Dancing is not only a fun way to express yourself, but it also offers numerous health benefits that help keep both the body and mind in top shape. Whether you're looking to improve cardiovascular health, boost your mood, or simply stay active, various dance forms can provide an enjoyable workout that keeps you moving and engaged. From high-energy styles like Zumba to the graceful movements of ballet, each dance form brings unique benefits to the table. In this guide, we’ll explore different dance styles that can help you stay fit, healthy, and motivated while having fun on your fitness journey.
Types of Dances
1. കഥക്
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസിക്കൽ നൃത്തങ്ങളിലൊന്നാണ് കഥക്. "കഥ പറച്ചിലിന്‍റെ കല" എന്നര്‍ത്ഥമുള്ള 'കഥ' എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞ കഥക് നവാബിന്‍റെ കാലം മുതല്‍ വന്‍തോതില്‍ പരിണമിച്ചു. ഇത് സ്വയം പ്രകടിപ്പിക്കാൻ സഹായിക്കുക മാത്രമല്ല, സന്ധിവാതത്തിന്‍റെ വേദന ശമിപ്പിച്ച്, ശരീരത്തിന് വടിവും ഉന്മേഷവും നല്‍കും. കഥക്കിന്‍റെ ഒരു സെഷൻ കൊണ്ട് നിങ്ങൾക്ക് ഏകദേശം 400-600 കലോറി കുറയ്ക്കാം
2. സൽസ
ക്ലാസി, എനർജെറ്റിക്, സെൻഷ്വൽ. ഇവയുടെ ഒരു സംയോജനമാണ് സാൽസ. ന്യൂയോർക്കിൽ 1970 കളില്‍ ഉത്ഭവിച്ച സാൽസയിൽ കനത്ത ചുവടുകളും, ബെൻഡിംഗും, തിരിയലുകളും ഉൾപ്പെടുന്നു. സാൽസ ഡാൻസ് മൂവ്മെന്‍റുകൾ നിങ്ങളുടെ ശരീരത്തെ ഫ്ലെക്സിബിൾ ആകാൻ സഹായിക്കുന്നു, ഇത് ശരീരത്തിന്‍റെ താഴ്ഭാഗത്തിന് ഷേപ്പ് വരുത്താന്‍ സഹായിക്കും. ഒരു 30-മിനിറ്റ് സാൽസ സെഷൻ 300 കലോറി കുറയ്ക്കാന്‍ സഹായിക്കും.
3. ബെല്ലി ഡാൻസ്
പോപ്പ് സിംഗർ ശകിരയും പിന്നീട് കത്രീന കൈഫും ജനപ്രിയമാക്കിയ ഈ നൃത്തരൂപം ഒരു മികച്ച വ്യായാമവും ആണ്. മിഡിൽ ഈസ്റ്റിൽ ആരംഭിച്ച ഇത് നിങ്ങളുടെ പേശികള്‍ ബലപ്പെടുത്താനും, ഉദരത്തിലെ കൊഴുപ്പ് കുറയ്ക്കാനുമുള്ള മികച്ച മാർഗമാണ്. ഒരു മണിക്കൂർ ബെല്ലി ഡാൻസിംഗിന് ഏകദേശം 300 കലോറി കുറയ്ക്കാന്‍ കഴിയും. ഗേള്‍ ഗാംഗില്‍ നിങ്ങള്‍ക്ക് താരമാകാം. കൊള്ളാം, അല്ലേ?
4. ഹിപ്-ഹോപ്പ്
ഊർജ്ജവും ഉത്സാഹവും. ഒരു ഡാൻസറിന് ഇതില്‍ കൂടുതൽ എന്താണ് ചോദിക്കാൻ കഴിയുക? ഭാവ സമ്പന്നമായ നൃത്തം, ഇത് വളരെ ജനപ്രിയമാണ്. 1960 കളിൽ ന്യൂയോർക്കിൽ ഉത്ഭവിച്ച ഇതിൽ ബ്രേക്കിംഗ്, ലോക്കിംഗ്, പോപ്പിംഗ് എന്നിവ ഉൾപ്പെടുന്നു. ഭാരം കുറയ്ക്കാന്‍ ത്വരിതവും രസകരവുമായ മാർഗമാണിത്. ഹിപ്പ്- ഹോപ്പിംഗ് ഒരു സെഷനില്‍ ഏകദേശം 300 കലോറി കുറയ്ക്കാം.
5. ബാലെ
പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതായി കരുതപ്പെടുന്ന ഇത് അത്യാധുനിക നൃത്ത രൂപമാണ്. 19th നൂറ്റാണ്ടിൽ നവോത്ഥാന ഇറ്റലിയിൽ ഉത്ഭവിച്ച ഇത് ലൈറ്റ്, ഗ്രേസ്ഫുൾ മൂവ്മെന്‍റുകൾ, പോയിന്‍റഡ് ഷൂസിന്‍റെ ഉപയോഗം എന്നിവയാൽ പ്രതീകമാണ്. ബാലെ നിങ്ങളുടെ തുട, ഇടുപ്പ്, നടു എന്നിവ ബലപ്പെടുത്തി പേശിക്ക് അയവ് നല്‍കുന്നു. 90- മിനിറ്റ് ബാലെ സെഷനിൽ ഏകദേശം 500 കലോറി കുറയ്ക്കാം.
6. സാംബ
ഉന്മേഷവും താളാത്മകവുമായ സാംബ ഒരു മികച്ച സമ്മർദ്ദമാണ്. 1500 കളിൽ ബ്രസീലിൽ ഉത്ഭവിച്ച സാംബ ചടുലമായ, വേഗതയേറിയ മികച്ച വർക്ക്ഔട്ട് ആണ്. ഇത് നിങ്ങളുടെ അരക്കെട്ടിലെയും ഇടുപ്പിലെയും കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കുന്നു.
7. ഫ്രീസ്റ്റൈൽ
സ്റ്റെപ്പ്സിനെക്കുറിച്ച് ആശങ്കപ്പെടാതെ ചില പെപ്പി ട്യൂണിന് ചുവട് വയ്ക്കുക. അതെ, അത് ഫ്രീസ്റ്റൈൽ ആണ്! ആരെങ്കിലും കാണുന്നില്ലെന്ന് കരുതി നൃത്തം ചെയ്യുക, ആസ്വദിക്കുക, ഒപ്പം ഭാരം കുറയ്ക്കുക, അമ്പരപ്പിക്കും അല്ലേ?