ഇംഗ്ലണ്ട്

Claim Assistance
Get In Touch
Corporate Health Insurance
നവംബർ 8, 2019

കുടുംബത്തിന്‍റെ ആരോഗ്യം സുരക്ഷിതമാക്കുന്നതിന് കോർപ്പറേറ്റ് ഹെൽത്ത് പരിരക്ഷ എന്തുകൊണ്ട് പര്യാപ്തമല്ല

നിക്ഷേപങ്ങളെയും ഫൈനാൻസുകളെയും കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ, നിങ്ങളുടെ ഉത്തരങ്ങൾ തയ്യാര്‍ ആയിരിക്കും! നിങ്ങൾ എന്താണ് ശരിയായതെന്നും ശരിയായ മാർഗ്ഗങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചും വേണ്ട ഗവേഷണം നടത്തിയിട്ടുണ്ട്. എന്നാൽ കുടുംബത്തിനും നിങ്ങൾക്കും വേണ്ടിയുള്ള ഇൻഷുറൻസിനെക്കുറിച്ച് ആരെങ്കിലും നിങ്ങളോട് ചോദിക്കുമ്പോൾ, പലപ്പോഴും നിങ്ങളുടെ ഉത്തരം, ‘എന്താണ് ഹെൽത്ത് ഇൻഷുറൻസ് , എനിക്ക് എന്തുകൊണ്ടാണ് ഇതാവശ്യം? എന്‍റെ തൊഴിലുടമ എന്നെയും എന്‍റെ കുടുംബത്തെയും അവരുടെ കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ പരിരക്ഷിക്കുന്നു.’ നമ്മളിൽ മിക്കവരും ഇതുമായി ബന്ധപ്പെടുത്തുന്നു, ഈ ചിന്താ രീതിയില്‍ എന്താണ് തെറ്റെന്ന് ആശ്ചര്യപ്പെടും? ശരി, സാങ്കേതികമായി ഒന്നുമില്ല! എന്നാല്‍ അറിയേണ്ട അവിഭാജ്യ ഭാഗം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ മതിയോ എന്നതാണ്. കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ നേട്ടങ്ങൾ നമുക്ക് മനസ്സിലാക്കാം:
  • ചെലവ് ഇല്ലാതെയോ മിനിമത്തിലോ കവറേജ് നല്‍കുന്നു.
  • ജോയിനിംഗ് നടന്ന ദിവസം മുതൽ ജീവനക്കാർക്ക് പരിരക്ഷ ലഭിക്കുന്നു.
  • ക്യാഷ്‌ലെസ് സൗകര്യവും ആശുപത്രിയിൽ ബില്ലുകളുടെ നേരിട്ടുള്ള സെറ്റിൽമെന്‍റും വാഗ്ദാനം ചെയ്യുന്നു.
  • ഒരു നിശ്ചിത കാലയളവിലേക്ക് ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചാർജുകൾക്ക് പരിരക്ഷ നൽകുന്നതിനുള്ള ഓഫർ.
  • ചില പോളിസികൾ പ്രസവ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തേക്കാം.
  • ഹോസ്പിറ്റലൈസേഷൻ ആനുകൂല്യങ്ങൾക്ക് മുകളിലുള്ള ചില ഗുരുതരമായ രോഗങ്ങൾക്കുള്ള വിപുലീകൃത പരിരക്ഷ.
  • ചില പോളിസികൾ അധിക പ്രീമിയം അടച്ചതിന് ശേഷം മുമ്പേ നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ നൽകാം.
  • ചില ഓപ്ഷണൽ ആനുകൂല്യങ്ങളിൽ വെയ്റ്റിംഗ് പിരീഡ് ഒഴിവാക്കൽ, മറ്റുള്ളവയിൽ ആംബുലൻസ് ചാർജുകളുടെ റീഇംബേഴ്സ്മെന്‍റിന് പുറമേ ആദ്യ വർഷത്തെ ഒഴിവാക്കലുകൾ എന്നിവ ഉൾപ്പെടുന്നു.
ഇപ്പോള്‍ ആനുകൂല്യങ്ങൾ അറിയാവുന്നതിനാല്‍, കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ കുറവുകൾ നമുക്ക് മനസ്സിലാക്കാം: നിയന്ത്രിത കസ്റ്റമൈസേഷൻ പ്ലാനുകൾ: നിങ്ങൾക്ക് ഒരു രോഗ ചരിത്രം ഉണ്ടെങ്കിൽ, അത് ഉള്‍ക്കൊള്ളിക്കാന്‍ പരിരക്ഷ കസ്റ്റമൈസ് ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന രോഗം പ്ലാനിന് കീഴിൽ ഉള്‍പ്പെടുത്തിയില്ലെന്ന് വരാം. പ്ലാനിന്‍റെ ഗ്യാരന്‍റീഡ് തുടർച്ച ഇല്ല: കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്ന കാലം വരെ മാത്രമേ നിങ്ങൾ ഇൻഷുർ ചെയ്യപ്പെടുകയുള്ളൂ. നിങ്ങൾ ജോലി നിർത്തുന്ന നിമിഷം, നിങ്ങളുടെ കവറേജ് അവസാനിക്കും. റിട്ടയർമെന്‍റിന് ശേഷം ഇൻഷുറൻസ് ഇല്ല: വിരമിച്ചാൽ, കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് പരിരക്ഷ നൽകുന്നതല്ല. ഉയർന്ന പ്രീമിയങ്ങളുള്ള ആ പ്രായത്തിൽ ചെലവ് കൂടുന്ന വ്യക്തിഗത ഹെൽത്ത് പ്ലാനുകൾ നിങ്ങൾ നോക്കേണ്ടതുണ്ട്. ഭാവിയിലേക്ക് പ്ലാൻ ചെയ്യുന്നതിനുള്ള സാധ്യത കുറവ്: കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പതിവ്, സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് അനുയോജ്യമാണ്. ഭാവിയിലേക്ക് യഥാർത്ഥത്തിൽ പ്ലാൻ ചെയ്യാൻ, വളരെ പ്രധാനമായ നിബന്ധനകളിലും വ്യവസ്ഥകളിലും ചില ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് ആവശ്യമാണ്. കുറഞ്ഞ കവറേജ് തുക: ഈ പ്ലാനുകൾ സാധാരണയായി 2-3 ലക്ഷം മാത്രം കവറേജ് നൽകുന്നു. ഇന്നത്തെ വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവുകളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിന് ഇത് മതിയാകില്ല. കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ കുറവുകൾ കണക്കിലെടുത്ത്, നിങ്ങൾ നോക്കണം കുടുംബത്തിനുള്ള ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകൾ , നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാനുള്ളത്. നിങ്ങൾക്ക് പൂർണ്ണമായ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ആവശ്യമുണ്ടെങ്കിൽ, ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി നോക്കാം. എളുപ്പത്തിൽ ഓൺലൈൻ വാങ്ങൽ, 24x7 സഹായം, പെട്ടെന്നുള്ള ക്ലെയിം പോളിസി, 6000-ലധികം പ്രശസ്ത ആശുപത്രികളിൽ നിന്നുള്ള സൗജന്യ ക്ലെയിമുകൾ, എളുപ്പത്തിലുള്ള റീഇംബേഴ്സ്മെന്‍റ് പോളിസി എന്നിവയുള്ള ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ഒന്നാണിത്. കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിലും, പൂർണ്ണമായ പരിരക്ഷയ്ക്കും ഭാവിയിൽ മനഃസമാധാനത്തിനും വേണ്ടി മറ്റൊരു ഹെൽത്ത് ഇൻഷുറൻസ് പോളിസി കൊണ്ട് നിങ്ങളെയും കുടുംബത്തെയും സുരക്ഷിതമാക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ഇൻഷുർ ചെയ്യൂ ഉപയോഗിച്ച് ബജാജ് അലയൻസിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇന്ന് തന്നെ!

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്