വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
വളർത്തുമൃഗങ്ങൾ കുടുംബത്തിലെ അംഗമാണ്, കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ തന്നെ പരിചരണം ആവശ്യമാണ്. അപ്രതീക്ഷിതമായ അസുഖങ്ങളും അപകടങ്ങളും സംഭവിക്കാം, വെറ്റിനറി ചെലവുകൾ അതിവേഗം വർദ്ധിക്കും
ഇന്ത്യയിൽ പെറ്റ് ക്യാറ്റ് ഇൻഷുറൻസ് അവതരിപ്പിക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്. നിങ്ങളുടെ വളർത്തുപൂച്ച ഒരു ഹെയർ ടൈ വിഴുങ്ങുകയോ അപകടകരമായ ഉയരത്തിൽ നിന്ന് കുതിക്കുകയോ വാതിലിൽ നിന്ന് തിരക്കേറിയ തെരുവിലേക്ക് കുതിക്കുകയോ ചെയ്താലോ?
വെറ്റിനറി സന്ദർശനത്തിന് ശേഷം, നിങ്ങൾക്ക് കനത്ത മെഡിക്കൽ ബില്ലുകൾ വന്നേക്കാം. എന്നാൽ, നിങ്ങൾക്ക് പെറ്റ് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ, നിങ്ങൾ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ വളർത്തുമൃഗത്തിന് നഖം തട്ടിയാലും ഉടനടി വൈദ്യസഹായം ആവശ്യമാണെങ്കിലും, ഞങ്ങൾ നിങ്ങളെ എപ്പോഴും പരിരക്ഷിക്കുന്നു! ദീർഘകാലാടിസ്ഥാനത്തിൽ വളർത്തുമൃഗങ്ങൾക്കുള്ള ക്യാറ്റ് ഇൻഷുറൻസ് ഗുണം ചെയ്യും.
അവർ ഓടിക്കളിക്കുകയും ചാടിവീഴുകയും വീണുരുളുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് എന്നെന്നേക്കുമായി ആശങ്കകളില്ലാതെ തുടരാം!
ക്യാറ്റ് ഹെൽത്ത് ഇൻഷുറൻസ് വളർത്തുമൃഗത്തിന്‍റെ രക്ഷിതാക്കളെ സംരക്ഷിക്കുന്നു, അവരുടെ വളർത്തുമൃഗത്തിന് അസുഖം വന്നാൽ അല്ലെങ്കിൽ എന്തെങ്കിലും മെഡിക്കൽ പ്രശ്നം നേരിടേണ്ടി വന്നാൽ.
വെറ്റിനറി ചെലവുകൾ സാമ്പത്തികത്തെ ബാധിക്കും. പെറ്റ് പരിരക്ഷ ഉണ്ടെങ്കിൽ, നിങ്ങളുടെ പൂച്ചയും സമ്പാദ്യവും സുരക്ഷിതമായിരിക്കും. വിലകുറഞ്ഞ ക്യാറ്റ് ഇൻഷുറൻസ് ക്വോട്ടുകളെ അടിസ്ഥാനമാക്കി ഒരു പ്ലാൻ ഓഫർ ചെയ്യുന്നുവെങ്കിൽ അത് വാങ്ങാൻ പാടില്ല.
ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ വളർത്തു പൂച്ചയ്ക്ക് മികച്ച വൈദ്യചികിത്സയും സേവനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ വളർത്തുപൂച്ചയ്ക്കും ഗുരുതരമായ അസുഖം ബാധിച്ചേക്കാവുന്ന സമയങ്ങളുണ്ട്. ചികിത്സയേക്കാൾ നല്ലതാണ് പ്രതിരോധം. കിറ്റൻ ഇൻഷുറൻസ് ഉണ്ടെങ്കിൽ അത്തരം ചെലവുകൾക്ക് ആശങ്കയില്ലാതെ തുടരാം.
നിങ്ങളുടെ വളർത്തു പൂച്ചയെ പരിപാലിക്കുക എന്ന സമ്മർദ്ദം കുറയ്ക്കണമെങ്കിൽ ഞങ്ങളെ ആശ്രയിക്കുക. എളുപ്പമുള്ള ചില ഘട്ടങ്ങൾ പിന്തുടർന്ന്, നിങ്ങളുടെ പെറ്റ് ക്യാറ്റ് ഹെൽത്ത് ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ ക്ലെയിം ചെയ്യുക:
1. കസ്റ്റമർ സപ്പോർട്ടിനെ 1800-202-5858 ൽ ബന്ധപ്പെടുക അല്ലെങ്കിൽ bagichelp@bajajallianz.co.in ലേക്ക് ഒരു ഇമെയിൽ അയക്കുക
2. കസ്റ്റമർ സപ്പോർട്ട് പ്രസക്തമായ എല്ലാ വിവരങ്ങളും ആവശ്യപ്പെടുകയും നിങ്ങളുടെ വളർത്തുമൃഗത്തിന്‍റെ ക്യാറ്റ് ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യുകയും ചെയ്യും.
3. ഞങ്ങളുടെ കാര്യപ്രാപ്തിയുള്ള ക്ലെയിം ടീം പെറ്റ് ക്ലെയിം വിലയിരുത്തുകയും പോളിസി ഉടമയുമായി ബന്ധപ്പെടുകയും ചെയ്യും. ആവശ്യമുള്ളപ്പോഴെല്ലാം ടീം കൂടുതൽ വിവരങ്ങൾ അല്ലെങ്കിൽ ഡോക്യുമെന്‍റുകൾ ആവശ്യപ്പെടാം.
4. അതേസമയം, പോളിസി ഉടമ ഒരു ക്ലെയിം ഫോം പൂരിപ്പിച്ച് ഡോക്യുമെന്‍റുകൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. പോളിസി ഉടമക്ക് ഞങ്ങളുടെ വെബ്സൈറ്റിൽ അല്ലെങ്കിൽ കെയറിംഗ്‍ലി യുവേർസ്: ഇൻഷുറൻസ് ആപ്പ് ഉപയോഗിച്ച് ഓൺലൈനിൽ ക്ലെയിം ഫയൽ ചെയ്യാം.
5. പെറ്റ് ക്ലെയിം സമഗ്രമായി വിലയിരുത്തി തൃപ്തികരമാണെങ്കിൽ, പോളിസി ഉടമയുമായി ഒരു എൻഇഎഫ്ടി ഫോം പങ്കിടും.
6. പോളിസി ഉടമ ഫോം പൂരിപ്പിച്ച് തിരികെ അയക്കേണ്ടതുണ്ട്. പ്രവൃത്തി ദിവസത്തിനുള്ളിൽ ക്ലെയിം പേമെന്‍റ് പ്രോസസ്സ് ചെയ്യുന്നതാണ്.
പെറ്റ് ക്യാറ്റ് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, അതുവഴി നിങ്ങളുടെ വളർത്തുമൃഗത്തിന് മികച്ച വൈദ്യസഹായം ലഭിക്കുകയും വെറ്റിനറി ബില്ലുകളിൽ നിന്ന് നിങ്ങളുടെ സാമ്പത്തികം സംരക്ഷിക്കുകയും ചെയ്യുന്നു.
പൂച്ചകൾക്കുള്ള ബജാജ് അലയൻസ് പെറ്റ് ഇൻഷുറൻസിൽ, വളർത്തുമൃഗത്തിന് 90 ദിവസം പ്രായമുണ്ടായാൽ എല്ലാ ഇനങ്ങളും പ്ലാനിൽ പരിരക്ഷിക്കപ്പെടും.
എല്ലാ ക്യാറ്റ് ബ്രീഡുകൾക്കും പ്രവേശന പ്രായം 3 മാസം മുതൽ 7 വയസ്സ് വരെയാണ്, എക്സിറ്റ് പ്രായം 12 വയസ്സ് ആണ്.
ഇന്ത്യയിലെ വളർത്തുമൃഗങ്ങൾക്ക് ഏറ്റവും മികച്ച ക്യാറ്റ് ഇൻഷുറൻസ് വാങ്ങാൻ ആവശ്യമായ ഡോക്യുമെന്റുകളുടെ ഒരു ദ്രുത അവലോകനം ഇതാ:
ശ്രദ്ധിക്കുക: പരിരക്ഷിക്കപ്പെടുന്ന വളർത്തുമൃഗത്തിന്‍റെ തരത്തെ അടിസ്ഥാനമാക്കി, കമ്പനി അതിന്റെ വിവേചനാധികാരത്തിൽ ചില ഡോക്യുമെന്റേഷൻ ആവശ്യകതകൾ ഇളവ് ചെയ്തേക്കാം.
എടുക്കുന്ന സേവനങ്ങൾ അനുസരിച്ച് നിങ്ങളുടെ വളർത്തുമൃഗത്തിനുള്ള വെറ്റിനറി ചെലവുകൾ വ്യത്യാസപ്പെടാം. ചികിത്സാ ചെലവുകൾ കണക്കിലെടുക്കുമ്പോൾ, ബില്ലുകൾ ചിലപ്പോൾ ഉയർന്നതായിരിക്കാം. അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്യേണ്ട അടിയന്തിര സാഹചര്യങ്ങളിൽ, പെറ്റ് ഇൻഷുറൻസ് കൂടുതൽ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ പെറ്റ് ഇൻഷുറൻസ് വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് നിർണ്ണയിക്കുന്നത്. ഇതിൽ ബ്രീഡ്, ബ്രീഡിന്‍റെ വലുപ്പം, പ്രായം, പോളിസി കാലയളവ് എന്നിവ ഉൾപ്പെടുന്നു.
വളർത്തുമൃഗത്തെ വാണിജ്യ ആവശ്യങ്ങൾക്കായി ഇൻഷുർ ചെയ്യാം. എന്നിരുന്നാലും, വേട്ടയാടൽ, കായിക പ്രവർത്തനങ്ങൾ, പ്രജനനം അല്ലെങ്കിൽ ഏതെങ്കിലും അപകടകരമായ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കോ വേണ്ടിയല്ല.
അതെ, ഇൻഷ്വേർഡ് തുക പരിധി രൂ. 15,00,000 വരെ മാത്രം കോടതി ഉത്തരവ് അനുസരിച്ച് ഇൻഷുറർ ക്ലെയിം നൽകും. മാത്രമല്ല, ഒരു അപകടം കാരണം ഉണ്ടാകുന്ന ഏതെങ്കിലും ക്ലെയിമിന് വെയ്റ്റിംഗ് പിരീഡ് ബാധകമാണ്.
അതെ, നിങ്ങൾക്ക് ദത്തെടുത്ത വളർത്തുമൃഗത്തെ സംരക്ഷണ വലയത്തിൽ ഉൾപ്പെടുത്താം. പെറ്റ് ഇൻഷുറൻസ് ക്ലെയിം സമയത്ത് മെഡിക്കൽ ടെസ്റ്റുകൾ, വെറ്റിനറി സന്ദർശനങ്ങൾ തുടങ്ങിയവയുടെ രൂപത്തിൽ ഉടമസ്ഥതയുടെ തെളിവ് നൽകേണ്ടതുണ്ട്.
വാക്സിനേഷൻ പരാജയപ്പെടുന്നതിന് ഞങ്ങൾ ഒരു പരിരക്ഷ വാഗ്ദാനം ചെയ്യും.
പെറ്റ് ഇൻഷുറൻസ് ക്ലെയിമിൽ ആവശ്യമായ പ്രധാനപ്പെട്ട ഡോക്യുമെന്റുകളുടെ ഒരു ചുരുക്കം ഇതാ:
ഇന്ത്യയിൽ പെറ്റ് ക്യാറ്റ് ഇൻഷുറൻസ് അവതരിപ്പിക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്. നിങ്ങളുടെ വളർത്തുമൃഗത്തിന് നഖം തട്ടിയാലും ഉടനടി വൈദ്യസഹായം ആവശ്യമാണെങ്കിലും, ഞങ്ങൾ നിങ്ങളെ എപ്പോഴും പരിരക്ഷിക്കുന്നു!
ഇന്ത്യയിൽ പൂച്ചകൾക്ക് പെറ്റ് ഇൻഷുറൻസിന്‍റെ ആവശ്യകത എന്താണെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ആലോചിച്ച് നോക്കൂ:
നിങ്ങളുടെ പൂച്ച ഒരു ഹെയർ ടൈ വിഴുങ്ങുകയോ അപകടകരമായ ഉയരത്തിൽ നിന്ന് കുതിക്കുകയോ വാതിലിൽ നിന്ന് തിരക്കേറിയ തെരുവിലേക്ക് കുതിക്കുകയോ ചെയ്താലോ?
വെറ്റിനറി സന്ദർശനത്തിന് ശേഷം, നിങ്ങൾക്ക് കനത്ത മെഡിക്കൽ ബില്ലുകൾ വന്നേക്കാം. എന്നാൽ, നിങ്ങൾക്ക് പെറ്റ് ഹെൽത്ത് ഇൻഷുറൻസ്ഉണ്ടെങ്കില് നിങ്ങൾ വിഷമിക്കേണ്ടതില്ല. ദീർഘകാലാടിസ്ഥാനത്തിൽ, ക്യാറ്റ് ഇൻഷുറൻസ് ചെലവ് ഗുണകരമായിരിക്കും. അവർ ഓടിക്കളിക്കുകയും ചാടിവീഴുകയും വീണുരുളുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് എന്നെന്നേക്കുമായി ആശങ്കകളില്ലാതെ തുടരാം!
നിങ്ങളുടെ വളർത്തുമൃഗത്തിന് അസുഖം വരുന്നതോ അപകടത്തിൽപ്പെടുന്നതോ കാണുന്നത് അസ്വസ്ഥതയുണ്ടാക്കും. നിങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ, ചികിത്സയ്ക്കായി നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം നൽകേണ്ടിവരും. വളർത്തു പൂച്ചയുടെ ആരോഗ്യ സംബന്ധമായ ചെലവിന്‍റെ വാർഷിക ചെലവ് ഉയർന്നതാണ്. പ്ലാൻ വാങ്ങുന്നതിനായി നിങ്ങൾ അടയ്ക്കുന്ന ക്യാറ്റ് ഇൻഷുറൻസ് വില മികച്ച ഡീൽ ആയിരിക്കും.
വളർത്തു പൂച്ചയുടെ വീഴ്ചകൾക്കും അത്ര സുഖകരമല്ലാത്ത ദിനങ്ങൾക്കും സംരക്ഷണം നൽകുന്ന ഒരേയൊരു തരത്തിലുള്ള ഇൻഷുറൻസ് പോളിസി. കിറ്റൻ ഇൻഷുറൻസ് വളർത്തുമൃഗത്തിന്‍റെ ആരോഗ്യത്തിൽ മികച്ച ശ്രദ്ധപുലർത്തുകയും അവർ സന്തോഷവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യും.
ബജാജ് അലയൻസ് പെറ്റ് ക്യാറ്റ് ഇൻഷുറൻസ് തിരഞ്ഞെടുത്ത് അപ്രതീക്ഷിതവും ചെലവേറിയതുമായ മെഡിക്കൽ ബില്ലുകളിൽ നിന്നും അത്യാപത്തുകളിൽ നിന്നും സ്വയം സംരക്ഷിക്കൂ.
നിങ്ങൾ വളർത്തുമൃഗങ്ങളുടെ ഉത്തരവാദിത്തമുള്ള രക്ഷിതാവാണെങ്കിൽ, അപകടമോ അസുഖമോ ഉണ്ടായാൽ ഉണ്ടാകുന്ന ചെലവുകളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശരിയായ ഇടത്താണ്. പൂച്ചകൾക്കുള്ള മികച്ച പെറ്റ് ഇൻഷുറൻസിനുള്ള പോളിസി കാലയളവ് ബന്ധപ്പെട്ട പരിരക്ഷകൾക്ക് എതിരെ വാഗ്ദാനം ചെയ്യുന്ന ഓപ്ഷനുകളെ ആശ്രയിച്ചിരിക്കുന്നു.
മാനദണ്ഡം |
വിവരങ്ങൾ |
ബ്രീഡ് തരം |
എല്ലാ ബ്രീഡുകളും |
പ്രവേശന പ്രായം |
3 മാസം മുതൽ 7 വയസ്സ് വരെ |
എക്സിറ്റ് പ്രായം |
12 വയസ്സ് |
പോളിസി കാലയളവ് |
ഹ്രസ്വകാല പോളിസി: ഒരു വർഷത്തിൽ താഴെ ദീർഘകാല പോളിസി: പരമാവധി 3 വർഷത്തേക്ക് |
ശ്രദ്ധിക്കുക: വളർത്തുപൂച്ചയുടെ ആരോഗ്യം അനുസരിച്ച്, പ്രത്യേക വ്യവസ്ഥകളിൽ ഉയർന്ന എൻട്രി/എക്സിറ്റ് പ്രായം അനുവദിക്കാമെന്നത് ശ്രദ്ധിക്കുക. ഇത് ഓരോ ഇൻഷുററിലും വ്യത്യാസപ്പെടാം.
വളർത്തുമൃഗങ്ങളുടെ രക്ഷിതാക്കൾ എന്ന നിലയിൽ, ഇന്ത്യയിലെ പെറ്റ് ക്യാറ്റ് ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടുന്നത് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. തിരഞ്ഞെടുത്ത പോളിസി ടേം അനുസരിച്ച് വളർത്തുമൃഗങ്ങൾക്ക് ലഭിക്കാവുന്ന കവറേജ് ഓപ്ഷനുകളുടെ ദ്രുത അവലോകനം ഇതാ:
പരിരക്ഷ |
ഹ്രസ്വകാലം |
ദീർഘകാലം |
ശസ്ത്രക്രിയ ചെലവുകൾ |
ഉവ്വ് |
ഉവ്വ് |
ഒപിഡി |
ഉവ്വ് |
ഉവ്വ് |
തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി |
ഉവ്വ് |
ഉവ്വ് |
ദീർഘകാല പരിചരണം |
ഇല്ല |
ഉവ്വ് |
മോഷണം/നഷ്ടപ്പെടൽ/വഴിതെറ്റൽ |
ഉവ്വ് |
ഉവ്വ് |
ഹോസ്പിറ്റലൈസേഷൻ |
ഉവ്വ് |
ഉവ്വ് |
മാരക രോഗങ്ങൾ |
ഇല്ല |
ഉവ്വ് |
മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷ |
ഉവ്വ് |
ഉവ്വ് |
ശ്രദ്ധിക്കുക: കൂടുതൽ വിവരങ്ങൾക്ക്, ദയവായി പ്രോഡക്ട് ബ്രോഷർ പരിശോധിക്കുക.
നിങ്ങൾ മികച്ച ക്യാറ്റ് ഇൻഷുറൻസ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ വളർത്തുമൃഗത്തിന് താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ വിട്ടുപ്പോകരുത്:
പൂച്ചകൾ പൊതുവെ ജിജ്ഞാസയുള്ളവരും നല്ലതല്ലാത്തവ കഴിക്കുന്ന ശീലമുള്ളവരുമാണ്. ഞങ്ങളുടെ പെറ്റ് ഇൻഷുറൻസ് ഇന്ത്യ പരിക്കുകളുമായോ അസുഖങ്ങളുമായോ ബന്ധപ്പെട്ട ബില്ലുകൾ അടയ്ക്കുകയും ആസൂത്രണം ചെയ്യാത്ത സാഹചര്യങ്ങൾക്ക് സാമ്പത്തിക സുരക്ഷാ വലയം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പെറ്റ് ക്യാറ്റ് ഇൻഷുറൻസ് ഇന്ത്യയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിരവധി ആനുകൂല്യങ്ങളുണ്ട്. ഇപ്പറയുന്നവ നോക്കുക:
പോളിസി കാലയളവിൽ ഇൻഷുർ ചെയ്ത വളർത്തു പൂച്ചയ്ക്ക് സംഭവിച്ച അപകടം/അസുഖം കാരണം വെറ്റിനറി അല്ലെങ്കിൽ അവരുടെ ക്ലിനിക്കിലോ ആശുപത്രിയിലോ നടത്തുന്ന ഏതെങ്കിലും ചികിത്സ.
ക്ലിനിക്കിൽ ഒരു മൃഗഡോക്ടർ നടത്തിയ വളർത്തുപൂച്ചയുടെ ചികിത്സയ്ക്ക് ഉണ്ടാകുന്ന ചെലവുകൾ, താഴെപ്പറയുന്ന രോഗങ്ങൾക്ക് രൂ. 30000 വരെ:
ഇൻഷുർ ചെയ്ത വളർത്തുമൃഗങ്ങൾ ഉൾപ്പെടുന്ന ഒരു തേർഡ് പാർട്ടിയുടെ ഏതെങ്കിലും ശാരീരിക പരിക്കുകൾക്കും കൂടാതെ/അല്ലെങ്കിൽ സ്വത്ത് നാശത്തിനും/അല്ലെങ്കിൽ രോഗം കൂടാതെ/അല്ലെങ്കിൽ മരണത്തിനും നിങ്ങൾ ബാധ്യസ്ഥനാണെങ്കിൽ. കൂടാതെ, പോളിസി ഉടമയ്ക്കെതിരെ സമർപ്പിച്ച ക്ലെയിമുകൾ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ ചെലവുകൾക്കായി ഒരു പരിരക്ഷയും വാഗ്ദാനം ചെയ്യും.
വളർത്തുപൂച്ചയ്ക്ക് ദീർഘകാല പരിചരണം ആവശ്യമായുള്ള താഴെ ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും അസുഖങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ ലംപ്സം തുക നൽകും:
വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ വഴിതെറ്റുകയോ ചെയ്തതിന്റെ ഫലമായി സ്ഥിരമായ നഷ്ടമുണ്ടായാൽ, ഞങ്ങൾ പരസ്യത്തിന്റെ ചെലവുകൾക്കോ പ്രതിഫലത്തിനോ പരിരക്ഷ വാഗ്ദാനം ചെയ്യും. ഒരു പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനോ അല്ലെങ്കിൽ മറ്റ് അംഗീകൃത ചെലവുകൾക്കോ പരമാവധി രൂ. 1000 വരെ കമ്പനി റീഇംബേഴ്സ് ചെയ്യും. രൂ. 5000 വരെ റിവാർഡ് നൽകുന്ന സാഹചര്യത്തിൽ, വളർത്തു പൂച്ചയെ വീണ്ടെടുക്കുകയാണെങ്കിൽ, അത് തിരികെ നൽകും.
ഇൻഷുർ ചെയ്ത വളർത്തുപൂച്ചയ്ക്ക് അസുഖമോ ആകസ്മികമായ പരിക്കോ മൂലം വെറ്ററിനറി ആശുപത്രിയിൽ നടത്തുന്ന ഇൻ-പേഷ്യന്റ് ചികിത്സയ്ക്ക് പരിരക്ഷ നൽകും, ഇത് പ്രതിദിന പരിധിക്ക് വിധേയമായി നടത്തുന്നതാണ്.
നിങ്ങളുടെ വളർത്തുമൃഗത്തിന് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതെങ്കിലും മാരക രോഗമുണ്ടെന്ന് ആദ്യമായി തിരിച്ചറിയുന്നത് പോളിസി കാലയളവിൽ ആണെങ്കിൽ. വളർത്തു പൂച്ച രോഗനിർണയം നടന്ന തീയതി മുതൽ കുറഞ്ഞത് 30 ദിവസമെങ്കിലും അതിജീവിക്കണം.
ഇൻഷുർ ചെയ്ത വളർത്തുമൃഗത്തിന് അസുഖം, അപകടം,സംഭവിച്ച് ജീവൻ നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ ഇൻഷ്വർ ചെയ്ത വളർത്തുമൃഗത്തെ അതിൻ്റെ ഭേദമാക്കാനാവാത്തതും അതി കഠിനവുമായ കഷ്ടതകൾ മാനിച്ച് വെറ്റ്നറി ഡോക്ടർ മയക്കി കിടത്തുന്നതിൻ്റെ ഫലമായി ജീവൻ നഷ്ടപ്പെട്ടാൽ, മൃതശരീരം ദഹിപ്പിക്കുക, മറവുചെയ്യുക, നീക്കം ചെയ്യുക എന്നിവയ്ക്കായി രൂ. 3000 ആനുകൂല്യ തുകയായി വാഗ്ദാനം ചെയ്യും.
*സാധാരണ ടി&സി ബാധകം
ശ്രദ്ധിക്കുക: കൂടുതൽ വിവരങ്ങൾക്ക്, ദയവായി പോളിസി നിബന്ധനകൾ പരിശോധിക്കുക.
ഓർക്കുക, ചെറിയ പൂച്ചകളെ അപേക്ഷിച്ച് പ്രായമായ പൂച്ചയ്ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ നിങ്ങൾക്ക് 12 വയസ്സിന് താഴെയുള്ള പൂച്ചയുണ്ടെങ്കിൽ, മുതിർന്ന പൂച്ചകൾക്ക് നിങ്ങൾ പെറ്റ് ഇൻഷുറൻസ് വാങ്ങണം. പ്രായമാകുമ്പോൾ, അവർക്ക് കൂടുതൽ വെറ്ററിനറി പരിചരണം ആവശ്യമാണ്. പ്രായമായ പൂച്ചകൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ, മൂത്രനാളി അണുബാധകൾ മുതലായവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭൂരിഭാഗം പ്ലാനുകളും നിലവിലുള്ള വ്യവസ്ഥകളൊന്നും കവർ ചെയ്യാത്തതിനാൽ പൂച്ചകൾ ചെറുപ്പമായിരിക്കുമ്പോൾ ഇൻഷുറൻസ് വാങ്ങുക.
പെറ്റ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പ്രോസസ് ചെയ്യേണ്ട സമയമാകുമ്പോൾ ആശ്ചര്യങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഒഴിവാക്കലുകൾ അറിയുക. താഴെപ്പറയുന്ന സാഹചര്യങ്ങളിൽ, ഇൻഷുറൻസ് കമ്പനി ഏതെങ്കിലും പെറ്റ് ക്യാറ്റ് ഇൻഷുറൻസ് ഇന്ത്യ ക്ലെയിം നൽകാൻ ബാധ്യസ്ഥരല്ല:
ശ്രദ്ധിക്കുക: ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. ഒഴിവാക്കലുകളുടെ വിശദമായ പട്ടികയ്ക്ക്, ദയവായി പോളിസി നിബന്ധനകൾ പരിശോധിക്കുക.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ഇപ്പോൾ, വെറ്ററിനറി ബില്ലുകളെ കുറിച്ച് ആകുലപ്പെടാതെ തന്നെ നിങ്ങളുടെ വളർത്തുമൃഗത്തെ സംബന്ധിച്ച് നിങ്ങൾക്ക് പെട്ടെന്ന് ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കാം. തടസ്സരഹിതമായ പെറ്റ് ക്യാറ്റ് ക്ലെയിം അനുഭവത്തിന് താഴെ പട്ടികപ്പെടുത്തിയ ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക:
ബജാജ് അലയൻസ് പെറ്റ് ക്യാറ്റ് ഇൻഷുറൻസിലൂടെ, നിങ്ങളുടെ പൂച്ചയ്ക്ക് അവ അർഹിക്കുന്ന പരിചരണം നൽകുക. പരിക്കുകളും അസുഖങ്ങളും മുതൽ പ്രതിരോധ പരിചരണം വരെ, വളർത്തുമൃഗത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ഇൻഷുറൻസ് തിരഞ്ഞെടുക്കുക.
നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്, നിങ്ങൾ നിങ്ങളുടെ വളർത്തുമൃഗത്തെ സ്നേഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, നിങ്ങളുടെ വളർത്തു പൂച്ചയ്ക്ക് സംരക്ഷണം നൽകാനുള്ള സമയമാണിത്’!
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ