റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
1 Crore Health Insurance
മാർച്ച്‎ 17, 2021

1 കോടി ഹെൽത്ത് ഇൻഷുറൻസ്

ജീവന് ഭീഷണിയാകുന്ന രോഗങ്ങളുടെ യുഗത്തിലേക്ക് നമ്മൾ നീങ്ങുമ്പോൾ, നമ്മളെയും നമ്മുടെ കുടുംബത്തെയും സംരക്ഷിക്കുക എന്നത് ഈ കാലഘട്ടത്തിലെ പ്രധാന ആവശ്യമാണ്. ഈ നിർണായക സമയത്ത്, നമ്മുടെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കുന്നതിനാൽ ഹെൽത്ത് ഇൻഷുറൻസ് വാക്സിൻ പോലെ പ്രവർത്തിക്കുന്നു. 1 കോടി ഹെൽത്ത് ഇൻഷുറൻസ് എന്താണെന്ന് മനസ്സിലാക്കാൻ, ആദ്യം ഹെൽത്ത് ഇൻഷുറൻസ് എന്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അവയവം മാറ്റിവയ്ക്കൽ, കീമോതെറാപ്പി, ഡയാലിസിസ്, അടിയന്തിര ഹോസ്പിറ്റലൈസേഷൻ തുടങ്ങിയ നിങ്ങളുടെ മെഡിക്കൽ ചികിത്സകൾക്ക് പരിരക്ഷ നൽകുന്ന ഇൻഷുറൻസാണ് ഹെൽത്ത് ഇൻഷുറൻസ്.

എന്താണ് 1 കോടി ഹെൽത്ത് ഇൻഷുറൻസ്?

ഹെൽത്ത് ഇൻഷുറൻസ് എന്താണെന്ന് ഇപ്പോൾ നമുക്കറിയാം, അതിനാൽ ഇനി 1 കോടി ഹെൽത്ത് ഇൻഷുറൻസ് എന്താണെന്ന് നോക്കാം. ഹെൽത്ത് ഇൻഷുറൻസിൽ രൂ. 1 ലക്ഷം മുതൽ ആരംഭിക്കുന്ന ഒന്നിലധികം കവറേജുകൾ ഉണ്ട്. ഈ ആധുനിക കാലത്ത്, ചികിത്സാച്ചെലവ് ഒരു ദശാബ്ദത്തിന് മുമ്പുള്ളതിനേക്കാൾ വളരെ കൂടുതലാണ്. ഇന്ത്യയിൽ, ധാരാളം ആളുകൾ പൊതുജനാരോഗ്യ ചികിത്സകളേക്കാൾ സ്വകാര്യ ആരോഗ്യസംവിധാനമാണ് തിരഞ്ഞെടുക്കുന്നത്. അതിനാൽ, ആളുകൾ സ്വയം പരിരക്ഷിക്കുക മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും പരിരക്ഷ നൽകുന്നു എന്നതിനാൽ 1 കോടി ഹെൽത്ത് ഇൻഷുറൻസ് ഒരു സാധാരണ ആവശ്യമായി മാറിയിരിക്കുന്നു. മതിയായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷകൾ തിരഞ്ഞെടുക്കാതിരിക്കുന്നതിലൂടെ നിരവധി ആളുകൾ അവരുടെ ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപകടത്തിലാക്കുന്നു. കൂടാതെ, കുറഞ്ഞ പ്ലാൻ തിരഞ്ഞെടുക്കുകയും, തുടർന്ന് ക്യാൻസർ അല്ലെങ്കിൽ ഡയാലിസിസ് പോലുള്ള ഒരു പ്രധാന അസുഖം അല്ലെങ്കിൽ രോഗം പിന്നീട് കണ്ടെത്തുകയും ചെയ്യുന്നത് വലിയ സാമ്പത്തിക ചെലവുകൾക്ക് കാരണമാകും. കാരണം ഒരു രോഗം നിർണ്ണയിക്കപ്പെട്ട ശേഷം, 1 കോടി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നത് നിങ്ങളെ സഹായിക്കില്ല എന്നതിനാലാണ് ഇത്. ഉദാഹരണത്തിന്, നിങ്ങൾ ഒരു കാറിൽ യാത്ര ചെയ്യുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു. അപകടം ഉടനടി ശസ്ത്രക്രിയ വേണ്ട ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുന്നു. നിങ്ങളുടെ ശസ്ത്രക്രിയയുടെ മൊത്തം ചെലവ് രൂ. 30 ലക്ഷം ആണ്, അത് നിങ്ങളുടെ നിലവിലെ ഇൻഷുറൻസ് പ്ലാൻ പരിരക്ഷിക്കുന്നതിനേക്കാൾ കൂടുതലാണ്. അത്തരം സാഹചര്യത്തിൽ, 1 കോടി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നിങ്ങളുടെ സഹായത്തിനെത്തുന്നു, ഇത് അത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ എല്ലാ ചെലവുകളും വഹിക്കാൻ നല്ല സാധ്യതയുണ്ട്. സാധാരണയായി, കുറഞ്ഞ പ്ലാൻ തിരഞ്ഞെടുക്കാനാണ് ആളുകൾ താൽപ്പര്യപ്പെടുന്നത്, അടയ്ക്കുന്നതിന് കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം. ഏതാനും ആയിരങ്ങളുടെ ആ വ്യത്യാസത്തിൽ, ഒരു ദുരന്തം സംഭവിച്ചാൽ, ലക്ഷങ്ങൾ നൽകേണ്ടിവരുമെന്ന വസ്തുത അവർ അവഗണിക്കുന്നു. ആംബുലൻസ് പരിരക്ഷ, ഇൻപേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ, ഇൻഷ്വേർഡ് തുകയുടെ ഓട്ടോമാറ്റിക് റീസ്റ്റോറേഷൻ, പുതുക്കൽ, നോ ക്ലെയിം ബോണസ്, പ്രീ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ മുതലായവ 1 കോടി ഹെൽത്ത് ഇൻഷുറൻസിന്‍റെ ചില സാധാരണ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. പുതിയ 1 കോടി ഇൻഷുറൻസിൻ്റെ വ്യക്തിഗത, ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പോളിസികൾ തിമിരം, ചെറിയ ജോയിൻ്റ് റിപ്പയർ, ഗാൾബ്ലാഡർ നീക്കം ചെയ്യൽ, ടെൻഡൻ, മസിൽ റിപ്പയർ തുടങ്ങിയ ഡേകെയർ നടപടിക്രമങ്ങളും പരിരക്ഷിക്കുന്നു. ഈ കാലഘട്ടത്തിൽ, ഒരു 1 കോടി ഹെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും എല്ലാ പ്രധാന ഹെൽത്ത് റിസ്കുകളും പരിരക്ഷിക്കുന്നു. ഭാവി അനിശ്ചിതമാണ്, മുൻകരുതൽ എപ്പോഴും ചികിത്സയേക്കാൾ മികച്ചതാണ്!  

പതിവ് ചോദ്യങ്ങള്‍:

  1. ആരെല്ലാമാണ് 1 കോടി ഇൻഷുറൻസ് പ്ലാൻ വാങ്ങേണ്ടത്? ഇവരാണ് ഈ പ്ലാൻ വാങ്ങേണ്ടത്:

    • കുടുംബത്തിൽ ഗുരുതരമായ രോഗം ഉണ്ടെങ്കിൽ
    • നിങ്ങളുടെ പ്രായം 40 വയസ്സിന് മുകളിലാണെങ്കിൽ
    • നിങ്ങളുടെ കുടുംബത്തിൻ്റെ ഉത്തരവാദിത്തം നിങ്ങൾക്കാണ്, കൂടാതെ നിങ്ങൾ മാത്രമാണ് സമ്പാദിക്കുന്നയാൾ
  2. ഞാൻ മരിക്കുന്നതുവരെ എല്ലാ വർഷവും ഹെൽത്ത് ഇൻഷുറൻസിനുള്ള പ്രീമിയം അടയ്ക്കേണ്ടതുണ്ടോ?

    • ഇല്ല, നിങ്ങൾക്ക് 5/8/12/15 വർഷം പോലുള്ള വ്യത്യസ്ത പേയിംഗ് കാലയളവ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
  3. എന്തുകൊണ്ട് ഒരാൾ 1 കോടി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കണം?

    • നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗത്തിനോ ജീവന് ഭീഷണിയായ ഒരു രോഗം ഉണ്ടെന്ന് സങ്കൽപ്പിക്കുക, ആ സമയത്ത് വേണ്ടത്ര പണം കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്, അതിനുമപ്പുറമായിരിക്കും വേണ്ടത്ര പരിരക്ഷ എടുക്കാത്തതിലുള്ള ഖേദം. ഖേദിക്കുന്നതിലും നല്ലത് സുരക്ഷിതമായിരിക്കുന്നതാണ്.
  4. എനിക്ക് പുകവലി, പുകയില കഴിക്കൽ മുതലായ ശീലമുണ്ട്. എനിക്ക് ഇൻഷുറൻസ് ലഭ്യമാണോ?

    • ഉവ്വ്, നിങ്ങൾക്ക് എന്ത് ദുശ്ശീലങ്ങളുണ്ടെങ്കിലും, ഹെൽത്ത് ഇൻഷുറൻസ് പ്രയോജനപ്പെടുത്താം.
  5. എന്‍റെ സ്വന്തം പണം എടുക്കാതെ ഇൻഷുറൻസ് ലഭ്യമാക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

    • ഉവ്വ്, ക്ലയൻ്റ് ഒരു പൈസ പോലും എടുക്കേണ്ടതില്ലാത്തതും ബിൽ ഇൻഷുറൻസ് കമ്പനി തന്നെ സെറ്റിൽ ചെയ്യുന്നതുമായ ഒരു സൗകര്യമാണ് ക്യാഷ്‌ലെസ്സ്.
  6. പുതുക്കൽ തീയതി വിട്ടുപോയാൽ എന്ത് സംഭവിക്കും?

    • ഭാഗ്യവശാൽ, പുതുക്കൽ തീയതി വിട്ടുപോയാൽ അടുത്ത 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അത് പുതുക്കി മുമ്പത്തെ പോളിസിയുടെ അതേ ആനുകൂല്യങ്ങൾ ലഭ്യമാക്കാം. അധിക 30 ദിവസങ്ങളിൽ ക്ലയന്‍റിന് ഒരു ക്ലെയിമിനും പരിരക്ഷ ലഭിക്കില്ല എന്നത് ദയവായി ശ്രദ്ധിക്കുക.
  7. ഞാൻ 1 കോടി ഹെൽത്ത് ഇൻഷുറൻസ് വാങ്ങുകയാണെങ്കിൽ ഒറ്റയടിക്ക് എനിക്ക് ക്ലെയിം ചെയ്യാവുന്ന തുകയ്ക്ക് എന്തെങ്കിലും പരിധിയുണ്ടോ?

    • ഇല്ല, ഒറ്റയടിക്ക് എത്രത്തോളം ക്ലെയിം ചെയ്യാൻ കഴിയും എന്നതിന് പരിധി ഇല്ല. നിങ്ങളുടെ ഇൻഷ്വേർഡ് തുക തീരുന്നത് വരെ നിങ്ങൾക്ക് എത്ര തവണയും ക്ലെയിം ചെയ്യാം.
  8. ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിന് ആദായനികുതി ആനുകൂല്യം ഉണ്ടോ?

    • സ്വയം, ജീവിതപങ്കാളി, കുട്ടികൾ എന്നിവർക്കായി 80ഡി-ക്ക് കീഴിൽ 25000 വരെ കിഴിവ് ഉണ്ട്. 60 വയസ്സിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കൾക്ക് 25000 അധികമായി ലഭ്യമാണ്, 60 ന് മുകളിൽ പ്രായമുണ്ടെങ്കിൽ 50,000 ൻ്റെ കിഴിവ് ലഭ്യമാണ്.
  9. ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസും ഇത് നേരിട്ട് എടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടോ?

    • അടിസ്ഥാന പരിരക്ഷ ഓൺലൈനിലും ഓഫ്‌ലൈനിലും ഒന്നാണ്, എന്നാൽ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പരമ്പരാഗത ഇൻഷുറൻസിനേക്കാൾ വ്യത്യസ്ത ഡീലുകൾ ഉള്ളവ ആകാം.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്