റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Grace Period In Health Insurance
2 ഫെബ്രുവരി 2021

ഹെൽത്ത് ഇൻഷുറൻസിലെ ഗ്രേസ് പിരീഡിന്‍റെ വിശദീകരണം

കൃത്യസമയത്ത് പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികൾക്കും പോളിസി ഉടമകൾക്കും ഇൻഷുറൻസ് ദാതാക്കൾ ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നു. പ്രീമിയത്തിൽ അടയ്‌ക്കേണ്ട പേമെന്‍റ് ക്ലിയർ ചെയ്യാൻ പോളിസി ഉടമയ്‌ക്ക് ദാതാവ് വാഗ്ദാനം ചെയ്യുന്ന സമയമോ ദിവസങ്ങളുടെ എണ്ണമോ ആണ് ഗ്രേസ് പിരീഡ് ആയി കണക്കാക്കുന്നത്. കൃത്യ തീയതി കഴിഞ്ഞാലാണ് ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നത്. പൊതുവേ, ഇൻഷുറൻസ് ദാതാക്കൾ പേമെന്‍റ് തീയതി മുതൽ 15 ദിവസത്തെ ഗ്രേസ് പിരീഡാണ് നൽകാറ്. ചില സാഹചര്യങ്ങളിൽ, ദാതാക്കൾ 30 ദിവസം വരെ ദീർഘിപ്പിക്കലും നൽകുന്നു. ഗ്രേസ് പിരീഡ്, വെയിറ്റിംഗ് പിരീഡ്, ഗ്രേസ് പിരീഡ് മൂലം മെഡിക്കൽ ഇൻഷുറൻസ് ൽ ഉണ്ടാകുന്ന സ്വാധീനം എന്നിവ നോക്കാം.

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിലെ ഗ്രേസ് പിരീഡ്

കൃത്യസമയത്ത് പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ എല്ലാ ഇൻഷുറൻസ് ദാതാക്കൾക്കും പോളിസി ഉടമകൾക്ക് നൽകുന്ന മുൻകൂട്ടി നിശ്ചയിച്ച സമയ വിപുലീകരണമുണ്ട്. ഗ്രേസ് പിരീഡിൽ, പോളിസിയുടെ കവറേജ് നഷ്‌ടപ്പെടാതെ തന്നെ പ്രീമിയം അടയ്‌ക്കാനുള്ള സ്വാതന്ത്ര്യം പോളിസി ഉടമയ്‌ക്ക് നൽകിയിരിക്കും. 95% ഇൻഷുറൻസ് ദാതാക്കളും 15 ദിവസത്തെ പൊതു വിപുലീകരണമാണ് നൽകാറ്. മിക്കപ്പോഴും ദാതാക്കൾ 15 ദിവസത്തെ ഗ്രേസ് പിരീഡ് ഒരു മാസത്തേക്ക് നീട്ടാറുമുണ്ട്. ഗ്രേസ് പിരീഡിന് കീഴിൽ പോളിസി ഉടമയ്ക്ക് അപ്പോഴും പോളിസിയുടെ കവറേജ് ലഭിക്കും, ക്ലെയിമുകളിൽ നിയന്ത്രണമുണ്ടാകില്ല.

ഗ്രേസ് പിരീഡിന്‍റെ പ്രാഥമിക സവിശേഷതകൾ

ബാധ്യതയുടെ റിസ്ക് കുറയ്ക്കുന്നതിന് ഇൻഷുറൻസ് ദാതാക്കൾക്ക് ചെറിയ ഗ്രേസ് പിരീഡ് ഓഫർ ചെയ്യാം.
  • ഏറ്റവും സാധാരണമായ ഗ്രേസ് പിരീഡ് 15 മുതൽ 30 ദിവസം വരെ ആണ്. പ്രീമിയം അടയ്‌ക്കേണ്ട തീയതി കഴിഞ്ഞാലും ഗ്രേസ് പിരീഡ് ആക്ടീവായാലും, ഇൻഷുറൻസ് പ്ലാനിന് കീഴിൽ പോളിസി ഉടമയ്ക്ക് കവറേജിനുള്ള അർഹതയുണ്ടായിരിക്കും.
  • ഗ്രേസ് പിരീഡിൽ പ്രീമിയം അടക്കാത്തത് പോളിസി ലാപ്സിലേക്ക് നയിക്കും. അത്തരമൊരു സാഹചര്യത്തിൽ, പോളിസി ഉടമ വീണ്ടും പോളിസി അപേക്ഷാ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.
  • ഗ്രേസ് പിരീഡിൽ പ്രീമിയം അടയ്ക്കുന്നത് ഇൻഷുറൻസ് നിലനിർത്താൻ പോളിസി ഉടമയെ സഹായിക്കുന്നു. എന്നിരുന്നാലും, മെറ്റേണിറ്റി കവറേജ് അല്ലെങ്കിൽ മുൻകൂട്ടി നിലവിലുള്ള രോഗത്തിന് ഗ്രേസ് കാലയളവിൽ ബോണസുകളൊന്നുമില്ല. പോളിസി ഉടമയ്ക്ക് പോളിസിയുടെ പുരോഗതി നഷ്‌ടപ്പെടുകയും വീണ്ടും കാത്തിരിപ്പ് കാലയളവിലൂടെ കടന്നുപോകേണ്ടിവരുകയും ചെയ്യും.

ഹെൽത്ത് ഇൻഷുറൻസിലെ വെയ്റ്റിംഗ് പിരീഡ്

പോളിസി ഉടമയ്ക്ക് പുതിയ പോളിസി ലഭിക്കുമ്പോൾ, തുടക്കം മുതൽ തന്നെ 30 ദിവസത്തെ പൊതു വെയ്റ്റിംഗ് പിരീഡ് വാഗ്ദാനം ചെയ്യും. വെയ്റ്റിംഗ് പിരീഡിൽ ഇൻഷുറൻസ് ദാതാവ് ഹോസ്പിറ്റലൈസേഷൻ ചാർജുകൾ നൽകേണ്ടതില്ല. എന്നിരുന്നാലും, ഒരു അപകടം മൂലമുള്ള അടിയന്തിര ഹോസ്പിറ്റലൈസേഷൻ പോളിസി ഉടമയ്ക്ക് ക്ലെയിം ആയി ഫയൽ ചെയ്യാം. ഈ ഹെൽത്ത് ഇൻഷുറൻസിലെ വെയ്റ്റിംഗ് പിരീഡ് പുതുക്കാവുന്നതിന് കീഴിലുള്ള തുടർന്നുള്ള പോളിസികൾക്ക് ബാധകമല്ല. എന്നിരുന്നാലും, വെയ്റ്റിംഗ് പിരീഡും ഗ്രേസ് പിരീഡും സംബന്ധിച്ച എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഓരോ പോളിസിയിലും വ്യത്യസ്തമായിരിക്കും.

ഗ്രേസ് പിരീഡിൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ പുതുക്കൽ

ഇവയുടെ വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്; ഹെൽത്ത് ഇൻഷുറൻസ് പുതുക്കൽ ഗ്രേസ് പിരീഡിലും ഇൻഷുറൻസ് വെയ്റ്റിംഗ് പിരീഡിലും. ഇൻഷുറൻസ് വെയ്റ്റിംഗ് പിരീഡിൽ, പോളിസി ഉടമ സാധാരണയായി യഥാർത്ഥ ഇൻഷുറൻസ് ക്ലെയിം നടത്തുന്നതിന് മുമ്പ് ഒരു നിശ്ചിത സമയത്തേക്ക് കാത്തിരിക്കും. നേരെമറിച്ച്, കുടിശ്ശിക പ്രീമിയം പൂർത്തിയാക്കാൻ ദാതാവ് വാഗ്ദാനം ചെയ്യുന്ന ദിവസങ്ങളുടെ വിപുലീകരണമാണ് ഹെൽത്ത് ഇൻഷുറൻസിലെ ഗ്രേസ് പിരീഡ്. ഉദാഹരണത്തിന്, ഇൻഷുറൻസ് പോളിസി പുതുക്കൽ തീയതി 2021 ഏപ്രിൽ 1-ന് അവസാനിക്കുകയും ഗ്രേസ് പിരീഡ് ഓഫർ ചെയ്യുന്നത് ഏപ്രിൽ 30 വരെയുമാണെങ്കിൽ, ഗ്രേസ് പിരീഡിൽ പേമെന്‍റ് നടത്തുന്നതിൽ എന്തെങ്കിലും പരാജയം സംഭവിക്കുകയാണെങ്കിൽ, പോളിസി ഉടമയ്ക്ക് അടുത്ത ദിവസം തന്നെ പേമെന്‍റ് നടത്താൻ താൽപ്പര്യമുണ്ടെങ്കിൽപ്പോലും, പുതുക്കലിനുള്ള അഭ്യർത്ഥന നടത്താൻ കഴിയില്ല.

ഹെൽത്ത് ഇൻഷുറൻസ് പോളിസി കൃത്യസമയത്ത് പുതുക്കാത്തതിന്‍റെ പോരായ്മകൾ

സമയബന്ധിതമായി ഇൻഷുറൻസ് പ്രീമിയങ്ങൾ പുതുക്കാൻ കഴിയാത്തത് ഇനിപ്പറയുന്ന ദോഷങ്ങളിലേയ്ക്ക് നയിക്കുന്നു:

1. ഗ്രേസ് പിരീഡിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല

കൃത്യസമയത്ത് പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന പോളിസി ഉടമയ്ക്ക് ഗ്രേസ് പിരീഡിൽ കവറേജ് ലഭിക്കില്ല. ഗ്രേസ് പിരീഡിൽ മെഡിക്ലെയിം ഫയൽ ചെയ്യുന്നതിനും പോളിസി ഉടമയെ നിയന്ത്രിക്കും.

2. പുതുക്കൽ നിരസിക്കൽ

കൃത്യസമയത്ത് പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെട്ട പോളിസി ഉടമയുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കേണ്ടതില്ലെന്ന് ഇൻഷുറൻസ് ദാതാക്കൾ ചില സന്ദർഭങ്ങളിൽ തീരുമാനിച്ചേക്കാം. എല്ലാ കവറേജും അടച്ച പ്രീമിയവും നഷ്ടപ്പെടുകയും ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അനുവദിക്കുകയുമില്ല. അത്തരമൊരു സാഹചര്യത്തിൽ, പോളിസി ഉടമയ്ക്ക് ഒരു പുതിയ പ്ലാൻ ലഭ്യമാക്കേണ്ടതായി വരും.

3. മുൻപേ നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് അനുവദനീയമായിരിക്കില്ല

വെയ്റ്റിംഗ് പിരീഡിൽ, തുടർ ആനുകൂല്യങ്ങൾ സാധാരണയായി അനുവദിക്കാറില്ല. പോളിസി ഉടമ ഒരു പുതിയ ഉപഭോക്താവായി മാറുകയും ഇൻഷുറൻസ് വെയ്റ്റിംഗ് പിരീഡിലൂടെ കടന്നുപോകേണ്ടതായും വരും. വെയ്റ്റിംഗ് പിരീഡ് കഴിഞ്ഞാൽ, മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾക്ക് മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളൂ.

മെഡിക്ലെയിമിൽ ഗ്രേസ് പീരിയഡുകളുടെ സ്വാധീനം

ഗ്രേസ് പിരീഡിന്‍റെ അഭാവത്തിൽ അല്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് പുതുക്കുന്നതിനുള്ള ഗ്രേസ് പിരീഡ് തീയതി വിട്ടുപോകുമ്പോൾ, ഇൻഷുറർക്ക് ലേറ്റ് പേമെന്‍റിനുള്ള കവറേജ് നിരസിക്കാൻ കഴിയും. കൃത്യസമയത്തും ഗ്രേസ് പിരീഡിലും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിൽ മിസ്റ്റർ X വീഴ്ചവരുത്തി. ആരോഗ്യം സംബന്ധിച്ച അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോൾ ഹോസ്പിറ്റലൈസേഷനും ചെലവേറിയ ചികിത്സയും ആവശ്യമായി വരും. മിസ്റ്റർ X ഒരു മെഡിക്ലെയിം ഉന്നയിക്കുന്നു, എന്നാൽ പേമെന്‍റ് നടത്താത്തതിനാൽ ഇൻഷുറൻസ് ദാതാവ് അത് റദ്ദാക്കി. റദ്ദാക്കലിനു പുറമേ, ഇൻഷുറൻസ് ദാതാവ് ചികിത്സ കഴിയുന്നതുവരെ കവറേജും നിരസിച്ചു. അത്തരമൊരു സാഹചര്യത്തിൽ, അമിതമായ പ്രീമിയത്തിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുകയും ബാധകമായേക്കാവുന്ന നിബന്ധനകളും വ്യവസ്ഥകളും ആരംഭിക്കുകയും ചെയ്യുക എന്നതാണ് മിസ്റ്റർ X ന് അവശേഷിക്കുന്ന ഒരേയൊരു ഓപ്ഷൻ.

സംഗ്രഹം

പോളിസി ഉടമകൾ അടക്കുന്ന അമിതമായ പ്രീമിയം നിരക്കുകൾ കണക്കിലെടുത്ത് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ടത് പ്രധാനമാണ്. അത് ഉറപ്പാക്കാൻ, പ്രീമിയങ്ങൾ സമയബന്ധിതമായി അടയ്ക്കുകയും വേണം. മുൻകാല വ്യവസ്ഥയിൽ അല്ലെങ്കിൽ നിലവിലുള്ള പ്രീമിയത്തേക്കാൾ കുറഞ്ഞ പ്രീമിയത്തിൽ ഒരു പുതിയ പോളിസി ലഭ്യമാക്കുന്നത് എളുപ്പമല്ല. പ്രീമിയം തീയതി ഒരു തവണ പോലും വിട്ടുപ്പോയാൽ, ഹെൽത്ത് ഇൻഷുറൻസിൽ പോളിസി മുടങ്ങുന്നത് ഒഴിവാക്കാൻ ഗ്രേസ് പിരീഡിൽ എങ്കിലും അത് അടയ്ക്കണം.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്