Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹോം ഇൻഷുറൻസ് ഓൺലൈൻ

Buy Claim Service Renew

ഞങ്ങൾ നിങ്ങൾക്കായി എന്താണ് സംരക്ഷിക്കേണ്ടത്?

ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

Unmached Home protection

1 ദിവസം മുതൽ 5 വർഷം വരെയുള്ള കവറേജ് കാലാവധിക്കുള്ള ഓപ്ഷൻ

Home icon

എളുപ്പമാര്‍ന്ന ക്ലെയിം സെറ്റിൽമെന്‍റ്

Scroll

നിങ്ങളുടെ ഹോം ഇൻഷുറൻസ് ആവശ്യങ്ങൾക്ക് എന്തുകൊണ്ട് ബജാജ് അലയൻസ് തിരഞ്ഞെടുക്കുന്നു

ഹോം ഇൻഷുറൻസിന്‍റെ കാര്യത്തിൽ ഇന്ത്യ പിന്നിലാണ്. എന്നിരുന്നാലും, ഒരു പുതിയ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് നിങ്ങളുടെ പുതിയ വീട്ടിൽ സ്ഥിരതാമസമാക്കിയ ഉടൻ തന്നെ നിങ്ങളുടെ പട്ടികയിൽ മുകളിൽ ഉണ്ടായിരിക്കേണ്ട ഒന്നായിരിക്കണം. എല്ലാത്തിനുമുപരി, നിങ്ങളുടെ പുതിയ വീട് വരും വർഷങ്ങളിൽ സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇന്ത്യയിലെ മികച്ച ഹോം ഇൻഷുറൻസ് പോളിസിയല്ലാതെ മറ്റൊന്നും നിങ്ങൾക്ക് ആവശ്യമില്ല.

എന്നിട്ടുപോലും, നിങ്ങളുടെ കുടുംബത്തിന്‍റെ സുരക്ഷ അപകടത്തിലാണ്, നിങ്ങളുടെ സ്വപ്ന ഭവനത്തിനായി നിങ്ങൾ നിക്ഷേപിച്ച ലക്ഷങ്ങളും കോടിയും പരാമർശിക്കേണ്ട ആവശ്യമില്ല. അനിശ്ചിതത്വം നിലനിൽക്കുന്ന ഈ ലോകത്ത് ഹോം ഇൻഷുറൻസാണ് നിങ്ങൾക്ക് ഭദ്രത നൽകുന്നത്.

ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് നിങ്ങളുടെ വീടിന് ദീർഘകാല പരിരക്ഷ നൽകുന്നതെങ്ങനെയെന്നത് ഇതാ:

തീ, ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് അതിർത്തി മതിലുകളും വേലികളും ഭേദിച്ചെത്തി സമീപപ്രദേശത്തുള്ളതെല്ലാം തുടച്ചുനീക്കാനുള്ള കഴിവുണ്ട്. അത്തരം പ്രകൃതിദുരന്തങ്ങളുടെ തീവ്രത കുറവാണെങ്കിൽ പോലും, നേരിയ ഭൂചലനത്തിനോ മഴയ്ക്കോ നിങ്ങളുടെ വീട്ടിലെ വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളെയും മറ്റ് ഉപകരണങ്ങളെയും ശാശ്വതമായി നശിപ്പിക്കാൻ കഴിയും.

കലാപം, കവർച്ച, മോഷണം എന്നിവയ്ക്കുള്ള സാധ്യത പൂർണ്ണമായും തള്ളികളയാനാകില്ല. പ്രകൃത്യാലുള്ളതോ മനുഷ്യനിർമ്മിതമോ ആയ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഹോം ഇൻഷുറൻസ് പോളിസി ഒരു രജതരേഖയാണ്.

നിങ്ങൾ പ്രധാന മെട്രോ നഗരത്തിൽ അല്ലെങ്കിൽ ചെറിയ പട്ടണത്തിൽ വാടകയ്ക്ക് താമസിക്കുന്ന ആളാണെങ്കിലും, ഹൗസ് ഇൻഷുറൻസ് പോളിസിക്ക് നിങ്ങളുടെ സാമഗ്രഹികളെ മുഴുവൻ സംരക്ഷിക്കാൻ കഴിയും. നിങ്ങൾ മിതമായിട്ടുള്ള ജീവിതശൈലി തിരഞ്ഞെടുത്താൽ പോലും, ലാപ്‌ടോപ്പ്, ടെലിവിഷൻ, ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ വസ്തുവകകൾ ഹൗസ് ഇൻഷുറൻസ് ഉപയോഗിച്ച് സുരക്ഷിതമാക്കാം.

നിങ്ങളുടെ വീട് അല്ലെങ്കിൽ അതിലെ സാമഗ്രഹികൾ ഇൻഷുർ ചെയ്യേണ്ടതുണ്ടോ എന്ന ആശയകുഴപ്പം നിങ്ങൾക്ക് ഉണ്ടായാൽ, രണ്ടിനും പരിരക്ഷയേകുക. ഇത് അടിയന്തിര സാഹചര്യങ്ങളിൽ സമഗ്രമായ പരിരക്ഷയുടെ ഗുണം നിങ്ങൾക്ക് നൽകും, ഒപ്പം നിങ്ങൾക്ക് പൂർണ്ണ സമാധാനവും നൽകും. തീർച്ചയായും, നിങ്ങൾ വാടകയ്ക്ക് താമസിക്കുന്ന ആളാണെങ്കിൽ, നിങ്ങളുടെ സാമഗ്രഹികൾ ഇൻഷുർ ചെയ്യാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്.

അവധിക്കാലം ചെലവിടുമ്പോൾ നിങ്ങൾ വാതിലുകൾ സുരക്ഷിതമായി അടച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കാറുണ്ടോ? ഞങ്ങൾ അത് മനസ്സിലാക്കുന്നു. കവർച്ചക്കാർ നിങ്ങളുടെ വീട്ടിലേക്ക് നുഴഞ്ഞുക്കയറുമോ എന്ന ചിന്ത അവധിക്കാലത്തെ മാനസികാവസ്ഥയെ മുഴുവനായും നശിപ്പിക്കും. ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് ഉള്ളപ്പോൾ, ഈ ചിന്തകളിൽ നിന്ന് നിങ്ങൾക്ക് തൽക്ഷണം മുക്തി നേടാം. ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് നിങ്ങളുടെ വീടിനെയും വസ്തുക്കളെയും പലതരം റിസ്കുകളിൽ നിന്ന് സംരക്ഷിക്കുന്നു, നിങ്ങൾ വീട്ടിൽ നിന്ന് ദീർഘനാൾ മാറിനിൽക്കുകയാണെങ്കിൽ പോലും.

"‘’വില ന്യായമാണോ? ” ചോദിക്കാവുന്ന നല്ലൊരു ചോദ്യമാണ്. എല്ലാത്തിനുമുപരി, പർച്ചേസ് ന്യായികരിക്കാവുന്നതാണോ അല്ലയോ എന്ന് ഇത് നിർണ്ണയിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്ക് സമഗ്രമായ പരിരക്ഷ നൽകുമ്പോൾ ഞങ്ങളുടെ ഹോം ഇൻഷുറൻസ് പരിരക്ഷ താങ്ങാനാകുന്നതാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഹോം ഇൻഷുറൻസിനായുള്ള പ്രധാന ഗുണങ്ങളുടെ പട്ടികയിൽ നിങ്ങൾക്ക് നിർഭയത്തോടെ ‘വില’ ചെക്ക്ബോക്സ് ടിക്ക് ചെയ്യാം. ഞങ്ങളുടെ ഹോം ഇൻഷുറൻസ് പ്രീമിയം സമർത്ഥവും പണത്തിന് മൂല്യമേകുന്നതുമാണ്.

നമുക്ക് അത് നേരിടാം. ഏത് സമയത്തും നിങ്ങൾ ഓർമിച്ചുവെക്കേണ്ട ധാരാളം കുടിശ്ശിക തീയതികൾ ഉണ്ട്. അവയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിന് നിങ്ങൾക്ക് ഒരു ഡസൻ റിമൈൻഡർ സജ്ജീകരിക്കാം. ഹോം ഇൻഷുറൻസ് പ്രീമിയവും പുതുക്കലും  പ്രീമിയങ്ങളും പട്ടികയിലുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പക്ഷേ, കാലം മാറി, നിങ്ങളും അങ്ങനെ ആയിരിക്കണം. ബജാജ് അലയൻസിൽ, നിരന്തരമായി പുതുക്കുക എന്ന രീതി ഞങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 3 വർഷത്തേക്ക് ബജാജ് അലയൻസ് മൈ ഹോം ഇൻഷുറൻസ് പോളിസി തിരഞ്ഞെടുത്ത് നിങ്ങൾക്ക് വർഷം തോറും പുതുക്കുന്ന പഴയ രീതിയോട് വിടപറയാം.

അവിശ്വസനീയമായ വിലയിൽ സമാനതകളില്ലാത്ത സൗകര്യം ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഞങ്ങളുടെ താങ്ങാനാവുന്ന ഹോം ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ നിങ്ങളെ ആശ്ചര്യപ്പെടുത്തും.

ഞങ്ങൾ പറയുന്നത് പ്രാവർത്തികമാക്കും. നിങ്ങൾക്ക് നല്ല ഡീലുകൾ ഇഷ്ടമാണെന്ന് ഞങ്ങൾക്കറിയാം, നിങ്ങളെ നിരാശരാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല! സമഗ്രമായ ഹോം ഇൻഷുറൻസ് നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ചത് നൽകുന്നു. ബജാജ് അലയൻസിൽ, നിങ്ങളുടെ വാലറ്റിലെ സമ്മർദ്ദം ഒഴിവാക്കിക്കൊണ്ട് നിങ്ങൾക്ക് മൊത്തം ഹോം ഇൻഷുറൻസ് പ്രീമിയത്തിൽ 20% കിഴിവ് ലഭ്യമാക്കാം.

ഹോം ഇൻഷുറൻസ് തരങ്ങൾ

My Home

ഹോം ഇൻഷുറൻസ് പോളിസി വാങ്ങുക എന്നത് നിങ്ങൾ പുതിയ വീട്ടിലേക്ക് താമസമാക്കിയ ഉടൻ തന്നെ നിങ്ങളുടെ പട്ടികയിൽ ഉണ്ടായിരിക്കേണ്ട ഒന്നാണ്. 

കൂടതലറിയൂ
Householders

നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കേണ്ട കാര്യം വരുമ്പോൾ, ഹോം ഇൻഷുറൻസ് പ്ലാനുകൾ പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു.  

കൂടതലറിയൂ

ആധുനിക ഇന്ത്യക്കാരന് വേണ്ടിയുള്ള ഹോം ഇൻഷുറൻസ്

ഒരു വീട് സ്വന്തമാക്കുക എന്നത് ഭാഗ്യവും അതിലേറെ ഉത്തരവാദിത്തവുമാണ്. പർച്ചേസ് ഡീഡിൽ ഒപ്പിടുന്നത് ഒരു തുടക്കം മാത്രമാണ്. നിങ്ങളുടെ വീടിനെ ഒരു വീട് എന്ന് വിളിക്കുന്നതിനുമുമ്പ്, ധാരാളം ജോലികൾ ചെയ്തുതീർക്കാനുണ്ട്. അത്രയും സന്തോഷം നൽകുന്ന പ്രക്രിയയാണത്. ഇന്‍റീരിയർ ഡിസൈൻ മാഗസീൻ വായിച്ചും, പെയിന്‍റർ, ഡിസൈനർമാർ എന്നിവരെ കൺസൾട്ട് ചെയ്തും, വ്യത്യസ്തമായ കലാസൃഷ്ടികൾ വാങ്ങുകയും ഒടുവിൽ എല്ലാം സജ്ജമാക്കുന്നതിന് ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങളെടുക്കാം.

തീർച്ചയായും, പ്ലാൻ പ്രകാരം എത്ര ഒരുക്കിയാലും തുടക്കത്തിൽ തന്നെ അത് ശരിയാകണമെന്നില്ല. കുടുംബത്തിനും സുഹൃത്തുകൾക്കും മുന്നിൽ വാതിൽ തുറക്കാൻ തയ്യാറാകും മുമ്പ്, ഫർണിച്ചറുകൾ അൽപ്പം നീക്കിവയ്ക്കണമെന്നും നല്ല ആംബിയൻസിന് വേണ്ടി ലൈറ്റിംഗ് കുറച്ച് കൂടി മാറ്റണമെന്നും നിങ്ങൾക്ക് തോന്നിയേക്കാം.

ആഘോഷത്തിനുള്ള കാരണം, അത് യാഥാർത്ഥ്യമാണ്! എല്ലാത്തിനുമുപരി, നിങ്ങൾ‌ക്ക് സ്വന്തമായി നിങ്ങളുടേതെന്ന് വിളിക്കാൻ‌ കഴിയുന്ന ഒരു ഇടം നിങ്ങൾ‌ ഒരുക്കി; മിക്ക ആളുകളും അഭിമാനിക്കുന്ന ഒരു കാര്യം. ഉൾപ്പെട്ടിരിക്കുന്ന റിസ്കുകൾ കണക്കിലെടുക്കുമ്പോൾ, നിങ്ങൾ എത്രയും വേഗം ഹോം ഇൻഷുറൻസ് വാങ്ങേണ്ടതുണ്ട്.

നിങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.

ഹോം ഇൻഷുറൻസ് നിങ്ങൾക്കായി ഇതാ ഇവിടെയുണ്ട്

നിങ്ങളുടെ വീടും അതിനുള്ളിലെ സാമഗ്രഹികളും സുരക്ഷിതമാക്കുക

  • വീട്ടുടമസ്ഥർ അഭിമുഖീകരിക്കുന്ന വിവിധ അപകടസാധ്യതകളും ആകസ്മികതകളും പരിരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പോളിസി
  • താങ്ങാനാവുന്ന പ്രീമിയം നിരക്കുകൾ
  • ലളിതമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ്
  • തിരഞ്ഞെടുക്കാൻ ആഡ് ഓൺ പരിരക്ഷയുടെ ശ്രേണി

ഞങ്ങളുടെ മൈ ഹോം ഇൻഷുറൻസ് പോളിസിയെക്കുറിച്ച് കൂടുതലറിയാൻ ഈ വീഡിയോ കാണുക.

നിങ്ങൾ ഒരു വീട്ടുടമസ്ഥനാണെങ്കിൽ, അല്ലെങ്കിൽ ഒരു വീട് വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, ഹോം ഇൻഷുറൻസിന്‍റെ അടിസ്ഥാനകാര്യങ്ങളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. അപ്രതീക്ഷിത ദുരന്തങ്ങളിൽ നിന്ന് നിങ്ങളുടെ വീടിനെയും സാമഗ്രഹികളെയും എങ്ങനെ സുരക്ഷിതമായി പരിരക്ഷിക്കാമെന്ന് ഈ വീഡിയോ വിശദീകരിക്കുന്നു.

Caringly yours logo

നിങ്ങൾക്കായി അതിലുള്ളത് ഇതാ

Bajaj Allianz General Insurance Company
    • അപകടത്തിന് ശേഷം, നിങ്ങളുടെ വീടിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകാം, അത് പുതുക്കാനുള്ള സമയവും ആയിട്ടുണ്ടാകാം. നിങ്ങൾക്ക് ഹോം ഇൻഷുറൻസ് ഉണ്ടോ, ഇല്ലയോ എന്നതായിരിക്കും നിർണായകമായിട്ടുള്ള ഘടകം:
    • ഉദാഹരണത്തിന്, നിങ്ങളുടെ വീട് അലങ്കരിക്കുന്നതിലും സജ്ജമാക്കുന്നതിലും നിങ്ങളുടെ മികച്ച അഭിരുചി പ്രകടമാകാം. ഉദാഹരണത്തിന്, നിങ്ങളുടെ വീട് അലങ്കരിക്കുന്നതിലും സജ്ജമാക്കുന്നതിലും നിങ്ങളുടെ മികച്ച അഭിരുചി പ്രകടമാകാം. എന്നിരുന്നാലും, വൈദ്യുത തീപ്പൊരിക്ക് പോലും നിമിഷനേരം കൊണ്ട് നിങ്ങളുടെ ഗാർഹിക വസ്തുക്കളെ ചുട്ട്ചാമ്പലാക്കാൻ കഴിയും, പിന്നീടവ വീണ്ടെടുക്കാൻ പറ്റാതെയും വരാം. എന്നാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്ന എന്തും പുനസ്ഥാപിക്കാൻ ഞങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസിക്ക് കഴിയും!
    • അതുപോലെ, കുന്നിൻ മുകളിലുള്ള ബാർബിക്യൂ പാർട്ടി വാരാന്ത്യത്തിലേക്കുള്ള മികച്ചൊരു ആശയമായിരിക്കും, സൂര്യകിരണമേറ്റ് കിടക്കുന്ന പച്ചപ്പ് നിറഞ്ഞ പശ്ചാത്തലം സെൽഫി എടുക്കുന്നതിനും മികച്ചതായിരിക്കും. എന്നാൽ ഔട്ട്ഡോർ തികച്ചും പ്രവചനാതീതമാണ്.
    • രാജ്യത്തുടനീളം പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നഷ്ടത്തിന് അല്ലെങ്കിൽ തകരാറിന് ബജാജ് അലയൻസ് ഹൗസ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. എന്തിനധികം, കുറച്ച് അധിക ഹോം ഇൻഷുറൻസ് പ്രീമിയം അടച്ച് ഈ പരിരക്ഷ ലോകമെമ്പാടും വിപുലീകരിക്കാൻ കഴിയും.
    • നിങ്ങളുടെ ഏറ്റവും മികച്ച ആഭരണങ്ങൾ ഒരുപക്ഷേ അപൂർവ സന്ദർഭങ്ങളിൽ മാത്രമേ ഉപയോഗിക്കുകയുള്ളൂ, മാത്രമല്ല അവ പ്രദർശിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. നിങ്ങളുടെ സന്തോഷം തല്ലിതകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്തെങ്കിലും അപ്രതീക്ഷിതമായ ആപത്ത് ഉണ്ടാവുകയാണെങ്കിൽ, ഞങ്ങളുടെ ഹൗസ് ഇൻഷുറൻസ് പരിരക്ഷയുമായി നിങ്ങളെ സഹായിക്കാൻ ഞങ്ങൾ എത്തുന്നതാണ്.

നിങ്ങൾക്കായി അതിലുള്ളത് ഇതാ

Bajaj Allianz General Insurance Company
    • ഇന്ത്യയിൽ നിങ്ങളുടെ ആഭരണങ്ങൾക്കും വിലപിടിപ്പുള്ള വസ്തുക്കൾക്കും രാജ്യവ്യാപകമായുള്ള പരിരക്ഷ നേടുക, അധിക ഹോം ഇൻഷുറൻസ് പ്രീമിയം അടച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ഏത് ലക്ഷ്യസ്ഥാനത്തേക്കും ഇത് വ്യാപിപ്പിക്കാം.
    • ദശലക്ഷ കണക്കിന് വിലവരുന്ന മാസ്റ്റർപീസുകൾ സുരക്ഷിതമായി സംഭരിക്കുന്നതിന് വിപുലമായ സജ്ജീകരണം ആവശ്യമാണെന്ന് ഏത് ആർട്ട് കളക്ടറും പറയാം. നിങ്ങളുടെ പക്കൽ അവ ഉണ്ടെങ്കിൽ, നിങ്ങൾക്ക് താപനില നിയന്ത്രിതമാക്കിയുള്ള നിലവറ ആവശ്യമായിരിക്കും. എന്നിരുന്നാലും, വഹിച്ച് കൊണ്ടുപോകുമ്പോഴും അല്ലെങ്കിൽ കെട്ടിടത്തിനുള്ളിലായാലും, ദുരന്തം സംഭവിക്കുന്ന പക്ഷം നിങ്ങളുടെ വിലയേറിയ കലാസൃഷ്ടി അപകടാവസ്ഥയിലായേക്കും. ഏറ്റവും മോശമായ സാഹചര്യങ്ങളിലും, നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും. മൂല്യനിർണ്ണയം സർട്ടിഫൈഡ് പ്രൊഫഷണലുകൾ നിർവഹിക്കുകയും ഞങ്ങൾ അത് അംഗീകരിക്കുകയും ചെയ്യുന്നതാണ്.
    • പ്രശ്നങ്ങൾ കൂട്ടത്തോടെ വന്നാൽ, ഉള്ളതിലും അധിക സഹായം നിങ്ങൾക്ക് വേണ്ടിവന്നേക്കും. നിങ്ങളുടെ വീടിനും സാമഗ്രഹികൾക്കും അധിക സംരക്ഷണം നൽകാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഞങ്ങളുടെ ആഡ് ഓണുകൾ.
    • തീപിടുത്തം അല്ലെങ്കിൽ വെള്ളപ്പൊക്കം എന്നിവയ്ക്ക് ശേഷം, വാടക വരുമാനം നഷ്‌ടപ്പെടൽ, മറ്റൊരിടത്തേക്ക് മാറൽ, പണം അല്ലെങ്കിൽ വീട്ടുസാമഗ്രഹികൾ നഷ്ടമാകൽ തുടങ്ങിയ പ്രത്യാഘാതങ്ങൾ നിങ്ങൾക്ക് നേരിടേണ്ടിവരാം. നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കുന്നതിലൂടെ ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് സാമ്പത്തിക ആഘാതങ്ങൾ ലഘൂകരിക്കുന്നു.
    • അഗ്നിബാധയ്ക്ക് ശേഷം, നിങ്ങളുടെ ഫ്ലാറ്റ് അല്ലെങ്കിൽ കൊമേഴ്ഷ്യൽ പ്രോപ്പർട്ടി കുറച്ച് നാൾ അടച്ചിടേണ്ടതായിവരും. നിങ്ങളുടെ പ്രോപ്പർട്ടി റിപ്പയർ ചെയ്തുക്കൊണ്ടിരിക്കുന്ന വേളയിലും, ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് നിങ്ങളെ താൽ‌ക്കാലിക വരുമാനനഷ്ടത്തിൽ നിന്നും മുക്തനാക്കുന്നു.

നിങ്ങൾക്കായി അതിലുള്ളത് ഇതാ

Bajaj Allianz General Insurance Company
    • അതുപോലെ, നിങ്ങളുടെ വീട് പ്രളയബാധിത പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെങ്കിൽ, നിങ്ങളും കുടുംബവും കുറച്ചുക്കാലത്തേക്ക് അവിടെനിന്ന് ഒഴിഞ്ഞുപോകേണ്ടതായി വരും. മതിയായ ഹോം ഇൻഷുറൻസ് ഉള്ളതിനാൽ, ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് ആയിരക്കണക്കിന് കോടി രൂപയുടെ വാർഷിക നഷ്ടം തടയാൻ കഴിയും. ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് താൽക്കാലിക പുനരധിവാസ പരിരക്ഷ നൽകുന്നു, താമസംമാറുന്ന സമയത്ത് നിങ്ങളുടെ സാമഗ്രഹികൾ മാറ്റുന്നതിന് വേണ്ടിവരുന്ന ഗതാഗത, പാക്കേജിംഗ് ചെലവ് ഇത് പരിരക്ഷിക്കും.
    • നിങ്ങൾ ജോലിസ്ഥലത്ത് അല്ലെങ്കിൽ യാത്രയിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ വീടും വിലപിടിപ്പുള്ള വസ്തുക്കളും നിങ്ങൾ പൂട്ടി ഭദ്രതമാക്കിവയ്ച്ചിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. കവർച്ച നടക്കുന്ന സാഹചര്യത്തിൽ, ഞങ്ങളുടെ ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ സഹിതം ഞങ്ങൾ നിങ്ങളുടെ അരികിൽ ഉണ്ടായിരിക്കും. കാർ കീ റീപ്ലേസ്മെന്‍റ് ആവശ്യമായി വരുന്ന പക്ഷം, ചെലവ് ഞങ്ങൾ വഹിക്കുന്നതായിരിക്കും.
    • ഡിജിറ്റൽ പേമെന്‍റ് സൌകര്യം ലഭ്യമാണെങ്കിലും, ATM സന്ദർശിക്കുന്നത് അപ്പോഴും ആവശ്യമായി വന്നേക്കും. സംശയാസ്പദമായി കാണുന്ന ഏതൊരാളും നിങ്ങളിൽ ആശങ്കയുണർത്തിയേക്കാം. നിങ്ങളുടെ കൈയിൽ നിന്ന് തട്ടിപ്പറിച്ചു ഓടുന്ന സാഹചര്യത്തിൽ, നിങ്ങൾ പിൻവലിച്ച പണം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ നിങ്ങൾക്കും പിന്തുടരേണ്ടി വന്നേക്കാം. മോഷ്ടാവിനെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ, എല്ലാം നഷ്ടപ്പെട്ടതുതന്നെ! ബജാജ് അലയൻസ് ഹൗസ് ഇൻഷുറൻസ് ATM വിത്ത്ഡ്രോവൽ റിക്കവറി പരിരക്ഷ എന്നപേരിൽ നിങ്ങൾക്ക് മറ്റൊരു ആനുകൂല്യം നൽകുന്നു.
    • മോഷ്ടാവിനെ സംബന്ധിച്ചിടത്തോളം, നിയമ കുരുക്കിൽ നിന്ന് അയാൾക്ക് രക്ഷയില്ല, ഇന്നല്ലെങ്കിൽ നാളെ അയാളെ പിടികൂടിയേക്കും.
    • നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ വാലറ്റ് വീണ്ടെടുക്കുന്നതിനുള്ള സാധ്യതകൾ വിരളമാണ്. ഭ്രാന്തമായി തിരയുകയും ദയയുള്ള ഒരാൾ അത് കണ്ടെത്തുകയും തിരികെ നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ, നിങ്ങൾക്ക് മറ്റൊന്നും ചെയ്യാനാകില്ല. ഞങ്ങളെ നിങ്ങൾ കണക്കാക്കിയത് പോലെയല്ല, വാലറ്റിന്‍റെ ചെലവ് മാത്രമല്ല അതിൽ അടങ്ങിയിരിക്കുന്ന റീപ്ലേസ്മെന്‍റ് ഡോക്യുമെന്‍റുകളും ഞങ്ങൾ പരിരക്ഷിക്കുന്നു.

നിങ്ങൾക്കായി അതിലുള്ളത് ഇതാ

Bajaj Allianz General Insurance Company
    • പരിസരത്തെങ്ങാനും പൂച്ചയെ കണ്ടാൽ അതിനെ ഓടിച്ച് പിടിക്കാനുള്ള പ്രവണത സാധാരണയായി നായക്കൾക്കുണ്ടാകും, മുന്നിൽ വരുന്ന വാഹനത്തെ ശ്രദ്ധിച്ചെന്ന് വരില്ല. നിങ്ങൾ ഭയപ്പെട്ടത് പോലെ സംഭവിക്കുകയാണെങ്കിൽ, അത് തീർച്ചയായും നിർഭാഗ്യകരമായിരിക്കും. ഇതുപോലുള്ള ദുരന്തം ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിയില്ലെങ്കിലും, അതിന്‍റെ മരണം മൂലമുള്ള നഷ്ടം നികത്താൻ നിങ്ങൾക്ക് ഒരു നിശ്ചിത തുക ഞങ്ങൾ നൽകുന്നതായിരിക്കും. നിങ്ങളുടെ നായയ്ക്ക് രോഗംപിടിപ്പെടുകയും തുടർന്ന് മരണമടയുകയും ചെയ്താലും ഇത് ലഭിക്കുന്നതായിരിക്കും.
    • ഒരു ഫാമിലി ഇവന്‍റിനോ മറ്റ് പാർപ്പിട ആവശ്യങ്ങൾക്കോ വേണ്ടി നിങ്ങളുടെ വീടിനോട് ചേർന്നുള്ള ഒരു പ്ലോട്ട് നിങ്ങൾ വാടകയ്‌ക്കെടുക്കുകയും, അവിടെയുണ്ടാകുന്ന അപകടം കാരണം മറ്റൊരു വ്യക്തിക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടായിരിക്കും. കോടതിയുടെ വരാന്ത കേറിയിറങ്ങേണ്ട ആവശ്യം പൂർണമായും ഒഴിവാക്കാനാകും. പബ്ലിക് ലയബിലിറ്റി പരിരക്ഷ സഹിതമുള്ള ഞങ്ങളുടെ ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക, ലീഗൽ സെറ്റിൽമെന്‍റിന്‍റെ ചെലവ് നമ്മുക്ക് കൈകാര്യം ചെയ്യാനാവും.
    • നിങ്ങളുടെ ജോലിസ്ഥലം എല്ലായ്പ്പോഴും ഇലക്ട്രോണിക് സർവേലൻസിന് കീഴിലായിരിക്കാം, എന്നാൽ അപകടങ്ങൾ ജീവിതത്തിന്‍റെ നിർഭാഗ്യകരമായ ഭാഗമാണ്. തൊഴിൽപരമായ അപകടങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ കമ്പനിക്ക് നിരവധി നടപടികൾ കൈക്കൊള്ളാൻ കഴിയും, എന്നിരുന്നാലും, ഒരു ജീവനക്കാരന്‍റെ വീക്ഷണകോണിൽ നിന്നുള്ള ഏറ്റവും ഫലപ്രദമായ ഓപ്ഷൻ ആകസ്മികമായി പരിക്കേറ്റാൽ മതിയായ നഷ്ടപരിഹാരം ആയിരിക്കും. അത്തരം അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഞങ്ങളുടെ ജീവനക്കാർക്കുള്ള നഷ്ടപരിഹാര പരിരക്ഷയെ ആശ്രയിക്കാം.

ബജാജ് അലയൻസ് മൈ ഹോം ഇൻഷുറൻസ് പ്ലാനുകൾ

 

മൂല്യവത്തായ എന്തെങ്കിലും നഷ്‌ടപ്പെടുന്നത് എല്ലായ്‌പ്പോഴും സങ്കടകരവും ദൌർഭാഗ്യകരവുമായ കാര്യമായിരിക്കും. നടുക്കം അവസാനിച്ചുകഴിഞ്ഞാൽ, സംഭവിച്ച നഷ്ടം നികത്താൻ നിങ്ങൾ ചിലത് ചെയ്യേണ്ടതുണ്ട്. അത്തരം നഷ്ടങ്ങളുടെ സാമ്പത്തിക ആഘാതം കണക്കിലെടുക്കുമ്പോൾ ബജാജ് അലയൻസ് ഹൌസ് ഇൻ‌ഷുറൻ‌സ് ഉപയോഗിച്ച് നിങ്ങൾക്ക് പൂർണ്ണ മനസമാധാനം ഉറപ്പാകാം. പരിരക്ഷയുടെ വ്യാപ്തിയെ കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. എല്ലാത്തിനുമുപരി, നിങ്ങൾ അടയ്ക്കുന്ന ഹോം ഇൻഷുറൻസ് പ്രീമിയത്തിൽ മികച്ച വരുമാനം പ്രതീക്ഷിക്കാം.

ബജാജ് അലയൻസ് ഹോം ഇൻഷുറൻസിന് കീഴിൽ ഞങ്ങൾ 4 പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. അവകൾ താഴെപ്പറയുന്നവയാണ്:

നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്ലാൻ: ഇത് സൂചിപ്പിക്കുന്നത് ഇൻഷുർ ചെയ്ത പ്രോപ്പർട്ടിക്കോ ഇനത്തിനോ കേടുപാടുകൾ അല്ലെങ്കിൽ നാശം സംഭവിച്ചാൽ ഉപയോഗംകൊണ്ടുള്ള തേയ്‌മാനം ഒഴിവാക്കി നഷ്ടപരിഹാരം നൽകുമെന്നാണ്.

പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്ലാൻ:നിങ്ങൾക്ക് തകരാർ സംഭവിച്ച ഉരുപ്പടിക്ക് പകരമായി അതുപോലുള്ള മറ്റൊന്ന് ലഭിക്കും. എന്നിരുന്നാലും, മാറ്റിനൽകിയതിന്‍റെ മൂല്യവും സവിശേഷതയും കേടായതിന് തുല്യമായിരിക്കും, കൂടുതലായിരിക്കില്ല എന്നത് ഓർക്കുക.

ന്യൂ ഫോർ ഓൾഡ് ബേസിസ് പ്ലാൻ: റിപ്പയറിന് ശേഷവും കേടായ ഇനങ്ങൾ‌ക്കുള്ള റീപ്ലേസ്‌മെന്‍റ് ചിലവ് പൂർണ്ണമായും നൽ‌കുന്നു.

എഗ്രീഡ് വാല്യൂ ബേസിസ് പ്ലാൻ: ഇൻഷുറൻസ് പോളിസി വാങ്ങുന്ന സമയത്ത് ഇൻഷുർ ചെയ്തയാൾ അംഗീകരിച്ചിട്ടുള്ള പ്രോപ്പർട്ടിയുടെ അല്ലെങ്കിൽ ഉള്ളിൽ അടങ്ങിയിരിക്കുന്നതിന്‍റെ മൂല്യത്തെ അടിസ്ഥാനമാക്കി നഷ്ടം ഞങ്ങൾ പരിഹരിക്കും എന്നാണ് എഗ്രീഡ് വാല്യൂ ബേസിസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മൈ ഹോം ഇൻഷുറൻസ് ബിൽഡിംഗ് ഇൻഷുറൻസ് (ഘടന)
അംഗീകൃത മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ
(ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്)
പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ
(ഫ്ലാറ്റ് / അപ്പാർട്ട്മെന്‍റ് / സ്വതന്ത്രമായുള്ള കെട്ടിടം)
നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ
(ഫ്ലാറ്റ് / അപ്പാർട്ട്മെന്‍റ് / സ്വതന്ത്രമായുള്ള കെട്ടിടം)
പോർട്ടബിൾ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രഹികൾ പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ (ജുവല്ലറി, വിലയേറിയ വസ്തുക്കൾ, പെയിന്‍റിംഗ്, കലാസൃഷ്ടികൾ, കൌതുകവസ്തുക്കൾ എന്നിവ ഒഴികെ) പ്ലാറ്റിനം പ്ലാൻ -I
ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് ഇൻഷുറൻസ് - അംഗീകരിച്ച മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ - പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ
ഡയമണ്ട് പ്ലാൻ -I
ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്/ബിൽഡിംഗ്- പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ - പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ
ഗോൾഡ് പ്ലാൻ -I
ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്/ബിൽഡിംഗ് - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ- പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ
നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ (ജുവല്ലറി, വിലയേറിയ വസ്തുക്കൾ, പെയിന്‍റിംഗ്, കലാസൃഷ്ടികൾ, കൌതുകവസ്തുക്കൾ എന്നിവ ഒഴികെ) പ്ലാറ്റിനം പ്ലാൻ -II
ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് ഇൻഷുറൻസ് - അംഗീകൃത മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ
ഡയമണ്ട് പ്ലാൻ -II
ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്/ബിൽഡിംഗ് - പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ +സാമഗ്രഹികൾ - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ
ഗോൾഡ് പ്ലാൻ -II
ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്/ബിൽഡിംഗ് - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ
പോർട്ടബിൾ എക്വിപ്മെന്‍റ് പരിരക്ഷ ഇൻബിൽറ്റ് കവറേജ് : അധിക പ്രീമിയം അടയ്ക്കുമ്പോഴുള്ള ഇന്ത്യ കവറേജ് എക്സ്റ്റൻഷൻ : ലോകമെമ്പാടും
ജുവല്ലറി, വിലയേറിയ വസ്തുക്കൾ, കൌതുകവസ്തുക്കൾ മുതലായവ. ജുവല്ലറി, വിലപിടിപ്പുള്ള വസ്തുക്കൾ , കൌതുകവസ്തുക്കൾ, പെയിന്‍റിംഗുകൾ, കലാസൃഷ്ടികൾ ആഭരണങ്ങൾക്കും വിലയേറിയ വസ്തുക്കൾക്കും: ഇൻബിൽറ്റ് കവറേജ് : അധിക പ്രീമിയം അടയ്ക്കുമ്പോഴുള്ള ഇന്ത്യ കവറേജ് എക്സ്റ്റൻഷൻ : ലോകമെമ്പാടും
അധിക ആനുകൂല്യം ബദൽ താമസത്തിനുള്ള വാടകയും ബ്രോക്കറേജും i) മറ്റൊരു താമസസ്ഥലത്തിനുള്ള വാടക
a) ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് ഇൻഷുർ ചെയ്ത തുകയുടെ 0.5% അല്ലെങ്കിൽ
b) (a), (b) എന്നിവയിൽ ഏതാണ് കുറവ് അതിന്‍റെ യഥാർത്ഥ വാടക പ്രതിമാസം പരമാവധി രൂ.50,000 ന് വിധേയമാണ്, പുനർ‌നിർമ്മാണം പൂർത്തിയാകുന്നതുവരെയുള്ള കാലയളവ് അല്ലെങ്കിൽ 24 മാസം ഏതാണോ കുറവ് അത്
ii) ഒരു മാസത്തെ വാടകയിൽ കവിയാത്ത യഥാർത്ഥ ബ്രോക്കറേജ് നൽകേണ്ടതുണ്ട്
i) മറ്റൊരു താമസസ്ഥലത്തിനുള്ള വാടക
a) ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് ഇൻഷുർ ചെയ്ത തുകയുടെ 0.3% അല്ലെങ്കിൽ
(a), (b) എന്നിവയിൽ ഏതാണ് കുറവ് അതിന്‍റെ ബ്രോക്കറേജ് ഉൾപ്പെടെയുള്ള യഥാർത്ഥ വാടക പ്രതിമാസം പരമാവധി രൂ.35,000 ന് വിധേയമാണ്, പുനർ‌നിർമ്മാണം പൂർത്തിയാകുന്നതുവരെയുള്ള കാലയളവ് അല്ലെങ്കിൽ 24 മാസം ഏതാണോ കുറവ് അത്
ii) ഒരു മാസത്തെ വാടകയിൽ കവിയാത്ത യഥാർത്ഥ ബ്രോക്കറേജ് നൽകേണ്ടതുണ്ട്
-
അടിയന്തിര പർച്ചേസുകൾ രൂ.20,000 അല്ലെങ്കിൽ യഥാർത്ഥ തുക, ഇതിൽ ഏതാണ് കുറവ് അത്  
ശ്രദ്ധിക്കുക ഇൻഷുർ ചെയ്യാനുള്ള ഓപ്ഷനുകൾ ഇൻഷുർ ചെയ്തയാൾക്ക് ഫ്ലാറ്റ് / അപ്പാർട്ട്മെന്‍റ് / സ്വതന്ത്രമായുള്ള കെട്ടിടം മാത്രം അല്ലെങ്കിൽ സാമഗ്രഹികൾ മാത്രം അല്ലെങ്കിൽ രണ്ടും ഇൻഷുർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.
പോളിസി കാലയളവ് പോളിസി കാലയളവിനുള്ള ഓപ്ഷനുകൾ i) 15/30/60/90/120/150/180/210/240/270 ദിവസം വരെയുള്ള ഹ്രസ്വകാല പോളിസി
ii) 1 വർഷം /2 വര്‍ഷം/3 വര്‍ഷം/4 വര്‍ഷം/5 വര്‍ഷം എന്നിങ്ങനെയുള്ള ആനുവൽ പോളിസി
(ശ്രദ്ധിക്കുക: എല്ലാ പോളിസികൾക്കും തിരഞ്ഞെടുത്ത എല്ലാ പരിരക്ഷകൾക്കുമുള്ള പോളിസി കാലയളവ് സമാനമായിരിക്കും)
ആഡ് ഓണ്‍ പരിരക്ഷകൾ എല്ലാ പ്ലാനുകൾക്കുമുള്ള ആഡ് ഓൺ പരിരക്ഷ 1) വാടക നഷ്ടം
2) താൽക്കാലിക റീസെറ്റിൽമെന്‍റ് പരിരക്ഷ
3) കീ, ലോക്ക് റീപ്ലേസ്മെന്‍റ് പരിരക്ഷ
4) ATM പിൻവലിക്കൽ മോഷണത്തിനുള്ള പരിരക്ഷ
5) നഷ്ടപ്പെട്ട വാലറ്റ് കവർ
6) ഡോഗ് ഇൻഷുറൻസ് പരിരക്ഷ
7) പബ്ലിക് ലയബിലിറ്റി പരിരക്ഷ
8) ജീവനക്കാരുടെ നഷ്ടപരിഹാര പരിരക്ഷ
ജ്വല്ലറി, വിലപിടിപ്പുള്ള വസ്തുക്കൾ കൂടാതെ/അല്ലെങ്കിൽ കൌതുകവസ്തുക്കൾ, പെയിന്‍റിംഗുകൾ, കലാസൃഷ്ടികൾ എന്നിവയ്‌ക്കായുള്ള സ്റ്റാൻഡെലോൺ പരിരക്ഷ അവ ഇൻഷുർ ചെയ്തിട്ടില്ലെങ്കിൽ തിരഞ്ഞെടുക്കാനാവില്ല.

അന്തരീക്ഷപ്രതിഭാസങ്ങളിൽ നിന്ന് നിങ്ങളുടെ വീടിന്‍റെ പുറംഭാഗത്തെ പരിരക്ഷിക്കുന്ന ഒരു പുതിയ കോട്ട് പെയിന്‍റ് പോലെ, ഞങ്ങളുടെ ഓൾ ഇൻ വൺ ഹോം ഇൻഷുറൻസ് പരിരക്ഷ നിങ്ങളുടെ വീടിനും അതിലെ സാമഗ്രഹികൾക്കും ശാശ്വത പരിരക്ഷ നൽകുന്നു. ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് ഉള്ളതിനാൽ, അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളുടെ ചെലവുകൾ ഏറ്റെടുക്കുമെന്ന വിശ്വാസത്തിൽ നിങ്ങൾക്ക് സമ്മർദ്ദരഹിതമായ ജീവിതം നയിക്കാൻ സാധിക്കും.

ഇടിമിന്നൽ, സിഗരറ്റ് കുറ്റി എന്തുതന്നെയായാലും, തീ നിങ്ങൾക്കും വീടിനും ഒരു ഭീഷണി തന്നെയായിരിക്കും. മണിക്കൂറുകളോളം അഗ്നിശമന സേനാംഗങ്ങൾ ഒറ്റക്കെട്ടായി ശ്രമിച്ചാലും,തീയ്ക്ക് ലക്ഷകണക്കിന് വിലമതിക്കുന്ന വസ്തുവകകൾ കത്തിച്ച് ചാമ്പലാക്കാൻ കഴിയും. ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് അത്തരം വസ്തുവകകൾ റിപ്പയർ ചെയ്യുന്നതിന് കൂടാതെ/അല്ലെങ്കിൽ പുനർനിർമ്മിക്കുന്നതിനുമുള്ള ചെലവുകൾ വഹിക്കുന്നതാണ്.

ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുന്നത് വിദഗ്ധർക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത്, എന്നിരുന്നാലും, ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് ഉപയോഗിച്ച് നിങ്ങൾക്ക് വസ്തുവകകൾ തകരാറിലാകാതെ സംരക്ഷിക്കാൻ സാധിക്കും. ഒരു വീട് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ചെലവ് വിചാരിച്ചതിലും കൂടാം, എല്ലാം കാര്യങ്ങളും പരിഗണിക്കുമ്പോൾ,. ആവശ്യമായ മുനിസിപ്പൽ അനുമതികൾ നേടുന്നത് മുതൽ നിർമ്മാണ സാമഗ്രികളും തൊഴിലാളികളെയും സംഘടിപ്പിക്കുന്നത് വരെ, ഒരു വീടിന്‍റെ പുനർനിർമ്മാണത്തിനുള്ള യഥാർത്ഥ ചെലവിനേക്കാൾ കൂടുതൽ മടങ്ങ് നിങ്ങൾ ചെലവഴിക്കേണ്ടി വരും. നാമമാത്രമായ ഹോം ഇൻഷുറൻസ് പ്രീമിയത്തിലൂടെ, അത്തരം നഷ്ടങ്ങളിൽ നിന്ന് നിങ്ങളുടെ വീട് നിങ്ങൾക്ക് സുരക്ഷിതമാക്കാം.

ദാരുണമായ ഭൂകമ്പത്തിന്‍റെ സാമ്പത്തിക ആഘാതം ലഘൂകരിച്ച് നിങ്ങളുടെ വീടും ജീവിതവും വീണ്ടും കെട്ടിപടുക്കുമ്പോൾ നിങ്ങളുടെ വിശ്വസ്ത മിത്രമായിരിക്കും ബജാജ് അലയൻസ് ഹൗസ് ഇൻഷുറൻസ്.

രാത്രിയുടെ നിശബ്ദ്ധതയിൽ, നിങ്ങളുടെ വീട്ടിൽ മോഷണത്തിനോ കവർച്ചയ്‌ക്കോ ഉള്ള സാധ്യതയുണ്ട്. നിങ്ങൾ വാതിലുകളും ജനാലകളും അടച്ച് ഭദ്രമാക്കിയാലും, അതിന്‍റെ സുരക്ഷ അത്രകണ്ട് ഉറപ്പാക്കാൻ കഴിയില്ല. കവർച്ച , മോഷണം എന്നിവയിൽ നിന്നുള്ള നഷ്ടത്തിൽ നിന്ന് ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് പോളിസി നിങ്ങളുടെ വീടിനെ പരിരക്ഷിക്കുന്നു, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും യഥാർഥത്തിൽ അർഹിക്കുന്ന ഒരു അധിക പരിരക്ഷ ഇത് നൽകുന്നു.

നിങ്ങളുടെ വീട്ടിലെ ഉയർന്ന മൂല്യമുള്ള വസ്തുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണം നിങ്ങൾ അവധിക്കാലം ഉപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒടുവിൽ ആശ്വസിക്കാം! വീട്ടിലെ വിനോദോപാധികൾ, കമ്പ്യൂട്ടറുകൾ, അവയുടെ അനുബന്ധ ഉപകരണങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ പോലുള്ളവ ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് പരിരക്ഷിക്കും. നിങ്ങൾക്ക് പെയിന്‍റിംഗുകൾ, ശിൽപങ്ങൾ അല്ലെങ്കിൽ ക്യാമറകൾ പോലുള്ള പ്രൊഫഷണൽ ഉപകരണങ്ങൾ എന്നിവ ഉണ്ടെങ്കിൽ, ഞങ്ങൾ പരിരക്ഷ നൽകുന്നതായിരിക്കും.

പാരമ്പര്യമായി കൈമാറുന്ന ആഭരണങ്ങൾക്കും മറ്റ് വിലയേറിയ വസ്തുക്കൾക്കും വൈകാരികമായിട്ടുള്ള മൂല്യമുണ്ട്. പല തലമുറകളായി കൈമാറിയ ഒരു പാരമ്പര്യത്തെ അവ പ്രതിനിധീകരിക്കുന്നു, അവയ്ക്കുള്ള മനോഹാരിതയും സൗകുമാര്യവും എക്കാലത്തും മനസ്സില്‍വച്ച് താലോലിക്കുകയും നിധിപോലെ കാത്തുസൂക്ഷിക്കേണ്ടതുമാണ്. ആരുടെയും ശ്രദ്ധപ്പെടാതെ നിങ്ങൾ കാത്തുസൂക്ഷിക്കുന്ന ഇത്തരം അമൂല്യമായ സമ്പത്തുകളെ സംരക്ഷിക്കുന്നതിനായി ബജാജ് അലയൻസ് ഹൗസ് ഇൻഷുറൻസ് തിരഞ്ഞെടുക്കുക!

നമുക്ക് അത് നേരിടാം! പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തത്തെ വിരളമായേ തടുക്കാൻ കഴിയുകയുള്ളൂ. അടിയന്തിര സാഹചര്യം കാരണം നിങ്ങളുടെ ഇൻഷുർ ചെയ്ത വീട് അല്ലെങ്കിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി താൽക്കാലികമായി ഒഴിയേണ്ടിവന്നാൽ, ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് ആഡ്-ഓണുകൾ ഇതര താമസ സ്ഥലത്തിന്‍റെ ചെലവുകൾ പരിരക്ഷിക്കുന്നതാണ്.

ഒരേ വലുപ്പം എല്ലാവർക്കും യോജിക്കില്ലെന്ന് നമ്മുക്കറിയാം! അതുകൊണ്ടാണ് ബജാജ് അലയൻസ് ഹൗസ് ഇൻഷുറൻസിൽ നിങ്ങളുടെ വീടിന് പൂർണ്ണമായ സംരക്ഷണം ഉറപ്പുവരുത്തുന്ന നിരവധി കസ്റ്റമൈസ് ചെയ്യാവുന്ന ആഡ്-ഓൺ പരിരക്ഷകൾ നിങ്ങൾക്ക് ലഭ്യമാക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ, ആശ്വാസകരമായ വാക്കുകളേക്കാൾ കൂടുതൽ വാഗ്ദാനം ചെയ്യാൻ നിങ്ങൾക്ക് ഞങ്ങളെ ആശ്രയിക്കാം; മോഷ്ടിക്കപ്പെട്ടതോ കേടുവന്നതോ ആയ വിലപിടിപ്പുള്ള വസ്തുക്കളുടെ ചെലവ് അൽപ്പം ഉയർന്ന ഹോം ഇൻഷുറൻസ് പ്രീമിയം കൊണ്ട് മികച്ചതാക്കാമെന്ന് ഞങ്ങളുടെ ആഡ്-ഓണുകൾ ഉറപ്പുവരുത്തുന്നു.

ഉടമ അല്ലെങ്കിൽ വാടകക്കാർ ആയാലും, ഞങ്ങളുടെ ഹൗസ് ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. നിങ്ങൾ നിങ്ങളുടെ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങളുടെ വീടും അതിലെ സാമഗ്രികളും പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ പല ഭീഷണികളിൽ നിന്നും സുരക്ഷിതമാക്കുന്നതിന് ഞങ്ങളുടെ സമഗ്ര പ്ലാൻ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് സ്ഥിര വാസസ്ഥലമില്ലെങ്കിൽ, വിഷമിക്കേണ്ട! നിങ്ങള്‍ക്ക് ഞങ്ങളുടെ കണ്ടന്‍റ്സ് ഒൺലി ഹോം ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കുകയും ആശ്വസിക്കുകയും ചെയ്യാം.

കസ്റ്റമര്‍ അഭിപ്രായങ്ങള്‍

ശരാശരി റേറ്റിംഗ്:

 4.6

(25 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനമാക്കി)

Caringly yours logo
നിശാന്ത് കുമാർ കസ്റ്റമർ ലൊക്കേഷൻ

ഓൺലൈനിൽ ഹോം ഇൻഷുറൻസ് വാങ്ങുന്നതിനുള്ള എളുപ്പവും പ്രയാസരഹിതവുമായ മാർഗ്ഗം.

Caringly yours logo
രവി പുത്രേവു കസ്റ്റമർ ലൊക്കേഷൻ

ഹോം ഇൻഷുറൻസിന്‍റെ വളരെ പ്രൊഫഷണലും, വേഗതയേറിയതും, ലളിതവുമായ ക്ലെയിം പ്രോസസ്!

Caringly yours logo
പ്രഖാർ ഗുപ്ത കസ്റ്റമർ ലൊക്കേഷൻ

ബജാജ് അലയൻസ് എക്സിക്യൂട്ടീവുമായി ഞാൻ സംസാരിച്ചു , ഹോം ഇൻഷുറൻസിനെക്കുറിച്ച് അദ്ദേഹം എനിക്ക് വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു.

നിങ്ങൾക്കായുള്ള പുതുമകൾ

1 ദിവസം മുതൽ 5 വർഷം വരെയുള്ള പരിരക്ഷ തിരഞ്ഞെടുക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റി

സാമഗ്രഹികൾ പുനസ്ഥാപിക്കുന്നതിനുള്ള ഇൻഷുറൻസ് തുക

Simplify Icon

ഹോം ഇൻഷുറൻസ് ഡികോഡ് ചെയ്യാം

എന്താണ് ഹോം ഇൻഷുറൻസ്?

ഏറ്റവും അടിസ്ഥാനപരമായി, ഭൂകമ്പം, വെള്ളപ്പൊക്കം, തീ, മോഷണം, കവർച്ച, നിങ്ങളുടെ താമസസ്ഥലത്തുണ്ടാകാവുന്ന മറ്റ് അപകടസാധ്യതകൾ എന്നിവ പോലുള്ള പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വിപത്തുകളിൽ നിന്നും ഹോം ഇൻഷുറൻസ് പോളിസി നിങ്ങളുടെ വീടിനെയും അതിലെ സാമഗ്രഹികളെയും പരിരക്ഷിക്കുന്നു. നിങ്ങളുടെ വീടിനും ഏറെ പ്രിയപ്പെട്ടതായി നിങ്ങൾ കാത്തുസൂക്ഷിക്കുന്ന സാമഗ്രഹികൾക്കും ഹോം ഇൻഷുറൻസ് പോളിസി യഥാർത്ഥ പരിരക്ഷ നൽകുന്നതാണ്.

പ്രോപ്പർട്ടി ഇൻഷുറൻസ് എന്നാല്‍ എന്താണ്?

പ്രോപ്പർട്ടി ഇൻഷുറൻസ് നിങ്ങളുടെ പ്രോപ്പർട്ടിക്കും അതിലെ സാമഗ്രഹികൾക്കും ലോകത്തിലെ ഏറ്റവും മികച്ച പരിരക്ഷ തന്നെയാണ് നൽകുന്നത്. തീ, കവർച്ച, വെള്ളപ്പൊക്കം, മോഷണം മുതലായവക്ക് ഇപ്പോൾ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല! തീർച്ചയായും, നിങ്ങൾ വാടകയ്‌ക്കെടുത്ത വീട്ടുസാമഗ്രഹികൾക്കും നിങ്ങൾക്ക് പരിരക്ഷ നൽകാൻ കഴിയും.

മൈ ഹോം ഇൻഷുറൻസ് പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്ന നഷ്ടങ്ങള്‍/അപകടങ്ങള്‍ എന്തൊക്കെയാണ്?

മഴയോ, വെയിലോ ആകട്ടെ, കാലം കൂടുംതോറും നിങ്ങളുടെ വീടിന് പഴക്കം വരാനിടയുണ്ട്. ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ മുതൽ ഫർണിച്ചറുകൾക്ക് വരെയുള്ളവയ്ക്ക് കേടുപാട് സംഭവിക്കാം. നിങ്ങളുടെ പ്രോപ്പർട്ടിയെയും കൂടാതെ/അല്ലെങ്കിൽ സാമഗ്രഹികളെയും തീ, കവർച്ച, മോഷണം, ആകസ്മികമായ നാശനഷ്ടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവപോലുള്ള വിവിധ അപകടസാധ്യതകളിൽ നിന്ന് മൈ ഹോം ഇൻഷുറൻസ് പോളിസി പരിരക്ഷിക്കുന്നതാണ്.

ഒരു അപരിചിതൻ നിങ്ങളുടെ വീട് സന്ദർശിക്കുമ്പോഴെല്ലാം നിങ്ങൾ സുരക്ഷ മുന്നിൽക്കാണുകയാണെങ്കിൽ, നിങ്ങൾ തനിച്ചല്ല. ബജാജ് അലയൻസ് ഹൗസ് ഇൻഷുറൻസ് നിങ്ങളുടെ വീട്ടിലെ ഉയർന്ന മൂല്യമുള്ള കലസൃഷ്ടികൾ, ആഭരണങ്ങൾ, മറ്റ് വിലപ്പെട്ട വസ്തുക്കൾ എന്നിവ പരിരക്ഷിക്കുന്നു. എന്തെങ്കിലും തകരാറുമൂലം നിങ്ങളുടെ പ്രോപ്പർ‌ട്ടി ഒരു നിശ്ചിത കാലയളവിൽ‌ ലഭ്യമാകുന്നില്ലെങ്കിൽ , പ്രോപ്പർ‌ട്ടി വീണ്ടും ശരിയാക്കുന്നതുവരെ മറ്റൊരു താമസസ്ഥലം വാടകയ്‌ക്കെടുക്കുന്നതിനുള്ള ചെലവുകൾ‌ ഞങ്ങളുടെ ഹോം ഇൻ‌ഷുറൻ‌സ് ആഡ്-ഓൺ‌ വഹിക്കുന്നതാണ്.

ഹൗസ് ഇൻഷുറൻസിനായി ക്ലെയിം ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ഞങ്ങളുടെ വിലയിരുത്തുന്നവരുടെ കണ്ടെത്തലുകൾ അനുസരിച്ച് എങ്ങനെ കേടുപാടുകൾ സംഭവിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. ആവശ്യമായ ഡോക്യുമെന്‍റുകളിൽ അഗ്നിശമന സേനാ റിപ്പോർട്ടും ശരിയായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോമും ഉൾപ്പെടാം. മോഷണമുണ്ടാകുന്ന സാഹചര്യത്തിൽ, ഒരു FIR സമർപ്പിച്ച് ഞങ്ങൾക്ക് നൽകേണ്ടതുണ്ട്. ഏത് സാഹചര്യത്തിലും, ഹോം ഇൻഷുറൻസ് പോളിസിയുടെ നിബന്ധനകൾ പ്രകാരം ക്ലെയിം പ്രോസസ് ചെയ്യുന്നതിനുള്ള ഒരു നിർബന്ധിത ഡോക്യുമെന്‍റാണ് ക്ലെയിം ഫോം

ഘടനയ്ക്കും സാമഗ്രഹികൾക്കുമായി ഇൻഷുർ ചെയ്ത എന്‍റെ തുക എങ്ങനെ കണക്കാക്കാം?

മികച്ച ചോദ്യം! മുമ്പത്തെ വിഭാഗത്തിൽ ഇൻഷുർ ചെയ്ത തുക കണക്കാക്കുന്നതിനുള്ള അടിസ്ഥാനത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തിട്ടുള്ളതിനാൽ, ഇത് പ്രായോഗികമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം. ഘടനയ്ക്കുള്ള ഇൻഷുറൻസ് തുക (SI) താഴെപ്പറയുന്ന അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം:

1 ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് - അംഗീകൃത മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ

2 തനിച്ചുള്ള കെട്ടിടങ്ങൾ/ബംഗ്ലാവുകൾ - പുനസ്ഥാപിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ

സാമഗ്രഹികൾക്കുള്ള SI പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ അല്ലെങ്കിൽ നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം.

എനിക്ക് എന്‍റെ ഇൻഷുർ തുക വർദ്ധിപ്പിക്കാൻ കഴിയുമോ?

തീർച്ചയായും, നിങ്ങളുടെ നിലവിലുള്ള ഹോം ഇൻഷുറൻസ് പോളിസി പ്രകാരം നിങ്ങളുടെ വീടിനായി ഇൻഷുർ ചെയ്ത തുക വർദ്ധിപ്പിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് എസ്‌കലേഷൻ ക്ലോസ് പ്രയോഗിക്കുക മാത്രമാണ്, അതിലൂടെ അധിക പ്രീമിയത്തിൽ 25% കവിയരുത്, നിങ്ങളുടെ കവറേജ് വർദ്ധിപ്പിക്കാൻ കഴിയും. ഉദാ. SI രൂ. 10 ലക്ഷം ആണ്, നിങ്ങൾ 25% എസ്‌കലേഷൻ ക്ലോസ് തിരഞ്ഞെടുക്കുന്നു. ഓരോ ദിവസം കടന്നുപോകുമ്പോഴും SI വർദ്ധിക്കുന്നു, മാത്രമല്ല പോളിസിയുടെ അവസാന ദിവസം SI 12.5 ലക്ഷം ആയിരിക്കും.

കുറിപ്പ്: RIV യുടെയും നഷ്ടപരിഹാരത്തിന്‍റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത SI ൽ മാത്രമേ എസ്‌കലേഷൻ ക്ലോസ് ലഭ്യമാകൂ.

ജുവല്ലറി, കൌതുകവസ്തുക്കൾ, കലാസൃഷ്ടികൾ എന്നിവ എനിക്ക് എങ്ങനെ പരിരക്ഷിക്കാൻ കഴിയും?

നിങ്ങൾക്ക് വിലപ്പെട്ടത് ഞങ്ങൾക്കും വിലപ്പെട്ടതാണ്. നിങ്ങളുടെ ആഭരണങ്ങൾ‌, കൌതുകവസ്തുക്കൾ, കലാസൃഷ്ടികൾ‌ എന്നിവ സുരക്ഷിതമാക്കുന്നതിനുള്ള അവസരം ഞങ്ങൾ പാഴാക്കില്ല. ഗവണ്‍മെന്‍റും ഞങ്ങളും അംഗീകരിച്ച അംഗീകൃത മൂല്യനിർണയ നടത്തിപ്പുക്കാർ നൽകിയ റിപ്പോർട്ട് പ്രകാരമായിരിക്കും പരിരക്ഷ.

ഞാൻ കൌതുകവസ്തുക്കളുമായി യാത്ര ചെയ്യുകയാണെങ്കിൽ എനിക്ക് അത് പരിരക്ഷിക്കാൻ കഴിയുമോ?

നിർഭാഗ്യവശാൽ, നിങ്ങളുടെ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുമ്പോൾ അല്ലെങ്കിൽ നിലവിലുള്ളപ്പോൾ മാത്രമേ കൌതുകവസ്തുക്കൾക്ക് പരിരക്ഷ നൽകാനാകൂ. 

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക