വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
യാത്രയിലെ അപ്രതീക്ഷിത സംഭവങ്ങൾക്ക് കവറേജ് നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു തരം പോളിസിയാണ് ഇൻഡിവിജ്വൽ ട്രാവൽ ഇൻഷുറൻസ്. മെഡിക്കൽ എമർജൻസി, യാത്ര റദ്ദാക്കൽ അല്ലെങ്കിൽ ചെക്ക്-ഇൻ ബാഗേജ് നഷ്ടപ്പെടൽ തുടങ്ങിയ നിരവധി റിസ്കുകളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ സാമ്പത്തികമായി പരിരക്ഷിക്കപ്പെടുന്നതിനാൽ വ്യക്തികൾക്ക് മനസമാധാനത്തോടെ യാത്ര ചെയ്യാൻ കഴിയുമെന്ന് ഈ ഇൻഷുറൻസ് ഉറപ്പുവരുത്തുന്നു. കവറേജിൽ പലപ്പോഴും മെഡിക്കൽ ചെലവുകൾ, യാത്രാ കാലതാമസം, വ്യക്തിപരമായ വസ്തുക്കൾ നഷ്ടപ്പെടുക അല്ലെങ്കിൽ മോഷ്ടിക്കപ്പെടുക എന്നിവ ഉൾപ്പെടുന്നു, ഇതിലൂടെ യാത്രക്കാരെ അപകടസാധ്യതകളെക്കുറിച്ച് ആശങ്കപ്പെടാതെ അവരുടെ യാത്ര ആസ്വദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്നു.
1960 കളിലെ ഹിറ്റ് പാട്ടുകൾ പോലെ ആവേശകരമായി തോന്നുന്നുണ്ടോ 'ജെറ്റ് വിമാനത്തില്‍ പോകുന്ന' കാര്യം? നിങ്ങളുടെ വിരസമായ ദിനചര്യകളുടെ കെട്ടുപാടുകളിൽ നിന്ന് രക്ഷപ്പെടുന്നത് വളരെ നല്ലതാണ്, എന്നാൽ യാത്രയിലെ അടിയന്തിര സാഹചര്യങ്ങൾക്കായി പ്ലാൻ ചെയ്യുന്ന കാര്യം ഒരു നേരമ്പോക്കായി കാണരുത്
നിങ്ങൾ ചെയ്യാനുള്ള കാര്യങ്ങളുടെയും കാണാനുള്ള സ്ഥലങ്ങളുടെയും ലിസ്റ്റ് ഉണ്ടാക്കിയെങ്കിൽ, താമസിക്കാൻ മിതമായ നിരക്കിലുള്ള ഹോട്ടലുകളും ന്യായമായ ടൂർ പാക്കേജുകളും കണ്ടെത്താനുള്ള സമയമാണ് ഇത്. അതെ, ഒപ്പം നീന്തൽ ട്രങ്കുകളും സ്യൂട്ടുകളും വേണം (അതിനു പറ്റിയ ഇടത്തേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ)!
അതെല്ലാം ചെയ്തു കഴിഞ്ഞെങ്കിൽ ഇനി പ്രധാനപ്പെട്ട മറ്റ് ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമായി. എന്താണത് എന്നാണോ നിങ്ങൾ ചോദിക്കുന്നത്? അതെ, അതു തന്നെ, അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്ലാൻ ഉണ്ടായിരിക്കണം! ഒരു വ്യക്തിഗത ട്രാവൽ ഇൻഷുറൻസ് പോളിസി അത്തരം ഒരു പ്ലാനിന്‍റെ ഭാഗമായിരിക്കണം.
വിദേശ യാത്രയ്ക്ക് അതിന്‍റേതായ റിസ്ക്കുകളുണ്ട്. പാസ്പോര്‍ട്ട് നഷ്ടപ്പെടുക, ബാഗേജ് വരുന്നതിലെ കാലതാമസം എന്നു തുടങ്ങി മെഡിക്കല്‍ എമർജൻസികൾ വരെ പല അനിഷ്ട സംഭവങ്ങളും നടന്നേക്കാം. നിങ്ങൾ യാത്രതിരിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് ആവശ്യമുള്ള ട്രാവൽ ഇൻഷുറൻസ് സംരക്ഷണം വിലയിരുത്തുന്നതിന്, യാത്രയുടെ കാലയളവ് അല്ലെങ്കിൽ ദൈർഘ്യം, പേഴ്സണൽ ലയബിലിറ്റി എക്സ്പോഷർ എന്നിങ്ങനെ വിവിധ റിസ്ക്ക് ഘടകങ്ങൾ വിലയിരുത്തുക.
ഇത് പരിഗണിക്കുക: നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം ഉടൻ തന്നെ നിങ്ങളുടെ ബാഗേജ് കാണാതാകുന്നു അല്ലെങ്കിൽ നിങ്ങൾ ഒരു മെഡിക്കൽ എമർജൻസി നേരിടുകയും നിങ്ങളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് ആവശ്യമാകുകയും ചെയ്യുന്നു. പരിചിതമായ മുഖങ്ങൾ ചുറ്റുമില്ലാത്ത ആ സാഹചര്യത്തിൽ, നിങ്ങൾ സ്വപ്നം കണ്ടിരുന്ന അവധിക്കാലം ഒരു ദുരന്തകഥയായി മാറാതിരിക്കാൻ വ്യക്തിഗത ട്രാവല്‍ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും. പ്രതിസന്ധി ഒഴിവായി!
വ്യക്തിഗത ട്രാവല്‍ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി സംരക്ഷിക്കുകയും നിങ്ങള്‍ക്ക് മനസ്സമാധാനം ഉറപ്പു നല്‍കുകയും ചെയ്യുന്നു. വിദേശത്തായിരിക്കുമ്പോൾ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ ടോൾ-ഫ്രീ ഹെൽപ്പ്ലൈനിൽ വിളിക്കുക എന്നതു മാത്രമാണ്. ഞങ്ങളുടെ ആഗോള നെറ്റ്‌വർക്ക്, നിങ്ങൾ എവിടെയായിരുന്നാലും വേഗത്തിലുള്ള ക്ലെയിം പ്രോസസിംഗും സെറ്റിൽമെന്‍റ് സേവനവും ലഭിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.
പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും പരിഗണിക്കുമ്പോൾ, അവശ്യം വേണ്ടുന്നവയുടെ കൂട്ടത്തിൽ വ്യക്തിഗത ട്രാവൽ ഇൻഷുറൻസ് പോളിസി പ്രഥമ സ്ഥാനത്തു വരേണ്ടതാണ്, കാരണം അത്തരം സാഹചര്യങ്ങളിൽ ഭീമമായ മെഡിക്കൽ ചെലവുകൾ നിറവേറ്റാൻ അത് നിങ്ങളെ സഹായിക്കും. അതുപോലെ, നിങ്ങൾക്ക് അടിയന്തിരമായി പണം ആവശ്യമുള്ള അടിയന്തിര സാഹചര്യങ്ങൾ നേരിടുമ്പോൾ, ഞങ്ങളുടെ വ്യക്തിഗത യാത്ര പദ്ധതികൾ നിങ്ങൾക്ക് മതിയായ ലിക്വിഡിറ്റി നൽകുന്നു.
ഒരു പ്രൊഫഷണൽ അല്ലെങ്കിൽ ടൂറിസ്റ്റ് എന്ന നിലയിൽ, ലോകത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നത് ആകർഷകമായ അനുഭവമാകാം! ബജാജ് അലയൻസിൻ്റെ വ്യക്തിഗത ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ, വിമാനം പറന്നുയരുന്നതോടൊപ്പം, നിങ്ങളുടെ യാത്രാസംബന്ധിയായ എല്ലാ ആകുലതകളും പിന്നിൽ ഉപേക്ഷിച്ചെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം!
ഏറ്റവും ന്യായമായ നിരക്കിലുള്ള വ്യക്തിഗത ട്രാവല്‍ പ്ലാൻ എങ്ങനെ നേടാം എന്നാണോ ചിന്തിക്കുന്നത്? ഏറ്റവും പുതിയ ക്വോട്ടുകൾ ലഭിക്കുന്നതിനും വ്യത്യസ്ത ട്രിപ്പ് പ്ലാനുകൾ താരതമ്യം ചെയ്യുന്നതിനും ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ ഉപയോഗിച്ച് അടയ്‌ക്കേണ്ട പ്രീമിയം കണക്കാക്കുന്നതിനും ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മാത്രം മതിയാകും. അതെ, ഇത് ശരിക്കും ലളിതമാണ്!
ഇത് ലളിതമാക്കി വെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു! ഒരു അടിയന്തിര സാഹചര്യത്തിൽ, പിന്നണിയിൽ നിന്ന് ബജാജ് അലയൻസ് നിങ്ങൾക്ക് പിന്തുണ നൽകും.
നിങ്ങൾ ബുദ്ധിമുട്ടിലാകുമ്പോൾ, ലോകത്തിൽ എവിടെ നിന്നും +91-124-6174720 ൽ ഒരു മിസ്ഡ് കോൾ നൽകുക എന്നതു മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾ ലോകത്തിൽ എവിടെയായിരുന്നാലും നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നതിന് ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് സ്പെഷ്യലിസ്റ്റുകൾ ഇരുപത്തിനാലു മണിക്കൂറും ലഭ്യമാണ്!
വ്യക്തിഗത ട്രാവല്‍ ഇൻഷുറൻസ് നിങ്ങൾക്കു ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് പിന്തുണയ്ക്കുക മാത്രമല്ല, നിങ്ങൾ ദൂരെയായിരിക്കുമ്പോൾ നിങ്ങളുടെ വീട്ടിൽ കവർച്ച ഉണ്ടാകുകയോ അല്ലെങ്കിൽ നിങ്ങളുടെ യാത്ര റദ്ദാകുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങളെ പരിരക്ഷിക്കുകയും ചെയ്യുന്നു.
ബജാജ് അലയൻസിൽ, ക്ലെയിമുകൾ വേഗത്തിലും കാര്യക്ഷമമായും സെറ്റിൽ ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ ഞങ്ങളുടെ പ്രോസസ്സുകളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നു. ലോകോത്തര സാങ്കേതികവിദ്യയും സംവിധാനങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട്, ഇൻഡസ്ട്രിയിൽ ഏറ്റവും വേഗമേറിയ ടേൺ എറൌണ്ട് സമയങ്ങളിലൊന്നിൽ ആയിരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
നിങ്ങളുടെ ആവശ്യങ്ങൾ എളുപ്പത്തിലും അനായാസമായും ശ്രദ്ധിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഞങ്ങളുടെ മൊബൈൽ ആപ്പ് ആണ് ട്രാവൽ ട്രിപ്പ് ഡിലേ ഡിലൈറ്റ്. ക്ലെയിം സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ഓട്ടോമേറ്റഡ് രീതിയിൽ പേഔട്ടുകൾ ആരംഭിക്കുന്നതിനും ആയി ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നു.
നിങ്ങളുടെ യാത്രകളിൽ അനുകൂലമായ കാറ്റുകളും ശാന്തമായ സമുദ്രങ്ങളും ഞങ്ങൾ ആശംസിക്കുന്നു, എന്നിരുന്നാലും, ഒരു ക്ലെയിം ഫയൽ ചെയ്യാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കേണ്ടതുണ്ടെങ്കിൽ, ഞങ്ങൾ ക്ഷമയോടെ കേൾക്കുകയും വേഗത്തിലുള്ള സേവനം നൽകുകയും ചെയ്യുന്നതാണ്. ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800 209 5858 വഴി നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം അല്ലെങ്കിൽ +91 124 6174720 ൽ ഒരു മിസ്ഡ് കോൾ നൽകി നിങ്ങൾക്ക് ഞങ്ങളുടെ ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ ഉപയോഗിക്കാം. നിങ്ങൾ ഞങ്ങൾക്ക് ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകിയാൽ, ഞങ്ങൾ നിങ്ങളെ തിരിച്ചു വിളിക്കുന്നതാണ്, ഞങ്ങളുടെ പ്രതിനിധി ബാക്കിയുള്ള പ്രോസസിൽ നിങ്ങളെ സഹായിക്കും.
നിങ്ങൾ കവറേജ് തിരഞ്ഞെടുത്തിരിക്കുന്നത് ക്യാഷ്‌ലെസ്, ക്ലെയിം സെറ്റിൽമെന്‍റ് ഇവയിൽ ഏതിൻ്റെ അടിസ്ഥാനത്തിലാണ് എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ട്രാവൽ ക്ലെയിം പ്രോസസ് ചെയ്യുന്നത്.
ക്യാഷ്‌ലെസ് മോഡിലൂടെയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ ക്ലെയിം പ്രോസസ് ചെയ്യുന്നത് ഇങ്ങനെയാണ്
✓ നിങ്ങൾക്ക് ക്ലെയിം ചെയ്യേണ്ടതുണ്ടെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഫോൺ അല്ലെങ്കിൽ ഇമെയിൽ വഴി ബന്ധപ്പെടുക എന്നതാണ്. ഞങ്ങളുടെ അഡ്വൈസർ നിങ്ങൾക്ക് ക്ലെയിം പ്രോസസ് എളുപ്പമാക്കുകയും നിങ്ങളുടെ ഏതൊരു ചോദ്യത്തിനും ഉത്തരം നൽകുകയും ചെയ്യും.
✓ നിങ്ങളുടെ ക്ലെയിം വേഗത്തിൽ പ്രോസസ് ചെയ്യാൻ, കൃത്യമായി പൂരിപ്പിച്ച ക്ലെയിം ഫോം, പിന്തുണയ്ക്കുന്ന ഡോക്യുമെന്‍റുകൾ തുടങ്ങിയ നിർദ്ദിഷ്ട ഡോക്യുമെന്‍റുകൾ നിങ്ങൾ ഞങ്ങൾക്ക് നൽകേണ്ടതുണ്ട്. ഇവ താഴെപ്പറയുന്ന വിഭാഗത്തിൽ കൂടുതൽ വിശദാംശങ്ങളോടെ വിവരിക്കുന്നു.
✓ നിങ്ങളുടെ ക്ലെയിം വെരിഫൈ ചെയ്തതിന് ശേഷം, നിങ്ങളുടെ ക്ലെയിം അംഗീകരിച്ചോ അതോ നിരസിച്ചോ എന്ന് കഴിവതും ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.
✓ അധിക വിവരങ്ങൾ ആവശ്യമാണെങ്കിൽ, വ്യക്തതയ്ക്കായി ഞങ്ങൾ നിങ്ങളുടെ ഹെൽത്ത്കെയർ ദാതാവിനെ ബന്ധപ്പെട്ടേക്കാം. ബജാജ് അലയൻസിൽ നിന്ന് അയയ്ക്കുന്ന ഒരു അന്വേഷണ കത്തിലൂടെയാണ് ഇത് ചെയ്യുന്നത്.
✓ അംഗീകരിച്ചാൽ, ഞങ്ങൾ നിങ്ങളുടെ ഹെൽത്ത്കെയർ ദാതാവിനെ ബന്ധപ്പെടുകയും അവർക്ക് ഗ്യാരണ്ടി ഓഫ് പേമെന്‍റ് ലെറ്റർ അയയ്ക്കുകയും ചെയ്യും. അതിനർത്ഥം, നിങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ തേടാനാകുമെന്നും ബില്ലുകൾ ഞങ്ങൾ അടയ്ക്കുന്നതായിരിക്കും എന്നുമാണ്.
✓ ക്ലെയിം നിരസിച്ചാൽ, അതനുസരിച്ച് ഒരു നിരാകരണ കത്തിലൂടെ ഞങ്ങൾ പ്രൊവൈഡറെ അറിയിക്കും. നിർഭാഗ്യവശാൽ, നിങ്ങളുടെ ഫണ്ടിൽ നിന്ന് ചികിത്സയ്ക്കായി പണമടയ്ക്കുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങൾക്കാണ്.
ക്ലിക്ക് ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ.
മെഡിക്കൽ ചെലവുകൾ, യാത്ര റദ്ദാക്കൽ, ലഗേജ് നഷ്ടം, ഫ്ലൈറ്റ് അപകടം, യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന മറ്റ് നഷ്ടങ്ങൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്ന ഒരു ഇൻഷുറൻസ് രൂപമാണ് ട്രാവൽ ഇൻഷുറൻസ്. ഇന്‍റർനാഷണൽ, ഡൊമസ്റ്റിക് യാത്രകൾക്കായി ട്രാവൽ ഇൻഷുറൻസ് എടുക്കാം.
ട്രാവൽ ഇൻഷുറൻസ് ദീർഘിപ്പിക്കുന്ന രണ്ട് സാഹചര്യങ്ങൾ ഉണ്ടാകാം, അതായത് പോളിസി കാലഹരണപ്പെടുന്നതിന് മുമ്പും പോളിസി കാലഹരണപ്പെട്ടതിന് ശേഷവും. രണ്ട് സാഹചര്യങ്ങളിലുമുള്ള പ്രോസസ് താഴെ പരാമർശിച്ചിരിക്കുന്നു.
അപേക്ഷ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും അപേക്ഷകരുടെ പാസ്പോർട്ടിൽ ലഭ്യമാണ്. പ്രധാന ഡാറ്റ ഘടകങ്ങളാണ് അപേക്ഷകൻ്റെ മുഴുവൻ പേര്, പാസ്പോർട്ട് നമ്പർ, ജനന തീയതി, ഇന്ത്യയിലെ തപാൽ വിലാസവും ടെലിഫോൺ നമ്പരും, അസൈനി (യാത്രക്കാരന് മരണം അല്ലെങ്കിൽ അംഗഭംഗം സംഭവിക്കുമ്പോൾ പോളിസിയുടെ ഗുണഭോക്താവ്), ശരിയായ യാത്രാ തീയതികൾ
BA യുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനിൽ 50k USD മുതൽ 5 ലക്ഷം USD വരെയുള്ള പ്ലാനുകൾ ഉണ്ട്
വിദേശ യാത്രയിൽ സംഭവിക്കുന്ന ശാരീരിക പരിക്ക് അല്ലെങ്കിൽ ആകസ്മികമായി വസ്തുവകകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കാരണം സംഭവിക്കുന്ന തേർഡ് പാർട്ടി സിവിൽ ക്ലെയിമുകൾക്കുള്ള നാശനഷ്ടങ്ങളുടെ പേമെൻറ് പേഴ്സണൽ ലയബിലിറ്റി പരിരക്ഷിക്കുന്നു.
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടുകയോ ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുകയും പ്രസ്തുത വ്യക്തി ഇന്ത്യയിൽ നിന്ന് വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഇത് ബാധകമാകൂ.
ഈ പോളിസിയുടെ ഒരു പ്രധാന സവിശേഷതയാണ് എമർജൻസി ക്യാഷ് അഡ്വാൻസ്. ലഗേജോ പണമോ മോഷ്ടിക്കപ്പെടുകയോ കവർച്ച ചെയ്യപ്പെടുകയോ അല്ലെങ്കിൽ തടഞ്ഞുനിർത്തി കൊള്ളയടിക്കപ്പെടുകയോ ചെയ്താൽ ഇൻഷുർ ചെയ്ത വ്യക്തിക്ക് കമ്പനി അടിയന്തരമായി ധനസഹായം നൽകുന്നതിന് ഏർപ്പാടാക്കുന്ന ഒരു സഹായ സേവനമാണിത്, ഇൻഷുർ ചെയ്ത വ്യക്തിയുടെ ഇന്ത്യയിലെ ബന്ധുക്കളുമായി ബന്ധപ്പെട്ട്, ഇൻഷുർ ചെയ്ത വ്യക്തിയുടെ ആവശ്യമനുസരിച്ച് പോളിസി ഷെഡ്യൂളിൽ നിർദ്ദേശിച്ചിരിക്കുന്ന പരിധി വരെ അടിയന്തിര ധനസഹായം നൽകുന്നു
ഇത് തികച്ചും നിങ്ങളുടെ ആവശ്യം എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കോ സഹപ്രവർത്തകർക്കോ ഒപ്പമോ യാത്ര ചെയ്യുന്നവർക്ക് വ്യക്തിഗത യാത്രാ പ്ലാൻ ആണ് അനുയോജ്യം. നിങ്ങൾ ജീവിതപങ്കാളിക്കും കുട്ടികൾക്കും ഒപ്പം യാത്ര ചെയ്യുകയും മുഴുവൻ കുടുംബത്തെയും പരിരക്ഷിക്കാൻ ഒരൊറ്റ പോളിസി ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫാമിലി ഫ്ലോട്ടർ ആണ് കൂടുതൽ മികച്ച തിരഞ്ഞെടുപ്പ്.
വിദേശത്ത് യാത്ര ചെയ്യുമ്പോൾ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് ഒരു നിശ്ചിത ആനുകൂല്യ തുക ലഭിക്കുന്ന, പാസ്പോർട്ട് നഷ്ടപ്പെടുന്നതിനുള്ള പരിരക്ഷ ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്നു
ഇൻഷുർ ചെയ്ത വ്യക്തി യാത്ര ചെയ്യുന്ന ഏതെങ്കിലും വിമാനം ഹൈജാക്ക് ചെയ്തതിനെത്തുടർന്ന് ഇൻഷുർ ചെയ്ത വ്യക്തി ഹൈജാക്കർമാരാൽ തടഞ്ഞുവെക്കപ്പെട്ടാൽ, ഷെഡ്യൂളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി തുക വരെ കമ്പനി നൽകുന്നതാണ്.
ഉവ്വ്, ആംബുലൻസ് ചാർജ്ജുകൾ പരിരക്ഷിക്കപ്പെടുന്നുണ്ട്
നിങ്ങളുടെ യാത്രാ പോളിസി കൂടെ കൊണ്ടുപോകാൻ നിങ്ങൾ മറന്നാൽ, പോളിസി നമ്പർ അല്ലെങ്കിൽ കസ്റ്റമർ ID നമ്പർ പോലുള്ള പോളിസിയുടെ വിശദാംശങ്ങൾ ഉണ്ടായിരിക്കണം. ഒരാൾക്ക് സാധുതയുള്ള ഡോക്യുമെന്‍റായി പോളിസിയുടെ സോഫ്റ്റ് കോപ്പിയും കൊണ്ടുപോകാം
യാത്രാ ആവശ്യങ്ങൾക്കുള്ള സമഗ്രമായ പ്ലാനുകൾ കാരണം ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഇൻഡിവിജ്വൽ ട്രാവൽ ഇൻഷുറൻസിനുള്ള മികച്ച ചോയിസായി നിലകൊള്ളുന്നു.
ബജാജ് അലയൻസിലൂടെ ആശങ്കയില്ലാതെ യാത്ര ചെയ്യാം!
ഒരു ക്വോട്ട് നേടുക
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെയും കാണേണ്ട സംഗതികളുടെയും കാര്യം വരുമ്പോള്‍ നിങ്ങള്‍ ഓപ്ഷനുകള്‍ ആഗ്രഹിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. വ്യക്തിഗത ട്രാവല്‍ ഇന്‍ഷുറന്‍സ് ആയാലും അങ്ങനെതന്നെയാണ്. ബജാജ് അലയന്‍സില്‍ പണത്തിന് മൂല്യം തരുന്ന വ്യക്തിഗത ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാനുകളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ബാധ്യതാ പരിരക്ഷയും, അടിയന്തര ക്യാഷ് അഡ്വാന്‍സും ഉള്‍പ്പെടെ സമഗ്രമായ കവറേജും അതിനൊപ്പമുണ്ട്. വിശദാംശങ്ങൾ ഇതാ:
നിങ്ങൾ ഒരു വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് പൂർണ്ണമായ മെഡിക്കൽ, ഹെൽത്ത് കവർ നൽകുന്ന ഒരു അടിസ്ഥാന യാത്രാ പരിരക്ഷയാണിത്. ഇത് നിരവധി ഓപ്ഷനുകളോടൊപ്പം പേഴ്സണൽ ആക്സിഡന്‍റ് കവറേജ്, മെഡിക്കൽ കവറേജ്, ബാഗേജ് നഷ്ടത്തിനുള്ള കവറേജ് എന്നിവ നൽകുന്നു.
ആശങ്കയില്ലാതെ യാത്ര ചെയ്യുന്നതാണ് നിങ്ങള്‍ക്ക് ആഗ്രഹമെങ്കിലും, ഒരു മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായാല്‍ ട്രാവല്‍ കമ്പാനിയന്‍റെ പരിരക്ഷയുണ്ട്. പോകുന്നിടത്തെല്ലാം നിങ്ങളുടെ ഓരത്ത് ഒരു കാവല്‍മാലാഖ ഉള്ളതുപോലെയാണ് അത്!! വിശദാംശങ്ങൾ ഇതാ.
യാത്രാ പരിചരണം | യാത്രാ സുരക്ഷ | യാത്രാ മൂല്യം | |
പരിരക്ഷിക്കുന്നു | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ |
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ |
50,000 | 2,00,000 | 5,00,000 |
അടിയന്തര ഡെന്‍റൽ പെയിൻ റിലീഫ് മുകളിൽ (I) ൽ ഉൾപ്പെടുത്തിയിരിക്കുന്നത് |
500 | 500 | 500 |
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടല്‍ ഓരോ ബാഗേജിനും പരമാവധി 50%, ബാഗേജിലെ ഓരോ ഇനത്തിനും 10% |
250** | 1,000** | 1,000** |
ബാഗേജിന്‍റെ വൈകല്‍ | 100 | 100 | 100 |
പേഴ്സണൽ ആക്സിഡന്‍റ് 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷ്വേർഡ് വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം |
10,000*** | 25,000*** | 30,000*** |
പാസ്പോർട്ട് നഷ്ടപ്പെടൽ | 250 | 250 | 250 |
വ്യക്തിപരമായ ബാധ്യത | 1,00,000 | 2,00,000 | 2,00,000 |
ഹൈജാക്ക് | പ്രതിദിനം 50 $ മുതൽ പരമാവധി 300 ഡോളർ വരെ |
പ്രതിദിനം 50 $ മുതൽ പരമാവധി 300 ഡോളർ വരെ |
പ്രതിദിനം 50 $ മുതൽ പരമാവധി 300 ഡോളർ വരെ |
ട്രിപ്പിലെ കാലതാമസം | - | ഓരോ 12 മണിക്കൂറിനും 20 $, 12 മണിക്കൂറിന് പരമാവധി 120 $ | ഓരോ 12 മണിക്കൂറിനും 20 $, 12 മണിക്കൂറിന് പരമാവധി 120 $ |
അടിയന്തിര ക്യാഷ് അഡ്വാന്‍സ്**** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകളും ഉൾപ്പെടുന്നതാണ് |
500 | 1000 | 1,500 |
ഗോള്‍ഫര്‍ ഹോള്‍-ഇന്‍-വണ്‍ | - | 250 | 500 |
**ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. *** 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം **** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും. |
കുറച്ച് അധികം എന്തെങ്കിലും ആവശ്യമുണ്ടോ? ഞങ്ങളുടെ ട്രാവൽ എലൈറ്റ് പ്ലാനുകൾ നിങ്ങൾക്ക് ബിസിനസ് ക്ലാസ് ഫ്ലൈറ്റ് അനുഭവം പോലെ അപ്ഗ്രേഡ് ചെയ്ത സംരക്ഷണം നൽകുന്നു. വഴക്കമുള്ള ഇൻഷ്വേർഡ് തുകയ്ക്കുള്ള ഓപ്ഷനുകൾ, ട്രിപ്പ് ഡിലേ പ്രൊട്ടക്ഷൻ, പേഴ്സണൽ ലയബിലിറ്റി പരിരക്ഷ എന്നിവ ഓഫർ ചെയ്യുന്ന ഞങ്ങളുടെ സിൽവർ, ഗോൾഡ്, പ്ലാറ്റിനം പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
എന്തിനധികം, ചെക്ക്-ഇൻ ചെയ്ത ബാഗേജിനും യാത്ര റദ്ദാക്കലിനും ട്രാവൽ എലൈറ്റ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ട്രാവൽ എലൈറ്റ് ഹൈജാക്ക് കവറേജും ഓഫർ ചെയ്യുന്നു.
ഞങ്ങളുടെ ട്രാവൽ എലൈറ്റ് പ്ലാൻ നിങ്ങളുടെ യാത്രാ ആശങ്കകൾ അകറ്റാൻ എങ്ങനെ സഹായിക്കുന്നു എന്നു നോക്കൂ!
സിൽവർ | ഗോള്‍ഡ് | പ്ലാറ്റിനം | |
പരിരക്ഷിക്കുന്നു | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ |
---|---|---|---|
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ |
50,000 | 2,00,000 | 5,00,000 |
അടിയന്തര ഡെന്‍റൽ പെയിൻ റിലീഫ് മുകളിൽ (I) ൽ ഉൾപ്പെടുത്തിയിരിക്കുന്നത് |
500 | 500 | 500 |
പേഴ്സണൽ ആക്സിഡന്‍റ് 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷ്വേർഡ് വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം വർഷം |
15,000*** | 25,000*** | 25,000*** |
AD & D സാധാരണ യാത്രാമാര്‍ഗ്ഗം | 2,500 | 5,000 | 5000 |
ബാഗേജിന്‍റെ വൈകല്‍ | 100 | 100 | 100 |
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടല്‍ ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിൽ ഓരോ ഇനത്തിനും 10 %. |
500** | 1,000** | 1,000** |
ഹൈജാക്ക് | പ്രതിദിനം $50 മുതൽ പരമാവധി 300 ഡോളർ വരെ | പ്രതിദിനം $60 മുതൽ പരമാവധി 360 ഡോളർ വരെ | പ്രതിദിനം $60 മുതൽ പരമാവധി 360 ഡോളർ വരെ |
ട്രിപ്പിലെ കാലതാമസം | ഓരോ 12 മണിക്കൂറിനും 20 $ മുതൽ പരമാവധി $ 120 |
ഓരോ 12 മണിക്കൂറിനും 30 $ മുതൽ പരമാവധി $ 180 |
ഓരോ 12 മണിക്കൂറിനും 30 $ മുതൽ പരമാവധി $ 180 |
വ്യക്തിപരമായ ബാധ്യത | 1,00,000 | 2,00,000 | 2,00,000 |
അടിയന്തിര ക്യാഷ് അഡ്വാന്‍സ്**** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകളും ഉൾപ്പെടുന്നതാണ്. |
500 | 1,000 | 1,000 |
ഗോള്‍ഫര്‍ ഹോള്‍-ഇന്‍-വണ്‍ | 250 | 500 | 500 |
യാത്ര റദ്ദാക്കൽ | 500 | 1,000 | 1,000 |
ഭവനഭേദന ഇൻഷുറൻസ് | രൂ. 1, 00,000 | രൂ. 2, 00,000 | രൂ. 3, 00,000 |
യാത്ര വെട്ടിച്ചുരുക്കൽ | 200 | 300 | 500 |
ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ് | പ്രതിദിനം $25മുതൽ പരമാവധി $100 വരെ | പ്രതിദിനം $25മുതൽ പരമാവധി $125 വരെ | പ്രതിദിനം $25മുതൽ പരമാവധി $150 വരെ |
പാസ്പോർട്ട് നഷ്ടപ്പെടൽ | 250 | 250 | 250 |
**ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. *** 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം **** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും. |
നിങ്ങൾ കൂടെക്കൂടെ യാത്ര ചെയ്യുന്ന ആളാണെങ്കിൽ, ഞങ്ങളുടെ ട്രാവൽ പ്രൈം പ്ലാൻ നിങ്ങൾക്കായി ശുപാർശ ചെയ്യുന്നു. വിദേശ യാത്രകളിൽ നിങ്ങൾ നേരിട്ടേക്കാവുന്ന മിക്ക റിസ്കുകൾക്കും സമഗ്രമായ കവറേജ് ഓഫർ ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണിത്.
ഹോസ്പിറ്റലൈസേഷൻ, അതുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ മെഡിക്കൽ ആകസ്മികതകളും ഈ പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു. ഒരു വൈറൽ രോഗം സംഭവിച്ച ഉയർന്ന റിസ്ക്കുള്ള ഒരു രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ചികിത്സാ ചെലവുകളുടെ ഭാരത്തിൽ നിന്ന് ട്രാവൽ പ്രൈം നിങ്ങളെ സംരക്ഷിക്കും.
ട്രാവൽ പ്രൈമിന് കീഴിലുള്ള നിങ്ങളുടെ ഓപ്ഷനുകൾ ഒരു ഇന്‍റർനാഷണൽ ടൂറിൽ നേരിടാൻ സാധ്യതയുള്ള റിസ്ക്കുകൾ പോലെ സമഗ്രമാണ്. ഹോസ്പിറ്റലൈസേഷന് ദിവസേനയുള്ള അലവൻസ്, അപകടം മൂലമുള്ള മരണം, വൈകല്യം എന്നിവയ്ക്കുള്ള കവറേജ്, അടിയന്തരമായ ഇവാക്യുവേഷൻ കവറേജ് എന്നു തുടങ്ങി ട്രാവൽ പ്രൈം ഓഫർ ചെയ്യുന്ന ബെസ്റ്റ് ഇൻ ക്ലാസ് സംരക്ഷണം, നിങ്ങൾ ആഗ്രഹിച്ചതുപോലെ നിങ്ങളുടെ അവധിക്കാലം ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു!
ആൽപ്സിൽ സ്കിയിംഗ് നടത്താനും പാരാസെയിലിങ്ങിൽ മുഴുകാനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ ഇൻസ്ട്രക്ടറുടെ നിർദ്ദേശങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പിന്തുടരാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ട്രാവൽ ഇൻഷുറൻസിന്‍റെ കാര്യത്തിൽ, ബജാജ് അലയൻസ് ട്രാവൽ പ്രൈം നിങ്ങൾക്ക് പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, ഇൻഷുറൻസ് പ്രേരണയുടെ വിഷയമായതിനാൽ, നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.
സിൽവർ | ഗോള്‍ഡ് | പ്ലാറ്റിനം | സൂപ്പർ പ്ലാറ്റിനം | പരമാവധി | ഡിഡക്റ്റിബിള്‍ | |
പരിരക്ഷിക്കുന്നു | 50,000 USD | 2 ലക്ഷം യുഎസ്‌ഡി | 5 ലക്ഷം യുഎസ്‌ഡി | 7.5 ലക്ഷം യുഎസ്‌ഡി | 10 ലക്ഷം യുഎസ്‌ഡി | - |
---|---|---|---|---|---|---|
പേഴ്സണൽ ആക്സിഡന്‍റ്* | 15,000 USD | 25,000 USD | 25,000 USD | 25,000 USD | 25,000 USD | ഇല്ല |
മെഡിക്കൽ ചെലവുകളും രക്ഷാപ്രവർത്തനവും | 50,000 USD | 200,000 USD | 500,000 USD | 750,000USD | 1,000,000 USD | 100 USD |
മുകളിൽ കാണിച്ചിരിക്കുന്ന പരിധിക്കുള്ളിൽ അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് ഉൾപ്പെടുത്തിയിട്ടുണ്ട് | 500 USD | 500 USD | 500 USD | 500 USD | 500 USD | 100 USD |
സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ | 5,000 USD | 5,000 USD | 5,000 USD | 6,000 USD | 6,500 USD | ഇല്ല |
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടല്‍** | 500 USD | 1,000 USD | 1,000 USD | 1,000 USD | 1,000 USD | ഇല്ല |
അപകടം മൂലമുള്ള മരണവും വൈകല്യവും (സാധാരണ യാത്രാമാര്‍ഗ്ഗം) |
2,500 USD | 5,000 USD | 5,000 USD | 5,000 USD | 5,000 USD | ഇല്ല |
പാസ്പോർട്ട് നഷ്ടപ്പെടൽ | 250 USD | 250 USD | 250 USD | 300 USD | 300 USD | 25 USD |
വ്യക്തിപരമായ ബാധ്യത | 100,000 USD | 200,000 USD | 200,000 USD | 250,000 USD | 250,000 USD | 100 USD |
ഹൈജാക്ക് പരിരക്ഷ | പ്രതിദിനം 50 യുഎസ്‌ഡി മുതൽ പരമാവധി 300 USD വരെ |
പ്രതിദിനം 60 യുഎസ്‌ഡി മുതൽ പരമാവധി 360 USD വരെ |
പ്രതിദിനം 60 യുഎസ്‌ഡി മുതൽ പരമാവധി 360 USD വരെ |
പ്രതിദിനം 60 യുഎസ്‌ഡി മുതൽ പരമാവധി 360 USD വരെ |
പ്രതിദിനം 60 യുഎസ്‌ഡി മുതൽ പരമാവധി 360 USD വരെ |
ഇല്ല |
ട്രിപ്പിലെ കാലതാമസം | ഓരോ 12 മണിക്കൂറിനും 25 USD മുതൽ പരമാവധി 120 USD വരെ |
ഓരോ 12 മണിക്കൂറിനും 30 USD മുതൽ പരമാവധി 180 USD വരെ |
ഓരോ 12 മണിക്കൂറിനും 30 USD മുതൽ പരമാവധി 180 USD വരെ |
ഓരോ 12 മണിക്കൂറിനും 30 USD മുതൽ പരമാവധി 180 USD വരെ |
ഓരോ 12 മണിക്കൂറിനും 30 USD മുതൽ പരമാവധി 180 USD വരെ |
12 മണിക്കൂർ |
ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ് | പ്രതിദിനം 20 യുഎസ്‌ഡി മുതൽ പരമാവധി 100 USD വരെ |
പ്രതിദിനം 25 യുഎസ്‌ഡി മുതൽ പരമാവധി 125 USD വരെ |
പ്രതിദിനം 25 യുഎസ്‌ഡി മുതൽ പരമാവധി 125 USD വരെ |
പ്രതിദിനം 25 യുഎസ്‌ഡി മുതൽ പരമാവധി 125 USD വരെ |
പ്രതിദിനം 25 യുഎസ്‌ഡി മുതൽ പരമാവധി 125 USD വരെ |
ഇല്ല |
ഗോൾഫേഴ്‌സ് ഹോൾ-ഇൻ-വൺ | 250 USD | 500 USD | 500 USD | 500 USD | 500 USD | ഇല്ല |
യാത്ര റദ്ദാക്കൽ | 500 USD | 1,000 USD | 1,000 USD | 1,000 USD | 1,000 USD | ഇല്ല |
യാത്ര വെട്ടിച്ചുരുക്കൽ | 200 USD | 300 USD | 500 USD | 500 USD | 500 USD | ഇല്ല |
ചെക്ക് ചെയ്ത ബാഗേജിന്‍റെ വൈകല്‍ | 100 USD | 100 USD | 100 USD | 100 USD | 100 USD | 12 മണിക്കൂര്‍ |
ഭവനഭേദന ഇൻഷുറൻസ് | രൂ. 100,000 | രൂ. 200,000 | രൂ. 300,000 | രൂ. 300,000 | രൂ. 300,000 | ഇല്ല |
അടിയന്തിര ക്യാഷ് ആനുകൂല്യം*** | 500 USD | 1,000 USD | 1,000 USD | 1,500 USD | 1,500 USD | ഇല്ല |
മിസ്ഡ് കണക്ഷൻ | 100 USD | 100 USD | 100 USD | 100 USD | 100 USD | 12 മണിക്കൂര്‍ |
വൈകിയുള്ള അല്ലെങ്കിൽ നേരത്തെയുള്ള റിട്ടേൺ കാരണം വിമാന നിരക്കിലെ വ്യത്യാസം | 500 USD | 500 USD | 500 USD | 500 USD | 500 USD | ഇല്ല |
ബൌൺസ്ഡ് ഹോട്ടൽ | 500 USD | 500 USD | 500 USD | 500 USD | 500 USD | ഇല്ല |
ഇന്ത്യയിൽ PA പരിരക്ഷ | രൂ. 50,000 | രൂ. 50,000 | രൂ. 50,000 | രൂ. 50,000 | രൂ. 50,000 | ഇല്ല |
|
ഒരു വിദേശ രാജ്യത്ത് കുടുങ്ങിപ്പോകുന്നത് ലോകമെമ്പാടുമുള്ള ആളുകൾ അനുഭവിക്കുന്ന ഏറ്റവും മോശമായ 10 യാത്രാ ദുരിതങ്ങളിൽ ഒന്നാണ്! യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ എപ്പോഴെങ്കിലും അത്തരം സാഹചര്യം നേരിടുകയാണെങ്കിൽ, ഉദാഹരണത്തിന്, മറ്റൊരു രാജ്യത്ത് നിങ്ങൾ മോഷണത്തിനു വിധേയനാകുന്നെങ്കിൽ, നിങ്ങൾ ബുദ്ധിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. എംബസി സ്റ്റാഫുകൾ, പോലീസ് അല്ലെങ്കിൽ ഇമ്മിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ എന്നിവരിൽ നിന്ന് നിങ്ങൾക്ക് സഹായം തേടാൻ കഴിയുമെങ്കിലും, ഉടൻ എന്തെങ്കിലും ചെലവുകൾ ഉണ്ടായാൽ എന്തു ചെയ്യും?
സന്തോഷകരമെന്നു പറയട്ടെ, വ്യക്തിഗത ട്രാവൽ ഇൻഷുറൻസിലൂടെ, നിങ്ങൾക്ക് അടിയന്തരമായി ധനസഹായം ലഭിക്കും, അത് ഉപയോഗിച്ച് നിങ്ങൾക്ക് അടിയന്തരമായി ആവശ്യമായ സാധനങ്ങൾ വാങ്ങാനും രാത്രിയിൽ സുഖമായി ഉറങ്ങാനുള്ള സ്ഥലം കണ്ടെത്താനും കഴിയും.
ഞങ്ങളുടെ എമർജൻസി ക്യാഷ് അഡ്വാൻസ് സൌകര്യം, മോഷണം അല്ലെങ്കിൽ ബാഗേജ് നഷ്ടപ്പെടൽ എന്നിവ പോലുള്ള നിർഭാഗ്യകരമായ സാഹചര്യങ്ങളിലും ആവുന്നത് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ വസ്തുവകകൾ കണ്ടെത്താൻ കാത്തിരിക്കുമ്പോൾ, ആവശ്യമായ അടിയന്തിര സേവനങ്ങൾ ലഭ്യമാക്കാനും ഇന്ത്യയിലെ നിങ്ങളുടെ കുടുംബത്തെ ഫോണിൽ വിളിക്കാനും എമർജൻസി ക്യാഷ് അഡ്വാൻസ് നിങ്ങളെ സഹായിക്കുന്നു.
നിങ്ങൾക്ക് അടിയന്തരമായി പണം ലഭ്യമാക്കുന്നതിന് നിങ്ങളുടെ ഒരു ബന്ധുവുമായി സഹകരിച്ചാണ് സഹായം നൽകുന്നത്. പോളിസി ഷെഡ്യൂളിൽ സഹായത്തിന്‍റെ പരിധി വ്യക്തമാക്കിയിരിക്കുന്നു.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
നിങ്ങളുമായുള്ള ഞങ്ങളുടെ വിലപ്പെട്ട ബന്ധം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നതു പോലെ തന്നെ, ഞങ്ങൾ ബജാജ് അലയൻസ്, റദ്ദാക്കുന്നതിനുള്ള നിങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഏത് സമയത്തും അത് ചെയ്യാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു!
പോളിസി കാലയളവ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ വ്യക്തിഗത ട്രാവൽ ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഇതു ചെയ്യണം:
· പോളിസി റദ്ദാക്കാനുള്ള നിങ്ങളുടെ തീരുമാനം ബജാജ് അലയൻസിനെ അറിയിക്കുക.
· കൂടാതെ, റദ്ദാക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു ഇമെയിൽ നിങ്ങൾ അയയ്ക്കേണ്ടതുണ്ട്.
· നിങ്ങളുടെ പോളിസി നമ്പർ അല്ലെങ്കിൽ ഷെഡ്യൂൾ നമ്പർ ഇമെയിലിൽ ക്വോട്ട് ചെയ്യുക.
ഒരു റദ്ദാക്കൽ നിരക്ക് ബാധകമാണെന്നത് ദയവായി ശ്രദ്ധിക്കുക.
നിങ്ങൾ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ പോളിസി ആരംഭിച്ച ശേഷം അത് റദ്ദാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അത്തരം സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനിയിലേക്ക് താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ അയയ്ക്കാൻ നിങ്ങൾ ക്രമീകരിക്കണം-
· പ്രസ്തുത കാലയളവിൽ നിങ്ങൾ യാത്ര ചെയ്തിട്ടില്ല എന്നതിന് തെളിവ്.
· ശൂന്യമായ പേജുകൾ ഉൾപ്പെടെ പാസ്പോർട്ടിന്‍റെ എല്ലാ പേജുകളുടെയും സ്കാൻ അല്ലെങ്കിൽ ഫോട്ടോകോപ്പി.
· പോളിസി റദ്ദാക്കുന്നതിന് പിന്നിലെ കാരണം.
· വിസ നിരസിക്കലാണ് യാത്ര റദ്ദാക്കലിലേക്ക് നയിച്ചതെങ്കില്‍, വിസ നിരസിക്കല്‍ കത്തിന്‍റെ ഒരു പകര്‍പ്പ്.
പങ്കുവെച്ച വിവരങ്ങളെ അടിസ്ഥാനമാക്കി, എല്ലാ ഡോക്യുമെന്‍റുകളും ലഭിച്ച് ഒരു പ്രവർത്തന ദിവസത്തിനുള്ളിൽ പോളിസി റദ്ദാക്കും.
നിങ്ങളുടെ യാത്ര വെട്ടിച്ചുരുക്കിയാൽ നിരാശപ്പെടരുത്! ശേഷിക്കുന്ന പോളിസി ദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഞങ്ങൾ ഇവിടെ ഉണ്ട്!
നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതിന് മുമ്പാണ് നിങ്ങളുടെ ടൂർ അവസാനിക്കുന്നതെങ്കിൽ, ശേഷിക്കുന്ന ദിവസങ്ങളായി നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതായിരിക്കും. പോളിസി കാലയളവിൽ ക്ലെയിം ചെയ്തിട്ടില്ലെന്ന വസ്തുതയ്ക്ക് വിധേയമായും താഴെപ്പറയുന്ന പട്ടികയിലെ നിരക്കുകൾ അനുസരിച്ചും ആണ് ഈ റിട്ടേൺ-
കമ്പനി നിലനിർത്തേണ്ട പ്രീമിയം
റിസ്ക്ക് കാലയളവ്
|
പ്രീമിയത്തിന്‍റെ ശതമാനം
|
പോളിസി കാലയളവിന് 50% മുകളിൽ
|
100%
|
പോളിസി കാലയളവിന്‍റെ 40-50% ത്തിന് ഇടയിൽ
|
80%
|
പോളിസി കാലയളവിന്‍റെ 30-40% ത്തിന് ഇടയിൽ
|
75%
|
പോളിസി കാലയളവിന്‍റെ 20-30% ത്തിന് ഇടയിൽ
|
60%
|
പോളിസിയുടെ തുടക്കം-പോളിസി കാലയളവിന്‍റെ 20%
|
50%
|
(5,340 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
മദന്‍മോഹന്‍ ഗോവിന്ദരാജുലു
നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും. പണമടയ്ക്കാനും വാങ്ങാനും എളുപ്പം
പായല്‍ നായക്
വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.
കിഞ്ജല്‍ ബൊഘാര
ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ താങ്ങാനാവുന്ന പ്രീമിയം സഹിതം വളരെ നല്ല സേവനം
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ