ബജാജ് അലയൻസിൽ, ഞങ്ങൾ വ്യത്യസ്തത പുലര്‍ത്താനും, ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനുമാണ് ഞങ്ങള്‍ പ്രയത്നിക്കുന്നത്. മോട്ടോർ ഇൻഷുറൻസ് ക്ലെയിം പ്രോസസ് ലളിതമാക്കുന്ന അത്തരമൊരു ഉദ്യമമാണ് മോട്ടോർ ഒടിഎസ്
സെറ്റിൽമെന്‍റ്. 20 മിനിറ്റിനുള്ളിൽ രൂ. 30,000 വരെയുള്ള കാർ ഇൻഷുറൻസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യാൻ ഞങ്ങളുടെ കസ്റ്റമേർസിനെ സഹായിക്കാനാണ് ബജാജ് അലയൻസ് ആദ്യമായി മോട്ടോർ ഒടിഎസ് (ഓൺ-ദ-സ്പോട്ട്) ഫീച്ചർ ആരംഭിച്ചത്. ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പിലെ മോട്ടോർ ഒടിഎസ് ഫീച്ചർ, 'ഓൺ-ദ-സ്പോട്ട്' സെറ്റിൽമെന്‍റ് ഓപ്ഷൻ നല്‍കി കാർ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് വേഗത്തിലാക്കുന്നു. മോട്ടോർ ഒടിഎസ് വഴി ഞങ്ങൾ 4000 ൽ കൂടുതൽ കാർ ഇൻഷുറൻസ് ക്ലെയിമുകൾ സെറ്റിൽ ചെയ്തിട്ടുണ്ട്, അതിന്‍റെ ഫലമായി മൊത്തം ക്ലെയിം സെറ്റിൽമെന്‍റ് സമയം 11% കുറഞ്ഞു. ഒരു പടി കൂടി മുന്നോട്ട് പോയി ഈ ത്വരിതപ്പെടുത്തിയ ക്ലെയിം സെറ്റിൽമെന്‍റ് പ്രക്രിയയുടെ പ്രയോജനം ഞങ്ങളുടെ
ടു വീലര്‍ ഇൻഷുറൻസ് ഉപഭോക്താക്കൾക്കും വാഗ്ദാനം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ടു വീലർ ക്ലെയിമുകൾക്കായി മോട്ടോർ ഒടിഎസ് ഫീച്ചർ ലോഞ്ച് ചെയ്ത്, ഞങ്ങൾ അത് ചെയ്യുന്നു!
ടു വീലർ ക്ലെയിമിന് മോട്ടോർ ഒടിഎസിന്‍റെ നേട്ടങ്ങൾ:
- മോട്ടോർ ഒടിഎസ് ഫീച്ചർ രൂ. 10,000 വരെയുള്ള ഓൺ ഡാമേജ് ക്ലെയിമുകളുടെ ക്ലെയിം പ്രോസസ് വേഗത്തിലാക്കുന്നു
- വെറും 20 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ക്ലെയിം രജിസ്റ്റർ ചെയ്ത് സെറ്റിൽ ചെയ്യാം
- ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ച് സ്മാർട്ട്‍ഫോണിൽ നിന്ന് നിങ്ങൾക്ക് ടു വീലർ ഇൻഷുറൻസ് ക്ലെയിം തൽക്ഷണം ഫയൽ ചെയ്യാം
- ആപ്പ് വഴി ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ക്ലെയിം തുക നേടാം
- കെയറിംഗ്‍ലി യുവേർസ് ആപ്പിന്‍റെ ഈ ഫീച്ചര്‍ ഇന്ത്യയിൽ എവിടെ നിന്നും ആക്സസ് ചെയ്യാം
- ക്ലെയിം പ്രോസസ് എളുപ്പവും വേഗത്തിലുള്ളതും വളരെ സൗകര്യപ്രദവും ആകുന്നു
ടു വീലർ ക്ലെയിം പ്രോസസ് ഫ്ലോയ്ക്കുള്ള മോട്ടോർ ഒടിഎസ്:
- മൊബൈൽ ഡിവൈസിൽ ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഡൗൺലോഡ് ചെയ്യുക
- നിങ്ങൾ പുതിയ യൂസർ ആണെങ്കിൽ, കെയറിംഗ്‍ലി യുവേർസ് ആപ്പിലെ ഫീച്ചറുകളും സേവനങ്ങളും ആക്സസ് ചെയ്യാൻ സ്വയം രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക
- നിങ്ങൾ നിലവില്‍ യൂസർ ആണെങ്കിൽ, കെയറിംഗ്‍ലി യുവേർസ് ആപ്പിൽ നിങ്ങളുടെ വെരിഫൈ ചെയ്ത ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- "പോളിസി മാനേജ് ചെയ്യുക" ഓപ്ഷനില്‍ പോളിസി നമ്പർ, പ്രീമിയം തുക, മൊബൈൽ നമ്പർ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി ലഭിച്ച ഒടിപി എന്നിവ സമർപ്പിച്ച് നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി ചേർക്കുക
- ടു വീലർ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യാൻ "ക്ലെയിമുകൾ – എന്‍റെ ക്ലെയിമുകൾ" ഓപ്ഷൻ ഉപയോഗിക്കുക
- നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യാൻ താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകുക മോട്ടോർ ഒടിഎസ് ഫീച്ചര്‍:
- അപകടത്തിന്‍റെ തീയതി, സമയം, ലൊക്കേഷൻ
- വാഹന പരിശോധന വിലാസം
- വാഹന രജിസ്ട്രേഷൻ സംസ്ഥാനം
- വാഹന രജിസ്ട്രേഷൻ നമ്പർ
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ.
- ലിംഗത്വം
- DOB
- തേര്‍ഡ് പാര്‍ട്ടിയുടെ പങ്കാളിത്തം
- അപകടത്തിന്‍റെ വിവരണം
- റിപ്പെയറിന് വർക്ക്ഷോപ്പിലേക്ക് അയച്ചാല്‍ വാഹന ലൊക്കേഷൻ
- അടുത്തുള്ള ബജാജ് അലയൻസ് ഓഫീസ്
- ഡ്രൈവറുടെ പേര്
- ബന്ധം
- ഡ്രൈവറുടെ ലൈസൻസ് നമ്പർ
- ലൈസൻസ് കാലഹരണ തീയതി
- ഇഷ്യു ചെയ്യുന്ന ആർടിഒ
- ഡ്രൈവറുടെ മൊബൈൽ നമ്പർ
- സേവ് ക്ലിക്ക് ചെയ്യുക.
- രജിസ്റ്റർ ക്ലിക്ക് ചെയ്യുക.
- "രജിസ്റ്റർ ചെയ്യുക" ക്ലിക്ക് ചെയ്യുമ്പോള്‍, നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ക്ലെയിം നമ്പറുമായി മെസ്സേജ് ലഭിക്കും.
- തുടർന്ന് നിങ്ങൾ ക്ലെയിം ഫോം സമർപ്പിക്കണം, നിങ്ങളുടെ എന്‍ഇഎഫ്‌ടി വിശദാംശങ്ങൾ, ആപ്പിലെ റഫറൻസ് ചിത്രങ്ങൾ അനുസരിച്ച് വാഹനത്തിന്‍റെ ഫോട്ടോകൾ, നിർബന്ധിത വിഐഎന്‍ നമ്പർ, ഓഡോമീറ്റർ റീഡിംഗ്, കേടായ പാര്‍ട്ട്സുകളുടെ ഫോട്ടോകൾ, ഡ്രൈവിംഗ് ലൈസൻസിന്‍റെ ഫോട്ടോകൾ, ആർസി എന്നിവ അപ്‌ലോഡ് ചെയ്യണം.
- സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
- ക്ലെയിം ഫോമിന്‍റെയും ഡോക്യുമെന്‍റുകളുടെ ചിത്രങ്ങളുടെയും വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍, ഓഫർ ചെയ്ത നഷ്ടപരിഹാര തുകയോടൊപ്പം സമ്മതിക്കുക/വിസമ്മതിക്കുക ലിങ്കുമായി എസ്എംഎസ് വഴി രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ലയബിലിറ്റി തുക ലഭിക്കും.
- നിങ്ങൾ "സമ്മതിക്കുക" ക്ലിക്ക് ചെയ്താല്‍, നിങ്ങളുടെ ക്ലെയിം പ്രോസസ്സ് ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ക്ലെയിം തുക നിക്ഷേപിക്കും.
- നിങ്ങൾ "സമ്മതിക്കുക" ക്ലിക്ക് ചെയ്താല്‍, രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ഞങ്ങളുടെ മോട്ടോർ ക്ലെയിം ടീം നിങ്ങളെ ബന്ധപ്പെടും.
- കെയറിംഗ്‍ലി യുവേർസ് ആപ്പില്‍, "ക്ലെയിം സ്റ്റാറ്റസ്" ഓപ്ഷന് കീഴിൽ സ്മാർട്ട്ഫോണിൽ നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാം.
ടു വീലർ മോട്ടോർ ഒടിഎസ് പ്രക്രിയ മനസ്സിലാക്കുന്നതിന് ഈ സ്ലൈഡ് ഷെയർ പ്രസന്‍റേഷൻ കാണുക.
നിങ്ങളുടെ ടൂ വീലർ ക്ലെയിമുകൾ വേഗത്തിലും സൗകര്യപ്രദമായും തീർപ്പാക്കുന്നതിന് ലളിതമായ
ഇൻഷുറൻസ് ക്ലെയിം പ്രക്രിയ അനുഭവിക്കാൻ ഞങ്ങളുടെ മോട്ടോർ ഒടിഎസ് ഫീച്ചർ നിങ്ങളെ പ്രാപ്തരാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഒരു മറുപടി നൽകുക