ദീപാവലി അടുത്തെത്തിയതോടെ നമ്മുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങളുടെ നറുമണം വായുവിൽ നിറഞ്ഞിരിക്കുന്നു, വിപണികൾ പടക്കം, വർണ്ണാഭമായ ലൈറ്റുകൾ, മൺവിളക്കുകൾ എന്നിവയാൽ സമ്പന്നമാകുന്നു. എന്നിരുന്നാലും, ദീപാവലിക്ക് ശേഷം പൊള്ളൽ, ശരീരഭാരം വർദ്ധിക്കൽ തുടങ്ങിയ സങ്കീർണതകൾ പല ആളുകളും നേരിടേണ്ടിവരുന്നു. നിങ്ങൾക്ക് ആപത്തൊന്നും വരാതെ സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാനുള്ള 5 ടിപ്സ് ഇതാ.
1. ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കൈയ്യിൽ കരുതുക
എല്ലായിടത്തും പടക്കവും കരിമരുന്ന് പ്രയോഗവും ഉണ്ടാകുമെന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ക്രീമുകൾ, ഐ ഡ്രോപ്പ്സ്, ഇൻഹേലറുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാൻ ശുപാർശ ചെയ്യുന്നു, ഇത് ആകസ്മികമായി ഉണ്ടായേക്കാവുന്ന പല സങ്കീർണതകളും തടയാൻ സഹായിക്കുന്നു.
2. ഒരു അഗ്നിശമന ഉപകരണം ഉണ്ടെന്ന് ഉറപ്പാക്കുക
ദീപാവലി സമയത്ത് നടക്കുന്ന അപകടങ്ങളുടെ എണ്ണത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. നിങ്ങൾ പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം അഗ്നിശമന ഉപകരണം ഉണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു. കൂടാതെ, അപ്രതീക്ഷിത തീപിടുത്തത്തിന് വെള്ളവും മണലും തയ്യാറാക്കി വെയ്ക്കുക.
3. ജലാംശം നിലനിർത്തുക
ദീപാവലിയുടെ സമയത്തെ സ്വാദിഷ്ടമായ ഭക്ഷണം പരിഗണിക്കുമ്പോൾ, ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ രീതിയാണ് നമ്മൾ സ്വയം ജലാംശം നിലനിർത്തുക എന്നത്. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ ശുദ്ധീകരിക്കില്ല, മറിച്ച് നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കുന്നു.
4. ആരോഗ്യകരമായി ഭക്ഷിക്കൂ
ഈ ദീപാവലിക്ക് നിങ്ങളുടെ ഭക്ഷണക്രമം മാറ്റരുത്! നെയ്യിലുണ്ടാക്കിയ പലഹാരങ്ങളും മധുരപലഹാരങ്ങളും കഴിക്കുന്നതിനുപകരം, പായസം ശ്രീഖണ്ഡ് പോലുള്ള വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ തിരഞ്ഞെടുക്കുക. ആരോഗ്യകരമായ ഭക്ഷണത്തിനായി ഉണക്കമുന്തിരി, ബദാം, കശുവണ്ടി, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സും കഴിക്കാം.
5. മറ്റുള്ളവരോട് സെൻസിറ്റീവ് ആയിരിക്കുക
നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഉത്സവം ഇഷ്ടമുള്ളത് പോലെ ആഘോഷിക്കുന്നതിൽ നിന്ന് നിങ്ങളെ ആരും തടയുന്നില്ല, എന്നാൽ നിങ്ങൾ ഉത്തരവാദിത്തമുള്ളവരായിരിക്കണം. ഉയർന്ന ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കുന്നത് പ്രായമേറിയവർക്കും വളർത്തുമൃഗങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ അവരോടുള്ള കരുതൽ എന്നപോലെ കുറഞ്ഞ ശബ്ദമുള്ള പടക്കങ്ങൾ നമുക്ക് ഉപയോഗിക്കാം.
ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുക, ഉല്ലാസത്തോടെയും ഉത്സാഹത്തോടെയും ദീപാവലി ആഘോഷിക്കുക. ആഘോഷങ്ങൾക്കൊപ്പം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഏറ്റവും അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് നേടിക്കൊണ്ട് ആശങ്കകളില്ലാതെ ദീപാവലി ആസ്വദിക്കൂ.
ബജാജ് അലയൻസ് നിങ്ങൾക്ക് വളരെ സന്തോഷകരവും സുരക്ഷിതവും ആരോഗ്യകരവുമായ ദീപാവലി ആശംസിക്കുന്നു!
Nice Article and very nice blog.
Great one. Really awesome and necessary tips for safe Diwali. Happy about reading this wonderful post about safety.