ഇംഗ്ലണ്ട്

Claim Assistance
Get In Touch
Pros of Buying Critical Illness Insurance Cover
നവംബർ 5, 2024

ചെറുപ്രായത്തിൽ തന്നെ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പരിരക്ഷ വാങ്ങുന്നതിൻ്റെ ഗുണങ്ങൾ

30കളുടെ തുടക്കത്തിൽ അല്ലെങ്കിൽ 20കളുടെ അവസാനത്തിലുള്ള ഒരു വ്യക്തി എന്ന നിലയിൽ, ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടാൻ നിങ്ങൾക്ക് ഇനിയുമേറെ സമയം ബാക്കിയുണ്ടെന്ന് നിങ്ങൾ കരുതിയേക്കാം. എന്നാൽ അതായിരിക്കണം എന്നില്ല യാഥാർത്ഥ്യം. ഏറ്റവും അപ്രതീക്ഷിതമായ സമയത്ത് ഒരു മെഡിക്കൽ അടിയന്തിര സാഹചര്യം ഉണ്ടായേക്കാം, അപ്പോൾ മതിയായ സംരക്ഷണം ഇല്ലെങ്കിൽ അത് ദോഷകരമാകും. ഈ സാഹചര്യങ്ങൾക്കായുള്ള തയ്യാറെടുപ്പ് മെഡിക്കൽ കവറേജിന്‍റെ കാര്യത്തിൽ മാത്രമല്ല, അവ കൈകാര്യം ചെയ്യുന്നതിന് സാമ്പത്തികമായി സജ്ജമായിരിക്കണം. ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ മതിയായ സാമ്പത്തിക സംരക്ഷണം നേടാൻ സഹായിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദവും മറ്റ് ജീവിതശൈലി സാഹചര്യങ്ങളും ഹെൽത്ത് ഇൻഷുറൻസിനെ ഒരു ഓപ്ഷൻ മാത്രമല്ല മറിച്ച് അനിവാര്യതയാക്കി മാറ്റി. ഗുരുതരമായ രോഗത്തിന്‍റെ കാര്യത്തിൽ, മിക്ക സമയങ്ങളിലും ഇത് മാരകമായ അനന്തര ഫലങ്ങളിലേക്ക് നയിക്കാനിടയുണ്ട്. അതിനാൽ, ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ ആരും അവഗണിക്കരുത്.

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഗുരുതരമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം

മുൻ തലമുറകളെ അപേക്ഷിച്ച് ജീവിതശൈലിയിൽ വന്ന വലിയ മാറ്റങ്ങളോടൊപ്പം വ്യക്തികളെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളും കൂടുതൽ ഗുരുതരമാകുന്നു. മുമ്പ് പോഷകാഹാരക്കുറവും ശുചിത്വമില്ലായ്മയും കാരണം ഉണ്ടാകുമായിരുന്ന രോഗങ്ങൾ ഇപ്പോൾ പക്ഷാഘാതം, ക്യാൻസർ, വൃക്ക തകരാർ എന്നിങ്ങനെ മാറിയിരിക്കുന്നു. രക്താതിമർദ്ദം, പ്രമേഹം, അമിതവണ്ണം, സമ്മർദ്ദം, ഭക്ഷണ ശീലങ്ങളിലും ഉറക്ക രീതികളിലും ഉള്ള അപാകതകൾ എന്നിങ്ങനെയുള്ള വിവിധ അവസ്ഥകൾ മൂലമാണ് ഈ അസുഖങ്ങൾ ഉണ്ടാകുന്നത്. ഈ ഗുരുതരമായ രോഗങ്ങളുടെ ചികിത്സ അത്യന്തം ചെലവേറിയതാണ്, ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വിള്ളലുണ്ടാക്കിയേക്കാം. ചില സാഹചര്യങ്ങളിൽ, അത് നിങ്ങളുടെ ആജീവനാന്ത സമ്പാദ്യം പോലും ഇല്ലാതാക്കിയേക്കാം. അതിനാൽ ക്രിട്ടിക്കൽ ഇൽനെസ് പോളിസി മെഡിക്കൽ ചികിത്സയ്ക്ക് മുൻഗണന നൽകേണ്ട സമയങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നു. ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ ഇന്നത്തെ കാലത്ത് എത്ര പ്രധാനപ്പെട്ടതാണെന്ന് ഇപ്പോൾ വ്യക്തമായല്ലൊ, നമുക്ക് ജീവിതത്തിൻ്റെ ആരംഭത്തിൽ തന്നെ ഇത് വാങ്ങുന്നതിന്‍റെ ചില നേട്ടങ്ങൾ നോക്കാം.

1. മെഡിക്കൽ ചെക്ക്-അപ്പ് ആവശ്യമില്ല

45 വയസ്സിന് മുമ്പ് വാങ്ങുന്ന ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പ്ലാനിന് മെഡിക്കൽ ചെക്ക്-അപ്പ് ആവശ്യമില്ല. കൂടാതെ, തടസ്സമില്ലാതെ തൽക്ഷണ പരിരക്ഷ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. മാത്രമല്ല, ചില ഇൻഷുറൻസ് കമ്പനികൾ ക്രിട്ടിക്കൽ ഇൽനെസ് പ്ലാനുകൾ ആജീവനാന്തകാലം പുതുക്കാൻ അനുവദിക്കുന്നു. ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷയിലൂടെ ഹൃദയാഘാതം, വൃക്ക തകരാർ, വ്യത്യസ്ത തീവ്രതയുള്ള ക്യാൻസറുകൾ, അവയവം മാറ്റിവയ്ക്കൽ ആവശ്യമായേക്കാവുന്ന രോഗങ്ങൾ തുടങ്ങിയ ജീവന് ഭീഷണിയാകുന്ന ചില രോഗങ്ങൾക്കെതിരെ നിങ്ങൾക്ക് പരിരക്ഷ പ്രയോജനപ്പെടുത്താം. *

2. പോക്കറ്റ്-ഫ്രണ്ട്‌ലി പ്രീമിയങ്ങൾ

ഇൻഷുറൻസ് പ്രീമിയം വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിൽ ഒന്ന് പോളിസി ഉടമയുടെ പ്രായമാണ്. നിങ്ങൾ നേരത്തെ ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ വാങ്ങുമ്പോൾ, ഈ അസുഖങ്ങൾ നിങ്ങളെ ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവായിരിക്കും. അതിനാൽ, പ്രീമിയം തുക അതനുസരിച്ച് താങ്ങാനാവുന്നതായിരിക്കും. നേരെമറിച്ച്, പ്രായമായ വ്യക്തികൾക്ക് സ്വാഭാവികമായും ജീവിതശൈലിയും മറ്റ് ജീവിത സാഹചര്യങ്ങളും കാരണം ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഈടാക്കുന്ന പ്രീമിയവും കൂടുതലായിരിക്കും. *

3. ലംപ്സം പേമെന്‍റ്

ഗുരുതരമായ രോഗങ്ങളുടെ ചികിത്സ നിങ്ങളുടെ സമ്പാദ്യത്തെ ഗണ്യമായി ബാധിക്കും, ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ തിരഞ്ഞെടുക്കുന്നത് ഒറ്റത്തുക പേഔട്ട് നൽകുന്നു. പോളിസി നിബന്ധനകളിൽ വ്യക്തമാക്കിയിരിക്കുന്ന രോഗനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിലാണ് അത്തരം പേമെന്‍റ് നടത്തുന്നത്. ഇത് വലിയ ചികിത്സാ ചെലവുകൾ നേരിടാൻ സഹായിക്കുക മാത്രമല്ല, ചികിത്സയ്ക്കിടയിൽ ഉണ്ടാകാവുന്ന വരുമാന നഷ്ടത്തിന് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, ചികിത്സയ്ക്കിടയിലും ശേഷവുമുള്ള മരുന്നുകളുടെ വില താങ്ങാൻ പോലും ഒറ്റത്തുക പേ-ഔട്ട് ഉപയോഗിക്കാം. *

4. കാത്തിരിപ്പ് കാലയളവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല

ഓരോ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസും ഇൻഷുറൻസ് കമ്പനി ഒറ്റത്തവണ പേ-ഔട്ട് നടത്തുന്നതിന് മുമ്പ് നിങ്ങൾ പൂർത്തിയാക്കേണ്ട കാത്തിരിപ്പ് കാലയളവ് വ്യക്തമാക്കുന്നു. അതിനാൽ, നിങ്ങൾ ജീവിതത്തിൽ നേരത്തെ തന്നെ ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ ലഭ്യമാക്കുമ്പോൾ, തീർച്ചയായും ആവശ്യമായ കാത്തിരിപ്പ് കാലയളവ് പൂർത്തിയാക്കിയിരിക്കണം, അത് പോളിസി ഡോക്യുമെന്‍റിൽ പരാമർശിച്ചിരിക്കുന്നത് പോലെ 24 മാസം മുതൽ 48 മാസം വരെയാകാം. * സാധാരണ ടി&സി ബാധകം

ഉപസംഹാരം

നിങ്ങളുടെ കുടുംബത്തിലുണ്ടാകുന്ന ഗുരുതരമായ അസുഖം നിങ്ങളുടെ സാമ്പത്തിക പദ്ധതികളിൽ വിള്ളൽ വീഴ്ത്തുമ്പോൾ, ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പരിരക്ഷ ഉപയോഗിക്കുന്നത് ഈ സാഹചര്യങ്ങളിൽ സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. അതിനാൽ, ഒരു പോളിസി തിരഞ്ഞെടുക്കുമ്പോൾ, ഹെൽത്ത് ഇൻഷുറൻസ് താരതമ്യം ചെയ്യുക ചെയ്യുന്നത് ഉറപ്പാക്കുക. ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി പദങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്