റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
How to Make Healthy Oatmeal Recipe?
ജനുവരി 28, 2019

നിങ്ങൾ ഇന്ന് പരീക്ഷിക്കേണ്ട ലളിതവും ആരോഗ്യകരവുമായ ഓട്ട്മീൽ റെസിപ്പികൾ

ജനുവരി മാസം ഓട്ട്മീൽ മാസമായി അറിയപ്പെടുന്നു. ഓട്ട്മീൽ തയ്യാറാക്കുന്നത് പോഷക സമ്പുഷ്ടമായ ധാന്യമായ ഓട്‌സിൽ നിന്നാണ്. ഗ്രൗണ്ട്, സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്‌സ് ഉപയോഗിച്ച് ഇതുണ്ടാക്കാം.

ഓട്ട്മീലിന്‍റെ ആരോഗ്യകരമായ ഗുണങ്ങൾ:

  • ഉയർന്ന അളവിൽ സോഡിയം
  • ചീത്ത കൊളസ്ട്രോൾ തടയാൻ ഉപയോഗപ്രദമാണ്
  • ഉയർന്ന ഫൈബർ കണ്ടന്‍റ്
  • ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്നു
  • ഭാരംകുറയ്ക്കൽ പ്രക്രിയയ്ക്ക്സഹായകരമാണ്
  • ആന്‍റിഓക്സിഡന്‍റുകളാൽ സമ്പന്നമാണ്
കുട്ടികൾക്കും മുതിർന്നവർക്കും ഏറ്റവും ആരോഗ്യകരമായ പ്രഭാതഭക്ഷണ ഓപ്ഷനുകളിലൊന്നാണ് ഓട്ട്മീൽ. ആരോഗ്യകരമായ ഓട്ട്മീൽ തയ്യാറാക്കാൻ എളുപ്പമുള്ള 5 റെസിപ്പികൾ ഇതാ, അത് നിങ്ങൾക്ക് സ്വാദിഷ്ടമായ രുചിയും നിങ്ങളുടെ ദിവസത്തിന് ആരോഗ്യകരമായ തുടക്കവും നൽകും. ഈ ലിസ്റ്റിലെ സർപ്രൈസ് എന്തെന്നുവെച്ചാൽ ഇന്ത്യൻ ടച്ചുള്ള നിങ്ങൾക്ക് റിലേറ്റ് ചെയ്യാവുന്ന ഒരു പാചകകുറിപ്പുണ്ടെന്നുള്ളതാണ്.

ആരോഗ്യകരമായ ഓട്ട്മീൽ റെസിപ്പികൾ::

1. ഓട്ട്മീൽ ഉപ്പുമാവ് – ഇത് വേഗമേറിയതും ആരോഗ്യകരവുമായ സമ്പൂർണ്ണ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്.

ചേരുവകൾ: ഈ സ്വാദിഷ്ടമായ വിഭവം ഉണ്ടാക്കാൻ വേണ്ടത് –

  • ഓട്സ്
  • വെള്ളം
  • നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ
  • ഒരല്പം പരിപ്പ്
  • എണ്ണ
  • കടുക്
  • ഉപ്പ്

രീതി:

  • ഓട്‌സ് ക്രിസ്‌പി ആകുന്നത് വരെ ഡ്രൈ റോസ്റ്റ് ചെയ്യുക
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുകും പച്ചക്കറികളും ചേർക്കുക
  • പച്ചക്കറികൾ വെന്തുകഴിഞ്ഞാൽ, റോസ്റ്റഡ് ഓട്സ് ചേർക്കുക
  • പാനിൽ വെള്ളമൊഴിച്ച് ഉപ്പ്, മഞ്ഞൾപ്പൊടി ചേർക്കുക
  • പാൻ മൂടി ഓട്സ് വേവിക്കുക
2. ഓവർനൈറ്റ് ഓട്ട്സ് – ഈ റെസിപ്പിക്ക് കുക്ക് ചെയ്യാന്‍ പ്രത്യേകം സമയം ആവശ്യമില്ല, ഏകദേശം 5 മിനിറ്റിനുള്ളിൽ തയ്യാറാക്കാം.

ചേരുവകൾ:

  • ഓട്സ്
  • പാല്‍
  • പഴങ്ങൾ
  • ഡ്രൈ ഫ്രൂട്ട്സ്

രീതി: ഓട്‌സ് രാത്രി പാലിൽ കുതിർത്ത് ഫ്രിഡ്ജിൽ വെക്കുക; മിക്സ് ഓവർനൈറ്റ്. നിങ്ങൾക്ക് ചേർക്കാം പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കൂടുതൽ രുചികരവും പോഷക സമ്പന്നവും ആക്കുന്നതിന്.

3. വെജിറ്റബിൾ ഓട്സ് പോറിഡ്ജ് – ഈ ഷുഗർ-ഫ്രീ പോറിഡ്ജ് റെസിപ്പി ഉണ്ടാക്കാൻ എളുപ്പമാണ്, ഇത് രുചികരവും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതുമാണ്.

ചേരുവകൾ:

  • അരിഞ്ഞ കാരറ്റ്, ഗ്രീൻ പീസ് , മല്ലിയില പോലുള്ള പച്ചക്കറികൾ
  • ഓട്സ്
  • വെള്ളം
  • ഉപ്പ്
  • ബ്ലാക്ക് പെപ്പർ

രീതി:

  • ഓട്‌സ് പ്രഷർ കുക്കറിൽ ക്രിസ്പ് ആകുന്നത് വരെ വറുത്തെടുക്കുക
  • ഡ്രൈ റോസ്റ്റ് ചെയ്ത ഓട്സിലേക്ക് പച്ചക്കറികൾ ചേർക്കുക
  • വെള്ളം ഒഴിച്ച് ഉപ്പ്, കുരുമുളക് ചേർക്കുക
  • മൂടി അടച്ച് ഈ മിശ്രിതം 1-2 വിസിൽ വരെ വേവിക്കുക
  • കുക്കറിൻ്റെ മൂടി തുറന്ന് കഴിഞ്ഞാൽ പോറിഡ്ജിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് താളിക്കുക
4. ഓട്ട്മീൽ പാൻകേക്ക് – ഇത് വളരെ ബേസിക് റെസിപ്പിയും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതുമാണ്.

ചേരുവകൾ:

  • ഓട്സ്
  • ബേക്കിംഗ് പൗഡർ
  • ഉപ്പ്
  • മുട്ട
  • വെണ്ണ
  • പാല്‍
  • പഞ്ചസാര

രീതി:

  • ഒരു ബ്ലെൻഡറിൽ ഓട്സ് നല്ല പൗഡർ രൂപത്തിൽ പൊടിക്കുക
  • ഈ പൊടിയിലേക്ക് ബേക്കിംഗ് പൗഡറും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക
  • ഒരു പ്രത്യേക പാത്രത്തിൽ ഈ ചേരുവകൾ ഒന്നിച്ച് ചേർത്ത് ഇളക്കുക - മുട്ട, വെണ്ണ, പാൽ , പഞ്ചസാര
  • ഈ ചേരുവയിലേക്ക് നന്നായി പൊടിച്ച മിശ്രിതം ചേർത്ത് കട്ടിയുള്ള മാവ് രൂപത്തിലാക്കുക
  • ചൂടാക്കിയ നെയ് പുരട്ടിയ പാനിലേക്ക് ഈ മാവ് അൽപ്പം ഒഴിച്ച് ഇരുവശവും വേവിച്ചെടുക്കുക
നിങ്ങൾക്ക് ഇഷ്ടമുള്ള ടോപ്പിംഗ്സ്/സോസ് ഉപയോഗിച്ച് ഈ പാൻകേക്ക് വിളമ്പാം. 5. ഓട്സ് ചിവ്ഡ – ഇത് നല്ല ഒരു ഈവനിംഗ് സ്നാക്ക് ആണ്, നിങ്ങളുടെ വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം നന്നായി ചേരും. റെസിപ്പി വളരെ ലളിതവും വളരെ രുചികരവുമാണ്.

ചേരുവകൾ:

  • ഓട്സ്
  • കോൺഫ്ലേക്സ്
  • പീനട്ട്സ്
  • കറിവേപ്പില
  • പച്ചമുളക്
  • വറുത്ത കടല
  • തേങ്ങ
  • മഞ്ഞൾ
  • ഉപ്പ്
  • പാചക എണ്ണ

രീതി:

  • ഓട്‌സും കോൺഫ്ലേക്‌സും പ്രത്യേകം ഡ്രൈ റോസ്റ്റ് ചെയ്യുക
  • ഒരു പാനിൽ എണ്ണ ചൂടാക്കുക
  • തേങ്ങ, വറുത്ത കടല, കറിവേപ്പില, മുളക്, മസാലകൾ എന്നിവ ചേർക്കുക
  • ഓട്‌സ്, കോൺഫ്ലേക്‌സ് എന്നിവയുടെ മിശ്രിതം ചേർത്ത് മിക്സ് ഇളക്കി കൊണ്ടിരിക്കുക
  • ഉപ്പ് ചേർത്തതിനുശേഷം സ്റ്റൗ ഓഫ് ചെയ്യുക
ഈ ലളിതമായ ഡിഷ് ഉടനടി ഉപയോഗിക്കാം അല്ലെങ്കിൽ സ്റ്റോർ ചെയ്ത് ഉപയോഗിക്കാം; അടുത്ത 2-3 ആഴ്ചത്തേക്ക്. നിങ്ങൾ ഈ റെസിപ്പികൾ ആസ്വദിക്കുമെന്നും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. താഴെയുള്ള കമന്‍റ് സെക്ഷനിൽ ദയവായി കൂടുതൽ റെസിപ്പികൾ ഞങ്ങളുമായി പങ്കുവയ്ക്കുക. നിങ്ങൾക്ക് ഈ റെസിപ്പികൾ പരീക്ഷിക്കുകയും നിങ്ങളുടെ രുചികരമായ വിഭവങ്ങള്‍ നിങ്ങളോടൊപ്പം ആസ്വദിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷകരമായ ചിത്രങ്ങള്‍ പങ്കിടുകയും ചെയ്യാം. ആരോഗ്യമാണ് സമ്പത്ത്, പിന്നീട് കഷ്ടപ്പെടുന്നതിന് പകരം നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി ഒരു മെഡിക്കൽ ഇൻഷുറൻസ് പോളിസി എടുക്കുക, ഇതിന് മെഡിക്കൽ എമര്‍ജന്‍സി സാഹചര്യങ്ങളിൽ നിങ്ങളുടെ ഫൈനാൻസ് കൈകാര്യം ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് പരിശോധിക്കാം വ്യത്യസ്ത മെഡിക്കൽ ഇൻഷുറൻസ് തരങ്ങൾ ; ബജാജ് അലയൻസ് ഓഫർ ചെയ്യുന്നവ, തുടർന്ന് നിങ്ങളുടെ കുടുംബത്തിന്‍റെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് വാങ്ങുകയും ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്