Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

സ്വകാര്യതാ-നയം

സ്വകാര്യതാ-നയം

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് [ഇനി മുതൽ “ബാജിക്”, "ഞങ്ങള്‍", "ഞങ്ങള്‍ക്ക്", "ഞങ്ങളുടെ"] എന്ന് വിവക്ഷ] ബാജിക് വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റിലെ നിങ്ങളുടെ സന്ദർശനത്തിൽ നിന്ന് ശേഖരിച്ച ഡാറ്റ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

ഇന്ത്യയില്‍ ഞങ്ങളുടെ പ്രധാന ബിസിനസ് നോൺ-ലൈഫ് ഇൻഷുറൻസ് ആണ്. വിവര ദാതാവിന്‍റെ [പബ്ലിക്/പോളിസി ഉടമകൾ/ബാജിക് ഉപഭോക്താക്കൾ എന്നിവർ "വിവര ദാതാവ്" എന്ന് വിവക്ഷ] അല്ലെങ്കിൽ അയാളുടെ/അവരുടെ കുടുംബാംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ [ഇനി മുതൽ "വിവര ദാതാവിന്‍റെ വ്യക്തിഗത വിവരങ്ങൾ" എന്ന് വിവക്ഷ] രഹസ്യാത്മക കാര്യങ്ങളാണ്, ബാജിക് അത് അംഗീകരിക്കുന്നു. വിവരങ്ങൾ/വിവര ദാതാവിന്‍റെ വ്യക്തിഗത വിവരങ്ങൾ രഹസ്യാത്മകവും സുരക്ഷിതവുമായി സൂക്ഷിക്കാൻ ബാജിക് പ്രതിജ്ഞാബദ്ധമാണ്, ബാധകമായ സ്വകാര്യതാ നിയമങ്ങൾ കൊണ്ട് മാത്രമല്ല, അതിലും പ്രധാനമായി, വ്യക്തിപരമായ വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ബാജിക്കിന്‍റെ പ്രതിബദ്ധത കൊണ്ട് വിവര ദാതാവിന് സംരക്ഷണമേകുന്നു.

അറിയിപ്പ്

ബാജിക്കിന്‍റെ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വാങ്ങുന്നതിന്/പുതുക്കുന്നതിന് അല്ലെങ്കിൽ അയാള്‍ക്ക്/അവര്‍ക്ക് വിവരങ്ങൾക്കായി/അറിവിനായി അല്ലെങ്കിൽ അത്തരം സേവന ദാതാവിനും അത്തരം സേവന ദാതാവിന്‍റെ സേവനങ്ങള്‍ക്ക് ബാജിക്കിന് മേല്‍ അവലംബമോ ഉത്തരവാദിത്തമോ ഇല്ലാതെ ബാജിക്ക് സൗകര്യമൊരുക്കുന്ന സേവനം സൗജന്യ സേവനമായി നല്‍കുന്ന മറ്റ് സേവന ദാതാക്കളുടെ അധിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി വിവര ദാതാക്കൾക്ക് ബാജിക്കിന്‍റെ വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റ് [പൊതുജനങ്ങൾക്ക് ലഭ്യമായത്] എല്ലാം പേര് വെളിപ്പെടുത്താതെ സർഫ് ചെയ്യാവുന്നതാണ്. വിവര ദാതാക്കള്‍ ബാജിക്കിന്‍റെ വെബ്ബ്സൈറ്റുകള്‍/ആപ്പ്/വാലറ്റ് സെര്‍ഫ് ചെയ്യുമ്പോള്‍ (i) പൊതുവായ സ്വഭാവമുള്ളതും, മറ്റ് സേവന ദാതാക്കളെയും അവരുടെ സേവനങ്ങളുമായും, അതായത് പൊതുജനങ്ങള്‍ക്ക്/പോളിസി ഉടമകള്‍ക്ക് ആ സേവന ദാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങാവുന്ന കൃഷി, ആരോഗ്യം, മോട്ടോർ, യാത്ര, ഇഡബ്ലിയു, വീട് മുതലായവ സംബന്ധിച്ച വിവരങ്ങള്‍ ബാജിക് പൊതുജനങ്ങള്‍ക്ക്/പോളിസി ഉടമകള്‍ക്ക് ബാജിക് നല്‍കാവുന്ന അധിക സൗകര്യ സേവനങ്ങളുമായും ബന്ധപ്പെട്ട വിവിധ ബ്ലോഗുകൾ/ഇൻപുട്ടുകൾ/നിരീക്ഷണങ്ങൾ സംബന്ധിച്ച് അയാള്‍ക്ക്/അവര്‍ക്ക് വിവരങ്ങള്‍ നല്‍കുകയെന്ന ഉദ്ദേശ്യത്തിന്, അല്ലെങ്കില്‍ (ii) വിവര ദാതാവിന്‍റെ വ്യക്തിഗത വിവരങ്ങള്‍ വേറെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍/ സ്രോതസ്സില്‍ ശേഖരിക്കുന്നതിന് അതായത്. പ്രൊപ്പോസൽ ഫോമുകൾ/പുതുക്കൽ നോട്ടീസുകൾ, നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്‍റ്, ഇമെയിലുകൾ, അല്ലെങ്കിൽ കോൾ സെന്‍റർ വഴി അല്ലെങ്കിൽ ലീഡുകളുടെ സമയത്ത് അല്ലെങ്കിൽ പ്രോക്യൂർമെന്‍റ് അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുമ്പോൾ അല്ലെങ്കിൽ ഉപഭോക്താക്കൾ ക്ലെയിം ആശയവിനിമയങ്ങൾ നടത്തുമ്പോൾ, ഏത് സമയത്തും ബാജിക് വിവര ദാതാവിന്‍റെ വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ/വിവരങ്ങൾ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യും . വിവര ദാതാവ് ദയവായി ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു അതായത്, ബാജിക്കിന്‍റെ വെബ്‌സൈറ്റുകൾ/ആപ്പ്/വാലറ്റ്, അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ഏതെങ്കിലും മോഡുകളിലൂടെ നൽകിയിരിക്കുന്ന വിവരങ്ങൾ, ഏത് ഉദ്ദേശ്യത്തിനായി ആയാലും, സെർഫ്/ആക്‌സസ് ചെയ്യുമ്പോൾ, വ്യക്തിഗത വിവരങ്ങൾ/ഡാറ്റയും അല്ലെങ്കിൽ സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ/വിവരങ്ങൾ എന്നിവ വിവര ദാതാവ് നൽകുമ്പോൾ, ബാജിക്കിന് വിവര ദാതാവിനെ തിരികെ വിളിക്കാന്‍, അല്ലെങ്കില്‍ വിവര ദാതാവിന്‍റെ അല്ലെങ്കില്‍ വിവര ദാതാവിന്‍റെ ഏതെങ്കിലും കുടുംബാംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ/ഡാറ്റ അല്ലെങ്കിൽ സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ/വിവരങ്ങൾ അഭ്യര്‍ത്ഥനക്കുള്ള ഉദ്ദേശ്യത്തിനായും, ബാജിക്കിന് ബിസിനസ്സ് പിടിക്കാനായും സൂക്ഷിക്കുന്നതിനുള്ള അല്ലെങ്കില്‍ ഉപയോഗിക്കുന്നതിനുള്ള മതിയായ അനുമതി ആയിരിക്കും അഥവാ അനുമതിയായി കണക്കാക്കുന്നതായിരിക്കും.. ഇതുമായി ബന്ധപ്പെട്ട്, വിവര ദാതാവിനെയോ അയാളുടെ/അവരുടെ കുടുംബാംഗങ്ങളെയോ പ്രത്യേകം അറിയിക്കുന്നതല്ല, കൂടാതെ ബാജിക്കിന്‍റെ വെബ്‌സൈറ്റുകൾ/ആപ്പ്/വാലറ്റ് സർഫിംഗ്/ആക്‌സസ് ചെയ്യുന്നത്, അല്ലെങ്കിൽ മേല്‍പ്പറഞ്ഞ ഏതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെ വിവര ദാതാവിന്‍റെയോ അല്ലെങ്കിൽ വിവര ദാതാവിന്‍റെ കുടുംബാംഗങ്ങളുടെയോ വ്യക്തിഗത ഡാറ്റ/ വിവരങ്ങള്‍ അഥവാ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ നല്‍കുന്നത് വിവര ദാതാവിന്‍റെ കുടുംബാംഗങ്ങളുടെയോ ആ വ്യക്തിഗത ഡാറ്റ/ വിവരങ്ങള്‍ അഥവാ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ പ്രമോഷണല്‍ ഉദ്ദേശ്യത്തിനായി ബാജിക്കിന്‍റെ ഏതെങ്കിലും പ്രോഡക്ടുകളുടെ വിപണനത്തിനായി, ലീഡ് ജനറേഷന്‍, ക്രോസ്സ്-സെല്‍ എന്നിവക്കായി, യാതൊരു പരിധിയുമില്ലാതെ ബാജിക്കിന്‍റെ ബിസിനസ്സിന് അഭ്യര്‍ത്ഥന നടത്താനും ശേഖരിക്കാനുമായി അയയ്ക്കുന്നതിന്/ വിളിക്കുന്നതിന് ബാജിക്ക് ഉപയോഗിച്ചേക്കാവുന്നതാണ്, ഇതിനാല്‍ നിങ്ങള്‍ നിങ്ങളുടെ റദ്ദാക്കാനാവാത്ത അനുമതി നല്‍കുകയാണ് ചെയ്യുന്നത്, ഇക്കാര്യത്തില്‍ വിവരങ്ങള്‍/ വ്യക്തിഗത ഡാറ്റ/ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങള്‍ ബാജിക്കിന് ബാധ്യസ്ഥത വരുത്താന്‍ പാടുള്ളതല്ല. മിക്ക വെബ്സൈറ്റുകളുടെയും കാര്യത്തിലെന്ന പോലെ, ഞങ്ങൾ ചില വിവരങ്ങൾ ഓട്ടോമാറ്റിക്കായി ശേഖരിച്ച്, ലോഗ് ഫയലുകളിൽ സ്റ്റോർ ചെയ്യുന്നു. ഈ വിവരങ്ങളിൽ ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസങ്ങൾ, ബ്രൗസർ തരം, ഇന്‍റർനെറ്റ് സേവന ദാതാവ് (ഐഎസ്പി), റഫറിംഗ്/എക്സിറ്റ് പേജുകൾ, ഓപ്പറേറ്റിംഗ് സിസ്റ്റം, തീയതി/ടൈം സ്റ്റാമ്പ്, ക്ലിക്ക് സ്ട്രീം ഡാറ്റ എന്നിവ ഉൾപ്പെടുന്നു. ഞങ്ങൾ ഈ വിവരങ്ങൾ (ഇത് സൈറ്റിന് തകരാർ വരുത്താനുള്ള ശ്രമം കണ്ടെത്തിയില്ലെങ്കിൽ, വ്യക്തിഗത ഉപയോക്താക്കളെ വെളിപ്പെടുത്തില്ല), ട്രെൻഡുകൾ വിശകലനം ചെയ്യുന്നതിനും, സൈറ്റ് നടത്തുന്നതിനും, സൈറ്റിനെ ചുറ്റിപ്പറ്റിയുള്ള ഉപയോക്തൃ നീക്കങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും, മൊത്തത്തിലുള്ള ഞങ്ങളുടെ ഉപയോക്തൃ അടിത്തറയെക്കുറിച്ചുള്ള ജനസംഖ്യാപരമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് ഈ അനുഭവം ഇഷ്ടപ്പെടുന്നതിന് ഞങ്ങളുടെ വെബ്സൈറ്റിലേക്കുള്ള നിങ്ങളുടെ സന്ദർശനം കസ്റ്റമൈസ് ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നതിന് വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങളുമായി ഐപി വിലാസങ്ങൾ ബന്ധിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ വിവരങ്ങൾ മൂന്നാം കക്ഷികളുമായി അവരുടെ പ്രൊമോഷണൽ ആവശ്യങ്ങൾക്കായി പങ്കുവെയ്ക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ ഞങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു കുക്കി സ്റ്റോർ ചെയ്യുന്നു. റെക്കോർഡ്-കീപ്പിംഗ് ഉദ്ദേശ്യത്തിനായി ഒരു ഉപയോക്താവിന്‍റെ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്ന ചെറിയ ടെക്സ്റ്റ് ഫയലാണ് കുക്കി. ഈ കുക്കീസിന്‍റെ പ്രാഥമിക ഉദ്ദേശ്യം ഉപയോക്താക്കൾ എങ്ങനെ ഞങ്ങളുടെ വെബ്സൈറ്റിൽ നീങ്ങുന്നു എന്ന് വിശകലനം ചെയ്യുകയാണ്. ഞങ്ങളുമായി ട്രാൻസാക്ഷൻ ചെയ്യുമ്പോൾ കസ്റ്റമൈസ് ചെയ്ത പേജുകൾ കാണാൻ ഞങ്ങളുടെ കുക്കീസ് നിങ്ങളെ അനുവദിക്കുന്നു. ഞങ്ങളുടെ കുക്കികൾക്ക് രഹസ്യാത്മകമോ വ്യക്തിഗതമായി തിരിച്ചറിയാവുന്നതോ ആയ വിവരങ്ങൾ ഇല്ല. ഞങ്ങൾ സെഷൻ ഐഡി കുക്കീസ് ഉപയോഗിക്കുന്നതിനാൽ, ഞങ്ങളുടെ വെബ്സൈറ്റ് വിട്ടുകഴിഞ്ഞാൽ അവ ഉപയോക്താവിനെ ട്രാക്ക് ചെയ്യുന്നില്ല. നിങ്ങൾ ബ്രൌസർ ക്ലോസ് ചെയ്യുമ്പോൾ സെഷൻ ഐഡി കുക്കി കാലഹരണപ്പെടും. നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് ഓൺലൈനിൽ ഒരു പോളിസി വാങ്ങണമെന്നുണ്ടെങ്കില്‍ ഇത് ആവശ്യമാണ്. വെബ്സൈറ്റിൽ സന്ദർശക ട്രാഫിക് ട്രാക്ക് ചെയ്യാൻ ഞങ്ങൾ അനലിറ്റിക് ടൂളുകളും ഉപയോഗിക്കുന്നു. ചാറ്റ് സപ്പോർട്ട് പോലുള്ള ഞങ്ങളുടെ ചില ബിസിനസ് പങ്കാളികൾ ഞങ്ങളുടെ സൈറ്റില്‍ കുക്കീസ് ഉപയോഗിക്കുന്നുണ്ട്. ആ കുക്കികളിലേക്ക് ഞങ്ങൾക്ക് ആക്സസ് അല്ലെങ്കിൽ നിയന്ത്രണം ഇല്ല. ഈ സ്വകാര്യതാ പ്രസ്താവന https://www.bajajallianz.com/about-us/privacypolicy.html ന്‍റെ കുക്കീസിന്‍റെ ഉപയോഗം മാത്രമാണ് കവര്‍ ചെയ്യുക ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടികളുടെ കുക്കികളുടെ ഉപയോഗം കവര്‍ ചെയ്യുന്നില്ല. എല്ലാ വ്യക്തിഗത വിവരങ്ങളും അല്ലെങ്കിൽ സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ/വിവരങ്ങൾ ഞങ്ങളുടെ സെര്‍വ്വറുകളില്‍/ സേവന ദാതാക്കളുടെ സെര്‍വ്വറുകളില്‍ പൂര്‍ണ സുരക്ഷിതത്വത്തോടെ ബാജിക് സൂക്ഷിക്കുന്നതാണ്, ആ വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ/വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത് ബാജിക്കിന്‍റെ നയമനുസരിച്ചുള്ള കാലയളവിലേക്ക് ആയിരിക്കും. വിവര ദാതാവിന്‍റെയും അയാളുടെ/ അവരുടെ കുടുംബാംഗങ്ങളുടെയും ടെലിഫോൺ/മൊബൈൽ എന്‍ഡിഎംസി-യിൽ രജിസ്റ്റര്‍ ചെയ്തതായാലും, അനാവശ്യ കോളുകള്‍ സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ [ട്രായ്] നിയന്ത്രണങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിലും, വിവര ദാതാവ് ബാജിക്കിന്‍റെ വെബ്‌സൈറ്റുകൾ/ആപ്പ്/വാലറ്റ് [പൊതുജനങ്ങൾക്ക് ലഭ്യമായവ] ആക്‌സസ് ചെയ്യുമ്പോള്‍, ബാജിക്കിന്‍റെ വെബ്‌സൈറ്റുകൾ/ആപ്പ്/വാലറ്റ് (i) ബാജിക്കിന്‍റെ ഉൽപ്പന്നങ്ങൾ/സേവനങ്ങൾ അന്വേഷിക്കുക/പരിശോധിക്കുക, അല്ലെങ്കിൽ വിവര ദാതാവ് കോള്‍ ബാക്ക് ചെയ്യാന്‍ അഭ്യർത്ഥിക്കുക, അല്ലെങ്കിൽ (ii ) അയാളുടെ/അവരുടെ വിവരങ്ങൾക്ക്/അറിവിലേക്ക്, അല്ലെങ്കിൽ (iii) ബാജിക് ഏതെങ്കിലും അവലംബമോ ഉത്തരവാദിത്തമോ ഏറ്റെടുക്കാതെ സൗജന്യ സേവനമായി ഫെസിലിറ്റേഷൻ സേവനം നൽകുന്ന മറ്റേതെങ്കിലും സേവന ദാതാക്കളുടെ ഏതെങ്കിലും അധിക സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് (iv) അല്ലെങ്കിൽ തന്‍റെ വിവരങ്ങൾ നൽകുന്ന വിവര ദാതാവ് കൂടാതെ അയാളുടെ/അവരുടെ കുടുംബാംഗങ്ങൾ ഇവിടെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും മാര്‍ഗ്ഗം അല്ലെങ്കിൽ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ പ്രകാരം സെര്‍ഫ്/ആക്സസ് ചെയ്ത് വിട്ടുപോകുമ്പോള്‍, വിവര ദാതാവ് പ്രകടമായും ബാജിക്കിനെ അയാളെ/അവരെ തിരികെ വിളിക്കാനോ, വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വാങ്ങാന്‍, അല്ലെങ്കിൽ ക്രോസ് സെയിൽ/പുതുക്കൽ പ്രമോഷണൽ സന്ദേശങ്ങൾ/ഇമെയിലുകൾ/വിവരങ്ങൾ അയയ്‌ക്കുന്നതിന് അനുമതി നല്‍കിയതായി കണക്കാക്കപ്പെടും, കൂടാതെ ബാജിക്കിന്‍റെ സേവനങ്ങള്‍ക്കും സര്‍വ്വീസ് കോളുകള്‍ക്കും വേണ്ടി അഭ്യര്‍ത്ഥിക്കാനോ നേടാനോ വേണ്ടി വിവര ദാതാവിന് ടെക്‌സ്‌റ്റ് സന്ദേശങ്ങളോ ഇമെയിലുകളോ അയയ്‌ക്കാനും വിവര ദാതാവ് ഇതിനാല്‍ ബാജിക്കിന് അനുമതി നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് എന്‍ഡിഎന്‍സി- ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്താലും ഇല്ലെങ്കിലും അല്ലെങ്കിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ [ട്രായ്] അനാവശ്യ ടെലികോളുകള്‍ സംബന്ധിച്ച് നിയന്ത്രണങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ടെങ്കിലും, വിവര ദാതാവിന് അല്ലെങ്കിൽ അയാളുടെ/അവരുടെ കുടുംബാംഗങ്ങൾക്ക് യാതൊരു പരാതിയോ എതിര്‍പ്പുകളോ ഉണ്ടാകാനോ, വിവര ദാതാവിന് അല്ലെങ്കിൽ അയാളുടെ/അവരുടെ കുടുംബാംഗങ്ങൾക്ക് ബാജിക് അനാവശ്യ കോളുകൾ നടത്തിയതായി ആരോപിച്ച്, അല്ലെങ്കില്‍ മറ്റേതെങ്കിലും പരാതിയുമായി ട്രായ്/ഐആര്‍ഡിഎഐ-ക്ക് പരാതി നല്‍കാനോ പാടില്ല.

തേര്‍ഡ് പാര്‍ട്ടി അഡ്വര്‍ടൈസിംഗ്

ഇന്‍റർനെറ്റിലുടനീളം ഞങ്ങളുടെ പേരിൽ പരസ്യങ്ങൾ നടത്താനും ചിലപ്പോൾ ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകാനും ഞങ്ങൾ തേർഡ്-പാർട്ടി സേവന ദാതാക്കളെ ഉപയോഗിക്കാം. വെബ്‌സൈറ്റിലേക്കുള്ള നിങ്ങളുടെ സന്ദർശനങ്ങളെക്കുറിച്ചും ഞങ്ങളുടെ ഉൽപ്പന്നങ്ങളോടും സേവനങ്ങളോടുമുള്ള നിങ്ങളുടെ ഇടപെടലുകളെക്കുറിച്ചും അവർ അജ്ഞാതമായ വിവരങ്ങൾ ശേഖരിച്ചേക്കാം. ഇതിലേക്കും മറ്റ് വെബ്‌സൈറ്റുകളിലേക്കുമുള്ള നിങ്ങളുടെ സന്ദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവർ ഉപയോഗിച്ചേക്കാം. ഈ അജ്ഞാതമായ വിവരങ്ങൾ ഒരു പിക്സൽ ടാഗ് ഉപയോഗിച്ച് ശേഖരിക്കുന്നു, ഇത് മിക്ക പ്രധാന വെബ്സൈറ്റുകളും ഉപയോഗിക്കുന്ന ഇൻഡസ്ട്രി സ്റ്റാൻഡേർഡ് ടെക്നോളജിയാണ്. ഈ പ്രക്രിയയിൽ വ്യക്തിഗതമായി തിരിച്ചറിയാവുന്ന വിവരങ്ങൾ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.

ചോയിസ്

ചില സാഹചര്യങ്ങളിൽ, വിവര ദാതാവിന്‍റെ വ്യക്തിഗത വിവരങ്ങളും അല്ലെങ്കിൽ സെന്‍സിറ്റീവായ വ്യക്തിഗത ഡാറ്റ/വിവരങ്ങളും ഞങ്ങളുടെ ജീവനക്കാർ, ഗ്രൂപ്പ് കമ്പനികൾ, ലൈസൻസ് ചെയ്ത ഏജന്‍റുമാർ, ടെലിമാർക്കറ്റർമാർ, നിയമ ഉപദേഷ്ടാക്കൾ, കൺസൾട്ടന്‍റുകൾ, സേവന ദാതാക്കൾ, ഓഡിറ്റർമാർ മുതലായവര്‍ക്ക് ബാജിക് പങ്കുവെച്ചേക്കാവുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ വിവര ദാതാവ് അത് വെളിപ്പെടുത്തുന്നതിനും അവരുടെ ആവശ്യങ്ങൾക്കും അല്ലെങ്കിൽ ഞങ്ങളുടെ പേരിൽ അവരുടെ പ്രവർത്തനത്തിനും അല്ലെങ്കിൽ ഞങ്ങളുടെ പേരിൽ അവരുടെ സേവനങ്ങൾ/ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും അത് ഉപയോഗിക്കുന്നതിനും ബാജിക്കിനെ അനുവദിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നതാണ്. ബാജിക്കിന്‍റെ വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റിൽ അല്ലെങ്കിൽ മേല്‍പ്പറഞ്ഞ മറ്റേതെങ്കിലും രീതികളിലൂടെ ബാജിക്കിന് വേണ്ടി അംഗീകൃത വ്യക്തികള്‍ ശേഖരിക്കുന്ന സെന്‍സിറ്റീവ് വ്യക്തിഗത ഡാറ്റ/ വിവരങ്ങള്‍, ബാജിക്കിന്‍റെയും ബാജിക്കിന്‍റെ ഗ്രൂപ്പ് കമ്പനികളുടെയും ഉൽപ്പന്നങ്ങൾ/സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് ആവശ്യമുള്ളിടത്ത്, അത്യാവശ്യമായി പരിഗണിക്കുന്ന സാഹചര്യങ്ങളിൽ മാത്രം, ഈ സ്വകാര്യതാ നയത്തിൽ മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നതിന് വിധേയമായുമാണ് ശേഖരിക്കുന്നത്, സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ/വിവരങ്ങൾ ബാജിക്കിന്‍റെ ഉൽപ്പന്നങ്ങൾ/സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് മാത്രമാണ് ബാജിക് ഉപയോഗിക്കുക. മാത്രമല്ല, സർക്കാർ അധികൃതര്‍, കോടതികൾ, സ്റ്റാറ്റ്യൂട്ടറി അധികൃതര്‍, ധനകാര്യ സ്ഥാപനങ്ങൾ/ക്രെഡിറ്റ് ബ്യൂറോകൾ/ഏജൻസികൾ എന്നിവയ്ക്കും, ഏതെങ്കിലും ടെലികമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക് ക്ലിയറിംഗ് നെറ്റ്‌വർക്കിലെ പങ്കാളിത്തത്തിനും നിയമം അനുശാസിക്കുന്ന പ്രകാരം, ക്രെഡിറ്റ് റിപ്പോർട്ടിംഗ്, സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം, ക്രെഡിറ്റ് സ്കോറിംഗ്, വെരിഫിക്കേഷന്‍ അല്ലെങ്കിൽ റിസ്ക് മാനേജ്മെന്‍റ്, അല്ലെങ്കിൽ നിയമങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച്, ഏതെങ്കിലും മൂന്നാം കക്ഷികൾക്ക് നിയമപ്രകാരം ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് സന്ദര്‍ഭം പോലെ, വിവര ദാതാവിന്‍റെ സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങള്‍ അല്ലെങ്കില്‍ സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ/വിവരങ്ങള്‍ വെളിപ്പെടുത്താവുന്നതാണ്.

ആക്‌സസ്

ബാജിക് വിവര ദാതാവിന്‍റെ സ്വകാര്യതാ അവകാശങ്ങളെ, പ്രത്യേകിച്ച് വിവര ദാതാവിന്‍റെ വിവരങ്ങൾ ആക്സസ് ചെയ്യാനുള്ള അവകാശത്തെ മാനിയ്ക്കുന്നു. വിവര ദാതാവ് ഞങ്ങളോട് ആവശ്യപ്പെട്ടാല്‍, ഇന്ത്യൻ നിയമം അനുവദിക്കുന്ന പരിധി വരെ, ബാജിക് ശേഖരിക്കുന്നതും/ ശേഖരിച്ചതും, നിലനിര്‍ത്തുന്നതുമായ വ്യക്തിഗത വിവരങ്ങൾ ബാജിക്കിന്‍റെ വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റ് വഴി വിവര ദാതാവിന് ഷെയര്‍ ചെയ്യുന്നതാണ്. ബാജിക് വിവര ദാതാവിന്‍റെ ഡാറ്റ കൃത്യമായി സൂക്ഷിക്കുന്നതാണ്, എന്നാൽ ഏതെങ്കിലും തെറ്റുകള്‍ക്ക് ബാജിക് ബാധ്യസ്ഥമോ ഉത്തരവാദിയോ ആയിരിക്കില്ല, അതായത് വ്യക്തിഗത വിവരങ്ങള്‍ അഥവാ സെന്‍സിറ്റീവ് വ്യക്തിഗത വിവരങ്ങള്‍ അല്ലെങ്കില്‍ വിവര ദാതാവ് ബാജിക്കിനോ, ബാജിക്കിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു വ്യക്തിക്കോ നല്‍കിയ വിവരങ്ങള്‍ എന്നിവയുടെ ആധികാരികതയുടെ കാര്യത്തില്‍ ബാജിക് ഉത്തരവാദി ആയിരിക്കുന്നതല്ല. വിവര ദാതാവിന്‍റെ അല്ലെങ്കിൽ അയാളുടെ/അവരുടെ കുടുംബാംഗങ്ങളുടെ വിവരങ്ങളില്‍ ഡാറ്റയില്‍/ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തലുകൾ ഉണ്ടെങ്കില്‍ ദയവായി ഞങ്ങളുടെ ഗ്രീവന്‍സ് ഓഫീസറിന് അഭ്യർത്ഥന അയച്ച് ഞങ്ങള്‍ക്ക് നൽകുക. വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ അല്ലെങ്കിൽ വിവരങ്ങൾ പുനരവലോകനം ചെയ്യുന്നതിന്, വിവര ദാതാവ് ഞങ്ങളുടെ ഗ്രീവന്‍സ് ഓഫീസറിന് അഭ്യര്‍ത്ഥന അയയ്ക്കുമ്പോള്‍, വിവര ദാതാവിന്‍റെ അഭ്യര്‍ത്ഥനയും ഇന്‍പുട്ടുകളും അനുസരിച്ച് ബാജിക് റിവ്യൂ/ അപ്ഡേറ്റ് ചെയ്യുന്നതാണ്, വ്യക്തിപരമായ വിവരങ്ങൾ അല്ലെങ്കിൽ സെന്‍സിറ്റീവ് തെറ്റാണെന്നോ, അപര്യാപ്തമാണെന്നോ, മാറ്റം മൂലം അപ്ഡേറ്റ് ചെയ്യണമെന്നോ/പുതുക്കണമെന്നോ കണ്ടാല്‍, ബാജിക് അത് വേണ്ടപോലെ തിരുത്തുന്നതാണ് അഥവാ ഭേദഗതി വരുത്തുന്നതാണ്. ബാജിക് അവരുടെ രഹസ്യത്തിന്‍റെ ബാധ്യതകൾ പാലിക്കും.

 

ഞങ്ങളുടെ അടുത്തുള്ള ഓഫീസ് ബ്രാഞ്ചുകൾ തിരിച്ചറിയുന്നതിനും റോഡ് സൈഡ് അസിസ്റ്റൻസ് നൽകുന്നതിനും നിങ്ങളുടെ സൗകര്യത്തിനായി നെറ്റ്‌വർക്ക് ഗാരേജുകളും ആശുപത്രികളും കണ്ടെത്താനും ഞങ്ങൾ നിങ്ങളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കും.

 

വിവര ദാതാക്കളുടെ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങൾ, മൊബൈൽ ആപ്ലിക്കേഷനിൽ നൽകാൻ അവർ തിരഞ്ഞെടുക്കുന്നു, വിവര ദാതാവിനെ സ്വയം വിവരിക്കാൻ/ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഉപയോഗിക്കുന്നു. അതേസമയം, ഇൻഫർമേഷൻ ദാതാവിന്‍റെ വ്യക്തിപരമല്ലാത്ത തിരിച്ചറിയൽ വിവരങ്ങൾ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഇൻഫർമേഷൻ ദാതാക്കളിൽ നിന്ന് (മുകളിൽ വിവരിച്ച ഉപയോഗത്തിന്‍റെ പാറ്റേണുകൾ) ശേഖരിക്കുന്നു, ഇത് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഗവേഷണം, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ബിസിനസ് ഇന്‍റലിജൻസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഒരു മൊത്തത്തിലുള്ള രൂപത്തിൽ അത്തരം വിവരങ്ങൾ ഉപയോഗിക്കാം, കൂടാതെ അത്തരം ഗവേഷണം, സ്റ്റാറ്റിസ്റ്റിക്കൽ അല്ലെങ്കിൽ ഇന്‍റലിജൻസ് ഡാറ്റ തേ. പ്രത്യേകിച്ച്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ കെയറിംഗ്‍ലി യുവേർസ് ആപ്പിൽ അജ്ഞാത ഇൻഫർമേഷൻ പ്രൊവൈഡർമാരുടെ ഡെമോഗ്രാഫിക്സ് വിവരങ്ങൾ, ഉപയോഗ പാറ്റേൺ, അജ്ഞാത ഇൻഫർമേഷൻ പ്രൊവൈഡർമാരുടെ ആരോഗ്യ വിവരങ്ങൾ എന്നിവ താഴെപ്പറയുന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള അവകാശം നിക്ഷിപ്തമാണ്:

✓ പ്രോഡക്ട് ഡിസൈനും യൂട്ടിലിറ്റിയും മെച്ചപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ ഉപയോഗ പാറ്റേൺ വിശകലനം ചെയ്യുന്നതിന്.

✓ പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനുമായി അത്തരം വിവരങ്ങൾ വിശകലനം ചെയ്യുന്നതിന്.

✓ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ കെയറിംഗ്‍ലി യുവേർസ് ആപ്പിന്‍റെ മറ്റ് കൊമേഴ്ഷ്യൽ പ്രോഡക്ട് ഓഫറുകളിൽ അത്തരം വിവരങ്ങളുടെ വിശകലനം ഉപയോഗിക്കുന്നതിന്.

തേർഡ് പാർട്ടികൾക്കും അതിന്‍റെ അഫിലിയേറ്റുകൾക്കും വിശകലനം ചെയ്യുന്നതിനും ഗവേഷണത്തിനും അത്തരം വിവരങ്ങൾ പങ്കിടുന്നതിന്.

ഡാറ്റ സെക്യൂരിറ്റി

ബാജിക് ന്യായമായ സുരക്ഷാ ക്രമീകരണങ്ങളും, നടപടിക്രമങ്ങളും, നിലവാരങ്ങളും ബാജിക്കിന്‍റെ നയം അനുസരിച്ച് എടുക്കുകയും നടപ്പിലാക്കുകയും ചെയ്യും, അത് ബാധകമായ നിയമങ്ങള്‍ ആവശ്യപ്പെടുന്ന പ്രകാരം, അതില്‍ കുറയാത്ത വിധത്തില്‍ ആയിരിക്കും.

മാറ്റങ്ങൾ

ഈ സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്താന്‍, പരിഷ്ക്കരിക്കാന്‍, ചേർക്കാന്‍ അല്ലെങ്കിൽ ഭാഗങ്ങൾ നീക്കംചെയ്യാൻ ഉള്ള അവകാശം ഞങ്ങൾക്കുണ്ട്, അതനുസരിച്ച് ഈ സ്വകാര്യതാ നയം ബാജിക്കിന്‍റെ പൂർണ്ണമായ വിവേചനാധികാരത്തിൽ ഏത് സമയത്തും മാറ്റാവുന്നതാണ്, മാറ്റം വരുത്തിയ/പുതുക്കിയ സ്വകാര്യതാ നയം വിവര ദാതാക്കൾക്കോ അയാളുടെ/അവരുടെ കുടുംബാംഗങ്ങൾക്കോ സ്വയമേവ ബാധകമായിരിക്കും’.

ഉപയോഗ നിബന്ധനകൾ

ബാജിക്കിന്‍റെ വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റ് എന്നിവയുടെ "ഉപയോഗ നിബന്ധനകൾ" ലെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും വിവര ദാതാവ് പാലിക്കേണ്ടതാണ്.

ഹെഡ് ഓഫീസ്

അഡ്രസ്സ് : 3rd ഫ്ലോർ, ഐടി ഡിപ്പാർട്ട്മെന്‍റ്, ബജാജ് അലയൻസ് ഹൗസ്, എയർപോർട്ട് റോഡ്, യെറവാഡ, പൂനെ 411006, ടെലി : +91-020-66026666, ഫാക്സ് : +91-020-66026667, ഇമെയിൽ : bagichelp@bajajallianz.co.in, വെബ്ബ്‍സൈറ്റ് : www.bajajallianz.com

[ICRA]AAA

[ICRA]AAA

ICRA Limited (Moody's Investors Service ന്‍റെ ഒരു അസോസിയേറ്റ്) ഒരു മികച്ച റേറ്റിംഗ് "[ICRA]AAA" (ഉച്ചരിക്കുന്നത് [ICRA] ട്രിപ്പിൾ A) റേറ്റിംഗ് നൽകിയിട്ടുണ്ട്, ഇത് ഞങ്ങളുടെ പോളിസി ഉടമയുടെ ബാധ്യതകളുടെ സമയബന്ധിതമായ സേവനം സംബന്ധിച്ച് ഉയർന്ന സുരക്ഷ സൂചിപ്പിക്കുന്നു. ഇത് ഏറ്റവും ഉയർന്ന റേറ്റിംഗ് ആണ്, ഇത് സാമ്പത്തിക ബാധ്യതയും അടിസ്ഥാനപരമായി ശക്തമായ സ്ഥാനവും സമയബന്ധിതമായി ഡെലിവറി ചെയ്യുന്നതിന് ഉയർന്ന സുരക്ഷ സൂചിപ്പിക്കുന്നു. പോളിസി ഉടമയോടുള്ള കടമ നിറവേറ്റുന്നതിനുള്ള സാധ്യത ഏറ്റവും മികച്ചതാണ്. ഉയർന്ന വളർച്ചാ സാധ്യതകൾക്കും ജനറൽ ഇൻഷുറൻസ് ഇൻഡസ്ട്രിയിൽ സ്ഥാപിതമായ മാർക്കറ്റ് പൊസിഷനും കൂടാതെ യഥോചിതമായ അണ്ടർറൈറ്റിംഗ് പെർഫോമൻസും പ്രവർത്തന, മാനേജീരിയൽ, സാമ്പത്തിക സഹായം, ശക്തമായ മൂലധനം, പരിഹാര തലം, വിവേകപൂർവ്വമായ അണ്ടർറൈറ്റിംഗ്, റീഇൻഷുറൻസ് തന്ത്രം എന്നിവ നൽകുന്നതിന് ശേഷിക്കുന്ന റേറ്റിംഗിന്‍റെ പുനഃദൃഢീകരണം വര്‍ഷങ്ങളായി തുടർച്ചയായി കമ്പനിയുടെ ശക്തമായ പൈതൃകം കണക്കിലെടുത്ത് ഉള്ളതാണ്, ശക്തമായ ലാഭക്ഷമത തോതുകളിലേക്ക് അത് നയിക്കുകയും ചെയ്യുന്നതാണ്.

വിഷമിക്കരുത്

വിഷമിക്കരുത്

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ ഞങ്ങള്‍ നിങ്ങൾക്ക് ഞങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ അയയ്ക്കുന്നു ഞങ്ങൾ ഇ-മെയിൽ അല്ലെങ്കിൽ ഫോൺ മുഖേന അത്തരം വിവരങ്ങൾ നൽകുന്നു, ഈ ഉൽപ്പന്നങ്ങളും സേവനങ്ങളും താല്‍പ്പര്യം ഉണ്ടാകുമെന്നും ഗുണകരമാകുമെന്നും ഞങ്ങൾ കരുതുന്നവർക്ക് മാത്രം നിങ്ങളുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കുന്നു. ഞങ്ങളുടെ ടെലിമാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കായി ഫോണിൽ ബന്ധപ്പെടുന്നത് അല്ലെങ്കിൽ ഇ-മെയിലുകൾ സ്വീകരിക്കുന്നത് നിങ്ങളില്‍ ചിലര്‍ക്ക് താല്‍പ്പര്യമില്ലെന്നതും ഞങ്ങള്‍ അംഗീകരിക്കുന്നു. നിങ്ങളുടെ സെൽ ഫോൺ അല്ലെങ്കിൽ ലാൻഡ്‌ലൈൻ നമ്പർ അല്ലെങ്കിൽ ഇമെയിൽ അഡ്രസിൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ദയവായി ഡു നോട്ട് കോൾ ഫോം പൂരിപ്പിക്കുക നിങ്ങൾ നൽകിയ നമ്പറുകളിലും ഇമെയിൽ വിലാസങ്ങളിലും നിങ്ങളെ അലോസരപ്പെടുത്താതിരിക്കാന്‍ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നതാണ് ഞങ്ങളുടെ ഡാറ്റാബേസിൽ നിന്ന് നിർദ്ദിഷ്ട നമ്പറുകൾ അല്ലെങ്കിൽ ഇമെയിൽ വിലാസം നീക്കം ചെയ്യുന്നതിന് 30 പ്രവൃത്തി ദിവസങ്ങൾ അനുവദിക്കുക നിങ്ങൾക്ക് ഫോൺ കോളുകൾ അല്ലെങ്കിൽ ഞങ്ങളിൽ നിന്ന് എസ്എംഎസ് തുടര്‍ന്നും ലഭിച്ചാല്‍ ദയവായി donotcall@bajajallianz.co.in ല്‍ ഞങ്ങൾക്ക് ഇമെയിൽ അയക്കുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്