കൃഷി ഇന്ത്യയിലെ ഒരുപാട് ആളുകളുടെ പ്രധാന ഉപജീവന മാർഗമാണ്, കൂടാതെ ഭക്ഷണം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നുമാണ്. കാർഷിക മേഖലയെക്കുറിച്ച് പറയുകയാണെങ്കിൽ അത് വളരെ അസ്ഥിരമാണ്. കാലാവസ്ഥ, വിള രോഗങ്ങൾ, കീടങ്ങൾ തുടങ്ങിയ ഉൽപാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ് ഇതിന് കാരണം. അനിശ്ചിതത്വം, വിള നഷ്ടം എന്നിവയിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിന്, കൃഷി, കർഷക ക്ഷേമ മന്ത്രാലയം ഫെബ്രുവരി 18, 2016 ന് ഈ സംരംഭം ആരംഭിച്ചു;
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന
(പിഎംഎഫ്ബിവൈ).
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) എന്നാൽ എന്താണ്?
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന ഇന്ത്യാ ഗവൺമെൻ്റിൻ്റെ സംരംഭമാണ്. പിഎംഎഫ്ബിവൈ സ്കീമിൽ, കർഷകന് തന്‍റെ വിള ഇൻഷുർ ചെയ്യുകയും വെബ് പോർട്ടലിന്‍റെ സഹായത്തോടെ ഏതൊരു സംശയവും ആശങ്കയും പരിഹരിക്കുകയും ചെയ്യാം. ദീർഘകാലാടിസ്ഥാനത്തിൽ കർഷകന് പ്രയോജനപ്പെടുന്ന സ്കീമിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാൻ ഇന്ത്യൻ സർക്കാരിന്‍റെ വിവിധ വകുപ്പുകളെ പോർട്ടൽ അനുവദിക്കുന്നു. നിർഭാഗ്യകരമായ ഒരു സംഭവം മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ഇന്ത്യൻ കർഷകർക്ക് പ്രധാന മന്ത്രി ഫസൽ ബീമ യോജന സ്കീം കവറേജ് നൽകുന്നു. പ്രകൃതി ദുരന്തം, വിള രോഗങ്ങൾ, കീടങ്ങൾ, കാലവർഷക്കെടുതി തുടങ്ങിയവ മൂലമുണ്ടാകുന്ന നഷ്ടത്തിന് പിഎം ഫസൽ ബീമ യോജന ഇൻഷുറൻസ് കവറേജ് വാഗ്ദാനം ചെയ്യുന്നു. ഇത് കർഷകരെ അവരുടെ വരുമാനം സ്ഥിരപ്പെടുത്താനും കൃഷിയിൽ തുടർച്ച ഉറപ്പാക്കാനും നൂതനവും ആധുനികവുമായ കൃഷി രീതികൾ സ്വീകരിക്കാനും സഹായിക്കും. മാത്രമല്ല, ഇത് കാർഷിക മേഖലയിലേക്കുളള ക്രെഡിറ്റ് ഫ്ലോയും ഉറപ്പുവരുത്തുന്നു. പോർട്ടൽ ലിങ്ക് സന്ദർശിച്ച് നിങ്ങൾക്ക് പിഎംഎഫ്ബിവൈ പോർട്ടൽ എളുപ്പത്തിൽ ആക്സസ് ചെയ്യാം:
https://pmfby.gov.in/
പിഎംഎഫ്ബിവൈ സ്കീമിന്‍റെ സവിശേഷതകൾ
പിഎംഎഫ്ബിവൈ സ്കീമിന്‍റെ ആപ്ത വാക്യം 'ഒരു രാജ്യം, ഒരു വിള, ഒരു പ്രീമിയം' എന്നാണ്. ഉപയോഗിക്കാം
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന , എല്ലാ ഇന്ത്യൻ കർഷകർക്കും ചെലവ് കുറഞ്ഞ പ്രീമിയത്തിൽ വിള ഇൻഷുറൻസ് നൽകാൻ ലക്ഷ്യമിടുന്നു. പിഎംഎഫ്ബിവൈ സ്കീമിന്‍റെ പ്രധാന സവിശേഷതകൾ നമുക്ക് നോക്കാം:
- നോട്ടിഫൈ ചെയ്ത വിളകൾക്ക് വിള ലോൺ/കെസിസി അക്കൗണ്ട് ലഭിക്കുന്നതിന് ലോൺ എടുക്കുന്ന കർഷകന് പിഎംഎഫ്ബിവൈ സ്കീം നിർബന്ധമാണ്.
- ഖാരിഫ് ഭക്ഷ്യ വിളകൾ, എണ്ണക്കുരു വിളകൾ എന്നിവയ്ക്ക് കർഷകൻ അടയ്‌ക്കേണ്ട പരമാവധി പ്രീമിയം 2% ആയിരിക്കും. റാബി ഭക്ഷ്യ വിളകൾ, എണ്ണക്കുരു വിളകൾ, എന്നിവയ്ക്ക് ഇത് 1.5% ആണ്, വാർഷിക വാണിജ്യ വിളകൾ അല്ലെങ്കിൽ ഹോർട്ടികൾച്ചറൽ വിളകൾക്ക് ഇത് 5% ആയിരിക്കും.
- കർഷകർ അടയ്‌ക്കേണ്ട പ്രീമിയവും ഇൻഷുറൻസ് നിരക്കും തമ്മിലുള്ള വ്യത്യാസം കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കിടുന്നു.
- 'ഏരിയ തിരിച്ചുള്ള' അടിസ്ഥാനത്തിലാണ് ഈ സ്കീം നടപ്പിലാക്കുന്നത്. അതിൽ, പ്രധാന വിളകൾക്കുള്ള ഇൻഷുറൻസ് യൂണിറ്റ് ഗ്രാമം/ഗ്രാമ പഞ്ചായത്ത് തലമായിരിക്കും. മറ്റ് വിളകൾക്ക്, ഇത് ഗ്രാമത്തിനേക്കാൾ അല്ലെങ്കിൽ ഗ്രാമ പഞ്ചായത്തിനേക്കാൾ വലുപ്പമുള്ള ഒരു യൂണിറ്റായിരിക്കാം.
- തടയാനാകാത്ത പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന വിളനാശത്തിന്‍റെ വിലയിരുത്തൽ 'ഏരിയ തിരിച്ചുള്ള' അടിസ്ഥാനത്തിലായിരിക്കും’.
- സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിള കൊയ്യൽ തീയതി ക്യാപ്ച്ചർ/അപ്‌ലോഡ് ചെയ്യാൻ സ്മാർട്ട്ഫോൺ ഉപയോഗിക്കും. കർഷകർക്ക് ക്ലെയിം നൽകുന്നതിനുള്ള കാലതാമസം കുറയ്ക്കാൻ ഇത് സഹായിക്കും. വിള കൊയ്യൽ പരീക്ഷണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് റിമോട്ട് സെൻസിംഗ് ഉപയോഗിക്കുന്നു.
- എൻഎഐഎസ് / എംഎൻഎഐഎസ് എന്നിവയ്ക്ക് പകരമുള്ള സ്കീം ആണ് പിഎംഎഫ്ബിവൈ. അതിനാൽ, സ്കീം നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ സേവനങ്ങളും സേവന നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
ശ്രദ്ധിക്കുക: വിശദ വിവരങ്ങൾക്ക്, ദയവായി പിഎംഎഫ്ബിവൈ വെബ് പോർട്ടൽ സന്ദർശിക്കുക.
പിഎംഎഫ്ബിവൈ-ക്ക് ആവശ്യമായ പ്രധാനപ്പെട്ട ഡോക്യുമെന്‍റുകൾ
പ്രധാൻമന്ത്രി ഫസൽ ബീമ യോജനയ്ക്ക് ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളുടെയും ചുരുക്കവിവരണം ഇതാ:
- കർഷകന്‍റെ പാസ്പോർട്ട് സൈസ് ഫോട്ടോ
- കർഷകന്‍റെ ഐഡന്‍റിറ്റി പ്രൂഫ് (ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്പോർട്ട്)
- കർഷകന്‍റെ അഡ്രസ്സ് പ്രൂഫ് (ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്പോർട്ട്)
- കൃഷിയിടം കർഷകന്‍റെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ, 'ഖസ്ര' പേപ്പറും അക്കൗണ്ട് നമ്പറും ഒന്നിച്ച് സൂക്ഷിക്കേണ്ടതുണ്ട്
- വിള കൃഷിയിടത്തിൽ മാത്രമാണ് വിതച്ചതെങ്കിൽ, അതിനുള്ള തെളിവ് സമർപ്പിക്കേണ്ടതുണ്ട്
- തെളിവായി, പ്രധാൻ, സർപഞ്ച്, ഗാവ് പ്രധാൻ, പട്‌വാരി തുടങ്ങിയ ആളുകളിൽ നിന്നുള്ള കത്ത് കർഷകർക്ക് ഉണ്ടായിരിക്കണം.
പിഎംഎഫ്ബിവൈ പോർട്ടലിൽ സ്വന്തമായി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള ഘട്ടങ്ങൾ
പിഎം ഫസൽ ബീമ യോജനയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇന്ത്യാ ഗവൺമെൻ്റ് എല്ലാ ഇന്ത്യൻ കർഷകർക്കും നൽകിയിട്ടുണ്ട്. കർഷകർക്ക് ഇങ്ങനെ പിഎംഎഫ്ബിവൈ ഓൺലൈൻ രജിസ്ട്രേഷനിലൂടെ വിജയകരമായി മുന്നോട്ട് പോകാൻ കഴിയും:
- പിഎംഎഫ്ബിവൈ പോർട്ടൽ https://pmfby.gov.in/ സന്ദർശിക്കുക
- സ്വയം രജിസ്റ്റർ ചെയ്യാൻ ഉപയോക്താവ് അടുത്തതായി 'രജിസ്റ്റർ ചെയ്യുക' ടാബിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്.
- ആവശ്യമുള്ള വ്യക്തിഗത, ഔദ്യോഗിക വിവരങ്ങൾ എന്‍റർ ചെയ്യുക.
- ഉപയോക്താവ് പിന്നീട് ആധാർ നമ്പറും (ഓട്ടോമാറ്റിക്കലി വെരിഫൈ ചെയ്യുന്നു) മൊബൈൽ നമ്പറും (ഒടിപി വെരിഫിക്കേഷൻ) വെരിഫൈ ചെയ്യേണ്ടതുണ്ട്.
- രജിസ്ട്രേഷൻ അംഗീകരിച്ചാൽ, അപ്രൂവൽ/നിരസിക്കൽ ഉപയോക്താവിനെ ഒരു എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി അറിയിക്കുന്നതാണ്.
പിഎംഎഫ്ബിവൈ വിള ഇൻഷുറൻസിന്‍റെ ക്ലെയിം പ്രോസസ്
പ്രധാൻമന്ത്രി ഫസൽ ബീമ യോജനയ്ക്കുള്ള ക്ലെയിം പ്രോസസ് ലളിതവും തടസ്സരഹിതവുമാണ്. പിഎംഎഫ്ബിവൈ സ്കീമിന്‍റെ ക്ലെയിം പ്രോസസിൽ ഉൾപ്പെടുന്ന പൊതുവായ ഘട്ടങ്ങളുടെ ദ്രുത അവലോകനം ഇതാ:
- ആദ്യം തന്നെ, ദുരന്തം സംഭവിച്ച് 72 മണിക്കൂറിനുള്ളിൽ നഷ്ട വിശദാംശങ്ങളെക്കുറിച്ച് ഇൻഷുർ ചെയ്ത കർഷകൻ ഇൻഷുറൻസ് കമ്പനി/ബന്ധപ്പെട്ട ബാങ്ക്/പ്രദേശത്തെ കൃഷി വകുപ്പ് അല്ലെങ്കിൽ ജില്ലാ ഉദ്യോഗസ്ഥരെ അറിയിക്കണം.
- ഇൻഷുർ ചെയ്ത കർഷകന്‍റെ പേര്, ബാധിക്കപ്പെട്ട സർവേ നമ്പർ പ്രകാരമുള്ള ഇൻഷുർ ചെയ്ത വിള, ബാധിച്ച ഭൂമി എന്നിവ പോലുള്ള എല്ലാ വിശദാംശങ്ങളും അറിയിപ്പിൽ ഉണ്ടായിരിക്കണം. തിരിച്ചറിയൽ, വെരിഫിക്കേഷൻ ആവശ്യത്തിനായി എൻസിഐപി പ്രകാരമുള്ള കർഷകൻ്റെ അപേക്ഷ നമ്പർ, മൊബൈൽ നമ്പർ, കെസിസി അക്കൗണ്ട് നമ്പർ (ലോൺ എടുത്ത കർഷകൻ ആണെങ്കിൽ), അല്ലെങ്കിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ലോൺ എടുക്കാത്ത കർഷകന്‍റെ കാര്യത്തിൽ വിള ഇൻഷുറൻസിനായി അപേക്ഷിക്കുന്ന സമയത്ത് നൽകിയിട്ടുള്ളത്).
- പോർട്ടലിൽ നിന്ന് പ്രീമിയം പേമെന്‍റ് വെരിഫിക്കേഷൻ നടത്തുന്നു. ആവശ്യമെങ്കിൽ ബാങ്ക് അത് വെരിഫൈ ചെയ്തേക്കാം. ബാങ്ക് മിക്കപ്പോഴും അത്തരം അഭ്യർത്ഥന ലഭിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ പേമെന്‍റ് വെരിഫിക്കേഷൻ നടത്തുന്നു.
- ലോംഗിറ്റ്യൂഡ്/ലാറ്റിറ്റ്യൂഡ്, ചിത്രങ്ങൾ എന്നീ വിശദാംശങ്ങൾ നൽകികൊണ്ട് വിളവെടുപ്പിന് ശേഷമുള്ള സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള 'ക്രോപ്പ് ഇൻഷുറൻസ് ആപ്പ്' ഉപയോഗിക്കുന്നു.
- വെരിഫിക്കേഷൻ പൂർത്തിയായാൽ, ഇൻഷുർ ചെയ്ത കർഷകന്‍റെ ബാങ്ക് അക്കൗണ്ടിൽ ഇലക്ട്രോണിക്കലായി ക്ലെയിം ആനുകൂല്യങ്ങൾ നൽകുന്നതാണ്.
പ്രധാന ആശയം
കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെൻ്റിന്‍റെ പ്രധാന സ്കീം ആണ് പ്രധാൻമന്ത്രി ഫസൽ ബീമ യോജന സ്കീം. ഒരു വലിയ അപ്രതീക്ഷിത നഷ്ടത്തിൻ്റെ ഏറ്റവും ചെറിയ സാധ്യതകളിൽ നിന്ന് പോലും സംരക്ഷിക്കുന്ന ഒരു പ്രധാന ടൂളാണ് വിള ഇൻഷുറൻസ്. ഓർക്കുക, പിഎംഎഫ്ബിവൈ സ്കീം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഏത് അനിശ്ചിതത്വത്തെയും നേരിടാൻ നിങ്ങളെ പ്രാപ്തരാക്കും.
*സാധാരണ ടി&സി ബാധകം
ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഒരു മറുപടി നൽകുക