ഇത് 2021, ഈ പുതിയ ദശാബ്ദത്തിൽ, ലോകം ഒരു മഹാമാരി സാഹചര്യം നേരിടുകയാണ്. ജോലിയുടെയും വ്യക്തി ജീവിതത്തിലെയും തിരക്കില്‍ അവഗണിക്കപ്പെട്ട നമ്മുടെ ആരോഗ്യത്തിന്, പെട്ടെന്ന് ശ്രദ്ധ ലഭിച്ചു. ആരോഗ്യമാണ് സമ്പത്ത് എന്ന ചൊല്ല് അതിന്‍റെ അടിത്തറയില്‍ വീണ്ടും ശക്തി പ്രാപിച്ചു. ഇതെല്ലാം കണക്കിലെടുത്ത്, ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നത് വളരെ പ്രധാനമാണ്. വാങ്ങുമ്പോൾ
ഹെൽത്ത് ഇൻഷുറൻസ് പോളിസി, അത് തീർന്നുപോയാൽ എന്ത് ചെയ്യും എന്നാണ് ആദ്യം ചിന്തിക്കുന്നത്. എന്നാൽ ആധുനിക കാലത്തെ പോളിസികൾക്ക് നിരവധി സവിശേഷതകൾ ഉണ്ട്, അതിൽ ഒന്നാണ് റിസ്റ്റോറേഷൻ ആനുകൂല്യം.
ഹെൽത്ത് ഇൻഷുറൻസിലെ പരിരക്ഷയുടെ റീസ്റ്റോറേഷൻ എന്താണ്, നിങ്ങൾ ചോദിച്ചേക്കാം.
റീസ്റ്റോറേഷൻ ആനുകൂല്യം എന്നത് നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷയുടെ ഇൻഷുറൻസ് തുക, അവസാനിച്ചാലുടന്‍ അതിന്‍റെ ഒറിജിനല്‍ തുകയിലേക്ക് ഇൻഷുറൻസ് കമ്പനി പുനഃസ്ഥാപിക്കുന്ന സൗകര്യമാണ്. ഈ ഫീച്ചർ ഉള്ളപ്പോള്‍, നിങ്ങളുടെ ഹെൽത്ത് പരിരക്ഷയുടെ ഇൻഷുറൻസ് തുക തീർന്നാലും നിങ്ങൾ വിഷമിക്കേണ്ടതില്ല. റീസ്റ്റോറേഷൻ നമുക്ക് മനസ്സിലാക്കാം
ഹെൽത്ത് ഇൻഷുറൻസിലെ ആനുകൂല്യം ഒരു ഉദാഹരണത്തോടെ. ശ്രീ കിഷന് റീസ്റ്റോറേഷൻ ആനുകൂല്യത്തോടെ ₹8 ലക്ഷത്തിന്‍റെ ഫാമിലി ഹെൽത്ത് പരിരക്ഷ ഉണ്ട്. ഗുരുതരമായ ഹൃദ്രോഗം മൂലം, അയാള്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു, അങ്ങനെ അഷ്വേര്‍ഡ് തുക മുഴുവനും തീര്‍ന്നു. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളിൽ, അദ്ദേഹത്തിന് സ്ട്രോക്ക് ഉണ്ടായി, വീണ്ടും ശസ്ത്രക്രിയ നടത്തി, ചികിത്സാ ചെലവ് ₹4 ലക്ഷം ആയി. ശ്രീ കിഷന്‍റെ ഇൻഷുറൻസ് പോളിസിക്ക് റീസ്റ്റോറേഷൻ ആനുകൂല്യം ലഭ്യമായതിനാൽ, രണ്ടാമത്തെ ചികിത്സയും അദ്ദേഹത്തിന്‍റെ ഇൻഷുറൻസ് കമ്പനിയിൽ പരിരക്ഷിക്കപ്പെടുന്നു.
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ റീസ്റ്റോറേഷൻ ആനുകൂല്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്?
ജീവിതശൈലി രോഗങ്ങളും ചികിത്സാ ചെലവുകളും വര്‍ധിച്ചതോടെ, ഏതാനും വർഷങ്ങൾ കഴിയുമ്പോള്‍ ഇൻഷുറൻസ് തുക മതിയാകാതെ വരും. ആ സമയത്ത്, റിസ്റ്റോറേഷൻ ആനുകൂല്യത്തിന്‍റെ രൂപത്തിൽ ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിരിക്കുന്നത് തുണയാകും, ആവശ്യമെങ്കിൽ അധിക കവറേജ് ലഭിക്കും. അതിനാൽ, ശരിയായ ചോയിസ് നടത്തുക, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ റിക്കവറി ആനുകൂല്യം എടുക്കുക.
എടുക്കാവുന്ന റീസ്റ്റോറേഷൻ ആനുകൂല്യങ്ങളുടെ തരങ്ങൾ എന്തൊക്കെയാണ്?
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ രണ്ട് തരം റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ ഉണ്ട്, മുഴുവന്‍ ഉപയോഗിക്കുന്നതും, ഭാഗികമായി ഉപയോഗിക്കുന്നതും. അതിലൊന്ന് തിരഞ്ഞെടുക്കുന്നത് ആവശ്യമുള്ള കവറേജ് അടിസ്ഥാനമാക്കി ആയിരിക്കണം, ഫൈൻ പ്രിന്‍റ് മനസ്സിലാക്കണം. മുഴുവന്‍ ഉപയോഗിച്ചാലുള്ള റീസ്റ്റോറേഷൻ ആനുകൂല്യത്തിൽ, നിങ്ങൾ മുഴുവൻ ഇൻഷുറൻസ് തുകയും തീർന്നാൽ മാത്രമാണ് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക പുനസ്ഥാപിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ പോളിസിക്ക്
ഇൻഷ്വേർഡ് തുക ഉണ്ട്, രൂ. 10 ലക്ഷത്തിന്‍റെ, നിങ്ങൾ രൂ. 6 ലക്ഷത്തിന്‍റെ ക്ലെയിം നടത്തുകയും, പിന്നീട് രൂ. 7 ലക്ഷത്തിന്‍റെ മറ്റൊരു ക്ലെയിം നടത്തുകയും ചെയ്യുന്നു. രണ്ടാമത്തെ ക്ലെയിം രൂ. 4 ലക്ഷം വരെ അടച്ചതിന് ശേഷം മാത്രമാണ്, ഇൻഷുറൻസ് കമ്പനി ഇൻഷ്വേർഡ് തുക റീസ്റ്റോർ ചെയ്യുക. ഭാഗികമായ ഉപയോഗ രീതിക്ക്, ഇൻഷുറൻസ് കവറേജിന്‍റെ കുറച്ച് ഭാഗം എടുത്തു കഴിഞ്ഞാല്‍ ഇൻഷുറർ ഇൻഷുറൻസ് തുക പുനഃസ്ഥാപിക്കും. മേൽപ്പറഞ്ഞ ഉദാഹരണത്തിൽ, ആദ്യത്തെ ക്ലെയിം ചെയ്തതിന് ശേഷം ഇൻഷുറൻസ് കമ്പനി യഥാർത്ഥ തുകയായ രൂ. 10 ലക്ഷം ഇൻഷുറൻസ് തുക പുനഃസ്ഥാപിക്കും.
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ റിസ്റ്റോറേഷൻ ആനുകൂല്യം ആരാണ് എടുക്കേണ്ടത്?
ഈ അധിക സവിശേഷത താങ്ങാനാവുന്ന എല്ലാവരും അത് എടുക്കണമെന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുക. ഒന്നിലധികം ഹോസ്പിറ്റലൈസേഷനുകളുടെ കേസ് അപൂർവ്വമാണ്, പക്ഷേ മെഡിക്കൽ എമര്‍ജന്‍സിയും അതുപോലെയാണ്. എന്നാൽ എല്ലാവർക്കും ഇല്ലെങ്കിൽ, കുറഞ്ഞത്
കുടുംബത്തിനുള്ള ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകൾ എങ്കിലും റീസ്റ്റോറേഷൻ ആനുകൂല്യം നൽകണം. ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ നിങ്ങൾ റിക്കവറി ആനുകൂല്യം വാങ്ങുമ്പോൾ, ഗുണഭോക്താക്കൾക്ക് ഇടയിലുള്ള 'ഫ്ലോട്ടുകൾ' പോളിസിയുടെ മറ്റ് അംഗങ്ങൾക്ക് ലഭ്യമാകുന്നതിന് റീസ്റ്റോർ ചെയ്യാൻ കഴിയുമെന്ന് മുഴുവൻ ഇൻഷുറൻസ് തുകയും ഉറപ്പുനൽകുന്നു. അവസാനമായി, ഈ അധിക സവിശേഷതയുടെ പ്രയോജനം നേടുക. ഇത് നിങ്ങളെ സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് രക്ഷിക്കുകയും അടിസ്ഥാന പോളിസി കവറേജ് ഉപയോഗിച്ച് ഒരു ബാക്കപ്പ് ഉള്ളതിന്‍റെ സമാധാനം നല്‍കുകയും ചെയ്യും.
*സാധാരണ ടി&സി ബാധകം
ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഒരു മറുപടി നൽകുക