മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണ്. ഹെൽത്ത്കെയർ ചികിത്സയുടെ നിരന്തരം വർദ്ധിച്ചുവരുന്ന ചെലവ് കാരണം, ഏത് ചെറിയ മെഡിക്കൽ നടപടിക്രമത്തിനും നിങ്ങളുടെ ഫണ്ട് എളുപ്പത്തിൽ ഇല്ലാതാക്കാനാകും. അതേസമയം, ഒരു പ്രധാന മെഡിക്കൽ നടപടിക്രമത്തിന് നിങ്ങളുടെ പോക്കറ്റ് കാലിയാക്കാൻ കഴിയും തുടർന്ന് കടക്കെണിയിൽ എത്തിക്കുകയും ചെയ്യും. അതിനാൽ, ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ ഫൈനാൻസ് സംരക്ഷിക്കുന്നതിനും സമയബന്ധിതമായ വൈദ്യസഹായം തേടുന്നതിനും സഹായകമാകും. എന്നാൽ, ഇന്ത്യയിലെ എല്ലാ വ്യക്തികൾക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയില്ല. എല്ലാവർക്കും
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ കൂടുതൽ താങ്ങാനാവുന്ന, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ
ഐആർഡിഎഐ), വാർഷിക പേമെന്‍റുകൾ കൂടാതെ പോളിസി ഉടമകൾക്ക് മറ്റ് പേമെന്‍റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ ഇൻഷുറൻസ് കമ്പനിക. അതിനാൽ, ഈ അധിക പേമെന്‍റ് അന്തരം നിങ്ങളെ ഇഎംഐ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയും കുറഞ്ഞ വരുമാനമുള്ള ഗ്രൂപ്പുകൾക്ക് ഇൻഷുറൻസ് കൂടുതൽ ആക്സസ് ചെയ്യാൻ സഹായകമാവുകയും ചെയ്യുന്നു. ഒറ്റയടിക്ക് പ്രീമിയം അടക്കുന്നത് ചിലർക്ക് സാമ്പത്തിക ബാധ്യതയായി തോന്നിയത്, ഇപ്പോൾ ഇഎംഐയിൽ ഹെൽത്ത് ഇൻഷുറൻസ് ലഭ്യതയോടെ സൗകര്യപ്രദമായിരിക്കുന്നു.
ഇൻസ്റ്റാൾമെന്‍റുകളിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങാനുള്ള കാരണങ്ങൾ
നഗരവാസികൾക്കിടയിൽ ആരോഗ്യപ്രശ്‌നങ്ങൾ പിടിമുറുക്കുന്ന സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ ഗ്രാമീണ ജനതയെപ്പോലും പിടികൂടുന്നതായി കാണുന്നു, ഉയർന്ന ചികിത്സാച്ചെലവ് കാരണം ഉചിതമായ ചികിത്സയും തേടുന്നില്ല. ഇഎംഐയിൽ പ്രീമിയം അടയ്‌ക്കാനുള്ള സൗകര്യം ലഭിച്ചതോടെ, ഹെൽത്ത് ഇൻഷുറൻസ് എല്ലാ വരുമാന ഗ്രൂപ്പുകൾക്കും താങ്ങാനാവുന്ന ഒന്നായി മാറി. ഈ സൗകര്യം ഒരു പ്രത്യേക വിഭാഗത്തിന് മാത്രമല്ല, പൊതുവെ ഇൻഷുറൻസ് വാങ്ങുന്ന എല്ലാവർക്കും പ്രയോജനപ്പെടും. ഇപ്പോൾ നിങ്ങൾ മുഴുവൻ പ്രീമിയവും ഒറ്റയടിക്ക് അടയ്ക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, പകരം നിങ്ങളുടെ ഇൻഷുറൻസ് കമ്പനിക്ക് അനുസരിച്ച് പ്രതിമാസം, ത്രൈമാസം, അർദ്ധവാർഷികം എന്നിങ്ങനെ തുല്യ ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്ക്കാം. ഇഎംഐയിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതും ഓൺലൈനായി വാങ്ങാനുള്ള സൗകര്യവും കൂടിച്ചേരുമ്പോൾ, പകർച്ചവ്യാധിയെ നേരിടാനുള്ള സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ നിങ്ങളെ സഹായിക്കും. ഇഎംഐയിൽ വാങ്ങാനുള്ള സൗകര്യം ഉള്ളതിനാൽ, പേമെന്‍റ് തീയതികൾ ഓർത്തിരിക്കേണ്ടതില്ല, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾ ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടുന്നതാണ്.
ഇഎംഐയിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനുള്ള ഗുണങ്ങൾ
ഇഎംഐയിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനെ വിജയകരമാക്കുന്നത് എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, നിങ്ങൾക്ക് ലഭിക്കുന്ന മറ്റ് ചില നേട്ടങ്ങളും നമുക്ക് നോക്കാം -
വർദ്ധിച്ചുവരുന്ന ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ:
ആധുനിക കാലത്തെ ജീവിതശൈലി കൂടുതൽ ഉദാസീനമായ സ്വഭാവമുള്ളതാണ്, ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ജോലി ചെയ്യുന്ന വിഭാഗങ്ങൾക്കിടയിലെ കായികാദ്ധ്വാനം കുറയുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, വ്യത്യസ്ത തീവ്രതയുള്ള അർബുദങ്ങൾ, അവയവങ്ങളുടെ തകരാറുകൾ എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. വാങ്ങുന്നത് ഒരു
ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവി ഭദ്രമാക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ്. എന്നാൽ ഭാരിച്ച ഇൻഷുറൻസ് പ്രീമിയം നിരക്ക് എല്ലാവർക്കും താങ്ങാനാകില്ല. അതിനാൽ, ഇഎംഐയിൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ചെറിയ തുകകളായി വിഭജിക്കാനുള്ള ഓപ്ഷൻ നൽകുന്നത് ഒരു വലിയ കൂട്ടം ആളുകൾക്ക് പ്രയോജനകരമാണ്.
വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവും ഉയർന്ന ഇൻഷ്വേർഡ് തുകയും:
നിങ്ങളെ സുരക്ഷിതരാക്കാൻ മതിയായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഉയർന്ന ഇൻഷ്വേർഡ് തുക ഉയർന്ന പ്രീമിയം ക്വോട്ടിലേക്ക് നയിക്കും. ഒരൊറ്റ ഇൻസ്റ്റാൾമെന്‍റിൽ ഈ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുക എന്നത് പല പോളിസി ഉടമകൾക്കും സാധ്യമല്ല. എന്നാൽ ഇഎംഐയിലുള്ള ഹെൽത്ത് ഇൻഷുറൻസ് സൗകര്യം നൽകുന്നത് ഇത്തരത്തിലുള്ളവർക്കൊരു അനുഗ്രഹമാണ്. ഒരേ പ്രീമിയം ചെറിയ തുകകളായി വിഭജിക്കുമ്പോൾ പലർക്കും മാനേജ് ചെയ്യാവുന്നതാകും.
മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ:
പരിമിതമായ റിട്ടയർമെന്‍റ് കോർപ്പസുള്ള മുതിർന്ന പൗരന്മാർക്ക് ഉയർന്ന പ്രീമിയമുള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ കഴിയില്ല. എന്നാൽ ഈ മുതിർന്ന പൗരന്മാർ രോഗങ്ങൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്, അതിനാൽ
കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ. ഇഎംഐയിൽ ഹെൽത്ത് ഇൻഷുറൻസ് ലഭ്യതയോടെ, മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ അവരുടെ സമ്പാദ്യം ഉപയോഗിച്ച് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാം. ഇഎംഐയിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന്‍റെ ചില പ്രധാന നേട്ടങ്ങൾ ഇവയാണ്. മുഴുവൻ പ്രീമിയവും ഒറ്റയടിക്ക് അടയ്‌ക്കാൻ കഴിയാത്ത ഒരാളാണ് നിങ്ങളെങ്കിൽ, അതിന്‍റെ ഔട്ട്‌ഫ്ലോ വിഭജിക്കുന്നത് നിങ്ങളുടെ ബജറ്റിനുള്ളിൽ ആവശ്യമായ മെഡിക്കൽ കവറേജ് നേടാൻ സഹായിക്കും. നിങ്ങളുടെ പ്രീമിയങ്ങൾ കണക്കാക്കൂ, ഇതുപയോഗിച്ച്; ഓൺലൈൻ
ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ.
*സാധാരണ ടി&സി ബാധകം.
ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഒരു മറുപടി നൽകുക