ഇംഗ്ലണ്ട്

Claim Assistance
Get In Touch
Liability Insurance Coverage
നവംബർ 23, 2020

ലയബിലിറ്റി ഇൻഷുറൻസ് കവറേജും ലയബിലിറ്റി കവറേജ് തരവും

ഓരോ ബിസിനസും ചഞ്ചലമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു. നിങ്ങളുടെ സംരംഭം എത്ര വലുതോ ചെറുതോ ആകട്ടെ; റിസ്കുകൾ എപ്പോഴും ഉണ്ട്. ഈ ബിസിനസ് റിസ്കുകൾ ഉപഭോക്താക്കൾ അല്ലെങ്കിൽ ജീവനക്കാർ ഫയൽ ചെയ്ത നിയമപരമായ കേസുകളും മത്സരത്തിന്‍റെ റിസ്കും പോലുള്ള വിവിധ രൂപങ്ങൾ എടുക്കുന്നു. ഒരു ബിസിനസും അനിശ്ചിതത്വത്തില്‍ നിന്ന് മുക്തം അല്ലാത്തതിനാല്‍, ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ പ്രവചനാതീതമായ ബിസിനസ് റിസ്കുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു പോളിസിയാണ് ലയബിലിറ്റി ഇൻഷുറൻസ്.   അപ്പോൾ എന്താണ് ലയബിലിറ്റി ഇൻഷുറൻസ്?   A ലയബിലിറ്റി ഇൻഷുറൻസ് പ്ലാൻ ബിസിനസ് സ്ഥാപനത്തിനെതിരെ വിവിധ പങ്കാളികള്‍ ഫയൽ ചെയ്യുന്ന ക്ലെയിമുകളിൽ നിന്ന് സംരക്ഷിക്കുന്നു. ലയബിലിറ്റി ഇൻഷുറൻസ് കവറേജിൽ നിയമപരമായ ചെലവുകളും ബിസിനസ് സ്ഥാപനം നല്‍കേണ്ട നഷ്ടപരിഹാരവും ഉൾപ്പെടുന്നു. ഈ തുക നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ ഇൻഷ്വേർഡ് തുകയ്ക്ക് വിധേയമാണ്. മനഃപൂർവമായ നാശനഷ്ടങ്ങൾ അല്ലെങ്കിൽ കരാർ ബാധ്യതകൾ ബാധ്യതാ ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കണം.   ഒരു ലയബിലിറ്റി ഇൻഷുറൻസ് കവറേജ് എങ്ങനെയാണ് വ്യാപിക്കുന്നത്?   ഏതെങ്കിലും മൂന്നാം വ്യക്തി ബാധ്യസ്ഥനാക്കാൻ ഇടയുള്ള ആർക്കും ലയബിലിറ്റി ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാം. ബിസിനസ് സ്ഥാപനത്തിന്‍റെ കാര്യത്തിൽ മാത്രമല്ല പ്രൊഫഷണലുകൾക്കും ഉള്ളതാണ് ഇത്. അതിനാൽ തകരാറുകൾക്കോ പരിക്കിനോ കേസിന് വിധേയമാകാവുന്ന ഏതൊരു വ്യക്തിയും ബാധ്യതാ പരിരക്ഷ എടുക്കണം. ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്കും മറ്റ് ഓഹരിയുടമകൾക്കും ഉള്ള ബാധ്യതകളിൽ നിന്ന് ഇൻഷുർ ചെയ്യാൻ ഒരു നിർമ്മാണ യൂണിറ്റ് പ്രോഡക്ട് ലയബിലിറ്റി ഇൻഷുറൻസ് തിരഞ്ഞെടുക്കാം. കൂടാതെ, ഒരു പബ്ലിക് ലയബിലിറ്റി പരിരക്ഷ കമ്പനിക്കെതിരെ ഏതെങ്കിലും മൂന്നാം വ്യക്തി നടത്തിയ ക്ലെയിമുകളിൽ നിന്ന് ഉണ്ടാകുന്ന ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നു. ഓഫറിലുള്ള ലയബിലിറ്റി ഇൻഷുറൻസ് കവറേജ് നമുക്ക് നോക്കാം:  

കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി പരിരക്ഷ

വാങ്ങുന്നത് കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് പ്ലാൻ വ്യക്തിക്ക് ഏല്‍ക്കുന്ന പരിക്ക് അല്ലെങ്കിൽ ഇൻഷ്വേര്‍ഡ് വ്യക്തിയുടെ പരിസരത്തെ പ്രോപ്പര്‍ട്ടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ എന്നിവയുടെ ക്ലെയിമുകളിൽ നിന്ന് ബിസിനസിനെ സംരക്ഷിക്കുന്നു. സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിന് പരിരക്ഷ നല്‍കുന്നതിനോടൊപ്പം അതിന്‍റെ ഉൽപ്പന്നങ്ങൾക്ക് ബാധ്യതാ പരിരക്ഷയും നല്‍കുന്നു. മാത്രമല്ല, പരസ്യം കൊണ്ടും വ്യക്തിപരമായ പരിക്കും കാരണം സംഭവിക്കുന്ന നഷ്ടങ്ങൾ നിങ്ങളുടെ കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസിൽ ഉൾപ്പെടുന്നു.  

ഡയറക്ടർമാർ, ഓഫീസേർസ് ലയബിലിറ്റി പരിരക്ഷ

സ്ഥാപനത്തിന്‍റെ പ്രധാന വ്യക്തികള്‍ക്ക് ഉണ്ടാകുന്ന ഏത് ബാധ്യതയും ഈ ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു. ഉത്തരവാദിത്തമുള്ള ഡയറക്ടർമാരും ഓഫീസർമാരും സ്ഥാപനത്തിന്‍റെ മുഖമാണ്, അത്തരം വ്യക്തികൾക്കെതിരെ ഫയൽ ചെയ്ത ഏതെങ്കിലും ക്ലെയിം ഡയറക്ടേര്‍സ് ആന്‍റ്, ഓഫീസേര്‍സ് ലയബിലിറ്റി ഇൻഷുറൻസ് പരിരക്ഷ കൊണ്ട് ഇൻഷുർ ചെയ്യാം. സാധാരണയായി, സപ്ലൈ ചെയിനിലെ ജീവനക്കാർ, വിതരണക്കാർ, പ്രതിയോഗികള്‍, റെഗുലേറ്റർമാർ, ഉപഭോക്താക്കൾ, മറ്റ് പങ്കാളികൾ എന്നിവരാണ് പരാതികൾ ഫയൽ ചെയ്യുക.  

പ്രൊഫഷണൽ ഇൻഡംനിറ്റി ഇൻഷുറൻസ്

ക്ലയന്‍റുകൾക്ക് സേവനങ്ങൾ നൽകുന്ന ഏതൊരു വ്യക്തിക്കും അല്ലെങ്കിൽ സ്ഥാപനത്തിനും പ്രൊഫഷണൽ മര്യാദകേടിന് നടപടി ഉണ്ടാകാം. അത്തരം സമയങ്ങളിൽ, അത്തരം അശ്രദ്ധയുടെ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു ഇൻഡംനിറ്റി ഇൻഷുറൻസ് പരിരക്ഷ പ്രൊഫഷണൽ ലയബിലിറ്റി ഇൻഷുറൻസ് എടുക്കാം. ക്ലയന്‍റുകൾ നടപടികൾ എടുക്കുന്നത് ആരുടെ ഉപദേശത്തിലാണോ ആ പ്രൊഫഷണലുകൾക്ക് ഇത് ശുപാർശ ചെയ്യുന്നു.  

എംപ്ലോയർ ലയബിലിറ്റി ഇൻഷുറൻസ്

ജീവനക്കാർക്ക് അവരുടെ തൊഴിലിൽ ഉണ്ടാകുന്ന പരിക്ക് അല്ലെങ്കിൽ ഹാനിക്ക് ഒരു സ്ഥാപനം വഹിക്കേണ്ട ബാധ്യതകൾ എംപ്ലോയർ ലയബിലിറ്റി ഇൻഷുറൻസിൽ ഉള്‍പ്പെടുന്നു. അത്തരം ബാധ്യതകൾ മാനിക്കാന്‍ ഇൻഷുറൻസ് പരിരക്ഷ നിലനിർത്തുന്നതിൽ നിയമപരമായ ചട്ടങ്ങളുണ്ട്.  

ക്ലിനിക്കൽ ട്രയൽ ഇൻഷുറൻസ്

പുതിയതും നൂതനവുമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർണ്ണായകമാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇത് പങ്കെടുക്കുന്നവർ ഫയൽ ചെയ്യുന്ന ബാധ്യതകളിൽ നിന്ന് സുരക്ഷിതമാക്കുന്നതിന് ഭക്ഷണം, കോസ്മെറ്റിക്, ഹെൽത്ത്കെയർ മേഖലയിലും ആവശ്യമാണ്.  

ട്രേഡ് ക്രെഡിറ്റ് ഇൻഷുറൻസ്

ഇൻഷുർ ചെയ്തയാൾക്ക് അവരുടെ അക്കൗണ്ടുകൾക്ക് പരിരക്ഷ ലഭിക്കുന്ന ഒരു തരം ലയബിലിറ്റി ഇൻഷുറൻസ്. അതിനാൽ നിങ്ങൾക്ക് ആവശ്യമായ തരം കൊമേഴ്ഷ്യൽ ഇൻഷുറൻസ് കവറേജ് എടുക്കുന്നുവെന്ന് ഉറപ്പാക്കുക, ബിസിനസ് പരിസ്ഥിതിക്ക് അനുയോജ്യമായ വിവിധ ബിസിനസ് റിസ്കുകളിൽ നിന്ന് സുരക്ഷിതമാക്കുന്നതിന്.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്