റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Immunity Booster Foods for kids
സെപ്‌തംബർ 14, 2020

കൊറോണ വൈറസ് സമയത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ 3 പാചകക്കുറിപ്പുകൾ

കോവിഡ് – 19 അല്ലെങ്കിൽ കൊറോണവൈറസ് രോഗം ലോകമെമ്പാടും ജനങ്ങളെ ബാധിച്ചു, ഇപ്പോഴും അതിവേഗം വ്യാപിക്കുകയും ചെയ്യുന്നു. നിങ്ങൾ സാമൂഹിക അകലം പാലിക്കുകയും വീടിനുള്ളിൽ തന്നെ തുടരുകയും രോഗം പിടിപെടാതിരിക്കാൻ എല്ലാത്തരം മുൻകരുതലുകളും എടുക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്ന അടുക്കളയിലെ റെസിപ്പികൾ പരീക്ഷിക്കാൻ നിങ്ങൾക്ക് ക്വാറൻ്റൈനിൽ കഴിയുന്ന സമയം ഉപയോഗിക്കാം. നാം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ഐസൊലേഷനിലെ സമയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ നിങ്ങൾ ക്വാറൻ്റൈനിൽ കഴിയുന്ന സമയത്ത് തയ്യാറാക്കാൻ കഴിയുന്ന ഈ എളുപ്പവും വേഗത്തിലുള്ളതുമായ റെസിപ്പികൾ പരിശോധിക്കുക:
  1. കുക്കുമ്പർ മിന്‍റ് ബട്ടർമിൽക്ക് – ചൂടുള്ള വേനൽക്കാലത്ത് ഒരു തണുത്ത പാനീയം ആരോഗ്യകരമായ ചേരുവകളാൽ ഉണ്ടാക്കിയതാണെങ്കിൽ അത് കൂടുതൽ ഉന്മേഷദായകമാകും.
    • ബട്ടർമിൽക്കും കുക്കുമ്പറും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്.
    • മിന്‍റിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്, കൂടാതെ ഏതെങ്കിലും അണുബാധയെ ചെറുക്കാൻ ആവശ്യമായ വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു.
കുക്കുമ്പർ മിന്‍റ് ബട്ടർമിൽക്ക് ഉണ്ടാക്കാൻ നിങ്ങൾക്ക് താഴെപ്പറയുന്ന ചേരുവകൾ ആവശ്യമാണ്:
  • കുക്കുമ്പർ: 1
  • തൈര്: ½ കപ്പ്
  • വെള്ളം:1.5 കപ്പ്
  • പുതിനയില
  • മല്ലിയില (ഓപ്ഷണൽ)
  • ഉപ്പ്
  • പഞ്ചസാര
  • ഇഞ്ചി: 1 ഇഞ്ച് (ഓപ്ഷണൽ)
  • വറുത്ത ജീരകപ്പൊടി (ഓപ്ഷണൽ)
പാചകക്കുറിപ്പ്:
  • കുക്കുമ്പർ, പുതിനയില എന്നിവ ബ്ലെൻഡറിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. നിങ്ങൾ ഓപ്ഷണൽ ചേരുവകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, കുക്കുമ്പർ, പുതിനയില എന്നിവ ചേര്‍ക്കുന്നതിനോടൊപ്പം അവ ചേർക്കാം.
  • ഈ മിശ്രിതത്തിലേക്ക് തൈരും ഉപ്പും ചേർത്ത് വീണ്ടും അടിക്കുക.
  • ഈ സ്മൂത്തിയിൽ വെള്ളം ചേർക്കുക, നിങ്ങളുടെ ബട്ടർമിൽക്ക് തയ്യാർ.
  • നിങ്ങൾക്ക് ഇത് മല്ലിയിലയും വറുത്ത ജീരകപ്പൊടിയും ഉപയോഗിച്ച് അലങ്കരിക്കാം.
  1. ജിഞ്ചർ ടീ: നാരങ്ങയും തേനും കലർന്ന ജിഞ്ചർ ടീ തൊണ്ടവേദന ശമിപ്പിക്കുന്നതിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ്. ഇത് നിങ്ങളുടെ ശരീരത്തെ അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
    • നീർവീക്കം കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു.
    • നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു.
ജിഞ്ചർ ടീ ഉണ്ടാക്കുന്നതിന് നിങ്ങൾക്ക് താഴെപ്പറയുന്ന ചേരുവകൾ ആവശ്യമാണ്:
  • ജിഞ്ചർ: 1 ഇഞ്ച്
  • ലെമൺ ജ്യൂസ്: 1 ടേബിൾ സ്പൂൺ
  • ഹണി: 1 ടേബിൾ സ്പൂൺ
  • വെള്ളം: 1.5 കപ്പ്
പാചകക്കുറിപ്പ്:
  • ഒരു സോസ്‌പാനിൽ വെള്ളം തിളപ്പിക്കുക.
  • ഈ തിളച്ച വെള്ളത്തിൽ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക.
  • ഇഞ്ചിയെ 2-3 മിനിറ്റ് വേവിക്കുക.
  • മറ്റൊരു പാത്രത്തിൽ നാരങ്ങ നീരും തേനും ചേർക്കുക.
  • ഈ പാത്രത്തിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം അരിച്ചൊഴിക്കുക.
  • ഈ മിക്സ് ഇളക്കി ഒരു കപ്പ് ജിഞ്ചർ ടീ കുടിക്കുക.
  1. സ്പിനാച്ച് ഗാർലിക് സൂപ്പ്: സ്പിനാച്ച്, വെളുത്തുള്ളി എന്നിവയ്ക്ക് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട്. കൂടാതെ, സ്പിനാച്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ ധാരാളം ആൻ്റി ഓക്‌സിഡൻ്റുകളും ഉണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും അണുബാധകൾ ചെറുക്കാനും വെളുത്തുള്ളി സഹായിക്കുന്നു.
സ്പിനാച്ച് ഗാർലിക് സൂപ്പ് ഉണ്ടാക്കാൻ നിങ്ങൾക്ക് താഴെപ്പറയുന്ന ചേരുവകൾ ആവശ്യമാണ്:
  • സ്പിനാച്ച്: 2 കപ്പ് അരിഞ്ഞത്
  • ഉള്ളി: ½ കപ്പ് അരിഞ്ഞത്
  • വെളുത്തുള്ളി: 3 – 4 അല്ലി
  • കടലമാവ്: 1 ടേബിൾ സ്പൂൺ
  • വെള്ളം: 2 കപ്പ്
  • ബ്ലാക്ക് പെപ്പർ
  • ഉപ്പ്
  • വെണ്ണ
  • വറുത്ത ജീരകപ്പൊടി
പാചകക്കുറിപ്പ്:
  • ഒരു പാനിൽ വെളുത്തുള്ളി അല്ലി നന്നായി ചതച്ചത് വെണ്ണയിൽ വഴറ്റുക.
  • അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുന്നത് തുടരുക.
  • ഇതിലേക്ക് കഴുകി അരിഞ്ഞ സ്പിനാച്ച് ചേർക്കുക.
  • ഇതിലേക്ക് നിങ്ങള്‍ക്കാവശ്യമായ അളവില്‍ കുരുമുളക്, ഉപ്പ് എന്നിവ ചേർക്കുക.
  • എല്ലാം നന്നായി യോജിപ്പിച്ച ശേഷം കടലമാവ് ചേർക്കുക.
  • പാനിലെ എല്ലാ ചേരുവകളും പാകം ചെയ്യാൻ വെള്ളം ചേർക്കുക.
  • ഒടുവിലായി ജീരകപ്പൊടി ചേർക്കുക.
  • തീ ഓഫ് ചെയ്ത് പാകം ചെയ്ത മിശ്രിതം അൽപ്പം തണുക്കാൻ അനുവദിക്കുക.
  • പാകം ചെയ്ത മിശ്രിതം മയപ്പെടുത്താൻ ഒരു ബ്ലെൻഡർ ഉപയോഗിക്കുക.
  • ചെറു ചൂടോടെ ഈ സൂപ്പ് കഴിക്കുക.
ഇതൊരു പാൻഡെമിക് സാഹചര്യമാണെന്നും നല്ല തയ്യാറെടുപ്പും പ്രതിരോധ നടപടികളുമാണ് സമ്മർദ്ദവും പരിഭ്രാന്തിയും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഈ എളുപ്പമുള്ള റെസിപ്പികൾ, നിങ്ങളുടെ ചില ആശങ്കകൾ പരിഹരിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായകമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ നിർണായക സമയത്ത് നിങ്ങൾ പരിരക്ഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ, നിരവധി സേവനങ്ങളാൽ നിങ്ങൾക്ക് പരിചരണം നൽകുന്ന ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ, നിങ്ങള്‍ക്ക് കോവിഡ് – 19 (കൊറോണവൈറസ് രോഗം) ല്‍ പരിരക്ഷ ഒരുക്കുന്നു. ഈ അടിയന്തരാവസ്ഥയിൽ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരും ആരോഗ്യവാനും ആയിരിക്കുമെന്നും കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള ശക്തി നേടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്