റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Do not make these 5 mistakes while buying a health plan
സെപ്‌തംബർ 7, 2015

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോള്‍ സാധാരണയായി വരുത്തുന്ന ഈ 5 തെറ്റുകൾ ഒഴിവാക്കുക

ആരോഗ്യ സംരക്ഷണത്തിൻ്റെ ഉയർന്ന ചിലവുകൾ കാരണം, മെഡിക്കൽ ഇൻഷുറൻസ് വാങ്ങുന്നത് അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, നിങ്ങൾക്ക് എത്ര കവറേജ് ആവശ്യമാണെന്നും അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് ഏതാണെന്ന് മനസിലാക്കുന്നതും എളുപ്പമല്ല. മിക്ക ആളുകളും ഏറ്റവും ചിലവ് കുറഞ്ഞ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നു. പ്ലാൻ ഓഫർ ചെയ്യുന്ന കവറേജ് കണക്കിലെടുക്കാതെയാണ് ഇത് ചെയ്യുന്നത്. എന്നാൽ, ക്ലെയിമുകളുടെ സമയത്ത് നിങ്ങൾക്ക് വളരെയധികം ചെലവ് വരുത്താൻ ഇടയാക്കുന്ന ഒരു തെറ്റാണ് ഇത്. ഈ ലേഖനത്തിൽ, ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ആളുകൾ വരുത്തുന്ന ഏറ്റവും സാധാരണമായ തെറ്റുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നു, അവ എങ്ങനെ ഒഴിവാക്കാം എന്നും വിശദമാക്കുന്നു. ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ നമുക്ക് തെറ്റുകൾ സംഭവിക്കുന്നത് എങ്ങനെ ഒഴിവാക്കാം
  1. ടാക്സ് സേവിംഗ് ആനുകൂല്യങ്ങൾക്കായി ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നു
നികുതി ലാഭിക്കുന്നതിന് സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതാണ് ആളുകൾ വരുത്തുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന്. നമുക്കറിയാം ഹെൽത്ത് ഇൻഷുറൻസ് നികുതി ആനുകൂല്യങ്ങൾ വളരെ ആകർഷകമാണ്, ഒരു പരിരക്ഷ വാങ്ങുന്നതിനുള്ള കാരണം അവ മാത്രം ആയിരിക്കരുത്. വാങ്ങുന്നതിന് മുമ്പ് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന കവറേജും പോളിസിയിലെ മറ്റ് വിശദാംശങ്ങളും നോക്കേണ്ടതുണ്ട്.
  1. പ്രീമിയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്ന പലരും പ്രീമിയങ്ങളും കിഴിവുകളും മാത്രം ശ്രദ്ധിക്കുന്നു. എന്നാൽ അധിക ലാഭം നോക്കി പോളിസി വാങ്ങുന്നത് ആളുകൾക്ക് പലപ്പോഴും മതിയായ കവറേജ് ലഭിക്കുന്നതിൽ തടസം സൃഷ്ടിക്കുന്നു. നിങ്ങൾ ഏറ്റവും ചെലവേറിയ പോളിസി വാങ്ങണമെന്നല്ല പറഞ്ഞുവരുന്നത്. ആരോഗ്യ ഇൻഷുറൻസ് വാങ്ങുമ്പോൾ, നിങ്ങളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ കണ്ടെത്താനും പ്ലാനുകൾ താരതമ്യം ചെയ്യാനും കവറേജിനെ പറ്റി കൂടുതൽ മനസിലാക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ ഒരു പ്ലാൻ കണ്ടെത്താനും കുറച്ച് സമയം ചെലവഴിക്കുക. എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസികളും ഒരുപോലെ അല്ല. ഇതിൽ വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ, അപകട പോളിസികൾ, ക്രിട്ടിക്കൽ ഇൽനെസ് പോളിസികൾ എന്നിവ ഉൾപ്പെടുന്നു. പോളിസികൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്, അതിനാൽ വിലയിരുത്തുന്നതിനൊപ്പം വിശദമായി പരിശോധിക്കുക; ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം.
  1. മെഡിക്കൽ ഹിസ്റ്ററി മറച്ചുവെക്കുന്നു
ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്ന നിരവധി കേസുകളുണ്ട്. കാരണം ഇൻഷുറൻസ് എടുക്കുന്നയാൾ ഉയർന്ന പ്രീമിയം അടയ്ക്കുന്നതിനെ പേടിച്ച് മുഴുവൻ മെഡിക്കൽ ഹിസ്റ്ററിയും വെളിപ്പെടുത്തിയിട്ടുണ്ടാവില്ല. പോളിസി എടുക്കുന്ന സമയത്ത് മെഡിക്കൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാനപ്പെട്ട വിശദാംശങ്ങൾ മറച്ചുവെക്കരുത്. ക്ലെയിമുകളുടെ സമയത്ത് മറച്ചുവെച്ച വിവരങ്ങൾ നിങ്ങൾക്കെതിരെ പ്രവർത്തിക്കില്ലെന്ന് ഇത് ഉറപ്പാക്കും.
  1. അറിയിപ്പ് വായിക്കാതിരുന്നാൽ
പോളിസിയിൽ പരിരക്ഷിക്കപ്പെടുന്ന കാര്യങ്ങൾ നോക്കുമ്പോൾ, അറിയിപ്പ് പരിശോധിക്കേണ്ടത് പ്രധാനമാണ്. കവറേജ് പോലെ, പോളിസിയിലെ ഒഴിവാക്കലുകളും പരിശോധിക്കേണ്ടത് പ്രധാനമാണ്. ക്ലെയിമുകൾ ഉന്നയിക്കുമ്പോൾ പെട്ടന്നുള്ള ഒരു ഷോക്ക് ഒഴിവാക്കാൻ പോളിസിയിൽ ഉൾപ്പെടാത്ത രോഗങ്ങളും ആരോഗ്യസ്ഥിതികളും പരിശോധിക്കുക.
  1. തൊഴിലുടമ നൽകിയ ഹെൽത്ത് ഇൻഷുറൻസിനെ മാത്രം ആശ്രയിക്കുന്നു
ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഓഫർ ചെയ്യുന്ന നിരവധി കമ്പനികളുണ്ട്. ജീവനക്കാർക്ക് ഇതൊരു മികച്ച ആനുകൂല്യമാണെങ്കിലും, ഗ്രൂപ്പ് ഹെൽത്ത് കവറിനെ ആശ്രയിക്കുന്നതിന് അതിൻ്റേതായ ദോഷങ്ങളുമുണ്ട്. ചിലപ്പോൾ നിങ്ങൾക്ക് കമ്പനി മാറേണ്ടി വന്നേക്കാം അല്ലെങ്കിൽ തൊഴിലുടമ ആനുകൂല്യങ്ങൾ കുറയ്ക്കാൻ തീരുമാനിച്ചേക്കാം. ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് ഒരു പ്രധാനപ്പെട്ട തീരുമാനമാണ്. ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുകയും പോളിസി വാങ്ങുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവുകളിൽ നിന്ന് രക്ഷനേടാൻ, ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുക

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്