റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Bajaj Allianz's Extra Care Plus Policy
21 ജൂലൈ 2020

എക്സ്ട്രാ കെയർ പ്ലസ് പോളിസി: ബജാജ് അലയൻസിന്‍റെ ടോപ്പ് അപ്പ് പരിരക്ഷ

ഇന്നത്തെ അനിശ്ചിത ലോകത്ത് ആവശ്യമായ ആത്യന്തിക ടോപ്പ് അപ്പ് ഹെൽത്ത് പരിരക്ഷയാണ് ബജാജ് അലയൻസിന്‍റെ എക്സ്ട്രാ കെയർ പ്ലസ് പോളിസി. ആരോഗ്യ പരിചരണ ചെലവുകളും മാരക രോഗങ്ങളും വർദ്ധിച്ചുവരുന്നതിനാല്‍ നിങ്ങളുടെ ഫൈനാൻസ് സുരക്ഷിതമാക്കുന്നതിന് എന്തെങ്കിലും അധികമായി ഉണ്ടായിരിക്കേണ്ടത് നിർബന്ധമാക്കുന്നു.

A ഹെൽത്ത് ഇൻഷുറൻസ് പോളിസി  എല്ലാവരും ചെയ്യേണ്ട ഒരു അനിവാര്യ നിക്ഷേപമാണ്. ഇന്ന്, മാരക രോഗങ്ങള്‍, അപകട നാശനഷ്ടങ്ങള്‍, ഹോസ്പ്പിറ്റലൈസേഷന്‍ എന്നിവ ആര്‍ക്കും ഉണ്ടാകാം. ഈ സാഹചര്യങ്ങൾ ഗുരുതരമാണ്, സാമ്പത്തിക ഭാരം അവയെ കൂടുതല്‍ സങ്കീര്‍ണമാക്കും. എന്നാൽ അടിസ്ഥാന ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ എസ്ഐ (ഇൻഷ്വേർഡ് തുക) കഴിയുമ്പോൾ എന്ത് സംഭവിക്കും?

അതെ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ എസ്ഐ തീര്‍ന്നാല്‍, ഹോസ്പിറ്റലൈസേഷനിലേക്ക് നയിക്കുന്ന അടിയന്തര ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് സംരക്ഷണം ലഭിക്കില്ല. ഭീമമായ മെഡിക്കൽ ബില്ലുകൾ നിങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കി മാനസികമായി തളര്‍ത്തും. അതിനാൽ, നിങ്ങളുടെ ബേസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ എസ്ഐ തീരുമ്പോള്‍ ഉപയോഗപ്രദമാകുന്ന ബജാജ് അലയൻസിന്‍റെ എക്സ്ട്രാ കെയർ പ്ലസ് പോളിസി എടുക്കാം.

മാത്രമല്ല, ഒരു ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പോളിസിയിൽ പരിരക്ഷ എടുത്താല്‍ പലരും ഇന്ന് പേഴ്സണൽ ഹെൽത്ത് ഇൻഷുറൻസിൽ അധിക നിക്ഷേപം നടത്താറില്ല. എന്നാൽ, ആശുപത്രി ബില്ലുകൾ ഉയർന്നതായതിനാൽ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ പരിരക്ഷകൾ സാധാരണയായി മതിയാകില്ല, മിക്കവര്‍ക്കും കൈയില്‍ നിന്ന് മിക്ക ചെലവുകളും വഹിക്കേണ്ടി വരും.

അത്തരം സാഹചര്യങ്ങളിൽ, ഒരു ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് വളരെ ഗുണകരമാണ്. ഇത് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കവറേജ് ദീർഘിപ്പിക്കുക മാത്രമല്ല, ആശുപത്രി എമര്‍ജന്‍സിയില്‍ മനഃസമാധാനം നല്‍കുകയും ചെയ്യും.

എക്സ്ട്രാ കെയർ പ്ലസ് പോളിസിയുടെ പരിരക്ഷകൾ

എക്സ്ട്രാ കെയർ പ്ലസ് പോളിസി നൽകുന്ന കവറേജുകൾ താഴെപ്പറയുന്നു:

  • പ്രീ & പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
  • എല്ലാ ഡേ കെയർ ചികിത്സകൾക്കുമുള്ള ചെലവുകൾ
  • അവയവ ദാതാവിന്‍റെ ചെലവുകൾ
  • ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
  • പോളിസി നൽകി 1 വർഷം കഴിയുമ്പോള്‍, മുൻകൂര്‍ നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ
  • എമര്‍ജന്‍സി ആംബുലൻസ് നിരക്കുകൾക്ക് കവറേജ് ലഭ്യമാണ്
  • ഗർഭ സങ്കീർണ്ണതകൾ ഉൾപ്പെടെ മെറ്റേണിറ്റി ചെലവുകൾക്ക് പരിരക്ഷ

എക്സ്ട്രാ കെയർ പ്ലസ് പോളിസിയുടെ സവിശേഷതകൾ

എക്സ്ട്രാ കെയർ പ്ലസ് പോളിസിയുടെ ചില സവിശേഷതകൾ ഇതാ:

  • രൂ. 3 ലക്ഷം മുതൽ രൂ. 50 ലക്ഷം വരെയുള്ള വിപുലമായ എസ്ഐ ഓപ്ഷനുകൾ
  • രൂ. 2 ലക്ഷം മുതൽ രൂ. 10 ലക്ഷം വരെ മൊത്തം കിഴിവുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ
  • ആശ്രിതർക്കുള്ള (ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ) ഫ്ലോട്ടർ പോളിസി
  • എന്‍ട്രി പ്രായം 91 ദിവസം മുതൽ 80 വയസ്സ്
  • ഇന്ത്യയിലുടനീളമുള്ള 6000 + നെറ്റ്‌വർക്ക് ആശുപത്രികളിൽ ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം
  • 55 വയസ്സ് വരെ പ്രീ-പോളിസി മെഡിക്കൽ ടെസ്റ്റുകൾ ഇല്ല
  • സൗജന്യ ഹെല്‍ത്ത് ചെക്ക്-അപ്പ്

എക്സ്ട്രാ കെയർ പ്ലസ് പോളിസിയുടെ നേട്ടങ്ങൾ

എക്സ്ട്രാ കെയർ പ്ലസ് പോളിസിയുടെ ചില ആനുകൂല്യങ്ങൾ താഴെപ്പറയുന്നു:

  • കുറഞ്ഞ പ്രീമിയത്തിൽ വിപുലീകൃത കവറേജ് നൽകുന്നു
  • സ്റ്റാൻഡ്-എലോൺ ഇൻഷുറൻസ് പോളിസിയായി വാങ്ങാം
  • 15 ദിവസത്തെ ഫ്രീ ലുക്ക് അപ്പ് കാലയളവ് ഓഫർ ചെയ്യുന്നു
  • ആജീവനാന്ത പുതുക്കൽ ഓപ്ഷൻ നൽകുന്നു
  • ഹെൽത്ത് സിഡിസി (ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക്) ആനുകൂല്യം
  • ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80 D പ്രകാരം നികുതി ഇളവ് ആനുകൂല്യം

എക്സ്ട്രാ കെയർ പ്ലസ് പോളിസിയുടെ ഒഴിവാക്കലുകൾ

എക്സ്ട്രാ കെയർ പ്ലസ് പോളിസിയുടെ ചില സ്റ്റാൻഡേർഡ് ഒഴിവാക്കലുകൾ ഇവയാണ്:

  • മുൻ നിര്‍ണിത വെയ്റ്റിംഗ് പിരീഡുകളിൽ നടത്തുന്ന ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ
  • അപകടം മൂലം ഉള്ളതല്ലാത്ത, ഹോസ്പിറ്റലൈസേഷൻ ആവശ്യമായ ദന്ത ചികിത്സ അല്ലെങ്കിൽ സര്‍ജറി
  • മെഡിക്കൽ പ്രൊഫഷണൽ നിർദ്ദേശിച്ചതല്ലാത്ത ഏതെങ്കിലും തരത്തിലുള്ള കോസ്മെറ്റിക് സർജറി
  • മനഃപൂർവ്വം വരുത്തിയ പരിക്ക്
  • മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും ദുരുപയോഗം മൂലമുള്ള ചികിത്സാ ചെലവുകൾ

ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു പഴഞ്ചൊല്ല് ഇപ്പോഴും പ്രസക്തമാണ് - ആരോഗ്യമാണ് സമ്പത്ത്. ഈ ലേഖനം നിങ്ങൾക്ക് ഒരു അവലോകനം നൽകിയിട്ടുണ്ടെന്ന് ഞങ്ങൾ കരുതുന്നു എന്താണ് ഹെൽത്ത് ഇൻഷുറൻസ് മെഡിക്കൽ എമര്‍ജന്‍സിയില്‍ നിങ്ങൾക്കും കുടുംബത്തിനും ഒരു അധിക നിക്ഷേപം നടത്തുന്നത് എങ്ങനെ ഗുണകരമാകുന്നു എന്നത് സംബന്ധിച്ച്.

കസ്റ്റമേർസിന്‍റെ അനുഭവം വളരെ സൗകര്യപ്രദം ആക്കുന്നതിനാണ് ബജാജ് അലയൻസിൽ ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നത്. അഭിമാനികളായ ഉപഭോക്താക്കൾക്ക് മികച്ച കസ്റ്റമർ കെയർ സേവനങ്ങൾ നൽകാൻ ഞങ്ങൾക്ക് ദൃഢനിശ്ചയമുണ്ട്, ഈ എക്സ്ട്രാ കെയർ പ്ലസ് പോളിസി ഈ ലക്ഷ്യം നേടുന്നതിനുള്ള ഒരു ചെറിയ സ്റ്റെപ്പാണ്. ബജാജ് അലയൻസ് നിരവധി ഇൻഷുറൻസ് പ്ലാനുകൾ ഓഫർ ചെയ്യുന്നു, നിങ്ങളുടെ കരുതലുണ്ടെന്നാണ് ഞങ്ങളുടെ അര്‍പ്പണബോധം.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്