റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Effective Tips to Stay Healthy This Monsoon Season
7 ജൂലൈ 2022

ഈ 2022 മൺസൂണിൽ ആരോഗ്യകരമായി തുടരാനുള്ള 08 നുറുങ്ങുകൾ

ഇതാ വീണ്ടും ആ സമയം വന്നെത്തിയിരിക്കുന്നു! മൺസൂൺ ആരംഭിച്ചതോടെ, കത്തുന്ന ചൂടിൽ നിന്ന് മഴ തീർച്ചയായും ആശ്വാസം നൽകിയിട്ടുണ്ട്. മൃദുവായ ചാറ്റൽമഴ, തണുത്ത കാറ്റ്, നമ്മളിൽ ഭൂരിഭാഗവും ചൂടുള്ള ചായയും വറുത്തതും ആസ്വദിക്കുന്ന ഒരു സമയം എന്നതും മൺസൂണിനെ വളരെ സവിശേഷമാക്കുന്നു. എന്നിരുന്നാലും, കനത്ത മഴ വെള്ളം കെട്ടിനിൽക്കാനും, അത് കൊതുകുകൾ, ബാക്ടീരിയകൾ, തുടങ്ങിയവയുടെ പ്രജനനത്തിലേക്കും നയിക്കുന്നു. ഇത് വെക്ടർ ബോൺ രോഗങ്ങൾ മലേറിയ, ഫ്ലൂ, ഡെങ്കിപ്പനി തുടങ്ങിയവ. ആശങ്ക വേണ്ട! നിങ്ങൾക്ക് 2022 ലെ മൺസൂൺ സീസൺ ആസ്വദിക്കാനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയും. മൺസൂൺ കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന സുപ്രധാന നുറുങ്ങുകൾ പരിശോധിക്കാം. അതിനുമുമ്പ് തന്നെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുക എന്നത്.

2022 ലെ മൺസൂണിൽ ശ്രദ്ധിക്കേണ്ട ആരോഗ്യപരമായ 08 കാര്യങ്ങൾ

എല്ലാ മൺസൂൺ സീസണിലും ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കാൻ സഹായിക്കുന്ന ചില പ്രധാനപ്പെട്ട നുറുങ്ങുകൾ ഇതാ:
  1. ശുദ്ധ ജലം കുടിക്കുക: നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന ഒരു സാധാരണ തെറ്റ്, നമ്മൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതാണ്, പ്രത്യേകിച്ച് മഴക്കാലത്ത്. കാലാവസ്ഥ എന്തുതന്നെയായാലും, വെള്ളം പ്രധാനമാണ്, ഒപ്പം ജലാംശം നിലനിർത്തേണ്ടതും പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധീകരിച്ച വെള്ളം ആവശ്യത്തിന് കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾ പുറത്തേക്ക് പോകുകയാണെങ്കിൽ, ഒരു കുപ്പി വെള്ളം കൊണ്ടുപോകുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വെള്ളം വാങ്ങുകയോ ചെയ്യുക. അത് നിങ്ങളെ സുരക്ഷിതരായി തുടരാൻ സഹായിക്കും. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് കൂടുതൽ സുരക്ഷിതമായ മാർഗമാണ്.
  2. പുറത്ത് നിന്നുള്ള ഭക്ഷണം/ജങ്ക് ഫുഡ് ഒഴിവാക്കുക: മഴക്കാലത്ത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരായിരിക്കണം, വഴിയോരങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. റോഡുകളിൽ സാധാരണയായി ചെളിയും വെള്ളവും നിറഞ്ഞ കുഴികളുണ്ട്. ഇവ വിവിധ ദോഷകരമായ സൂക്ഷ്മാണുക്കളുടെ കേന്ദ്രമാണ്. അതുകൊണ്ട്, ഭക്ഷണം തുറസ്സായ സ്ഥലത്ത് എത്രത്തോളം വയ്ക്കുന്നുവോ അത്രയും അപകടകരമാണ്. അല്പം മുൻകരുതലുകളും ശരിയായ തിരഞ്ഞെടുപ്പും വളരെ അത്യാവശ്യമാണ്.
  3. ആഹാരത്തിൽ പ്രോബയോട്ടിക്കുകളും പച്ചക്കറികളും ഉൾപ്പെടുത്തുക: തൈരുപോലുള്ള പ്രോബയോട്ടിക്കുകൾ ആവശ്യത്തിന് കഴിക്കുന്നത് വളരെ പ്രധാനമാണ്. ഇവ പതിവായി കഴിക്കുന്നത് ബാക്ടീരിയകളുടെ ആക്രമണത്തെ ചെറുക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കും. കൂടാതെ, നിങ്ങളുടെ ഭക്ഷണത്തിൽ നല്ല പച്ചക്കറികൾ ഉൾപ്പെടുത്തുക, കാരണം അവയിൽ ധാരാളം അവശ്യ പോഷകങ്ങളുണ്ട്. പച്ചക്കറികളോ പഴങ്ങളോ പാചകം ചെയ്യുന്നതിനു മുമ്പ് അവ നന്നായി കഴുകാനും മറക്കരുത്.
  4. ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രൂട്ടുകൾ ഉൾപ്പെടുത്തുക: ദിവസേന ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തുന്നു എന്ന പഴഞ്ചൊല്ല് നാം കേട്ടിട്ടുണ്ടാകും. അത് കരളിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും നിർദേശിക്കുന്നു. ഓറഞ്ച് പോലുള്ള പഴങ്ങൾ കഴിക്കുന്നത് ഏത് അണുബാധയെയും ചെറുക്കാൻ സഹായിക്കും. നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ധാതുക്കളുടെയും വിറ്റാമിനുകളുടെയും മറ്റു അവശ്യ പോഷകങ്ങളുടെയും ഒരു വലിയ സ്രോതസ്സാണ് പഴങ്ങൾ.
  5. വെക്ടർ ബോൺ രോഗങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക: മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്. നിങ്ങളുടെ വീട്ടിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. അഴുക്കുചാലുകൾ അടഞ്ഞിട്ടില്ലെന്നും അതിൽ കൊതുകുകളുടെ പ്രജനനം നടക്കുന്നതിനാൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്നും ഉറപ്പുവരുത്തുക. ഏതെങ്കിലും വെക്റ്ററുകളിലൂടെ പകരുന്ന രോഗം ബാധിച്ചാൽ ചെലവുകൾ വഹിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളും ഇന്ന് നമുക്കുണ്ട്. നിങ്ങൾക്ക് പരിശോധിക്കാം ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ, ഇതുപയോഗിച്ച് ദീർഘകാലത്തേക്ക് സുരക്ഷിതമായിരിക്കുക.
  6. അണുനാശിനികളും റിപ്പലന്‍റുകളും ഉപയോഗിക്കുക: മഴക്കാലത്ത്‌ നിങ്ങൾ നനയാനുള്ള സാധ്യതയുണ്ട്. കുളിക്കുമ്പോഴോ വസ്ത്രങ്ങൾ കഴുകുമ്പോഴോ അണുനാശിനി ഉപയോഗിക്കുക. ഇത് സൂക്ഷ്മജീവികളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. പുറത്ത് നിന്ന് വീട്ടിലെത്തുമ്പോഴെല്ലാം കൈകാലുകൾ കഴുകുക. അധിക മഴവെള്ളം നിറഞ്ഞ പാതകളിലൂടെയോ റോഡരികിലൂടെയോ നടക്കുന്നത് ഒഴിവാക്കുക. ഓർക്കുക, വിവിധ രോഗങ്ങളുടെ, രോഗകാരികളുടെ ആവാസകേന്ദ്രങ്ങളാണിവ. പുറത്തിറങ്ങുമ്പോൾ ഫുൾ സ്ലീവ് വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ പ്രാണികളെയും കൊതുകുകളെയും അകറ്റി നിർത്തുന്ന റിപ്പലന്‍റുകളും ഉപയോഗിക്കുക.
  7. നനഞ്ഞ വസ്ത്രങ്ങൾ ഇസ്തിരിയിടുക: ഇത് നിങ്ങൾക്ക് അത്ര പ്രധാനമല്ലാത്ത ഒന്നായി തോന്നിയേക്കാം; എന്നിരുന്നാലും, ഇത് നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രസക്തമാണ്. മൺസൂൺ പൂപ്പലുകളുടെയും കാലമാണ്. നമ്മുടെ അലമാര, ക്ലോസറ്റ് മുതലായവ തണുപ്പുള്ള സ്ഥലങ്ങളാണ്. അതിനാൽ മഴ പുരോഗമിക്കുമ്പോൾ നനവുണ്ടാകാൻ തുടങ്ങും. ഈർപ്പം പൂപ്പലുകൾ രൂപപ്പെടാൻ കാരണമാകുന്നു. അതിനാൽ, ശക്തമായ മഴ പെയ്യുന്ന ഒരു സ്ഥലത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, അടുത്തിടെയായി സൂര്യപ്രകാശം കുറവാണെങ്കിൽ, നിങ്ങളുടെ വസ്ത്രങ്ങൾ ഇസ്തിരിയിടുകയും ചൂടാക്കുകയും ചെയ്യുക.
  8. പതിവായി വ്യായാമം ചെയ്യുക: മഴക്കാലത്ത്, നാം ഭൂരിഭാഗവും ആരോഗ്യകാര്യങ്ങൾ അവഗണിക്കുന്നു. നിങ്ങൾക്ക് പതിവുപോലെ ഓടാനോ, നടക്കാൻ പോകാനോ, ജോഗിംഗ് ചെയ്യാനോ കഴിഞ്ഞെന്നുവരില്ല. എന്നാൽ യോഗ, ഇൻഡോർ സ്ട്രെംഗ്ത് ട്രെയിനിംഗ്, കാർഡിയോ തുടങ്ങിയ വീടിനുള്ളിൽ ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ നടത്താവുന്നതാണ്. വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും സെറോടോണിൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാൽ അത് വളരെ പ്രധാനപ്പെട്ടതാണ്.
*സാധാരണ ടി&സി ബാധകം

പ്രധാന ആശയം

ഈ മുൻകരുതൽ നുറുങ്ങുകൾ പിന്തുടരുകയും 2022 ലെ ഈ മൺസൂണിൽ ആരോഗ്യവാനായിരിക്കുകയും ചെയ്യുക. നിങ്ങൾ അസുഖം വന്നാൽ അല്ലെങ്കിൽ ഏതെങ്കിലും ചെറിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, ശരിയായ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും എപ്പോഴും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുക. സ്വയം ചികിത്സ ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നതിലേക്ക് നയിച്ചേക്കാം. സീസൺ ഏത് തന്നെ ആയിക്കോട്ടെ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് സാമ്പത്തികമായി നേട്ടമുള്ള കാര്യമാണ്. സാമ്പത്തിക സുരക്ഷ ഇതിലൂടെ ഉറപ്പുവരുത്താൻ സാധിക്കുന്നു. നിങ്ങൾ പിന്നീട് ഖേദിക്കാതിരിക്കാൻ അനുയോജ്യമായ തീരുമാനങ്ങൾ ഇപ്പോൾ കൈക്കൊള്ളുക. ശരിയായ കാര്യം ചെയ്യാൻ ഒരിക്കലും വൈകിയിട്ടില്ല. മൺസൂൺ ആസ്വദിച്ച് ആരോഗ്യത്തോടെയിരിക്കൂ!   ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്