Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ്

International Travel Insurance

ട്രാവൽ ഇൻഷുറൻസ് ക്വോട്ടിനുള്ള വിശദാംശങ്ങൾ ഷെയർ ചെയ്യുക

പേര് എന്‍റർ ചെയ്യുക
ദയവായി മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
സാധുതയുള്ള ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

 

എന്താണ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ്?

നിങ്ങളുടെ വിദേശ യാത്രയ്ക്കിടയിലുള്ള അപ്രതീക്ഷിത സംഭവങ്ങൾക്ക് പരിരക്ഷ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പോളിസിയാണ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ്. മെഡിക്കൽ എമർജൻസി, യാത്ര റദ്ദാക്കൽ, ബാഗേജ് നഷ്ടപ്പെടൽ, യാത്രയുമായി ബന്ധപ്പെട്ട മറ്റ് റിസ്കുകൾ എന്നിവയ്ക്കുള്ള കവറേജ് ഇതിൽ ഉൾപ്പെടുന്നു. ഈ തരത്തിലുള്ള ഇൻഷുറൻസ് നിങ്ങൾ സാമ്പത്തികമായി സംരക്ഷിക്കപ്പെടുന്നുവെന്നും ആശങ്കകളില്ലാതെ നിങ്ങളുടെ യാത്ര ആസ്വദിക്കാനും കഴിയുമെന്നും ഉറപ്പുവരുത്തുന്നു.

വിദേശ രാജ്യത്ത് നിങ്ങളുടെ പാസ്പോർട്ട് അല്ലെങ്കിൽ ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെട്ടതായി സങ്കൽപ്പിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് അസുഖം വരുന്നു, ഫ്ലൈറ്റ് വൈകുന്നു, അല്ലെങ്കിൽ കണക്റ്റിംഗ് ഫ്ലൈറ്റ് കിട്ടിയില്ല. അതെ, ഇതുപോലുള്ള സാഹചര്യങ്ങൾ തീർച്ചയായും ഭയപ്പെടുത്താം. ഏതെങ്കിലും ദുരന്തം അല്ലെങ്കിൽ രോഗം വിദേശ രാജ്യത്ത് നിങ്ങൾ കുടുങ്ങിപ്പോകാൻ ഇടയാക്കും.

 

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാൻ ഉപയോഗിച്ച്, നല്ല ഓർമ്മകളുമായി നിങ്ങൾക്ക് തിരികെ വരാം. വിദേശ ട്രാവൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് അനിഷ്ട സംഭവങ്ങളിൽ നിന്ന് നിങ്ങളെ സാമ്പത്തികമായി സുരക്ഷിതമാക്കുന്നു.

 

വിദേശ മെഡിക്കൽ എമർജൻസി അല്ലെങ്കിൽ ട്രിപ്പ് വെട്ടിച്ചുരുക്കൽ മുതൽ പാസ്പോർട്ട് അല്ലെങ്കിൽ ബാഗേജ് നഷ്ടപ്പെടൽ വരെ, യാത്രയിലുടനീളം ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു. ട്രാവൽ ഇൻഷുറൻസ് പ്രത്യേകിച്ച് മഹാമാരിക്ക് ശേഷമുള്ള ലോകത്ത്, ഒരു കാരണവശാലും അവഗണിക്കരുത്. ജീവിതം തികച്ചും പ്രവചനാതീതമാണെന്ന് തെളിയിച്ച ഒരു ഉദാഹരണമാണ് കോവിഡ്-19. ഇൻഷുറൻസ് കവറേജിൻ്റെ രൂപത്തിൽ സാമ്പത്തിക സുരക്ഷാ പരിരക്ഷ ഉണ്ടായിരിക്കുന്നത് ലോകമെമ്പാടും ആശങ്കയില്ലാതെ യാത്ര ചെയ്യാൻ നിങ്ങളെ സഹായിക്കും.

 

നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ എപ്പോഴും പരിശോധിക്കുക. വ്യക്തിഗത, പ്രൊഫഷണൽ, അക്കാദമിക് ജീവിതത്തിന്‍റെ ഭാഗമാണ് ട്രാവൽ. നിങ്ങൾ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ്, ഇന്ത്യയിൽ നിന്ന് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നതിലൂടെ സ്വയം സുരക്ഷിതമാകുക.

 

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസിന്‍റെ സവിശേഷതകൾ

മതിയായ ട്രാവൽ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കുന്നത് നിങ്ങൾ വിദേശത്ത് ആയിരിക്കുമ്പോൾ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. മികച്ച ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാനിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന പ്രധാന സവിശേഷതകളുടെ ദ്രുത വിവരണം ഇതാ:

  • എല്ലാ പ്രായത്തിനും ഉള്ള പ്ലാൻ:

    ഓരോ വ്യക്തിയുടെയും യാത്രാ ആവശ്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഒറ്റയ്‌ക്ക് അല്ലെങ്കിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരാളിൽ നിന്ന് വ്യത്യസ്തമായിരിക്കും വിദ്യാർത്ഥിയുടെ ആവശ്യകതകൾ. നിങ്ങളുടെ പ്രായത്തിനനുസരിച്ച് അനുയോജ്യമായ ആനുകൂല്യങ്ങൾക്കൊപ്പം നിങ്ങൾക്ക് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഓൺലൈനിൽ വാങ്ങാം.

  • പാസ്പോർട്ട്/ബാഗേജ് നഷ്ടപ്പെടലിനുള്ള പരിരക്ഷ:

    നിങ്ങളുടെ പാസ്പോർട്ട് അല്ലെങ്കിൽ ബാഗേജ് നഷ്ടപ്പെടുന്നത് കരുതുന്നതിനേക്കാൾ ഭയപ്പെടുത്തുന്നതാണ്. ചെക്ക്-ഇൻ ചെയ്ത ബാഗേജിന്‍റെ പൂർണ്ണവും സ്ഥിരവുമായ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ, അതിനുള്ള പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

  • ഭവനഭേദനത്തിന് എതിരെയുള്ള പരിരക്ഷ:

    നിങ്ങൾ വീട്ടിൽ നിന്ന് അകലെയാണ് അവധിക്കാലം ചിലവഴിക്കുന്നതെങ്കിൽ കവർച്ചക്കാൽ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചേക്കാം. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ വീട്ടിൽ മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ ഹോം ബർഗ്ലറി കവറേജ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു.

  • യാത്രയുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യങ്ങൾക്കുള്ള പരിരക്ഷ:

    നിങ്ങളുടെ ട്രാവൽ പ്ലാൻ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇത് നിങ്ങളുടെ അസുഖം അല്ലെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും അടിയന്തിര സാഹചര്യം കാരണം ആകാം. സാധുതയുള്ള ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കുന്നത് നിങ്ങളെ സാമ്പത്തിക ചെലവുകളിൽ നിന്ന് സുരക്ഷിതമാക്കുന്നു. ഇതിൽ ഹോട്ടൽ റൂം റിസർവേഷൻ, ഫ്ലൈറ്റ് ടിക്കറ്റ് മുതലായവ ഉൾപ്പെടുന്നു.

  • അടിയന്തിര ക്യാഷ് അഡ്വാന്‍സ്:

    ലഗേജ് അല്ലെങ്കിൽ പണത്തിന്‍റെ മോഷണം/കവർച്ച പോലുള്ള അപ്രതീക്ഷിത സംഭവത്തിൽ നിങ്ങൾക്ക് അടിയന്തിരമായി പണത്തിൻ്റെ ആവശ്യം വന്നേക്കാം. ഒരു ഇന്‍റർനാഷണൽ ട്രാവൽ പോളിസി ഉണ്ടെങ്കിൽ നിർദ്ദിഷ്ട പരിധി വരെ നിങ്ങൾക്ക് ക്യാഷ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

  • വ്യക്തിപരമായ ബാധ്യത:

    തേര്‍ഡ്-പാര്‍ട്ടി ക്ലെയിമുകളിൽ കേടുപാടുകൾക്ക് പണം അടയ്ക്കുന്നതിനായി ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്ക് ഉണ്ടാകുന്ന ഏതെങ്കിലും നിയമപരമായ ബാധ്യത നിങ്ങൾ സ്വന്തം പോക്കറ്റില്‍ നിന്ന് അടയ്ക്കേണ്ടതില്ല. മതിയായ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് ഇൻഷുർ ചെയ്ത യാത്രയിൽ സംഭവിച്ച ആകസ്മികമായ ശാരീരിക പരിക്ക്/ആകസ്മികമായ പ്രോപ്പർട്ടി നഷ്ടം ഇവയിൽ നിന്ന് ഉണ്ടാകുന്ന ചെലവുകൾ കൈകാര്യം ചെയ്യുന്നു.

 

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങൾ മികച്ചതും സുരക്ഷിതവുമായ ഞങ്ങളുടെ പ്രത്യേക കരുതലിൽ യാത്ര ചെയ്യുകയാണ്. പൂർണ്ണമായ സംരക്ഷണവും മനസമാധാനവും നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഞങ്ങളുടെ പ്ലാനുകൾ. 

 

മാനദണ്ഡം

വിവരങ്ങൾ

പ്ലാനിന്‍റെ തരങ്ങൾ

വ്യക്തി, കുടുംബം, മുതിർന്ന പൗരൻ, കോർപ്പറേറ്റ്, വിദ്യാർത്ഥി

ഫ്ലക്സിബിലിറ്റി

യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം

സഹായം

മിസ്ഡ് കോൾ സൗകര്യത്തോടൊപ്പം മുഴുവൻ സമയ പിന്തുണയും

കോവിഡ്-19 പരിരക്ഷ

പരിരക്ഷിക്കപ്പെടുന്നു*

ആഡ്-ഓൺ ആനുകൂല്യം

അതെ, ട്രിപ്പ് ഡിലേ ഡിലൈറ്റ്, ഷെംഗൻ പരിരക്ഷ, അടിയന്തിര ഹോട്ടൽ താമസം തുടങ്ങിയവ പോലുള്ളവ.

ക്ലെയിം പ്രോസസ്

ഡിജിറ്റലായി പ്രാപ്തമാക്കിയ പ്രക്രിയകൾ

ക്ലെയിം സെറ്റിൽമെന്‍റ്

വേഗത്തിലുള്ള പ്രോസസ്സിംഗിനായി ഇൻ-ഹൗസ് ടീം

 

എന്തുകൊണ്ടാണ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ആവശ്യമാകുന്നത്?


പലപ്പോഴും, നമ്മളിൽ മിക്കവരും ട്രാവൽ ഇൻഷുറൻസ് പ്രധാനമല്ലെന്ന് കരുതുന്നു. ഒരു രാജ്യം നിർദ്ദേശിക്കുമ്പോൾ മാത്രം ആളുകൾ അവരുടെ യാത്രാ പരിപാടിയിൽ ഇൻഷുറൻസ് പോളിസി ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്ന സമയങ്ങളുണ്ട്.

അതെ, നിങ്ങൾ വായിച്ചത് ശരിയാണ്! ക്യൂബ, റഷ്യ, ഷെംഗൻ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങൾക്ക് നിർബന്ധിത ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ആവശ്യകതയുണ്ട്.


നിങ്ങൾക്ക് അറിയാമോ?


  • ഇന്ത്യക്ക് പുറത്തുള്ള മെഡിക്കൽ ചെലവുകൾ 2-3 മടങ്ങ് കൂടുതൽ ചെലവേറിയതാണ്
  • യാത്രകളിൽ, ആളുകൾക്ക് സാധാരണയായി അവരുടെ പാസ്പോർട്ട്, ലഗേജ്, പണം, ബാങ്ക് കാർഡുകൾ മുതലായവ നഷ്ടപ്പെടുന്നു.
  • പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ തട്ടിപ്പുകൾ സാധാരണമാണ്

സമഗ്രമായ വിദേശ ട്രാവൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നത് യാത്രാവേളയിൽ ഏത് സമയത്തും ഉണ്ടായേക്കാവുന്ന സാമ്പത്തിക, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾക്ക് പരിരക്ഷ നൽകുന്നു. ഇത് ഒരു നിർദ്ദിഷ്ട പരിധി വരെ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്യുന്നു.


  • മെഡിക്കൽ ചെലവുകൾ : വിദേശത്തുള്ള ചികിത്സ ഇന്ത്യയിലുള്ളതിനേക്കാൾ വളരെ ചെലവേറിയതാണ്.
  • പ്രവചനാതീതമായ സംഭവങ്ങൾ : നഷ്ടപ്പെട്ട പാസ്പോർട്ടുകൾ, ലഗേജ്, ക്യാഷ്, ട്രാവൽ സ്കാം എന്നിവയിൽ നിന്ന് സംരക്ഷണം.
  • നിർബന്ധിത ആവശ്യകത : ഷെംഗൻ രാജ്യങ്ങൾ പോലുള്ള നിരവധി രാജ്യങ്ങൾക്ക് വിസ അപ്രൂവലിനായി ട്രാവൽ ഇൻഷുറൻസ് ആവശ്യമാണ്.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് കമ്പനികൾ തിരഞ്ഞെടുക്കുമ്പോൾ, യാത്രയിൽ ശരിയായ സംരക്ഷണം ഉറപ്പാക്കുന്നതിന് അവരുടെ പ്രശസ്തി, പ്ലാൻ ഓഫറുകൾ, കസ്റ്റമർ സപ്പോർട്ട് സേവനങ്ങൾ എന്നിവ വിലയിരുത്തുക.

 

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസിന് കീഴിൽ എന്താണ് പരിരക്ഷിക്കപ്പെടുന്നത്?

 

ഇന്ത്യയിലെ ഞങ്ങളുടെ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാൻ നിങ്ങളുടെ അന്താരാഷ്ട്ര യാത്രയിൽ എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാവുന്ന ഏത് സാഹചര്യങ്ങളിലും നിങ്ങൾക്ക് പരിരക്ഷ നൽകും:

  • പാസ്പോർട്ട് നഷ്ടപ്പെടൽ:

    ഒരു വിദേശ രാജ്യത്ത് പാസ്പോർട്ട് നഷ്ടപ്പെടുകയോ കാണാതെ പോകുകയോ ചെയ്താൽ, ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് ലഭ്യമാകുന്നതിനുള്ള ന്യായമായ ചെലവുകൾക്ക് ഇൻഷുറർ സഹായിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യും.

  • ബാഗേജ് നഷ്ടപ്പെടൽ:

    നിങ്ങളുടെ യാത്രയിൽ ചെക്ക്-ഇൻ ബാഗേജ് അടിസ്ഥാനമാക്കി ബാഗേജിന് സ്ഥിര നഷ്ടം ഉണ്ടായാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. ആവശ്യമായ ചെലവുകൾ വഹിക്കാൻ ബാഗേജ് പരിരക്ഷ നിങ്ങളെ അനുവദിക്കുന്നു.

  • ബാഗേജ് വൈകൽ:

    വസ്ത്രങ്ങൾ, ടോയ്‌ലറ്ററികൾ തുടങ്ങിയ ബാഗേജിലെ അനിവാര്യമായ സാധനങ്ങൾക്ക് നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. അത്തരം പരിരക്ഷ ഉണ്ടായിരിക്കുന്നത് ഇതുപോലുള്ള സമ്മർദ്ദകരമായ സാഹചര്യത്തിൽ, നിങ്ങളുടെ യാത്ര സുഗമമായി തുടരുന്നു.

  • യാത്ര റദ്ദാക്കൽ/വെട്ടിച്ചുരുക്കൽ:

    ഒരു യാത്ര റദ്ദാക്കാൻ/വെട്ടിച്ചുരുക്കാൻ വ്യത്യസ്ത കാരണങ്ങൾ ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അടിയന്തിര സാഹചര്യം, പ്രകൃതി ദുരന്തം മുതലായവ യാത്രയുടെ വെട്ടിച്ചുരുക്കലിന് കാരണമായേക്കാം. ഈ പോളിസി ഉപയോഗിച്ച്, ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും മറ്റും നിങ്ങൾക്ക് റീഇംബേഴ്സ് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക. ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് ലഭ്യമല്ലെങ്കിൽ ഇതുപോലുള്ള പരിരക്ഷ സൗകര്യപ്രദമാണ്.

  • ഫ്ലൈറ്റ് ഡിലേ:

    ഫ്ലൈറ്റ് വൈകൽ ഏത് സമയത്തും സംഭവിക്കാവുന്ന ഒന്നാണ്. ഫ്ലൈറ്റ് വൈകൽ അല്ലെങ്കിൽ പുതിയ ഫ്ലൈറ്റ് റീ-ബുക്ക് ചെയ്യുന്ന സാഹചര്യത്തിൽ, അധിക ചെലവുകൾക്ക് നഷ്ടപരിഹാരം ലഭിക്കും. ഫ്ലൈറ്റ് വൈകുന്ന സാഹചര്യത്തിൽ ചില ഇൻഷുറർമാർ പുതിയ ഫ്ലൈറ്റ് ബുക്ക് ചെയ്യാനും ഓഫർ ചെയ്തേക്കാം. എന്നിരുന്നാലും, ഇൻഷുററെ ഉടൻ തന്നെ അറിയിക്കുന്നുവെന്ന് ഉറപ്പാക്കുക.

  • ഹോട്ടൽ ബുക്കിംഗ്/ബൗൺസ്ഡ് ഫ്ലൈറ്റ്:

    നിങ്ങൾ ഇതിനകം ഒരു ഹോട്ടൽ/ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, എയർലൈൻ ബുക്കിംഗ് അല്ലെങ്കിൽ പ്രീ-ബുക്ക് ചെയ്ത ഹോട്ടൽ മുറിക്ക് നിങ്ങൾക്ക് റീഇംബേഴ്സ് ചെയ്യുന്നതാണ്. അതിനുള്ള കവറേജ് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.

  • ഹൈജാക്കിംഗ്:

    അപൂർവ്വ സാഹചര്യങ്ങളിൽ, വിമാനം തട്ടിക്കൊണ്ട് പോകുന്ന സാഹചര്യങ്ങളിൽ, അതിനുള്ള പരിരക്ഷ സാമ്പത്തിക ബുദ്ധിമുട്ടിനുള്ള റീഇംബേഴ്സ്മെന്‍റ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു പ്രശസ്തമല്ലാത്ത ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, ഈ പരിരക്ഷ ഉണ്ടായിരിക്കുന്നത് പ്രയോജനകരമായിരിക്കും.

  • അപകട മരണം:

    ഇന്‍റർനാഷണൽ ട്രിപ്പ് എടുക്കുന്ന ആർക്കും ഉണ്ടായിരിക്കേണ്ട പരിരക്ഷയാണിത്. അപകടത്താൽ സംഭവിക്കുന്ന മരണം പോലുള്ള പ്രതികൂല സാഹചര്യങ്ങളിൽ, മരിച്ചയാളുടെ കുടുംബത്തിന് നിർദ്ദിഷ്ട പരിധി വരെ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ്.

  • പേഴ്സണൽ ആക്സിഡന്‍റ്:

    യാത്രയിൽ ഉണ്ടാകുന്ന വ്യക്തിഗത പരിക്കിന് ഇൻഷുറർ നഷ്ടപരിഹാരം നൽകുന്നു. എന്നിരുന്നാലും, പരിക്ക് ഏതെങ്കിലും മദ്യപാനമോ മയക്കുമരുന്നിന്‍റെ ദുരുപയോഗമോ മൂലമാണെങ്കിൽ, നഷ്ടപരിഹാരം നൽകുന്നതല്ല.

  • വ്യക്തിപരമായ ബാധ്യത:

    യാത്രയിൽ ശാരീരിക പരിക്ക് അല്ലെങ്കിൽ പ്രോപ്പർട്ടി/തേർഡ് പാർട്ടിക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് എതിരെയുള്ള പരിരക്ഷ ഇത് വാഗ്ദാനം ചെയ്യുന്നു. ഇതുപോലുള്ള ഒരു പരിരക്ഷ ഉണ്ടായിരിക്കുന്നത് വിദേശ രാജ്യത്തെ താമസത്തിന് ബുദ്ധിമുട്ടായേക്കാവുന്ന പ്രകോപനരഹിതമായ ഏതെങ്കിലും സാഹചര്യങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നു.

  • അടിയന്തര ഒഴിപ്പിക്കൽ:

    യാത്രയ്ക്കുള്ള ഒരു സ്റ്റാൻഡേർഡ് ഇൻഷുറൻസ് പോളിസി അടിയന്തിര മെഡിക്കൽ ഇവാക്യുവേഷൻ പരിരക്ഷിക്കുന്നു. ഇൻഷുർ ചെയ്തയാളെ എയർലിഫ്റ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ ഈ പരിരക്ഷ ഉണ്ടായിരിക്കുന്നത് സഹായകരമായിരിക്കും. മാത്രമല്ല, ഇൻഷുർ ചെയ്തയാൾക്ക് മെഡിക്കൽ സജ്ജീകരണ ഉപകരണങ്ങളുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി വരുന്ന ചെലവുകളും റീഇംബേഴ്സ് ചെയ്യുന്നതാണ്.

  • പഠനത്തിന്‍റെ തടസ്സം:

    തുടർ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഏതൊരാളും, തിരഞ്ഞെടുക്കാൻ നോക്കണം സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ. വിദേശത്ത് പഠിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്ക് ഇത് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഒരു പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന പരിരക്ഷകൾ കമ്പനിയിൽ നിന്ന് കമ്പനിയിലേക്ക് വ്യത്യാസപ്പെടാം, ആവശ്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യണം.

  • ഭവനഭേദനം:

    ഇൻഷുർ ചെയ്തയാൾ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുകയും ഇൻഷുർ ചെയ്ത വ്യക്തിയുടെ അഭാവത്തിൽ മോഷണം/കവർച്ച സംഭവിക്കുകയും ചെയ്യുകയാണെങ്കിൽ, കമ്പനി തകരാറുകൾ/നഷ്ടങ്ങൾക്ക് പണം നൽകും. ഇത് ഒരു നിശ്ചിത പരിധി വരെയും പരിരക്ഷയുടെ പരിധി അനുസരിച്ചും പരിരക്ഷിക്കപ്പെടുന്നതാണ്.

  • ക്രെഡിറ്റ് കാർഡ് മോഷണം:

    ഒരു അന്താരാഷ്ട്ര രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഈ പരിരക്ഷ. മോഷണം/കവർച്ച വഴി ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ, ഇൻഷുററെ അറിയിക്കുക. നിങ്ങൾക്ക് അടിയന്തിര ക്യാഷ് അഡ്വാൻസ് ലഭിക്കും. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഏജന്‍റ് ഇൻഷുർ ചെയ്തയാൾക്ക് നൽകും.

 

മറ്റ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പ്ലാനുകൾ താരതമ്യം ചെയ്യുമ്പോൾ, ഓഫർ ചെയ്യുന്ന കവറേജിന് നിങ്ങൾക്ക് മികച്ച മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ചെലവ് പരിഗണിക്കേണ്ടത് പ്രധാനമാണ്. വിദേശത്ത് കോംപ്രിഹെൻസീവ് ട്രാവൽ ഇൻഷുറൻസിന് മനസ്സമാധാനവും സാമ്പത്തിക സംരക്ഷണവും നൽകാൻ കഴിയും.

ശ്രദ്ധിക്കുക: ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. കൂടുതൽ വിവരങ്ങൾക്ക്, പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

 

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടാത്തത് എന്താണ്?

നിങ്ങളുടെ അന്താരാഷ്‌ട്ര യാത്രയിൽ കുഴപ്പമൊന്നും സംഭവിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. എന്താണ് പരിരക്ഷിക്കപ്പെടുന്നതെന്ന് അറിയേണ്ടത് പ്രധാനമായത് പോലെ, ട്രാവൽ ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടാത്തത് എന്താണെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനിൽ ഒഴിവാക്കിയ പൊതുവായ സാഹചര്യങ്ങൾ/സംഭവങ്ങൾ/അവസ്ഥകൾ എന്നിവയുടെ വേഗത്തിലുള്ള വിവരണം ഇതാ:

  • സൈനിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ യുദ്ധ ഗെയിമുകൾ അല്ലെങ്കിൽ യഥാർത്ഥ ഇടപെടലുകൾ എന്നിവയുടെ രൂപത്തിൽ ഏതെങ്കിലും നാവിക, സൈനിക അല്ലെങ്കിൽ വ്യോമസേന പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ

  • ഏതെങ്കിലും പ്രോപ്പർട്ടിക്ക് ഉണ്ടാകുന്ന നഷ്ടം, തകരാർ അല്ലെങ്കിൽ കേടുപാടുകൾ അല്ലെങ്കിൽ അവയിൽ നിന്ന് നേരിട്ടോ പരോക്ഷമായോ ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ അതിന്‍റെ ഫലമായി ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ ചെലവുകൾ

  • ഏതെങ്കിലും ക്രിമിനൽ അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ യഥാർത്ഥത്തിൽ ഏർപ്പെട്ടത് അല്ലെങ്കിൽ ഏർപ്പെടാൻ ശ്രമിച്ചത്

  • ഏതെങ്കിലും അനുബന്ധ നഷ്ടങ്ങൾ

  • റിപ്പബ്ലിക് ഓഫ് ഇന്ത്യ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും രാജ്യത്തേക്കുള്ള യാത്ര അല്ലെങ്കിൽ രാജ്യം ഏർപ്പെടുത്തിയ അല്ലെങ്കിൽ ഏർപ്പെടുത്തിയേക്കാവുന്ന അത്തരം രാജ്യത്തേക്കുള്ള ഇന്ത്യൻ റിപ്പബ്ലിക്കിലെ ഒരു പൗരന്‍റെ യാത്രയ്ക്കെതിരെ അത്തരം നിയന്ത്രണങ്ങൾ

  • ഒരു എയർലൈനിൽ യാത്രക്കാരൻ എന്ന നിലയിൽ അല്ലാതെ വ്യോമയാത്ര ചെയ്യുന്നത്

ശ്രദ്ധിക്കുക: ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. കൂടുതൽ വിവരങ്ങൾക്ക്, പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.


എപ്പോൾ, എവിടെ, എങ്ങനെ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് തിരഞ്ഞെടുക്കാം?


നിങ്ങൾ സിംഗിൾ-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് അല്ലെങ്കിൽ മൾട്ടി-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് വാങ്ങുകയാണെങ്കിൽ, അതിന് ധാരാളം ഗവേഷണം ആവശ്യമാണ്. നിങ്ങളെ അറിവോടെയുള്ള തീരുമാനം എടുക്കാൻ സഹായിക്കുന്നതിന്, ട്രാവൽ ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ചില ഘടകങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:

  • യാത്രാ ലക്ഷ്യസ്ഥാനം:

    ട്രാവൽ ഇൻഷുറൻസ് പ്രധാനമായും നിങ്ങൾ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. കവറേജിനുള്ള ആവശ്യകത ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കാം. നിങ്ങൾക്ക് മതിയായ ഇന്‍റർനാഷണൽ ട്രാവൽ കവറേജ് ഇല്ലെങ്കിൽ ചില രാജ്യങ്ങൾ വിസ അനുവദിക്കില്ല.

  • ട്രിപ്പ് കാലയളവ്:

    നിങ്ങൾ ഒരു പ്ലാൻ തിരയുന്നതിന് മുമ്പ്, യാത്രയുടെ ദൈർഘ്യം കണക്കിലെടുക്കുക. യാത്രാ കാലയളവിനേക്കാൾ ദൈർഘ്യമുള്ള പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഏതാനും ദിവസത്തേക്ക് നിങ്ങൾ യാത്ര ദീർഘിപ്പിക്കേണ്ടതുണ്ടെങ്കിൽ, പരിരക്ഷ നഷ്ടപ്പെടുമെന്ന് നിങ്ങൾക്ക് ഭയക്കേണ്ടതില്ല. 

  • യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം:

    നിങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാളാണെങ്കിൽ, തിരഞ്ഞെടുക്കൂ വ്യക്തിഗത ട്രാവൽ ഇൻഷുറൻസ് പ്ലാൻ. ഒരു കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ, നിങ്ങൾ ഒരു ഫാമിലി ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കണം. ഒരു പ്ലാൻ വാങ്ങുന്നതിന് മുമ്പ്, യാത്രക്കാരുടെ എണ്ണം കണക്കാക്കുകയും അതനുസരിച്ച് ലൊക്കേഷന്‍റെ അടിസ്ഥാനത്തിൽ അത് കസ്റ്റമൈസ് ചെയ്യുകയും ചെയ്യുക. ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ചെലവ് ഓരോ പ്ലാനിലും വ്യത്യാസപ്പെടാം.

  • ട്രാവൽ ഫ്രീക്വൻസി:

    യാത്രയ്ക്കുള്ള കാരണങ്ങൾ വ്യത്യസ്തമായിരിക്കാം. നിങ്ങൾ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ, മൾട്ടി-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. ഓരോ തവണയും ഒരു പുതിയ ട്രാവൽ പ്ലാനിന് അപേക്ഷിക്കാതെ അവധിക്കാലം ആസ്വദിക്കാൻ ഇതുപോലുള്ള ഒരു പ്ലാൻ നിങ്ങളെ സഹായിക്കും. ഒറ്റത്തവണത്തെ സന്ദർശന സാഹചര്യമാണെങ്കിൽ, തിരഞ്ഞെടുക്കുക സിംഗിൾ-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ.

  • ക്ലെയിം പ്രോസസ്:

    നിങ്ങൾ ഏത് ഇൻഷുറൻസ് പ്ലാൻ വാങ്ങുകയാണെങ്കിലും, വ്യത്യസ്ത ക്ലെയിമുകൾക്കായി ഇൻഷുറർ പണമടയ്ക്കുന്നതിന് ഒരു നിർദ്ദിഷ്ട പരിധിയുണ്ട്. ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുമ്പോൾ, ക്ലെയിം പരിധി കണക്കിലെടുക്കുക. എന്തെങ്കിലും മെഡിക്കൽ അടിയന്തിര സാഹചര്യം ഉണ്ടായാൽ കുറഞ്ഞ ക്ലെയിം പരിധിയുള്ള ഇൻഷുറൻസ് കവറേജ് മതിയാകില്ല. നിങ്ങൾ എവിടേക്കാണ് പോകുന്നത്, എത്ര നാളത്തേക്കാണ് പോകുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര യാത്രയ്ക്ക് അനുയോജ്യമായ ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുക. ഉയർന്ന ഇൻഷ്വേർഡ് തുക ഉയർന്ന പ്രീമിയത്തെ സൂചിപ്പിക്കുന്നു, എന്നാൽ ; എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് മൂല്യവത്താണ്.

വ്യത്യസ്ത ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് കമ്പനികളെക്കുറിച്ചും അവയുടെ ഓഫറുകളെക്കുറിച്ചും പഠിക്കുന്നത് നിങ്ങളുടെ യാത്രാ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ കണ്ടെത്താൻ സഹായകമാകും.


ടി&സി ബാധകം

നിങ്ങൾ ഒരു അന്താരാഷ്ട്ര യാത്ര ആസൂത്രണം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


അന്താരാഷ്ട്ര യാത്ര ആവേശകരമായി തോന്നിയേക്കാം, എന്നാൽ അതിനായി പ്ലാൻ ചെയ്യുന്നത് എളുപ്പമല്ല. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് മുമ്പ്, നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നു:


ആദ്യ കാര്യങ്ങൾ ആദ്യം!

ഒരു ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ വാങ്ങുന്നത്


  • സന്ദർശിക്കൂ https://www.bajajallianz.com/general-insurance.html

  • നിങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ട്രാവൽ ഇൻഷുറൻസ് തരം തിരഞ്ഞെടുക്കുക

  • അടുത്തതായി, നിങ്ങളുടെ മുഴുവൻ പേര് എന്‍റർ ചെയ്യുക

  • മൂന്ന് ഓപ്ഷനുകളിൽ നിന്ന് ട്രാവൽ ഇൻഷുറൻസ് പോളിസിയുടെ തരം തിരഞ്ഞെടുക്കുക:
    1. വിശ്രമവേള
    2. ബിസിനസ് മൾട്ടി-ട്രിപ്പ്
    3. സ്റ്റുഡന്‍റ്

  • നിങ്ങൾ മുമ്പ് തിരഞ്ഞെടുത്തത് പ്രകാരമുള്ള പ്രസക്തമായ ഓപ്ഷൻ തിരഞ്ഞെടുത്ത് കൊണ്ടാണ് ഇത് ചെയ്യേണ്ടത്


  • ജനന തീയതി, യാത്രയുടെ ലക്ഷ്യസ്ഥാനം, മടക്കയാത്ര, പുറപ്പെടൽ തീയതി, നിങ്ങൾ താമസിക്കുന്ന പിൻ കോഡ് എന്നിവ നൽകുക

  • ക്വോട്ട് ഷെയർ ചെയ്യുന്ന സാധുതയുള്ള ഫോൺ നമ്പർ എന്‍റർ ചെയ്ത് 'എന്‍റെ ക്വോട്ട് നേടുക' എന്നതിൽ ക്ലിക്ക് ചെയ്യുക

  • മൂല്യങ്ങൾ വിശകലനം ചെയ്യുകയും ഫോണിൽ ഒരു ക്വോട്ട് അയക്കുകയും ചെയ്യും. ആവശ്യമനുസരിച്ച് നിങ്ങൾക്ക് ഇൻഷ്വേർഡ് തുക മാറ്റാവുന്നതാണ്

  • നിങ്ങൾ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന പ്ലാൻ തിരഞ്ഞെടുക്കുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് ആഡ്-ഓണുകളും തിരയാം

  • സികെവൈസി നമ്പർ അല്ലെങ്കിൽ പാൻ കാർഡ് നമ്പർ എന്‍റർ ചെയ്യുക

  • നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് പ്രീമിയം ബ്രേക്ക് അപ്പ് കാണാം അല്ലെങ്കിൽ 'തുടരുക' ടാബിൽ നേരിട്ട് ക്ലിക്ക് ചെയ്യാം

  • എല്ലാ വ്യക്തിഗത വിവരങ്ങളും എന്‍റർ ചെയ്ത് 'പേമെന്‍റ് നടത്തുക' എന്നതിൽ ക്ലിക്ക് ചെയ്യുക

  • പേമെന്‍റ് രീതി തിരഞ്ഞെടുത്ത് പേമെന്‍റ് നടത്തുക

  • നിങ്ങൾക്ക് പേമെന്‍റ് സ്ഥിരീകരണ സന്ദേശം ലഭിച്ചാൽ, ഇൻഷുറൻസ് സംബന്ധമായ ഡോക്യുമെന്‍റുകൾ തൽക്ഷണം ഇമെയിൽ വഴി അയക്കുന്നതാണ്

നിങ്ങളുടെ ഷെംഗൻ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ ലഭ്യമാക്കി നിങ്ങൾക്ക് സുരക്ഷിതമായി സൂക്ഷിക്കാം.

അന്താരാഷ്ട്ര യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണോ?


വിദേശത്ത് ആയിരിക്കുമ്പോൾ മതിയായ യാത്രാ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണ്. എല്ലാ വിദേശ രാജ്യത്തേക്കും പ്രവേശനത്തിന് ട്രാവൽ ഇൻഷുറൻസ് നിർബന്ധമല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.


അടിയന്തിര സാഹചര്യം ഒരിക്കലും വാതിലിൽ മുട്ടിയല്ല വരുന്നത്. അപ്രതീക്ഷിത സംഭവങ്ങളായ ബാഗേജ് നഷ്ടപ്പെടല്‍ അല്ലെങ്കില്‍ യാത്ര റദ്ദാക്കൽ അപ്രതീക്ഷിത സംഭവങ്ങൾ വൈകാരികമായും സാമ്പത്തികമായും നിങ്ങളെ ബാധിക്കാം. മതിയായ അന്താരാഷ്ട്ര പരിരക്ഷ സാമ്പത്തികം കൈകാര്യം ചെയ്യുന്നു, നിങ്ങൾ ആശങ്കയില്ലാതെ തുടരുകയും ചെയ്യുന്നു.


ഏത് രാജ്യങ്ങളിൽ ട്രാവൽ ഇൻഷുറൻസ് ആവശ്യമാണ് എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഏതെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാൻ, നിങ്ങൾ സന്ദർശിക്കാൻ ആസൂത്രണം ചെയ്യുന്ന ലക്ഷ്യസ്ഥാനത്തുള്ള എംബസി അല്ലെങ്കിൽ കോൺസുലേറ്റിനെ ബന്ധപ്പെടുക. ട്രാവൽ ഇൻഷുറൻസ് നിർബന്ധമായ രാജ്യങ്ങളുടെ പേരുകൾ താഴെയുള്ള പട്ടികയിലുണ്ട്:


അള്‍ജീരിയ

മൊറോക്കോ

യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക

അര്‍ജന്‍റീന

നേപ്പാൾ

ടോഗോ

അരൂബ

റൊമാനിയ

തുർക്കി

ക്യൂബ

ഷെങ്കൻ രാജ്യങ്ങൾ

 

ലെബനോൺ

യുണൈറ്റഡ് അറബ് എമിറേറ്റ്സ്

 


ശ്രദ്ധിക്കുക: ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. മാറ്റത്തിന് വിധേയമായ രാജ്യങ്ങളുടെ നയം അനുസരിച്ച് രാജ്യങ്ങൾ ചേർക്കുകയോ/നീക്കം ചെയ്യുകയോ ചെയ്യാം.


 

ഇന്ത്യക്കാർക്ക് അറൈവൽ വിസ എവിടെ നിന്ന് ലഭിക്കും?

വിസയ്ക്ക് അപേക്ഷിക്കുന്നതും ലഭിക്കുന്നതും ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടുള്ളതായേക്കാം. എന്നിരുന്നാലും, ചില രാജ്യങ്ങൾ വിസ-ഓൺ-അറൈവൽ വാഗ്ദാനം ചെയ്യുന്നു, നിങ്ങൾ മുഴുവൻ പ്രക്രിയയിലൂടെയും കടന്നുപോകേണ്ടതില്ല.

 

താഴെയുള്ള പട്ടിക ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ-ഓൺ-അറൈവൽ അനുവദിക്കുന്ന രാജ്യങ്ങളുടെ പേരുകൾ കാണിക്കുന്നു:

 

അംഗോള

ഇന്തോനേഷ്യ

മൗറിട്ടേനിയ*

സോമാലിയ*

ബൊളീവിയ

ഇറാൻ

നൈജീരിയ*

ടുണീഷ്യ

കേപോ വെർദെ

ജമൈക്ക

ഖത്തർ

ടുവാളു

കാമറൂൺ യൂണിയൻ റിപ്പബ്ലിക്ക്

ജോർദാൻ

റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ

വേനുവാട്ടു

കുക്ക് ഐലൻഡ്സ്

കിരിബാറ്റി

റീയൂണിയൻ ദ്വീപ്*

സിംബാബ്‌വേ

ഫിജി

ലാവോസ്

റുവാണ്ട

 

ഗിനിയ ബിസ്സാവു*

മഡഗാസ്കർ

സെയ്ഷെൽസ്

 

 

വിസ-ഓൺ-അറൈവൽ, ഇ-വിസ സൗകര്യം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക താഴെയുള്ള പട്ടിക കാണിക്കുന്നു:

കംബോഡിയ

മ്യാൻമാർ

സുരിനാം

തായ്‌ലാന്‍റ്

എത്യോപ്യ*

സെയിന്‍റ് ലുസിയ

താജാക്കിസ്ഥാൻ

വിയറ്റ്നാം

കെനിയ

ശ്രീലങ്ക

ടാൻസേനിയ

 

ട്രാവൽ ഇൻഷുറൻസ് ഇല്ലാതെ ഇന്ത്യക്കാർക്ക് ഷെംഗൻ വിസ ലഭിക്കുമോ?


ഒരു ഇന്ത്യൻ പാസ്പോർട്ട് ഉടമയ്ക്കുള്ള ഷെംഗൻ വിസയുടെ ആവശ്യകതകൾക്കിടയിൽ, ഒരു ട്രാവൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് ഒഴിവാക്കാനാവില്ല. വിസ ആപ്ലിക്കേഷൻ സമർപ്പിക്കാൻ ട്രാവൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നതിന് ഷെംഗൻ രാജ്യങ്ങൾ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


ഷെംഗൻ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും യൂറോപ്പ് സന്ദർശിക്കുന്നതിന് ഷെംഗൻ ട്രാവൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ഇന്ത്യയിൽ നിന്ന് ഷെംഗൻ വിസയ്ക്ക് അപേക്ഷിക്കാൻ, നിറവേറ്റേണ്ട മാനദണ്ഡങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:!

ഒരു ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ വാങ്ങുന്നത്


  • €30,000.00 ന്‍റെ കുറഞ്ഞ പരിരക്ഷ (മെയ് 2023 പ്രകാരം രൂ. 2,699,453.67 ന് തുല്യമാണ്)

  • എല്ലാ ഷെംഗൻ അംഗരാജ്യങ്ങളിലും ബാധകമായ പരിരക്ഷ

  • അടിയന്തിര മെഡിക്കൽ ചികിത്സ, മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള ഇവാക്യുവേഷൻ അല്ലെങ്കിൽ യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള റീപാട്രിയേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾക്കുള്ള പരിരക്ഷ

നിങ്ങളുടെ ഷെംഗൻ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ ലഭ്യമാക്കി നിങ്ങൾക്ക് സുരക്ഷിതമായി സൂക്ഷിക്കാം.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസിനായി ഒരു ക്ലെയിം എങ്ങനെ ഫയൽ ചെയ്യാം?


ട്രാവൽ ഇൻഷുറൻസ് ഇന്‍റർനാഷണൽ ക്ലെയിം പ്രോസസ് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഡോക്യുമെന്‍റുകൾ travel@bajajallianz.co.in ലേക്ക് അയച്ച് നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസിനായുള്ള ക്ലെയിം ഓൺലൈനിൽ ഫയൽ ചെയ്യാം


ഹോസ്പിറ്റലൈസേഷന്‍റെ അറിയിപ്പിന് ദയവായി +91 124 6174720 ഡയല്‍ ചെയ്ത് ഞങ്ങളുടെ മിസ്സ്ഡ് കോള്‍ സൗകര്യം ഉപയോഗിക്കുക:


ക്യാഷ്‌ലെസ് ട്രാവൽ ഇൻഷുറൻസ് ക്ലെയിം


വിദേശത്ത് ഹോസ്പിറ്റലൈസേഷന് മാത്രമേ ക്യാഷ്‌ലെസ് ക്ലെയിം ബാധകമാകൂ. ഉണ്ടായ ഹോസ്പിറ്റലൈസേഷൻ ചെലവ് യുഎസ്‍ഡി 500 നേക്കാൾ കൂടുതലായിരിക്കണം.

  • travel@bajajallianz.co.in-ലേക്ക് അയച്ച് ഡോക്യുമെന്‍റുകൾ സമർപ്പിക്കുക

  • ക്ലെയിം സമർപ്പിച്ച് വെരിഫൈ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു പേമെന്‍റ് ഗ്യാരണ്ടി കത്ത് ലഭിക്കും

  • നൽകിയ വിവരങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും ഡോക്യുമെന്‍റ് വിട്ടുപോയാൽ, ഔപചാരികതകൾ പൂർത്തിയാക്കാൻ ഇൻഷുറർ ബന്ധപ്പെടുന്നതാണ്. ട്രാവൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ് തുടരുന്നു

  • ക്യാഷ്‌ലെസ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
    1. ക്ലെയിം ഫോം (ഇൻഷുർ ചെയ്തയാൾ പൂരിപ്പിക്കുകയും ഒപ്പിടുകയും ചെയ്യണം)
    2. ചികിത്സിച്ച ഫിസിഷ്യൻ്റെ സ്റ്റേറ്റ്‍മെ‍ന്‍റ് (വിദേശത്ത് ചികിത്സിച്ച ഡോക്ടർ പൂരിപ്പിക്കുകയും ഒപ്പിടുകയും ചെയ്യണം)
    3. ഇൻഷുർ ചെയ്തയാൾ പൂരിപ്പിക്കുകയും ഒപ്പിടുകയും ചെയ്ത റിലീസ് ഓഫ് മെഡിക്കൽ ഇൻഫർമേഷൻ ഫോം (ആർഒഎംഐഎഫ്), കൂടാതെ ചികിത്സാകേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡുകൾ നേടുക
    4. മെഡിക്കൽ റെക്കോർഡുകൾ/കൺസൾട്ടേഷൻ പേപ്പറുകൾ/അന്വേഷണ റിപ്പോർട്ടുകൾ
    5. ഇൻവോയ്സുകൾ/ബില്ലുകൾ/ക്ലെയിം തുക കണക്കാക്കുക
    6. വിദേശത്തെ എൻട്രി സ്റ്റാമ്പ്, ഇന്ത്യയിൽ നിന്നുള്ള എക്‌സിറ്റ് സ്റ്റാമ്പ് എന്നിവ ഉൾപ്പെടുന്ന വിസയുടെ കോപ്പി
    7. അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ എഫ്ഐആർ-ന്‍റെ കോപ്പി (ലോക്കൽ പോലീസ് അതോറിറ്റികളിൽ ഫയൽ ചെയ്തത്)
    8. മരണം സംഭവിക്കുന്ന സാഹചര്യത്തിൽ മരണ സർട്ടിഫിക്കറ്റ്/പോസ്റ്റ് മോർട്ടം റിപ്പോർട്ട്

റീഇംബേഴ്സ്മെന്‍റ് ട്രാവൽ ഇൻഷുറൻസ് ക്ലെയിം


റീഇംബേഴ്സ്മെന്‍റ് സാധാരണയായി 10 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ എടുക്കും. സമർപ്പിച്ച ഡോക്യുമെന്‍റുകൾ പൂർണ്ണവും ശരിയും ആണെന്ന് ഉറപ്പുവരുത്തുക.


  • ഡോക്യുമെന്‍റിന്‍റെ എല്ലാ ഒറിജിനൽ കോപ്പികളും ശേഖരിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഹെൽത്ത് ആൻഡ് ട്രാവൽ അഡ്മിനിസ്ട്രേഷൻ ടീം (എച്ച്എടി)-ലേക്ക് സമർപ്പിക്കുക

  • ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്തുകഴിഞ്ഞാൽ, എൻഇഎഫ്‍ടി വഴി 10 ബിസിനസ് പ്രവൃത്തി ദിവസത്തിനുള്ളിൽ പേമെന്‍റ് ലഭിക്കും

  • നൽകിയ വിവരങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും ഡോക്യുമെന്‍റ് വിട്ടുപോയാൽ, ഇൻഷുറർ അതിനെക്കുറിച്ച് നിങ്ങളെ അറിയിക്കും. പെൻഡിംഗ് ഡോക്യുമെന്‍റുകൾ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്

  • 15 ദിവസത്തെ ഇടവേളകളിൽ ഔപചാരികതകൾ പൂർത്തിയാക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഇൻഷുറർ മൂന്ന് റിമൈൻഡറുകൾ അയക്കുന്നു

  • 45 ദിവസം പൂർത്തിയാകുമ്പോൾ, ഡോക്യുമെന്‍റുകൾ ഇപ്പോഴും പെൻഡിംഗിലാണെങ്കിൽ, ക്ലെയിം പ്രോസസ് ഒഴിവാക്കുന്നതാണ്

അന്താരാഷ്ട്ര യാത്രയ്ക്കായി നിങ്ങൾ എന്താണ് തയ്യാറാക്കേണ്ടത്?


ലഗ്ഗേജ് പായ്ക്ക് ചെയ്യുക, താമസസ്ഥലം, വിമാന ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുക എന്നിവയേക്കാൾ കൂടുതൽ കാര്യങ്ങളുണ്ട്. അനിവാര്യമായ ഇന്‍റർനാഷണൽ ട്രാവൽ ചെക്ക്‌ലിസ്റ്റ് ഇതാ:


  • യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുക

  • നിങ്ങളുടെ ലക്ഷ്യസ്ഥാനം, പ്രാദേശിക കസ്റ്റം, നിയമങ്ങൾ, ഭാഷ മുതലായവ അറിയുക.

  • പണം, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ

  • ഉറപ്പുള്ള ഒരു ട്രാവൽ ബാഗ്

  • യൂണിവേഴ്സൽ ട്രാവൽ അഡാപ്റ്റർ

  • വീണ്ടും ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ

  • പാസ്പോർട്ട്, വിസ, ഐഡന്‍റിറ്റി പ്രൂഫ്, ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പോളിസി തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്‍റുകളുടെയും ഇലക്ട്രോണിക്, ഹാർഡ് കോപ്പികൾ കരുതുക

  • മരുന്നുകൾ/സൗകര്യപ്രദമായ ഫസ്റ്റ്-എയ്ഡ് കിറ്റ്

  • വാക്സിനേഷൻ എടുക്കുക/വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കുക

  • ആവശ്യമെങ്കിൽ കറൻസി എക്സ്ചേഞ്ച് നിരക്കുകളും എടിഎം ഫീസും അറിയുക

  • അടിസ്ഥാനപരമായി ആവശ്യമുള്ളവ (ഓഫ്‌ലൈൻ ഗൂഗിൾ മാപ്പുകൾ പോലുള്ളവ) ഡൗൺലോഡ് ചെയ്യുക

  • അനുയോജ്യമായ വാക്കിംഗ് ഷൂസ്

  • യാത്രയ്ക്ക് അനുയോജ്യമായ ടോയ്‌ലറ്ററികൾ

  • ലഗ്ഗേജ് ലോക്കുകൾ

  • മൈക്രോഫൈബർ ടവൽ

  • ഏറ്റവും പ്രധാനമായി, നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നിലനിർത്തുക!

ട്രാവൽ വിത്ത് കെയർ!

മൊബൈൽ ആപ്പ് ട്രാവൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ്


യാത്ര വൈകിയാൽ ഓട്ടോമാറ്റിക് ക്ലെയിം സെറ്റിൽമെന്‍റിന്‍റെ പ്രത്യേക സേവനവും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് മൊബൈൽ ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ ട്രിപ്പ് വൈകുന്നതിന് ക്ലെയിം ചെയ്യേണ്ടതില്ല.


മൊബൈൽ ആപ്പ് ഫ്ലൈറ്റ് ട്രാക്ക് ചെയ്യുന്നു. ഫ്ലൈറ്റ് കാലതാമസം നേരിട്ടാൽ, പരിധി പ്രകാരമുള്ള പേഔട്ടുകൾ ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യുന്നതാണ്.


*ടി&സി ബാധകം


കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

 4.62

(5,340 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

മദന്‍മോഹന്‍ ഗോവിന്ദരാജുലു

നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും. പണമടയ്ക്കാനും വാങ്ങാനും എളുപ്പം

പായല്‍ നായക്

വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.

കിഞ്ജല്‍ ബൊഘാര

ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ താങ്ങാനാവുന്ന പ്രീമിയം സഹിതം വളരെ നല്ല സേവനം

GOT A QUESTION? HERE ARE SOME ANSWERS

ചോദ്യം ഉണ്ടോ? ചില ഉത്തരങ്ങൾ ഇതാ

വിസ ലഭിക്കുന്നതിന് എനിക്ക് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ആവശ്യമുണ്ടോ?

ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും ട്രാവൽ ഇൻഷുറൻസ് ഇന്‍റർനാഷണൽ പോളിസി ഉണ്ടായിരിക്കേണ്ടത് നിർബന്ധമാക്കിയിട്ടില്ല. എന്നിരുന്നാലും, ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സുഗമമായ യാത്രയ്ക്കും, സാധുതയുള്ള ട്രാവൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണമെന്ന് ശുപാർശ ചെയ്യുന്നു.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വിട്ടുപോയ ഫ്ലൈറ്റുകൾക്ക് പരിരക്ഷ നൽകുമോ?

അതെ, ഇന്ത്യയിലെ ട്രാവൽ ഇൻഷുറൻസ് കമ്പനികൾ വിട്ടുപോയ ഫ്ലൈറ്റ് കണക്ഷനുകൾക്ക് പരിരക്ഷ നൽകുന്നു. ഇത് ഓരോ ഇൻഷുററിലും വ്യത്യാസപ്പെടാം. ഒരു പ്ലാൻ വാങ്ങുന്നതിന് മുമ്പ്, പ്ലാൻ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുക.

യാത്ര റദ്ദാക്കലുകൾക്ക് പരിരക്ഷ നൽകാൻ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഉപയോഗിക്കാൻ കഴിയുമോ?

പോളിസി ഷെഡ്യൂളിലെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി യാത്ര റദ്ദാക്കുന്ന സാഹചര്യത്തിൽ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഇൻഷുററുമായി അത് പരിശോധിക്കുന്നതും നല്ലതാണ്. .

ഹോട്ടൽ ബുക്കിംഗ് റദ്ദാക്കുന്നതിന് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ നൽകുമോ?

അന്താരാഷ്ട്ര യാത്ര റദ്ദാക്കുന്നതിന് വിവിധ കാരണങ്ങൾ ഉണ്ടാകാം. ഇത്തരമൊരു സാഹചര്യമുണ്ടായാൽ, സമഗ്രമായ യാത്രാ ഇൻഷുറൻസ് പരിരക്ഷ നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കില്ലെന്ന് ഉറപ്പാക്കുന്നു. ഹോട്ടൽ ബുക്കിംഗ് റദ്ദാക്കലിൽ ഒരു നിർദ്ദിഷ്ട പരിധി വരെ നിങ്ങൾക്ക് റീഇംബേഴ്സ് ചെയ്യുന്നതാണ്.

എന്‍റെ ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ കഴിയുമോ?

ടിക്കറ്റുകൾ വാങ്ങിയ ശേഷവും നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് വാങ്ങാം. അതെ, ചില ട്രാവൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിങ്ങൾക്ക് നഷ്‌ടപ്പെടാതിരിക്കാൻ കഴിവതും നേരത്തെ ചെയ്യുന്നതാകും നല്ലത്.

ഒരു ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പോളിസി ലഭിക്കുന്നതിന് എന്തൊക്കെ യോഗ്യതകൾ പാലിക്കണം?

വിവിധ പ്രായക്കാർക്ക് ഞങ്ങൾ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ഇന്ത്യയിൽ ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി പ്രയോജനപ്പെടുത്തുന്നതിനുള്ള യോഗ്യതാ മാനദണ്ഡം താഴെയുള്ള പട്ടിക കാണിക്കുന്നു:

 

പ്ലാനിന്‍റെ തരങ്ങൾ

മാനദണ്ഡം

വ്യക്തിഗത/ഫാമിലി ട്രാവൽ ഇൻഷുറൻസ്

വ്യക്തിഗത പ്രായം: 18 വയസ്സ് മുതൽ 60 വയസ്സ് വരെ

സ്വയം, അവന്‍റെ/അവളുടെ ജീവിതപങ്കാളി, 2 ആശ്രിതരായ കുട്ടികൾ: 21 വയസ്സിന് താഴെ

കുട്ടികളുടെ പ്രായം: 6 മാസം മുതൽ 21 വയസ്സ് വരെ

സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ്

16 വയസ്സ് മുതൽ 35 വയസ്സ് വരെ

സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ്

70 വയസ്സ്, അതിൽ കൂടുതൽ

ഗ്രൂപ്പ് ട്രാവൽ ഇൻഷുറൻസ്

മിനിമം: 10 അംഗങ്ങൾ

 

ശ്രദ്ധിക്കുക: മാനദണ്ഡം ഇൻഷുറർ അടിസ്ഥാനത്തിലും രാജ്യ അടിസ്ഥാനത്തിലും വ്യത്യാസപ്പെടാം.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വാങ്ങുമ്പോൾ എന്തെങ്കിലും മെഡിക്കൽ വിലയിരുത്തൽ ആവശ്യമാണോ?

മെഡിക്കൽ ചെക്ക്-അപ്പുകൾ നടത്താതെ കവറേജ് ഓഫർ ചെയ്യുന്ന ഇൻഷുറൻസ് കമ്പനികളുണ്ട്. എന്നിരുന്നാലും, നിർദ്ദിഷ്ട പ്രായ വിഭാഗങ്ങൾക്ക്, മെഡിക്കൽ ടെസ്റ്റുകൾ ആവശ്യമാണ്. ചില രാജ്യങ്ങളിൽ, നിർബന്ധിത മെഡിക്കൽ ടെസ്റ്റുകൾ ഉണ്ട്. ലക്ഷ്യസ്ഥാനത്തെ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാനും അതുപോലെ ഇൻഷുററുമായി പരിശോധിക്കാനും ശുപാർശ ചെയ്യുന്നു.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് നല്ലതാണോ?

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് എളുപ്പവും സൗകര്യപ്രദവും വേഗത്തിലുള്ളതുമാണ്. നിങ്ങൾക്ക് ഓഫ്‌ലൈനായും ട്രാവൽ പ്ലാൻ വാങ്ങുന്നതിന് ശ്രമിക്കാം. നിങ്ങൾക്ക് ആക്സസ് ചെയ്യാവുന്ന രീതിയിൽ ഇൻഷുറൻസ് പോളിസി വാങ്ങാം

അന്താരാഷ്ട്ര യാത്രകൾക്കായി ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണോ?

വിദേശ രാജ്യത്ത് മെഡിക്കൽ കെയർ അല്ലെങ്കിൽ ചികിത്സ ലഭ്യമാക്കുന്നത് ചെലവേറിയതാണെന്ന് തെളിയിക്കാനാകും. കൂടാതെ, ട്രാവൽ ഇൻഷുറൻസ് നിർബന്ധമായ രാജ്യങ്ങളുണ്ട്. പാസ്പോർട്ട് നഷ്ടപ്പെടൽ, ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടൽ, യാത്ര വെട്ടിച്ചുരുക്കൽ തുടങ്ങിയ അനിശ്ചിത സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം ട്രാവൽ ഇൻഷുറൻസ് വളരെ സഹായകരമാണ്.

ജനപ്രിയ രാജ്യങ്ങൾക്കുള്ള വിസ ഗൈഡ്


ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക