റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Types Of Home Insurance
മാർച്ച്‎ 31, 2021

ഹോം ഇൻഷുറൻസ് തരങ്ങൾ

മനസ്സിലാക്കുന്നതും എന്താണ് ഹോം ഇൻഷുറൻസ് എന്ന് സമഗ്രമായ ഗവേഷണത്തിലൂടെ, കൂടാതെ നിങ്ങളുടെ വീടിനായി ഒന്ന് എടുക്കാന്‍ തീരുമാനിക്കുന്നതും നിങ്ങൾക്കും കുടുംബത്തിനും ഒരു നല്ല ഉദ്യമം തന്നെയായിരിക്കും. എന്നാല്‍, ഇൻഷുറൻസ് പോളിസി തീരുമാനിക്കുന്നതിന് മുമ്പ്, നിങ്ങൾ ഹോം ഇൻഷുറൻസ് തരങ്ങൾ ഗവേഷണം ചെയ്യണം. ഇത് നിങ്ങളുടെ ആവശ്യകതകൾ വ്യക്തമാക്കാനും ആവശ്യങ്ങൾക്ക് അനുയോജ്യമായ ശരിയായ ഇൻഷുറൻസ് പരിരക്ഷ കണ്ടെത്താനും സഹായിക്കും.  

ഹോം ഇൻഷുറൻസ് പോളിസിയുടെ അടിസ്ഥാന കാര്യങ്ങൾ

വീട് പ്രകൃതി ദുരന്തത്തെ നേരിടുകയോ, സിവിൽ കലാപത്തിൽ അഗ്നിക്ക് ഇരയാകുകയോ, അപകടം മൂലം കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഹോം ഇൻഷുറൻസ് നിങ്ങളുടെ സമ്പാദ്യം ചെലവാകാതിരിക്കാന്‍ സഹായിക്കും. അത്തരം സംഭവങ്ങൾ പലപ്പോഴും അപ്രതീക്ഷിതമാണ്, അതിനാൽ പെട്ടെന്നുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാം. ഹോം ഇൻഷുറൻസ് പോളിസിയില്‍ അത്തരം സംഭവം ഉള്‍പ്പെടുത്തിയാല്‍, നിങ്ങളുടെ പോളിസിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന തോത് അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും.  

ഇന്ത്യയിലെ ഹോം ഇൻഷുറൻസ് പോളിസികളുടെ തരങ്ങൾ

ഇന്ത്യയിലെ ഏറ്റവും സാധാരണ ഹോം ഇൻഷുറൻസ് പോളിസികളിലൊന്നാണ് ഫയർ ഇൻഷുറൻസ്. എന്നാല്‍, ഇന്ത്യൻ ഹോം ഇൻഷുറൻസ് വിപണിക്ക് മറ്റ് നിരവധി പോളിസികൾ നല്‍കേണ്ടതുണ്ട്, ഇതുള്ളത്; ഹോം ഇൻഷുറൻസ് ആനുകൂല്യങ്ങൾ.
  1. കെട്ടിട പരിരക്ഷ: ഇത് ഒരു ഇൻഷുറൻസ് പോളിസിയുടെ ഏറ്റവും സ്റ്റാൻഡേർഡ് രൂപമാണ്. കാര്യമായ കേടുപാടുകള്‍ സംഭവിച്ചാല്‍ നിങ്ങളുടെ വീടിന്‍റെ കെട്ടിടത്തിന് അത്തരം പോളിസികൾ പരിരക്ഷ നൽകുന്നു. തകരാർ സംഭവിച്ച ഭാഗം പുനർനിർമ്മിക്കുന്നതിനോ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനോ നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെലവുകൾ പോളിസി സാധാരണയായി ഉള്‍ക്കൊള്ളിക്കും. അത്തരം പോളിസികൾ പോസ്റ്റ്-ബോക്സുകൾ, ബാക്ക്‌യാർഡുകൾ, വിദൂര ഗാരേജുകൾ എന്നിങ്ങനെ പിന്‍ബലമേകുന്ന നിര്‍മ്മിതികള്‍ക്ക് കവറേജ് നൽകുന്ന ആഡ്-ഓണുകൾ ഇടയ്ക്കിടെ ചേര്‍ക്കുന്നു.
 
  1. ഹോം കണ്ടന്‍റ് പരിരക്ഷ: ഹോം കണ്ടന്‍റ് പരിരക്ഷ, പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങളുടെ വീടിനുള്ളിലുള്ള വസ്തുക്കൾക്ക് പരിരക്ഷ നൽകും. ഇതിൽ സാധാരണയായി ഫർണിച്ചർ, എടുത്തു മാറ്റാവുന്നതും അല്ലാത്തതുമായ ഇലക്ട്രോണിക് സാധനങ്ങൾ, ആഭരണങ്ങൾ പോലുള്ള വിലപ്പെട്ട വസ്തുക്കൾ ഉൾപ്പെടും. നിങ്ങൾ ഇൻഷുർ ചെയ്ത അസറ്റിന്‍റെ ഉടമയായിരിക്കണം, അത് മനഃപ്പൂര്‍വ്വം കേടാക്കാനുള്ള ശ്രമത്തിന്‍റെ ഫലം ആയിരിക്കരുത് എന്നതാണ് വ്യവസ്ഥ.
 
  1. ഫയർ പരിരക്ഷ: മറ്റ് ഇൻഷുറൻസ് പോളിസികൾ 'പോളിസിയിൽ എന്താണ് പരിരക്ഷിക്കപ്പെടുന്നത്' എന്നതിലാണ് വേറിട്ട് നില്‍ക്കുന്നത്. ഫയർ പരിരക്ഷ നാശനഷ്ടത്തിന്‍റെ സാധാരണ സ്രോതസ്സിന് എതിരെ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു - അഗ്നിബാധ. അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും പോലുള്ള സംഭവങ്ങൾ ഫയർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു. നിങ്ങളുടെ വീട്, അതിലെ സാമഗ്രികൾ അല്ലെങ്കിൽ രണ്ടിനും പരിരക്ഷ ലഭിക്കുന്നതിന് ഇത് ഉപയോഗിക്കാം. ഫയർ ഇൻഷുറൻസ് പോളിസികൾ ഉപയോഗിച്ച് വിദൂര വെയർഹൗസുകളിൽ സ്റ്റോർ ചെയ്യുന്ന നിങ്ങളുടെ ചരക്കുകൾക്ക് ഫയർ ഇൻഷുറൻസ് ലഭ്യമാക്കാം.
 
  1. പബ്ലിക് ലയബിലിറ്റി പരിരക്ഷ: ഒരു സാഹചര്യം അനുമാനിക്കുക – രാജ് അദ്ദേഹത്തിന്‍റെ സുഹൃത്ത് മോഹന്‍റെ പുതിയ വീട് സന്ദർശിച്ചു. മോഹൻ കുറച്ച് പണം സ്വരൂപിച്ച് ഒരു പഴയ അപ്പാർട്ട്മെന്‍റ് വാങ്ങിയിരുന്നു. അപ്പാർട്ട്മെന്‍റിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുമ്പേ താമസമാക്കി. ഒരു നല്ല സായാഹ്നം ചെലവിടാനായി രാജിനെ ക്ഷണിച്ചതാണ്. സായാഹ്നത്തിനായി രാജ് പുതിയ പ്ലേസ്റ്റേഷൻ വാങ്ങി. ഡൈനിംഗ് ഏരിയയിലെ സെന്‍റർ-ടേബിളിൽ അദ്ദേഹം സ്ഥാപിച്ചു, പെട്ടെന്ന് എന്തോ തകരുന്ന ശബ്ദം കേട്ടു. റൂഫിൽ നിന്നുള്ള ഒരു വലിയ ഭാഗം പ്ലേസ്റ്റേഷനിൽ പതിച്ചു, അത് തകര്‍ന്നു. മോഹന് പബ്ലിക് ലയബിലിറ്റി പരിരക്ഷ ഉണ്ടെങ്കിൽ, രാജിന് സംഭവിച്ച നാശനഷ്ടത്തിന് അയാൾക്ക് നഷ്ടപരിഹാരം ലഭിച്ചേക്കാം, അങ്ങനെ സുഹൃത്തിന് അയാൾക്ക് ഉണ്ടായിരിക്കുന്ന ബാധ്യതകൾ പരിരക്ഷിക്കുകയും ചെയ്യാം.
  അതിനാൽ, നിങ്ങളുടെ വീടിനുള്ളിൽ അല്ലെങ്കിൽ നിയമപരമായി ഉടമസ്ഥതയിലുള്ള ഏതെങ്കിലും കാരണത്താൽ അപ്രതീക്ഷിതമായ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ, പബ്ലിക് ലയബിലിറ്റി പരിരക്ഷ നിങ്ങൾക്ക് വലിയ തുകയ്ക്ക് നഷ്ടപരിഹാരം നൽകും.  
  1. കവര്‍ച്ചാ പരിരക്ഷ: മോഷണം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഹോം ഇൻഷുറൻസിന്‍റെ ഈ പ്രത്യേക വേരിയന്‍റ് പരിരക്ഷ നൽകുന്നു. പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നതും നിങ്ങളുടെ ഇൻഷുറർക്ക് അവരുടെ മൂല്യം നിർണ്ണയിക്കാൻ കഴിയുന്നതുമായ ഏതെങ്കിലും മോഷ്ടിക്കപ്പെട്ട വസ്തുക്കൾക്കും വിലപ്പെട്ട വസ്തുക്കൾക്കും ഇത് നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നു.
 
  1. ഭൂവുടമയുടെ പരിരക്ഷ: ഇത് ഭൂവുടമകള്‍ക്കുള്ള പരിരക്ഷയാണ്. നിങ്ങൾ അതിൽ താമസിക്കുന്നില്ലെങ്കിലും ഇത് നിങ്ങളുടെ കെട്ടിടത്തിന്‍റെ ഘടനയ്ക്കും സാമഗ്രികൾക്കും പരിരക്ഷ നൽകുന്നു. നിങ്ങളുടെ വിലപ്പെട്ട വസ്തുക്കളും കെട്ടിടങ്ങളും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും ഉറപ്പില്ലെന്നതിനാൽ ആശങ്കയുടെ പ്രധാന സ്രോതസ്സ് ഇത് കൊണ്ടുപോകാം. നിങ്ങളുടെ സാധനങ്ങളും കെട്ടിടവും ഉള്ളത് വരെ, നാശനഷ്ടങ്ങൾക്ക് നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും.
 
  1. വാടകക്കാരുടെ പരിരക്ഷ: വാടകക്കാർക്ക് കെട്ടിടത്തിന്‍റെ ഘടന ഇല്ലാത്തതിനാൽ മാത്രമേ ഇത് പരിരക്ഷ നൽകുകയുള്ളൂ. എന്നിരുന്നാലും, ഒരു വാടകക്കാരൻ എന്ന നിലയിൽ, ലാൻഡ്‌ലോർഡിന്‍റെ ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടുന്ന ഒരു അപ്പാർട്ട്മെന്‍റ് അല്ലെങ്കിൽ വീട് വാടകയ്ക്ക് എടുക്കുന്നത് നിങ്ങൾ പരിഗണിക്കണം. പ്രോപ്പർട്ടി അല്ലെങ്കിൽ അതിന്‍റെ ഉള്ളടക്കങ്ങൾ അല്ലെങ്കിൽ രണ്ടും തകര്‍ച്ച നേരിട്ടാല്‍ ഇത് ഭൂവുടമയുടെ സാധ്യതയുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.
 

വിവിധ ഹോം ഇൻഷുറൻസ് പോളിസി തരങ്ങളിൽ നിന്ന് എങ്ങനെ തിരഞ്ഞെടുക്കാം?

എക്സ്പ്ലോർ ചെയ്യുന്നത് വൈവിധ്യമാർന്ന തരം ഹോം ഇൻഷുറൻസ് പോളിസി ശരിയായ തീരുമാനം എടുക്കാൻ നിങ്ങളെ സഹായിക്കും, എന്നാൽ ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന അനുഭവം കൂടിയാണ്. താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ, ഏത് ഇൻഷുറൻസ് പോളിസി നിങ്ങൾക്കായി പ്രവർത്തിക്കും എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിക്കും:
  1. ഏത് ആസ്തികളിലാണ് നിങ്ങൾ പരിരക്ഷിക്കാൻ ആഗ്രഹിക്കുന്നത്?
  2. പരിരക്ഷ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ആസ്തികൾ ആരുടേതാണ്?
  3. നിങ്ങളുടെ വീടിന് അല്ലെങ്കിൽ അതിലെ വസ്തുവകകൾക്ക് തകരാർ സംഭവിച്ചേക്കുമെന്ന് നിങ്ങൾ കരുതുന്ന ഏറ്റവും സാധ്യതയുള്ള സാഹചര്യങ്ങൾ ഏതൊക്കെയാണ്?
  4. നിങ്ങൾക്കായുള്ള ഈ ആസ്തികൾ എത്ര വിലപ്പെട്ടതാണ്?
 

പതിവ് ചോദ്യങ്ങള്‍

  1. ഏറ്റവും മികച്ച തരം ഹോം ഇൻഷുറൻസ് പോളിസി എന്താണ്?
സാധാരണയായി, ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് പരമാവധി നേട്ടങ്ങള്‍ നൽകുന്നു.  
  1. എനിക്ക് എത്ര ഹോം ഇൻഷുറൻസ് ആവശ്യമാണ്?
പുനര്‍നിര്‍മ്മാണ ചെലവ്, ആസ്തികളുടെ ചെലവ്, താൽക്കാലിക ബദൽ ജീവിത ചെലവ്, പൊതു ബാധ്യതകൾ, നിങ്ങളുടെ ഇൻഷുറൻസിലെ കിഴിവ് എന്നിവ കണക്കാക്കുക. ഇവ കൂട്ടുമ്പോള്‍, ആവശ്യമുള്ള ഇൻഷുറൻസ് തുകയെക്കുറിച്ച് നിങ്ങൾക്ക് ന്യായമായ ധാരണ ലഭിക്കും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്