രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഓരോ വർഷവും ഏപ്രിൽ 25 ന് ലോക മലേറിയ ദിനം ആചരിക്കുന്നു. മറ്റേതൊരു ഹെൽത്ത് ബോധവല്‍ക്കരണ കാംപെയിനും പോലെ, തീമിൽ ഊന്നല്‍ നല്‍കുകയാണ് ഈ ദിനത്തിന്‍റെ ഉദ്ദേശ്യം, ഈ വർഷത്തെ തീം "നന്മക്കായ് മലേറിയക്ക് അറുതി വരുത്തുക" എന്നതാണ്. ഡബ്ല്യൂഎച്ച്ഒ പ്രകാരം, ദക്ഷിണ-കിഴക്കൻ ഏഷ്യയിലെ മലേറിയയുമായി ബന്ധപ്പെട്ട 58% കേസുകളാണ് ഇന്ത്യയിൽ മാത്രം ഉള്ളത്, അതിൽ 95% ഗ്രാമങ്ങളിലും 5% നഗരങ്ങളിലുമാണ്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഇത് മരണത്തിന് പ്രധാന കാരണമാണ്. കൊതുകുകളാണ് മലേറിയക്ക് കാരണം. അതിനാൽ, ജാഗ്രത പുലർത്തുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ, ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖലകള്‍ - ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ, ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ ആണ്. ബാധിക്കപ്പെട്ട മേഖലയിലേക്ക് പോകുന്നുണ്ടെങ്കില്‍, യാത്രക്ക് ഒന്നോ രണ്ടോ ദിവസം മുമ്പ് ആന്‍റി-മലേറിയല്‍ ടാബ്‌ലറ്റ് എടുക്കുക. ഇതുപോലുള്ള ചില പ്രിവന്‍റീവ് നടപടികളും നിങ്ങൾക്ക് എടുക്കാം:
- കൊതുക് വലയ്ക്ക് കീഴിൽ ഉറക്കം– കൊതുക്, കീടങ്ങൾ എന്നിവ അകറ്റാനുള്ള ഏറ്റവും മികച്ച മാർഗമാണ് കൊതുക് വലയിൽ ഉറങ്ങുന്നത്. നിങ്ങൾ മാട്രസിന് കീഴിൽ നെറ്റ് തിരുകി വെച്ച് കൊതുകുകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കുക, പൊടി പിടിച്ചത് 10 ദിവസത്തില്‍ ഒരിക്കൽ കഴുകി കളയുക.
- പുല്‍ത്തൈലം– തെരുവപ്പുല്ലില്‍ നിന്ന് എടുക്കുന്ന ഈ തൈലം കൂടുതലും ബ്യൂട്ടി പ്രോഡക്ടുകളില്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍, ശരീരത്തിൽ ഒലിവ് എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണയോടൊപ്പം തേക്കുന്നത് കൊതുകുകളെ അകറ്റുന്നതിനും ഫലപ്രദമാണ്. വളരെ ശക്തമായ സുഗന്ധം ഉള്ളതിനാൽ കുറച്ച് തുള്ളികള്‍ മതിയാകും.
- ശരീരം കവര്‍ ചെയ്യുക– വസ്ത്രം കൊണ്ട് മറയാത്തിടത്താണ് കൊതുക് കുത്താന്‍ കൂടുതല്‍ സാധ്യത. ബൈറ്റ് ഒഴിവാക്കാൻ ഫുൾ സ്ലീവുകളും നീണ്ട പാന്‍റ്സും ധരിക്കുക.
- മോസ്കിറ്റോ റിപ്പലന്‍റ് ക്രീമുകളും ലോഷനുകളും ഉപയോഗിക്കുക– നിങ്ങളുടെ ശരീരത്തിന്‍റെ ചില ഭാഗങ്ങളെ വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ, ആ മേഖലകളിൽ നിങ്ങൾ കൊതുക് റിപ്പലന്‍റ് നന്നായി പ്രയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. കൂടാതെ, നിങ്ങൾ സൺസ്ക്രീന്‍ ഉപയോഗിച്ചാല്‍ റിപ്പല്ലന്‍റ് മുകളിൽ പ്രയോഗിക്കുക, കാരണം റിപ്പലന്‍റിൽ നിന്നുള്ള ശക്തമായ മണം കൊതുകുകളെ അകറ്റും.
- വീടിനുള്ളില്‍ സ്പ്രേ ചെയ്യുക– വീട്ടിൽ വിപണിയിൽ എളുപ്പത്തിൽ ലഭ്യമായ റിപ്പലന്‍റ് സ്പ്രേകളും വാപ്പറൈസറുകളും ഉപയോഗിക്കുമ്പോൾ. ഈ റിപ്പലന്‍റുകൾ സാധാരണയായി പ്ലഗ്-ഇൻ ചെയ്യുകയോ അല്ലെങ്കിൽ മുറിയിൽ തളിക്കുകയോ ചെയ്യുന്നു. ഈ രീതി കൂടുതൽ ഫലപ്രദമാക്കുന്നതിന്, വാതിലുകളും ജനാലകളും ഉറപ്പായും അടച്ചിടുക.
യാത്ര കഴിഞ്ഞെത്തുമ്പോള്‍, സാധ്യമായ ലക്ഷണങ്ങൾ ശ്രദ്ധിക്കുക, മലേറിയയുടെ ചില സാധാരണ ലക്ഷണങ്ങൾ ഇവയാണ്:
- പനി
- തലവേദന
- ഓക്കാനം
- പേശി വേദന
- ക്ഷീണം
- ഡയറിയ
- മലത്തില്‍ രക്തം
- അമിതമായി വിയര്‍ക്കല്‍
- അനീമിയ
- അപസ്മാരം
ഖേദിക്കുന്നതിനേക്കാൾ എപ്പോഴും സുരക്ഷിതരായിരിക്കുന്നതാണ് നല്ലത്. രോഗം ഉണ്ടാകുമ്പോൾ പല കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ പുലര്‍ത്തണം. അത്തരം സമയങ്ങളിൽ, ചികിത്സയുടെ സാമ്പത്തിക വശങ്ങൾ നിറവേറ്റുന്ന ഒരു ബാക്കപ്പ് ഉണ്ടായിരിക്കണം. അതിനാൽ,,
മെഡിക്കൽ ഇൻഷുറൻസ് രോഗം വന്നാല്‍ മാനസികമായും സാമ്പത്തികമായും സമ്മർദ്ദരഹിതമായി ഇരിക്കാൻ ആവശ്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ പോളിസി തിരയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.