റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Harmful Effects of Junk Food
ഏപ്രിൽ 1, 2021

ജങ്ക് ഫുഡിന്‍റെ ദൂഷ്യഫലങ്ങൾ

ജോലിക്ക് പോകും വഴി പെട്ടെന്ന് എന്തെങ്കിലും സ്നാക്സ് കഴിച്ച് പോകുന്നത് ഇന്നത്തെയൊരു ട്രെൻഡാണ്. മാത്രമല്ല, ഇന്ന് വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണത്തിന് പകരം ഫാസ്റ്റ് ഫുഡ് ജോയിന്‍റിൽ നിന്നും എളുപ്പത്തിൽ ലഭിക്കുന്ന ഭക്ഷണത്തിന് പ്രിയമേറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ഭക്ഷണം തിരഞ്ഞെടുത്താണ് ഇന്നത്തെ കുട്ടികൾ അവരുടെ വിശപ്പടക്കുന്നത്. ഇത് ഒരുപക്ഷെ നാവിന് രുചികരമായി തോന്നുമെങ്കിലും, ഇത്തരം ജങ്ക് ഫുഡുകളിൽ പോഷകാഹാര മൂല്യവും വളരെ കുറവായിരിക്കും. തിരക്കേറിയ ജീവിതത്തിനിടയിൽ, നമ്മൾ പലപ്പോഴും ജങ്ക് ഫുഡുകളാണ് കഴിക്കുന്നത്, പക്ഷേ പതിവായുള്ള ഉപയോഗം ശരീരത്തിന് പരിഹരിക്കാനാകാത്ത കേടുപാടുകൾ വരുത്തുകയും ചെയ്യും. കൊഴുപ്പേറിയ ഭക്ഷണങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്, നിങ്ങളുടെ അരക്കെട്ടിന്‍റെ വലുപ്പം ഏതാനും ഇഞ്ച് വർധിപ്പിക്കും എന്നതിലുപരി ജങ്ക് ഫുഡിന് മറ്റുപല ഗുരുതരമായ പ്രത്യാഘാതങ്ങളുമുണ്ട്. നിങ്ങളുടെ ശരീരത്തെയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്ന ജങ്ക് ഫുഡിന്‍റെ ചില ദൂഷ്യഫലങ്ങൾ നമുക്ക് നോക്കാം:

പൊണ്ണത്തടി

ജങ്ക് ഫുഡിന്‍റെ ഏറ്റവും സാധാരണവും വളരെ പ്രകടവുമായ ഒരു ഫലമാണ് ഒരു വ്യക്തിയിൽ പൊണ്ണത്തടി ഉണ്ടാകുന്നത്. ജങ്ക് ഫുഡുകളിൽ ഷുഗർ, കലോറി, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ, പ്രമേഹം, സന്ധി വേദന, വിവിധ ഹൃദ്രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളുടെ തുടക്കം പൊണ്ണത്തടിയാണ്.

പഠനവും ഓർമ്മ പ്രശ്നങ്ങളും

പഠനത്തിനും ഓർമ്മ ശക്തിക്കും സഹായകമായിട്ടുള്ള തലച്ചോറിന്‍റെ പ്രവർത്തനത്തെ പഞ്ചസാരയും കൊഴുപ്പും കൂടുതലായി കഴിക്കുന്നത് സാരമായി ബാധിക്കും. ഉയർന്ന തലത്തിൽ പഠിച്ച് വളരേണ്ട കുട്ടികളിലാണ് ഈ പ്രതിഭാസം പ്രത്യേകിച്ചും കാണപ്പെടുന്നത്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനവും ഇതിനെ കൂടുതലായി പിന്തുണച്ചു, അവിടെ ജങ്ക് ഫുഡ് ഉപയോഗം മോശപ്പെട്ട കോഗ്നിറ്റീവ് ടെസ്റ്റ് ഫലങ്ങളിലേക്ക് നയിച്ചതായി കാണപ്പെട്ടു. നിങ്ങളുടെ ഓർമ്മയ്ക്കും തിരിച്ചറിയലിനും കാരണമായിട്ടുള്ള തലച്ചോറിലെ ഹിപ്പോകാമ്പസ് മേഖലയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള വീക്കമാണ് ദൃശ്യമാകുന്ന ഫലങ്ങൾ.

വിശപ്പും ദഹനവും കുറയുന്നു

അമിതമായുള്ള കഴിപ്പാണ് ജങ്ക് ഫുഡിന്‍റെ ദൂഷ്യഫലങ്ങളിലൊന്ന്. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഒരാൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കേണ്ടി വന്നേക്കാം. ഇത് തലച്ചോറിനെ സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം ആവശ്യപ്പെടാൻ പ്രേരിപ്പിക്കും. കൂടാതെ, അത്തരം ഭക്ഷണങ്ങളുടെ ദഹനത്തിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്, ഇത് ജങ്ക് ഫുഡ് ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങൾ വർദ്ധിപ്പിക്കുന്നു.

വിഷാദത്തിലേക്ക് നയിക്കുന്ന മാനസിക ആഘാതം

ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം നിങ്ങളുടെ തലച്ചോറിന്‍റെ രാസഘടനയെ മാറ്റുന്നു. ഈ മാറ്റം നിങ്ങളുടെ ശരീരത്തെ ജങ്ക് ഫുഡുകളെ വൻതോതിൽ ആശ്രയിക്കുവാനും അവയോടുള്ള അമിതാസക്തി വർദ്ധിപ്പിക്കുവാനും കാരണമാകുന്നു. ആളുകൾ ഇതിന് അടിമപ്പെടുകയും പിൻവാങ്ങൽ ലക്ഷണങ്ങളിലൂടെ കടന്നുപോകുകയും ഒടുവിൽ വിഷാദത്തിൽ കലാശിക്കുകയും ചെയ്യും. ഇത് ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാക്കുകയും കൂടുതൽ ജങ്ക് ഫുഡ് ആഗ്രഹിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

അപര്യാപ്തമായ വളർച്ചയും വികാസവും

ആരോഗ്യമുള്ള ശരീരത്തിന് അതിന്‍റെ വളർച്ചയ്ക്കും വികാസത്തിനും പോഷകാഹാരങ്ങൾ ആവശ്യമാണ്. ജങ്ക് ഫുഡിന്‍റെ ദോഷഫലങ്ങൾ പ്രകടമാണെങ്കിലും, അവയ്ക്ക് വേണ്ട പോഷകഘടങ്ങളും ഇല്ല. ഈ അനാരോഗ്യകരമായ ശീലങ്ങൾ, അപര്യാപ്തമായ പോഷകാഹാരം കൂടിയായാൽ, തലച്ചോറിനെയും നിങ്ങളുടെ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെയും സാരമായി ബാധിക്കും. ഹെൽത്ത് ന്യൂട്രീഷനിസ്റ്റുകൾ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ അധികമായി കഴിക്കാൻ ഉപദേശിക്കാറില്ല, കാരണം ഇത് നിങ്ങളുടെ ശരീരത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, നിങ്ങൾ ചിപ്‌സ് കഴിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ നിങ്ങളുടെ ഫിസ് ഡ്രിങ്ക് ആസ്വദിച്ച് കുടിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ശരീരത്തെ മാത്രമല്ല നിങ്ങളുടെ മനസ്സിനെയും ബാധിക്കുന്ന ജങ്ക് ഫുഡിന്‍റെ എല്ലാ ദോഷഫലങ്ങളെയും കുറിച്ച് ചിന്തിക്കുക. വീട്ടിൽ ഭക്ഷണം തയ്യാറാക്കാനും പാചകം ചെയ്യാനും നിങ്ങൾക്ക് സമയക്കുറവ് ഉള്ളതിനാൽ, നിങ്ങളുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് മെഡിക്കൽ ഇൻഷുറൻസ് പോളിസി എടുക്കുക, അപ്രതീക്ഷിത അടിയന്തിര സാഹചര്യങ്ങളിൽ നിന്ന് സ്വയം സുരക്ഷിതരാകുക. എല്ലാത്തിനുമുപരി, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്.   *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്