റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
5 reasons why people don't buy health insurance
ജൂൺ 17, 2016

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് ഒഴിവാക്കാൻ പതിവായി പറയുന്ന 5 കാരണങ്ങൾ

ഇന്ത്യയിലെ ഹെൽത്ത്കെയർ ചെലവ് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ആളുകൾ ഇപ്പോഴും തങ്ങൾക്കായി ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നു. Times of India-യുടെ ഒരു ലേഖനം അനുസരിച്ച്, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നിൽ താഴെയുള്ള ഏകദേശം 21.6 കോടി ആളുകൾ മാത്രമാണ് ഹെൽത്ത് ഇൻഷുറൻസിൻ്റെ പരിധിയിൽ സംരക്ഷിക്കപ്പെടുന്നത്.

ഈ ലേഖനത്തിൽ, ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാതിരിക്കാൻ ആളുകൾ പറയുന്ന 5 കാരണങ്ങളെ പറ്റി ഇവിടെ സംസാരിക്കുന്നു.

I ഞാൻ ആരോഗ്യവാനാണ്, എനിക്ക് ഹെൽത്ത് ഇൻഷുറൻസ് ആവശ്യമില്ല

തീർച്ചയായും, നിങ്ങൾ ഇന്ന് ആരോഗ്യവാനാണ്. എന്നാൽ നിങ്ങൾ ഒരു മനുഷ്യനാണ്. മനുഷ്യർക്ക് രോഗം പിടിപെടുന്നതും വൈദ്യസഹായം ആവശ്യമായി വരുന്നതും സാധാരണമാണ്. അതിനാൽ സ്വയം മനസിലാക്കുക ; ഹെൽത്ത് ഇൻഷുറൻസിനെപ്പറ്റി എല്ലാം , ഒപ്പം നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ഒരു സാമ്പത്തിക തിരിച്ചടിയിൽ കൈത്താങ്ങിനായി ഒരു പരിരക്ഷ തിരഞ്ഞെടുക്കുക.

മരുന്നുകൾക്ക് ഹെൽത്ത് ഇൻഷുറൻസിനേക്കാൾ വില കുറവാണ്

ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാതെ നിങ്ങൾക്ക് കുറച്ച് പണം ലാഭിക്കാം, എന്നാൽ അത് ശ്രദ്ധിക്കുക മെഡിക്കൽ വിലക്കയറ്റം കുറവാണെന്ന് കണ്ടെത്തരുത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യ ഇരട്ട അക്ക പണപ്പെരുപ്പത്തിലൂടെ കടന്നുപോകുന്നു, അതായത് ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും> ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭാവിയിൽ അത് വളരെയധികം ബുദ്ധിമുട്ടായി മാറിയേക്കാം. ചില സമയങ്ങളിൽ ഒരു പ്രത്യേക ആരോഗ്യസ്ഥിതിക്ക് മരുന്നുകൾക്ക് വേണ്ടി ചെലവഴിക്കുന്ന സാധാരണ ചെലവുകൾക്കപ്പുറമുള്ള ചികിത്സാച്ചെലവുകൾ ഉണ്ടായേക്കാമെന്ന് പലരും മനസ്സിലാക്കുന്നില്ല. മരുന്നുകൾ മാത്രം മതിയാകാത്ത ഈ സമയങ്ങളിൽ, നിങ്ങൾക്ക് ആവശ്യമാണ് ഒരു ഹെൽത്ത് ഇൻഷുറൻസ് , അത് നിങ്ങളുടെ മെഡിക്കൽ ചെലവുകൾ വഹിക്കുന്നു.

എനിക്ക് ഒരു ഗ്രൂപ്പ് മെഡിക്ലെയിം പോളിസി ഉണ്ട്. എനിക്ക് ഒരു വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ആവശ്യമില്ല

ഗ്രൂപ്പ് മെഡിക്കൽ പോളിസികൾ തന്നെ ധാരാളമാണെന്ന മുൻവിധി ജനങ്ങൾക്കുണ്ട്. എന്നിരുന്നാലും, ഇന്നത്തെ കാലത്ത് തൊഴിൽ സുരക്ഷിതത്വമില്ല എന്ന കാര്യം അവർ മറന്നുപോകുന്നു. നിങ്ങൾ കമ്പനി മാറാൻ പ്ലാൻ ചെയ്താൽ എന്ത് സംഭവിക്കും? ചുരുങ്ങിയ സമയത്തേക്ക് ആണെങ്കിൽ പോലും നിങ്ങൾ എന്തിന് ഇൻഷുറൻസ് ഇല്ലാതെ കഴിയണം? ഒരു മെഡിക്കൽ എമർജൻസി എപ്പോൾ സംഭവിക്കുമെന്നത് നിങ്ങൾക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല. നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ടതാണ് മെഡിക്ലെയിമും, ഹെൽത്ത് ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസം , അതിനുശേഷം ഗ്രൂപ്പ് പ്ലാനിനൊപ്പം ഒരു വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാനും എടുക്കുക.

എനിക്ക് സമയം ഇല്ല

നമ്മൾ എല്ലാവരും നമ്മുടെ പ്രൊഫഷണൽ, പേഴ്സണൽ ജീവിതങ്ങൾക്കിടയിലെ ഓട്ടത്തിലാണ്. ഇത് നമ്മുടെ ഒഴിവ് സമയങ്ങളെയും, ആരോഗ്യത്തെയും വരെ മോശമായി ബാധിക്കുന്നു. നമ്മുടെ ആരോഗ്യം തീരെ അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഈ തിരക്കുപിടിച്ച ജീവിതശൈലിയിൽ പിടിപെടുന്ന രോഗങ്ങളെക്കുറിച്ചും നാം മറന്നു പോകുന്നു. അതിനാൽ, മുൻകൂട്ടിക്കാണാൻ കഴിയാത്ത ഏത് അവസ്ഥയിൽ നിന്നും സ്വയം സുരക്ഷിതരാകാൻ ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്.

എനിക്ക് റിട്ടേൺസ് ഒന്നും ലഭിക്കില്ല

ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്ക് റിട്ടേൺസ് ഇല്ലെന്ന് കരുതുന്നതിനാൽ മിക്ക ആളുകളും ഹെൽത്ത് ഇൻഷുറൻസിൽ നിക്ഷേപിക്കുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കുന്നു. പോളിസി കാലയളവിൽ ഇൻഷുർ ചെയ്തയാൾ ക്ലെയിം ചെയ്തില്ലെങ്കിൽ നിരവധി പോളിസികൾ നോ ക്ലെയിം ബോണസ് ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ അതുമാത്രം മുന്നിൽ കണ്ട് നിങ്ങൾ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കരുത്. റിട്ടേണുകൾ സുരക്ഷിതമാക്കുന്നതിനേക്കാൾ വളരെ പ്രധാനമാണ് നമ്മുടെ ആരോഗ്യം.

ഭാവിയിൽ ചില മെഡിക്കൽ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വളരെ പ്രധാനമാണ്. അതുകൊണ്ട് ദയവായി ഈ മുടന്തൻ ന്യായങ്ങൾ ഒഴിവാക്കി ഉടനെ തന്നെ ഹെൽത്ത് ഇൻഷുറൻസ് എടുക്കൂ! ലഭ്യമായ ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ പരിശോധിക്കുക.

  *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്