ആഗോളവൽക്കരണത്തോടെ, ലോകം അപ്പാടെ ഒരു വലിയ വിപണിയാണ്, അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിന് ജലമാർഗ്ഗങ്ങൾ അനിവാര്യമാണ്. പുരാതനകാലം മുതലേ ചരക്ക് ഗതാഗതം പ്രാഥമികമായും സമുദ്രത്തിലൂടെയാണ്, ഇപ്പോഴും അത് അങ്ങനെതന്നെ തുടരുന്നു. എന്നാൽ ഇത്ര കാലമായിട്ടും, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിലെ റിസ്കുകൾ ഇപ്പോഴുമുണ്ട്. ഈ റിസ്കുകൾ പ്രകൃതി ദുരന്തങ്ങൾ കൊണ്ട് മാത്രമല്ല, തുറമുഖങ്ങളിലെ അപകടങ്ങള്‍ മൂലവും ആകാം. അതിനാൽ, മറൈൻ ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നത് നല്ലതാണ്.
മറൈൻ ഇൻഷുറൻസിനെക്കുറിച്ച്
കപ്പല്‍ ഉടമകൾക്കും ഷിപ്പിംഗ് കമ്പനികൾക്കും അവരുടെ ചരക്കുകൾ ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന ബിസിനസുകൾക്കും നല്‍കുന്ന കൊമേഴ്ഷ്യൽ ഇൻഷുറൻസ് പ്ലാനാണ് ഇത്. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍, കടല്‍ക്കൊള്ള, നാവിഗേഷൻ പ്രശ്നങ്ങൾ, കാർഗോ കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങൾ എന്നിവ ചരക്കിനും കപ്പലിനും നഷ്ടം വരുത്താം. അപ്പോഴാണ്
മറൈൻ ഇൻഷുറൻസ് പോളിസി ഈ നഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നത്.
മറൈൻ ഹൾ ഇൻഷുറൻസ് എന്നാൽ എന്താണ്?
മറൈൻ ഇൻഷുറൻസ് പ്ലാനുകള്‍ പല തരത്തിലുണ്ട്, കാർഗോ വഹിക്കുന്ന കപ്പൽ സംരക്ഷിക്കാൻ ലക്ഷ്യം വെയ്ക്കുന്ന ഒന്നാണ് മറൈൻ ഹൾ ഇൻഷുറൻസ്. കപ്പലുകളുടെ ഒരു ഗണം സ്വന്തമായുള്ള കപ്പല്‍ ഉടമകള്‍ക്കും ഷിപ്പിംഗ് കമ്പനികൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സുരക്ഷാ വലയമാണ് ഇത്. കപ്പലിനെ പ്രാഥമികമായും താങ്ങിനിര്‍ത്തുന്ന ഭാഗമാണ് ഹൾ. ഹള്ളിന് സംഭവിക്കുന്ന കേടുപാടുകള്‍ കപ്പലിന്‍റെ സുരക്ഷയിൽ വീഴ്ച വരുത്തുന്നു, അതിനാൽ, ഇൻഷുറൻസ് പരിരക്ഷ നിർണായകമാണ്. ഹൾ മാത്രമല്ല, കാർഗോ ലോഡ് ചെയ്യുന്നതിനും അൺലോഡ് ചെയ്യുന്നതിനും കപ്പലില്‍ സ്ഥാപിച്ച മെഷിനറിക്ക് കേടുപാടുകൾ സംഭവിക്കാം. മറൈൻ ഹൾ ഇൻഷുറൻസ് പരിരക്ഷ കൊണ്ട്, കപ്പല്‍ ഉടമകൾക്ക് അത്തരം മെഷിനറിയുടെ തകരാറിന്‍റെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ കഴിയും.
മറൈൻ ഹൾ ഇൻഷുറൻസ് പ്ലാനുകളിൽ എന്താണ് പരിരക്ഷിക്കപ്പെടുന്നത്?
മറൈൻ ഹൾ ഇൻഷുറൻസ് പ്ലാനുകളുടെ ഭാഗമായി താഴെപ്പറയുന്ന റിസ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്:
- കപ്പലിനും, അതില്‍ ഇന്‍സ്റ്റോള്‍ ചെയ്ത മെഷീനറിക്കും അഥവാ എക്വിപ്മെന്‍റിനും ഉള്ള കേടുപാടുകള്‍.
- മോഷണം, അഗ്നിബാധ എന്നിവ കാരണം കപ്പലിന് സംഭവിക്കുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ.
- മിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലം കപ്പലിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ.
- മറ്റ് കപ്പലുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടം മൂലമുള്ള തേർഡ്-പാർട്ടി ബാധ്യത.
- മെയിന്‍റനൻസ് ചെയ്യുമ്പോള്‍ കപ്പലിന് ഉണ്ടാകുന്ന അപ്രതീക്ഷിത നാശനഷ്ടങ്ങൾ
- സമുദ്രങ്ങളിലുടെ സഞ്ചരിക്കുന്ന കപ്പലുകൾക്കായി ലോകമെമ്പാടുമുള്ള കവറേജ്.
*സാധാരണ ടി&സി ബാധകം
ആരാണ് മറൈൻ ഹൾ ഇൻഷുറൻസ് പ്ലാന്‍ എടുക്കേണ്ടത്?
മറൈൻ ഹൾ ഇൻഷുറൻസ് പ്ലാൻ എന്നു പറയുന്നത്
ജനറല്‍ ഇൻഷുറൻസ് പോളിസി ആണ്, പോർട്ട് അതോറിറ്റികൾ, കപ്പല്‍ ഉടമകൾ, സ്വകാര്യ, പൊതു പോർട്ട് ഓപ്പറേറ്റർമാർ എന്നിവരെ ഉദ്ദേശിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്. അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
മറൈൻ ഹൾ കവർ വാങ്ങുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?
അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങൾക്കുള്ള സുരക്ഷാ കവചം ലഭിക്കുന്നതാണ് പ്രഥമവും പ്രധാനവുമായ നേട്ടം. മറൈൻ ഹൾ ഇൻഷുറൻസ് ഉള്ളപ്പോള്‍, അപ്രതീക്ഷിത അപകടങ്ങളുടെ സാഹചര്യങ്ങളിൽ നിങ്ങളുടെ ഫൈനാൻസ് സുരക്ഷിതമായിരിക്കും. അടുത്തതായി, നിങ്ങളുടെ ആവശ്യങ്ങൾക്ക് കൃത്യമായി ഇണങ്ങുന്നതിന് ആഡ്-ഓൺ സൗകര്യം കൊണ്ട് മറൈൻ ഇൻഷുറൻസ് പ്ലാനുകൾ കസ്റ്റമൈസ് ചെയ്യാം. ഈ ആഡ്-ഓണുകളിൽ സാധാരണയായി തീവ്രവാദത്തിനും യുദ്ധങ്ങൾക്കും സമാനമായ സാഹചര്യങ്ങൾക്കും എതിരെയുള്ള സംരക്ഷണം ഉൾപ്പെടുന്നു. നിങ്ങളുടെ ഭാഗത്ത് നിന്നുള്ള മറൈൻ പരിരക്ഷ ഉള്ളപ്പോള്‍, ബിസിനസ്സിന് വരുന്ന സാമ്പത്തിക ആഘാതത്തെക്കുറിച്ച് ആശങ്ക വേണ്ട.
മറൈൻ ഹൾ ഇൻഷുറൻസ് അതിന്‍റെ കവറേജിൽ നിന്ന് എന്തെങ്കിലും ഒഴിവാക്കുമോ?
മറ്റ് ഇൻഷുറൻസ് പോളിസികൾ പോലെ, മറൈൻ ഇൻഷുറൻസ് പ്ലാനുകൾ അവയുടെ വ്യാപ്തിയിൽ പരിമിതമാണ്. പോളിസിയിൽ പരിരക്ഷിക്കപ്പെടുന്നത് എന്താണെന്നും, അതുപോലെ എന്താണ് പ്രത്യേകം ഒഴിവാക്കപ്പെടുന്നതെന്നും പോളിസി ഡോക്യുമെന്‍റ് വ്യക്തമാക്കുന്നു,. അതിന്‍റെ ഒഴിവാക്കലുകളുടെ ചില ഉദാഹരണങ്ങൾ ഇതാ:
- ഹൾ, അതിലെ മെഷിനറി എന്നിവയുടെ സാധാരണ തേയ്മാനം.
- ആണവ പ്രവർത്തനങ്ങൾ മൂലമുള്ള നാശനഷ്ടങ്ങൾ.
- റേഡിയോആക്ടീവ് ഘടകങ്ങൾ മൂലമുള്ള മലിനീകരണം.
- കപ്പലിന് മനഃപ്പൂർവ്വം വരുത്തുന്ന നാശനഷ്ടങ്ങൾ.
- ചരക്കുകളുടെ ഓവർലോഡിംഗ് കാരണം സംഭവിക്കുന്ന നാശനഷ്ടങ്ങൾ.
കൂടുതൽ വായിക്കുക
എന്താണ് മറൈൻ ഇൻഷുറൻസ്
ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വാങ്ങുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഒരു മറുപടി നൽകുക