രണ്ട് വടികൾ ഒരുമിച്ച് തട്ടുന്നത് ആകർഷകമായ താളം സൃഷ്ടിക്കുമെന്ന് മനുഷ്യർ മനസ്സിലാക്കിയ കാലം മുതൽ സംഗീതം നിലവിലുണ്ട്. സംഗീതത്തിന് നമ്മുടെ ആത്മാവിനെ ഉയർത്താനും സന്തോഷം, അനുകമ്പ, സ്നേഹം എന്നീ വികാരങ്ങൾ പരിപോഷിപ്പിക്കാനും കഴിയും. ഏത് സാമൂഹിക ഒത്തുചേരലിന്‍റെയും അവിഭാജ്യ ഭാഗമാണ് സംഗീതം. ഇത് നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു, അതിനാൽ ഇത് ഇപ്പോൾ ഒരു ചികിത്സാരീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ, മ്യൂസിക് തെറാപ്പി ഒരു വിജ്ഞാനശാഖയായി ഉയർന്നുവരുകയും പരിശീലനം ലഭിച്ച മ്യൂസിക് തെറാപ്പിസ്റ്റുകൾ അത് ജനങ്ങളുടെ ആരോഗ്യത്തിനായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. സംഗീതത്തിന് നമ്മുടെ മസ്തിഷ്കത്തെ എങ്ങനെ രൂപപ്പെടുത്താനും പ്രവർത്തിപ്പിക്കാനും കഴിയും, അതുപോലെ തന്നെ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും നമ്മുടെ വികാരങ്ങളെ ഉത്തേജിപ്പിക്കാനും എങ്ങനെ കഴിയും എന്നത് സംബന്ധിച്ച് ആധുനിക സാങ്കേതികവിദ്യകളുടെ വികസനം ഒരു പുതിയ കാഴ്ചപ്പാട് തന്നെ അവതരിപ്പിച്ചു.
സംഗീതം നമ്മുടെ മസ്തിഷ്കത്തെ സജീവമാക്കുന്നു
സംഗീതം പഠിക്കുന്നത് നമ്മുടെ മസ്തിഷ്ക ഘടനയെ കൂടുതൽ സജീവവും ശക്തവുമാക്കുന്നു. മനോഹരമായ സംഗീതം ശ്രവിക്കുന്ന ആളുകൾ അവരുടെ വിവര പ്രോസസ്സിംഗ് വേഗത, യുക്തി, സർഗ്ഗാത്മകത, ശ്രദ്ധയും മെമ്മറിയും മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സമ്മർദ്ദവുമായി ബന്ധപ്പെട്ട ഹോർമോണുകളെ സംഗീതം നിയന്ത്രിക്കുന്നു
റിലാക്സിംഗ് മ്യൂസിക് കേൾക്കുന്നത് രക്തത്തിലെ സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കുമെന്നും ചില സന്ദർഭങ്ങളിൽ മരുന്നുകൾക്ക് പകരം ഉപയോഗിക്കാനാകുമെന്നും അനസ്‌തേഷ്യോളജിസ്റ്റുകൾ പറയുന്നു.
സംഗീതം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
സംഗീതം കേൾക്കുന്നതിലൂടെ സുഖകരമായ അവസ്ഥ കൈവരിക്കാൻ കഴിയും, അത് സമ്മർദം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്ന പ്രത്യേക ശാരീരിക മാറ്റങ്ങളിലേക്ക് നയിക്കുന്നു.
സംഗീതം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു
ജോലിയിൽ നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന അനേകം കാര്യങ്ങളുണ്ട്. കൂടുതൽ ഉൽപ്പാദനക്ഷമത കൈവരിക്കാൻ സംഗീതം നമ്മളെ സഹായിക്കുന്നു. സംഗീതം കേൾക്കുന്ന ആളുകൾ തങ്ങളുടെ ടാസ്കുകൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കുകയും, സംഗീതം കേൾക്കാത്തവരെക്കാൾ മികച്ച ആശയങ്ങൾ മുന്നോട്ടുവെക്കുന്നതായും ഒരു പഠനം വ്യക്തമാക്കുന്നു.
സംഗീതം ഓർമ്മശക്തിയും പഠനവും ശക്തിപ്പെടുത്തുന്നു
ആളുകൾക്ക് ഏകാഗ്രത നൽകാൻ സംഗീതത്തിന് കഴിയും. സ്പെല്ലിംഗ്, വരികൾ മനഃപാഠമാക്കാനുള്ള ഒരാളുടെ കഴിവ് വർദ്ധിപ്പിക്കാൻ ഇതിന് കഴിയും. സ്കൂളുകളിലെ സംഗീത പരിപാടിയിൽ പങ്കെടുക്കുന്നത് പഠനത്തിലും പ്രചോദനത്തിലും പെരുമാറ്റത്തിലും നല്ല ഫലങ്ങൾ പ്രകടമാക്കുന്നു.
സംഗീതം വേദന കുറയ്ക്കുന്നു
സംഗീതം വേദന കുറയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെങ്കിലും, ഡോപാമൈൻ റിലീസിൽ സംഗീതത്തിന്റെ സ്വാധീനം ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് മുമ്പ് സംഗീതം കേൾക്കുന്ന രോഗികൾക്ക് സംഗീതം കേൾക്കാത്തവരേക്കാൾ വേദന കുറവാണെന്ന് ഒരു പഠനം കാണിക്കുന്നു.
സംഗീതം ഉറക്ക നിലവാരം മെച്ചപ്പെടുത്തുന്നു
സമ്മർദ്ദവും ഉത്കണ്ഠയും ഉറക്കത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. സംഗീതം അവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സംഗീതം കേൾക്കുന്നത് കൂടുതൽ ശാന്തമായ ഉറക്കം നൽകുകയും ഉറക്ക രീതികൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് ഉറക്കമില്ലായ്മ ചികിത്സിക്കാൻ സഹായിച്ചേക്കാം.
ഇനി നിങ്ങളുടെ ഊഴം
ഈ ലോക സംഗീത ദിനത്തിൽ മികച്ച പാട്ടുകൾ ശ്രവിച്ച് അവ നിങ്ങളുടെ ശരീരത്തിലും മനസ്സിലും ആത്മാവിലും സൃഷ്ടിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ ആസ്വദിക്കൂ!
എക്സ്പ്ലോർ ചെയ്യുക മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ കണ്ടെത്തൂ, നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സുരക്ഷിതരാക്കുന്നു.