ആ തിളക്കമുള്ള, പുതിയ കാർ സ്വന്തമാക്കാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കും! ഒടുവിൽ, അത് നിങ്ങൾ സ്വന്തമാക്കുന്നു, അതിൽ ഒരു ഡ്രൈവ് പോകാനും ആഗ്രഹിക്കുന്നു. കാർ ഇൻഷുറൻസ് മറക്കരുത്! നിങ്ങളുടെ ഡ്രീം കാർ വാങ്ങിയതിനുശേഷം വാങ്ങേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. നിങ്ങൾ പരിഗണിക്കേണ്ട ചില ആഡ് ഓണുകളും ഉണ്ട്. ഇത് കൂടുതൽ മനസ്സിലാക്കാൻ താഴെയുള്ള ഉദാഹരണം നോക്കാം: പ്രളയബാധിത പ്രദേശമായ മുംബൈയിലാണ് പൂർണേഷ് ഭട്ടാചാര്യ താമസിക്കുന്നത്. മൺസൂൺ സീസണിൽ അദ്ദേഹം പുതിയ കാർ വാങ്ങി, ആ പ്രദേശത്ത് വെള്ളം കെട്ടിനിന്നതിനാൽ കാറിന്‍റെ എഞ്ചിൻ കേടായി. വെള്ളം കയറൽ, ഓയിൽ ചോർച്ച തുടങ്ങിയവ മൂലം നിങ്ങളുടെ കാറിന്‍റെ എഞ്ചിന് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്ന എഞ്ചിൻ പ്രൊട്ടക്ടർ ആഡ് ഓൺ പരിരക്ഷ അദ്ദേഹത്തിനുണ്ടായിരുന്നത് നന്നായി. അത്തരം നാശനഷ്ടങ്ങൾ നിർമ്മാതാവിന്‍റെ വാറന്‍റി കാലയളവിൽ പരിരക്ഷിക്കപ്പെടുന്നില്ല എന്നതോർക്കുക, ഈ സാഹചര്യങ്ങളിൽ ആഡ് ഓണുകൾ സഹായകരമാകും. മേൽപ്പറഞ്ഞ ഉദാഹരണം മനസ്സിൽ വെച്ചുകൊണ്ട്, ഇക്കാലത്ത്
ഇന്ത്യയിൽ കാർ ഇൻഷുറൻസ് മാത്രം ലഭ്യമാക്കിയാൽ പോര, കാറിന്‍റെ സമഗ്രമായ പരിരക്ഷയ്ക്കായി ആഡ് ഓൺ പരിരക്ഷകളും വാങ്ങേണ്ടതുണ്ട്. നിങ്ങൾക്ക് ഉപയോഗപ്രദമായേക്കാവുന്ന ആഡ്-ഓൺ പരിരക്ഷകളെക്കുറിച്ച് അറിയാൻ വായിക്കുക.
24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ്: ബ്രേക്ക്ഡൗൺ അല്ലെങ്കിൽ അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ, അടുത്തുള്ള സർവ്വീസ് സെന്‍ററിലേക്കോ ഓപ്പറേറ്റിംഗ് ഗാരേജിലേക്കോ ടോ ചെയ്ത് കൊണ്ടുപോകൽ റോഡ്സൈഡ് അസിസ്റ്റൻസ് ഓഫർ ചെയ്യും. ഇതിനൊപ്പം, തകരാർ സംഭവിച്ച വാഹനം സർവ്വീസ് സെന്‍ററിലേക്ക് ടോ ചെയ്യുന്നതിൽ ഉൾപ്പെടുന്ന ലേബർ ചാർജ്ജും ഇത് പരിരക്ഷിക്കും. ടോവിംഗിനൊപ്പം, നിങ്ങളുടെ കാർ മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്പോട്ടിൽ വെച്ച് ചെയ്യാവുന്ന ചെറിയ റിപ്പയറിംഗ് സേവനങ്ങൾക്കുള്ള 24x7 റോഡ് അസിസ്റ്റൻസും നൽകും. നിങ്ങൾ റോഡിൽ ഫ്ലാറ്റ് ടയർ കാരണം കുടുങ്ങിപ്പോവുകയാണെങ്കിൽ, റിപ്പയർ ചെയ്യാൻ ആഡ്-ഓൺ പരിരക്ഷ സഹായിക്കും. ഫ്ലാറ്റ് ബാറ്ററി കാരണം നിങ്ങളുടെ കാറിന് ബ്രേക്ക്ഡൗൺ ഉണ്ടാവുകയാണെങ്കിൽ, ഇൻഷുറർ കാർ ബാറ്ററിക്കുള്ള ജമ്പ് സ്റ്റാർട്ടും ഏർപ്പെടുത്തും.
സീറോ ഡിപ്രീസിയേഷൻ: ഒരു
സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് പരിരക്ഷ ഏത് കാറിനും അനുയോജ്യമാണ്, ഇത് ചെലവേറിയ കാറുകൾക്ക് നിർബന്ധമാണ്. റീപ്ലേസ് ചെയ്ത ഓട്ടോ പാർട്ട്സുകളുടെ ഡിപ്രീസിയേഷന് ഒരു കിഴിവും കൂടാതെ അപകടത്തിന് ശേഷം മുഴുവൻ ക്ലെയിമും ലഭിക്കുന്നതിനുള്ള ആനുകൂല്യം ഇത് നിങ്ങൾക്ക് നൽകുന്നു. മൂല്യത്തകർച്ചയുള്ള ഭാഗങ്ങൾക്ക് ഒന്നും ഈടാക്കാത്ത ഒരു പൂർണ്ണ സെറ്റിൽമെന്‍റ് കവറേജാണിത്. സാധാരണ കാർ ഇൻഷുറൻസ് പോളിസിയിൽ, കാറിന്‍റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ക്ലെയിം തുക കണക്കാക്കുന്നത്, അതിൽ ഡിപ്രീസിയേഷനും ഉൾപ്പെടും. ഒറ്റ പോളിസിയിൽ നിന്ന് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പല കാർ ഉടമകളും ഈ പരിരക്ഷയാണ് തിരഞ്ഞെടുക്കുന്നത്.
എഞ്ചിൻ പ്രൊട്ടക്ടർ: മുകളിലെ ഉദാഹരണത്തിൽ സൂചിപ്പിച്ചതുപോലെ, ഒരു എഞ്ചിൻ പലപ്പോഴും വാഹനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടുന്നു. സാധാരണയായി, എഞ്ചിൻ തകരാറുകൾ ഇതിന് കീഴിൽ പരിരക്ഷിക്കപ്പെടാറില്ല;
കോംപ്രിഹെന്‍സീവ് കാർ ഇൻഷുറൻസ് പോളിസി. എഞ്ചിൻ പ്രൊട്ടക്ടർ ആഡ്-ഓൺ ഉപയോഗിച്ച് നിങ്ങളുടെ വാഹനത്തിന്‍റെ എഞ്ചിൻ വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടങ്ങൾ, അനന്തരഫലങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ഇൻഷുർ ചെയ്യപ്പെടും.
കീ, ലോക്ക് റീപ്ലേസ്മെന്‍റ് പരിരക്ഷ: നിങ്ങളുടെ കീ നഷ്ടപ്പെട്ടാൽ, പോളിസി കാലയളവിൽ ഒരിക്കൽ മാത്രമേ പോളിസിയിൽ പരാമർശിച്ചിരിക്കുന്ന ഇൻഷ്വേർഡ് തുക വരെ അത് പരിരക്ഷിക്കപ്പെടുകയുള്ളൂ, എഫ്ഐആർ നിർബന്ധമാണ്. നിബന്ധനകളും വ്യവസ്ഥകളും കിഴിവിനും വിലയിരുത്തലിനും ബാധകമാണ്.
ആക്സിഡന്‍റ് ഷീൽഡ്: അപകടങ്ങൾ നിങ്ങളുടെ കാറിന് ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടാക്കും. മനസ്സിൽ വൈകാരികമായ പാടുകൾ ഉണ്ടാക്കാനും അവയ്ക്ക് കഴിയും. ചിലപ്പോൾ, അതിലുപരിയായി - അവ നിങ്ങൾക്ക്, നിങ്ങളുടെ ഡ്രൈവർ, മറ്റൊരാൾ അല്ലെങ്കിൽ നിങ്ങളോടൊപ്പം കാറിൽ സഞ്ചരിക്കുന്ന നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പോലും പരിക്കേൽപ്പിക്കും. എന്നാൽ നിങ്ങളുടെ കാർ ഇൻഷുറൻസിലേക്ക് ഒരു ആക്സിഡന്‍റ് ഷീൽഡ് പരിരക്ഷ ചേർക്കുന്നതിലൂടെ, അത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നിന്ന് സാമ്പത്തികമായെങ്കിലും നിങ്ങൾക്ക് സ്വയം പരിരക്ഷിക്കാം.
കൺസ്യൂമബിൾ എക്സ്പെൻസ് പരിരക്ഷ: നിങ്ങളുടെ കാറിന് അപകടം സംഭവിക്കുകയാണെങ്കിൽ, നട്ടുകൾ, ബോൾട്ടുകൾ, സ്ക്രീൻ വാഷറുകൾ, എഞ്ചിൻ ഓയിൽ, ബെയറിംഗുകൾ തുടങ്ങിയവയിൽ ചെലവഴിക്കുന്ന പണത്തിന് നഷ്ടപരിഹാരം തേടാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ ആഡ് ഓൺ വാങ്ങാം. സ്റ്റാൻഡേർഡ് മോട്ടോർ ഇൻഷുറൻസിന് കീഴിലുള്ള ക്ലെയിം തുകയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന അത്തരം ഉപഭോഗവസ്തുക്കളുടെ മൂല്യത്തിന് ഇൻഷുറർ നിങ്ങൾക്ക് പണം നൽകും. അതിനാൽ നിങ്ങളുടെ ഡ്രീം കാർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിലോ ഒരെണ്ണം വാങ്ങിയിരിക്കുകയാണെങ്കിലോ, നിങ്ങൾക്ക് 24x7 സഹായവും എളുപ്പമുള്ള ക്ലെയിം പ്രക്രിയയും ആഡ്-ഓൺ പരിരക്ഷകൾ ലഭിക്കാനുള്ള ഓപ്ഷനും നൽകുന്ന ഒരു കാർ ഇൻഷുറൻസ് പോളിസി വാങ്ങാൻ മറക്കരുത്. നിങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുകയും നിങ്ങളെയും നിങ്ങളുടെ കാറിനെയും സുരക്ഷിതമാക്കുകയും ചെയ്യുന്ന കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസിയാണ് ബജാജ് അലയൻസ് വാഗ്ദാനം ചെയ്യുന്നത്. അപ്പോള്‍ എന്തിനാണ് നിങ്ങൾ കാത്തിരിക്കുന്നത്? ഇന്ന് തന്നെ ബജാജ് അലയൻസ് കാർ ഇൻഷുറൻസ് പോളിസി നേടുക!
*സാധാരണ ടി&സി ബാധകം
ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഒരു മറുപടി നൽകുക