട്ട പൂർണ്ണമായ അക്കൗണ്ട് നമ്പർ, ഒറിജിനൽ പ്രീ-പ്രിന്‍റ് ചെയ്ത കാൻസൽ ചെക്ക് സഹിതം, പ്രീ-പ്രിന്‍റഡ് ചെക്ക് ലഭ്യമല്ലെങ്കിൽ ദയവായി ബാങ്ക് പാസ്സ് ബുക്കിന്‍റെ 1st പേജ് / ബാങ്ക് സ്റ്റേറ്റ്മെന്‍റ് നൽകുക, ഇതിൽ ബാങ്ക് അറ്റെസ്റ്റ് ചെയ്തിരിക്കണം, കൂടാതെ ഗുണഭോക്താവിൻ്റെ പേരും പൂർണ്ണമായ അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും വ്യക്തമായി സൂചിപ്പിച്ചിരിക്കണം. (ഫോമിലെ എല്ലാ ഫീൽഡുകളും പ്രോസസ്സ് ചെയ്യേണ്ടത് നിർബന്ധമാണ്).
  • നോമിനി / ക്ലെയിമന്‍റ് / ഇൻഷുർ ചെയ്ത വ്യക്തിയുടെ ആധാർ കാർഡ്, പാൻ.
  • ശമ്പള സമാഹരണത്തിനായി പോളിസി നൽകുന്ന സമയത്ത് ഞങ്ങൾക്ക് സാലറി സ്ലിപ്പ്/ഐടിആർ ആവശ്യമാണ്.

    ആകസ്മികമായ ആശുപത്രി പ്രവേശനം




  • ഒറിജിനൽ ഡിസ്ചാർജ് സമ്മറി.
  • മുമ്പത്തെ എല്ലാ കൺസൾട്ടേഷൻ പേപ്പറുകളും.
  • ഡഗ്‍നോസിസിന് ഉപോല്‍ബലകമായ പരിശോധനാ റിപ്പോർട്ടുകൾ.
  • ഓപ്പറേഷൻ തീയേറ്റർ നോട്ടുകൾ.
  • വിശദമായ ബിൽ ബ്രേക്കപ്പും അടച്ച രസീതുകളും സഹിതം ഒറിജിനൽ ഫൈനൽ ബിൽ.
  • ഒറിജിനൽ ഫാർമസി, ഇൻവെസ്റ്റിഗേഷൻ ബില്ലുകൾ.

    മരണം




  • മരണ സർട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • FIR / പഞ്ചനാമ / അന്വേഷണത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • വിസെറ/കെമിക്കൽ അനാലിസിസ് റിപ്പോർട്ടിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ.
  • ഹോസ്പിറ്റലൈസേഷൻ ഡോക്യുമെന്‍റുകൾ, എന്തെങ്കിലും ഉണ്ടെങ്കിൽ.
  • പോളിസി പകർപ്പിൽ നോമിനിയെ നിർവചിച്ചിട്ടില്ലെങ്കിൽ, മരണം സംഭവിക്കുന്ന സാഹചര്യത്തിൽ ഞങ്ങൾക്ക് താഴെയുള്ള ഡോക്യുമെന്‍റുകൾ ആവശ്യമാണ്.
  • അഫിഡവിറ്റ്, ഇൻഡംനിറ്റി ബോണ്ട് എന്നിവ അടങ്ങുന്ന ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് രൂ. 200 ന് (അറ്റാച്ച് ചെയ്ത ഫോർമാറ്റ് പ്രകാരം). എല്ലാ നിയമപരമായ അവകാശികളും അത് കൃത്യമായി ഒപ്പിടണം, നോട്ടറൈസ് ചെയ്യണം.
  • നോമിനി മൈനർ ആണെങ്കിൽ, ഇൻഷുർ ചെയ്ത വ്യക്തിയുടെ രക്ഷിതാവിനെ വ്യക്തമാക്കുന്ന കോടതിയിൽ നിന്നുള്ള ഡിക്രി സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമാണ്..

    സ്ഥിരമായ ഭാഗിക വൈകല്യവും സ്ഥിരമായ പൂർണ്ണ വൈകല്യവും




  • പേഴ്സണൽ ആക്സിഡന്‍റ് ക്ലെയിം ഫോമിൽ അറ്റാച്ച് ചെയ്ത കൃത്യമായി പൂരിപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്.
  • രോഗനിർണ്ണയത്തെ പിന്തുണയ്ക്കുന്ന എക്സ്-റേ ഫിലിമുകൾ / അന്വേഷണ റിപ്പോർട്ടുകൾ.
  • ഇൻഷുർ ചെയ്ത വ്യക്തിയുടെ വൈകല്യം സാക്ഷ്യപ്പെടുത്തുന്ന സർക്കാർ അതോറിറ്റിയിൽ നിന്നുള്ള പൂർണ്ണമായ സ്ഥിര വൈകല്യവും ഭാഗികമായ സ്ഥിര വൈകല്യ സർട്ടിഫിക്കറ്റും.
  • വൈകല്യത്തെ പിന്തുണയ്ക്കുന്നതിനായി രോഗിയുടെ അപകടത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോ.

    താൽക്കാലികമായ മൊത്തം വൈകല്യം / വരുമാന നഷ്ടം




  • ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്‍റ് ക്ലെയിം ഫോമിൽ അറ്റാച്ച് ചെയ്ത കൃത്യമായി പൂരിപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്
  • കൃത്യമായ ലീവ് കാലയളവ് വ്യക്തമാക്കുന്ന തൊഴിലുടമയിൽ നിന്നുള്ള ലീവ് സർട്ടിഫിക്കറ്റ്, തൊഴിലുടമ കൃത്യമായി ഒപ്പിട്ട് സീൽ ചെയ്തിരിക്കണം.
  • ടിടിഡി കാലയളവിലെ ചികിത്സയുടെ വിശദാംശങ്ങൾക്കൊപ്പം എല്ലാ കൺസൾട്ടേഷൻ പേപ്പറുകളും.
  • വൈകല്യത്തിന്‍റെ തരം, വൈകല്യത്തിന്‍റെ കാലയളവ് എന്നിവ സൂചിപ്പിക്കുന്നതും, രോഗി അയാളുടെ ജോലികൾ പുനരാരംഭിക്കുന്നതിന് യോഗ്യനാണെന്നും പ്രഖ്യാപിക്കുന്ന ചികിത്സിക്കുന്ന ഡോക്ടറിൽ നിന്നുള്ള അന്തിമ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്.
  • രോഗനിർണ്ണയത്തെ പിന്തുണയ്ക്കുന്ന എക്സ്-റേ ഫിലിമുകൾ / അന്വേഷണ റിപ്പോർട്ടുകൾ.

    കുട്ടികള്‍ക്കായി വിദ്യാഭ്യാസ ബോണസ്




  • മരണത്തിന്‍റെയും പിടിഡിയുടെയും കാര്യത്തിൽ, സ്കൂൾ അതോറിറ്റികളിൽ നിന്ന് ഇൻഷുർ ചെയ്ത വ്യക്തിയുടെ കുട്ടി അവിടെ പഠിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ബോണഫൈഡ് സർട്ടിഫിക്കറ്റ്. (പരാമർശിക്കുന്നത് - പേര്, S/D/o, ജനന തീയതി, ക്ലാസ്സ്) സ്കൂൾ ഐഡന്‍റിറ്റി കാർഡ് നൽകുക.
  • സംസ്‌കാര ചെലവുകളും ഗതാഗത ചെലവുകളും
  • ഒറിജിനൽ പെയ്‌ഡ് രസീതുകൾ

    ഹോസ്പിറ്റൽ ക്യാഷ് ചെലവുകൾ




  • അന്തിമ ബിൽ, ഡിസ്ചാർജ് സമ്മറി എന്നിവയുടെ പകർപ്പ്.
  • രോഗനിർണയത്തിലേക്കുള്ള അന്വേഷണ റിപ്പോർട്ടുകൾ.

ഹെൽത്ത് ഇൻഷുറൻസ് ടിപിഎ ക്ലെയിം സ്റ്റാറ്റസ്

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി, FHPL, GHPL, and MDIndia എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് ടിപിഎകളുമായി സഹകരിച്ച്, തടസ്സങ്ങളില്ലാത്ത ക്ലെയിം പിന്തുണ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ടിപിഎയുടെ ക്ലെയിം നില പരിശോധിക്കാൻ, നിങ്ങൾക്ക് ടിപിഎ-യുമായി നേരിട്ട് ബന്ധപ്പെടാം അല്ലെങ്കിൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഓൺലൈൻ ക്ലെയിം ട്രാക്കിംഗ് സേവനങ്ങൾ ഉപയോഗിക്കാം. ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിച്ച ശേഷം, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം പ്രക്രിയയെക്കുറിച്ചുള്ള സമയോചിതമായ അപ്‌ഡേറ്റുകൾ നിങ്ങളെ അറിയിക്കും. ക്യാഷ്‌ലെസ് ക്ലെയിമുകൾക്ക്, അപ്രൂവലുകൾ മാനേജ് ചെയ്യുന്നതിനും സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ നൽകുന്നതിനുമായി ആശുപത്രി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടും, അതേസമയം റീഇംബേഴ്സ്മെൻ്റുകൾക്ക്, ആവശ്യമായ ഏത് അധിക വിവരങ്ങളെയും കുറിച്ചുള്ള അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കും. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സുഗമമായ അനുഭവം ഉറപ്പാക്കിക്കൊണ്ട്, എല്ലാ ഡോക്യുമെന്‍റുകളും ലഭിച്ചതിന് ശേഷം 10 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഇംബേഴ്സ്മെൻ്റ് പേമെൻ്റുകൾ റിലീസ് ചെയ്യും.

General Insurance FAQs

ഞങ്ങൾ ലളിതമാക്കാം

എന്താണ് കവർ നോട്ട്?

പോളിസി നൽകുന്നതിന് മുമ്പ് നിങ്ങളുടെ ഇൻഷുറർ നിങ്ങൾക്ക് നൽകുന്ന ഒരു താൽക്കാലിക ഇൻഷുറൻസ് സർട്ടിഫിക്കറ്റാണ് ഇത്. ഇത് നിങ്ങൾ പ്രോപ്പോസൽ ഫോം കൃത്യമായി പൂരിപ്പിച്ച്, ഒപ്പിട്ട്, മുഴുവനായി പ്രീമിയം അടച്ചതിന് ശേഷം ആണ്.

ഇതിന് 60 ദിവസത്തെ (ഇത് ഇഷ്യൂ ചെയ്ത തീയതി മുതൽ) സാധുതയുണ്ട്, കവർ നോട്ട് കാലഹരണപ്പെടുന്നതിന് മുമ്പ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇൻഷുറൻസ് കമ്പനിയോട് ഇത് ആവശ്യപ്പെടുന്നു.

പോളിസിക്കുള്ളിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നെങ്കിലോ?

നിങ്ങൾ ഇവിടെ അന്വേഷിക്കുന്ന പദം എൻഡോഴ്സ്മെന്‍റ് ആണ്, നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ മാറ്റങ്ങൾ സംബന്ധിച്ച രേഖാമൂലമുള്ള ഒരു കരാറാണ് ഇത്. ആഡ്-ഓണുകൾ അവതരിപ്പിക്കുന്നതിനും കൂടുതൽ വിപുലമായ കവറേജ് നൽകുന്നതിനും അല്ലെങ്കിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പോളിസി നൽകുന്ന സമയത്ത് എൻഡോഴ്സ്മെന്‍റ് നടത്താൻ കഴിയും.

നോ ക്ലെയിം ബോണസ് എന്നാല്‍ എന്താണ്?

നിങ്ങളുടെ പോളിസിയുടെ കാലയളവിൽ ഒരിക്കൽ പോലും ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ നോ ക്ലെയിം ബോണസിന് (എൻസിബി) നിങ്ങൾക്ക് അർഹതയുണ്ടായിരിക്കും. നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം കുറയ്ക്കുന്ന ഇത് നിങ്ങൾ നല്ല ഒരു ഡ്രൈവർ ആയിരിക്കുന്നതിനുള്ള ഉപഹാരമാണ്.

അതേ ക്ലാസിലുള്ള പുതിയ വാഹനത്തിലേക്ക് എൻസിബി ട്രാൻസ്ഫർ ചെയ്യാവുന്നതാണ്, നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതു മുതൽ 90 ദിവസത്തേക്ക് ഇതിന് സാധുതയുണ്ടായിരിക്കും. എന്നിരുന്നാലും, പുതിയ മെഷീൻ കൂടുതൽ ചെലവേറിയതാണെങ്കിൽ, ഉയർന്ന ഇൻഷുറൻസ് പ്രീമിയത്തിന് പുറമെ നിങ്ങളിൽ നിന്ന് അധിക അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഈടാക്കിയേക്കാം.

ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡ് പോളിസി എന്താണ്?

ഒരു ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി, പോളിസി ഉടമയ്ക്ക് മാത്രമായി അതിന്‍റെ കവറേജ് നിയന്ത്രിക്കുമ്പോൾ, ഒരു ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡ് പോളിസി കുടുംബത്തിലെ ഏത് അംഗത്തിനും ഇൻഷ്വേർഡ് തുക ഉപയോഗിക്കുന്നത് സൗകര്യപ്രദമാക്കുന്നു.

എന്‍റെ പോളിസി കാലഹരണപ്പെടുമ്പോൾ എന്ത് ചെയ്യണം?

നിങ്ങളുടെ സ്പീഡ് ഡയലിൽ ബജാജ് അലയൻസിനെ ഉൾപ്പെടുത്തി നിങ്ങളുടെ പോളിസി കാലഹരണപ്പെട്ടാൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 ൽ വിളിക്കുക. നിങ്ങൾക്ക് പ്രയാസ രഹിതമായ ഇൻഷുറൻസ് അനുഭവം നൽകുന്നതിന് ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു!

NRI-കൾക്ക് ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ കഴിയുമോ? തുടർന്നുള്ള ചികിത്സയ്ക്കും ക്ലെയിം ചെയ്യുന്നതിനും അവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകുമോ?

അതെ, NRI-കൾക്ക് ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാം. അവര്‍ക്ക് തീര്‍ച്ചയായും ട്രീറ്റ്‌മെന്‍റിനായി ഇന്ത്യയിലേക്ക് വരാനും തുടർന്ന് ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാനും കഴിയും.

റെസിഡൻസ് പ്രൂഫ്, ITR, മുതലായവ പോലുള്ള ഏതാനും പ്രസക്തമായ ഡോക്യുമെന്‍റുകൾ അവർ നൽകേണ്ടതുണ്ട്. ഈ ഡോക്യുമെന്‍റുകൾ സമർപ്പിച്ചില്ലെങ്കിൽ അത് ഇൻഷുറൻസ് യോഗ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ്.

പ്ലാൻ ചെയ്ത/എമർജൻസി ഹോസ്പിറ്റലൈസേഷൻ എങ്ങനെ ക്ലെയിം ചെയ്യാം?

നിങ്ങളുടെ എല്ലാ ഡോക്യുമെന്‍റുകളും അപ്ഡേറ്റ് ചെയ്ത് തയ്യാറാക്കി വെയ്ക്കുക. ഭാവി സുരക്ഷിതമാക്കാൻ സജ്ജമായിരിക്കൂ എന്നതിനേക്കാൾ പ്രധാന്യമർഹിക്കുന്ന മറ്റൊന്നില്ല.

മുൻ‌കാലത്തെ മെഡിക്കൽ കണ്ടീഷൻ ഹിസ്റ്ററി സംബന്ധിച്ച് സത്യസന്ധത പുലർത്തുകയും അതുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ എല്ലായ്‌പ്പോഴും കൈവശം വയ്ക്കുകയും ചെയ്യുക. കാരണം, മുൻകൂട്ടി നിലവിലുള്ള രോഗം ഉണ്ടോ ഇല്ലയോ എന്ന് പിന്നീട് TPA കണ്ടെത്തുന്നതാണ്.

നിങ്ങളുടെ ഹെല്‍ത്ത് ഇൻഷുറൻസ് കമ്പനിയെ മുൻകൂട്ടി അറിയിക്കുകയും ഒരു ഓതറൈസേഷൻ ലെറ്റർ മുൻകൂട്ടി എടുക്കുകയും ചെയ്യണം എന്നത് ദയവായി ശ്രദ്ധിക്കുക.

എനിക്ക് എന്‍റെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമോ?

തീർച്ചയായും! ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ക്ലെയിം എപ്പോൾ വേണമെങ്കിലും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക