റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
What is Sub Limit in Health Insurance?
മാർച്ച്‎ 31, 2021

ഹെൽത്ത് ഇൻഷുറൻസിൽ സബ് ലിമിറ്റ് എന്താണ്?

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ, സാധ്യമായ ഏറ്റവും മികച്ച കവറേജ് ലഭിക്കുന്നതിന് ചില ഘടകങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങൾ പരിഗണിക്കേണ്ട എല്ലാ അവശ്യ ഘടകങ്ങളിൽ ഒന്ന് സബ്-ലിമിറ്റാണ്. നിർണായക ഘടകങ്ങളിലൊന്നാണെങ്കിലും ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ അത്ര മൂല്യം കൽപ്പിക്കാറില്ല. ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ സബ്-ലിമിറ്റ് വിലയിരുത്തേണ്ടതുണ്ട്. നാൻസിയും അവളുടെ സഹോദരി കിയയും ഒരേ ആനുകൂല്യങ്ങളോടെ രൂ. 5 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങി. ആറുമാസത്തിനുശേഷം നാൻസിയും കിയയും അപകടത്തിൽപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. നാൻസി തന്‍റെ ഹെൽത്ത് ഇൻഷുറൻസ് റൂം റെന്‍റ് സബ്-ലിമിറ്റ് പ്രതിദിനം രൂ. 5000 ആണെന്ന് അറിഞ്ഞപ്പോൾ; അവളുടെ അലവൻസിന്‍റെ അതേ നിരക്കുള്ള മുറി അവൾ തിരഞ്ഞെടുത്തു. എന്നാൽ അവളുടെ സഹോദരി നിർബന്ധിച്ചതിനാലാണ് കിയ ഇൻഷുറൻസ് വാങ്ങിയത്, റൂം റെന്‍റ് അലവൻസിനെ കുറിച്ച് അവൾക്ക് അറിവുണ്ടായിരുന്നില്ല. പ്രതിദിനം രൂ. 7000 ചെലവ് വരുന്ന മുറിയാണ് കിയ തിരഞ്ഞെടുത്തത്. മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ബിൽ തീർപ്പാക്കുമ്പോൾ, കിയയ്ക്ക് അവളുടെ പോക്കറ്റിൽ നിന്ന് രൂ. 6000 അധികമായി നൽകേണ്ടി വന്നപ്പോൾ ഇൻഷുറർ നാൻസിയുടെ മൂന്ന് ദിവസത്തെ ഹോസ്പിറ്റലൈസേഷൻ റൂം വാടക മുഴുവനും നൽകി. കിയ നിരാശയായി, നാൻസിയോട് സബ്-ലിമിറ്റ് എന്താണെന്ന് ചോദിച്ചു? എന്തുകൊണ്ടാണ് ഇത് സങ്കീർണ്ണമായി തോന്നുന്നത്? കിയയെ പോലുള്ള നിരവധി പോളിസി ഉടമകൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് ഹെൽത്ത് ഇൻഷുറൻസിലെ സബ്-ലിമിറ്റ് എന്താണെന്നും എന്തുകൊണ്ടാണ് അത് നിർണായകമെന്നും അറിയാതെ ആരോ നിർദ്ദേശിച്ചതിനാലാണ്. താഴെയുള്ള ഈ ലേഖനത്തിൽ അതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.

എന്താണ് സബ്-ലിമിറ്റ്?

ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ, ഒരു നിർദ്ദിഷ്ട രോഗത്തിനോ ചികിത്സാ നടപടിക്രമത്തിനോ ഉള്ള ഒരു പ്രത്യേക ക്ലെയിമിലെ നിശ്ചിത കവറേജ് തുകയാണ് സബ്-ലിമിറ്റ്. സബ്-ലിമിറ്റ് ഒരു നിർദ്ദിഷ്ട തുക അല്ലെങ്കിൽ ഇൻഷുറൻസ് തുകയുടെ ശതമാനം ആകാം. തിമിര ശസ്ത്രക്രിയ, ഹെർണിയ, കാൽമുട്ട് ലിഗമെന്‍റ് സ്ഥാപിക്കൽ, റെറ്റിന നേരെയാക്കൽ, ദന്തചികിത്സ മുതലായവയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിൽ അധികവും ഹോസ്പിറ്റൽ റൂം റെന്‍റ്, ആംബുലൻസ് അല്ലെങ്കിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത ചില മെഡിക്കൽ പ്ലാനുകളിൽ സബ്-ലിമിറ്റുകൾ നിശ്ചയിക്കും.

ഹെൽത്ത് ഇൻഷുറൻസിൽ സബ്-ലിമിറ്റ് എന്നാൽ എന്താണ്?

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ്, പോളിസി ഉടമയെ സംബന്ധിച്ച് ഏറ്റവും നിർണായകമായത്; സബ്-ലിമിറ്റ് പരിധിയിൽ പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളുടെ പട്ടിക പരിശോധിക്കുകയും അത് എത്രയായിരിക്കും എന്നതും ആണ്. സബ്-ലിമിറ്റ് രണ്ട് വിഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു:

രോഗങ്ങൾക്കുള്ള നിർദ്ദിഷ്ട സബ്-ലിമിറ്റുകൾ

തിമിര ശസ്ത്രക്രിയ, വൃക്കയിലെ കല്ലുകൾ, ഹെർണിയ, ടോൺസിൽസ്, പൈൽസ് എന്നിവയും മറ്റു പലതും പോലെയുള്ള മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടുള്ള സ്റ്റാൻഡേർഡ് മെഡിക്കൽ നടപടിക്രമങ്ങളെയാണ് നിർദ്ദിഷ്ട രോഗങ്ങളുടെ സബ്-ലിമിറ്റുകൾ സൂചിപ്പിക്കുന്നത്. രോഗങ്ങളുടെ പട്ടികയിലെ പണ പരിധി ഓരോ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിലും വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, തിമിര ശസ്ത്രക്രിയയ്ക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ തുക പരിധി രൂ. 50,000 ഉം ശസ്ത്രക്രിയ ചെലവ് രൂ. 70,000 ആണെങ്കിൽ, ഇൻഷുറർ രൂ. 40,000 മാത്രമേ നൽകൂ. ബാക്കിയുള്ള തുക രൂ. 30,000 പോളിസി ഉടമ വഹിക്കേണ്ടതുണ്ട്. എന്നാൽ ഇൻഷ്വേർഡ് തുക ഉയർന്നതാകാം, സബ്-ലിമിറ്റ് നിബന്ധന കാരണം പ്രത്യേക രോഗങ്ങൾക്ക് പോളിസി ഉടമയ്ക്ക് മുഴുവൻ തുകയും ക്ലെയിം ചെയ്യാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാകാം. ഉദാഹരണത്തിന്, കാൻസർ ചികിത്സയ്ക്ക്, 50% എന്ന സബ്-ലിമിറ്റ് വ്യവസ്ഥയാണുള്ളത്. പോളിസി ഉടമയുടെ മൊത്തം ഇൻഷുറൻസ് തുക രൂ. 10 ലക്ഷം ആണെങ്കിൽ പോലും; അപ്പോഴും, പോളിസി ഉടമ തിരഞ്ഞെടുത്ത ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ സൂചിപ്പിച്ചിരിക്കുന്ന സബ്-ലിമിറ്റ് വ്യവസ്ഥ കാരണം പോളിസി ഉടമയ്ക്ക് ചികിത്സയ്ക്കായി രൂ. 5 ലക്ഷത്തിൽ കൂടുതൽ തുക ക്ലെയിം ചെയ്യാൻ കഴിയില്ല.

ഹോസ്പിറ്റൽ റൂം റെന്‍റ് സബ്-ലിമിറ്റുകൾ

മിക്ക ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്ലാനുകളിലും, ഹോസ്പിറ്റൽ റൂം വാടകയുടെയും ഐസിയുവിന്‍റെയും സബ്-ലിമിറ്റ് പരിധികൾ യഥാക്രമം ഇൻഷ്വേർഡ് തുകയുടെ 1% ഉം 2% ഉം ആണ്. രോഗി തിരഞ്ഞെടുക്കുന്ന മുറിയുടെ തരം അനുസരിച്ച് വ്യത്യസ്ത ആശുപത്രികൾ വ്യത്യസ്ത റൂം പാക്കേജുകളാണ് നൽകുന്നത്. ഉദാഹരണത്തിന്, രൂ. 5 ലക്ഷം ഇൻഷുറൻസ് തുകയ്ക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്ലാൻ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്ക് പ്രതിദിനം രൂ. 5000 ഉള്ള ഹോസ്പിറ്റൽ റൂം തിരഞ്ഞെടുക്കാം. ഉയർന്ന ഹോസ്പിറ്റൽ റൂം ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, നിങ്ങൾ അധിക ചെലവ് വഹിക്കേണ്ടി വരും. അതുപോലെ, ഐസിയു സബ്-ലിമിറ്റ് രൂ. 10,000 ആയിരിക്കും. പോളിസി ഉടമയുടെ ഇൻഷുറൻസ് തുക: രൂ. 5,00,000 റൂം റെന്‍റ് സബ്-ലിമിറ്റ്: പ്രതിദിനം രൂ. 5000 യഥാർത്ഥ മുറി വാടക: പ്രതിദിനം രൂ. 6000 ഹോസ്പിറ്റലൈസേഷൻ ദിവസങ്ങളുടെ എണ്ണം: 5 ദിവസം
ചെലവ് യഥാർത്ഥ ബിൽ റീഇംബേഴ്സ് ചെയ്തത്
റൂം നിരക്ക് രൂ. 30,000 രൂ. 25,000
ഡോക്ടർമാരെ സന്ദർശിക്കൽ രൂ. 20,000 രൂ. 12,000
മെഡിക്കൽ ടെസ്റ്റ് രൂ. 20,000 രൂ. 12,000
ശസ്ത്രക്രിയ ചെലവ് രൂ. 2,00,000 രൂ. 1,20,000
മരുന്നുകൾ രൂ. 15,000 രൂ. 15,000
മൊത്തം രൂ. 2,85,000 രൂ. 1,84,000
പല ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്കും ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവുകൾ മരുന്നുകൾ, ടെസ്റ്റുകൾ, ഡോക്ടർ സന്ദർശനങ്ങൾ മുതലായവ പോലുള്ളവ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ പോളിസി ഉടമക്ക് ക്ലെയിം ചെയ്യാം. ഇതും വായിക്കുക കോപേയുടെ അർത്ഥം ഹെൽത്ത് ഇൻഷുറൻസിൽ.

ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലെ സബ്-ലിമിറ്റുകളെക്കുറിച്ച് പോളിസി ഉടമ ചോദിക്കുന്ന ചില പതിവ് ചോദ്യങ്ങൾ താഴെപ്പറയുന്നു:

ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ സബ്-ലിമിറ്റ് വ്യവസ്ഥകൾ നിർബന്ധമാക്കുന്നത് എന്തുകൊണ്ട്? ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ സബ്-ലിമിറ്റ് വ്യവസ്ഥ നൽകുന്നത് പോളിസി ഉടമ അവരുടെ പോളിസി ന്യായമായി ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനാണ്. അതിനാൽ, ഇൻഷുറൻസ് കമ്പനി പണം നൽകും എന്ന കാരണത്താൽ പോളിസി ഉടമയെ അനാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി അമിതമായി ചെലവഴിക്കുന്നതിൽ നിന്ന് ഇത് തടയുന്നു. പോളിസി ഉടമ ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുത്താൽ, അതിൽ ഏതെങ്കിലും സബ്-ലിമിറ്റ് വ്യവസ്ഥകൾ ഉണ്ടോ? ഉവ്വ്. ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ സബ്-ലിമിറ്റ് ഉണ്ട്. സാധാരണയായി, ഇൻഷുറർ പ്രസവ ചെലവുകളിലാണ് സബ്-ലിമിറ്റ് നൽകുന്നത്.

ചുരുക്കി പറയുകയാണെങ്കിൽ

പോളിസി ഉടമയുടെ മൊത്തത്തിലുള്ള ക്ലെയിമുകൾ കുറയ്ക്കുന്നതിനും പോളിസി ഉടമകൾക്ക് നൽകാനുള്ള ബാധ്യത പരിമിതപ്പെടുത്തുന്നതിനും ആണ് ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ സബ്-ലിമിറ്റുകൾ നിശ്ചയിക്കുന്നത്. ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ സബ്-ലിമിറ്റുകൾ താരതമ്യം ചെയ്യുന്നത് മെഡിക്കൽ അത്യാഹിത സമയത്ത് ക്ലെയിം നടപടിക്രമം തടസ്സരഹിതമാക്കാൻ അത്യാവശ്യമാണ്. സബ്-ലിമിറ്റുകൾ ഇല്ലാത്ത ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് ഉയർന്ന പ്രീമിയം തുക ഉണ്ടായിരിക്കും.   *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്