വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
പേര് സൂചിപ്പിക്കുന്നത് പോലെ, കൊറോണ വൈറസിനുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ ആവശ്യകത നിറവേറ്റുന്നതിന് പ്രത്യേകം സൃഷ്ടിച്ച ഒരു സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് കൊറോണ കവച് പോളിസി. ഈ കൊറോണവൈറസ് ഹെൽത്ത് ഇൻഷുറൻസിന്‍റെ ലക്ഷ്യം സാധ്യമായത്രയും ആളുകൾക്ക് ഇൻഷുറൻസ് സംരക്ഷണം വിപുലീകരിക്കുക എന്നതാണ്, അതുവഴി നമ്മുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പൊരുതാൻ കഴിയും. ഇത് ഒരു സ്റ്റാൻഡേർഡ് പോളിസി ആയതിനാൽ, കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന്‍റെ കവറേജുകളും നിബന്ധനകളും വ്യവസ്ഥകളും പല കമ്പനികളിലും ഒന്നുതന്നെയായിരിക്കും.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൊറോണ കവച് ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ ഈ പോളിസികൾ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതിന് സാമ്പത്തികമായി സ്വയം തയ്യാറാകാൻ സാധിക്കും; ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ. ഈ നേരായതും വ്യക്തവുമായ COVID-19 ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കാം.
കൊറോണ വൈറസ് എന്നും അറിയപ്പെടുന്ന കോവിഡ്-19, സാർസ്-കോവ്-2 വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ്, 2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ഇതിൻ്റെ ഉത്ഭവം. രോഗബാധിതനായ ഒരു വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വൈറസ് പ്രധാനമായും വ്യാപിക്കുന്നു, ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരുന്നു. കോവിഡ്-19 ബാധിച്ചാൽ പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം, രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു. ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് പ്രായമായവരിലും ആരോഗ്യപ്രശ്നങ്ങളുള്ളവരിലും, വൈറസ് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകും. ഇത് മരണത്തിലേക്ക് നയിച്ചേക്കാം.
കോവിഡ്-19 ൻ്റെ അതിവേഗത്തിലുള്ള വ്യാപനം മൂലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ രോഗ ബാധിതരാവുകയും സാമൂഹിക അകലം, മാസ്ക് ധരിക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ ആരോഗ്യ നടപടികൾ സ്വീകരിക്കാൻ ലോക രാജ്യങ്ങൾ നിർബന്ധിതരാവുകയും ചെയ്തു. പാൻഡെമിക്കിനെ നിയന്ത്രിക്കുന്നതിലും ഗുരുതരമായ കേസുകളും ആശുപത്രിവാസവും കുറയ്ക്കാൻ സഹായിക്കുന്നതിലും വാക്സിനേഷൻ ശ്രമങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ, അതിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിനും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും തുടർച്ചയായ ഗവേഷണവും പ്രതിരോധ നടപടികളും നിർണായകമാണ്.
കൊറോണവൈറസ് വ്യാപനം ലോകമെമ്പാടും ഉണ്ടാക്കിയ അരാജകത്വത്തെയും പരിഭ്രാന്തിയെയും കുറിച്ച് കൂടുതൽ പറയേണ്ടതില്ല. ഇത് ജീവിതത്തിൽ വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയത്, മുഴുവൻ രാജ്യത്തെയും ഇത് നിശ്ചലമാക്കി. നാമ്മെല്ലാവരും ഇപ്പോഴും ഈ മഹാമാരിക്കെതിരെ പോരാടാൻ ശ്രമിക്കുമ്പോൾ, ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞു, അത് വേറൊന്നുമല്ല ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ ആവശ്യകതയാണ്.
എന്തുകൊണ്ട് എന്നറിയാൻ ആഗ്രഹമുണ്ടോ കോവിഡ് അല്ലെങ്കിൽ കൊറോണ ഇൻഷുറൻസ്, പ്രത്യേകിച്ച് കൊറോണ കവച് പോളിസി എന്തുകൊണ്ട് പ്രധാനമാണ് എന്ന്?? തുടർന്ന് വായിക്കുക! കൊറോണവൈറസ് ലോകമെമ്പാടുമെത്തി വേഗത്തിൽ വ്യാപിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്. ലോക്ക്ഡൗണും അതുപോലുള്ള നടപടികളും തീർച്ചയായും വൈറസ് വ്യാപനം മന്ദഗതിയിലാക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ ലോൺഡൗൺ ഒക്കെ മാറിവരുന്ന സാഹചര്യത്തിൽ, നാം ചിന്തിക്കുന്നതിനേക്കാൾ വൈറസ് നമ്മുക്ക് തൊട്ടടുത്ത് തന്നെ ഉണ്ടെന്ന ബോധം നമ്മുക്കുണ്ടായിരിക്കണം.
വൈറസുമായി സമ്പർക്കം പുലർത്താതിരിക്കാൻ ശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് നമ്മുക്കെല്ലാവർക്കും ഇപ്പോൾ അറിയാം. എന്നാൽ ഒരു രീതിയും 100% പിഴവ് ഇല്ലാത്തതല്ല. വാസ്തവത്തിൽ, CDDEP (US ആസ്ഥാനമായുള്ള സെന്‍റർ ഫോർ ഡിസീസ്, ഡൈനാമിക്സ് & ഇക്കണോമിക് പോളിസി) റിപ്പോർട്ട് ഇന്ത്യയിലെ കേസ് 2020 സെപ്റ്റംബറോടെ 55-138 കോടി വരെയാകാമെന്ന് പ്രവചിച്ചിരുന്നു. അവിടെയാണ് കൊറോണ വൈറസ് ഇൻഷുറൻസ് പോളിസി രോഗത്തെ ചെറുക്കുന്നതിനുള്ള നിങ്ങളുടെ ഏറ്റവും വലിയ ആയുധമാകുന്നത്.
SARS-COV-2 വൈറസിന്‍റെ പ്രവചനാതീതമായ സ്വഭാവവും അതുമായി പോരാടുന്നതിന് വേണ്ടിവരുന്ന വർദ്ധിച്ച ചെലവുകളും കണക്കാക്കുമ്പോൾ, കൊറോണവൈറസിന് പോസിറ്റീവ് എന്ന് നിങ്ങൾ അറിയുന്ന മോശപ്പെട്ട സാഹചര്യത്തിൽ, കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസ് യഥാർത്ഥത്തിൽ തിളങ്ങുന്ന കവചമണിഞ്ഞ ഒരു വീരയോദ്ധാവ് തന്നെയാണ്.
കൊറോണവൈറസിൽ നിന്ന് സ്വയം സംരക്ഷിക്കാൻ സഹായിക്കുന്നതിനുള്ള ചില അനിവാര്യമായ ഘട്ടങ്ങൾ ഇതാ:
ഈ രീതികൾ നിങ്ങളുടെ റിസ്ക് കുറയ്ക്കാനും നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരെ സംരക്ഷിക്കാനും സഹായിക്കും.
ഞങ്ങളുടെ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി സവിശേഷതകൾ ഒരു കൂട്ടം ഹെൽത്ത് ഇൻഷുറൻസ് സൊലൂഷനുകൾ നൽകുന്നുണ്ട്.
ഞങ്ങളുടെ ഇൻഡിവിജ്വൽ മെഡിക്കൽ ഇൻഷുറൻസ് പോളിസിയെക്കുറിച്ചും അതിന്‍റെ പ്രധാന സവിശേഷതകളെക്കുറിച്ചും കൂടുതൽ അറിയാൻ വായിക്കുക.
കൊറോണ കവച് പോളിസി ഉപയോഗിച്ച് നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേക ഇൻഷുറൻസ് തുക തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തെയും ഒരൊറ്റ പരിരക്ഷയിൽ ഉൾപ്പെടുത്തണമെങ്കിൽ, കൊറോണ കവച് പോളിസി ആ ഓപ്ഷനും നൽകുന്നുണ്ട്.
കൊറോണ കവച് പരിരക്ഷ ഉള്ളപ്പോൾ, പരമ്പരാഗത ഹെൽത്ത് ഇൻഷുറൻസ് പോളിസികളെ പോലെ നിങ്ങൾക്ക് ദൈർഘ്യമേറിയ വെയിറ്റിംഗ് പിരീയഡ് ഉണ്ടായിരിക്കില്ല. പോളിസി ആരംഭിച്ചതിന് ശേഷം കേവലം 15 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ആണ് ഈ COVID-19 ഹെൽത്ത് ഇൻഷുറൻസിന് ഉള്ളത്.
50,000 ന്‍റെ ഗുണിതങ്ങളിൽ രൂ.50,000 മുതൽ രൂ.5 ലക്ഷം വരെ തിരഞ്ഞെടുക്കാനുള്ള ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ നിങ്ങൾക്കുണ്ട്
ഓരോ സംഭവത്തിനും എത്ര ദിവസത്തെ പരിരക്ഷ ഉണ്ടാകും എന്നതിന്‍റെ അടിസ്ഥാനത്തിൽ കൊറോണ കവച് പോളിസിയിൽ വളരെ കുറവും ന്യായമായതുമായ സബ്-ലിമിറ്റുകൾ മാത്രമേ ഉള്ളൂ. കൊറോണവൈറസ് രോഗികൾക്ക് രോഗം ഭേദമാകാൻ എടുത്ത ശരാശരി ദൈർഘ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നമ്പർ, ഇത് ഏകദേശം 15 ദിവസമാണ്. നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയുടെ ശതമാനത്തെ അടിസ്ഥാനമാക്കി ഹോസ്പിറ്റൽ ക്യാഷിന്‍റെ ഓപ്ഷണൽ പരിരക്ഷയിലും ഒരു സബ്-ലിമിറ്റ് ഉണ്ട്.
ഇതല്ലാതെ, കൊറോണ കവച് പരിരക്ഷയിൽ മറ്റ് സബ്-ലിമിറ്റുകളൊന്നുമില്ല!
കൊറോണ കവച് പരിരക്ഷ വാങ്ങാൻ ആർക്കാണ് അർഹതയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്കുള്ള ഉത്തരം ഇതാ - 18 മുതൽ 65 വരെ പ്രായമുള്ള ആർക്കും! നിങ്ങൾക്കൊപ്പം നിങ്ങളുടെ കുടുംബത്തെ പരിരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ ആർക്കൊക്കെ പരിരക്ഷ ലഭിക്കുമെന്നത് ഇതാ:
കൊറോണ വൈറസ് പോസിറ്റീവ് ആയതിനാൽ നിങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കേണ്ടിവരുന്ന സാഹചര്യത്തിൽ റൂം റെന്‍റിന് വരുന്ന ചെലവുകൾക്കും കൊറോണ കവച് പോളിസി പരിരക്ഷയേകുന്നുണ്ട്.
ഏത് കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെയും യഥാർത്ഥ പരിശോധന ക്ലെയിം സമയത്താണ് നടക്കുക. കൊറോണ കവച് ഉപയോഗിച്ച്, പ്രത്യേകിച്ച്, ക്ലെയിം സെറ്റിൽമെന്‍റ് എളുപ്പമാക്കാം, ഇതുതന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകം. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ നിന്ന് കൊറോണ കവച് വാങ്ങാൻ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതും അതുകൊണ്ട് തന്നെയാണ്. നിങ്ങൾക്ക് ലഭ്യമായ ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകൾ ഉപയോഗിച്ച് തികച്ചും തടസ്സമില്ലാത്ത ക്ലെയിം അനുഭവം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ക്ലെയിമുകൾ പരിഹരിക്കുന്നതിന് ഞങ്ങൾ വേഗത്തിലും എളുപ്പത്തിലും ഉള്ള ചില നടപടികളിലൂടെ കടന്നുപോകുമ്പോൾ തുടർന്ന് വായിക്കൂ.
ഓർക്കുക, ഏതെങ്കിലും തരത്തിലുള്ള ക്ലെയിം ഉണ്ടെങ്കിൽ, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയായ ഞങ്ങളെ അറിയിക്കാൻ മറക്കരുത്, അങ്ങനെയെങ്കിൽ സമ്പൂർണ പ്രോസസ്സിലൂടെ ഞങ്ങൾക്ക് നിങ്ങളെ നയിക്കാൻ കഴിയും.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ, ഞങ്ങൾക്ക് ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വർക്ക് ആശുപത്രികളുമായി വിപുലമായ ടൈ-അപ്പ് ഉണ്ട്. കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ ഈ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ പ്രയോജനപ്പെടുത്താനുള്ള നിങ്ങളുടെ യോഗ്യതയെയാണ് അത് സൂചിപ്പിക്കുന്നത്.
നിങ്ങളുടെ കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ക്യാഷ്‌ലെസ് ക്ലെയിം ഉണ്ടെങ്കിൽ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇതാ:
ഘട്ടം 1: അറിയിപ്പ്
നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്ത് അംഗീകാരത്തിനായി ഞങ്ങൾക്ക് അയക്കുന്ന ബജാജ് അലയൻസ് നെറ്റ്‌വർക്ക് ആശുപത്രിയെ നിങ്ങൾ സമീപിക്കേണ്ടതുണ്ട്
ഘട്ടം 2: അംഗീകാരം
ആശുപത്രിയിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങൾ വിശദാംശങ്ങൾ പരിശോധിച്ച്, നിങ്ങളുടെ ക്ലെയിം അനുവദിക്കാമെങ്കിൽ, ഒരു ദിവസത്തിനകം ഞങ്ങൾ അംഗീകരിക്കും. എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ ആശുപത്രിയുമായി ബന്ധപ്പെടും, ആ ചോദ്യങ്ങൾ തൃപ്തികരമായി പരിഹരിച്ചുക്കഴിഞ്ഞാൽ ഞങ്ങൾ മുന്നോട്ട് പോകുകയും 7 ദിവസത്തിനുള്ളിൽ അവർക്ക് ഒരു അംഗീകാര കത്ത് അയക്കുകയും ചെയ്യും.
ഘട്ടം 3: ചികിത്സ
നിങ്ങൾക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ ചെയ്യേണ്ടത് ആശുപത്രി പ്രവേശനം നേടുകയും ചികിത്സ നേടുകയും വേഗത്തിൽ സുഖംപ്രാപിക്കുകയും ചെയ്യുക എന്നതാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ മെഡിക്കൽ ബില്ലുകളും ചെലവുകളും ക്ലിയർ ചെയ്യേണ്ട തലവേദന ഞങ്ങൾ ഏറ്റെടുത്തുക്കൊള്ളും!
എളുപ്പമല്ലേ?
ചില കാരണങ്ങളാൽ ബജാജ് അലയൻസ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതിന് റീഇമ്പേഴ്സ്മെന്‍റ് പ്രോസസ് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, ചികിത്സാ ചെലവുകൾക്കായി നിങ്ങൾ ആശുപത്രിയിൽ പണമടയ്ക്കേണ്ടി വരും, നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ, നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് അതിനുള്ള റീഇമ്പേഴ്സ്മെന്‍റ് ലഭിക്കുന്നതാണ്.
നിങ്ങളുടെ റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ് സുഗമമാക്കുന്നതിന് ഓർമ്മിക്കേണ്ട ചില പ്രധാന പോയിന്‍റുകൾ ഇതാ:
നിങ്ങളുടെ ക്ലെയിം ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞാൽ, എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ വേഗത്തിൽ ഡോക്യുമെന്‍റുകളും വിശദാംശങ്ങളും പരിശോധിക്കുന്നതാണ്. ചില പ്രധാനപ്പെട്ട ഡോക്യുമെന്‍റുകൾ അയക്കാൻ ശേഷിക്കുന്നുണ്ടെങ്കിൽ, വിഷമിക്കേണ്ട. ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതിനാൽ നിങ്ങൾക്ക് അത് നൽകാം, 30 ദിവസത്തിനുള്ളിൽ മൂന്ന് റിമൈൻഡറുകൾ ഞങ്ങൾ അയക്കും. ഈ സമയത്തിനുള്ളിൽ നിങ്ങൾക്ക് നൽകാതെയുള്ള ഡോക്യുമെന്‍റുകൾ ഞങ്ങൾക്ക് അയക്കാം, അതിനനുസരിച്ച് ഞങ്ങൾ പ്രോസസ് തുടരുന്നതായിരിക്കും.
ഒരു ക്ലെയിം പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
നിങ്ങൾക്കായി ക്ലെയിം പ്രോസസ് എളുപ്പമാക്കുന്നതിന്, നിങ്ങൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകളുടെ ഒരു സമഗ്ര ലിസ്റ്റ് ഞങ്ങൾ ചേർത്തിട്ടുണ്ട്:
ഹോസ്പിറ്റലൈസേഷൻ ക്ലെയിമുകൾക്ക്:
ചില സാഹചര്യങ്ങളിൽ, ഞങ്ങൾക്ക് മറ്റ് പ്രസക്തമായ ഡോക്യുമെന്‍റുകളും ആവശ്യമായി വന്നേക്കാം, അവ ഓരോന്നോരോന്നായി ഞങ്ങൾ നിങ്ങളെ അറിയിക്കും.
വീട്ടിലെ ചികിത്സയ്ക്കുള്ള ക്ലെയിമുകൾക്ക്:
എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ എനിക്ക് നൽകിയ സഹകരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങൾക്ക് വളരെയധികം നന്ദി.
ലോക്ക്ഡൗൺ സമയത്തു പോലും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ട് പരമാവധി ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ഹെൽത്ത് പോളിസി വിൽക്കാൻ എനിക്കു കഴിഞ്ഞു
ബജാജ് അലയൻസിന്‍റേത് മികച്ച, തടസ്സരഹിത സർവ്വീസാണ്, ഉപഭോക്തൃ സൗഹൃദമായ സൈറ്റ്, മനസ്സിലാക്കാനും ഉപയോഗിക്കാനും എളുപ്പം. തികഞ്ഞ സന്തോഷത്തോടെ ഉപഭോക്താക്കൾക്ക് സർവ്വീസ് നൽകുന്നതിന് ടീമിന് നന്ദി...
കോവിഡ്-19 ഇൻഷുറൻസിനുള്ള വിശ്വസനീയമായ ചോയിസായി ബജാജ് അലയൻസ് എന്തുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് ഇതാ:
ബജാജ് അലയൻസ് വിപുലമായ കവറേജുള്ള കോവിഡ്-19 ഇൻഷുറൻസ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു, ഇത് കോവിഡ് സംബന്ധമായ ചികിത്സകൾക്കായി ആശുപത്രി ചെലവുകൾ, മരുന്നുകൾ, ഹോം കെയർ എന്നിവയുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബജാജ് അലയൻസിൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, വ്യക്തിഗത അല്ലെങ്കിൽ ഫാമിലി കവറേജിനായി നിങ്ങൾക്ക് ശരിയായ തലത്തിലുള്ള സംരക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
പാർട്ട്ണർ ആശുപത്രികളുടെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗിച്ച്, ബജാജ് അലയൻസ് ക്യാഷ്‌ലെസ് ചികിത്സ സൗകര്യമൊരുക്കുന്നു, ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ റിക്കവറിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഇത് സഹായിക്കുന്നു.
ബജറ്റ്-ഫ്രണ്ട്‌ലി നിരക്കിൽ സമഗ്രമായ സംരക്ഷണം നേടുക. ബജാജ് അലയൻസ് കോവിഡ്-19 ഇൻഷുറൻസ് പ്ലാനുകൾ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതെ മനസമാധാനം നൽകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഓരോ ഘട്ടത്തിലും നിങ്ങളെ നയിക്കാൻ കസ്റ്റമർ സപ്പോർട്ട് ലഭ്യമായതിനാൽ ക്ലെയിം പ്രോസസ് ലളിതമാണ്. ഇത് വേഗത്തിലും തടസ്സരഹിതവുമാക്കുന്നു.
ബജാജ് അലയൻസ് കുറഞ്ഞ ഡോക്യുമെന്‍റേഷൻ ഉപയോഗിച്ച് വേഗത്തിൽ പോളിസി ഇഷ്യൂ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാൽ, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായം ലഭ്യമാണ്.
ബജാജ് അലയൻസിന്‍റെ കോവിഡ്-19 ഇൻഷുറൻസിലൂടെ, ഉപഭോക്താവിന് പ്രഥമ പരിഗണനയും കാര്യക്ഷമമായ പിന്തുണയും നൽകുന്ന ഒരു വിശ്വസ്ത പങ്കാളിയിലൂടെ നിങ്ങളുടെ ആരോഗ്യവും ഫൈനാൻസും പരിരക്ഷിക്കാൻ കഴിയും.
ബജാജ് അലയൻസിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ആയ കോവിഡ് കവച്, മഹാമാരിയെ നേരിടാൻ പൂർണ്ണമായും തയ്യാറാകാൻ ആഗ്രഹിക്കുന്ന ആർക്കും വളരെ ഗുണകരമാണ്. കോവിഡ് -19 മഹാമാരിയെ പരിരക്ഷിക്കുന്നതിന് ഈ ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള കവറേജാണ് ഇതിനെ സവിശേഷമാക്കുന്നത്. അതിനാൽ, നിങ്ങളുടെ പതിവ് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷിക്കാത്ത കൊറോണ വൈറസ് പോസിറ്റീവ് കേസുമായി ബന്ധപ്പെട്ട എല്ലാ പ്രധാന മെഡിക്കൽ ആവശ്യകതകളും സംഭവങ്ങളും ഈ പോളിസി പരിരക്ഷിക്കുന്നതാണ്.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ഒരു മെഡിക്കൽ എമർജൻസി നിങ്ങളുടെ വാതിൽ മുട്ടുന്നത് വരെ കാത്തിരിക്കരുത്!
കൊറോണ വൈറസിന്‍റെ ചികിത്സയ്ക്കായി നിങ്ങൾ ആശുപത്രിയിൽ പ്രവേശിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ചെലവുകൾക്ക് കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള ഈ പരിരക്ഷ നഷ്ടപരിഹാരം നൽകുന്നതായിരിക്കും. കൂടുതൽ വായിക്കുക
കോവിഡ് ഹോസ്പിറ്റലൈസേഷൻ പരിരക്ഷ
കൊറോണ വൈറസിന്‍റെ ചികിത്സയ്ക്കായി നിങ്ങൾ ആശുപത്രിയിൽ പ്രവേശിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ചെലവുകൾക്ക് കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള ഈ പരിരക്ഷ നഷ്ടപരിഹാരം നൽകുന്നതായിരിക്കും. ഈ വിഭാഗത്തിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നതെല്ലാം ഇതാ:
പരിരക്ഷ ലഭിക്കുന്നതിന്, നിങ്ങൾ കുറഞ്ഞത് 24 മണിക്കൂർ തുടർച്ചയായ കാലയളവിൽ ഹോസ്പിറ്റലൈസ് ആകേണ്ടതുണ്ട്.
സർക്കാർ അംഗീകൃത ഡയഗ്നോസ്റ്റിക് സെന്‍ററിൽ നിന്നുള്ള നിങ്ങളുടെ പരിശോധന പോസിറ്റീവ് ആണെങ്കിൽ, ആശുപത്രിക്കുപകരം നിങ്ങളുടെ വീട്ടിൽ തന്നെ ചികിത്സ നേടേണ്ടതുണ്ടെങ്കിൽ, കൊറോണ കവച് പോളിസി ഇതും പരിരക്ഷിക്കുന്നതാണ്.കൂടുതൽ വായിക്കുക
ഹോം കെയർ ചികിത്സ ചെലവുകൾക്കുള്ള പരിരക്ഷ
സർക്കാർ അംഗീകൃത ഡയഗ്നോസ്റ്റിക് സെന്‍ററിൽ നിന്നുള്ള നിങ്ങളുടെ പരിശോധന പോസിറ്റീവ് ആണെങ്കിൽ, ആശുപത്രിക്കുപകരം നിങ്ങളുടെ വീട്ടിൽ തന്നെ ചികിത്സ നേടേണ്ടതുണ്ടെങ്കിൽ, കൊറോണ കവച് പോളിസി അതും പരിരക്ഷിക്കുന്നതാണ്. ഈ പരിരക്ഷ നടപ്പിലാക്കുന്നതിന്, ഏതാനും നിബന്ധനകൾ ഉണ്ട്:
ഈ രണ്ട് നിബന്ധനകളും നിങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ട ചികിത്സയുടെ റെക്കോർഡ് ഉൾപ്പെടെ പ്രതിദിന ചാർട്ട് പരിപാലിക്കാനും നൽകാനും നിങ്ങൾക്ക് കഴിയുമെങ്കിൽ, കൊറോണ കവച് പരിരക്ഷ നിങ്ങൾക്ക് ബാധകമാണ്.
ഈ കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസിന്‍റെ ഹോം കെയർ ചികിത്സാ ചെലവുകളുടെ പരിധിയിൽ വരുന്നവയുടെ ഒരു ലിസ്റ്റ് ഇവിടെയുണ്ട്:
സാധാരണ ആശുപത്രികൾ തിരഞ്ഞെടുക്കാതെ, നിങ്ങൾ ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ അല്ലെങ്കിൽ ഹോമിയോപ്പതി എന്നിവയുടെ രൂപത്തിൽ COVID-19 നായി ചികിത്സ തേടുന്നുവെങ്കിൽ, കൊറോണ കവച് പരിരക്ഷ നിങ്ങൾക്ക് തേടാം. കൂടുതൽ വായിക്കുക
ആയുഷ് ചികിത്സ പരിരക്ഷ
സാധാരണ ആശുപത്രികൾ തിരഞ്ഞെടുക്കാതെ, നിങ്ങൾ ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ അല്ലെങ്കിൽ ഹോമിയോപ്പതി എന്നിവയുടെ രൂപത്തിൽ COVID-19 നായി ചികിത്സ തേടുന്നുവെങ്കിൽ, കൊറോണ കവച് പരിരക്ഷ നിങ്ങൾക്ക് തേടാം. കൊറോണ വൈറസ് പോസിറ്റീവ് ആകുന്ന പക്ഷം ഏതെങ്കിലും ആയുഷ് ആശുപത്രിയിൽ പ്രവേശനം നേടാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, കൊറോണ കവച് പോളിസിയുടെ ഈ സെക്ഷൻ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
കൊറോണ കവച് പോളിസി ഉള്ളപ്പോൾ, ആശുപത്രിയിലായിരിക്കുമ്പോഴും ശേഷവും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരിക്കും. കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസ് 15 ദിവസം വരെയുള്ള ഹോസ്പിറ്റലൈസേഷന് മുമ്പുള്ള മെഡിക്കൽ ചെലവുകൾക്കും 30 ദിവസം വരെയുള്ള ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചികിത്സയ്ക്കും പരിരക്ഷ നൽകുന്നു.
ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല, എന്നാൽ ഇന്ന് അത് വളരെ ലളിതമാണ് സാങ്കേതികവിദ്യയുടെ പുരോഗതിക്ക് നന്ദി. ഏതാനും ഘട്ടങ്ങളിലൂടെ, ബജാജ് അലയൻസിൽ നിങ്ങൾക്ക് ഒരു കോവിഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി നേടാം.
സുഗമവും പേപ്പർ രഹിതവുമായ പർച്ചേസ് അനുഭവത്തിനായി ബജാജ് അലയൻസ് വെബ്സൈറ്റ് തുറക്കുക. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഓൺലൈനിൽ - ഫിസിക്കൽ ഡോക്യുമെന്‍റുകൾ.
നിങ്ങളുടെ പേര്, പ്രായം, തിരഞ്ഞെടുത്ത കവറേജ്, പോളിസി കാലയളവ് തുടങ്ങിയ ആവശ്യമായ വിവരങ്ങൾ നൽകുക. ഫാമിലി ഫ്ലോട്ടർ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആശ്രിതരായ ഏതെങ്കിലും കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുക.
ഓൺലൈനിൽ പേമെന്‍റ് നടത്തുക, ഉടൻ ആക്സസ് ചെയ്യുന്നതിന് നിങ്ങളുടെ പോളിസി ഡോക്യുമെന്‍റ് നേരിട്ട് നിങ്ങളുടെ ഇമെയിലിലേക്ക് അയക്കുന്നതാണ്.
കൊറോണ വൈറസിനെ കുറിച്ച് പറയുമ്പോൾ, ഇതുമായി ബന്ധപ്പെട്ട ‘കോമോർബിഡിറ്റി’ എന്ന പദം നിങ്ങൾ പലതവണ കേട്ടിരിക്കാം. വാസ്തവത്തിൽ, ഈ കോമോർബിഡിറ്റി ഘടകമാണ് ഈ രോഗത്തെ പ്രായമായരിൽ ഏറെ മാരകമാക്കുന്നത്,
അപ്പോൾ എന്താണ് കോമോർബിഡിറ്റി? ലളിതമായി പറഞ്ഞാൽ, ഒരേ രോഗിയിൽ ഒന്നിൽ കൂടുതൽ രോഗങ്ങൾ നിലനിൽക്കുന്നതിനെയാണ് കോമോർബിഡിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ആർക്കെങ്കിലും ഡയബറ്റിസും ഹൃദയസംബന്ധമായ രോഗവും ഉണ്ടെങ്കിൽ, അത് കോമോർബിഡിറ്റിക്ക് കീഴിൽ വരും. അതുപോലെ, കൊറോണ വൈറസിന്‍റെ കാര്യത്തിൽ, SARS-COV-2 ബാധിച്ച രോഗിക്ക് തുടർന്ന് ശ്വാസകോശ സംബന്ധമായ അസുഖം അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗം ഉണ്ടാകുന്ന അവസ്ഥയെ കോമോർബിഡിറ്റി എന്ന് പറയും.
കോമോർബിഡിറ്റി നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ സാധാരണമാണ്, കൊറോണവൈറസിനൊപ്പം അവ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് കൊറോണവൈറസിനുള്ള ഈ ഹെൽത്ത് ഇൻഷുറൻസ് കോമോർബിഡിറ്റികളെയും പരിരക്ഷിക്കുന്നത്.
പോളിസിയുടെ അടിസ്ഥാന പരിരക്ഷയ്ക്ക് പുറമെ, കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് ഹോസ്പിറ്റൽ ക്യാഷിനുള്ള ആഡ്-ഓൺ പരിരക്ഷ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും നൽകുന്നു. ഈ ആഡ്-ഓൺ പരിരക്ഷ എന്നത് ആശുപത്രിയിൽ പ്രവേശിച്ച ഓരോ ദിവസവും നിങ്ങളുടെ ഇൻഷ്വേർഡ് തുകയുടെ 0.5% ന് നിങ്ങളെ അർഹരാക്കുന്ന ഒരു ആനുകൂല്യ പരിരക്ഷയാണ്.
ഇത് ഒരു ആനുകൂല്യ ആഡ്-ഓൺ പരിരക്ഷ ആയതിനാൽ, ബില്ലുകളോ രസീതുകളോ ആവശ്യമില്ല. നിങ്ങളുടെ അടിസ്ഥാന ക്ലെയിം സ്വീകരിക്കുകയാണെങ്കിൽ, ഈ പരിരക്ഷയ്ക്ക് കീഴിൽ നിങ്ങളുടെ കുടിശ്ശികയുള്ള തുക നിങ്ങൾക്ക് ലഭിക്കും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
നിങ്ങളുടെ ആവശ്യം | കൊറോണ കവച് | സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി |
---|---|---|
എന്താണ് പരിരക്ഷിക്കപ്പെടുന്നത് | COVID-19 ചികിത്സ മാത്രം | COVID-19 ഉൾപ്പെടെയുള്ള എല്ലാ രോഗങ്ങളും പരിരക്ഷിക്കുന്നു |
ഇൻഷ്വേർഡ് തുക | 5,00,000 വരെ രൂ. 50,000 | 50,00,000 വരെ രൂ. 50,000 |
നിങ്ങളുടെ കുടുംബത്തിനുള്ള പരിരക്ഷ | ഉവ്വ് | ഉവ്വ് |
പരമാവധി എൻട്രി പ്രായപരിധി | 65 വയസ്സ് | 70 വയസ്സ് (മുതിർന്ന പൗരന്മാർക്കുള്ള പ്ലാനിന്) |
COVID ന് എതിരെയുള്ള പരിരക്ഷ | COVID ന് മാത്രം | മറ്റ് രോഗങ്ങളോടൊപ്പം COVID പരിരക്ഷിക്കുന്നു |
ആജീവനാന്തം പുതുക്കാം | ബാധകമല്ല | ലഭ്യമാണ് |
പോളിസി കാലയളവ് | 3.5/6.5/9.5 മാസം | കുറഞ്ഞത് 1 വർഷം മുതൽ പരമാവധി 3 വർഷം വരെ |
PPE കിറ്റ് ചെലവുകൾ | പരിരക്ഷിക്കപ്പെടുന്നു | പരിരക്ഷിക്കപ്പെടുന്നില്ല |
വെയിറ്റിംഗ് പിരീഡ് | 15 ദിവസം | മിനിമം 30 ദിവസം |
മുൻപേ നിലവിലുള്ള രോഗം | പരിരക്ഷിക്കപ്പെടുന്നില്ല | ഒരു നിശ്ചിത കാത്തിരിപ്പ് കാലയളവിനു ശേഷം പരിരക്ഷിക്കപ്പെടുന്നു |
പ്രീ-പോളിസി മെഡിക്കൽ | ബാധകമല്ല | ബാധകം |
പ്രീമിയം പേമെന്‍റ് ടേം | സിംഗിൾ | ഇൻസ്റ്റാൾമെന്‍റ് ഓപ്ഷൻ ലഭ്യമാണ് |
കൊറോണ കവച് പോളിസിക്ക് കീഴിലുള്ള വെയ്റ്റിംഗ് പിരീഡ് പോളിസി ആരംഭിച്ച് 15 ദിവസമാണ്.
അതെ, നിങ്ങളുടെ ക്ലെയിം സ്വീകരിക്കാൻ കഴിയുമെങ്കിൽ, ഇവ തീർച്ചയായും കൊറോണ കവച് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.
നിങ്ങളുടെ പ്രായം 18 മുതൽ 65 വരെയാണെങ്കിൽ, കൊറോണ കവച് പരിരക്ഷ നിങ്ങൾക്ക് വാങ്ങാവുന്നതാണ്!
ഒരേ രോഗിയിൽ ഒന്നിലധികം രോഗങ്ങൾ ഒരേസമയം നിലനിൽക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പദമാണ് കോമോർബിഡിറ്റി. ഉദാഹരണത്തിന്, ആർക്കെങ്കിലും ഡയബറ്റിസും ഹൃദയരോഗവും ഉണ്ടെങ്കിൽ അത് കമോർബിഡിറ്റിയുടെ കേസ് ആയിരിക്കും.
ഏതെങ്കിലും ഹെൽത്ത് ഡിക്ലറേഷനുള്ള പ്രൊപ്പോസലുകൾ UW തീരുമാനത്തിനായി റഫർ ചെയ്യുന്നതാണ്.
ഉവ്വ്. നിങ്ങളുടെ വീട്ടിൽ COVID-19 ചികിത്സയ്ക്ക് വിധേയരാകാൻ നിങ്ങളുടെ ഡോക്ടർ ഉപദേശിക്കുകയും നിങ്ങളുടെ മെഡിക്കൽ പ്രാക്ടീഷണർ ഒപ്പിട്ട ചികിത്സയുടെ പ്രതിദിന മോണിറ്ററിംഗ് ചാർട്ട് നിങ്ങൾക്ക് നൽകാനും കഴിഞ്ഞാൽ, കൊറോണ കവച് പരിരക്ഷയ്ക്ക് കീഴിൽ COVID-19 മൂലമുള്ള ചികിത്സാ ചെലവുകൾക്കായി നിങ്ങൾക്ക് തീർച്ചയായും ക്ലെയിം ചെയ്യാൻ സാധിക്കും.
ഉവ്വ്. കൊറോണ കവച് പോളിസിക്ക് ഒരു ഫാമിലി ഫ്ലോട്ടർ ഓപ്ഷൻ കൂടിയുണ്ട്, ഇതിന് കീഴിൽ നിങ്ങളുടെ ജീവിതപങ്കാളി, മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ, ആശ്രിതരായ കുട്ടികൾ (25 വയസ്സ് വരെ) എന്നിവരെ നിങ്ങൾക്ക് ഒരൊറ്റ പോളിസിയിൽ പരിരക്ഷിക്കാം.
കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന്‍റെ അടിസ്ഥാന പരിരക്ഷയ്ക്ക് സമയപരിധി ഒഴിച്ചാൽ വലിയ സബ്-ലിമിറ്റുകളൊന്നുമില്ല. ഹോസ്പിറ്റൽ ക്യാഷ് ആഡ്-ഓൺ പരിരക്ഷയ്ക്ക്, സബ്-ലിമിറ്റ് ഇൻഷ്വേർഡ് തുകയുടെ 0.5% ആണ്.
അതെ! ഹെൽത്ത്കെയർ ജോലിക്കാർക്ക് 5% ഡിസ്ക്കൌണ്ട് ലഭിക്കും
നിർഭാഗ്യവശാൽ, കൊറോണ കവച് പോളിസിക്കുള്ള പ്രീമിയം ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്ക്കാൻ കഴിയില്ല.
കൊറോണവൈറസിന്‍റെ വ്യാപനം അഭൂതപൂർവമാണ്, എല്ലാ സുരക്ഷാ മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും, നിങ്ങൾക്ക് രോഗം പിടിപെടാം, കാരണം ലോക്ക്ഡൌണിന് കൂടുതൽ കൂടുതൽ ഇളവുകൾ ലഭിച്ചുക്കൊണ്ടിരിക്കുകയാണ്. ഈ രോഗത്തിനുള്ള ചികിത്സ, നിങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ടി വന്നാൽ, അതിന്‍റെ തീവ്രതയെയും നിങ്ങൾ ചികിത്സിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തെയും ആശ്രയിച്ച് ലക്ഷങ്ങൾ വരെ ആകാം. അതിനാൽ, നിങ്ങൾക്ക് കൊറോണവൈറസ് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, കാരണം അത്തരമൊരു അടിയന്തര സാഹചര്യത്തിൽ മാത്രമേ ഇത് എത്ര അമൂല്യമായിരുന്നുവെന്ന് തിരിച്ചറിയുകയുള്ളൂ.
കൊറോണവൈറസിനുള്ള സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് ആണ് കൊറോണ കവച് പോളിസി. പല കമ്പനികളും സമാനമായിട്ടുള്ള കവറേജ് വാഗ്ദാനം ചെയ്യുന്ന കൊറോണവൈറസ് ഇൻഷുറൻസ് പോളിസിയാണ് ഇത് എന്നാണ് ഇതർത്ഥമാക്കുന്നത്.
കൊറോണവൈറസ് ഹോസ്പിറ്റലൈസേഷനിൽ നിന്ന് ഉണ്ടാകുന്ന മെഡിക്കൽ ആവശ്യങ്ങൾ പ്രത്യേകമായി നിറവേറ്റുന്നതിനാണ് ഈ COVID-19 ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടാക്കിയിരിക്കുന്നത്. രോഗം വരുത്തുന്നതിനേക്കാൾ അത് പ്രതിരോധിക്കുന്നതാണ് നല്ലത് എന്നതിനാൽ, ഭാവിയിൽ നിർഭാഗ്യകരമായ സാഹചര്യത്തിൽ പോസിറ്റീവ് എന്ന് രോഗനിർണയം ചെയ്യപ്പെട്ടാൽ, സുരക്ഷാ മാനദണ്ഡമായി നിങ്ങൾക്ക് ഈ സവിശേഷ ഹെൽത്ത് ഇൻഷുറൻസ് പോളിസി ലഭ്യമാക്കാം.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ