2022 ൽ, ഹെൽത്ത്കെയര്‍ ചെലവ് നിങ്ങളുടെ പോക്കറ്റ് പെട്ടെന്ന് കാലിയാക്കുന്ന ഒന്നാണ്; അതിനാലാണ് എല്ലായ്പ്പോഴും പരിരക്ഷ ലഭിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസി വേണ്ടത്. ഒരെണ്ണം എടുക്കുന്നത് മെഡിക്കല്‍ എമര്‍ജന്‍സിയില്‍ സാമ്പത്തിക സമ്മര്‍ദ്ദം ദൂരീകരിക്കുന്ന ഒരു സാമ്പത്തിക കവചം ഉറപ്പാക്കാന്‍ സഹായിക്കും. വിവിധ തരം ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ, ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ കോർപ്പറേറ്റുകൾ അതിന്‍റെ ജീവനക്കാർക്ക് പലപ്പോഴും നല്‍കുന്ന ജനപ്രിയ ഇൻഷുറൻസ് പ്ലാനാണ്. സ്ഥാപനം വാങ്ങിയ ഒരു മാസ്റ്റർ പോളിസി അതിന്‍റെ എല്ലാ യോഗ്യതയുള്ള ജീവനക്കാർക്കും ഇൻഷുറൻസ് കവറിന് കീഴിൽ പരിരക്ഷ നൽകുന്നു, നാമമാത്ര പ്രീമിയം സാധാരണയായി തൊഴിലുടമ അടയ്ക്കുന്നു, അല്ലെങ്കിൽ ജീവനക്കാരരമായി പങ്കിടുന്നു. ഒരു ഗ്രൂപ്പ്
ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ അതിന്‍റെ ജീവനക്കാർക്ക് കവറേജ് ഉറപ്പുവരുത്തുന്നു, നോൺ-മോണിറ്ററി ഉപാധികള്‍ ലഭ്യമാക്കാന്‍ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാല്‍, ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാനുകൾക്ക് പരിമിതി ഉണ്ട്, അതിൽ ജീവനക്കാരൻ ജോലിയില്‍ ഉള്ളതുവരെ മാത്രമാണ് കവറേജ് നിലനിൽക്കുക. ജോലി മാറുമ്പോള്‍ അഥവാ അവസാനിക്കുമ്പോള്‍ കവറേജ് അവസാനിക്കുന്നു. ഈ ലേഖനം
ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ചും നിങ്ങളുടെ ജോലി മാറ്റുന്നതിനുള്ള പരസ്പര ബന്ധത്തെയും കുറിച്ച് പറയുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ഇന്ത്യയിലെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് മനസ്സിലാക്കൽ
ഇന്ത്യയിലെ നിരവധി കമ്പനികൾ അവരുടെ ജീവനക്കാർക്ക് ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. തൊഴിലുടമയുടെ സംഭാവനകൾ കാരണം ഈ പ്ലാനുകൾ സാധാരണയായി സമഗ്രവും ചെലവ് കുറഞ്ഞതുമാണ്. എന്നിരുന്നാലും, നിങ്ങൾ ജോലി ഉപേക്ഷിക്കുമ്പോൾ, ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് കവറേജ് സാധാരണയായി അവസാനിക്കും. ഇവിടെ, ഹെൽത്ത് ഇൻഷുറൻസ്, അവയുടെ പ്രാധാന്യം, ജോലി മാറുന്നതിന് മുമ്പ് മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.
ജോലി മാറുമ്പോൾ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സാധാരണ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിയുടെ കവറേജ് നിങ്ങളുടെ ജോലിയുടെ അവസാന പ്രവൃത്തി ദിവസം അവസാനിക്കുന്നു. എന്നാല്‍, മുഴുവൻ പ്രീമിയം അടച്ച് ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിയെ ഒരു സ്റ്റാൻഡേർഡ് ഇൻഷുറൻസ് പ്ലാനായി മാറ്റാൻ അനുവദിക്കുന്ന ഏതാനും ഇൻഷുറൻസ് കമ്പനികളുണ്ട്. ഇതിലൂടെ, ഒരു പോളിസി ഉടമ എന്ന നിലയിൽ, മെഡിക്കൽ എമര്‍ജന്‍സിയുടെ സാമ്പത്തിക റിസ്കിൽ നിന്ന് സംരക്ഷിക്കുന്നതിനാല്‍ നിങ്ങൾക്ക് കവറേജ് നഷ്ടപ്പെടുന്നില്ല. റെഗുലേറ്റർ,
ഐആർഡിഎഐ, ആവശ്യമായ ഔപചാരികതകൾ പൂർത്തിയാക്കിയ ശേഷം മാത്രം ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാനുകൾ അതേ ഇൻഷുറൻസ് കമ്പനിയുടെ വ്യക്തിഗത പോളിസിയിലേക്ക് മാറ്റാൻ ജീവനക്കാരെ അനുവദിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഐആർഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. അതായത്, അത്തരം ഇൻഷുറൻസ് പരിരക്ഷയുടെ നിബന്ധനകൾ തീരുമാനിക്കുന്നത് ഇൻഷുറൻസ് കമ്പനിയുടെ വിവേചനാധികാരമാണ്. എല്ലാ ഇൻഷുറൻസ് കമ്പനികളിലും ഈ കൺവേർഷൻ ഓപ്ഷൻ ലഭ്യമല്ലെന്ന് ഓർക്കുക (ചിലത് മാത്രം). അതിനാൽ, മുന്‍കൂട്ടി ഇൻഷുററുടെ പക്കല്‍ അന്വേഷിക്കണം. കൂടിയ പ്രീമിയം അടയ്ക്കുന്നതിനൊപ്പം, ഇൻഷുറൻസ് കവറേജ് പരിവർത്തനം ചെയ്യാൻ നിങ്ങൾ മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടതുണ്ട്. * സാധാരണ ടി&സി ബാധകം
ജോലി മാറുമ്പോൾ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ഓപ്ഷനുകൾ എന്തൊക്കെയാണ്?
ജോലി മാറുമ്പോൾ, രണ്ട് ഓപ്ഷനുകൾ ഉണ്ട് - ഒന്ന്, നിങ്ങളുടെ ഇൻഷുറൻസ് കവറേജ് ഒരു വ്യക്തിഗത പോളിസിയിലേക്ക് മാറ്റുക, അല്ലെങ്കിൽ രണ്ട്, ഒരു പുതിയ ഇൻഷുറൻസ് പ്ലാൻ വാങ്ങുക. ആദ്യ ഓപ്ഷൻ ഇൻഷുറൻസ് കമ്പനി അത്തരം സൗകര്യങ്ങൾ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു, രണ്ടാമത്തെ ബദൽ മെഡിക്കൽ കവറേജ് ഉറപ്പാക്കാനുള്ള മാർഗമാണ്. ഒരു പ്രത്യേക പോളിസി തിരഞ്ഞെടുക്കുമ്പോൾ;
കുടുംബത്തിനുള്ള ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകൾ നിങ്ങൾക്ക് മാത്രമല്ല, മാതാപിതാക്കൾ, ജീവിതപങ്കാളി അല്ലെങ്കിൽ കുട്ടികൾ പോലുള്ള നിങ്ങളുടെ ആശ്രിതർക്കും കവറേജ് ഉറപ്പാക്കുന്നതിൽ ഫലപ്രദമാകാം. ഇൻഷുറർ ഓഫർ ചെയ്യുന്ന ആഡ്-ഓൺ റൈഡറുകൾ കൊണ്ട് കവറേജ് സുരക്ഷിതമാക്കുന്നതിന് ഈ പോളിസി കൂടുതൽ നല്ലതാണ്. ആഡ്-ഓണുകൾ അധിക ഇൻഷുറൻസ് കവര്‍ ആണെങ്കിലും, അവ പ്രീമിയം വർദ്ധിപ്പിക്കും, നിങ്ങൾക്ക് ഉപയോഗിക്കാം
ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർഅന്തിമ മൂല്യം നിർണ്ണയിക്കുന്നതിന്. * സ്റ്റാൻഡേർഡ് ടി&സി ബാധകം നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രധാന തീരുമാനങ്ങളും പോലെ, നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് ഗൗരവമായി എടുക്കുകയും നിങ്ങളുടെ കുടുംബത്തിന്‍റെ
മെഡിക്കൽ ഹിസ്റ്ററി. ഈ പ്രക്രിയയിൽ,
ഹെൽത്ത് ഇൻഷുറൻസിലെ ആയുഷ് ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നത് മറ്റ് ആനുകൂല്യങ്ങൾക്ക് പുറമേ, ചികിത്സയുടെ ബദൽ ചികിത്സകൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്. ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി പദങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ജോലി മാറുമ്പോൾ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസിലെ വിടവ് എങ്ങനെ നികത്താം?
സാധ്യമായ രണ്ട് വഴികളിലൂടെ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും:
പോർട്ടബിലിറ്റി:
ജോലി മാറുന്ന സമയത്ത് നിങ്ങളുടെ നിലവിലുള്ള ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് ഒരു വ്യക്തിഗത പ്ലാനിലേക്ക് പോർട്ട് ചെയ്യുന്നത് പരിഗണിക്കാം. ഇത് നിങ്ങളുടെ നിലവിലുള്ള കവറേജ് ആനുകൂല്യങ്ങൾ നിലനിർത്താനും കവറേജിലെ ബ്രേക്ക് ഒഴിവാക്കാനും നിങ്ങളെ അനുവദിക്കുന്നു.
ഇൻഡിവിജ്വൽ ഹെല്‍ത്ത് ഇൻഷുറൻസ്:
നിങ്ങളുടെ പഴയ കവറേജ് അവസാനിക്കുന്നതിന് മുമ്പ് ഒരു പുതിയ വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് പരിഗണിക്കുക. ഇത് തുടർച്ചയായ കവറേജ് ഉറപ്പാക്കുകയും നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കനുസരിച്ച് പ്ലാൻ ക്രമീകരിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.
ജോലി മാറുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം
അപ്രതീക്ഷിത മെഡിക്കൽ സാഹചര്യങ്ങൾ ഏത് സമയത്തും ഉണ്ടായേക്കാം, നിങ്ങളുടെ സ്വന്തം ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നത് ഒരു സുപ്രധാന സുരക്ഷാ വലയം നൽകുന്നു, പ്രത്യേകിച്ച് ജോലി മാറുന്ന സമയത്ത്. നിങ്ങൾ ജോലി മാറിയാലും നിങ്ങൾക്ക് തുടർച്ചയായ കവറേജ് ലഭിക്കുന്നുവെന്ന് ഇത് ഉറപ്പുവരുത്തുന്നു. കാര്യമായ സാമ്പത്തിക സമ്മർദ്ദം നേരിടാതെ മെഡിക്കൽ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഈ തടസ്സമില്ലാത്ത സംരക്ഷണം നിർണായകമാണ്. നിങ്ങളുടെ സ്വന്തം പോളിസി ഉണ്ടെങ്കിൽ, അനിശ്ചിതകാലങ്ങളിൽ കവറേജ് നഷ്ടപ്പെടുന്നതിനെക്കുറിച്ചോ ഉയർന്ന മെഡിക്കൽ ബില്ലുകൾ വന്നുചേരുന്നതിനെ കുറിച്ചോ വിഷമിക്കേണ്ടതില്ല. ഇത് മനസ്സമാധാനവും സാമ്പത്തിക സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു, അതിനാൽ അപ്രതീക്ഷിത ചെലവുകളെ കുറിച്ചുള്ള ആശങ്കയില്ലാതെ നിങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം.
ജോലി മാറുന്നതിന് മുമ്പ് ഹെൽത്ത് ഇൻഷുറൻസിനെക്കുറിച്ച് മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ
ജോലി മാറുന്നതിന് മുമ്പ് ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ച ഇനിപ്പറയുന്ന ഘടകങ്ങൾ എപ്പോഴും ഓർക്കുക:
പോർട്ടബിലിറ്റി: നിങ്ങളുടെ നിലവിലെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുമായി ബന്ധപ്പെട്ട പോർട്ടബിലിറ്റി പ്രക്രിയയും സമയപരിധിയും മനസ്സിലാക്കുക.
വെയിറ്റിംഗ് പിരീഡ്:പുതിയ വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് മുൻകൂട്ടി നിലവിലുള്ള അവസ്ഥകൾക്കായി വെയ്റ്റിംഗ് പിരീഡ് ഉണ്ടായിരിക്കാം. ഒരു പുതിയ പോളിസി തിരഞ്ഞെടുക്കുമ്പോൾ ഇത് പരിഗണിക്കുക.
പരിചരണത്തിന്‍റെ തുടർച്ച: നിങ്ങൾ ചികിത്സയിലാണെങ്കിൽ, നിങ്ങളുടെ പുതിയ പ്ലാൻ നിങ്ങളുടെ നിലവിലുള്ള ഡോക്‌ടർ നെറ്റ്‌വർക്ക് ഉൾക്കൊള്ളുന്നു അല്ലെങ്കിൽ ചികിത്സ തുടരാൻ അനുവദിക്കുന്നു എന്ന് ഉറപ്പാക്കുക.
പതിവ് ചോദ്യങ്ങള്‍
ഹെൽത്ത് ഇൻഷുറൻസ് ഒരു കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയുമോ?
അതെ, നിങ്ങളുടെ നിലവിലുള്ള ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് മറ്റൊരു ഇൻഷുററുമായി ഒരു വ്യക്തിഗത ഹെൽത്ത് പ്ലാനിലേക്ക് പോർട്ട് ചെയ്യാം. ഈ പ്രക്രിയയെ പോർട്ടബിലിറ്റി എന്ന് വിളിക്കുന്നു.
നോട്ടീസ് പിരീഡിൽ എനിക്ക് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയുമോ?
അതെ, നിങ്ങളുടെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് കവറേജ് ആക്ടീവ് ആയിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ നോട്ടീസ് കാലയളവിൽ നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാം.
ഹെൽത്ത് ഇൻഷുറൻസ് പോർട്ട് ചെയ്യുന്നതിന്‍റെ ദോഷങ്ങൾ എന്തൊക്കെയാണ്?
പോർട്ടബിലിറ്റി എല്ലായ്‌പ്പോഴും സാധ്യമായേക്കില്ല, കൂടാതെ ചില ഇൻഷുറർമാർക്ക് പോർട്ട് ചെയ്‌ത പ്ലാനിനൊപ്പം പോലും നിലവിലുള്ള അവസ്ഥകൾക്കായി കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കാം.
ഹെൽത്ത് ഇൻഷുറൻസ് പോർട്ട് ചെയ്യുന്നതിനുള്ള ഗ്രേസ് പിരീഡ് എന്താണ്?
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) 45-ദിവസം നിർബന്ധമാക്കുന്നു
ഗ്രേസ് പിരീഡ് നിങ്ങളുടെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് കവറേജ് അവസാനിച്ചതിന് ശേഷം പോർട്ടബിലിറ്റി അഭ്യർ.
ഹെൽത്ത് ഇൻഷുറൻസിന്‍റെ പോർട്ടബിലിറ്റിക്കുള്ള സമയപരിധി എത്രയാണ്?
പോർട്ടബിലിറ്റി അഭ്യർത്ഥനകൾക്ക് പ്രത്യേക സമയപരിധി ഇല്ല. എന്നിരുന്നാലും, ഒരു വിടവ് നികത്താൻ നിങ്ങളുടെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് കവറേജ് കാലഹരണപ്പെടുന്നതിന് മുമ്പ് ഈ പ്രക്രിയ ആരംഭിക്കുന്നതാണ് നല്ലത്.
*സാധാരണ ടി&സി ബാധകം
*ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഈ പേജിലെ ഉള്ളടക്കം പൊതുവായതും വിവരദായകവും വിശദീകരണവുമായ ആവശ്യങ്ങൾക്കായി മാത്രം പങ്കിടുന്നതുമാണ്. ഇത് ഇൻ്റർനെറ്റിലെ നിരവധി സെക്കന്‍ററി സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതും മാറ്റങ്ങൾക്ക് വിധേയവുമാണ്. ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ദയവായി ഒരു വിദഗ്ധനെ ബന്ധപ്പെടുക.
ഒരു മറുപടി നൽകുക