ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ മുതലായ മാരക രോഗങ്ങൾ ഉണ്ടാക്കുകയും പകര്‍ത്തുകയും ചെയ്യുന്ന പ്രാണികളാണ് കൊതുകുകൾ. ഇതിൽ ആളുകളെ ബാധിക്കുന്നതിന് പുറമേ
അപകടകരമായ രോഗങ്ങളാൽ ബാധിക്കുന്നതിനു പുറമേ, കൊതുകുകൾ ശല്യവുമാണ്, മാത്രമല്ല ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 1 ദശലക്ഷം ആളുകളുടെ മരണത്തിന് ഇവ കാരണമാകുന്നു. പലപ്പോഴും വീട്ടിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ പെരുകുന്നത്. മുട്ടയിട്ട് വിരിയിക്കാന്‍ അവയ്ക്ക് നിശ്ചല ജലമാണ് ഏറ്റവും സൗകര്യം ഒരുക്കുന്നത്. തിങ്ങിയ ഓടകള്‍, ടിൻ ക്യാനുകൾ, ബക്കറ്റുകൾ, ഉപേക്ഷിച്ച ടയറുകൾ എന്നിവയാണ് അപകടകാരികളായ ഈ കീടങ്ങള്‍ പെരുകുന്ന സാധാരണ സ്ഥലങ്ങള്‍. കൊതുകുകളെ കൊല്ലാന്‍ വിപണിയിൽ നിരവധി സ്പ്രേകളും കോയിലുകളും ലഭ്യമാണെങ്കിലും, ഈ കൃത്രിമമായി തയ്യാറാക്കിയ വസ്തുക്കളിലെ കെമിക്കലുകൾക്ക് നിങ്ങളുടെ ആരോഗ്യത്തിന് പാർശ്വഫലങ്ങളും അലർജിയും ഉണ്ടാക്കാം. രോഗം പരത്തുന്ന ഈ കീടങ്ങളെ വീട്ടില്‍ നിന്ന് നശിപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്ന 5 സ്വാഭാവിക മാർഗ്ഗങ്ങൾ ഇതാ.
- കര്‍പ്പൂരം – സാധാരണയായി നിരവധി ഹൈന്ദവ ആചാരങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് കര്‍പ്പൂരം. ഇത് മിക്ക വീടുകളിലും എളുപ്പത്തിൽ ലഭ്യമാണ്. നിങ്ങളുടെ വീട്ടിൽ അല്‍പ്പം കത്തിച്ച് അര മണിക്കൂറോളം നേരം അടച്ചിടുക. 30 മിനിറ്റ് കഴിയുമ്പോള്‍ കൊതുകുകള്‍ തറയില്‍ ചത്തുകിടക്കുന്നത് കാണാം, വീടിനുള്ളില്‍ കര്‍പ്പൂരത്തിന്‍റെ സുഗന്ധവും ഉണ്ടാകും.
- റോസ്മേരി – റോസ്മേരി സുഗന്ധമുള്ള ചെടിയാണ്, അത് കൂടുതലും മെഡിറ്ററേനിയന്‍ മേഖലയിലാണ് കാണപ്പെടുന്നത്. ഈ ചെടിയുടെ ഇലകള്‍ പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ, കൊതുകുകളെ തുരത്താന്‍ റോസ്മേരിയുടെ തണ്ട് കത്തിച്ചാല്‍ മതി. വീട്ടില്‍ ചെറിയ ചെടിച്ചട്ടിയില്‍ ഈ ചെടി വളര്‍ത്താം, ഭക്ഷണത്തിന് അല്‍പ്പം ഫ്ലേവർ ചേർക്കുകയും ചെയ്യാം.
- വെളുത്തുള്ളി – വെളുത്തുള്ളി സാധാരണ മിക്ക പാചകങ്ങളിലും ചേര്‍ക്കുന്നതും, ദൈനംദിന ഉപയോഗത്തിനായി മിക്ക അടുക്കളകളിലും സൂക്ഷിക്കുന്നതുമാണ്. പാചകത്തിലും വിവിധ വിഭവങ്ങള്‍ക്ക് വ്യത്യസ്ത രുചി ലഭിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. പാചക ഉപയോഗത്തിന് പുറമേ, കൊതുകുകളെ കൊല്ലാനും ഇത് ഉപയോഗിക്കുന്നു. വെളുത്തുള്ളിയുടെ ഏതാനും അല്ലികള്‍ ചതച്ച് വെള്ളത്തിലിട്ട് അല്‍പ്പനേരം തിളപ്പിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഈ വെളുത്തുള്ളി വെള്ളം തണുത്ത ശേഷം, അത് ഒരു ബോട്ടിലിൽ നിറച്ച് കൊതുകുകളെ തുരത്താന്‍ മുറിയിൽ സ്പ്രേ ചെയ്യുക.
- കാപ്പി പൊടി – വീടിന് സമീപം കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കാപ്പിപ്പൊടി വിതറുക. ഇത് കൊതുകുകൾക്കും അവയുടെ ലാർവയ്ക്കും ഓക്സിജൻ വിതരണം കുറയ്ക്കും, അങ്ങനെ അവ ചാകും.
- ബേസിൽ അഥവാ തുളസി – തുളസി പരിമളമുള്ള ചെടിയാണ്, നല്ല ഔഷധ ഗുണങ്ങള്‍ അതിനുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്ത്യയില്‍ മിക്ക വീടുകളിലും ഈ ചെടി വളര്‍ത്തുന്നുണ്ടാകും. കാരണം ഇതിന് മതപരമായ പ്രാധാന്യമുണ്ട്. ഇതിന്‍റെ മണം കൊതുകുകളെ തുരത്തുമെന്നാണ് കരുതുന്നത്. അങ്ങനെ, രോഗങ്ങള്‍ പരത്തുന്ന ഈ കീടങ്ങളെ തുരത്താന്‍ ഏറ്റവും ഫലപ്രദവും പ്രൃതിദത്തവുമായ മാർഗ്ഗങ്ങളില്‍ ഒന്നാണിത്.
കൊതുകുകൾ തുരത്താനും കൊല്ലാനും ഈ പ്രകൃതിദത്തവും വീട്ടിൽ തയ്യാറാക്കിയതുമായ പരിഹാരങ്ങൾ നടപ്പിലാക്കി നിങ്ങൾക്ക് ആരോഗ്യ റിസ്കുകൾ ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. മെഡിക്കൽ ചികിത്സ ലഭിക്കുമ്പോൾ നിങ്ങൾ പിരിമുറുക്കമില്ലാതെ, ശാന്തമായിരിക്കാമെന്ന് ഉറപ്പാക്കുന്നതിന്, നിങ്ങൾക്ക് കണ്ടെത്താം
ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് അനുയോജ്യമായ ആഡ്-ഓൺ പരിരക്ഷകൾ ഉള്ള മതിയായ പോളിസി തിരഞ്ഞെടുക്കാം. ഒരു മെഡിക്കൽ എമർജൻസിയില്‍ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് നിങ്ങളുടെ ഫൈനാൻസ് സുരക്ഷിതമാക്കാൻ കഴിയും.
ഒരു മറുപടി നൽകുക