വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
7200+ ക്യാഷ്ലെസ്
നെറ്റ്‌വർക്ക് ഗാരേജുകൾ
സീറോ ഡിപ്രീസിയേഷൻ
പരിരക്ഷ
24/7 സ്പോട്ട്
സഹായം
98% ക്ലെയിം സെറ്റിൽമെന്‍റ്
അനുപാതം
അപകടങ്ങൾ, മോഷണം, പ്രകൃതി ദുരന്തങ്ങൾ പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന ഫൈനാൻഷ്യൽ തകരാറുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് നിങ്ങളും നിങ്ങളുടെ ഇൻഷുററും തമ്മിലുള്ള ഒരു കരാറാണ് കാർ ഇൻഷുറൻസ്.. എല്ലാ കാറിനും ഫോർ വീലർ ഉടമകൾക്കും തേർഡ് പാർട്ടി കാർ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് ഇന്ത്യാ ഗവൺമെന്‍റ് നിർബന്ധമാക്കിയിട്ടുണ്ട്. നിർഭാഗ്യവശാൽ നിങ്ങളുടെ കാർ കാരണമായുണ്ടായ അപകടം മൂലം നിങ്ങൾക്കല്ലാതെ മറ്റ് വ്യക്തികളുടെ ജീവിതത്തിനും സ്വത്തിനും സംഭവിച്ച നാശനഷ്ടങ്ങൾക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു. ഇൻഷുറൻസിന്‍റെ മറ്റൊരു സാധാരണ രീതി കോംപ്രഹെൻസീവ് കാർ ഇൻഷുറൻസ് ആണ്. ഒരു സാമൂഹിക അസ്വസ്ഥത, പ്രകൃതിദുരന്തം, അല്ലെങ്കിൽ മോഷ്ടിക്കപ്പെടുക എന്നിവ മൂലം നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ബാധ്യതകളിൽ ഭൂരിഭാഗവും നികത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു.
*കോംപ്രിഹെൻസീവ് കാർ പോളിസി എന്നാൽ പാക്കേജ് പോളിസി എന്നാണ് അർത്ഥമാക്കുന്നത്, ഇനി മുതൽ പേജിൽ കോംപ്രിഹെൻസീവ് കാർ പോളിസി പരാമർശിച്ചിരിക്കുന്നിടത്തെല്ലാം പാക്കേജ് പോളിസി എന്നാണ് അർത്ഥമാക്കുന്നത്.
ഒരു കാർ ഉടമ എന്ന നിലയിൽ, നിങ്ങൾക്ക് ശരിയായ ഫോർ വീലർ അല്ലെങ്കിൽ കാർ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കാർ ഇൻഷുറൻസിനായി ഓൺലൈനിൽ തിരയുമ്പോൾ, പോളിസിയുടെ സ്വഭാവവും നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക. തടസ്സമില്ലാത്ത പ്രക്രിയയിലൂടെ ഞങ്ങളുടെ സ്വന്തം 4 വീലർ അല്ലെങ്കിൽ കാർ ഇൻഷുറൻസ് നേടാനുള്ള യാത്രയിൽ നിങ്ങളെ സഹായിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഇവിടെയുണ്ട്
നിങ്ങള്‍ കാർ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് ഞങ്ങൾക്കറിയാം! നിങ്ങളുടെ നഗരത്തില്‍ അങ്ങോളമിങ്ങോളം നിങ്ങള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്തിട്ടുണ്ടാകും, യാത്രാപ്രേമം കൊണ്ട് വിദേശത്തും പോയിട്ടുണ്ടാകും! ''ജസ്റ്റ് മാരീഡ്" ആയാലും "ബേബി അബോർഡ്" ആയാലും, വിവാഹ വേളയിലും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് പിറക്കുമ്പോഴും അത് ലോകത്തോട് വിളിച്ചു പറയുന്നതാണ്. ചിലപ്പോഴൊക്കെ, നിങ്ങൾ കുന്നുകളിൽ ക്യാമ്പ് ചെയ്യുമ്പോൾ ഇത് ഒരു താൽക്കാലിക അഭയകേന്ദ്രമായും വർത്തിച്ചിരിക്കാം!
വ്യക്തിത്വത്തിന്‍റെ പ്രകടനം എന്ന നിലയിൽ, നിങ്ങൾ എല്ലായ്പ്പോഴും വാഹനത്തിന് പരമാവധി പരിചരണം നല്‍കിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
എന്നാൽ ജീവിതത്തിന്‍റെ പ്രവചനാതീതമായ സ്വഭാവം മൂലം, അപകടം ഏത് സമയത്തും സംഭവിക്കാമെന്ന് നിങ്ങൾക്കറിയാം. കണക്കനുസരിച്ച്, റോഡ് അപകട സാധ്യതകള്‍ ഒരിക്കലും കൃത്യമായി പ്രവചിക്കാൻ കഴിയില്ല. നിങ്ങളുടെ വാഹനം കൂടുതൽ കാലം റോഡിൽ ഓടിക്കുക, നിങ്ങളുടെ വാഹനത്തിന് അർഹമായ ഏറ്റവും മികച്ച കാർ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് നിക്ഷേപത്തിൽ മികച്ച റിട്ടേൺസ് നേടുക!
അപകടങ്ങൾ ഉണ്ടാകുന്നത് തടയാൻ കഴിയില്ലെങ്കിലും, അപകടം മൂലമുള്ള നഷ്ടത്തിൽ നിന്ന് സംരക്ഷിക്കാന്‍ ഇത് നിങ്ങൾക്ക് സാമ്പത്തിക പരിരക്ഷ നൽകും. ലാളിച്ചു വളര്‍ത്തുന്ന മത്സരക്കുതിരയെ പോലെ, കാറിന് ബെസ്റ്റ് ആക്സസറികളും സ്പെയറുകളും നിങ്ങള്‍ ആഗ്രഹിക്കുക. നിര്‍ബന്ധമായും വേണ്ടവയില്‍ ബെസ്റ്റ് കാർ ഇൻഷുറൻസ് പോളിസി ഉള്‍പ്പെടുത്തുക!
ഓരോ യാത്രയിലും നിങ്ങളുടെ പുഞ്ചിരി കാത്തുസൂക്ഷിക്കുക
ഒരു ക്വോട്ട് നേടുകഓൺലൈനായി കാർ ഇൻഷുറൻസ് വാങ്ങുമ്പോൾ തടസ്സമില്ലാത്ത പ്രക്രിയയ്ക്കായി താഴെ പറയുന്ന ഡോക്യുമെന്‍റുകളുടെ സോഫ്റ്റ് കോപ്പികൾ കയ്യിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക -
നിങ്ങളുടെ കാലഹരണപ്പെട്ട ഫോർ വീലർ ഇൻഷുറൻസ് എത്രയും വേഗം പുതുക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ മനസ്സിലാക്കിയതുപോലെ, സാധുതയുള്ള ഇൻഷുറൻസ് പോളിസി ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമായതിനാൽ നിയമപരമായ സങ്കീർണതകൾ ഒഴിവാക്കുക എന്നതാണ് ഇതിന്‍റെ പ്രാഥമിക കാരണം.
ഇതുകൂടാതെ, നിങ്ങളുടെ കാർ ഇൻഷുറൻസ് ഉടൻ പുതുക്കേണ്ടതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട് –
നിങ്ങളുടെ നോ ക്ലെയിം ബോണസ് ലഭ്യമാക്കാൻ
നിങ്ങളുടെ പോളിസി പുതുക്കിയില്ലെങ്കിൽ, നിങ്ങൾക്ക് യോഗ്യതയുള്ള നോ ക്ലെയിം ബോണസ് നഷ്ടപ്പെടും. നിങ്ങൾക്ക് മികച്ച ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് വർഷങ്ങളോളം നിങ്ങളുടെ ബോണസ് ശേഖരിക്കുന്നു. നിങ്ങൾ പുതുക്കിയില്ലെങ്കിൽ, അവർ നഷ്ടമാകും.
സാമ്പത്തിക ഭാരം
ഒരു കാർ ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ, അപകടങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കാറിന്‍റെ തകരാറുകൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക ഭാരം നിങ്ങൾ വഹിക്കേണ്ടിവരും. നിങ്ങളുടെ കാർ വീണ്ടെടുക്കുന്നതിന് നിങ്ങളുടെ സേവിംഗ്സ് അല്ലെങ്കിൽ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കണം. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഭാരം തടയുന്നതിന്, ഫോർ വീലർ ഇൻഷുറൻസ് പുതുക്കാൻ ശുപാർശ ചെയ്യുന്നു.
നിങ്ങൾക്ക് കഴിയും കാർ ഇൻഷുറൻസ് പുതുക്കുക തടസ്സമില്ലാതെ ഓൺലൈനിൽ ചെയ്യാം.
(16,977 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
സിബ പ്രസാദ് മൊഹന്തി
ഞങ്ങളുടെ സോണൽ മാനേജർ ആണ് വാഹനം ഉപയോഗിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വാഹനം ഉപയോഗ സജ്ജമാക്കുന്നതിന് നിങ്ങൾ ചെയ്ത സമയബന്ധിതവും വേഗത്തിലുള്ളതുമായ നടപടിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ പ്രവർത്തനത്തെ എല്ലാവരും അഭിനന്ദിക്കുന്നു.
രാഹുല്‍
“തിരഞ്ഞെടുക്കാനായി നിരവധി ഓപ്ഷനുകൾ.”
ഒരു പെർഫെക്ഷനിസ്റ്റ് ആയതിനാൽ, എല്ലാത്തിലും മികച്ചത് തന്നെ ഞാൻ ഇഷ്ടപ്പെടുന്നു. എന്‍റെ കാർ ഇൻഷുറൻസ് പോളിസിയും മികച്ചത് ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ആഡ്-ഓണുകളും കോംപ്രിഹെൻസീവ് പ്ലാനുകളും ഉൾപ്പെടെ,...
മീര
“ഒടിഎസ് ക്ലെയിമുകൾ ഒരു അപ്രതീക്ഷിത അനുഗ്രഹമായിരുന്നു.”
ഒരു അപകടം സംഭവിക്കുമ്പോൾ ഞാൻ റോഡിന് നടുവിലായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം എന്‍റെ പ്രതിമാസ ബജറ്റിനെ ബാധിക്കാതെ കാർ സർവീസ് ചെയ്യാനുള്ള വഴികൾ ഞാൻ തേടുകയായിരുന്നു...
ഓരോ വാഹനത്തിനും ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണമെന്ന് 1988-ലെ മോട്ടോർ വാഹന നിയമം അനുശാസിക്കുന്നു. ഇൻഷുറൻസ് പോളിസി നഷ്ടം, അപകടം, മോഷണം, അല്ലെങ്കിൽ മറ്റ് കാര്യങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിച്ച് ഒരു സമ്പൂർണ്ണ പരിരക്ഷ നൽകുന്നു. കൂടാതെ, സഹ യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കും കാർ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകുന്നു.
കാർ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്ന ആദ്യ കുറ്റത്തിന് രൂ. 2000/- പിഴ കൂടാതെ/അല്ലെങ്കിൽ 3 മാസം വരെ തടവ്. ആവർത്തിച്ചുള്ള കുറ്റത്തിന് രൂ. 4000/- കൂടാതെ/അല്ലെങ്കിൽ 3 മാസം വരെ തടവ് ശിക്ഷ ലഭിക്കും.
പാക്കേജ് കാർ ഇൻഷുറൻസ് (കോംപ്രിഹെൻസീവ് കാർ പോളിസി): ഈ ഇൻഷുറൻസ് നിങ്ങളുടെ സ്വന്തം കാറിനും മറ്റ് വാഹനങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ വരുത്തുന്നതുൾപ്പെടെ നിരവധി സംഭവങ്ങൾക്ക് പരിരക്ഷ നൽകുന്നു.
തേര്‍ഡ്-പാര്‍ട്ടി കാര്‍ ഇന്‍ഷുറന്‍സ്: ഇന്‍ഷുര്‍ ചെയ്ത ഡ്രൈവര്‍ മൂലമുണ്ടാകുന്ന അപകടം കാരണം ഉണ്ടായേക്കാവുന്ന നിയമപരമായ ബാധ്യതകള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
ഉപയോഗം അടിസ്ഥാനമാക്കിയുള്ള മോട്ടോർ ഇൻഷുറൻസ്: ഡ്രൈവർമാരെ ഡ്രൈവ് ചെയ്ത കിലോമീറ്ററുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പ്രീമിയം അടയ്ക്കാൻ അനുവദിക്കുന്നു.
മികച്ച ആക്സസബിലിറ്റിക്ക്, ഉപഭോക്താക്കൾക്ക് ടു-വീലർ, കാർ ഇൻഷുറൻസ്, കൊമേഴ്സ്യൽ വെഹിക്കിൾ ഇൻഷുറൻസ് എന്നിവ ഓൺലൈനിൽ ലഭ്യമാക്കാം. വിശദാംശങ്ങൾ സമർപ്പിക്കുന്നതിനുള്ള ലളിതമായ പ്രക്രിയയിലൂടെ നിങ്ങൾക്ക് ഫൈനൽ ക്വോട്ട് ലഭ്യമാക്കാവുന്നതാണ്. എന്നിരുന്നാലും, നിരവധി ഘടകങ്ങളെ ആശ്രയിച്ച് ക്വോട്ടുകൾ വ്യത്യാസപ്പെടാം.
ക്ലെയിം സെറ്റിൽമെന്‍റ് സമയം, അനുപാതം എന്നിവ അടിസ്ഥാനമാക്കി ഒരു പ്രശസ്ത ഇൻഷുറൻസ് ദാതാവിനെ തിരഞ്ഞെടുക്കുക. ഗ്യാരേജ് നെറ്റ്‌വർക്ക്, ക്യാഷ്‌ലെസ് ക്ലെയിമുകൾ, ആക്സസബിലിറ്റി ആനുകൂല്യങ്ങൾ (ഓൺലൈൻ പേമെന്‍റുകളും ക്ലെയിമുകളും) പോലുള്ള അധിക സവിശേഷതകൾക്കായി പരിശോധിക്കുക. നിങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് ദാതാവിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് താരതമ്യ വിശകലനം നടത്തുക.
കാർ ഇൻഷുറൻസ് ഓൺലൈനിൽ ലഭിക്കുന്നതിന് നടപടിക്രമം പിന്തുടരുക:
#1 പുതിയ കാർ ഇൻഷുറൻസിന് "ഒരു ക്വോട്ട് നേടുക" എന്നതിൽ ക്ലിക്ക് ചെയ്യുക
#2 നിലവിലുള്ള പോളിസി പുതുക്കാൻ, പുതുക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
#3 വാഹനവും നിങ്ങളുടെ വിശദാംശങ്ങളും പൂരിപ്പിക്കുക.
#4 ഒരു ക്വോട്ട് തിരഞ്ഞെടുക്കുക.
#5 തുക അടയ്ക്കുക, പിഡിഎഫ് ഫോർമാറ്റിൽ പോളിസി ഇമെയിൽ ചെയ്യുന്നതാണ്.
ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് ഓൺലൈൻ സ്റ്റോറിൽ നിന്നുള്ള ഷോപ്പിംഗിന് സമാനമാണ്. ഉൽപ്പന്ന വ്യത്യാസങ്ങൾ കൂടാതെ ; മുഴുവൻ പ്രക്രിയയും നിങ്ങൾ മറ്റേതെങ്കിലും ഡൊമെയ്‌നുമായി ബന്ധപ്പെട്ടത് പോലെയാണ്. മികച്ച എസ്എസ്എൽ സെക്യൂരിറ്റി സർട്ടിഫിക്കേഷനുകൾ ഉള്ളതിനാൽ, ഡാറ്റ സ്വകാര്യതയും സുരക്ഷയും ഉറപ്പുനൽകുന്നു.
ഓൺലൈൻ കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്ന പ്രക്രിയ അതിവേഗം പൂർത്തിയാകുന്നതാണ്. നിങ്ങളുടെ എല്ലാ ഡോക്യുമെന്‍റേഷനും വിവരങ്ങളും തയ്യാറാണെങ്കിൽ, പ്രോസസ് പൂർത്തിയാക്കാൻ 5 മിനിറ്റിൽ കൂടുതൽ സമയം എടുക്കില്ല. *
ഇത് ഏതാനും മിനിറ്റുകളുടെ കാര്യമാണ്.
നിങ്ങളുടെ ഇൻഷുറൻസ് പോളിസി ബജാജ് അലയൻസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. മാത്രമല്ല ഇത് നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ഉപയോഗിച്ച് ആക്സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും. പോളിസിയുടെ കളർ അല്ലെങ്കിൽ മോണോക്രോം പ്രിന്‍റൌട്ട് വ്യക്തവും ഒറിജിനൽ പകർപ്പായി സ്വീകരിക്കാവുന്നതുമാണ്.
ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ പോളിസി ഡോക്യുമെന്‍റുകളിൽ ഉണ്ട്. നിങ്ങളുടെ കാർ ഇൻഷുറൻസ് കമ്പനി നൽകുന്ന സവിശേഷമായ 10-15 അക്ക നമ്പറാണ് ഇത്. ഇത് സാധാരണയായി ഇൻഷുറൻസ് ഡോക്യുമെന്‍റുകളിൽ അല്ലെങ്കിൽ കമ്പനി നൽകിയ സ്റ്റേറ്റ്‌മെന്‍റുകളിൽ ലഭ്യമാണ്.
നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ പേപ്പർവർക്കിൽ പോളിസിയുടെ ആരംഭ, കാലഹരണ വിവരം അടങ്ങിയിരിക്കുന്നു. അതിന്‍റെ സ്റ്റാറ്റസിനെക്കുറിച്ചുള്ള അപ്ഡേറ്റിനായി, നിങ്ങൾ ആരംഭ തീയതി കാലാകാലങ്ങളിൽ പരിശോധിക്കേണ്ടതുണ്ട്. കാലാവധി കഴിയുന്നതിന് മുമ്പ് അത് പുതുക്കേണ്ടതും അത്യാവശ്യമാണ്.
നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റ് നഷ്‌ടപ്പെട്ടാൽ, 1800-209-0144 മുഖേന കസ്റ്റമർ സർവ്വീസ് പ്രതിനിധിയെ ബന്ധപ്പെടുകയോ അല്ലെങ്കിൽ ബജാജ് അലയൻസ് വെബ്‌സൈറ്റിലെ തത്സമയ ചാറ്റ് പോർട്ടൽ വഴി സന്ദേശം അയയ്ക്കുകയോ ചെയ്ത് ഞങ്ങളെ ഉടൻ അറിയിക്കുക.
ഒരു കാർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ വാങ്ങുമ്പോൾ, ഇതുപോലുള്ള വിവിധ പേമെന്‍റ് രീതികൾ നിങ്ങൾക്ക് ഓഫർ ചെയ്യുന്നതാണ്:
● ഇന്‍റർനെറ്റ് ബാങ്കിംഗ്
● ക്രെഡിറ്റ് കാർഡ് പേമെന്‍റ്
● ഡെബിറ്റ് കാർഡ് പേമെന്‍റ്
● യുപിഐ പേമെന്‍റുള്ള ഓൺലൈൻ വാലറ്റുകൾ
നിങ്ങൾക്ക് മറ്റൊരു പ്ലാനിലേക്ക് മാറാം, പക്ഷേ നിങ്ങളുടെ ഇൻഷുറൻസ് പോളിസി പാതിവഴിയിൽ മാറുന്നത് ശുപാർശ ചെയ്യുന്നില്ല.
ബന്ധപ്പെട്ട രജിസ്‌ട്രേഡ് അതോറിറ്റിയിൽ പ്രൈവറ്റ് കാറായി രജിസ്റ്റർ ചെയ്യുന്ന വാഹനത്തെ പ്രൈവറ്റ് കാർ എന്ന് വിളിക്കുന്നു.
ജനകീയ അഭിപ്രായത്തിന് വിരുദ്ധമായി, ബിസിനസ് ആവശ്യങ്ങൾ ഉൾപ്പെടെ ഗാർഹിക, പാർപ്പിട, സാമൂഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏത് കാറും ഒരു പ്രൈവറ്റ് കാറാണ്. എന്നിരുന്നാലും, ഇൻഷുർ ചെയ്ത വ്യക്തിക്കോ യാത്രക്കാർക്കോ സാധനങ്ങൾ കയറ്റുന്നതിനായി ഒരു കാരിയേജ് ഘടിപ്പിച്ച വാഹനങ്ങൾ പ്രൈവറ്റ് കാറല്ല
ക്ലെയിംസ് ഫ്രീ എക്സ്പീരിയൻസ്, വളണ്ടറി എക്സസ് തിരഞ്ഞെടുക്കൽ, അംഗീകൃത ഓട്ടോമൊബൈൽ അസോസിയേഷൻ അംഗത്വം, അംഗീകൃത ആന്‍റി-തെഫ്റ്റ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നത് എന്നിവ ഉൾപ്പെടെയുള്ള ഡിസ്കൗണ്ടുകളും ഓഫറുകളും പ്രൈവറ്റ് കാർ ഇൻഷുറൻസ് പോളിസി പ്രകാരം ബാധകമാണ്.
സമീപത്തുള്ള മെക്കാനിക്കൽ സഹായം ലഭ്യമാക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ നിങ്ങളുടെ കാർ റോഡിന് നടുവിൽ തകരാറിലാകുകയോ അല്ലെങ്കിൽ ഒരു അപകടം നേരിടുകയോ ചെയ്താൽ, ബജാജ് അലയൻസിന് കീഴിൽ ഇൻഷുർ ചെയ്‌തവർക്ക് റോഡ്‌സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം സേവനങ്ങൾ ലഭ്യമാണ്.
മെക്കാനിക്കൽ ബ്രേക്ക്ഡൌൺ അല്ലെങ്കിൽ അപകടം പോലെ മതിയായ സഹായം ഇല്ലാതെ നിങ്ങൾ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യങ്ങളിൽ.
കാലക്രമേണ, ഏതൊരു വസ്തുവിനും പഴക്കം, തകരാറുകൾ, തേയ്മാനം, ക്ഷതം തുടങ്ങിയ ഘടകങ്ങൾ കാരണം അതിന്‍റെ മൂല്യം നഷ്ടപ്പെടുന്നു. ഇപ്രകാരം കാറിന്‍റെ പണമൂല്യത്തിൽ ഇടിവ് സംഭവിക്കുന്നതിനെ ഡിപ്രിസിയേഷൻ എന്ന് വിളിക്കുന്നു.
ക്ലെയിം പ്രോസസ് നടപ്പിലാക്കുമ്പോൾ, ഓരോ ഇൻഷുറൻസ് കമ്പനിയും അന്തിമ ക്ലെയിം മൂല്യത്തിൽ നിന്ന് ഒരു തുക കുറയ്ക്കുന്നു. കുറയ്ക്കുന്ന തുക വാഹനത്തിന്‍റെ തരം അനുസരിച്ച് വ്യത്യാസപ്പെടുന്നു. കുറച്ച തുകയെ കംപൽസറി ഡിഡക്റ്റബിൾ എന്ന് വിളിക്കുന്നു.
പോളിസി ഉടമ നടപ്പിലാക്കിയ ക്ലെയിമിന്‍റെ പശ്ചാത്തലത്തിൽ നിങ്ങൾ അടയ്ക്കാൻ സമ്മതിക്കുന്നതാണ് ഈ തുക. എന്നിരുന്നാലും, ഈ തുക കംപൽസറിഡിഡക്റ്റബിളിന് പുറമെയാണ്. ഉയർന്ന വളണ്ടറി ഡിഡക്റ്റബിൾ എന്നാൽ കുറഞ്ഞ പ്രീമിയവും നേരേമറിച്ചും എന്നാണ്.
നിങ്ങളുടെ കാർ ഓടിക്കുമ്പോൾ നിങ്ങളുടെ ഡ്രൈവർക്ക് പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്താൽ, ഡ്രൈവർക്ക് അല്ലെങ്കിൽ ഡ്രൈവറുടെ കുടുംബത്തിന് സംഭവിച്ച നഷ്ടം നികത്താൻ നിങ്ങൾ ബാധ്യസ്ഥനാണ്. ബജാജ് അലയൻസിൽ, അധിക പ്രീമിയത്തിൽ നിങ്ങൾക്കായുള്ള ചെലവ് ഞങ്ങൾ പരിരക്ഷിക്കുന്നതാണ്.
ഇൻഷുറൻസ് പോളിസി വാങ്ങുന്ന സമയത്ത് നിങ്ങളുടെ മെമ്പർഷിപ്പ് സ്റ്റാറ്റസ് നിങ്ങൾ വ്യക്തമാക്കിയാൽ നിങ്ങൾക്ക് ഒരു ഡിസ്കൗണ്ട് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്.
1*1*3= പുതിയത്
1*1=rollover
0*0*1= ടിപി റോൾഓവർ
0*0*3=TP പുതിയത്
ഒരു പുതിയ കാറിന്, 3-വർഷത്തെ 1-വർഷ ഓൺ ഡാമേജ് പരിരക്ഷക്ക് പുറമേ കുറഞ്ഞത് 3 വർഷം തേർഡ് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. പഴയ കാറുകൾക്ക്, എന്നിരുന്നാലും, 1-വർഷത്തെ പോളിസി പരിരക്ഷ നിർബന്ധമാണ്.
കാലഹരണപ്പെട്ടതിന് ശേഷം, നിങ്ങൾക്ക് കാറിന്‍റെ സ്വയം പരിശോധന നടത്താനും അവലോകനത്തിനായി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും വിജയകരമായ ഓൺലൈൻ പേമെന്‍റിന് ശേഷം തൽക്ഷണ ഓൺലൈൻ 4-വീലർ ഇൻഷുറൻസ് പോളിസി നേടാനും കഴിയും. എന്നിരുന്നാലും, ഈ ക്രമീകരണം പ്രൈവറ്റ് ഇൻഷുറൻസിന് സാധ്യമാണ്, ടിപി പരിരക്ഷയ്ക്ക് ബാധകമല്ല.
ലേണേർസ് ലൈസൻസ് കൈവശമുള്ളവർക്ക് കാർ ഇൻഷുറൻസ് അത്യാവശ്യമാണ്; ഒരു പുതിയ ഡ്രൈവർ അനിഷ്ട സംഭവങ്ങൾക്ക് ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ലേണേർസ് ലൈസൻസ് ഉടമയ്ക്ക് ഇൻഷുറൻസ് വാങ്ങാൻ കഴിയും, പക്ഷേ പ്രീമിയം ശരാശരിയേക്കാൾ കൂടുതലായിരിക്കും
രാജ്യത്തുടനീളമുള്ള ഉപയോഗത്തിന് കാർ ഇൻഷുറൻസ് പോളിസി ബാധകമാണ്. എന്നിരുന്നാലും, വിലാസ മാറ്റത്തിന്‍റെ കാര്യത്തിൽ, ക്ലെയിം പ്രോസസിംഗിലെ തടസ്സം കുറയ്ക്കുന്നതിന് ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതാണ് നല്ലത്.
ഇൻഷുറൻസ് പരിരക്ഷയിൽ മുൻകൂട്ടി സമ്മതിച്ച തിരുത്തലുകൾ അല്ലെങ്കിൽ മാറ്റങ്ങൾ എന്നിവയുടെ തെളിവായി എൻഡോഴ്സ്മെന്‍റ് പ്രവർത്തിക്കുന്നു. രണ്ട് തരത്തിലുള്ള എൻഡോഴ്സ്മെന്‍റുകളിൽ, പരിരക്ഷയിലെ മാറ്റങ്ങൾക്കായി പ്രീമിയം ബെയറിംഗ് അധിക ഫീസ് ഈടാക്കുന്നു. നേരെമറിച്ച്, നോൺ-പ്രീമിയം ബെയറിംഗ് എൻഡോഴ്സ്മെന്‍റുകളിൽ അതിന് ചാർജ് ഒന്നും ഈടാക്കുന്നില്ല.
പരിമിതമായ മാറ്റങ്ങൾക്കായി നിങ്ങൾക്ക് ഒരു എൻഡോഴ്സ്മെന്‍റ് അഭ്യർത്ഥന ഓൺലൈനിൽ സമർപ്പിക്കാം. ഇതിൽ അഡ്രസ്സ്, കാർ, ആർടിഒ, എൽപിജി അല്ലെങ്കിൽ സിഎൻജി കിറ്റ് ചേർക്കൽ, ആന്‍റി-തെഫ്റ്റ് ഡിവൈസുകൾ, പോളിസി ഉടമയുടെ പേര്, കാറിന്‍റെ എഞ്ചിൻ നമ്പർ അല്ലെങ്കിൽ ചാസിസ് നമ്പർ എന്നിവ ഉൾപ്പെടുന്നു.
കാർ ഇൻഷുറൻസ് പോളിസി പുതുക്കുന്ന സന്ദർഭത്തിൽ പ്രീമിയം തുകയിൽ ചേർക്കുന്ന ഒരു തരം ചെലവാണ് ലോഡിംഗ്. എന്നിരുന്നാലും, പോളിസി ഉടമയുടെ തുടർന്നുള്ള റിസ്ക് കണക്കാക്കിയാണ് ഈ അധിക തുക പ്രയോഗിക്കുന്നത്. റിസ്ക് സാധാരണയേക്കാൾ കൂടുതലാണെങ്കിൽ, ലോഡിംഗ് ചേർക്കുന്നതാണ്.
നോ ക്ലെയിം ബോണസ് ആയി വികസിപ്പിച്ചു, പോളിസി ഉടമകൾ ഒരിക്കലും പോളിസിയിൽ ഒരു ക്ലെയിം സമർപ്പിച്ചിട്ടില്ലെങ്കിൽ ഈ രീതിയിലുള്ള ക്രമീകരണം നൽകും.
നിങ്ങളുടെ കാറിന്‍റെ നിലവിലുള്ള ഇൻഷുറൻസ് പോളിസിയുടെ ട്രാൻസ്ഫർ ഒരു എൻഡോഴ്സ്മെന്‍റിലൂടെ സാധ്യമാണ്. പ്രോസസ് പൂർത്തിയാക്കാൻ, നിങ്ങൾ ആർസി (പഴയ) മറ്റ് ചില അനിവാര്യമായ ഡോക്യുമെന്‍റുകളും സമർപ്പിക്കേണ്ടതുണ്ട്.
എളുപ്പത്തിൽ നിറവേറ്റാവുന്ന ചില നടപടിക്രമങ്ങളിലൂടെ നിങ്ങൾക്ക് നോ ക്ലെയിം ബോണസ് പുതിയ കാർ ഇൻഷുററിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ഇതിനുപുറമെ, ചില ഇൻഷുറൻസ് ദാതാക്കളും NCB-യെ മറ്റൊരു ഇൻഷുറൻസ് ദാതാവിലേക്ക് മാറ്റാൻ അനുവദിക്കുന്നു.
ഉവ്വ്, തീർച്ചയായും. കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള ബന്ധവും നിങ്ങളുടെ ഇന്‍ഷുറര്‍ മുഖേന നേടിയ എൻസിബിയും പ്രകാരം, ഞങ്ങള്‍ നിങ്ങള്‍ക്ക് പുതിയതും മികച്ചതുമായ എൻസിബി ഓഫറുകളും ഡിസ്കൗണ്ടുകളും നല്‍കുന്നതാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
ചില ലളിതമായ ഘട്ടങ്ങളും എളുപ്പമുള്ള പ്രക്രിയകളും ഉപയോഗിച്ച്, നിങ്ങളുടെ കാർ ഇൻഷുറൻസ് ഓൺലൈൻ പോളിസി ഡോക്യുമെന്‍റേഷൻ പൂർത്തിയാകുന്നതാണ്. ഞങ്ങൾക്ക് താരതമ്യേന പേപ്പർവർക്കുകൾ ആവശ്യമില്ല. എന്നാൽ, വിഐആർ ആവശ്യമുള്ള ചില സന്ദർഭങ്ങളിൽ തൃപ്തികരമായ ഡോക്യുമെന്‍റുകൾ പരിശോധിച്ച് ആവശ്യാനുസരണം സമർപ്പിക്കേണ്ടതുണ്ട്.
കസ്റ്റമർ റദ്ദാക്കൽ അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം ഫോർ-വീലർ ഇൻഷുറൻസ് പോളിസി റദ്ദാക്കാം. എന്നിരുന്നാലും, റദ്ദാക്കൽ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം മറ്റൊരു ദാതാവിനെക്കൊണ്ട് ഇൻഷുർ ചെയ്യേണ്ടത് നിർബന്ധമാണ്. ഇത് ഏഴ് ദിവസത്തെ പ്രക്രിയയാണ്, ഇൻഷുററുടെ ഭാഗത്ത് ഒരു പ്രീമിയം കുടിശ്ശിക ഉണ്ടെങ്കിൽ, അത് തിരികെ നൽകും.
പ്രോ-റാറ്റ അടിസ്ഥാനത്തിൽ ചില വ്യവസ്ഥകളുടെയും കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിൽ പ്രീമിയങ്ങൾ റീഫണ്ട് ചെയ്യുന്നതാണ്. കാർ ഇൻഷുറൻസ് പോളിസി റദ്ദാക്കുന്നതിന് മുമ്പ് എല്ലാ ഹ്രസ്വ നിരക്കുകളും കണക്കാക്കാൻ ഞങ്ങൾ നിങ്ങളോട് ശുപാർശ ചെയ്യുന്നു. കാരണം കാർ ഇൻഷുറൻസ് കമ്പനി പോളിസി റദ്ദാക്കിയാൽ മാത്രമേ റീഫണ്ട് സാധ്യമാകൂ.
മോട്ടോർ വാഹന നിയമം, 1988 അനുസരിച്ച്, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകൾക്ക് തടവ് ഒപ്പം/അല്ലെങ്കിൽ പിഴയും ശിക്ഷയായി ലഭിക്കാം. കാർ ഇൻഷുറൻസ് പോളിസി നഷ്ടപ്പെടുന്നതിലൂടെ, നേടിയ എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാകുന്നു.
നിങ്ങളുടെ കാർ ഇൻഷുറൻസ് ഓൺലൈൻ പോളിസി പുതുക്കുന്നതിനുള്ള പ്രക്രിയ വളരെ ലളിതമാണ്. ബജാജ് അലയൻസ് വെബ്സൈറ്റ് സന്ദർശിക്കുക, പുതുക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ പോളിസി പുതുക്കുന്നതിന് ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുക. വാഹന മോഡൽ, വേരിയന്‍റ്, ആർടിഒ, നോ ക്ലെയിം ബോണസ്, പ്ലാൻ തരം എന്നിവയാണ് ആവശ്യമായ ചില വിശദാംശങ്ങൾ.
രാജ്യവ്യാപകമായി ബാധകമായ മോട്ടോർ വാഹന നിയമം 1988-ന് കീഴിലാണ് കാർ ഇൻഷുറൻസ് നിയന്ത്രിക്കുന്നത്. ഇക്കാരണത്താൽ, നിങ്ങൾ വാങ്ങുന്ന ഏത് കാർ ഇൻഷുറൻസ് പോളിസിയും അത് റദ്ദാകുന്ന തീയതിക്ക് മുമ്പായി പുതുക്കിയാൽ ഇന്ത്യയിലുടനീളം ഉപയോഗിക്കാവുന്നതാണ്.
വിവിധ റിസ്കുകൾ കാരണം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നു. ഇതിൽ അപകടം, മോഷണം, അഗ്നിബാധ, ഇടിമിന്നൽ, പേഴ്‌സണൽ ആക്സിഡന്‍റ്, ഭൂകമ്പം, മണ്ണിടിച്ചിൽ, മലവെള്ളം പോലുള്ള ദുരന്തങ്ങൾക്കും തേർഡ് പാർട്ടി ബാധ്യതകൾക്കും ഉള്ള പരിരക്ഷ ഉൾപ്പെടുന്നു.
നിങ്ങള്‍ക്ക് മിനിമം ഇന്‍ഷുറന്‍സ് പരിരക്ഷ ഓഫർ ചെയ്യുന്ന മറ്റൊരു തരം ഇൻഷുറൻസ് പോളിസിയാണ് തേർഡ് പാർട്ടി ഓൺലി പരിരക്ഷ. ടിപിഒ ലഭിക്കുന്നതിന്, നിങ്ങൾക്ക് ഒന്നുകിൽ ഞങ്ങളുടെ ഏജന്‍റുമാരുമായി ബന്ധപ്പെടാം അല്ലെങ്കിൽ ഓൺലൈനിൽ തുടർന്നുള്ള പ്രോസസ് ചെയ്യാം.
കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി പരിരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രസക്തമായ വിശദാംശങ്ങളും ബജാജ് അലയൻസ് വെബ്‌സൈറ്റിലെ പോളിസി പേജിൽ കാണാം. നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് കൂടുതൽ ആഴത്തിലുള്ള ഉൾക്കാഴ്ച ലഭിക്കുന്നതിന്, പോളിസി-നിർദ്ദിഷ്ട വ്യവസ്ഥകൾ അല്ലെങ്കിൽ നിബന്ധനകൾ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
അതെ, വാഹനം സംരക്ഷിക്കുന്നതിന് നിങ്ങൾക്ക് എളുപ്പത്തിൽ ഒരു സ്റ്റാൻഡലോൺ ഓൺ-ഡാമേജ് കാർ ഇൻഷുറൻസ് പോളിസി വാങ്ങാൻ കഴിയും. എന്നിരുന്നാലും, ബജാജ് അല്ലെങ്കിൽ മറ്റേതെങ്കിലും ഇൻഷുററുമായി ഒരു ദീർഘകാല തേർഡ്-പാർട്ടി ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
വാഹനത്തിന്‍റെ തകരാറുകൾ റിപ്പയർ ചെയ്യുന്നത് നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷയേക്കാൾ കുറവാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ, നിങ്ങളുടെ കാർ ഇൻഷുറൻസ് ഓൺലൈൻ പോളിസി വ്യവസ്ഥകൾ അനുസരിച്ച് നിങ്ങളുടെ കേടായ വാഹനം നന്നാക്കാൻ ആവശ്യമായ അധിക തുക നിങ്ങൾ തന്നെ അടയ്ക്കണം.
അപകടം സംഭവിച്ചാല്‍ ഇൻഷുർ ചെയ്ത വ്യക്തിക്ക് ക്ലെയിം ലഭിക്കില്ലാത്ത ചില വ്യവസ്ഥകള്‍ വാഹന ഇൻഷുറൻസ് പോളിസിയിൽ ഉണ്ട്. അത്തരം വ്യവസ്ഥകളെ ഒഴിവാക്കലുകൾ എന്ന് വിളിക്കുന്നു. ക്ലെയിം ചെയ്യുന്നതിനുള്ള നിങ്ങളുടെ കാരണം ഒഴിവാക്കൽ വിഭാഗത്തിൽ ആണെങ്കിൽ, നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല.
ചില അധിക ആനുകൂല്യങ്ങൾക്കും സംരക്ഷണത്തിനും നിങ്ങളുടെ വാഹന ഇൻഷുറൻസ് പോളിസി കസ്റ്റമൈസ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, ആഡ്-ഓൺ പരിരക്ഷകൾ തിരഞ്ഞെടുക്കുക. ബജാജ് അലയൻസിന്‍റെ ആഡ്-ഓൺ പരിരക്ഷകളിൽ 24*7 സ്പോട്ട് അസിസ്റ്റൻസ്, എഞ്ചിൻ പ്രൊട്ടക്ടർ, ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ എന്നിവ ഉൾപ്പെടുന്നു., സീറോ ഡിപ്രിസിയേഷൻ, കൺസ്യൂമബിൾ ചെലവുകൾ, ബാഗേജ് പരിരക്ഷ. ആകസ്മികമായ മെഡിക്കൽ ചെലവ്.
അപകടത്തിന് ശേഷം, കമ്പനി രൂപകൽപ്പന ചെയ്ത സ്റ്റാൻഡേർഡ് മോട്ടോർ പരിരക്ഷ പ്രകാരം. നഷ്ടങ്ങളുടെ ചില ഭാഗത്തിന് പരിരക്ഷ ലഭിക്കുന്നില്ല. വാഹനത്തിന്‍റെ വില വർദ്ധന, സാങ്കേതിക പുരോഗതി എന്നിവയ്ക്കൊപ്പം, ആഡ്-ഓൺ കവറിലൂടെ ഈ ഭാഗം അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണ്.
ഒരു ഡ്രൈവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന സംഭവങ്ങൾക്ക് ഞങ്ങളുടെ പോളിസി പരിരക്ഷ നൽകുന്നുണ്ടെങ്കിലും, ഇത് കൂടാതെ, ഒരു പ്രത്യേക പ്രദേശം അല്ലെങ്കില്‍ മേഖല, കാറിന്‍റെ തരം മുതലായവയ്‌ക്ക് മാത്രമായുള്ള ചില സാഹചര്യങ്ങളുണ്ട്.
ആഡ്-ഓൺ പരിരക്ഷകൾ എല്ലായ്‌പ്പോഴും നിങ്ങളുടെ കാറിന്‍റെ നിലവിലുള്ള ഇൻഷുറൻസിനോടൊപ്പം ചേർത്തിരിക്കുന്നു. അതിനാൽ, ബജാജ് അലയൻസിൽ നിന്ന് ഒരു പോളിസി പരിരക്ഷ വാങ്ങാതെ നിങ്ങൾക്ക് ആഡ്-ഓണുകൾ വാങ്ങാൻ കഴിയില്ല.
ആഡ്-ഓൺ പരിരക്ഷകൾ ഒരു അധിക സുരക്ഷ നൽകുകയും അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലം ഉണ്ടാകുന്ന അധിക ചെലവിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. അവയുടെ പ്രാധാന്യം കണക്കിലെടുത്ത്, നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയിൽ ആഡ്-ഓൺ പരിരക്ഷ വാങ്ങുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല.
കാർ ഓടിക്കുന്ന വ്യക്തിയെ ഇൻഷുർ ചെയ്യുന്നതിന്, നിങ്ങളുടെ കാറിനായുള്ള കോംപ്രിഹെൻസീവ് പോളിസിക്ക് പുറമേ പ്രീമിയം പേഴ്സണൽ ഗാർഡ് പോളിസി ഉൾപ്പെടെ കാർ ഇൻഷുറൻസ് പോളിസി വാങ്ങേണ്ടതുണ്ട്. ഇത് കാറിനും ഡ്രൈവറിനും സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് 360° പരിരക്ഷ നല്‍കുന്നു.
പേഴ്സണൽ ആക്‌സിഡന്‍റ് പോളിസി അല്ലെങ്കിൽ പ്രീമിയം പേഴ്സണൽ ഗാർഡ് യാത്രക്കാർക്ക് പോളിസി പരിരക്ഷ നൽകാനുള്ള ഓപ്ഷൻ നിങ്ങൾക്ക് നൽകുന്നു. ഡ്രൈവറിനു പുറമേ, 1 3 യാത്രക്കാരെ ഇൻഷുർ ചെയ്യാൻ ഈ പോളിസിക്ക് കഴിയും.
എഞ്ചിന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് എഞ്ചിൻ പ്രൊട്ടക്ടർ ആഡ്-ഓൺ നിങ്ങൾക്ക് പോളിസി കവറേജ് നൽകുന്നു. കാർ ഇൻഷുറൻസ് ഓൺലൈൻ പ്രീമിയത്തിൽ ഒരു ചെറിയ തുക കൂടി ചേർത്ത്, എഞ്ചിൻ റിപ്പയർ ചെലവിൽ നിന്ന് നിങ്ങൾക്ക് പരിരക്ഷ നൽകുന്ന അധിക കവറേജ് നേടാനാകും.
ഒരു അപകടം മൂലം ഉണ്ടായ വൈദ്യുത അഗ്നിബാധയാണെങ്കിൽ, അതിന് കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നതാണ്.
ഒരു ബമ്പർ ടു ബമ്പർ ഇൻഷുറൻസ് പോളിസി കാറിന്‍റെ ഡിപ്രിസിയേഷൻ അവഗണിക്കുകയും തകരാർ അല്ലെങ്കിൽ മൊത്തം നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ വിപണി മൂല്യത്തിൽ കാറിന്‍റെ സമ്പൂർണ്ണ നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ പോളിസി കവറേജ് ഉയർന്ന പ്രീമിയം ഈടാക്കുന്നു.
കാറിനുള്ളിൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ അപ്ലയൻസസുകളും ഇലക്ട്രോണിക് ആക്സസറികളാണ്. നോൺ-ഇലക്ട്രിക്കൽ ആക്സസറികളിൽ കാർ സീറ്റ് കവറുകൾ, വീൽ കവറുകൾ, മാറ്റുകൾ, മറ്റുള്ളവ എന്നിവ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് പ്രീമിയത്തിന് പുറമെ അധിക പ്രീമിയം നൽകിയാൽ രണ്ട് തരം ആക്സസറികൾക്കും പരിരക്ഷ ലഭിക്കും.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കമ്പനി അല്ലെങ്കിൽ നിർമ്മാതാവ് ഫിറ്റ് ചെയ്ത എൽപിജി അല്ലെങ്കിൽ സിഎൻജി കിറ്റുകൾ മാത്രം ഉൾപ്പെടുന്നു. ആർസിയിൽ പരാമർശിച്ചിട്ടില്ലാത്ത കിറ്റിന് ബജാജ് അലയൻസ് ഫോർ വീലർ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതല്ല.
ഫോർ വീലർ ഇൻഷുറൻസ് ദാതാവിലേക്ക് ഔദ്യോഗികമായി അഭ്യർത്ഥിച്ച് സ്ഥാപിക്കുന്ന ഏത് തരത്തിലുള്ള അധിക ആക്സസറികൾക്കും ഇൻഷുറൻസ് പോളിസി കവറേജ് ലഭിക്കും. എന്നിരുന്നാലും, അധിക കവറേജ് ഉയർന്ന പ്രീമിയത്തിന് ഇടയാക്കും.
അതെ, ഒരൊറ്റ കാറിന് രണ്ട് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത് സാധ്യവും നിയമപരവുമാണ്. എന്നിരുന്നാലും, ഒരു കാർ ഇൻഷുറൻസ് ഓൺലൈൻ ദാതാവ് ഒരു വാഹനം രണ്ടുതവണ ഇൻഷുർ ചെയ്യില്ല, അതിനാൽ, നിങ്ങൾ രണ്ടാമത്തെ പോളിസി മറ്റൊരു ദാതാവിൽ നിന്ന് വാങ്ങേണ്ടതുണ്ട്. രണ്ട് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത് ശുപാർശ ചെയ്യുന്നില്ല.
തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് മറ്റ് ബാധിക്കപ്പെട്ട കക്ഷിക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നു, എന്നാല്‍ ഒരു കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പോളിസി ഒരു അപകടം സംഭവിക്കുമ്പോള്‍ പ്രാഥമിക പോളിസി ഉടമയുടെ (നിങ്ങള്‍) നഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കും. അഗ്നിബാധ, മോഷണം, അപകടങ്ങൾ, ഭൂകമ്പം മുതലായ സന്ദർഭങ്ങളിൽ കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തുന്നു.
ഇല്ല, ഇൻഷുറൻസ് പ്രീമിയം ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്ക്കുന്നത് സാധ്യമല്ല. നിങ്ങൾ ഒരു കാർ ഇൻഷുറൻസ് പോളിസി വാങ്ങുകയാണെങ്കിൽ, മുഴുവൻ പ്രീമിയം തുകയും ഒറ്റത്തവണയായി നിക്ഷേപിക്കേണ്ടത് നിർബന്ധമാണ്. ഒരു ഇൻഷുറൻസ് ദാതാവും ഇൻസ്റ്റാൾമെന്‍റുകളിൽ പ്രീമിയം സ്വീകരിക്കുന്നതല്ല.
അതെ, നിങ്ങളുടെ കാർ മോഡൽ നിങ്ങളുടെ കാർ ഇൻഷുറൻസിന്‍റെ സ്വീകാര്യമായ അന്തിമ മൂല്യത്തെ ബാധിക്കുന്നു. കാരണം, നിങ്ങളുടെ കാറിന്‍റെ ബ്രാൻഡും മോഡലും അതിന്‍റെ വില തീരുമാനിക്കുകയും നിങ്ങളുടെ പോളിസിയിലെ ഇൻഷുർ ചെയ്ത തുക കാറിന്‍റെ വിലയെ ആശ്രയിക്കുകയും ചെയ്യുന്നു.
അതെ, ലൊക്കേഷൻ ഫോർ വീലർ ഇൻഷുറൻസ് പ്രീമിയത്തിൽ സ്വാധീനം ചെലുത്തും. നിങ്ങൾ രാജ്യത്ത് ജനസാന്ദ്രത കൂടിയ പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ, അപകട സാധ്യത കൂടുതലാണ്. അതിനാൽ, നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തിന്‍റെ തുക അത്തരം നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് അനുപാതമായിരിക്കും.
നിങ്ങൾ കാർ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, വിവിധ ഘടകങ്ങൾ കാരണം അന്തിമ ക്വോട്ട് വ്യത്യാസപ്പെടാം. അതിൽ പ്രധാനപ്പെട്ടത് ഇനിപ്പറയുന്നവയാണ്:
● കാറിന്‍റെ മോഡലും നിർമ്മാണവും
● കാറിന്‍റെ പഴക്കം
● ഐഡിവി (ഇൻഷുർ ചെയ്ത പ്രഖ്യാപിച്ച മൂല്യം)
● ആഡ്-ഓൺ കവറുകൾ
● ഫോർ വീലർ ഇൻഷുറൻസ് പരിരക്ഷയുടെ തരം
● നോ-ക്ലെയിം ബോണസ്
● ഭൂമിശാസ്ത്രപരമായ സ്ഥാനം
● ക്യൂബിക് കപ്പാസിറ്റി
കാർ ഇൻഷുറൻസ് പ്രീമിയം കണക്കാക്കുന്നതിനുള്ള നടപടിക്രമം വളരെ ലളിതമാണ്. ബജാജ് അലയൻസ് വെബ്സൈറ്റ് സന്ദർശിച്ച് കാർ നിർമ്മാതാവ്, മോഡൽ, കാറിന്‍റെ പഴക്കം, ലൊക്കേഷൻ, ഇൻഷുറൻസ് പരിരക്ഷ പോലുള്ള ഏതാനും ചില വിവരങ്ങൾ സമർപ്പിക്കുക. വെബ്സൈറ്റ് നിങ്ങൾക്കായി പ്രീമിയം തുക കണക്കാക്കും.
അതെ, നിങ്ങൾ കുറഞ്ഞ ഐഡിവി തിരഞ്ഞെടുത്താൽ നിങ്ങളുടെ കാർ ഇൻഷുറൻസിന്‍റെ പ്രീമിയം കുറവായിരിക്കും. എന്നിരുന്നാലും, അത് ശുപാർശ ചെയ്യുന്നില്ല. കുറഞ്ഞ ഐഡിവി നിങ്ങളുടെ കാറിന് കുറഞ്ഞ പ്രീമിയത്തിലേക്ക് നയിക്കും, എന്നാൽ മോഷണം അല്ലെങ്കിൽ മൊത്തം നഷ്ടം സംഭവിച്ചാൽ, നിങ്ങളുടെ കാറിന് ശരിയായ മാർക്കറ്റ് മൂല്യം ലഭിക്കില്ല.
ഫോർ വീലർ ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ഓൺലൈൻ പേമെന്‍റ് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ്. ഇതിന് പുറമേ, നിങ്ങളുടെ കാർ ഇൻഷുറൻസ് പ്രീമിയം ഓൺലൈനിൽ അടയ്ക്കാവുന്ന വിവിധ രീതികളുണ്ട്:
● ഇന്‍റർനെറ്റ് ബാങ്കിംഗ്
● ഡെബിറ്റ് കാർഡ്
● ക്രെഡിറ്റ് കാർഡ്
● യുപിഐ
ക്ലെയിം ഉന്നയിച്ചിട്ടില്ലെങ്കിൽ, NCB ഫീച്ചർ പ്രകാരം കാർ ഇൻഷുറൻസ് പ്രീമിയം വർഷത്തിന് ശേഷം ഒരു നിശ്ചിത ശതമാനം വരെ കുറഞ്ഞേക്കാം. ഒരേ കമ്പനിയുമായുള്ള ദീർഘകാല ഇൻഷുറൻസ് പോളിസിയിൽ ഇത് ഒരു പ്രയോജനകരമായ ഘടകമാണെന്ന് തീർച്ചയായും തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രീമിയത്തിലെ വർദ്ധനവ് ആവശ്യങ്ങൾക്ക് വിധേയമാണ്, ഇത് പ്രധാനമായും താങ്ങാനാവുന്ന പരിധിയിൽ വരും. നിങ്ങളുടെ വാഹന തരം, മോഡൽ, പ്രായം മുതലായവയ്ക്ക് അനുയോജ്യമായ ആനുകൂല്യങ്ങളും ഘടകങ്ങളും എല്ലാം ചേർത്ത് ഞങ്ങൾ ഫോർ വീലർ ഇൻഷുറൻസ് പോളിസി സേവനങ്ങൾ നൽകുന്നു. നിങ്ങൾക്ക് അതനുസരിച്ച് തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ഒരൊറ്റ ഇൻഷുററെ തന്നെ വർഷങ്ങളോളം ഉപയോഗിക്കുന്നത് നിങ്ങൾക്ക് പ്രീമിയം കിഴിവ് നൽകില്ല. ഇത് സ്ഥാപന നയത്തിൽ ഉൾപ്പെടുന്നതല്ല, എന്നാൽ ഗുണകരമാകുന്ന മറ്റ് ആനുകൂല്യങ്ങൾ ഞങ്ങൾ ഓഫർ ചെയ്യുന്നു.
നിങ്ങളുടെ സ്വന്തം ഇൻസ്റ്റാൾ ചെയ്ത ആന്‍റി-തെഫ്റ്റ് ഡിവൈസിനൊപ്പം വാഹനത്തിന് ഒരു അധിക സുരക്ഷാ കവചം നൽകുന്നു. ARAI അത് അംഗീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ പോളിസി സമഗ്രത മെച്ചപ്പെടുത്തുകയും താരതമ്യേന കുറഞ്ഞ കാർ ഇൻഷുറൻസ് പ്രീമിയവും മറ്റ് അധിക ഓഫറുകളും ഡിസ്കൗണ്ടുകളും നിങ്ങൾക്ക് ആസ്വദിക്കുകയും ചെയ്യാം.
ARAI അംഗീകൃത ആന്‍റി-തെഫ്റ്റ് അലാറം, ലോക്കിംഗ് സിസ്റ്റങ്ങൾക്ക് പ്രത്യേക കിഴിവുകൾ ഉണ്ട്. സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതോടെ, ഇൻഷുറൻസ് കമ്പനിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി കാർ ഇൻഷുറൻസ് പോളിസി പ്രീമിയത്തിൽ കിഴിവ് ലഭിക്കുന്നു. അതിനാൽ നിങ്ങൾക്ക് ഡിസ്കൗണ്ടിന് യോഗ്യതയുണ്ട്.
ജനറൽ പ്രൈവറ്റ് കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് കാറുകൾക്കായി കാർ ഇൻഷുറൻസ് വാങ്ങുകയാണെങ്കിൽ Insurance Regulatory and Development Authority of India 15% കിഴിവിൽ പ്രീമിയം നിരക്കുകൾ അനുവദിച്ചിട്ടുണ്ട്. ഇത് പുതിയ തേർഡ് പാർട്ടി പരിരക്ഷ പ്രീമിയം നിരക്കിലാണ്.
വളരെ കുറച്ച് 4 വീലര്‍ ഇന്‍ഷുറന്‍സ് ദാതാക്കള്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സിൽ വികലാംഗർക്ക് പ്രത്യേക ഡിസ്കൗണ്ടുകള്‍ ഓഫർ ചെയ്യുന്നു. അടിസ്ഥാന മെഡിക്കൽ ചികിത്സകൾക്ക് പരിരക്ഷ ലഭിക്കുന്ന വിവിധ പദ്ധതികൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.
നിങ്ങൾ 4 വീലർ ഇൻഷുറൻസിൽ ക്ലെയിം ഉന്നയിക്കാൻ ആഗ്രഹിക്കുമ്പോൾ ഞങ്ങളെ അറിയിക്കുക, ഓരോ ഘട്ടത്തിലും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്. ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുക, അല്ലെങ്കിൽ നിങ്ങൾക്ക് ലഭ്യമായ നമ്പറിൽ നിങ്ങളുടെ ഇൻഷുറൻസ് ഏജന്‍റിനെ നേരിട്ട് ബന്ധപ്പെടുക. ആവശ്യമായ എല്ലാ ഘട്ടങ്ങൾക്കും വിശദമായ മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്.
ഒരു ഇൻഷുറൻസ് ക്ലെയിം ആരംഭിക്കുന്നതിനുള്ള ഘട്ടങ്ങൾ:
1 നിങ്ങളുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങളെ അറിയിക്കാൻ നിങ്ങളുടെ കാർ ഇൻഷുറൻസ് കമ്പനിയെയോ ഏജന്‍റിനെയോ ബന്ധപ്പെടുക.
2 വിവരങ്ങളുടെ സ്രോതസ്സ് ഇമെയിൽ, കോൾ, ടെക്സ്റ്റ് അല്ലെങ്കിൽ ഓൺലൈൻ അപേക്ഷ ആകാം.
3 ഒരു അപേക്ഷ ഫയൽ ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ഞങ്ങൾക്ക് നൽകുക.
ഇൻഷുർ ചെയ്ത വാഹനത്തിന് തകരാർ സംഭവിക്കുന്ന അതേ ദിവസം തന്നെ ക്ലെയിമുകൾ രജിസ്റ്റർ ചെയ്തിരിക്കണം. 4 വീലർ ഇൻഷുറൻസ് കമ്പനിയെ ഉടനടി അറിയിക്കുന്നത് വളരെ നല്ലതാണ്. ഒരു ഓൺലൈൻ പ്രക്രിയയിലൂടെ ക്ലെയിം അപേക്ഷ പൂർത്തിയാക്കുക, തുടർന്ന് ഞങ്ങൾ സഹായിക്കുന്നതാണ്.
കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതെ നിങ്ങളുടെ വാഹനം അപകട സ്ഥലത്ത് നിന്ന് മാറ്റരുത്. ക്ലെയിമിന് സാധുതയുള്ള തെളിവിന് വേണ്ടി ചിത്രങ്ങൾ എടുക്കുക. നിങ്ങൾ വാഹനം നീക്കുകയാണെങ്കിൽ, അത് നടപടിക്രമം സങ്കീർണ്ണമാക്കാം.
മറ്റൊരാൾ നിങ്ങളുടെ വാഹനം ഓടിക്കുമ്പോഴും പോളിസിയുടെ സാധാരണ നിയമങ്ങൾ ബാധകമാണ്. അപകടം പോലീസിനെ അറിയിച്ചതിന് ശേഷം അതിവേഗം നിങ്ങളുടെ ഏജന്‍റിനെ അറിയിക്കുക, അതിലൂടെ കാർ ഇൻഷുറൻസ് ഓൺലൈൻ ക്ലെയിം പ്രോസസ് ചെയ്യാൻ കഴിയും. അപകടം രേഖപ്പെടുത്തുന്നത് നടപടിക്രമത്തിൽ സഹായകരമാകുന്നു.
1 മോഷണ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പോലീസ് ഡിപ്പാർട്ട്മെന്‍റിൽ FIR ചെയ്യുക.
2 ഓൺലൈൻ 4 വീലർ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും ആവശ്യമായ ഡോക്യുമെന്‍റുകൾക്കൊപ്പം ക്ലെയിം ഫോം സമർപ്പിക്കുകയും ചെയ്യുക.
3 നിങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്ന ഏജന്‍റുമാർ നടപടിക്രമം തുടർന്ന് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും.
ക്ലെയിം ഫോം, പോളിസി നമ്പർ, 4 വീലർ ഇൻഷുറൻസിന്‍റെ വിശദാംശങ്ങൾ, പോളിസി പരിരക്ഷ/ഇൻഷുറൻസിന്‍റെ നോട്ട് കോപ്പി, അപകടം സംഭവിക്കുന്ന സമയത്ത് ഓടിക്കുന്ന വ്യക്തിയുടെ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ആർടിഒ അറിയിപ്പ് തെഫ്റ്റ് ആപ്ലിക്കേഷൻ, റിപ്പയർ ചെയ്തതിന്‍റെ ബില്ലുകൾ, റിപ്പയർ ചെയ്തതിന്‍റെ പേമെന്‍റ് രസീതുകൾ, പ്രോസസിന് ആവശ്യമായ മറ്റ് ഡോക്യുമെന്‍റുകൾ എന്നിവ.
അപകടത്തിന് തൊട്ടുപിന്നാലെ. പൊലീസിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കുന്നത് പ്രക്രിയയുടെ ആദ്യപടിയാണ്. വാഹനത്തിന് അപകടം അല്ലെങ്കിൽ മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ ഇത് നിർബന്ധമാണ്. ഏത് സാഹചര്യത്തിലും, നിങ്ങളുടെ കാർ ഇൻഷുറൻസ് ഓൺലൈൻ പോളിസി നിങ്ങളുടെ കൈയിലോ അല്ലെങ്കിൽ വാഹനത്തിലോ സൂക്ഷിക്കുക, നിങ്ങളുടെ ഓൺലൈൻ ഫോർ വീലർ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക.
ചെറിയ തകരാർ ക്ലെയിം ചെയ്തില്ലെങ്കിൽ, അധിക ബോണസ് അല്ലെങ്കിൽ ഡിസ്കൗണ്ട് അടുത്ത വർഷത്തെ എൻസിബിയിൽ ശേഖരിക്കുന്നു. ഇത് നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയിൽ പ്രീമിയത്തിൽ ഇളവും കുറഞ്ഞ റിപ്പയർ തുകയും നൽകുന്നു. ഇത് ദീർഘകാലം നിങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ്.
പോളിസി കാലഹരണപ്പെട്ടതിന് ശേഷവും ക്ലെയിം പരിശോധിക്കും, കാരണം സംഭവം നടന്നത് കാർ ഇൻഷുറൻസ് പോളിസിയുടെ സമയപരിധിക്കുള്ളിലാണ്. ക്ലെയിമിന് ഇൻഷുറൻസ് കമ്പനിയിൽ സാധുതയുള്ളതിനാൽ ക്ലെയിം പ്രോസസിന് നിങ്ങൾക്ക് യോഗ്യതയുണ്ട്.
ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി ഓൺലൈൻ കാർ ഇൻഷുറൻസ് പോളിസിയുടെ പരിധിയെയും തരത്തെയും ആശ്രയിച്ചിരിക്കുന്നു. ചെറിയ തകരാറിന്‍റെ ക്ലെയിമിനുള്ള പ്രക്രിയ ലളിതമാണ്, അതേ ദിവസം സെറ്റിൽ ചെയ്യാവുന്നതാണ്. കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക്, ഡോക്യുമെന്‍റുകളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി നടപടിക്രമങ്ങളിൽ കാലതാമസം നേരിടാം.
തിരഞ്ഞെടുത്ത ഗ്യാരേജുകളുമായുള്ള സഹകരണത്തോടൊപ്പം, മിക്ക ഇൻഷുറൻസ് കമ്പനികളും ക്യാഷ്‌ലെസ് കാർ ഇൻഷുറൻസ് പോളിസികൾ നൽകുന്നു. ഈ തരത്തിലുള്ള പോളിസി പ്രകാരം അറ്റകുറ്റപ്പണികൾക്കായി ഇൻഷുറൻസ് കമ്പനി നേരിട്ട് ഗ്യാരേജിന് പണം നൽകുന്നു. എന്നാൽ പോളിസിക്ക് കീഴിൽ പരിരക്ഷ ഇല്ലാത്തവയ്ക്ക് നിങ്ങൾ പണം നൽകേണ്ടതാണ്.
നിങ്ങൾ നിലവിലുള്ള നഗരത്തിലെ ഞങ്ങളുടെ ഗ്യാരേജുകൾ കണ്ടെത്തുന്നത് ലളിതമായ പ്രക്രിയയാണ്:
1 ഞങ്ങളുടെ വെബ്സൈറ്റിലേക്ക് പോകുക
2 ഓപ്ഷൻ മെനുവിലേക്ക് പോകുക > ലെവൽ 1 ഓപ്ഷനിലേക്ക് പോകുക > ബ്രാഞ്ച് ലൊക്കേറ്റർ തിരഞ്ഞെടുക്കുക
3 ബ്രാഞ്ച് അലയൻസ് ലൊക്കേറ്റർ തിരഞ്ഞെടുക്കുക > ഒരു നെറ്റ്‌വർക്ക് ഗ്യാരേജ് തിരഞ്ഞെടുക്കുക> ബജാജ് അലയൻസ് മാപ്പ് തിരഞ്ഞെടുക്കുക
നിങ്ങളുടെ പിൻ കോഡ് തിരഞ്ഞെടുക്കുക, ഞങ്ങളുടെ ഗ്യാരേജുകൾ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുന്നതാണ്.
നിങ്ങൾക്ക് തിരഞ്ഞെടുത്ത ഗ്യാരേജുകളിൽ നിങ്ങളുടെ ചെലവുകൾ ഞങ്ങൾ റിഇംബേഴ്സ് ചെയ്യുന്നതാണ്. എന്നിരുന്നാലും, ഞങ്ങളുടെ നെറ്റ്‌വർക്കിലെ ഗ്യാരേജുകൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് ഞങ്ങളുടെ സഹായം ആവശ്യമാണെങ്കിൽ, ഗ്യാരേജ് തിരഞ്ഞെടുക്കാൻ ഞങ്ങളുടെ ടീം സഹായിക്കുന്നതാണ്.
വാഹനത്തിൽ നടത്തിയ അറ്റകുറ്റപ്പണികൾക്ക് വേണ്ടി സ്വയം പണമടച്ചതിന് ശേഷം ഉപഭോക്താവ് ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്ന പ്രക്രിയയാണ് റിഇമ്പേഴ്സ്മെന്‍റ് ക്ലെയിം. കാർ ഇൻഷുറൻസ് കമ്പനിയിൽ ഉപഭോക്താവ് സമർപ്പിച്ച ഇൻവോയ്സുകളെ അടിസ്ഥാനമാക്കി ക്ലെയിം തുക റീഇമ്പേഴ്സ് ചെയ്യുന്നു.
ഒന്നാമതായി പോലീസിനെ അറിയിക്കുകയും നിങ്ങൾക്ക് കഴിയുമെങ്കിൽ സാഹചര്യം രേഖപ്പെടുത്തുകയും ചെയ്യുക. ഒരു അപകടമുണ്ടായാൽ, വാഹനം അതിന്‍റെ സ്ഥാനത്ത് നിന്ന് മാറ്റരുത്. പരിശോധിക്കാൻ ഏജന്‍റിനെയോ കാർ ഇൻഷുറൻസ് കമ്പനിയെയോ അറിയിക്കുക. ക്ലെയിം അനുസരിച്ച് അഭ്യർത്ഥിച്ച ഡോക്യുമെന്‍റുകൾ സമർപ്പിക്കണം.
ഫോർ വീലർ ഇൻഷുറൻസ് പോളിസിയിൽ പറഞ്ഞിരിക്കുന്ന ഇൻഷ്വർഡ് ഡിക്ലേർഡ് വാല്യു അഥവാ വാഹനത്തിന്‍റെ ഐഡിവിയുടെ 75%-ക്കാൾ നിങ്ങളുടെ വാഹന തകരാറിന്‍റെ പണ വ്യാപ്തി കൂടുതലുള്ള സാഹചര്യത്തെയാണ് സിടിഎൽ സൂചിപ്പിക്കുന്നത്.
ഇത് കാർ ഇൻഷുറൻസ് കമ്പനി അല്ലെങ്കിൽ ഐഡിവി തീരുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒന്നിലധികം ക്ലെയിമുകൾ അനുവദിക്കണോ വേണ്ടയോ എന്നത് ഇൻഷുറൻസ് കമ്പനിയുടെ അവകാശമാണ്. ക്ലെയിമുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പോളിസി ഡോക്യുമെന്‍റുകളിൽ പരാമർശിച്ചിരിക്കുന്നു.
നിങ്ങളുടെ ക്ലെയിം റദ്ദാക്കാൻ നിങ്ങളുടെ കാർ ഇൻഷുറൻസ് കമ്പനിയെ അല്ലെങ്കിൽ ഏജന്‍റിനെ ബന്ധപ്പെടാം. പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ ഏജന്‍റ് ലഭ്യമായിരിക്കും. അല്ലെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ ഓൺലൈൻ സേവനങ്ങളും ഉപയോഗിക്കാം
ഞങ്ങളെ ഇതിൽ ബന്ധപ്പെടുക: ബജാജ്allianz.com.
സർവ്വീസസ് ചാറ്റ്: +91 75072-45858
കസ്റ്റമർ കെയർ: 1800-209-0144
നിങ്ങൾ വാഹനത്തിന്‍റെ ഉടമയായിരിക്കുമ്പോൾ തന്നെ കാർ ഓടിക്കുകയാണെങ്കിൽ മാത്രമേ പേഴ്‌സണൽ ആക്സിഡന്‍റ് ക്ലെയിമുകൾ ആവശ്യപ്പെടാനാകൂ. കൂടാതെ, വാഹനത്തിന്‍റെ കാർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ പേരിലായിരിക്കണം എന്നതും ഇതിൽ ബാധകമാണ്.
പൊതുവെ, കാർ ഇൻഷുറൻസ് ക്ലെയിമുകൾക്ക് നികുതി ബാധകമല്ല.
ക്ലെയിം ഫയൽ ചെയ്തതിന് ശേഷം, ക്ലെയിമിന്റെ സാഹചര്യങ്ങളും ഇൻഷുറൻസ് കമ്പനിയുടെ പോളിസികളും അനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിക്കുന്നത് സാധ്യമാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്