റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
What is Skidding and Hydroplaning?
21 ജൂലൈ 2016

ഈ മൺസൂണിൽ സ്കിഡ്ഡിംഗും ഹൈഡ്രോപ്ലേനിംഗും എങ്ങനെ ഒഴിവാക്കാം?

വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനേക്കാൾ ഭയാനകമായ മറ്റൊന്നും ഡ്രൈവർമാർക്ക് ഇല്ല. ഇത് വളയം പിടിക്കാനുള്ള അവരുടെ കഴിവിനെ ഇല്ലാതാക്കുക മാത്രമല്ല, പരിചയസമ്പന്നരായ ഡ്രൈവർമാർ പോലും നിസ്സഹായരായി പോവുകയും ചെയ്യും. നിയന്ത്രണം നഷ്ടപ്പെടുന്നതിന് പല കാരണങ്ങളുണ്ടാകാം. ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഹൈഡ്രോപ്ലേനിംഗ് അല്ലെങ്കിൽ അക്വാപ്ലേനിംഗ് ആണ്. മഴക്കാലം ആരംഭിച്ചതോടെ അപകടങ്ങളുടെ സാധ്യതയും ക്രമാതീതമായി വർദ്ധിച്ചു, ഹൈഡ്രോപ്ലേനിംഗിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും അത് ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും നൽകുന്ന ഒരു ലേഖനം ഇതാ. ഹൈഡ്രോപ്ലേനിംഗ് എന്നാല്‍ എന്താണ്? നനഞ്ഞ പ്രതലത്തിൽ കാർ ടയറുകൾ തെന്നിമാറുകയോ തെന്നി വീഴുകയോ ചെയ്യുന്നതിനെയാണ് ഹൈഡ്രോപ്ലേനിംഗ് എന്നുപറയുന്നത്. റോഡിൽ ടയർ കൂടുതൽ വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ടയറിന്‍റെ മുൻഭാഗത്ത് നിന്ന് അതിനടിയിലേക്ക് വെള്ളം തള്ളുന്ന മൂലമുള്ള സമ്മർദ്ദം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ടയർ പിന്നീട് റോഡിന്‍റെ ഉപരിതലത്തിൽ ഉള്ള നേർത്ത ജല പാളിയാൽ വേർതിരിക്കപ്പെടുന്നു, അങ്ങനെ ട്രാക്ഷൻ നഷ്ടപ്പെടുന്നു. ഇത് സ്റ്റിയറിംഗ്, ബ്രേക്കിംഗ്, പവർ നിയന്ത്രണം നഷ്ടപ്പെടുത്തുന്നു. ഹൈഡ്രോപ്ലേനിംഗ് എപ്പോഴാണ് സംഭവിക്കുന്നത്? ഒരു ചെറിയ മഴയുടെ ആദ്യ 10 മിനിറ്റ് ഏറ്റവും അപകടകരമാണ്, ഏത് നനഞ്ഞ പ്രതലത്തിലും ഹൈഡ്രോപ്ലേനിംഗ് സംഭവിക്കാം. റോഡിലെ എണ്ണയുടെ അവശിഷ്ടങ്ങളുമായി മഴ കലരുമ്പോൾ വഴുവഴുപ്പുള്ള അവസ്ഥയാണ് ഉണ്ടാവുക, അമിത വേഗതയിൽ വാഹനങ്ങൾ പോകുമ്പോൾ ഹൈഡ്രോപ്ലേൻ എന്ന അവസ്ഥയുണ്ടാകുന്നു. മൂടൽമഞ്ഞ്, മഴ, മഞ്ഞുവീഴ്ച തുടങ്ങിയ മോശം കാലാവസ്ഥയിൽ അപകട സാധ്യത വർദ്ധിക്കുന്നു. എന്നിരുന്നാലും, അത്തരം സാഹചര്യങ്ങളിൽ മാത്രം ഹൈഡ്രോപ്ലേനിംഗ് സംഭവിക്കണം എന്നില്ല. സാധാരണയായി, ഡ്രൈവർമാരും തയ്യാറെടുപ്പ് എടുക്കാത്ത ഒരു കണ്ടീഷൻ കൂടിയാണിത്. ഹൈഡ്രോപ്ലേനിംഗ് തടയുന്നതിനുള്ള ടിപ്സ് 1.കുഴികളും കെട്ടിക്കിടക്കുന്ന വെള്ളവും ഒഴിവാക്കുക വെള്ളം കെട്ടിനിൽക്കുന്നിടത്ത് ഹൈഡ്രോപ്ലേനിംഗ് സാധ്യത വളരെ കൂടുതലാണ്, കാരണം ഇതിന് ഒരു ചെറിയ ജല പാളി മാത്രമേ ആവശ്യമുള്ളൂ. അതിനാൽ, അവ ഒഴിവാക്കുന്നതാണ് ഉചിതം. 2.ഹൈഡ്രോപ്ലേനിംഗ് തടയാൻ ഡിസൈൻ ചെയ്ത ഉയർന്ന നിലവാരമുള്ള ടയറുകൾ തിരഞ്ഞെടുക്കുക നിങ്ങളുടെ ടയറുകൾ പതിവായി മാറ്റുക .നനഞ്ഞ റോഡുകളിൽ മോശം ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് ദോഷകരമാണ്. ഇടയ്ക്കിടെ മഴ പെയ്യുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഇത് വളരെ പ്രധാനമാണ്. ഓരോ 11,000 കിലോമീറ്ററിലും ഓയിൽ മാറുന്ന സമയത്ത് ഓരോ തവണയും നിങ്ങളുടെ വാഹനത്തിന്‍റെ ടയറുകൾ കറക്കി ബാലൻസ് ചെയ്യിപ്പിക്കുന്നതാണ് അഭികാമ്യം. 3.നിങ്ങളുടെ വേഗത നിയന്ത്രിക്കുക ആദ്യ മഴ തുള്ളികൾ നിങ്ങളുടെ വിൻഡ്‌ഷീൽഡിൽ പതിക്കുമ്പോൾ തന്നെ നിങ്ങൾ കാറിന്‍റെ വേഗത കുറയ്ക്കണം. മണിക്കൂറിൽ 57 കിലോമീറ്ററിൽ കൂടുതൽ വേഗതയുണ്ടെങ്കിൽ ഹൈഡ്രോപ്ലേനിംഗ് സാധാരണയായി സംഭവിക്കുമെന്ന് സുരക്ഷാ വിദഗ്ധർ സൂചിപ്പിച്ചിട്ടുണ്ട്. മൺസൂണിൽ നിശ്ചിത വേഗപരിധിയേക്കാൾ 10 മുതൽ 15 കിലോമീറ്റർ വരെ പതുക്കെ വാഹനമോടിക്കുന്നതാണ് അഭികാമ്യം. പെട്ടെന്നുള്ള വേഗത കൂട്ടുന്നതും ഒഴിവാക്കണം. 4.മഴയിൽ ക്രൂസ് ചെയ്യരുത് നനഞ്ഞ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ കാറിന്‍റെ ക്രൂയിസ് ഫംഗ്ഷൻ ഒരിക്കലും ഉപയോഗിക്കരുത്. നിങ്ങൾ ക്രൂയിസ് ഫംഗ്‌ഷൻ ഓണാക്കി ഹൈഡ്രോപ്ലെയ്‌ൻ അനുഭവിച്ച് തുടങ്ങുകയാണെങ്കിൽ, നിങ്ങളുടെ കാറിന്‍റെ നിയന്ത്രണം വീണ്ടെടുക്കുന്നതിന് മുമ്പ് ഫംഗ്ഷൻ ഡിസേബിൾ ചെയ്യാൻ സമയമെടുക്കും. ഹൈഡ്രോപ്ലേനിംഗിൽ നിന്ന് എങ്ങനെ റിക്കവർ ചെയ്യാം?
  • ഹൈഡ്രോപ്ലേനിംഗിന് ശേഷം ഉടനെ ആക്സിലറേറ്ററിൽ നിന്ന് നിങ്ങളുടെ കാൽ എടുക്കുക
  • നിങ്ങളുടെ കാറിന്‍റെ സ്റ്റിയറിംഗ് വീൽ ഹൈഡ്രോപ്ലേനിംഗ് ദിശയിലേക്ക് പതുക്കെ തിരിക്കുക.
  • റോഡിന്‍റെ ഉപരിതലവുമായി ടയറുകൾ വീണ്ടും സമ്പർക്കത്തിൽ വരുന്നത് നിങ്ങൾക്ക് അനുഭവപ്പെടുന്നത് വരെ കാത്തിരിക്കുക.
  • നിങ്ങളുടെ യാത്ര തുടരുന്നതിന് മുമ്പ് ഹൈഡ്രോപ്ലേനിംഗിൽ നിന്ന് കരകയറിയ ശേഷം ഒരു ദീർഘശ്വാസമെടുക്കുക.
മൺസൂണിൽ അപ്രതീക്ഷിതമായ അപകടസാധ്യതകൾ ഉണ്ടായേക്കാം, സ്വയം സുരക്ഷിതരാകേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കാർ ഇൻഷുർ ചെയ്ത് സാമ്പത്തിക ആഘാതത്തിൽ നിന്ന് സ്വയം സുരക്ഷിതരാവുക. പരിശോധിക്കുക ഏറ്റവും മികച്ച ബൈക്ക് ഇൻഷുറൻസ് കൂടാതെ ഓൺലൈൻ കാർ ഇൻഷുറൻസ് ഇന്ന് തന്നെ നിങ്ങളെ സ്വയം സുരക്ഷിതമാക്കാൻ!

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്