റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
General Insurance Penetration in India
നവംബർ 23, 2021

ഇന്ത്യയിലെ ഇൻഷുറൻസ് മേഖല – ടിയർ 3 & 4 നഗരങ്ങളിൽ ജനറൽ ഇൻഷുറൻസ് പെനട്രേഷനുള്ള ആവശ്യകത

ലോകത്തിന്‍റെ ഈ ഭാഗത്ത് ഇൻഷുറൻസ് ബിസിനസ് അഥവാ ജനറൽ ഇൻഷുറൻസ് എന്ന് അറിയപ്പെടുന്ന ഇത് ഇന്ത്യയിൽ വളരെ മികവോടെ വളരുകയാണ്. 8000 കോടിയുടെ മാര്‍ക്കറ്റ് സൈസില്‍ നിന്ന്, ഇത് ഇപ്പോൾ 120000 കോടിയിലേറെയായി വളര്‍ന്നു 2016-17 ൽ. ജനറൽ ഇൻഷുറൻസ് വ്യവസായം എന്നും മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയോടൊപ്പം വളർന്നു. വിൽപ്പനക്കാർ ഒരു ആവശ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന തികച്ചും സെയില്‍സില്‍ ഊന്നിയുള്ള ലൈഫ് ഇൻഷുറൻസിൽ നിന്ന് വ്യത്യസ്തമായി, പി&സിയിൽ ഇൻഷുറൻസിന്‍റെ ആവശ്യം അഥവാ അവസരം ഇതിനകം നിലവിലുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ കാർ വാങ്ങിയാൽ, നിങ്ങൾക്കത് റോഡില്‍ ഇറക്കാന്‍ കഴിയില്ല ഇൻഷുർ ചെയ്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ഒരു ബാങ്കിൽ ലോണിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ആസ്തികൾ ഇൻഷുർ ചെയ്യേണ്ടത് ഒരു മുൻകൂട്ടിയുള്ള ആവശ്യമാണ്. എന്നാൽ ഇന്ത്യയിൽ ഏകദേശം 30 ജനറൽ ഇൻഷുറൻസ് കമ്പനികളുണ്ട് (ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഉൾപ്പടെ). പലർക്കും നിലനിൽക്കാനും വളരാനുമുള്ള അത്തരം അവസരങ്ങൾ ലഭിക്കാറില്ല. ജനറൽ ഇൻഷുറൻസിൽ മോട്ടോർ ഇൻഷുറൻസ് എല്ലായ്പ്പോഴും ഒരു പ്രധാന ബിസിനസ്സാണ്, 1 ബില്യണിലധികം ആളുകളുള്ള രാജ്യത്ത് ഹെൽത്ത് ഇൻഷുറൻസ് അടുത്ത മുൻഗണനയാണ്. ഞങ്ങളുടെ എല്ലാ ജിഐ കമ്പനികളും വിൽക്കുന്നുണ്ട് ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ്, കുറഞ്ഞത് 5 എക്സ്ക്ലൂസീവ് ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഉൾപ്പടെ (ചിലത് പുരോഗമിച്ച് കൊണ്ടിരിക്കുന്നു). ലോജിസ്റ്റിക്‌സ്, ഉൽപ്പാദനക്ഷമത, ടിക്കറ്റ് വലുപ്പം, എളുപ്പത്തിലുള്ള വിതരണം എന്നിവ മെട്രോകളിലും ടിയർ I നഗരങ്ങളിലും മാത്രം കമ്പനികളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ, ഇന്നും, 60%-ത്തിലധികം ആളുകൾ ടിയർ III & IV നഗരങ്ങളിലോ/ഗ്രാമങ്ങളിലോ അതിനു താഴെയോ ആണ് താമസിക്കുന്നത്. ഇത് ഇൻഷുർ ചെയ്യാത്ത ഉപഭോക്താക്കളുടെ ഒരു വലിയ എണ്ണത്തെ സൂചിപ്പിക്കുന്നു. ടിയർ III & IV നഗരങ്ങളിൽ നുഴഞ്ഞുകയറുന്നതിന്‍റെ കാര്യത്തിൽ ഭൂരിഭാഗം ഇൻഷുറർമാരും അഭിമുഖീകരിക്കുന്ന ഇനിപ്പറയുന്ന വെല്ലുവിളികളാണ് ഇതിന് പ്രധാന കാരണം:
  1. ഏകീകൃത സേവനങ്ങൾ നൽകാന്‍ മിനിമം മാനവശേഷിയില്‍ ആരംഭിക്കുന്ന ഫിസിക്കൽ ഓഫീസുകളുടെ ഉയർന്ന ചെലവ്
  2. മെട്രോകളിൽ നിന്ന് ഈ നഗരങ്ങളിലേക്ക് എത്താന്‍/കണക്ടിവിറ്റി പ്രശ്നങ്ങൾ
  3. ഈ രംഗങ്ങളില്‍ കുറഞ്ഞ അവബോധം, ഇൻഷുറൻസിനെക്കുറിച്ച് ഈ അവബോധം സൃഷ്ടിക്കുന്നതിന് കൂടുതൽ പരിശ്രമങ്ങളും വിഭവശേഷിയും ആവശ്യമാകും.
  4. പോളിസി നിബന്ധനകൾ, വ്യവസ്ഥകൾ, ക്ലെയിം സെറ്റിൽമെന്‍റ് പ്രക്രിയ മുതലായവയുടെ കാര്യത്തിൽ ഇൻഷുറൻസ് വളരെ ടെക്നിക്കൽ ആയിരിക്കുന്നതിനാൽ, ഉപഭോക്തൃ അന്വേഷണങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ വേണ്ട പരിചയസമ്പന്നരും പരിശീലനം നേടിയ ആളുകൾ (ഇൻ-ഹൗസ്, ഡിസ്ട്രിബ്യൂട്ടർ നെറ്റ്‌വർക്കുകൾ).
  5. ക്ലെയിം എണ്ണത്തിലും ആവൃത്തിയിലും (പ്രത്യേകിച്ച് ഹെൽത്ത് ഇൻഷുറൻസിൽ) ലഭ്യമായ ഡാറ്റയുടെ കുറവ് കാരണമുള്ള വിലനിർണ്ണയ വെല്ലുവിളികൾ.
അതിനാൽ ഇൻഷുറൻസ് വ്യാപനം ഇന്ത്യയിൽ വളരെ കുറവാണ്. എന്നിരുന്നാലും, ടിയർ III, IV നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ ഇൻഷുറൻസ് ബിസിനസ്സ് വളർത്തുക സാധ്യമല്ല. എഫ്എംസിജി, ഫാർമ, ടെലികോം മേഖലകൾ തുടങ്ങിയ ചില വ്യവസായങ്ങൾ അത്തരം സ്ഥലങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രദേശങ്ങളിലെ പ്രാദേശിക ജനതയുടെ ആവശ്യത്തിനനുസരിച്ച് അവരുടെ ഉൽപ്പന്ന ഓഫറുകളും വിതരണ രീതിയും ക്രമീകരിക്കാൻ അവർക്ക് കഴിഞ്ഞതിനാൽ അവർ വിജയിച്ചു. കുറഞ്ഞ ചെലവിൽ (ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ), പ്രതിമാസ പായ്ക്കുകൾക്ക് പകരം പ്രതിദിന ബജറ്റ്, വിശാലമായ ഡെലിവറി നെറ്റ്‌വർക്കിലൂടെയുള്ള എളുപ്പത്തിലുള്ള ലഭ്യത തുടങ്ങിയവ ഈ ക്രമീകരണങ്ങളിൽ ചിലതാണ്. ഈ മേഖലകളിലെ ഉയർന്ന വിജയത്തിന് ഇവ സംഭാവന ചെയ്തിട്ടുണ്ട്. ഇൻഷുറൻസ് ഈ വ്യവസായങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണെങ്കിലും, ഇവിടെ ഇൻഷുറൻസ് വ്യാപനം വിപുലീകരിക്കാൻ നമുക്ക് കുറച്ച് പഠിക്കാനുണ്ട്. ഇൻഷുറൻസിലെ ഏറ്റവും വലിയ വെല്ലുവിളി ഉപഭോക്താവിന് ഉടനടി പ്രതിഫലം ലഭിക്കുന്നില്ല എന്നതാണ്. എന്തെങ്കിലും അപകടമുണ്ടായാൽ മാത്രം പുനഃസ്ഥാപിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യുമെന്ന വാഗ്ദാനമേ ഉള്ളൂ. ഓരോ ദിവസവും നിരവധി ദുരന്തങ്ങൾ കാണുമെങ്കിലും അവ ഒരിക്കലും നമുക്ക് സംഭവിക്കില്ലെന്ന് നമ്മിൽ പലരും കരുതുന്നു. ഈ ചിന്താഗതി മാറ്റാനും എഫ്എംസിജി, ടെലികോം കമ്പനികൾ ഈ മേഖലകളിൽ നേടിയ വിജയം നേടാനും ഇൻഷുറൻസ് കമ്പനികൾക്ക് കുറച്ചുകൂടി പരിശ്രമവും കഠിനാധ്വാനവും വേണ്ടിവരും. ടിയർ III, IV പെനിട്രേഷന് തന്ത്രം രൂപപ്പെടുത്തുമ്പോൾ ജനറൽ ഇൻഷുറർമാർ പരിഗണിക്കാവുന്ന ചില ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും ഇതാ:
  1.   ഭൗതിക സാന്നിധ്യത്തിനു പകരം സ്വയം പര്യാപ്തമായ (അതായത് പോളിസി ഇഷ്യൂ ചെയ്യുക, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലെയിമുകൾ തൽക്ഷണം തീർക്കുക) ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ സാങ്കേതികവിദ്യ പൂർണ്ണമായി ഉപയോഗിക്കുക
  2. വിതരണ തന്ത്രം മെട്രോ & ടിയർ I നഗരങ്ങളുടെ പോലെ ആയിരിക്കരുത്. ഓരോ മാസവും സ്ഥിരമായതും എന്നാൽ ചെറിയതുമായ വിൽപ്പന നടത്തുന്ന ധാരാളം ഏജന്‍റുമാർ (ഫുൾ ടൈം അല്ലാത്തവരാകാം) എന്നതാണ് ഇതിനെ സമീപിക്കാനുള്ള ഒരു വഴി.
  3. കവറേജ്, ഫീച്ചറുകൾ, താങ്ങാനാവുന്ന വില, പോളിസി കാലാവധി (മിക്ക പോളിസികളും ഒരു വർഷത്തേക്കുള്ളതാണ്) മുതലായവയുടെ കാര്യത്തിൽ നവീകരണത്തിന്‍റെയും കസ്റ്റമൈസേഷന്‍റെയും ആവശ്യകത.
  4. ബോധവൽക്കരണം എന്നത് മുഴുവൻ വ്യവസായത്തിന്‍റെയും വലിയ ഉത്തരവാദിത്തമാണ്, സ്മാർട്ട് പരസ്യം ചെയ്യുന്നതിനായി ജനറൽ ഇൻഷുറൻസ് കൂടുതൽ വിഭവങ്ങൾ ശേഖരിക്കണം (മീഡിയ ടിവിസി, പത്രം, സോഷ്യൽ മീഡിയ മുതലായവയുടെ നൂതന ഉപയോഗം).
  5. സിഎസ്‌സി, ഐഎംഎഫ്, പിഒഎസ്, റീജിയണൽ റൂറൽ ബാങ്കുകൾ തുടങ്ങിയ പുതിയ വിതരണ അവസരങ്ങൾ പെനട്രേഷന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പ്രധാന ആശയം

ബജാജ് അലയൻസിൽ, ആവശ്യമുള്ള ടിയർ 3, 4 നഗരങ്ങളെ പെനട്രേഷന്‍ വേണ്ട മാർക്കറ്റായി ഞങ്ങൾ ജനറല്‍ ഇൻഷുറൻസ് കാണുക മാത്രമല്ല, ഈ മേഖലകളിൽ കഴിയുന്നവര്‍ക്ക് വരുമാന സാധ്യത വളർത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു. നിലവിൽ 800 ൽ അധികം വിഎസ്ഒകൾ പ്രവർത്തിക്കുന്നതിലൂടെ, ഞങ്ങൾ 1000 ൽ അധികം ആളുകൾക്ക് നേരിട്ടുള്ള തൊഴിൽ നൽകിയിട്ടുണ്ട്, പരോക്ഷമായി മധ്യവർത്തികളുടെ വിപുലമായ നെറ്റ്‌വർക്കും. വെർച്വൽ ഓഫീസ് സംരംഭം, അതിനാൽ, ഈ മേഖലകളിൽ ഉപഭോക്താക്കളെ സ്വയം സുരക്ഷിതമാക്കാൻ പ്രാപ്തരാക്കുക മാത്രമല്ല, ഈ മേഖലയിൽ തങ്ങളുടെ നഗരം വിട്ടുപോകാതെ ഒരു പ്രശസ്ത ബ്രാൻഡുമായി പ്രവർത്തിക്കാൻ ഇത് സമൂഹത്തിന് അവസരവും സൃഷ്ടിച്ചു. സംഭാവന ചെയ്തത്: ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്‍റ്, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് വിഭാഗം നാഷണൽ ഹെഡ് ആദിത്യ ശര്‍മ്മ

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്