റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ ഹൃദയം എവിടെയാണോ അവിടമാണ് ഭവനം. നിങ്ങളുടെ വീടാണ് നിങ്ങളുടെ ലോകം, അമൂല്യമായ ഒരു നിക്ഷേപമാണത്, ആയിരമായിരം ഓർമകളുടെ നിലവറ, അതെ, എല്ലാം ഒത്തുചേർന്ന ഒന്ന്. ഇത് നിങ്ങളുടെ വീടിനെ അനുപമമായ ഒരു ആസ്തി ആക്കിമാറ്റുന്നു. എന്നിരുന്നാലും, നിങ്ങളുടെ പാർപ്പിടം പലവിധ റിസ്ക്കിനും അത്യാഹിതങ്ങള്‍ക്കും വിധേയമാകുന്ന സമയങ്ങളും ഉണ്ടായേക്കാം.
ബജാജ് അലയൻസിൽ, നിങ്ങളുടെ വീട് സുരക്ഷിതമാക്കേണ്ടതിൻ്റെ ആവശ്യം ഞങ്ങൾ മനസ്സിലാക്കുന്നു, അതിനാലാണ് നിങ്ങളുടെ വീടിനും അതിനുള്ളിൽ ഉള്ളവയ്ക്കും മറ്റ് വിലപ്പെട്ട വസ്തുക്കൾക്കും ശക്തമായ കവറേജ് നൽകുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത മൈ ഹോം ഇൻഷുറൻസ് ഓൾ റിസ്ക്ക് പോളിസിയുമായി ഞങ്ങൾ വന്നിരിക്കുന്നത്.
നിങ്ങൾ പ്രിയപ്പെട്ട ഹോം ഇൻഷുറൻസ് സൊലൂഷൻസ് ദാതാവ് എന്ന നിലയിൽ, നിങ്ങളുടെ വീട് സംരക്ഷിക്കുന്നത് ഞങ്ങളുടെ മുൻഗണനയാണ്. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങൾ അർഹിക്കുന്ന ലളിതവും അതേസമയം വിപുലവുമായ ഇൻഷുറൻസ് പരിരക്ഷ നിങ്ങൾക്ക് ലഭ്യമാക്കുന്നത്, അത് താങ്ങാനാവുന്നതുമാണ്.
പുതുക്കലിനെക്കുറിച്ച് എന്താണ്?
നിങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസി പുതുക്കേണ്ടത് അനിവാര്യമാണ്, നിങ്ങളുടെ ഈ ലളിതമായ ഘട്ടം ഇൻഷ്വേർഡ് തുക റീസ്റ്റോർ ചെയ്യുകയും വീണ്ടും കോംപ്രിഹെൻസീവ് കവറേജ് ആരംഭിക്കുകയും ചെയ്യും. എന്നിരുന്നാലും, അതിൽ ഉൾപ്പെട്ടിരിക്കുന്ന ചില അടിസ്ഥാന വസ്തുതകൾ അറിയുന്നത് നല്ലതാണ്.
ബജാജ് അലയൻസിൽ, പുതുക്കാനുള്ള ഞങ്ങളുടെ പ്രോസസ് തികച്ചും സൗകര്യപ്രദമാണ്. എന്നിരുന്നാലും, ധാർമ്മികമായ എന്തെങ്കിലും അപായ സാധ്യത, തെറ്റിദ്ധരിപ്പിക്കൽ അല്ലെങ്കിൽ തട്ടിപ്പ് എന്നിവയുടെ പേരിൽ പുതുക്കൽ നിരസിക്കാനുള്ള അവകാശം ഞങ്ങൾക്ക് ഉണ്ട്.
മൈ ഹോം ഇൻഷുറൻസ് പോളിസിയും അതിന്‍റെ നാനാ സവിശേഷതകളും എല്ലാ വീട്ടുടമസ്ഥർക്കും ഭൂവുടമകൾക്കും വാടക വീട്ടിൽ താമസിക്കുന്ന വാടകക്കാർക്കും ബാധകമാണ്:
ഈ പോളിസി നിങ്ങളുടെ ഫർണിച്ചർ, ഫിക്ചേർസ്, ഇലക്ട്രോണിക് സാധനങ്ങൾ, അടുക്കള സാധനങ്ങൾ, വസ്ത്രങ്ങൾ, സ്വകാര്യ വസ്‌തുക്കൾ, നിങ്ങൾ ഇൻഷുർ ചെയ്ത മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സംഭവിക്കുന്ന നഷ്ടത്തിന്/തകരാറിന് പരിരക്ഷ നൽകുന്നു.
ഈ പോളിസി 'എടുത്തുകൊണ്ടു പോകാവുന്ന ഉപകരണങ്ങൾക്ക്' ഇന്ത്യയിൽ എവിടെയും ആകസ്മികമായി ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് പരിരക്ഷ നൽകും. അധിക പ്രീമിയം അടച്ച് ഈ പരിരക്ഷ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാവുന്നതാണ്.
ഈ പോളിസി ഇന്ത്യയിൽ എവിടെയും 'ആഭരണങ്ങൾ, വിലയേറിയ വസ്തുക്കൾ' എന്നിവയ്ക്കുണ്ടാകുന്ന ആകസ്മികമായ നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് പരിരക്ഷ നൽകും. അധിക പ്രീമിയം അടച്ച് ഈ പരിരക്ഷ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാവുന്നതാണ്.
ഈ പോളിസി നിങ്ങളുടെ കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന അല്ലെങ്കില്‍ വെച്ചിരിക്കുന്ന ‘കൗതുകവസ്‌തുക്കൾ, കലാസൃഷ്ടികൾ, പെയിന്‍റിംഗ്' എന്നിവയ്ക്ക് ആകസ്മികമായി ഉണ്ടാകുന്ന നഷ്ടത്തിന് അല്ലെങ്കില്‍ കേടുപാടുകള്‍ക്ക് പരിരക്ഷ നല്‍കുന്നു. ഇനങ്ങളുടെ മൂല്യനിർണ്ണയം സർക്കാർ അംഗീകരിച്ച വ്യക്തി നടത്തുകയും ഞങ്ങൾ അംഗീകരിക്കുകയും ചെയ്യും.
ഭവനഭേദനം, മോഷണം എന്നിവ നിമിത്തമുള്ള നഷ്ടത്തിന് എതിരെ നിങ്ങളുടെ വീടിനെ ഈ പോളിസി പരിരക്ഷിക്കുന്നു.
നിങ്ങളുടെ കെട്ടിടം (അത് ഒരു അപ്പാർട്ട്മെന്‍റോ ഒറ്റയ്ക്കു നിൽക്കുന്ന കെട്ടിടമോ ആയിക്കൊള്ളട്ടെ), അതിനുള്ളിലുള്ളവ, ആഭരണങ്ങൾ, വിലപ്പെട്ട വസ്തുക്കൾ എന്നിവയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ നിങ്ങളെ വളരെ അസ്വസ്ഥമാക്കാം. കൂടാതെ കല, പെയിന്‍റിംഗ് എന്നിവയിൽ വാസനയുള്ള ആളാണ് നിങ്ങളെങ്കിൽ, ഇക്കാര്യത്തിൽ സംഭവിക്കുന്ന ഏതൊരു നഷ്ടവും നിങ്ങളെ വല്ലാതെ ബാധിക്കാം. നിങ്ങളുടെ നഷ്ടത്തിൽ ഖേദിക്കുന്നതോടൊപ്പം, പിന്തുണയുമായി ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് ഉറപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ അതിൻ്റെ ആഘാതം നിങ്ങൾ ഒറ്റയ്ക്ക് സഹിക്കേണ്ടതില്ല.
ഞങ്ങളുടെ കെട്ടിട പരിരക്ഷ നിങ്ങൾക്ക് അടിയന്തരമായി വാങ്ങേണ്ട ഭക്ഷണം, വസ്ത്രം, മരുന്നുകൾ, അനുദിന അവശ്യവസ്തുക്കൾ എന്നിവയ്ക്കായും രൂ. 20,000 വരെ പരിരക്ഷ നൽകുന്നു/-.
ഞങ്ങൾ ഇന്ത്യയ്ക്കുള്ളിൽ വിപുലമായ കവറേജ് നൽകുകയും നിങ്ങളുടെ നഷ്ടം കുറയ്ക്കാൻ ഞങ്ങളുടെ പരമാവധി ശ്രമിക്കുകയും ചെയ്യും. അല്പം ഉയർന്ന പ്രീമിയം അടച്ചാൽ, പോർട്ടബിൾ ഉപകരണങ്ങൾ, ആഭരണങ്ങൾ, മറ്റ് വിലപ്പെട്ട വസ്തുക്കൾ എന്നിവയ്ക്ക് ലോകത്തെവിടെയും പരിരക്ഷ നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
1) സർവേയറെ നിയമിക്കുകയും നഷ്ടങ്ങൾ മൂല്യനിർണ്ണയം നടത്തുന്നതിനായി സന്ദർശനം നടത്തുകയും ചെയ്യുന്നു
2) ക്ലെയിം ഞങ്ങളുടെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും കസ്റ്റമർക്ക് ക്ലെയിം നമ്പർ നൽകുകയും ചെയ്യുന്നു
3) 48-72 മണിക്കൂറിനുള്ളിൽ (സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ) സർവേ നടത്തുകയും ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് കസ്റ്റമർക്ക് നൽകുകയും ചെയ്യുന്നു. കസ്റ്റമർക്ക് അവ തയ്യാറാക്കാൻ 7-15 പ്രവൃത്തി ദിവസങ്ങൾ ലഭിക്കും
4) ഡോക്യുമെന്‍റുകൾ ലഭിച്ചതിന് ശേഷം, ലോസ് അഡ്ജസ്റ്റർ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നു
5) റിപ്പോർട്ടും ഡോക്യുമെന്‍റുകളും ലഭിച്ചാൽ, NEFT വഴി 7-10 ദിവസത്തിനുള്ളിൽ (ഏതു തരം നഷ്ടമാണ് എന്നതിനെ ആശ്രയിച്ച്) ക്ലെയിം പ്രോസസ് ചെയ്യുന്നതാണ്
ക്ലിക്ക് ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ.
മൈ ഹോം ഇൻഷുറൻസ് പോളിസി താഴെപ്പറയുന്നവർക്കെല്ലാം ബാധകമാണ്:
A) 50 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഒരു പ്രോപ്പർട്ടി സ്വന്തമായുള്ള വീട്ടുടമസ്ഥർക്ക് ഞങ്ങളുടെ മൈ ഹോം ഇൻഷുറൻസ് പോളിസി വാങ്ങാൻ കഴിയും.
B) വാടക വീട്ടിൽ താമസിക്കുന്ന വാടകക്കാര്‍ക്കും വീടിൻ്റെ ഉടമസ്ഥാവകാശം ഇല്ലാത്ത മറ്റുള്ളവര്‍ക്കും അവർ താമസിക്കുന്ന പ്രോപ്പര്‍ട്ടിയിലുള്ള അവരുടെ വസ്തുക്കൾ ഇന്‍ഷുര്‍ ചെയ്യാനാവും.
ഹൌസ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വീടിൻ്റെ ഘടനയും അതിൽ അടങ്ങിയിരിക്കുന്നവയുടെയും മൂല്യം ശരിയായി വിലയിരുത്തേണ്ടത് പ്രധാനമാണ്, നിങ്ങൾ ഇൻഷുർ ചെയ്യുന്നത് കുറഞ്ഞോ കൂടിയോ പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് മാത്രമാണിത്. നഷ്ടം സംഭവിച്ചാൽ ഇത് ക്ലെയിം തുകയെ ബാധിക്കാം, അല്ലെങ്കിൽ നിങ്ങൾ അടയ്ക്കേണ്ടതിലും കൂടുതൽ പ്രീമിയം അടയ്ക്കുന്നതിന് ഇത് കാരണമായേക്കാം. മൂല്യനിർണ്ണയ പ്രക്രിയ ലളിതമാക്കുന്നതിന്, മൂന്ന് വ്യത്യസ്ത അടിസ്ഥാനത്തിൽ ഘടനയുടെയും രണ്ട് വ്യത്യസ്ത അടിസ്ഥാനത്തിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെയും ഘടകങ്ങളെ ഞങ്ങൾ തരം തിരിച്ചിരിക്കുന്നു, നിങ്ങളുടെ ആവശ്യമനുസരിച്ച് നിങ്ങൾക്ക് അവയിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്:
അംഗീകൃത മൂല്യം അടിസ്ഥാനമാക്കി: ഞങ്ങളുമായി അംഗീകരിച്ച മൂല്യത്തിൽ, മാർക്കറ്റ് മൂല്യത്തേക്കാൾ ഉയർന്ന മൂല്യത്തിൽ നിങ്ങളുടെ പ്രോപ്പർട്ടിയുടെ ഘടനയ്ക്ക് നിങ്ങൾക്ക് പരിരക്ഷ നേടാം. ഇത് ഘടനയ്ക്ക് മാത്രം ബാധകമാണ്, ഉള്ളടക്കത്തിന് അല്ല.
പുനസ്ഥാപിക്കുന്നതിനെ അടിസ്ഥാനമാക്കി: പുനസ്ഥാപിക്കുന്നതിനുള്ള ചെലവിനെ അടിസ്ഥാനമാക്കി ഹോം ഇൻഷുറൻസ് പോളിസി വാങ്ങാൻ നിങ്ങൾ തീരുമാനിച്ചാൽ, ക്ലെയിം ചെയ്യുന്ന സമയത്ത് ഡിപ്രീസിയേഷൻ ചുമത്തുന്നതല്ല, ഇൻഷ്വേർഡ് തുകയെ ആശ്രയിച്ച് നിങ്ങൾക്ക് റീപ്ലേസ്മെന്‍റിന് ആകുന്ന മൊത്തം ചെലവ് നൽകുന്നതാണ്. ഇത് ഘടനയ്ക്ക് മാത്രം ബാധകമാണ്, ഉള്ളടക്കത്തിന് അല്ല.
നഷ്ടപരിഹാര മൂല്യം അടിസ്ഥാനമാക്കി: വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളത് എന്ന് പൊതുവെ അറിയപ്പെടുന്ന നഷ്ടപരിഹാര മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള രീതി ഘടന ഇൻഷുർ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ്, ഇതിൽ, ക്ലെയിം ചെയ്യുന്ന സമയത്തെ കെട്ടിടത്തിന്‍റെ പഴക്കം അനുസരിച്ച് ഡിപ്രീസിയേഷൻ തുക പരിഗണിക്കും. ഉള്ളടങ്ങിയിരിക്കുന്നവ ഇൻഷുർ ചെയ്യുമ്പോഴും ഈ രീതി ഉപയോഗിക്കാം.
പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ: ഈ രീതി കണ്ടന്‍റ് ഇൻഷുർ ചെയ്യുന്നതിനായി തിരഞ്ഞെടുക്കുമ്പോൾ, റിപ്പയർ ചെയ്യാൻ കഴിയാത്ത ഇനത്തിന് പകരം പുതിയത് നൽകും അല്ലെങ്കിൽ അതിന്‍റെ പഴക്കം പരിഗണിക്കാതെ തന്നെ ഇനത്തിന്റെ റീപ്ലേസ്മെന്റിനുള്ള ചെലവ് പൂർണ്ണമായും ഞങ്ങൾ നൽകുന്നതാണ്.
നിങ്ങളുടെ സ്വപ്നഗൃഹം സംരക്ഷിക്കപ്പെടേണ്ടതാണ്. ഞങ്ങളുടെ മൈ ഹോം ഇൻഷുറൻസ് പോളിസി നിങ്ങളുടെ വീടും അതിലുള്ളവയും ഭൂകമ്പം, വെള്ളപ്പൊക്കം, അഗ്നിബാധ, മോഷണം, കവർച്ച, നേരിട്ടേക്കാവുന്ന മറ്റ് അപകടസാധ്യതകൾ എന്നിങ്ങനെ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവും ആയ ദുരന്തങ്ങളിൽ നിന്ന് പരിരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള താങ്ങാനാവുന്ന ഒരു സാമ്പത്തിക ഉപാധിയാണ്.
അഗ്നിബാധ, കവർച്ച, വെള്ളപ്പൊക്കം, മോഷണം തുടങ്ങിയ സംഭവങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് തങ്ങളുടെ സ്വത്തും അതിലടങ്ങിയിരിക്കുന്നവയ്ക്കും പരിരക്ഷിക്കാൻ ആഗ്രഹിക്കുന്ന വീട്ടുടമകൾക്കായി ഓഫർ ചെയ്യുന്ന പോളിസിയാണ് പ്രോപ്പർട്ടി ഇൻഷുറൻസ്. നിങ്ങൾ താമസിക്കാനായി വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലുള്ള വസ്തുക്കൾക്കു മാത്രമായും പരിരക്ഷ നേടാവുന്നതാണ്.
ബജാജ് അലയന്‍സ് മൈ ഹോം ഇൻഷുറൻസ് പോളിസി, നിങ്ങളുടെ പ്രോപ്പര്‍ട്ടിക്കും അതിലുള്ളവയ്ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന വിവിധ വിപത്തുകളിൽ നിന്ന് പരിരക്ഷ നല്‍കുന്നു. എന്നിരുന്നാലും, ഇനിപ്പറയുന്നവയ്ക്ക് പരിരക്ഷ ലഭിക്കുന്നതല്ല: ഘടനയ്ക്കും ഉള്ളടങ്ങിയിരിക്കുന്ന വസ്തുക്കൾക്കും നേരത്തേ മുതൽ ഉണ്ടായിരുന്ന കേടുപാടുകൾ, പണിയിലെ പിഴവുകൾ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ സാധനങ്ങളുടെ നിർമ്മാണ തകരാറുകൾ, ഉള്ളടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അനുചിതമായ ഉപയോഗം, പ്രത്യക്ഷമായോ പരോക്ഷമായോ യുദ്ധം, കടന്നുകയറ്റം അല്ലെങ്കിൽ വിദേശ ശത്രുക്കളുടെ പ്രവർത്തനം എന്നിവയുടെ ഫലമായി ഉണ്ടാകുന്ന നഷ്ടം, കേടുപാടുകൾ, നിഗൂഢമായ അപ്രത്യക്ഷമാകൽ, വിശദീകരിക്കാനാകാത്ത നഷ്ടങ്ങൾ, ഇൻഷുർ ചെയ്ത പ്രോപ്പർട്ടിക്കോ പൊതുജനത്തിനോ അധാർമ്മികമോ അസാന്മാർഗ്ഗികമോ ആയ ഉപയോഗത്തിൻ്റെ ഫലമായി ഉണ്ടാകുന്ന നഷ്ടം, കേടുപാടുകൾ എന്നിവ.
എല്ലാ റിസ്ക്കുകളിൽ നിന്നും വിശേഷിച്ച് അഗ്നിബാധ, കവർച്ച, മോഷണം, ആകസ്മികമായ തകരാർ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ പ്രോപ്പർട്ടിക്കും കൂടാതെ/അല്ലെങ്കിൽ അവയിൽ ഉള്ളടങ്ങിയിരിക്കുന്നവയ്ക്കും മൈ ഹോം ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നു. നിങ്ങളുടെ വീട്ടിലെ കലാസൃഷ്ടികൾ, ആഭരണങ്ങൾ, മറ്റ് വിലപ്പെട്ട വസ്തുക്കൾ എന്നിവയ്ക്കും നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു. മുകളിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും വിപത്തുകൾ നിമിത്തം നിങ്ങളുടെ പ്രോപ്പർട്ടി ഒരു നിശ്ചിത കാലയളവിലേക്ക് വാസയോഗ്യം അല്ലാതാവുകയും അതിന് റിപ്പയർ ആവശ്യമായി വരുകയും ചെയ്താൽ പ്രോപ്പർട്ടിയുടെ കേടുപാടുകൾ പരിഹരിക്കുന്നതു വരെ മറ്റൊരു താമസസ്ഥലം വാടകയ്ക്ക് എടുക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കും.
ഹോം ഇൻഷുറൻസ് ക്ലെയിമുകൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ കേടുപാടിനു കാരണമായ വിപത്തിനെ ആശ്രയിച്ചിരിക്കുന്നു, കാരണം അത് തെളിവായി അവതരിപ്പിക്കാൻ കഴിയും. അഗ്നിബാധയാണ് ഉണ്ടാകുന്നതെങ്കിൽ, നിങ്ങൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം ഫയർ ബ്രിഗേഡ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്, അതേസമയം, മോഷണമാണ് നടന്നതെങ്കിൽ, FIR രേഖപ്പെടുത്തുകയും അതിന്‍റെ വിശദാംശങ്ങൾ ഞങ്ങൾക്ക് നൽകുകയും വേണം. ഏതൊരു സാഹചര്യത്തിലും, ക്ലെയിം പ്രോസസ് ചെയ്യാൻ ക്ലെയിം ഫോം ആവശ്യമാണ്.
നിങ്ങളുടെ വീടിനും അതിൽ ഉള്ളടങ്ങിയിരിക്കുന്നവയ്ക്കും വേണ്ടിയുള്ള ഇൻഷ്വേർഡ് തുക, അംഗീകരിച്ച മൂല്യത്തിന്‍റെ അടിസ്ഥാനത്തിലോ പുനസ്ഥാപിക്കുന്നതിൻ്റെ അടിസ്ഥാനത്തിലോ നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിലോ കണക്കാക്കാം.
ഉവ്വ്, പോളിസിയുടെ കാലയളവിൽ നിങ്ങൾക്ക് നിങ്ങളുടെ വീട് ഇൻഷുർ ചെയ്ത തുക വർദ്ധിപ്പിക്കാം, ഒരു എസ്കലേഷൻ ക്ലോസ് തിരഞ്ഞെടുത്ത് 25% ൽ കവിയാത്ത ഒരു അധിക പ്രീമിയം അടയ്ക്കുന്നതിലൂടെ അത് ചെയ്യാം. ഉദാഹരണത്തിന്, SI രൂ. 10 ലക്ഷമാണ്, നിങ്ങൾ 25% എസ്കലേഷൻ ക്ലോസ് തിരഞ്ഞെടുക്കുന്നു. SI ദിവസം തോറും വർദ്ധിക്കുകയും പോളിസിയുടെ അവസാന ദിവസം SI രൂ. 12.5 ലക്ഷം ആകുകയും ചെയ്യും.
കുറിപ്പ്: പുനസ്ഥാപിക്കുന്നതിൻ്റെയും നഷ്ടപരിഹാരത്തിന്‍റെയും അടിസ്ഥാനത്തിൽ SI തിരഞ്ഞെടുക്കുന്ന കെട്ടിടത്തിനു മാത്രമേ എസ്കലേഷൻ ക്ലോസ് ലഭ്യമാകൂ.
ആഭരണങ്ങൾ, കൌതുക വസ്തുക്കൾ, കലാസൃഷ്ടികൾ എന്നിവയ്ക്കുള്ള ഇൻഷ്വേർഡ് തുക നിശ്ചയിക്കുന്നത് മൂല്യനിർണ്ണയത്തിനായി ഗവൺമെൻ്റും ഞങ്ങളും അംഗീകരിച്ച വ്യക്തി സാധനങ്ങളുടെ മൂല്യം നിർണ്ണയിക്കുന്നത് അനുസരിച്ചാണ്.
ഇല്ല, നിങ്ങളുടെ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുമ്പോൾ അല്ലെങ്കിൽ നിലവിലുള്ളപ്പോൾ മാത്രമേ കൌതുകവസ്തുക്കൾ പരിരക്ഷിക്കാനാകൂ.
ഇല്ല, മൈ ഹോം ഇൻഷുറൻസ് പ്ലാനിന് കീഴിൽ ഒരു സൊസൈറ്റിയെയോ കെട്ടിടത്തെയോ മുഴുവനായി പരിരക്ഷിക്കാൻ കഴിയില്ല.
താഴെപ്പറയുന്ന തരം പ്രോപ്പർട്ടികൾ ഞങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല:
· നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടി
· പറമ്പും പുരയിടവും
· ഷോപ്പുകളും മറ്റ് വാണിജ്യ സ്ഥലങ്ങളും
· 'കെട്ടുറപ്പില്ലാത്ത' നിർമ്മിതികൾ
· ഓഫീസുകളായും മാറ്റിയ താമസസ്ഥലങ്ങൾ, തിരിച്ചും
പ്രോഡക്ട് വാങ്ങുമ്പോൾ സെയിൽസ് മാനേജറുടെ പെരുമാറ്റം നല്ല ഒരു അനുഭവമായിരുന്നു.
സെയിൽസ് എക്സിക്യൂട്ടീവ് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു, എന്‍റെ വീടിന് ഏറ്റവും യോജിച്ച പോളിസിയും നിർദ്ദേശിച്ചു. നല്ല പിന്തുണയാണ് ലഭിച്ചത്.
വളരെ കാര്യക്ഷമമായ സേവനവും ഹോം ഇൻഷുറൻസിന്‍റെ പിന്തുണയും.
നിങ്ങളുടെ വീട് സുരക്ഷിതമാക്കുന്നതിന് കേവലം ഒരു ക്ലിക്ക് മതിയാകും.
സമഗ്രമായ സംരക്ഷണത്തിനായി നിങ്ങളുടെ പോളിസി കസ്റ്റമൈസ് ചെയ്യുക
നിങ്ങൾ വാടകയ്ക്ക് നൽകിയ പ്രോപ്പർട്ടി ഏതെങ്കിലും അപകടം മൂലം നശിപ്പിക്കപ്പെടുകയും നിങ്ങളുടെ വാടകക്കാർ ഒഴിഞ്ഞു പോകുകയും ചെയ്തതിനാൽ വാടക ലഭിക്കുന്നത് നിന്നുപോയാൽ, പ്രോപ്പർട്ടി താമസിക്കാൻ അനുയോജ്യമാകുന്നതു വരെ നഷ്ടമാകുന്ന തുക ഞങ്ങൾ നഷ്ടപരിഹാരം നൽകുന്നതാണ്.
അഗ്നിബാധ, വെള്ളപ്പൊക്കം എന്നിവ പോലുള്ള ചില സംഭവങ്ങൾ മൂലം നിങ്ങളുടെ വീടിന് നാശം സംഭവിക്കുകയും നിങ്ങൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയും ചെയ്യേണ്ടിവന്നാൽ, ഗതാഗതത്തിനും പായ്ക്കിംഗിനുമുള്ള ചെലവുകൾക്ക് ഞങ്ങൾ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതാണ്.
നിങ്ങളുടെ വീട് തകർന്നാൽ, അല്ലെങ്കിൽ നിങ്ങളുടെ വീടിന്‍റെയോ വാഹനത്തിന്‍റെയോ താക്കോലുകൾ മോഷ്ടിക്കപ്പെട്ടാൽ, ലോക്ക്സ്മിത്തിന്‍റെ ചെലവുകൾ ഞങ്ങൾ റീഇമ്പേഴ്സ് ചെയ്യും.
ATM ൽ നിന്ന് പണം പിൻവലിച്ച ഉടൻ നിങ്ങൾ കവർച്ചയ്ക്ക് ഇരയാകുകയാണെങ്കിൽ, കവർച്ച ചെയ്യപ്പെട്ട തുകയ്ക്ക് ഞങ്ങൾ നഷ്ടപരിഹാരം നൽകുന്നതാണ്.
നിങ്ങളുടെ വാലറ്റ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, അതിൻ്റെ റീപ്ലേസ്മെന്‍റ് ചെലവും വാലറ്റിൽ ഉണ്ടായിരുന്ന നഷ്ടപ്പെട്ട ഡോക്യുമെന്‍റുകൾക്കും കാർഡുകൾക്കും ഉള്ള അപേക്ഷയുടെ ചെലവും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്.
ഇൻഷുറൻസ് കാലയളവിൽ അപകടത്തിൽപ്പെട്ടും കൂടാതെ/അല്ലെങ്കിൽ പിടിപെട്ട രോഗങ്ങൾ നിമിത്തവും നിങ്ങളുടെ വളർത്തു നായ ചത്തുപോകുകയാണെങ്കിൽ, നിങ്ങളുടെ നഷ്ടത്തിന് ഞങ്ങൾ നിശ്ചിത തുക നൽകുന്നതാണ്.
നിങ്ങൾ പാർപ്പിട ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ താമസിക്കുകയോ ചെയ്യുന്ന സ്ഥലത്തുവെച്ച് ആർക്കെങ്കിലും പരിക്ക് പറ്റുകയോ അല്ലെങ്കിൽ അവരുടെ വസ്തുവകകൾക്ക് കേടുപറ്റുകയോ ചെയ്താൽ, ആ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള ചെലവ് പബ്ലിക് ലയബിലിറ്റി പരിരക്ഷ വഹിക്കുന്നതാണ്.
തൊഴില്‍ കാലയളവില്‍ ഒരു ജീവനക്കാരന് അപകടം സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്താല്‍ ആ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കുന്നതാണ്.
കെട്ടിടത്തിനുള്ള ഇൻഷ്വേർഡ് തുക
അംഗീകൃത മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ
ഇൻഷ്വേർഡ് തുക = മൊത്തം ചതുരശ്ര അടി (സെയിൽ ഡീഡിൽ സൂചിപ്പിച്ചതുപോലെ) * വില/ചതുരശ്ര അടി (നിർദ്ദിഷ്ട ലൊക്കേഷന്)
പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ
കെട്ടിടത്തിൻ്റെ വിസ്തീർണ്ണം (ചതുരശ്ര അടി) * പ്രദേശത്ത് നിലവിലുള്ള നിർമ്മാണ ചെലവ് * (1+തിരഞ്ഞെടുത്ത എസ്കലേഷൻ %)
കെട്ടിടത്തിന്‍റെ നഷ്ടപരിഹാര മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ (ചതുരശ്ര. അടി) * പ്രദേശത്ത് നിലവിലുള്ള നിർമ്മാണ ചെലവ് * (1+തിരഞ്ഞെടുത്ത എസ്കലേഷൻ % ) * (1 – പ്രതിവർഷം 2.5% വെച്ച് ഡിപ്രീസിയേഷൻ x കെട്ടിടത്തിൻ്റെ പഴക്കം, അവസാന ഡിപ്രീസിയേഷൻ നിരക്ക് മൊത്തം 70% ത്തിലും കവിയരുത്).
ഉള്ളടങ്ങിയിരിക്കുന്നവയ്ക്കുള്ള ഇൻഷ്വേർഡ് തുക
പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ
ഇത് ഇൻഷുർ ചെയ്ത വസ്തുക്കൾ അതേ തരത്തിലുള്ളതും അതേ ശേഷിയുള്ളതും ആയ പുതിയ വസ്തു ഉപയോഗിച്ച് റീപ്ലേസ് ചെയ്യുന്നതിൻ്റെ മൂല്യത്തെ പ്രതിനിധീകരിക്കുന്നു (തേയ്മാനവും ഡിപ്രീസിയേഷനും പരിഗണിക്കാതെ തന്നെ).
നഷ്ടപരിഹാരത്തിൻ്റെ അടിസ്ഥാനത്തിൽ
ഇൻഷുർ ചെയ്ത ഇനങ്ങൾക്കു പകരം പുതിയത് വാങ്ങുന്നതിനുള്ള റീപ്ലേസ്മെന്‍റ് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക (പരിഷ്കരണം, തേയ്മാനം, മൂല്യശോഷണം എന്നിവ കണക്കിലെടുക്കാതെ).
ആഭരണങ്ങളുടെയും വിലപ്പെട്ട വസ്തുക്കളുടെയും ഇൻഷ്വേർഡ് തുക
ഗോൾഡ് പ്ലാനിന് രൂ. 2 ലക്ഷം 50 ആയിരം വരെയും ഡയമണ്ട് പ്ലാനിന് രൂ. 5 ലക്ഷം വരെയും പ്ലാറ്റിനം പ്ലാനിന് രൂ. 10 ലക്ഷം വരെയും വിലയുള്ള ആഭരണങ്ങളുടെയും വിലപ്പെട്ട വസ്തുക്കളുടെയും കാര്യത്തിൽ നിങ്ങൾ പൂർണ്ണ വിവരണവും വിപണി മൂല്യവും കാണിക്കുന്ന ഇനങ്ങളുടെ പട്ടിക നൽകണം.
ബജാജ് അലയൻസ് അംഗീകരിച്ച മൂല്യനിർണ്ണയം നടത്തുന്ന വ്യക്തിയുടെ മൂല്യനിർണ്ണയ റിപ്പോർട്ട് നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇൻഷ്വേർഡ് തുക രണ്ട് അടിസ്ഥാനത്തിലായിരിക്കും: മുഴുവൻ ഇൻഷ്വേർഡ് തുകയെ അടിസ്ഥാനമാക്കിയും നഷ്ടപരിധിയെ അടിസ്ഥാനമാക്കിയും.
നഷ്ടപരിധി ഓപ്ഷനിൽ ഇവ ഉൾപ്പെടുന്നതാണ്:
1 മൊത്തം ഇൻഷ്വേർഡ് തുകയുടെ 25%
2 മൊത്തം ഇൻഷ്വേർഡ് തുകയുടെ 40%
കലാസൃഷ്ടികൾ, പെയിന്‍റിംഗ്, കൌതുകവസ്തുക്കൾ എന്നിവയ്ക്കുള്ള ഇൻഷ്വേർഡ് തുക
അംഗീകരിച്ച മൂല്യത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഇൻഷ്വേർഡ് തുക, ബജാജ് അലയൻസ് അംഗീകരിച്ച വ്യക്തി നടത്തിയ മൂല്യനിർണ്ണയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ.
മറ്റ് നാനാതരം പോളിസികൾ വിപണിയിൽ ഉണ്ടെങ്കിലും ഞങ്ങളുടെ പോളിസിയുടെ ചില സവിശേഷതകൾ, സഹപ്രവർത്തകരിൽ നിന്നും എതിരാളികളിൽ നിന്നും ഞങ്ങളെ വ്യത്യസ്തരാക്കുന്നു. എല്ലാത്തിനും ഉപരി, സുരക്ഷയ്ക്കായുള്ള നിങ്ങളുടെ (ഇൻഷുറൻസ് വായിക്കുക) ആവശ്യമാണ് ഞങ്ങളുടെ ആധിപത്യം.
✓ മൈ ഹോം ഇൻഷുറൻസ് ഓൾ റിസ്ക്ക് പോളിസി നിങ്ങൾ വിലപ്പെട്ടതായി കരുതുന്ന നിങ്ങളുടെ വീടിനും അതിനുള്ളിൽ ഉള്ളവയ്ക്കും ഒരു കാലയളവിലേക്ക് പരിരക്ഷ നൽകുന്നു.
✓ ആഭരണങ്ങളോട് നിങ്ങൾക്ക് ആഭിമുഖ്യം ഉണ്ടാകാം. അല്ലെങ്കിൽ കലാസൃഷ്ടികളെ ഇഷ്ടപ്പെടുന്ന ഒരുവനായിരിക്കാം നിങ്ങൾ. ആവശ്യം എന്തായിരുന്നാലും, ഞങ്ങൾ നിങ്ങൾക്ക് ഏതൊരു സാഹചര്യത്തിലും പരിരക്ഷ നൽകുന്നു. ഞങ്ങളുടെ ഓൾ റിസ്ക്ക് ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, നിങ്ങളുടെ ആഭരണങ്ങൾ, കലാസൃഷ്ടികൾ, പെയിൻ്റിംഗുകൾ, കൌതുകവസ്തുക്കൾ, മറ്റ് വിലപ്പെട്ട വ്യക്തിഗത വസ്തുക്കൾ എന്നിവയ്ക്ക് ഒരൊറ്റ പരിരക്ഷയ്ക്കു കീഴിൽ കവറേജ് നേടുക.
കാരണം, അവ ഇൻഷുർ ചെയ്യുന്നത് അടുത്ത തലമുറയ്ക്കായി നിങ്ങളുടെ പൈതൃകം സംരക്ഷിക്കും.
✓ ഒരു നിശ്ചിത കാലയളവിൽ നിങ്ങളുടെ വീട് നിങ്ങളുടെ അഭിരുചിയും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന അനന്യമായ ഐഡന്‍റിറ്റി നേടിയെടുക്കുന്നു. വീട്ടിലെ ഏതു സാധനം സംരക്ഷിക്കണം എന്നു തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതിനാലാണ് ഇൻഷ്വേർഡ് തുക രൂ. 5 ലക്ഷത്തിൽ കവിയുന്നെങ്കിൽ, നിങ്ങളിൽ നിന്ന് ഉള്ളടങ്ങിയിരിക്കുന്ന സാധനങ്ങളുടെ പട്ടിക ഞങ്ങൾ ആവശ്യപ്പെടാത്തത്.
✓ യാത്ര പെട്ടെന്ന് നിങ്ങളുടെ മുൻഗണന പട്ടികയിൽ സ്ഥാനംപിടിച്ചേക്കാം, അത് ബിസിനസിനായാലും ഒഴിവുകാലം ചെലവിടുന്നതിനായാലും. വിലപ്പെട്ട വസ്തുക്കളോ ഉപകരണങ്ങളോ നിങ്ങളുടെ കയ്യിൽനിന്ന് കളഞ്ഞു പോകുകയോ കേടുപറ്റുകയോ ചെയ്താൽ അത് നിങ്ങളെ എത്രമാത്രം തളർത്തിക്കളയുന്ന കാര്യമാണെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾ വിദേശത്ത് ആയിരിക്കുമ്പോഴാണ് തകരാർ സംഭവിക്കുന്നതെങ്കിൽ അതിൻ്റെ വേദന കൂടും. ഈ ചിന്ത മനസ്സിൽ വച്ചുകൊണ്ട്, അല്പം മാത്രം ഉയർന്ന പ്രീമിയം അടച്ചാൽ, നിങ്ങളുടെ ആഭരണങ്ങൾ, വിലപ്പെട്ട വസ്തുക്കൾ, പോർട്ടബിൾ ഉപകരണങ്ങൾ എന്നിവയ്ക്ക് ലോകമെമ്പാടും കവറേജ് ലഭിക്കുന്ന പോളിസി ഞങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
അതുകൊണ്ട് അടുത്ത തവണ നിങ്ങൾ ഒരു യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ, ബജാജ് അലയൻസിനെക്കുറിച്ച് ആലോചിക്കുക.
✓ ഒരു ക്ലെയിം കാരണം പോളിസി അവസാനിക്കുന്ന ഒരു പോളിസി വർഷത്തിൽ ഉള്ളടങ്ങിയിരിക്കുന്നവയ്ക്കുള്ള ഇൻഷ്വേർഡ് തുക മുഴുവനും ഞങ്ങൾ റീസ്റ്റോർ ചെയ്യും. നിങ്ങൾ ഞങ്ങളെ അറിയിക്കുക മാത്രം ചെയ്താൽ മതി. ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം.
✓ ഉള്ളടങ്ങിയിരിക്കുന്ന നിങ്ങളുടെ സാധനങ്ങൾ, ആഭരണങ്ങൾ, പെയിന്‍റിംഗ്, കലാസൃഷ്ടികൾ, കൌതുകവസ്തുക്കൾ, മറ്റ് വിലപ്പെട്ട വസ്തുക്കൾ എന്നിവ അവയുടെ യഥാർത്ഥ മൂല്യത്തേക്കാൾ കുറച്ചാണ് അംഗീകരിച്ച മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇൻഷുർ ചെയ്തിരിക്കുന്നതെങ്കിൽ ശരാശരിയുടെ വ്യവസ്ഥ ഒഴിവാക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
നിങ്ങളുടെ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിന് അധിക മൈൽ പോകാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ!
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായാണ് ഞങ്ങളുടെ ഓൾ റിസ്ക്ക് പോളിസി തയ്യാറാക്കിയിരിക്കുന്നത്. നിസ്സംശയമായും നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെനിന്നും ഇതിനായി സൈൻ അപ്പ് ചെയ്യാൻ കഴിയും.
മൈ ഹോം ഇൻഷുറൻസ് | ബിൽഡിംഗ് ഇൻഷുറൻസ് (ഘടന) | ||||
അംഗീകൃത മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ (ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്) |
പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ (ഫ്ലാറ്റ് / അപ്പാർട്ട്മെന്‍റ് / സ്വതന്ത്രമായുള്ള കെട്ടിടം) |
നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ (ഫ്ലാറ്റ് / അപ്പാർട്ട്മെന്‍റ് / സ്വതന്ത്രമായുള്ള കെട്ടിടം) |
|||
പോർട്ടബിൾ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രഹികൾ | പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ (ജുവല്ലറി, വിലയേറിയ വസ്തുക്കൾ, പെയിന്‍റിംഗ്, കലാസൃഷ്ടികൾ, കൌതുകവസ്തുക്കൾ എന്നിവ ഒഴികെ) | പ്ലാറ്റിനം പ്ലാൻ -I ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് ഇൻഷുറൻസ് - അംഗീകരിച്ച മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ - പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ |
ഡയമണ്ട് പ്ലാൻ -I ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്/ബിൽഡിംഗ്- പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ - പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ |
ഗോൾഡ് പ്ലാൻ -I ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്/ബിൽഡിംഗ് - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ- പഴയതിനു പകരം പുതിയത് എന്ന അടിസ്ഥാനത്തിൽ |
|
---|---|---|---|---|---|
നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ (ജുവല്ലറി, വിലയേറിയ വസ്തുക്കൾ, പെയിന്‍റിംഗ്, കലാസൃഷ്ടികൾ, കൌതുകവസ്തുക്കൾ എന്നിവ ഒഴികെ) | പ്ലാറ്റിനം പ്ലാൻ -II ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് ഇൻഷുറൻസ് - അംഗീകൃത മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ |
ഡയമണ്ട് പ്ലാൻ -II ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്/ബിൽഡിംഗ് - പുനസ്ഥാപിക്കുന്നതിനുള്ള മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ +സാമഗ്രഹികൾ - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ |
ഗോൾഡ് പ്ലാൻ -II ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ്/ബിൽഡിംഗ് - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ + സാമഗ്രഹികൾ - നഷ്ടപരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ |
||
പോർട്ടബിൾ എക്വിപ്മെന്‍റ് പരിരക്ഷ | ഇൻബിൽറ്റ് കവറേജ് : അധിക പ്രീമിയം അടയ്ക്കുമ്പോഴുള്ള ഇന്ത്യ കവറേജ് എക്സ്റ്റൻഷൻ : ലോകമെമ്പാടും | ||||
ജുവല്ലറി, വിലയേറിയ വസ്തുക്കൾ, കൌതുകവസ്തുക്കൾ മുതലായവ. | ജുവല്ലറി, വിലപിടിപ്പുള്ള വസ്തുക്കൾ , കൌതുകവസ്തുക്കൾ, പെയിന്‍റിംഗുകൾ, കലാസൃഷ്ടികൾ | ആഭരണങ്ങൾക്കും വിലയേറിയ വസ്തുക്കൾക്കും: ഇൻബിൽറ്റ് കവറേജ് : അധിക പ്രീമിയം അടയ്ക്കുമ്പോഴുള്ള ഇന്ത്യ കവറേജ് എക്സ്റ്റൻഷൻ : ലോകമെമ്പാടും | |||
അധിക ആനുകൂല്യം | ബദൽ താമസത്തിനുള്ള വാടകയും ബ്രോക്കറേജും | i) മറ്റൊരു താമസസ്ഥലത്തിനുള്ള വാടക a) ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് ഇൻഷുർ ചെയ്ത തുകയുടെ 0.5% അല്ലെങ്കിൽ b) (a), (b) എന്നിവയിൽ ഏതാണ് കുറവ് അതിന്‍റെ യഥാർത്ഥ വാടക പ്രതിമാസം പരമാവധി രൂ.50,000 ന് വിധേയമാണ്, പുനർനിർമ്മാണം പൂർത്തിയാകുന്നതുവരെയുള്ള കാലയളവ് അല്ലെങ്കിൽ 24 മാസം ഏതാണോ കുറവ് അത് ii) ഒരു മാസത്തെ വാടകയിൽ കവിയാത്ത യഥാർത്ഥ ബ്രോക്കറേജ് നൽകേണ്ടതുണ്ട് |
i) മറ്റൊരു താമസസ്ഥലത്തിനുള്ള വാടക a) ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റ് ഇൻഷുർ ചെയ്ത തുകയുടെ 0.3% അല്ലെങ്കിൽ (a), (b) എന്നിവയിൽ ഏതാണ് കുറവ് അതിന്‍റെ ബ്രോക്കറേജ് ഉൾപ്പെടെയുള്ള യഥാർത്ഥ വാടക പ്രതിമാസം പരമാവധി രൂ.35,000 ന് വിധേയമാണ്, പുനർനിർമ്മാണം പൂർത്തിയാകുന്നതുവരെയുള്ള കാലയളവ് അല്ലെങ്കിൽ 24 മാസം ഏതാണോ കുറവ് അത് ii) ഒരു മാസത്തെ വാടകയിൽ കവിയാത്ത യഥാർത്ഥ ബ്രോക്കറേജ് നൽകേണ്ടതുണ്ട് |
- | |
അടിയന്തിര പർച്ചേസുകൾ | രൂ.20,000 അല്ലെങ്കിൽ യഥാർത്ഥ തുക, ഇതിൽ ഏതാണ് കുറവ് അത് | ||||
ശ്രദ്ധിക്കുക | ഇൻഷുർ ചെയ്യാനുള്ള ഓപ്ഷനുകൾ | ഇൻഷുർ ചെയ്തയാൾക്ക് ഫ്ലാറ്റ് / അപ്പാർട്ട്മെന്‍റ് / സ്വതന്ത്രമായുള്ള കെട്ടിടം മാത്രം അല്ലെങ്കിൽ സാമഗ്രഹികൾ മാത്രം അല്ലെങ്കിൽ രണ്ടും ഇൻഷുർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. | |||
പോളിസി കാലയളവ് | പോളിസി കാലയളവിനുള്ള ഓപ്ഷനുകൾ | i) 15/30/60/90/120/150/180/210/240/270 ദിവസം വരെയുള്ള ഹ്രസ്വകാല പോളിസി ii) 1 വർഷം /2 വര്‍ഷം/3 വര്‍ഷം/4 വര്‍ഷം/5 വര്‍ഷം എന്നിങ്ങനെയുള്ള ആനുവൽ പോളിസി (ശ്രദ്ധിക്കുക: എല്ലാ പോളിസികൾക്കും തിരഞ്ഞെടുത്ത എല്ലാ പരിരക്ഷകൾക്കുമുള്ള പോളിസി കാലയളവ് സമാനമായിരിക്കും) |
|||
ആഡ് ഓണ്‍ പരിരക്ഷകൾ | എല്ലാ പ്ലാനുകൾക്കുമുള്ള ആഡ് ഓൺ പരിരക്ഷ | 1) വാടക നഷ്ടം 2) താൽക്കാലിക റീസെറ്റിൽമെന്‍റ് പരിരക്ഷ 3) കീ, ലോക്ക് റീപ്ലേസ്മെന്‍റ് പരിരക്ഷ 4) ATM പിൻവലിക്കൽ മോഷണത്തിനുള്ള പരിരക്ഷ 5) നഷ്ടപ്പെട്ട വാലറ്റ് കവർ 6) ഡോഗ് ഇൻഷുറൻസ് പരിരക്ഷ 7) പബ്ലിക് ലയബിലിറ്റി പരിരക്ഷ 8) ജീവനക്കാരുടെ നഷ്ടപരിഹാര പരിരക്ഷ |
|||
ജ്വല്ലറി, വിലപിടിപ്പുള്ള വസ്തുക്കൾ കൂടാതെ/അല്ലെങ്കിൽ കൌതുകവസ്തുക്കൾ, പെയിന്‍റിംഗുകൾ, കലാസൃഷ്ടികൾ എന്നിവയ്‌ക്കായുള്ള സ്റ്റാൻഡെലോൺ പരിരക്ഷ അവ ഇൻഷുർ ചെയ്തിട്ടില്ലെങ്കിൽ തിരഞ്ഞെടുക്കാനാവില്ല. |
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(25 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനമാക്കി)
നിഷാന്ത് കുമാർ
ഓൺലൈനിൽ ഹോം ഇൻഷുറൻസ് വാങ്ങുന്നതിനുള്ള എളുപ്പവും പ്രയാസരഹിതവുമായ മാർഗ്ഗം.
രവി പുത്രേവു
ഹോം ഇൻഷുറൻസിന്‍റെ വളരെ പ്രൊഫഷണലും, വേഗതയേറിയതും, ലളിതവുമായ ക്ലെയിം പ്രോസസ്!
പ്രഖർ ഗുപ്ത
ബജാജ് അലയൻസ് എക്സിക്യൂട്ടീവുമായി ഞാൻ സംസാരിച്ചു , ഹോം ഇൻഷുറൻസിനെക്കുറിച്ച് അദ്ദേഹം എനിക്ക് വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ