റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
എല്ലാ പുതിയ വീടുകളും സർവ്വ സജ്ജീകരണങ്ങൾ അടക്കം വരുന്നത് അസാധാരണമായ ഒരു കാര്യം എന്നതിനു പകരം ഒരു മാനദണ്ഡമായി മാറിയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? എല്ലാത്തിനും ഉപരി, പാക്കേജ് ഡീലുകൾ നിങ്ങൾക്ക് പണത്തിന് മികച്ച മൂല്യം നൽകുകയും പ്രോസസ്സിൽ വിലപ്പെട്ട സമയവും ശ്രമവും ലാഭിക്കുകയും ചെയ്യുന്നു. പലപ്പോഴായി വാങ്ങിച്ചു കൂട്ടുന്നവ - ഫർണിച്ചർ അല്ലെങ്കിൽ കലാസൃഷ്ടികൾ - പലപ്പോഴും പെട്ടെന്ന് ഒരു ആകർഷണം തോന്നി വാങ്ങുന്നവയാണ്, നിങ്ങളുടെ വീടിന്‍റെ മൊത്തത്തിലുള്ള അലങ്കാരത്തിന് അവ അനുയോജ്യമായെന്നു വരില്ല, ഒരു കാലം കഴിഞ്ഞാൽ പരിപാലിക്കാനും ബുദ്ധിമുട്ടായേക്കാം. ഹോം ഇൻഷുറൻസ് പ്ലാനുകളും വ്യത്യസ്തമല്ല. നിങ്ങളുടെ വീടാണോ അതോ അതിൽ ഉള്ളടങ്ങിയിരിക്കുന്നവയാണോ സംരക്ഷിക്കേണ്ടത് എന്നതിൽ ഒരു തിരഞ്ഞെടുപ്പിൻ്റെ ആവശ്യമില്ല. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഞങ്ങളുടെ കോംപ്രിഹെൻസീവ് ഹൗസ്ഹോൾഡർ പോളിസി ഇവ രണ്ടും പരിരക്ഷിക്കുന്നു!
ബജാജ് അലയൻസ് ഹൗസ്ഹോൾഡർ പോളിസി നിങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള കവറേജ് നൽകുന്നു, മാത്രമല്ല ഇന്ന് ലഭ്യമായ ഹോം ഇൻഷുറൻസ് പ്ലാനുകളിൽ വെച്ച് വിലയും താരതമ്യേന ന്യായമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കേണ്ട കാര്യം വരുമ്പോൾ, ഹോം ഇൻഷുറൻസ് പ്ലാനുകൾ പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു.
നിങ്ങളുടെ മക്കൾക്കുള്ള ഒരു പൈതൃക സ്വത്തായി ഇത് മാറ്റിവയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അല്ലെങ്കിൽ സ്ഥിരമായ വാടക വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ആസ്തിയായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഹോം ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് നന്നായി പ്രയോജനപ്പെടുന്ന ഒരു ആസ്തിയാണ്.
ബജാജ് അലയൻസ് ഹൗസ്ഹോൾഡർ പോളിസി എടുക്കുന്നതിലൂടെ, വല്ലപ്പോഴും ഒരു കോട്ട് പെയിൻ്റ് അടിക്കുന്നതിൻ്റേതല്ലാതെ, നിങ്ങളുടെ വീട് അല്ലെങ്കിൽ പ്രോപ്പർട്ടി കവറേജിനെക്കുറിച്ച് ഉണ്ടായിരുന്നേക്കാവുന്ന എല്ലാ ആകുലതകളും പെട്ടെന്നു തന്നെ ഇല്ലാതാകുകയും മുമ്പെന്നത്തേക്കാളും നിങ്ങൾക്ക് സാമ്പത്തികമായി കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യും!
ഹൗസ്ഹോൾഡർ ഇൻഷുറൻസ് നൽകുന്ന പ്രധാന ആനുകൂല്യങ്ങൾ
മോഷണം, അഗ്നിബാധ, പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങൾ എന്നിവ നേരിടുന്ന പക്ഷം ഹൗസ്ഹോൾഡർ പോളിസി നിങ്ങൾക്ക് തളരാതെ മുന്നോട്ടു പോകാനുള്ള പ്രചോദനമേകും. ഗുഹകളിൽ തുടങ്ങി ബഹുനില മന്ദിരങ്ങൾ വരെ എത്തിനിൽക്കുന്ന മനുഷ്യൻ്റെ വാസസ്ഥലങ്ങൾ, എല്ലാ തലങ്ങളിലും വികാസം പ്രാപിച്ചിരിക്കുന്നു. നമ്മുടെ പൂർവ്വികർ വന്യജന്തുക്കളിൽ നിന്നുള്ള സംരക്ഷണത്തിനായി സ്വന്തം ഗോത്രക്കാരെ ആശ്രയിച്ചിരുന്ന സ്ഥാനത്ത്, ഇന്നത്തെ സങ്കീര്‍ണ്ണമായ ലോകത്ത് നമുക്ക് നമ്മുടെ വീടുകളോ സ്വത്തോ സുരക്ഷിതമായി സൂക്ഷിക്കാന്‍ മറ്റുള്ളവരുടെ സന്മനസിനെ ആശ്രയിക്കാന്‍ കഴിയില്ല.
ഇതിനെ കാലത്തിന്‍റെ പ്രത്യേകത എന്നു വിളിക്കാമെങ്കിലും, നിങ്ങളുടെ സ്വത്തിൻ്റെയും വസ്തുവകകളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടസാധ്യതകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. മണ്ണിടിച്ചിൽ, അഗ്നിബാധ, ഭൂകമ്പം, വെള്ളപ്പൊക്കം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഒരുപക്ഷേ കഴിഞ്ഞ യുഗങ്ങളിലും സാധാരണമായിരുന്നിരിക്കാം, എന്നിരുന്നാലും, ഇന്ന് കാണുന്ന കലാപം, മോഷണം, കവര്‍ച്ച, സൈനിക സംഘട്ടനങ്ങൾ, മറ്റ് ഭീഷണികള്‍ എന്നിവ പ്രവചനാതീതമാണ്, മാത്രമല്ല അവയ്ക്ക് നിങ്ങളുടെ സാമ്പത്തികവും മാനസികവുമായ ക്ഷേമത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ബജാജ് അലയൻസ് ഹൗസ്ഹോൾഡർ പോളിസി നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള ഉത്തരമാണ്.
നിങ്ങൾ വിശ്വസിച്ച് ഉപയോഗിച്ചുപോന്ന ഫുഡ് പ്രോസസ്സർ അല്ലെങ്കിൽ മൈക്രോവേവിന് ലോഡ് ഷെഡ്ഡിംഗ് കാരണം ഷോർട്ട് സർക്യൂട്ട് സംഭവിച്ചാൽ, നിങ്ങളുടെ റിപ്പയർ ടെക്നീഷ്യനായിരിക്കും നിങ്ങളുടെ ഏക പ്രതീക്ഷ. എന്നിരുന്നാലും, ഉപകരണം റിപ്പയർ ചെയ്യാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടാൽ, നിങ്ങൾ കുറച്ച് ദിവസത്തേക്ക് ഫാസ്റ്റ് ഫുഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും, വയറു ചീത്തയാകാനുള്ള സാധ്യത വേറെയും.
ബജാജ് അലയൻസ് ഹൗസ്ഹോൾഡർ പോളിസി ഉണ്ടെങ്കിൽ, നിങ്ങളുടെ വീട്ടുപകരണങ്ങൾക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും ആവശ്യങ്ങൾ നിറവേറ്റപ്പെടും എന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ഇതുപോലുള്ള പ്രതിസന്ധി ഒഴിവാക്കുന്നതിലൂടെ, നിങ്ങളുടെ കുടുംബാംഗങ്ങളുടെയും വീട്ടുസഹായികളുടെയും മുഷിച്ചിലുകളിൽ നിന്ന് രക്ഷപ്പെടുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. നിങ്ങളുടെ അടുക്കളയും ഒരുപക്ഷേ പുതുമോടി കൈവരിക്കും!
ഞങ്ങളുടെ ഹൗസ്ഹോൾഡർ പോളിസിക്ക് കീഴിൽ നിങ്ങളുടെ വീട്ടുപകരണങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുമെന്ന് അറിയാവുന്നതിനാൽ നിങ്ങള്‍ക്ക് നല്ല രീതിയിൽ ജോലിയിൽ ശ്രദ്ധിക്കാനാകുമെന്ന് ഞങ്ങള്‍ വാക്കു തരുന്നു.
ഞങ്ങളുടെ ഹൗസ്ഹോൾഡർ പോളിസി ഒരു വിവിധോദ്ദേശ്യ ഹോം ഇൻഷുറൻസ് പ്ലാൻ ആയി രൂപകൽപ്പന ചെയ്തിരിക്കുന്നു, അത് നിങ്ങളുടെ വീടിനും അതിനുള്ളിൽ താമസിക്കുന്നവർക്കും നാനാതരം അപായങ്ങളിൽ നിന്ന് സമഗ്രമായ സംരക്ഷണം നൽകുന്നു. നിങ്ങളുടെ കുടുംബത്തിന്‍റെ ക്ഷേമം നിങ്ങൾ കരുതുന്നതിലും കൂടുതൽ നിങ്ങളുടെ മനസ്സിനെ മഥിക്കുന്നുണ്ടാകാം, എന്നിരുന്നാലും വരുന്നിടത്തു വെച്ചു കാണാം എന്നു കരുതുന്നതിനേക്കാൾ, താങ്ങാവുന്നതും സമഗ്രവുമായ കവറേജ് നൽകുന്നതെന്ന് തെളിയിച്ച ഒരു ഹൗസ്ഹോൾഡർ പോളിസി തിരഞ്ഞെടുക്കുക .
ഞങ്ങളുടെ ഹൗസ്ഹോൾഡർ പോളിസിക്കു കീഴിൽ നിങ്ങൾക്ക് ഒരു ക്ലെയിം രജിസ്റ്റർ ചെയ്യേണ്ടതുണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ (1800 209 5858) ൽ വിളിക്കാം അല്ലെങ്കിൽ bagichelp@bajajallianz.co.in ലേക്ക് ഒരു ഇമെയിൽ അയക്കാം
നിങ്ങൾക്ക് ഇത് നന്നായി മനസ്സിലാക്കാൻ കഴിയേണ്ടതിന്, ക്ലെയിം പ്രോസസിൻ്റെ ഘട്ടം ഘട്ടമായുള്ള ബ്രേക്ക്ഡൗൺ ഇതാ:
1 ക്ലെയിം അറിയിപ്പ് ലഭിച്ചാൽ, നഷ്ടം വിലയിരുത്തുന്നതിന് നിങ്ങളെ സന്ദർശിക്കുന്ന ഒരു സർവേയറെ ഞങ്ങൾ നിയമിക്കും
2 അദ്ദേഹത്തിന്‍റെ സർവേയുടെ അടിസ്ഥാനത്തിൽ, ക്ലെയിം രജിസ്റ്റർ ചെയ്യുകയും ട്രാക്കിംഗിനായി ക്ലെയിം നമ്പർ നിങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്യും
3 സർവേ കഴിഞ്ഞ് 48-72 മണിക്കൂറിനുള്ളിൽ ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ഞങ്ങൾ ഷെയർ ചെയ്യും. നിങ്ങൾ അത് 7-15 പ്രവൃത്തി ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് സമർപ്പിക്കണം
4 ഡോക്യുമെന്‍റുകൾ ലഭിച്ചതിന് ശേഷം, ലോസ് അഡ്ജസ്റ്റർ ഞങ്ങൾക്ക് ഒരു റിപ്പോർട്ട് സമർപ്പിക്കും
5 ഞങ്ങൾക്ക് രണ്ടും ലഭിച്ചുകഴിഞ്ഞാൽ - റിപ്പോർട്ടും നിങ്ങളുടെ ഡോക്യുമെന്‍റുകളും, നിങ്ങളുടെ ക്ലെയിം 7-10 പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്യുകയും എൻഇഎഫ്‌ടി വഴി പേമെന്‍റ് നിക്ഷേപിക്കുകയും ചെയ്യും
ക്ലിക്ക് ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ.
നിങ്ങളുടെ സ്വന്തം വീടിൻ്റെ താക്കോൽ കൈയിൽ വരുന്നത് ഏതാണ്ട് എല്ലാവർക്കും ഒരു സ്വപ്നസാക്ഷാത്കാരമാണ്. എന്നിരുന്നാലും നിങ്ങളുടെ വീടും വസ്തുവകകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന്, സമഗ്രമായ കവറേജ് നൽകുന്ന മിതമായ നിരക്കിലുള്ള ഒരു ഹോം ഇൻഷുറൻസ് സൊലൂഷൻ നിങ്ങൾക്ക് ആവശ്യമാണ്.
ബജാജ് ഹൗസ്ഹോൾഡർ പാക്കേജ് പോളിസി, വീട്ടുകാർ നേരിടുന്ന വിവിധ റിസ്ക്കുകൾക്കും ആകസ്മിക സംഭവങ്ങൾക്കും ഒരൊറ്റ പോളിസിക്ക് കീഴിൽ പരിരക്ഷ നൽകുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഇൻഷുറൻസ് പോളിസിയാണ്. ഇത് നിങ്ങളുടെ സ്വത്തിനും ഗാർഹിക, ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കുടുംബാംഗങ്ങൾക്കും സംരക്ഷണമേകുന്നു.
നിങ്ങളുടെ പ്രിയപ്പെട്ടവരും വസ്തുവകകളും സുരക്ഷിതമായിരിക്കുമ്പോൾ മാത്രമേ നിങ്ങളുടെ വീടിന് യഥാർത്ഥത്തിൽ സമാധാനത്തിന്‍റെ മരുപ്പച്ചയാകാൻ കഴിയൂ. ബജാജ് അലയൻസ് ഹൗസ്ഹോൾഡർ പാക്കേജ് പോളിസിയിലൂടെ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അഗ്നിബാധ, അനുബന്ധ ദുരിതങ്ങള്‍, മോഷണം, കവർച്ച എന്നിങ്ങനെയും, ആഭരണങ്ങൾ/അല്ലെങ്കിൽ വിലപ്പെട്ട വസ്തുക്കളുടെ മോഷണം, പ്ലേറ്റ് ഗ്ലാസ്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പെഡല്‍ സൈക്കിളുകള്‍ എന്നിവയുടെ തകരാർ എന്നിങ്ങനെയുമുള്ള അനവധിയായ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു, അതോടൊപ്പം ബാഗേജ് ഇന്‍ഷുറന്‍സും പേഴ്സണല്‍ ആക്സിഡന്‍റ് ഇന്‍ഷുറന്‍സും ലഭ്യമാണ്.
ഓരോ ഇന്ത്യൻ ഭവനവും കുടുംബവും സംരക്ഷിക്കപ്പെടേണ്ടതാണ്. വിധിയുടെ അപ്രതീക്ഷിതമായ സ്വഭാവം കണക്കിലെടുക്കുമ്പോൾ, നിങ്ങൾ എത്രയും വേഗം ഹോം ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നുവോ അത്രയും നല്ലത്. 18 വയസ്സും അതിൽ കൂടുതലുമുള്ള ഏതൊരാൾക്കും ബജാജ് അലയൻസിൽ നിന്ന് ഹോം ഇൻഷുറൻസ് പ്ലാൻ വാങ്ങാൻ കഴിയും.
വ്യക്തിഗത അപകടങ്ങളുടെ കാര്യത്തിൽ, പ്രൊപ്പോസറിന്‍റെയും ജീവിത പങ്കാളിയുടെയും പ്രവേശന പ്രായം 18 മുതൽ 65 വയസ്സു വരെയാണ്. 5 വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള ആശ്രിതരായ കുട്ടികൾക്കും പരിരക്ഷ നേടാൻ കഴിയും. നിങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ ആൾ മുതൽ ഏറ്റവും പ്രായമായ വ്യക്തി വരെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ബജാജ് അലയൻസ് ദീർഘക്കാല സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.
ബജാജ് അലയൻസ് ഹൗസ്ഹോൾഡർ പാക്കേജ് പോളിസി നിരവധി റിസ്കുകളിൽ നിന്ന് നിങ്ങളുടെ വീടിനും വസ്തുവകകൾക്കും വിപുലമായ കവറേജ് നൽകുന്ന ആനുവൽ പോളിസിയാണ്.
പേഴ്സണൽ ആക്സിഡന്‍റ് കവറേജിന് കീഴിൽ, പ്രൊപ്പോസറെയും ജീവിതപങ്കാളിയെയും പരിരക്ഷിക്കാൻ കഴിയും. 5 വയസ്സ് മുതൽ 21 വയസ്സ് വരെ പ്രായമുള്ള ആശ്രിതരായ കുട്ടികൾക്കും പരിരക്ഷ ലഭിക്കും.
ബജാജ് അലയൻസ് എക്സിക്യൂട്ടീവുമായി ഞാൻ സംസാരിച്ചു , ഹോം ഇൻഷുറൻസിനെക്കുറിച്ച് അദ്ദേഹം എനിക്ക് വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു
ബജാജ് അലയൻസ്, നിങ്ങളുടെ കസ്റ്റമർ സർവ്വീസ് ഏജന്‍റ് വളരെ മര്യാദയുള്ള ആളായിരുന്നു, ട്രാൻസാക്ഷനിൽ ഉടനീളം അദ്ദേഹം എനിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പെട്ടെന്ന് മറുപടി തരുകയും ചെയ്തു
ഹോം ഇൻഷുറൻസ് ഓൺലൈൻ പ്രോസസ് ലളിതവും എളുപ്പവുമായിരുന്നു. ബജാജ് അലയൻസ്, നല്ല പ്രവർത്തനം തുടരുക
ഓൺലൈൻ ഹൗസ്ഹോൾഡർ പാക്കേജ് പോളിസി
ഭാവി പ്രവചിക്കുന്നത് വിദഗ്ദ്ധർക്ക് വിടുന്നതാണ് നല്ലത്; ബാക്കിയുള്ളവർക്ക്, അനിശ്ചിതത്വത്തിൽ നിന്ന് വീടുകൾ സുരക്ഷിതമാക്കാനുള്ള ഒരു മാർഗ്ഗം ബജാജ് അലയൻസ് ഹൗസ്ഹോൾഡർ പോളിസി വാഗ്ദാനം ചെയ്യുന്നു. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുംവിധമാണ് ആധുനിക വീടുകൾ നിർമ്മിക്കുന്നതെങ്കിലും, തകരാർ സംഭവിക്കാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാകില്ല. മറു ഭാഗം ചിന്തിക്കുകയാണെങ്കിൽ, മോഷണം അല്ലെങ്കിൽ കലാപം പോലുള്ള സംഭവങ്ങൾക്കുള്ള സാധ്യതയും പരിഗണിക്കേണ്ടതുണ്ട്.
ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ, പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ഈ വിപത്തുകൾ ഏതു നിമിഷവും നിങ്ങളുടെ വാതിലിൽ മുട്ടിവിളിക്കാം. അപ്രതീക്ഷിതമായി വരുന്ന ബന്ധുക്കളെയോ പരിചയക്കാരെയോ നിങ്ങൾ ഉപചാരപൂർവ്വം സ്വീകരിച്ചേക്കാമെങ്കിലും, കവർച്ചക്കാരിൽ നിന്നും അക്രമികളിൽ നിന്നും മറ്റും ഉണ്ടാകാവുന്ന ഭീഷണികൾ നേരിടാൻ കർശനമായ സുരക്ഷാ നടപടികളും ഉയർന്ന ജാഗ്രതയും ആവശ്യമാണ്. ബജാജ് അലയൻസിൽ നിന്നുള്ള കോംപ്രിഹെൻസീവ് ഹൗസ്ഹോൾഡർ പോളിസി അത്തരം റിസ്കുകളിൽ നിന്ന് നിങ്ങളുടെ വീടിന് സുരക്ഷയേകാനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഇത് പരിഗണിക്കുക: മിക്ക ഇന്ത്യക്കാരും തങ്ങളുടെ വീടുകൾ സംരക്ഷിക്കാൻ സിസിടിവി ക്യാമറകൾ, മറ്റ് തരത്തിലുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ എന്നിവയെക്കാൾ ഇഷ്ടപ്പെടുന്നത് പൂട്ടുകൾ, ഗ്രില്ലുകൾ, ഒന്നിലധികം കതകുകൾ എന്നിവയാണ്. ലളിതമായ ഒരു താഴിൻ്റെ വില ആധുനിക ഭവന സുരക്ഷാ ടെക്നോളജിയേക്കാൾ ഗണ്യമായി കുറവായിരിക്കാം, എന്നാൽ മോഷ്ടാക്കൾക്ക് അവ തകർക്കാനും വളരെ എളുപ്പമാണ്.
ഏറ്റവും പുതിയ ഭവന സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുന്നതിനോട് നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും, അവിചാരിതമായത് സംഭവിച്ചാൽ ബജാജ് അലയൻസ് ഹൗസ്ഹോൾഡർ പോളിസി സാമ്പത്തിക നഷ്ടത്തിന്‍റെ മാനസിക പ്രയാസങ്ങൾ ഒഴിവാക്കുന്നതിനുള്ള അവസാന അത്താണി എന്ന നിലയിൽ സേവനമനുഷ്ഠിക്കുന്നു.
ഒരു ദുരന്തത്തിന് ശേഷം നിയന്ത്രണം വീണ്ടെടുക്കാനും സാധാരണ ജീവിതം പുനരാരംഭിക്കാനും നാമമാത്രമായ പ്രീമിയത്തിന് ഞങ്ങളുടെ ഹൗസ്ഹോൾഡർ പോളിസി നിങ്ങളെ സഹായിക്കുന്നു. വൈകാരിക പിന്തുണ നൽകാൻ നിങ്ങളുടെ സുഹൃത്തുക്കളും കുടുംബങ്ങളും എത്തുമ്പോൾ, ബജാജ് അലയൻസിലെ ഞങ്ങളുടെ ടീം നിങ്ങളുടെ ഹോം ഇൻഷുറൻസ് ക്ലെയിമുകൾ സമയബന്ധിതമായി സെറ്റിൽ ചെയ്യാൻ അതിവേഗം പരിശ്രമിക്കുന്നതാണ്.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(25 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനമാക്കി)
പ്രഖർ ഗുപ്ത
ബജാജ് അലയൻസ് എക്സിക്യൂട്ടീവുമായി ഞാൻ സംസാരിച്ചു , ഹോം ഇൻഷുറൻസിനെക്കുറിച്ച് അദ്ദേഹം എനിക്ക് വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു
അനിസ ബൻസാൽ
ബജാജ് അലയൻസ്, നിങ്ങളുടെ കസ്റ്റമർ സർവ്വീസ് ഏജന്‍റ് വളരെ മര്യാദയുള്ള ആളായിരുന്നു, ട്രാൻസാക്ഷനിൽ ഉടനീളം അദ്ദേഹം എനിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പെട്ടെന്ന് മറുപടി തരുകയും ചെയ്തു
മഹേഷ്
ഹോം ഇൻഷുറൻസ് ഓൺലൈൻ പ്രോസസ് ലളിതവും എളുപ്പവുമായിരുന്നു. ബജാജ് അലയൻസ്, നല്ല പ്രവർത്തനം തുടരുക
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 16th മെയ് 2022
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ