റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന ഇന്ത്യാ ഗവൺമെന്‍റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പങ്കെടുക്കുന്ന ബാങ്കുകളുമായി പങ്കാളിത്തത്തിൽ ഒരു ജനറൽ ഇൻഷുറൻസ് കമ്പനി നടത്തുന്നതാണ്. നിങ്ങളുടെ ലോക്കൽ ബാങ്ക് ബ്രാഞ്ചുമായി പങ്കാളിത്തത്തിൽ, പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയ്ക്ക് കീഴിൽ ബജാജ് അലയൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയ്ക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ, ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. കാരണം, യോജനയ്ക്ക് കീഴിൽ നിങ്ങൾ അടയ്ക്കുന്ന പ്രീമിയം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഓട്ടോ ഡെബിറ്റ് ചെയ്യുന്നതാണ്.
18 നും 70 നും ഇടയിൽ പ്രായമുള്ള ഏത് ഇന്ത്യൻ പൗരനും പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയിൽ എൻറോൾ ചെയ്യാം. നിങ്ങൾ അവിവാഹിതന്‍ ആയാലും, പോറ്റാന്‍ കുടുംബം ഉള്ളതായാലും അല്ലെങ്കിൽ കോർപ്പറേറ്റ് ഓഫീസിലെ ദിവസ വേതനം നേടുന്ന ഒരു ജീവനക്കാരനോ ആയാലും, പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന എല്ലാവരെയും അതിലേക്ക് സ്വാഗതം ചെയ്യുന്നു. ലഭിക്കുന്ന നേട്ടങ്ങള്‍ നോക്കുമ്പോള്‍ ഈ ഇൻഷുറൻസ് വാങ്ങുന്നതിന് ഒന്നുകൂടി ആലോചിക്കേണ്ടതില്ല! എന്നാല്‍, ഈ പ്ലാനിന് കീഴിൽ മുഴുവൻ നേട്ടങ്ങളും ലഭിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട ചില വ്യവസ്ഥകളുണ്ട്:
✓ നിങ്ങൾക്ക് 70 വയസ്സ് പ്രായം ആയാല്‍, പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനക്ക് കീഴിലുള്ള പരിരക്ഷ അവസാനിക്കും
✓നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്താൽ അല്ലെങ്കിൽ പോളിസി നിലനിർത്താന്‍ മതിയായ ബാങ്ക് ബാലൻസ് ഇല്ലെങ്കിൽ
✓ നിങ്ങൾ പ്രീമിയം അടയ്ക്കുന്ന അക്കൗണ്ടുകളുടെ എണ്ണം കൊണ്ടല്ല പോളിസി കവറേജ് നിർണ്ണയിക്കുക. ഒരു വ്യക്തിക്ക് ഒരു പോളിസിക്ക് മാത്രമാണ് യോഗ്യത
ഈ പോളിസിയുടെ നേട്ടങ്ങൾ തുടര്‍ന്നും ആസ്വദിക്കുന്നതിന്, ഇതിന്‍റെ ചട്ടങ്ങള്‍ അറിയാൻ വായിക്കുക:
✓ ഒരു വ്യക്തി, ഒരു പോളിസി
✓ പോളിസി എടുക്കുന്ന തീയതി ഏതായാലും, പ്രീമിയം തുക വ്യത്യാസപ്പെടില്ല
✓ 70 വയസ്സ് വരെ പരിരക്ഷ നൽകുന്നു
✓ പോളിസി നൽകേണ്ട ബാങ്കുമായി നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്
✓ ഓട്ടോ റിന്യുവൽ ആക്ടിവേറ്റ് ചെയ്യാൻ, നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് അയച്ച എസ്എംഎസ് സ്ഥിരീകരണം ആവശ്യമാണ്.
✓ ഇൻഷുറൻസ് പങ്കാളി എന്ന നിലയിൽ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ബജാജ് അലയൻസിന് നല്‍കാം
✓ ഇൻഷുറൻസ് ഉത്തമ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഞങ്ങൾക്ക് നൽകിയ ഏതെങ്കിലും വിവരങ്ങൾ തെറ്റാണെങ്കിൽ, പോളിസിയുമായി മുന്നോട്ട് പോകാൻ കഴിയില്ല. നിങ്ങൾ ഇതിനകം അടച്ച പ്രീമിയം നഷ്ടപ്പെട്ടെന്ന് വരാം
✓ നിശ്ചിത പുതുക്കൽ തീയതിയിൽ നിങ്ങളുടെ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ നിന്ന് പുതുക്കൽ പ്രീമിയം ഓട്ടോ ഡെബിറ്റ് ചെയ്യുന്നതാണ്
✓ നിങ്ങൾ ഓട്ടോ ഡെബിറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അടുത്ത പ്രീമിയം അടയ്ക്കേണ്ടതിന് മുമ്പ് ഞങ്ങളെ അറിയിക്കുക.
✓ പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയിൽ ജോയിന്‍റ് അക്കൗണ്ട് ഉടമകളെയും സ്വാഗതം ചെയ്യുന്നു! നിങ്ങൾ നിർദ്ദിഷ്ട ഫോമുകൾ പൂരിപ്പിച്ചാല്‍ മാത്രം മതി
പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന പോളിസി നിബന്ധനകൾ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ